ഒറ്റ കമ്പിയിൽ നിന്നുള്ള വൈദ്യുതിയിൽ എങ്ങനെയാണ് ട്രെയിൻ ഓടുന്നത്. പാളം ആണ് ന്യൂട്രൽ എന്ന് പറയുന്നു അപ്പൊ പാളത്തിലേക്ക് കറന്റ് വരുമോ ഇതിന്റെ ടെക്നോളജി എന്ത്
നമ്മുടെ മദർ എർത്ത് എന്ന് പറയുന്നത് ഇലക്ട്രിക്കലി സീറോ ചാർജ് ആണ് .എന്ന് പറഞ്ഞാൽ പോസിറ്റീവൂം അല്ല നെഗറ്റീവൂം അല്ല . റെയിൽവേ ട്രാക്ക് നമ്മള് എർത്ത് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞാൽ കേബിൾ ഉപയോഗിച്ച് ഭൂമിയിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട് . റെയിൽവേ ട്രാക്കും അങ്ങനെ ഇലക്ട്രിക്കലി സീറോ ചാർജ് ആകുന്നു. വൈദ്യുതി പ്രവഹിക്കണമെങ്കിൽ ഒരു വളയം പോലെ സർക്യൂട്ട് കംപ്ലീറ്റ് ആക്കണം . അതിനുള്ളിൽ നമ്മൾ ഉദ്ദേശിക്കുന്ന ലോഡും കൺട്രോൾ ചെയ്യാനുള്ള സ്വിച്ചും ഒക്കെ ചേർക്കുമ്പോഴാണ് നമ്മൾ അതിനെ ഒരു സർക്യൂട്ട് എന്ന് പറയുന്നത്. റെയിൽവേ ഇലക്ട്രിക്കൽ എൻജിനികൾക്ക് ഡിസി കറൻ്റ് എൻജിൻസ് ആണെങ്കിൽ ഡിസി മോട്ടോർ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഡിസി പോസിറ്റീവ് ഓവർഹെഡ് ലൈനിലൂടെ വരും അത് മോട്ടറിൽ കൂടെ കടന്നു താഴെചക്രങ്ങളിൽ കൂടി റെയിൽവേ ട്രാക്ക് വഴി ഭൂമിയിലേക്ക് ചെല്ലുന്നു. ഇനി ഈ വൈദ്യുതി മുകളിൽ കൂടെ എവിടുന്നാണോ വരുന്നത് അതായത് അതിന്റെ സോഴ്സ് , അവിടെയും ഇതുപോലെ DC കറൻറ് നെഗറ്റീവ് / അല്ലെങ്കിൽ AC കറൻറ് ആണെങ്കിൽ അതിൻറെ ന്യൂട്രൽ അവിടെ ഗ്രൗണ്ട് ചെയ്തിട്ടുണ്ടാവും. മോട്ടോർ വഴി കടന്നുപോകുന്ന കറന്റ് ചക്രങ്ങ