ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അച്ഛനും മകനും ഉൾപ്പെടെ ആറംഗ ഹൈവേ കവർച്ചാ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ

അച്ഛനും മകനും ഉൾപ്പെടെ ആറംഗ ഹൈവേ കവർച്ചാ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ കൊണ്ടോട്ടി:ഹൈവേ കേന്ദ്രീകരിച്ചു കവർച്ച നടത്തുന്ന, അച്ഛനും മകനും ഉൾപ്പെട്ട ആറംഗ സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിലായി. തൃശൂർ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. കോഴിക്കോട് –പാലക്കാട് ദേശീയപാതയിൽ നെടിയിരുപ്പ് കൊട്ടുക്കരയ്ക്കു സമീപം ഒക്ടോബർ 28ന് സ്കൂട്ടറിൽ പണവുമായി പോകുകയായിരുന്ന വള്ളുവമ്പ്രം സ്വദേശിയിൽനിന്നു കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് 9.5 ലക്ഷം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. തൃശൂർ കൊടകര സ്വദേശി പന്തവളപ്പിൽ ബിനു (ജാക്കി ബിനു –40), നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ (54), മകൻ തൈവളപ്പിൽ നിശാന്ത് (22), വടക്കേക്കാട് കല്ലൂർ സ്വദേശി അക്ഷയ് (21), അമ്മാടം സ്വദേശികളായ കിഴക്കേകുണ്ടിൽ നവീൻ (28), ആനക്കാരൻ സുധി (25) എന്നിവരാണ് പിടിയിലായത്.പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കങ്ങളിലാണ് ഒരു മാസത്തിനകം പ്രതികളെ പിടികൂടാനായത്. 6 മാസം മുൻപ് വള്ളുവമ്പ്രത്തു നടന്ന 35 ലക്ഷത്തോളം രൂപയുടെ കവർച്ച സംബന്ധിച്ചു ചില സൂചനകൾ ലഭിച്ചതായും കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. എഎ

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘത്തിന്

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘത്തിന് വേങ്ങര: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടം വലിയോറ പരപ്പിൽ പാറ യുവജന സംഘം സ്വന്തമാക്കി. 2022 നവംബർ 6 മുതൽ 20 വരെ വിവിധ വേദികളിലായി നടന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം എ എം യു പി സ്കൂൾ വലിയോറയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന  കലാമത്സരങ്ങളോടെ അവസാനിച്ചു. നാല് വേദികളിലായി നടന്ന കലാ മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. ഞായറാഴ്ച രാവിലെ 10 മണിക്ക് തുടങ്ങിയ കലാമത്സര പരിപാടി വാർഡ് മെമ്പർ എ.കെ നഫീസയുടെ അധ്യക്ഷതയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം ഉദ്ഘാടനം നിർവഹിച്ചു.  വേങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്, റഫീക്ക് ചോലക്കൻ ,സി പി ഖാദർ,ഉണ്ണികൃഷ്ണൻ , യൂസഫലി,മൊയ്തീൻ കോയ, നജ്മുന്നിസ, റുബീന അബ്ബാസ് , നുസ്റത്ത് ,ഖമർ ബാനു എന്നിവർ പങ്കെടുത്തു.  സംഘാടക സമിതി അംഗങ്ങളായ മനോജ്, കോയ മാഷ്, രഞ്ജിത്ത്, സൈദ്, അർഷദ് , നാസർ കീഴുപറമ്പ്, ഹരീഷ് മാഷ് , സമീർ മാഷ് , സുഹാന ടീച്ചർ, ഹമീദലി മാഷ്, ഇബ്രാഹിം

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് കാറപകടം; വലിയോറ പുത്തനങ്ങാടി മൂന്നാം മൂല സ്വദേശി മരിച്ചു

◾ ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശി പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവര്ക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വയോജനങ്ങൾക്ക് ചെറുമുക്ക് ആമ്പൽ പാടത്ത് തോണിയാത്ര സംഘടിപ്പിച്ചു

 വേങ്ങര ഗ്രാമ പഞ്ചായത്ത് സായംപ്രഭാ ഹോമിലെ വയോജനങ്ങൾക്ക് വേണ്ടി ചെറുമുക്ക് ആമ്പൽപാടത്ത് തോണിയാത്ര സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് വേങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, കെയർ ഗീവർ ഇബ്രാഹീം എ കെ, യൂത്ത് കോഡിനേറ്റർ  സഹീർ അബ്ബാസ് നടക്കൽ, വി കെ സാലിഹ് തുടങ്ങിയവർ നേതൃത്വം നൽകി.

വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ;അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിലെ ആളെ കണ്ടത്തി

 ആ വിചിത്ര സംഭവത്തിന്റെ ചുരുളഴിഞ്ഞു...! വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ; അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവാണെന്ന് ആരോപിച്ചിരുനെങ്കിലും ഭർത്താവാല്ലെന്ന് തെളിഞ്ഞു  കൊല്ലം: കൊട്ടാരക്കരയിൽ അതിവിചിത്രമായ തരത്തിൽ ഒരു വീട്ടിൽ സംഭവിച്ചിരുന്ന കാര്യങ്ങളുടെ ചുരുളഴിഞ്ഞു. വാട്സാപ്പിൽ സന്ദേശങ്ങൾ വരുന്നതിനനുസരിച്ച് വീട്ടിൽ കാര്യങ്ങൾ നടക്കുന്നു എന്നതാണ് നെല്ലിക്കുന്നം കാക്കത്താനത്തെ രാജൻ്റെ വീട്ടുകാർ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച വാർത്തകളും സൈബറിടത്തിൽ വൈറലായിരുന്നു.  ഈ സംഭവത്തിൽ പൊലീസും, സൈബർ സെല്ലും അന്വേഷിച്ചിട്ടും തുമ്പ് ലഭിച്ചിരുന്നില്ല . വിചിത്രമായ സംഭവങ്ങൾക്കെല്ലാം പിന്നിൽ ടെക്നീഷ്യനായ സജിതയുടെ ഭർത്താവ് .ടെക്നീഷ്യൻ കൂടിയായ സജിതയുടെ ഭർത്താവ് വീടിൻ്റെ സമീപനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും, വീട്ടിലുള്ളവരുടെ വാട്സപ്പ് ഹാക്ക് ചെയ്ത് മെസ്സേജുകൾ വിടുകയുമായിരുന്നുവെന്നാണ് വീട്ടുകാർ ആരോപിച്ചിരുന്നത്  6 മാസങ്ങൾക്ക് മുൻപ് സജിതയും ഭർത്താവും തമ്മിൽ പിണങ്ങിയിരുന്നു.പ്രത്യേകം താമസമാവുകയും ചെയ്തു. ഈ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

മഞ്ഞും വെയിലും മിന്നിമിന്നി കാലാവസ്ഥ; പനി വീണ്ടും വൈറലാവുന്നു;

മഞ്ഞും വെയിലും മിന്നിമിന്നി കാലാവസ്ഥ; പനി വീണ്ടും വൈറലാവുന്നു; രണ്ടാഴ്ച്ചയ്ക്കിടെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ എത്തിയത് 16,393 പേർ..! മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥ കാരണം മലപ്പുറം ജില്ലയിൽ വൈറൽ പനിയുടെ വ്യാപനം കൂട്ടുന്നു. മൺസൂൺ വിട വാങ്ങിയതിന് പിന്നാലെ വൈറൽ പനിയുമായി ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിരുന്നെങ്കിലും വീണ്ടും ആശുപത്രികളിൽ തിരക്ക് കൂടിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ 16,393 പേർ വൈറൽ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഇതിൽ 104 പേരെ അ‌ഡ്‌മിറ്റ് ചെയ്തു. ഇന്നലെ 1,362 പേരാണ് വൈറൽ പനിക്ക് ചികിത്സ തേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വൈറൽ പനി റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. ഓരോദിവസവും പനി ബാധിതരുടെ എണ്ണം കൂടുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്റെ കൈവശമില്ല. ഡെങ്കി, എലിപ്പനി കേസുകളും ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. ഡെങ്കി ലക്ഷണങ്ങളോടെ 44 പേർ ചികിത്സ തേടിയപ്പോൾ ഇതിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു.

വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ മലപ്പുറം വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയിൽ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള അധ്യാപകൻ പയ്യോളി മഠത്തിൽ രാംദാസാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. 

ഇന്ന് രണ്ട് പാത്രങ്ങളിൽ വന്ന ഒരേ ഫോട്ടോ വെച്ചുള്ള വാർത്തകൾ

ഇത് തന്റെ അവസാന ലോകകപ്പ് ആകാം; പരിക്കേറ്റെന്ന വാർത്ത തെറ്റെന്ന് മെസ്സി ദോഹ: ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കാമെന്ന് അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. അതിനാൽ സ്വപ്ന സാക്ഷാത്കാരത്തിനായി പരമാവധി ശ്രമിക്കും. ടീമിലെ ഒത്തിണക്കമാണ് പ്രധാന കരുത്തെന്നും മെസ്സി വ്യക്തമാക്കി.  തനിക്ക് പരിക്കേറ്റെന്ന വാർത്ത തെറ്റാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നും മെസ്സി പറഞ്ഞു. ഖത്തറിലെ പ്രധാന മീഡിയ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. 2014ൽ ഫൈനലിലെത്തിയ ടീമിനെ പോലെ തന്നെ സന്തുലിതവും ഐക്യവും പരസ്പര ധാരണയുമുള്ള ടീമാണിത്. അതിനാൽ പരമാവധി പോരാടും. കപ്പിനായി പരമാവധി ശ്രമിക്കും.  എല്ലാ ലോകകപ്പും പോലെ ഖത്തർ ലോകകപ്പും സ്‌പെഷലാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് സാധാരണ ലോകകപ്പ് നടക്കാറുള്ളത്. അക്കാലങ്ങളിൽ താരങ്ങളിൽ പലരും ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുത്ത് പരിക്കിന്റെ പിടിയിലായിരിക്കും. അത്തരത്തിൽ പരിക്കുള്ള താരങ്ങളാവും ലോകകപ്പിന് വരാറുള്ളത്. എന്നാൽ ഇത് ക്ലബ് സീസണിന്റെ ഇടയ്ക്കാണ്.  

വേങ്ങര ബസ്റ്റാന്റിലെ കടകളിലെ പൂട്ടുകൾ പൊളിച്ചു മോഷണം

വേങ്ങര ബസ്റ്റാന്റിലെ കടകളിലെ പൂട്ടുകൾ പൊളിച്ചു മോഷണം വേങ്ങര: വേങ്ങര ബസ്റ്റാന്റിലെ മിൽമ ബൂത്ത്‌, കെ.കെ സ്റ്റോർ എന്നീ കടകളിലാണ് മോഷണംനടന്നത്, പൂട്ട് പൊളിച്ച് അകത്ത് കയറിയ നിലയിലാണ്. കെ കെ സ്റ്റോറിൽ നിന്നും 20,000 രൂപയുടെ സിഗരറ്റുകളും മിൽമ ബൂത്തിൽ നിന്ന് 5,000 രൂപയും മോഷണം പോയി. അതിരാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വ്യാപാരി നേതാക്കൾ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.രാത്രികാല പോലീസ് പെട്രോളിങ് ശക്തമാക്കാൻ പോലീസിനോട് ആവശ്യപ്പെടുമെന്നും മണ്ഡലം ജനറൽ സെക്രട്ടറി എം.കെ സൈനുദ്ദീൻ ഹാജി അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും; ആദ്യ പട്ടികയില്‍ 85പേര്‍, പരിശോധനയ്ക്ക് മൂന്നംഗ സമിതി തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടും; ആദ്യ പട്ടികയില്‍ 85പേര്‍, പരിശോധനയ്ക്ക് മൂന്നംഗ സമിതി തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തയ്യാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ക്രിമിനല്‍ കേസില്‍ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തില്‍ ജോലിയില്‍ തിരിച്ച്‌ കയറുന്നതും വകുപ്പ് തല നടപടികള്‍ മാത്രം നേരിട്ട് ഉദ്യോഗ കയറ്റം നേടുന്നതും പൊലീസില്‍ പതിവാണ്. ഇതൊഴിവാക്കാന്‍ സിഐ മുതല്‍ എസ്പിമാര്‍ വരെയുള്ളവരുടെ സര്‍വീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം അടക്കാപുരയിൽ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം   വലിയോറ അടക്കാപുര എ.എം.യൂപി സ്കൂൾ ഗ്രൗണ്ടിൽ  27 .11.2022 ഞായറാഴ്ച രാവിലെ നടക്കും. നാളെ 23-11-2022 വൈകുന്നേരം 5 മണിക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിന്റെ വോളിബോൾ മൽസരത്തിന്റെ നടത്തിപ്പിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേരുന്നു. എല്ലാ നാട്ടുകാരും വോളി ബോൾ പ്രേമികളേയും  വിനയപൂർവ്വം ക്ഷണിക്കുന്നു. എന്ന് ബാവാ ക്ക vv.c വോളിബോൾ  മത്സര ഫിക്ച്ചർ  നിയമാവലി  1 ഫിക്ച്ചറിൽ പറഞ്ഞ സമയത്തിനു ഒരു മണികൂർ മുമ്പ് ടീമുകൾ റിപ്പോർട്ട് ചെയ്തു റെഡിയായിരിക്കേണ്ടതാണ്.  2 ഒരു കാരണവശാലും സമയം തെറ്റി വന്നാൽ ടീമിനെ സീകരിക്കുന്നതല്ല. 3. കളികൾ സ്റ്റിൽ ആയിരിക്കും. ഫൈനൽ ഒഴികെ എല്ലാ മൽസരങ്ങളും വെസ്റ്റ് ഓഫ് ത്രി ആയിരിക്കും. 4. ഫൈനൽ മൽസരoസഘാടകസമിതിക്ക് തീരുമാനിക്കാൻഅധികാരം ഉണ്ടായി  രിക്കുന്നതാണ് ത്രികളിക്കണോ ഫൈവ് കളിക്കണോ എന്നതു്.  5. സാങ്കേതിക കാരണത്താൽ കളി തടസ്സപ്പെടുകയാണങ്കിൽ സംഘാടക സമിതിക്ക്   മാറ്റം വരുത്താനും മറ്റൊ .രു ദിവസത്തേക്ക് മാറ്റാനും സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കും  6

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്