ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മിനി ഊട്ടി ഏരിയയിൽ വൻതീപിടുത്തം Live

/AVvXsEinLIleDYwy28P2ny6mCM6FZljW-uvKHJSIVZrr3SviQ3Pnbv_wFPsFGqW837dDhx_ivMi55uKCky5oYA7Vojw4Q6Vl0Dt5zWvt4PFe671R4Oa8LPV-Z26tZ59TfdcLURbspfHD4nUiUk8XaSRzONx2ldxnT7EGLwZWf145IWhgk3HYepqoTAoHaMZzvO8A" imageanchor="1" style="margin-left: 1em; margin-right: 1em;"> തീപ്പിടുത്തം മലപ്പുറം മിനി ഊട്ടി മൈലാടിയിൽ ചെരുപ്പ് ഫാക്ടറിയിൽ തീപ്പിടുത്തം. വലിയ രീതിയിലുള്ള പുക പ്രദേശത്ത് വ്യപിക്കുന്നതായി അറിയുന്നു. ആളപായം ഉള്ളതായി വിവരം ഇല്ല. ഫയർഫോഴ്സ് സംഭവ സ്ഥലത് എത്തി തീ അണക്കാൻ ശ്രമം തുടങ്ങി                           ....

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

ജില്ലയിലെ പഞ്ചായത്തുകളിലെ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇവരാണ്

     മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ചുമതലയേറ്റു. ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം നിലനിർത്തിയപ്പോൾ ചുരുക്കം ചിലയിടങ്ങളിൽ എൽ.ഡി.എഫും വിജയക്കൊടി പാറിച്ചു.* *ജില്ലയിൽ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ അധികാരമേറ്റതോടെ  സ്ഥിരം സമിതിയിലേക്കാണ് ഇനി നോട്ടം. സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും. ഇതോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാവുകയാണ്.* *ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ ഇവരാണ്..* 1. *തിരൂര്‍ ബ്ലോക്ക്*  ➖➖➖➖➖➖➖➖➖ *തലക്കാട് പഞ്ചായത്ത്* പ്രസി: വി.പി. മുബാറക്ക് (ഐയുഎംഎല്‍) വൈസ്: ഷെര്‍ബിന (ഐയുഎംഎല്‍) *പുറത്തൂര്‍ പഞ്ചായത്ത്* പ്രസി: എ. ജസ്‌ന ബാനു (ഐയുഎംഎല്‍) വൈസ്: സി.ടി. പ്രഭാകരന്‍ (ഐഎന്‍സി) *തൃപ്രങ്ങോട് പഞ്ചായത്ത്* പ്രസി: മുജീബ് പൂളക്കല്‍ (ഐയുഎംഎല്‍) വൈസ്: ഫൗസിയ മോടന്‍പറമ്പില്‍(ഐഎന്‍സി) 2. *പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്* ➖➖➖➖➖➖➖➖➖ *മാറഞ്ചേരി പഞ...

വേങ്ങരയിൽ താമരക്ക് നൂറു മേനി വിളവ്

വേങ്ങര: തരിശായി കിടന്ന വെള്ളക്കെട്ടിൽ ഇനി താമരപ്പൂക്കൾ ചിരിക്കും. വേങ്ങര കൂരിയാട്ടെ കാട്ടുപാടത്ത് മൂന്ന് കർഷകർ ചേർന്ന് നടത്തിയ പരീക്ഷണം വിജയത്തിലേക്ക്. വേങ്ങര കൂരിയാട് റോഡിൽ സബ് സ്റ്റേഷന് സമീപമുള്ള ഒന്നരയേക്കർ വെള്ളക്കെട്ടിലാണ് ചുവന്ന താമരകൾ വിരിഞ്ഞുനിൽക്കുന്നത്. സനൽ അണ്ടിശ്ശേരി, അബ്ദുൽ റിയാസ് മേലെയിൽ, എം.പി. ശിവപ്രകാശ് എന്നിവരുടെ കഠിനാധ്വാനമാണ് ഈ വിജയത്തിന് പിന്നിൽ. കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ള, എപ്പോഴും വെള്ളം കെട്ടിനിൽക്കുന്ന പാടശേഖരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണ് ഇവരെ താമരക്കൃഷിയിലേക്ക് എത്തിച്ചത്. ജില്ലയിലെ താമരക്കൃഷിയുടെ കേന്ദ്രമായ തിരുനാവായയിലെ കർഷകരിൽ നിന്നാണ് ഇവർ വിത്തുകൾ ശേഖരിച്ചത്. ആറ് മാസം മുമ്പ് നട്ട ചുവന്ന താമരയിനമാണ് ഇപ്പോൾ പൂവിട്ടു തുടങ്ങിയത്. ആദ്യഘട്ടത്തിൽ പ്രാദേശിക വിപണികളിലായിരുന്നു വിൽപ്പനയെങ്കിൽ, ഇപ്പോൾ ആവശ്യക്കാർ ഏറിയതോടെ ശനിയാഴ്ച മുതൽ ബംഗളൂരിലേക്ക് കയറ്റുമതിയും ആരംഭിച്ചു കഴിഞ്ഞു.

ആരോഗ്യം ആനന്ദം – `വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് ജില്ലയിൽ സ്വീകരണം നൽകി

ചികിത്സയോടൊപ്പം ആരോഗ്യപരിപാലനത്തിലും ജീവിത ശൈലിയിലും ശ്രദ്ധ പുലർത്തണം- മന്ത്രി വി. അബ്ദുറഹ്മാൻ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ ചികിത്സയോടൊപ്പം ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. ആരോഗ്യകരമായ ജീവിതശൈലി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പും കായിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’ ക്യാംപയിന് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ആരോഗ്യപരിപാലനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടത് ഒരു ബദൽ സമൂഹത്തിന്റെ ആവശ്യമാണെന്നും  ആരോഗ്യബോധവും കായിക ക്ഷമതയും വളർത്തുക എന്നതാണ് ‘ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്, ഹെൽത്തി ലൈഫ്’  ക്യാംപയിന്റെ  പ്രധാന ലക്ഷ്യമെന്നും ജില്ലാതല പ്രചാരണ പരിപാടി ഉദ്ഘാടനം നിർവഹിച്ച്   മന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയുടെയും ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിലുള്ള  സൈക്കിൾ റാലിയുടെയും ഫ്ലാഗ് ഓഫ് ചടങ്ങാണ്  മന്ത്രി  വി...

സ്ത്രീ സൗരക്ഷ പെൻഷൻ : പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

പാണ്ടികശാല: കേരള സർക്കാർ ആരംഭിച്ച ‘സ്ത്രീ സൗരക്ഷ പെൻഷൻ’ പദ്ധതിയുടെ ഭാഗമായി, അർഹരായ സ്ത്രീകൾക്ക് രജിസ്ട്രേഷൻ നടപടികൾ ലളിതവും സുഗമവും ആക്കുന്നതിനായി വേങ്ങര ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഡിസംബർ 28 (ഞായറാഴ്ച) പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.   വാർഡ് മെംബർ തുമ്പിൽ സക്കീന കരീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ്, ഓൺലൈൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഹരിച്ച്, അപേക്ഷകർക്ക് നേരിട്ടും വ്യക്തമായും സഹായം ലഭ്യമാക്കുന്നതിന് വലിയ ആശ്വാസമായി. രജിസ്ട്രേഷൻ നടപടികൾക്ക് ഹാരിസ് മടപ്പള്ളി, യൂസുഫലി വലിയോറ, സഹല സി.വി, ജുബൈരിയ്യ മൻസൂർ എന്നിവർ നേതൃത്വം നൽകി.  ഗുണഭോക്താക്കൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും  കാര്യക്ഷമമായി തന്നെ ഒരുക്കിയ  സജ്ജീകരണങ്ങൾക്ക് അസ്യ തണുപ്പൻ, പാത്തുമ്മു തണുപ്പൻ, വിജിനി ദാസ്, ദേവു ജ്യോതി, ദേവകി, സീമ എന്നിവർ മുൻകൈയെടുത്തു. സാമൂഹിക സുരക്ഷ ഉറപ്പാക്കുന്ന സർക്കാർ പദ്ധതികൾ അടിത്തട്ടിലെ ഗുണഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നതിനുള്ള ഇത്തരം മാതൃകാപരമായ ഇടപെടലുകൾ ഏറെ പ്രശം...

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്

സിനിമാ നടൻ ഷെയിൻ നിഗം ഇന്ന് വേങ്ങരയിൽ

                                                   വേങ്ങര: ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം 'ഹാൽ' പ്രമോഷന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5-30ന്  വേങ്ങര സബാഹ് സ്ക്വയറിൽ എത്തുന്നു. മാസങ്ങൾ നീണ്ട സെൻസർ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുന്നുവെന്നും ലവ് ജിഹാദ് പരാമർശമുണ്ടെന്നും ആരോപിച്ച് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. പ്രധാനമായും കഥാപാത്രങ്ങൾ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, നായികയുടെ പർദ്ദ, 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്' തുടങ്ങിയ സംഭാഷണങ്ങൾ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയും, സിനിമയിലെ വസ്ത്രധാരണത്തെയോ ഭക്ഷണത്തെയോ മതപരമായി കാണാനാവില്ലെന്ന കോടതി നിരീക്ഷണത്തോടെ പ്രദർശനാനുമതി ലഭിക്കുകയുമായിരുന്നു....

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു..

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ മലപ്പുറം ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.* *ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.* *2024 വര്‍ഷത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍, ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ജില്ലാതല കമ്മിറ്റി കര്‍ശനമാക്കിയിരുന്നു.* *പ്രധാന നിര്‍ദ്ദേശങ്ങള്‍* *ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരാധനാലയങ്ങള്‍ നടക്കുന്ന ആന എഴുന്നള്ളിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ അതാത് മാസങ്ങളില്‍ കൂടുന്ന ജില്ലാ മോണിറ്ററിങ്് കമ്മിറ്റികളുടെ അനുമതിക്ക് വിധേയമായി മാത്രമാണ് നടത്തേണ്ടത്. ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങളില്‍ എഴുന്നള്ളിക്കാന്‍ പാടില്...

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

​എടക്കരയില്‍ തിരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി മുസ്‌ലിം ലീഗിലെ വട്ടത്ത് ഹസീന (49) ആണു നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണു മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലാണ് ഹസീന മത്സരത്തിന് നിന്നിരുന്നത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയിലും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരണം സംഭവിച്ചത്. ഭർത്താവ്: അബദുറഹിമാൻ.

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

പോളിംഗ് ബൂത്തിൽ ഒരു വോട്ട് ചെയുമ്പോൾ ചെയേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിംഗ് ഓഫീസര്‍ക്ക് നല്‍കണം. രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും. ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും. മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയുവാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലാത്തപക്ഷം സമ്മതിദായകന്റെ ഇടത് കൈയ്യിലെ നടുവിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയ്യില്ലാത്തവരാണെങ്കില്‍ വലതുകൈയ്യിലെ ചൂണ്ട് വിരലില്‍ മഷി ...

വേങ്ങര വാർഡ് 12-ലെ UDF സ്ഥാനാർത്ഥി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ മുഖം പൂർണ്ണമായും മറച്ച പർദ്ദ ധരിച്ച ഒരു സ്ത്രീയുടെ പോസ്റ്റർ വൈറലായി പ്രചരിക്കുന്നുണ്ട് ഇതിനെതിരെ പോലീസിൽ പരാതി നൽകി

പോലീസിൽ പരാതി നൽകി വേങ്ങര വാർഡ് 12-ലെ UDF സ്ഥാനാർത്ഥി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ മുഖം പൂർണ്ണമായും മറച്ച പർദ്ദ ധരിച്ച ഒരു സ്ത്രീയുടെ പോസ്റ്റർ വൈറലായി പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ വാർത്തയാണെന്നും ഇത് പ്രചരിപ്പിക്കുന്നത് ഉത്തരേന്ത്യയിലടക്കം ഒരു പ്രത്യാക മതത്തിലെ സ്ഥാനാർത്ഥികളെയും മലപ്പുറം ജില്ലയെയും താറടിച്ച് കാണിക്കുന്നതിനാണെന്നും ആയതിനാൽ ഇത് പടച്ച് വിട്ട് പ്രചരിപ്പിച്ച സാമൂഹ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് വേങ്ങര നിയോജക മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി AK നാസറിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ അമീറലി സാർ അവർകൾക്ക് പരാതി നൽകി.

ഒരേ വീട്ടിൽ ഒന്നിലേറെ വൈദ്യുതി കണക്ഷൻ ലഭിക്കുമോ?

സാധാരണഗതിയിൽ ഒരേ വീട്ടിലോ വൈദ്യുത പരിസരത്തോ* ഒരേ ആവശ്യത്തിനായി ഒന്നിലധികം വൈദ്യുതി കണക്ഷൻ നൽകുകയില്ല. എന്നാൽ ഒന്നിലധികം താമസക്കാർ വെവ്വേറെ താമസിക്കുന്ന കെട്ടിടങ്ങളിൽ, ഓരോന്നിലും ഉടമസ്ഥർ/താമസക്കാർ വ്യത്യസ്തരാണെന്നും വ്യത്യസ്തമായ പ്രവേശന കവാടവും ഭൗതികവും വൈദ്യുതിപരവുമായ വേർതിരിവും (physical & Electrical segregation) പുലർത്തുന്നു എന്നും ബോധ്യപ്പെട്ടാൽ അപേക്ഷാനുസരണം ഒരേ ആവശ്യത്തിനായി ഒന്നിലേറെ വൈദ്യുതി കണക്ഷൻ നൽകുന്നതാണ്. ഇതിന് ആധാരത്തിന്റെയോ പാട്ടക്കരാറിന്റെയോ  സർട്ടിഫൈഡ്/ അറ്റസ്റ്റ് ചെയ്ത പകർപ്പ്, തദ്ദേശ ഭരണകൂടം നൽകുന്ന ഉടമസ്ഥാവകാശ രേഖ, അംഗീകൃത വാടക/പാട്ടക്കരാർ, തദ്ദേശ ഭരണകൂടം നൽകുന്ന കൈവശാവകാശ രേഖ എന്നിവയിലൊന്നോ ഓരോ കുടുംബത്തിനും വ്യത്യസ്ത റേഷൻ കാർഡുകളുണ്ടെന്നതിന്റെ രേഖാമൂലമുള്ള തെളിവോ ഹാജരാക്കണം.  വ്യത്യസ്ത കുടുംബങ്ങൾ വെവ്വേറെ താമസിക്കുന്ന തറവാട് വീടുകളിൽ പ്രവേശനകവാടം പൊതുവാണെങ്കിലും അപേക്ഷാനുസരണം വ്യത്യസ്ത വൈദ്യുതി കണക്ഷനുകൾ നല്കാവുന്നതാണ്. അതിന്, ഓരോ വ്യത്യസ്ത താമസ ഇടത്തിനും വ്യത്യസ്ത കെട്ടിട നമ്പരുകൾ ഉണ്ടായിരിക്കേണ്ടതും, അവ വൈദ്യുതിപരമായി വേർതിരിവ് (Electric...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

How to See who Views your Facebook Profile

ചുണ്ട ഇടാത്തവർക്കും വല്യപ്പോഴും ചുണ്ടയിടുന്നവർക്കും ഈ മത്സ്യം ഇന്നും അപ്പൂർവ മത്സ്യതന്നെയാണ് leaf fish Mud Perch Nandus Nandus

Kingdom: ജന്തുലോകം Phylum: Chordata Class: Actinopterygii Family: Nandidae Genus: Nandus Species: N. nandus Binomial name Nandus nandus ( Hamilton , 1822) ഒരു ശുദ്ധജല മത്സ്യമാണ് പൊരുക്ക് (Gangetic leaf fish / Mud Perch), ശാസ്ത്രീയ നാമം - Nandus Nandus. കേരളത്തിലെ മറ്റ് പ്രദേശങ്ങളിലെ മലയാളം പേരുകൾ മുതുക്കി, മൂതാടി, മുതുകല, മുതുപ്പില, മുതുകൊമ്പല, മുത്തി, മുത്തിപ്പൊരുക്ക്, ഉറക്കംതൂങ്ങി എന്നിങ്ങനെയാണ്. ഒലിവ് പച്ച നിറത്തിലുള്ള, പ്രത്യേക രൂപം ഒന്നുമില്ലാത്ത ഡിസൈൻ ഇവയുടെ ശരീരത്തിൽ ഉണ്ട്. ഇതിന്റെ ഡിസൈൻ പ്രത്യേകത നിമിത്തം ചിലയിടങ്ങളിൽ ഇതിനെ  അക്വേറിയങ്ങളിൽ  വളർത്തുന്നു. അപൂർവമായിക്കൊണ്ടിരിക്കുന്ന  ശുദ്ധജല മത്സ്യങ്ങളിൽ  ഒരു ഇനമാണ് ഇത്. ഞങ്ങൾ പൊരിക്ക് എന്ന പേരിൽ വിളിച്ചിരുന്ന ഈ മത്സ്യത്തെ ഇപ്പോ ഞാൻ കണ്ടിട്ട് വർഷങ്ങളായി. എന്റെ ചെറുപ്പത്തിൽ വീടിന്റെ അടുത്തുള്ള പുഴയിൽനിന്ന് കുറെ പിടിച്ചിടുണ്ട്  എന്നാൽ ഇപ്പോ വർഷങ്ങളായി ഈ മത്സ്യത്തെ പുഴയിൽ നിന്ന് ഒന്ന് കാണാൻ കഴിഞ്ഞിട്ട്, കഴിഞ്ഞ വർഷം പടത്തിൽനിന്ന് ചുണ്ട ഇട്ടപ്പോൾ ഒരു മീനിനെ കിട്ടി...

ഇന്നത്തെ UDF ന്റെയും LDF ന്റെയും LIVE റോഡ് ഷോ കാണാം

വീഡിയോ പ്ലേ ആവുന്നില്ലകിൽ ഡെസ്ക്ക് ടോപ് മോഡിൽ വെബ്സൈറ്റ് തുറക്കുക അതിന്ന് വലത് സൈഡിലെ 3 പുള്ളികൾ ക്ലിക്ക് ചെയുക അപ്പോൾ തുറന്ന് വരുന്ന പേജിൽ ഡെസ്ക്ക് ടോപ്പ് മോഡിൽ ടിക്ക് ചെയ്യുക

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

ഗ്രാമസഭയിൽ സൗജന്യ പച്ചക്കറി വിത്ത്പാക്കറ്റ് വിതരണം ചെയ്തു

വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്  എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ആരൽ എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യത്തെ കുറിച്ചറിയാം

 ആരൽ  എന്ന് വിളിക്കപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത്. ഈ മീനിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:  രൂപം: പാമ്പിനെപ്പോലെ നീളമുള്ള ശരീരമാണ് ഇതിന്. ശരീരത്തിന് മുകളിലായി നീളത്തിൽ മുള്ളുകൾ കാണപ്പെടുന്നു  വാസം: പുഴകൾ, തടാകങ്ങൾ, തോടുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുന്നത്. വെള്ളത്തിനടിയിലെ ചെളിയിലും കല്ലുകൾക്കിടയിലും ഒളിച്ചിരിക്കാൻ ഇവ ഇഷ്ടപ്പെടുന്നു. അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള  ഭക്ഷണം: ചെറിയ ജീവനുള്ള ഇരകളെയാണ് ഇവ ഭക്ഷിക്കുന്നത്. ചെറിയ മീനുകൾ, പുഴുക്കൾ, പ്രാണികൾ എന്നിവയാണ് ഇവയുടെ പ്രധാന ആഹാരം.  പ്രത്യേകത: രാത്രികാലങ്ങളിലാണ് ഇവ കൂടുതൽ സജീവമാകുന്നത്. ഇതിന്റെ മുതുകിൽ ചെറിയ ...

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...