ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ todaynews

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

പ്രഭാത വാർത്തകൾ 2023 | ഫെബ്രുവരി 9 | വ്യാഴം | 1198 |  മകരം 26 | ഉത്രം 1444 റജബ് 18   ➖➖➖➖➖➖➖➖➖ ◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക. ◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ കുടുങ്ങി. ഒരാളെ കാണാനില്ല. ◾പ്രധാനമന്

കോട്ടക്കൽ സീനത്ത് ടെക്സ്റ്റെയിൽസ് മാനേജിങ് പാർട്ണർ മനരിക്കൽ ബാപ്പു എന്ന അബ്ദുറഹ്മാൻ ഹാജി മരണപെട്ടു

മരണവാർത്ത കോട്ടക്കൽ സീനത്ത് ടെക്സ്റ്റെയിൽസ് മാനേജിങ് പാർട്ണറും തിരൂരങ്ങാടി സ്വദേശിയുമായ മനരിക്കൽ ബാപ്പു എന്ന അബ്ദുറഹ്മാൻ ഹാജി മരണപെട്ടു മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് തിരൂരങ്ങാടി മേലെചിന ജുമാമസ്ജിദിൽ.

തുർക്കിയിലെ ഭൂകമ്പകാഴ്ചകളിൽ ഏറെ അത്ഭുതപ്പെടുത്തിയ കാഴ്ച്ചകൾ Turkish earthquake vairal

30 വയസുള്ള യുവതി ആറുമാസം പ്രായമുള്ള കുഞ്ഞുമായി വീട്ടിൽ കിടക്കുമ്പോഴാണ് ഭൂമി കീഴ്മേൽ മറിഞ്ഞത്.വീട് മുഴുവൻ തകർന്നു.29 മണിക്കൂറാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുഞ്ഞുമായി കുടുങ്ങിക്കിടന്നത്. കുഞ്ഞിൻ്റെയും ആ ഉമ്മയുടെയും നിലവിളി ആരും കേട്ടില്ല. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തിയപ്പോൾ യുവതിയെ പരുക്കുകളോടെ  ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തി. അപ്പോഴും ആ കുഞ്ഞിന് ഒരു പോറൽ പോലും ഏറ്റിരുന്നില്ല. ആ ഉമ്മയുടെ മാറിൽ അത്രമേൽ സുരക്ഷമായി അത് ഉറങ്ങുകയായിരുന്നു. തുർക്കിയിലെ കാഴ്ചകൾ ഹൃദയത്തെ കീറിമുറിക്കുകയാണ്. വീട് തകർന്നപ്പോൾ കോൺക്രീറ്റ് ഭീമിന് അടിയിൽ അകപ്പെട്ട മകളുടെ കൈ ചേർത്തുപിടിച്ച് പ്രതീക്ഷയോടെ രക്ഷാപ്രവർത്തകരെ കാത്തു നിൽക്കുന്ന പിതാവിൻ്റെ ഈ ചിത്രം ഉള്ളുലക്കുന്നതാണ്. തകർന്ന കെട്ടിടത്തിനിടയിൽ മകൾ മരിച്ചുപോയെന്നാണ് പിതാവ് കരുതിയത്. മണിക്കൂറുകൾക്ക് ശേഷം മകളുടെ ശബ്ദം കേട്ടപ്പോൾ കൈകൾ മാത്രം പുറത്തേക്കിടാനായി. ആ കൈകൾ ചേർത്തുപിടിച്ച് മകൾക്ക് ധൈര്യം നൽകുകയാണ് സ്നേഹനിധിയായ ഈ ഉപ്പ. ഉമ്മയുടെ ഉദരത്തിനുളളിൽ സുഖസുന്ദരമായി വിശ്രമിക്കുമ്പോഴാണ് ഭ

ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി.

ഒടുവിൽ ആ ഞെട്ടിച്ച ഡ്രൈവറെ പൊലീസ് കണ്ടെത്തി. ലോറിയുടെ സ്റ്റിയറിംഗ് തോർത്ത് കൊണ്ട് കെട്ടി ഡ്രൈവിംഗ് സീറ്റിന് പുറകിൽ പോയി ഇരിക്കുന്ന ഡ്രൈവർ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു. ആക്സിലേറ്ററിൽ വെള്ളക്കുപ്പി വെച്ചിട്ടാണ് ഡ്രൈവർ എഴുന്നേറ്റ് പോകുന്നത്. വീഡിയോ കണ്ടവരിൽ ഏറെയും അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വിമർശിച്ചു. ഇതിനിടെ, കേരള പൊലീസ് വൈറലായ ഈ ലോറി യാത്രയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു  ചരക്ക് ലോറികൾ ട്രെയിൻ മാർഗം കൊണ്ട് പോകുന്ന റോ - റോ സർവീസിൽ സഞ്ചരിക്കുന്ന ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പൊലീസ് കണ്ടെത്തി. ഇപ്പോൾ ആ ഡ്രൈവറുടെ പ്രതികരണവും പൊലീസ് പുറത്ത് വിട്ടിരിക്കുകയാണ്. വീഡിയോ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. `വൈറൽ എല്ലാം റിയൽ അല്ല! ആ ഡ്രൈവർ പറയുന്നു "സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയൂല്ല..ആരും അനുകരിക്കരുതേ" യെന്ന കുറിപ്പോടെയാണ് വീഡിയോ പൊലീസ് പങ്കിട്ടത്. ട്രെയിനിൽ ഇങ്ങനെ പോകുന്ന സമയത്ത് വെറുതെ ഒരു രസത്തിനാണ് വീഡിയോ എടുത്തതെന്നാണ് ഡ്രൈവർ

കാട്ട് പൂച്ചക്ക് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് രക്ഷകരായി wild cat

കാട്ട് പൂച്ചക്ക് മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് രക്ഷകരായി കുറ്റൂർ നോർത്തിൽ വാഹനം തട്ടി പരിക്ക് പറ്റിയനിലയിൽ കാണപ്പെട്ട കാട്ട്പൂച്ചയെ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ ജാഫർ, ഇല്യാസ്, നിസാമുദ്ധീൻ, അർഷദ് എന്നിവർ പിടികൂടി വേങ്ങര മൃഗാശുപത്രിയിൽ എത്തിച്ചു  ഹോസ്പിറ്റലിൽനിന്ന് ചികിത്സ നൽകി  തുടർ സംരക്ഷണതിന്ന് വേണ്ടി മുസ്തഫ ചെറൂരിനെ ഏല്പിച്

കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ പരൽ

ഈ ഫോട്ടോയിൽ കരിമീൻ, പള്ളത്തി, കുറുവ പരൽ, കല്ലേ കേരി, പൂവാലി പരൽ, ചുണ്ടൻ പരൽ എന്നീ മത്സ്യങ്ങൾ ഉണ്ട് അവ തിരിച്ചറിയാൻ കഴിയുന്നവർ കമെന്റ് ചെയുക 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഒറ്റ കമ്പിയിൽ നിന്നുള്ള വൈദ്യുതിയിൽ എങ്ങനെയാണ് ട്രെയിൻ ഓടുന്നത്. പാളം ആണ് ന്യൂട്രൽ എന്ന് പറയുന്നു അപ്പൊ പാളത്തിലേക്ക് കറന്റ് വരുമോ ഇതിന്റെ ടെക്നോളജി എന്ത്

നമ്മുടെ മദർ എർത്ത് എന്ന് പറയുന്നത് ഇലക്ട്രിക്കലി സീറോ ചാർജ് ആണ് .എന്ന് പറഞ്ഞാൽ പോസിറ്റീവൂം അല്ല നെഗറ്റീവൂം അല്ല . റെയിൽവേ ട്രാക്ക് നമ്മള് എർത്ത് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ കേബിൾ ഉപയോഗിച്ച് ഭൂമിയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട് . റെയിൽവേ ട്രാക്കും അങ്ങനെ ഇലക്ട്രിക്കലി സീറോ ചാർജ് ആകുന്നു. വൈദ്യുതി പ്രവഹിക്കണമെങ്കിൽ  ഒരു വളയം പോലെ സർക്യൂട്ട് കംപ്ലീറ്റ് ആക്കണം . അതിനുള്ളിൽ നമ്മൾ ഉദ്ദേശിക്കുന്ന ലോഡും കൺട്രോൾ ചെയ്യാനുള്ള സ്വിച്ചും ഒക്കെ ചേർക്കുമ്പോഴാണ് നമ്മൾ അതിനെ ഒരു സർക്യൂട്ട് എന്ന് പറയുന്നത്.  റെയിൽവേ ഇലക്ട്രിക്കൽ എൻജിനികൾക്ക് ഡിസി കറൻ്റ് എൻജിൻസ് ആണെങ്കിൽ ഡിസി മോട്ടോർ ആണ്  ഉപയോഗിക്കുന്നതെങ്കിൽ ഡിസി പോസിറ്റീവ്  ഓവർഹെഡ് ലൈനിലൂടെ വരും അത് മോട്ടറിൽ കൂടെ കടന്നു താഴെചക്രങ്ങളിൽ കൂടി റെയിൽവേ ട്രാക്ക് വഴി ഭൂമിയിലേക്ക് ചെല്ലുന്നു.  ഇനി ഈ വൈദ്യുതി മുകളിൽ കൂടെ എവിടുന്നാണോ വരുന്നത് അതായത് അതിന്റെ സോഴ്സ് ,  അവിടെയും ഇതുപോലെ DC കറൻറ് നെഗറ്റീവ് / അല്ലെങ്കിൽ AC കറൻറ് ആണെങ്കിൽ അതിൻറെ ന്യൂട്രൽ അവിടെ ഗ്രൗണ്ട് ചെയ്തിട്ടുണ്ടാവും.   മോട്ടോർ വഴി കടന്നുപോകുന്ന കറന്റ് ചക്രങ്ങ

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ഉണർന്നതോടെ കുതിച്ച് വരുമാനം malappuram tourism

മലപ്പുറം: കോവിഡിന് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണർന്നതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനും (ഡി.ടി.പി. സി) വരുമാനം വർധിച്ചു. ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നു 2022 ജനുവരി മുതൽ ഡിസംബർ വരെ പ്രവേശന ഫീസ് ഇനത്തിൽ മാത്രം ലഭിച്ചത് 1,71,74,598 രൂപയാണ്. കൂടുതൽ സഞ്ചാരികളും വരുമാനവും ജില്ല ആസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നിൽ നിന്നാണ്. ചേറുമ്പ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, നിലമ്പൂർ ആഢ്യൻപാറ, നിളയോരം, സിവിൽ സ്റ്റേഷന് സമീപത്തെ ശാന്തിതീരം, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്. കോട്ടക്കുന്നിൽ നിന്നു 1.25 കോടി രൂപയാണ് പ്രവേശന ഫീ ഇനത്തിൽ മാത്രം ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രമാണ് വരുമാനം കുറഞ്ഞത്. ഒമ്പത് മാസം പത്ത് ലക്ഷത്തിന് മുകളിലാണ് വരുമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്. സമീപ ജില്ലയിൽ നിന്നടക്കം നിരവധി പേർ എത്താറുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് വരുമാനം കൂടുതലും. മിറാക്കിൾ ഗാർഡൻ പുനരാരംഭിച്ചതും ദീർഘ നാളുകളായി പ്രവർത്തന രഹിതമായ ലേസർ ഷോ പ്രദർശനം വീണ്ടും

ഇന്നലെ കാണാതായ പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയുടെ ബോഡി കണ്ടത്തി

ഇന്നലെ കാണാതായ പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര എന്ന വ്യക്തിയേ പുഴയുടെ കരയിൽ മരണപെട്ടു കിടക്കുന്ന നിലയിൽ കണ്ടത്തി  പുതുപ്പറമ്പ് സ്വദേശി ഷൗക്കത്ത് കുളങ്ങര  എന്ന വ്യക്തിയെ  27 ജനുവരി 2023 ഇന്നലെ രാവിലെ മുതൽ കാണ്മാനില്ലയിരുന്നു, നാട്ടുകാർ ആൾക്കും വേണ്ടി തിരച്ചിൽ നടത്തുന്നിനിടെ ഇന്ന് രാവിലെ  പുതുപ്പറമ്പ് ഒറ്റതെങ്ങ് ഭാഗത്തെ പുഴകരയിൽ മരണപെട്ട്കി ടക്കുന്നനിലയിൽ കണ്ടതുകയായിരുന്നു 

Snapper or Red Snapper ചെമ്പല്ലി, പഹരി, മുറുമീൻ എന്നീ പേരിൽ അറിയപ്പെടുന്നു.

Lutjanus കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്‌നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്‌നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്‌നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ  എന്നും അറിയപ്പെടുന്നു.

rohu രോഹു

അമ്പട്ടൻ വാള ഇങ്ങനെയും ഒരു വാള നമ്മുടെ പുഴകളിൽ ഉണ്ട്

കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണിത് ഈ മത്സ്യത്തെ അമ്പട്ടൻ വാള (Grey featherback) (Indian Knife Fish) എന്ന് വിളിക്കുന്നു .ഇതിന്റെ ശാസ്ത്രീയനാമം: Notopterus notopterus)എന്നാണ്. ചാലിയാർ, ഭാരതപുഴ കബനി നദിയിൽ നിന്നെല്ലാം ഈ മത്സ്യത്തെ കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.  ശരീരം പരന്നതാണ്. ക്ഷുരകന്റെ കത്തിപോലുള്ള ആകൃതി ആയതിനാലാണ് ഇതിനെ  ഈ പേരിൽ വിളിക്കുന്നത്. ചെതുമ്പലുകൾ വളരെ ചെറുതാണ്. ഭക്ഷ്യയോഗ്യമായ മത്സ്യംമാണ് ഇതിന്റെ ശരാശരി നീളം 25 സെന്റിമീറ്ററൂം പരമാവധി നീളം 60 സെന്റിമീറ്ററുമാണ്

കരിങ്കണ മീൻ karingana meen

മലയാളം :  കരിങ്കണ   Pseudosphromenus cupanus നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്ന ചെറിയൊരുമൽസ്യമാണിത്,ഈ മത്സ്യത്തെ ചുട്ടിച്ചി,കല്ലടമുട്ടി എന്നിമൽസ്യങ്ങളുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്,ഈ മത്സ്യം രണ്ട് ഇഞ്ചികുടുതൽ വളരാറില്ല    

ഞെണൻ മീൻ njenan fish

കേരളത്തിലെ മത്സ്യങ്ങളുടെ വലിയ കളക്ഷൻ കാണാം

അമ്പട്ടൻ വാള അരഞ്ഞീൽ fish ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള ചുട്ടിച്ചി, അണ്ടിക്കള്ളി, ചെറുമീൻ, ചേറാൻ,പുള്ളി വാരൽ കരിങ്കണ മീൻ പൂളാൻ, പുഴെൻ, വായപൊട്ടൻ സിലോപ്പി, കൈതകോര, കല്ലടമുട്ടി, രേഹു, rehu

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

അരഞ്ഞീൽ മീൻ aranjeel fish

കേരളത്തിലെ പുഴകളിലും മറ്റും കാണപ്പെടുന്ന ഒരു മത്സ്യമാണ് അരഞ്ഞീൽ മീൻ, ഇതിന്റെ ശരീരം ഗ്ലാസ്‌ പോലെയാണ്, എന്ത്കണ്ടാലും ഒന്ന് കൊത്തിനോക്കുന്ന സ്വഭാവം ഉള്ളത്കൊണ്ട് ചുണ്ടയിട്ട് മീൻപിടിക്കുമ്പോൾ ചുണ്ടയിൽ ഇരയില്ലെങ്കിലും കയറിപിടിക്കും, പുതുവെള്ളത്തിലും, വെള്ളം കലങ്ങുന്ന സമയത്തുമാണ് ഇതിനെ കൂടുതലായി കാണാറ് അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

ചെമ്പല്ലി മീൻ chembhally fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കരിതല മീൻ karidhala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

aranjeel fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ