ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ടൗണിൽ വാഹനം ഇടിച്ചു ഒരാൾ മരണപ്പെട്ടു

വേങ്ങര മലപ്പുറം റോഡിൽ വേങ്ങര  ടൗണിൽ   ഇന്നലെ രാത്രി ദോസ്ത് പിക്കപ്പ്  ഇടിച്ചു  ഊരകം സ്വദേശിയായ സുന്ദരൻ എന്നയാൾ മരണപെട്ടു. ഇദ്ദേഹം മുൻ വേങ്ങര KSEB ജീവനക്കാരൻ ആയിരുന്നു... ഇദ്ദേഹത്തിന്റെ ഭാര്യവീട് വേങ്ങര ആണെന്നും അറിയാൻ സാധിച്ചു..

കടലുണ്ടിപുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു

  കടലുണ്ടി പുഴയിലെ മുച്ചറാണി കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മരണപ്പെട്ടു,  പുഴയിൽ മുങ്ങി തഴ്ന്ന രണ്ട് വിദ്യാർത്ഥികളെ നാട്ടുകാര് രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അതിലെ ഒരാളാണ് മരണപെട്ടത്   ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപടകടം നടന്നത്. ഏഴും , പതിനൊന്നും വയസ്സുള്ള കുട്ടികളാണ് അപകടത്തിൽ പ്പെട്ടത്.  ഓത്തുപള്ളി മൻസൂറിൻ്റെ മകൻ  സൈഫുൽ മസ്നാൻ(7)മരണപ്പെട്ടത്. പുതുപറമ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 2-ാം വിദ്യാർഥിയാണ്.  പുതുപ്പറമ്പ് മുച്ചറാണി പുഴയിലാണ് കുട്ടുകാരായ രണ്ട് കുട്ടികൾ ഇന്ന് വൈകുന്നേരം നാലോടെ അപകടത്തിൽപെട്ടത്. പുതുപറമ്പ് സ്വദേശി ഓത്തുപള്ളി മൻസൂറിന്റെ മകൻ സൈഫുൽ മസ്‌നാൻ (7) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഫിസ് (12) കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ഇരുവരും കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലാണ് പുഴയിൽ നിന്ന് കരക്കെത്തിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘം കുളിക്കാനിറങ്ങുകയും രണ്ട് പേർ അപകടത്തിൽ പെടുകയായിരുന്നു. മറ്റുകുട്ടികൾ വീട്...

വേങ്ങരയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു;18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

  വേങ്ങര: ഊരകം പുത്തൻപീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇല്ലിപിലാക്കൽ റഹ്മത്ത് നഗർ പെരുമ്പള്ളി മുഹമ്മദിന്റെ മകൻ യുസഫ് (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെ പുത്തൻപീടിക വായനശാലയ്ക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്. വെങ്കുളം പീസ് സ്കൂളിന് പിൻവശത്തുകൂടിയുള്ള പുത്തൻപീടിക ഇറക്കത്തിൽ വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ വീടിന്റെ മുറ്റത്തേക്ക് മറിയുകയുമായിരുന്നു. . പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുസഫിന്റെ ജീവൻ രക്ഷിക്കാനായില്ല. യൂസഫിനൊപ്പം യാത്ര ചെയ്തിരുന്ന  സുഹൃത്തിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു

മിന്നലേറ്റ് യുവാവ് യുവാവ് മരണപ്പെട്ടു മലപ്പുറം   പരപ്പനങ്ങാടി പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു.  മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ, ആസിഫ് (24) എന്ന യുവവാണ് മരണപ്പെട്ടത് എന്നറിയുന്നു.  മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നുള്ളു. 

കിണറ്റിൽ വീണ നായയെ രക്ഷപെടുത്തി

വലിയോറ അടക്കാപുര VVC ഗൗണ്ടിന്റെ പിറകിലെ കാട്മുടികിടന്ന സ്ഥലത്തെ കിണറ്റിൽ വീണ നായയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. നാട്ടുകാരനായ ലത്തീഫ് 18 കോലോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി നായയെ കുരുക്കിൽ കുടുക്കി നാട്ടുകാരും വേങ്ങര ട്രോമാ കെയർ പ്രവർത്തകനായ ഇല്യാസ് പുള്ളാട്ട് കിണറ്റിൽ നിന്ന് നായയെ ഉയർത്തി പുറത്തെത്തിച്ചു. രക്ഷപ്രവർത്തനത്തിന്ന് വാർഡ് മെമ്പറുടെ പ്രധിനിധി ഇബ്രാഹിം AK, നാട്ടുകാരായ മണ്ടോടൻ നാസർ, അലവി, ഉനൈസ് വലിയോറ , അജ്മൽ, മഹ്റൂഫ്, ഷാഫി,എന്നിവർ പങ്കാളികളായി

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയുമായ ഇ.എൻ. മോഹൻദാസ്‌ (74) അന്തരിച്ചു.

കോട്ടക്കൽ: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ ജില്ലാ സെക്രട്ടറിയും ജില്ലയിലെ മുതിർന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവുമായ ഇ എൻ മോഹൻദാസ്‌ (74) അന്തരിച്ചു. രണ്ട്‌ തവണ പാർടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. മലപ്പുറം ഇ എം എസ്‌ പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്‌. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിലാണ്‌ ആദ്യം ജില്ലാ സെക്രട്ടറിയായത്‌. 2021 ഡിസംബറിൽ തിരൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2024ൽ താനൂരിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തും നിന്നും മാറി. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറാണ്‌. 1951 സെപ്‌തംബർ 15നായിരുന്നു ജനനം. വിദ്യാർഥി–യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. സിപിഐ എം ഇന്ത്യനൂർ ബ്രാഞ്ച്‌ സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, 11  വർഷം മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട്‌ താലൂക്ക്‌ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറിയും ഏറനാട്‌ താലൂക്ക്‌ സെക്രട്ടറിയുമായിരുന്നു. കെഎസ്‌വൈഎഫ്‌ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. റെയ്‌ഡ്‌കോ വൈസ്‌ ചെയർമാനായും പ്രവർത്തിച്ചു. 2...

സ്കൂൾ ബസ്മു തട്ടി മരണപെട്ട ഹമ്മദ് റിസ് വാൻ്റെ വസതി പി.കെ.കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു

വേങ്ങര :കഴിഞ്ഞ ദിവസം ബസ്അ പകടത്തിൽ മരണപ്പെട്ട വലിയോറ പാണ്ടികശാലയിലെ മോയൻമുഹമ്മദ് റിസ് വാൻ്റെ വസതി പ്രതിപക്ഷ ഉപനേതാവും വേങ്ങര എം.എൽ.എയുമായ പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് സന്ദർശിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ചു. പിതാവ് ഇസ്മായിൽ, സഹോദരൻ ഇബ്രാഹിം എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് മെമ്പർമാരായ തൂമ്പിൽ സക്കീനകരീം, എം.പി അഹമ്മദ്, മഹ്ബൂബ ടീച്ചർ, മുൻ വാർഡ് മെമ്പർ യൂസുഫലി വലിയോറ ,ഹാരിസ് മാളിയേക്കൽ,തൂമ്പിൽ പൂച്ചി, എ.കെ. അലവി, ഇ.ഹംസ , ലവഹംസ, കെ.മുസ്തഫ, എന്നിവർ അനുഗമിച്ചു.

വലിയോറ സ്വദേശി UAEയിലെ ഫുജൈറയിൽ വെച്ച് മരണപെട്ടു

വലിയോറ പുത്തനങ്ങാടി സ്വദേശിയും ഇപ്പോൾ അടക്കാപ്പുര വെള്ളാരം ഭാഗത്ത്‌ താമസിക്കുന്ന BK അബ്ദുൽ കരീം എന്നവരുടെ മകൻ BK റാഷിദ്‌ എന്നവർ ഇന്നലെ വൈകുന്നേരം UAEയിലെ ഫുജൈറ ഖോർഫുഖാൻ ദിബ്ബയിൽ വെച്ച് മരണപെട്ട വിവരം ലഭിച്ചിരിക്കുന്നു.

മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ; ഭാഷാ സമര സേനാനികളുടെ സ്മരണ പുതുക്കി ഇന്ന് റമദാൻ 17

    മലപ്പുറം: അറബി ഭാഷാ സംരക്ഷണത്തിനായി ജീവൻ ബലിനൽകിയ മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്ന മൂന്ന് ഭാഷാ സമര സേനാനികളുടെ സ്മരണയിൽ ഇന്ന് റമദാൻ 17. 1980 ജൂലൈ 30-ന് (ഹിജ്‌റ വർഷം 1400, റമദാൻ 17) മലപ്പുറം കലക്ടറേറ്റിന് മുന്നിൽ നടന്ന പോലീസ് വെടിവെപ്പിലാണ് മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്നീ മൂന്ന് യുവാക്കൾ രക്തസാക്ഷിത്വം വരിച്ചത്. മലയാളികളുടെ ഭാഷാസ്വാഭിമാന ചരിത്രത്തിലെ ഉജ്ജ്വലവും എന്നാൽ വേദനാജനകവുമായ അധ്യായമാണിത്. കേരളത്തിലെ സ്പെഷ്യൽ ലാംഗ്വേജ് അധ്യാപകരുടെ (അറബിക്, ഉറുദു, കന്നഡ, തമിഴ്) തസ്തികകൾ വെട്ടിക്കുറയ്ക്കാനും ഭാഷാ പഠനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള അന്നത്തെ ഇടത് മുന്നണി സർക്കാരിന്റെ തീരുമാനത്തിനെതിരെയായിരുന്നു ഈ സമരം. ഇതിൽ പ്രധാനമായും അറബിക് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ചില ഉത്തരവുകൾ വലിയ പ്രതിഷേധത്തിന് കാരണമായി. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭം മലപ്പുറം ജില്ലയിൽ അതിശക്തമായിരുന്നു. ഭാഷാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് പ്രവർത്തകർ തെരുവിലിറങ്ങി. 1980 ജൂലൈ 30-ന് രാവിലെയാണ് മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ചും പിക്കറ്റിംഗും സം...

ഭീമൻ മുള്ളൻപന്നിയെ പിടികൂടി

മൂന്നിയൂർ കുന്നത്ത് പറമ്പ് ആഴ്ചകളോളമായി കൃഷി നാശം വരുത്തി നാട്ടുകാർക്ക് ഭീതി പരത്തിയ ഭീമൻമുള്ളൻപന്നിയെ ട്രോമാകെയർ വളണ്ടിയർമാർ പിടികൂടി ബുധനാഴ്ച രാത്രി 10 മണിയോടെ തറാവീഹ് നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത് ഉടനെ തിരൂരങ്ങാടി പോലീസിലറിയിക്കുകയും പോലീസിൻ്റ നിർദ്ദേശപ്രകാരം നിലമ്പൂർ RRTയെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് സർപ്പ റസ്ക്യൂവർമാരായ ട്രോമാകെയർ വളണ്ടിയർമാരുടെ നമ്പർ നൽകുകയും ചെയ്തത് സർപ്പർ റസ്ക്യൂവർമാരായ ട്രോമാകെയർ ലീഡർ ഫവാസ് കൊടക്കാടിൻ്റ നേതൃത്വത്തിൽ സി കെ കോയ മുനീർ സ്റ്റാർ ഫായിസ് ചെമ്മങ്കോടൻ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മുള്ളൻപന്നിയെ പിടികൂടുകയും രാത്രി ഒരു മണിയോടെ വനമേഖലയിൽ വിട്ടയക്കുകയും ചെയ്തു രാത്രിയിലും ഓടിയെത്തി നാട്ടുകാർക്ക് ആശ്വാസമേകി ഭീതി അകറ്റിയ ട്രോമാകെയർ വളണ്ടിയർമാരെ വാർഡ് മെമ്പറടക്കം നാട്ടുകാർ അഭിനന്ദനം അറിയിച്ചു*

വേങ്ങര വലിയോറ മുതലമാട് വെച്ച് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു ❗

 വേങ്ങര  വലിയോറ മുതലമാട് സ്കൂൾ വാനിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം._ ഓട്ടോയിൽ നിന്നും ഇറങ്ങി വലിയോറ മുതലമാട് ഉമ്മീസ് ന്യൂ ബോൺ കെയറിന് മുമ്പിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന സ്കൂൾ വാൻ ഇടിച്ച് വിദ്യാർത്ഥിയെ തെറിപ്പിക്കുകയായിരുന്നു. വലിയോറ: അടക്കാപ്പുര ഇരുകുളം കളത്തുംപടി സ്വദേശിയും ഇപ്പോൾ പാണ്ടികശാല വെസ്റ്റ് റോഡിൽ മാട്ടുമ്മലിൽ താമസക്കാരനുമായ മോയൻ ഇസ്മായീൽ (പരേതനായ മോയൻ കുഞ്ഞാലിയാക്കയുടെ മൂത്ത മകൻ) എന്നവരുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) വയസ്സ് ആണ് മരണപ്പെട്ടത്.   വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ 6D ക്ലാസ്  വിദ്യാർത്ഥിയാണ് മരണപ്പെട്ട റിസ്‌വാൻ.

മലപ്പുറം തിരുനാവായപ്രദേശവാസികളെആശങ്കയിലാക്കി പതമഴ..

മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ.. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് നാട്ടുകാർ.. മലപ്പുറം: പൊള്ളുന്ന ചൂടിനിടെ മലപ്പുറം തിരുനാവായ പ്രദേശവാസികളെ ആശങ്കയിലാക്കി പതമഴ. ഇന്നലെ പെയ്ത വേനല്‍ മഴയിലാണ് ഈ അത്ഭുതക്കാഴ്ച. ശനിയാഴ്ച വൈകുന്നേരം മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ താനൂര്‍ കൈത്തക്കര, കുത്തുകല്ല് മേഖലകളില്‍ പെയ്ത വേനല്‍മഴയ്‌ക്കൊപ്പം അസാധാരണമായി വെളുത്ത പത പ്രത്യക്ഷപ്പെട്ടു. ടെറസുകളില്‍ നിന്ന് താഴേക്ക് ഒഴുകിയ മഴവെള്ളത്തില്‍ പഞ്ഞി വിതറിയതുപോലെ പത അടിഞ്ഞുകൂടിയതായാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന് മുമ്പ് പ്രദേശത്ത് ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്നും മഴ മാറി വെള്ളം വലിഞ്ഞതോടെ പത അപ്രത്യക്ഷമായെങ്കിലും ഇതിന്റെ ശാസ്ത്രീയ കാരണം എന്താണെന്നറിയാത്തതിലാണ് ജനങ്ങളുടെ ആശങ്കയെന്നും നാട്ടുകാര്‍ പറഞ്ഞു. അന്തരീക്ഷത്തിലെ പൊടിപടലങ്ങളോ അടിഞ്ഞുകൂടിയ ചില രാസവസ്തുക്കളോ മഴവെള്ളവുമായി കലരുമ്പോള്‍ ഇത്തരത്തിലുള്ള പത രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രത്യേക കാലാവസ്ഥാ സാഹചര്യങ്ങളില്‍ മരങ്ങളുടെ ഇലകളില...

കുറ്റിപ്പുറത്ത് എഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ചുപേര്‍ ആശുപത്രിയില്‍

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭക്ഷ്യവിഷബാധയ തുടർന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌നയാണ് ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മിൻസയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനാല്‍ ഇവർക്ക് ഡ്രിപ്പ് നല്‍കി. മറ്റുള്ളവർക്ക് ചികിത്സയും നല്‍കി. ഇതിനിടയിലാണ് ലസ്‌ന കുഴഞ്ഞുവീണ് മരിച്ചത്. തുടർന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണംതന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോർട...

കരിമീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വൈവിധ്യമാർന്നതും രുചികരവുമായ ചില വിഭവങ്ങൾ ഇതാ

   കരിമീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വൈവിധ്യമാർന്നതും രുചികരവുമായ ചില വിഭവങ്ങൾ താഴെ പറയുന്നവയാണ്. ഓരോന്നിനും അതിന്റേതായ തനതായ രുചിക്കൂട്ടുകളുണ്ട്: 1. കരിമീൻ പൊള്ളിച്ചത് (Pearl Spot Pollichathu) ഇതാണ് കരിമീൻ വിഭവങ്ങളിലെ താരം.  * രീതി: മീനിൽ മസാല പുരട്ടി ആദ്യം ഒന്ന് ചെറുതായി വറുത്തെടുക്കുന്നു. ശേഷം ഉള്ളി, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത മസാല കൂട്ട് മീനിന് മുകളിൽ വെച്ച് വാഴയിലയിൽ പൊതിയുന്നു. ഇത് കല്ലിൽ വെച്ച് ചുട്ടെടുക്കുമ്പോൾ വാഴയിലയുടെ മണവും മസാലയുടെ രുചിയും മീനിലേക്ക് നന്നായി പിടിക്കുന്നു. 2. കരിമീൻ മാപ്പിളാസ് (Karimeen Mappas) കോട്ടയം ഭാഗങ്ങളിൽ വളരെ പ്രസിദ്ധമായ ഒരു വിഭവം.  * രീതി: തേങ്ങാപ്പാലിലാണ് ഇത് തയ്യാറാക്കുന്നത്. മഞ്ഞൾപ്പൊടിയും കുരുമുളകും ചേർത്ത് പച്ചമുളകിന്റെ എരിവിൽ തേങ്ങാപ്പാലിന്റെ ഒന്നാം പാലും രണ്ടാം പാലും ചേർത്ത് കുറുകിയ ചാറോട് കൂടിയാണ് ഈ കറി ഉണ്ടാക്കുന്നത്. അപ്പത്തിനൊപ്പം കഴിക്കാൻ പറ്റിയ മികച്ച കോമ്പിനേഷനാണിത്. 3. കരിമീൻ മുളകിട്ടത് (Karimeen Mulakittathu) നല്ല എരിവുള്ള കറി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളത്.  * രീതി...

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്തിലെ വികസന ആവശ്യങ്ങളും ജനക്ഷേമ പദ്ധതികളും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറിൽ വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും വാർഡ് അംഗങ്ങളും പങ്കെടുത്തു. സെമിനാറിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ്-ഡ്രെയിനേജ്, കുടിവെള്ള പദ്ധതി, ആരോഗ്യ-വിദ്യാഭ്യാസ മേഖല, വയോജന-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ സാധ്യതകൾ എന്നിവ സംബന്ധിച്ച വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.ടി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേൾഡ് റെക്കോർഡ് അംഗീകാരം നേടി ഫിദ. എം

കോഴിക്കോട്: ആൽക്കമൈൻഡ് അക്കാദമിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 22-ന് കോഴിക്കോട് സംഘടിപ്പിച്ച വേൾഡ് റെക്കോർഡ് അറ്റംപ്റ്റിൽ ടെലികൈനസിസ് (Telekinesis) വിഭാഗത്തിൽ പങ്കെടുത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച ഫിദക്ക് ഔദ്യോഗിക വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു. ഭൗതിക വസ്തുക്കളെ നേരിട്ട് സ്പർശിക്കാതെ ചലിപ്പിക്കുന്നതായി അവതരിപ്പിക്കുന്ന ടെലികൈനസിസ് പ്രകടനത്തിലൂടെയാണ് റെക്കോർഡ് അറ്റംപ്റ്റിൽ പങ്കാളിയായത്. വിജയകരമായി പൂർത്തിയാക്കിയ റെക്കോർഡ് ശ്രമം വേൾഡ് റെക്കോർഡ് അധികൃതർ പരിശോധിച്ച് അംഗീകരിച്ചതിനെത്തുടർന്ന് ഔദ്യോഗിക അംഗീകാരവും സർട്ടിഫിക്കറ്റും ലഭിക്കുകയായിരുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി 2026 നവംബർ 7-ന് കോഴിക്കോട് കിംഗ് ഫോർട്ട് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുബൈർ മുഖ്യാതിഥിയായി പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആൽക്കെമൈൻഡ് അക്കാദമി ഫൗണ്ടറും ഡയറക്ടറുമായ ഡോ. അൻസാർ അബ്ബാസ് ചടങ്ങിന് നേതൃത്വം നൽകി. നിരവധി വിശിഷ്ടാതിഥികളും പ്രമുഖ മെന്റലിസ്റ്റുകളും പങ്കെടുത്ത ചടങ്ങിൽ വിസ്മയകരമായ മെന്റലിസം പ്രകടനങ്ങളും ...

കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച്; വേങ്ങരയിൽ കാഴ്ചപരിമിതരുടെ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

കാഴ്ചകളുടെ പരിമിതികളെ കളിമികവുകൊണ്ട് അതിജീവിച്ച് കായികലോകത്ത് പുതിയ ചരിത്രമെഴുതി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ (KFB) സഹകരണത്തോടെ വേങ്ങര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പ്രഥമ സംസ്ഥാന കാഴ്ചപരിമിത വോളിബോൾ ചാമ്പ്യൻഷിപ്പ് വലിയോറ വി.വി.സി ഗ്രൗണ്ടിൽ ആവേശകരമായി നടന്നു. കണ്ണഞ്ചിക്കുന്ന പോരാട്ടവീര്യം കണ്ട ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 40 കാഴ്ചപരിമിത താരങ്ങൾ മാറ്റുരച്ചു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ 'ട്രിംപ് ട്രാകേൽസ്' ചാമ്പ്യന്മാരായപ്പോൾ, 'എബിലിറ്റി അവഞ്ചേഴ്സ് ബി' ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫികളും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു വിതരണം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാഴ്ചപരിമിതരുടെ കായികരംഗത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ മുൻനിർത്തി സംസ്ഥാന കായിക കോച്ച് എം.വി. രാജൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ...

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

വേങ്ങരയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമായി; 'വിദ്യ വേങ്ങര 360' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി

 മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രവും വിപ്ലവകരവുമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വിദ്യ വേങ്ങര 360' പദ്ധതിക്ക് തുടക്കമായി. പത്തുമൂച്ചി സുബൈദ പാർക്കിൽ സംഘടിപ്പിച്ച സ്ഥാപനമേധാവികളുടെ വിപുലമായ സംഗമത്തിൽ തദ്ദേശ വകുപ്പ് മന്ത്രി കെ.എം. ഷാജി നേരിട്ടെത്തി നിർദ്ദേശങ്ങൾ കേൾക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു. എൽ.പി. തലം മുതൽ കോളേജ് തലം വരെയുള്ള നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മേധാവികളും പ്രിൻസിപ്പൽമാരും സംഗമത്തിൽ അണിനിരന്നു. ഭാവിയിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളെക്കുറിച്ചും സ്കൂളുകളിൽ നടപ്പിലാക്കേണ്ട നവീന പദ്ധതികളെക്കുറിച്ചും 10 ഗ്രൂപ്പുകളായി തിരിഞ്ഞ് അധ്യാപകർ വിശദമായ ചർച്ചകൾ നടത്തി. ഇപ്രകാരം രൂപീകരിച്ച നിർദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തിൽ മന്ത്രിക്ക് കൈമാറി. തുടർന്ന് അധ്യാപകർ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് മന്ത്രി കൃത്യമായ മറുപടികളും നിർദ്ദേശങ്ങളും നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റുമാരായ കെ.എം. ഗഫൂർ, ടി.കെ. യൂനുസ് എന്നിവർ ചേർന്ന...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ video

വയനാട് മാനന്തവാടിയിൽ വീട്ടിനകത്ത് എത്തിപ്പെട്ട രാജവെമ്പാലക്ക് മുന്നിൽ പതറാതേ നിന്ന് വീട്ടുടമ കണിയാരം കുറ്റിമൂലയിലാണ് സംഭവം മുൻ സൈനികൻ കുനിയിൽ പുരുഷു എന്നവരുടെ വീടിനകത്ത് കയറി വന്ന രാജവെമ്പാലക്ക് മുന്നിൽ പെട്ടുപോയ വീട്ടുകാർ ഉടൻ വനപാലകരേ വിവരമറിയിക്കുകയായിരുന്നു  തലപ്പുഴ സ്റ്റേഷനിലെ വനപാലകരുടെ നേതൃത്വത്തിൽ എത്തിയ സുജിത്ത് വയനാട് രാജവെമ്പാലയേ പിടികൂടി വനത്തിൽ വിട്ടയച്ചു video

VVC VALIYORA

മലപ്പുറം ജില്ലയിൽ നാലിടത്ത് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: സെപ്റ്റംബർ 28-ന് വോട്ടെടുപ്പ്; വിജ്ഞാപനം സെപ്റ്റംബർ 3-ന്

മലപ്പുറം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറെയും (എ.ഇ.ഒ), മങ്കടയിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെയും, കാലടിയിൽ പൊന്നാനി സബ് രജിസ്ട്രാറെയും, താനാളൂരിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസറെയുമാണ് വരണാധികാരികളായി നിയമിച്ചിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ 3 വ്യാഴാഴ്ച വരണാധികാരികൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റു തെരഞ്ഞെടുപ്പ് നടപടികളും കൃത്യമായും വേഗത്തിലും പൂർത്തിയാക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ...