പോസ്റ്റുകള്‍

ഏത് നെറ്റ്‌വര്‍ക്ക് കണക്ഷനുള്ളവര്‍ക്കും ജിയോ സിനിമ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി ജിയോ സിനിമയിലൂടെ ലോകകപ്പ് കാണാനാകും

ഇമേജ്
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോ 18 ആണ് ഫുട്ബോള്‍ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. വയാകോം 18ന്‍റെ സ്പോര്‍ട്സ് 18 ചാനലിലൂടെയാണ് മത്സരങ്ങള്‍ ടെലിവിഷനില്‍ കാണാനാകുക. മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയിലൂടെയും കാണാം. എന്നാല്‍ ജിയോ സിനിമയിലൂടെ ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ കണക്ഷനില്ലാത്തവര്‍ പുതുതായി ജിയോ സിം എടുക്കണോ എന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്കകളിലൊന്ന്. എന്നാല്‍ അതിനിപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ജിയോ സിനിമയില്‍ ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ സിം ആവശ്യമില്ല. ഏത് നെറ്റ്‌വര്‍ക്ക് കണക്ഷനുള്ളവര്‍ക്കും ജിയോ സിനിമ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി ജിയോ സിനിമയിലൂടെ ലോകകപ്പ് കാണാനാകും ലോകകപ്പ് ഫുട്ബോൾ ഫിക്സ്ചർ   പ്രശ്നമുണ്ടെന്ന് വ്യാപക പരാതി; പരാതി പറഞ്ഞവര്‍ക്ക് 'ട്രോള്‍' മറുപടി നല്‍കി ജിയോ സിനിമ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലാണ് ജിയോ സിനിമ മറുപടി നല്‍കിയത്.  മുംബൈ: ലോകകപ്പ് ഫുട്ബോള്‍ ഓണ്‍ലൈന്‍ സ്ട്രീംഗിന് നടത്തുന്ന ആപ്പാണ് ജിയോ സിനിമ. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തര്‍ലോകകപ്പിന്‍റെ ആദ്യ മത

ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്
Vhg

റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് മലപ്പുറത്ത്‌ "ലോക റോഡ് അപകടങ്ങ ളിലെ ഇരകളുടെ ഓർമ പുതു ക്കൽ ദിനം' ആചരിച്ചു.

ഇമേജ്
റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് മലപ്പുറത്ത്‌  "ലോക റോഡ് അപകടങ്ങ ളിലെ ഇരകളുടെ ഓർമ പുതു ക്കൽ ദിനം' ആചരിച്ചു. മലപ്പുറം ജില്ലയിൽ റോഡപകടങ്ങളിൽ മരി ച്ചവരുടെ കുടുംബങ്ങളും, സുഹൃത്തുക്കളും, രക്ഷാപ്രവർത്തകരും, അപകടത്തിൽപ്പെട്ടവരും ജില്ലയിലെ വിവിധ സ്റ്റേഷൻ യൂണി റ്റുകളിൽ നിന്നുള്ള ട്രോമാകെയർ പ്രവർത്തകരും, ഓട്ടോ ടാക്സി ഡ്രൈവർമാരും പരിപാടിയിൽ പങ്കെടുത്തു.  യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറി ലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക്ക് വിക്റ്റിംസ് ഡേയാ യി ആചരിക്കുന്നത്. ഇത് ഏറ്റെടുത്താണ് മോട്ടോർ വാഹന വകുപ്പും ജില്ലാ ട്രോമാക്കർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യ ത്തിൽ കോട്ടക്കുന്നിൽ പരിപാടി നടത്തിയത് .മലപ്പുറം നഗര സഭ കൗൺസിലർ പി എസ് എ ഷബീർ ഓർമ ദിനത്തിൽ തി രി തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു   എൻഫോഴ്സ്മെന്റ് MVI പി കെ മുഹമ്മദ് ഷഫീഖ് റോഡപകടങ്ങളിൽ മരിച്ചവരെ അനു സ്മരിച്ചുകൊണ്ട് സുരക്ഷിത യാത്രയുടെ ബോധവൽക്കരണം നൽ കി . മലപ്പുറം AMVI മാരായ പി പ്രജീഷ്, പി സെന്തിൽ, അബിൻ ചാക്കോ, ട്രോമാകെയർ ജില്ലാ സെക്രട്ടറി കെ പി പ്രതീഷ് എന്നിവർ സംസാരിച്ചു. ക

പുറത്തൂർ തോണി അപകടം മരണം നാലായി; കാണാതായവരുടെ മൃതദേഹങ്ങൾ ലഭിച്ചു

ഇമേജ്
 ഭാരതപ്പുഴയിൽ ഇന്നലെ വൈകീട്ട് തോണി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ രാവിലെ 7:30 ഓടെ  ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരണം നാലായി. ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം (55),കുഴിയിനി പറമ്പിൽ അബൂബക്കർ (65) എന്നിവരുടെ മൃതദേഹങ്ങൾ ട്രോമാകെയർ പ്രവർത്തകരാണ് കണ്ടെത്തിയത്.മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നു. അപകട സ്ഥലത്തിൻ്റെ പരിസരത്ത് നിന്നു തന്നെയാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇന്നലെ ഉച്ചയോടെ കക്ക വരാൻ പോയ നാല് സ്ത്രീകളുൾപ്പെടുന്ന ആറംഗ സംഘം കക്കയുമായി കരയിലേക്ക് മടങ്ങുന്നതിനിടെ തോണി താഴുകയും ആറ് പേരും ഒഴുക്കിൽപെടുകയുമായിരുന്നു. ഇന്നലെ നാല് പേരെ കണ്ടെത്തിയെങ്കിലും രണ്ട് സ്ത്രീകൾ മരണപ്പെട്ടിരുന്നു. ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും. രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവർ ചികിത്സയിൽ തുടരുന്നു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

AP മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം വഫാത്തായി

ഇമേജ്
പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം വഫാത്തായി. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം7.  ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്കാരം രാവിലെ ഒൻപത് മണിക്ക് മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കും. ഖബറടക്കം വൈകീട്ട് നാല് മണിക്ക് കൊടുവള്ളിക്കടുത്ത കരുവംപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. കാരന്തൂർ മർകസുസ്സഖാഫത്തി സുന്നിയ്യ വൈസ് പ്രസിഡന്റും മർകസിലെ സീനിയർ മുദരിസുമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും മർകസ് വൈസ് പ്രസിഡന്റും സീനിയർ മുദരിസ്സുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ (ചെറിയ എ.പി ഉസ്താദ്) വഫാത്തായി. ഇന്ന് (ഞായർ) പുലർച്ചെ 5.45നായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് കാരന്തൂർ മർകസ് മസ്ജിദുൽ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദിലും നടക്കും. ചേക്കുട്ടി - ആഇശ ബീവി ദമ്പതികളുടെ മകനായി 1950ൽ ജനനം. കോഴിക്ക

വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങൾ ഇന്ന് AMUP സ്കൂളിൽ വെച്ച് നടക്കുന്നു

ഇമേജ്
വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ലെ കലാ മത്സരങ്ങൾ  ഇന്ന്  രാവിലെ 9 മണി മുതൽ (ഞായറാഴ്ച)  അടക്കാപ്പുര എ എം യു പി സ്കൂളിൽ അരങ്ങേറുന്നതാണ്, കലാകാരന്മാർക്ക് പ്രോത്സാഹനം നൽകി പരിപാടി  വിജയിപ്പിക്കുന്നതിന്നായി നല്ലവരായ നാട്ടുകാരേയും കലാസ്നേഹികളേയും പരിപാടി വീക്ഷിക്കുന്നതിന്ന് വേണ്ടി വലിയോറ അടക്കാപുര AMUP സ്കൂൾ ഗ്രൗണ്ടിൽ എത്തിചേരണമെന്ന് പരിപാടി നടക്കുന്ന പ്രദേശത്തെ വാർഡ് മെമ്പർമാരായ  കുറുക്കൻ മുഹമ്മദ്, Ak നഫീസ എന്നിവർ അറിയിച്ചു 

കോട്ടക്കല്‍ പുത്തൂരില്‍ നയന്ത്രണം നഷ്ടപെട്ട് ലോറി മറിഞ്ഞ് വന്‍ അപകടം.

ഇമേജ്
കോട്ടക്കല്‍ പുത്തൂരില്‍ നയന്ത്രണം നഷ്ടപെട്ട് ലോറി മറിഞ്ഞ് വന്‍ അപകടം. കോട്ടക്കല്‍ പുത്തൂര്‍ ഇറക്കത്തിൽ  ഇന്ന് വൈകീട്ട് 5 മണിയോടെയാണ്  അപകടം സംഭവിച്ചത്നി.യന്ത്രണം നഷ്ടപെട്ട ലോറി രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിക്കുകയും നിരവധി ഇവക്ട്രിക് പോസ്റ്റുകള്‍ തകര്‍ത്തുമാണ് മറിഞ്ഞത്. വലിയ തോതിലുള്ള ആളപായം ഒന്നും നിലവില്‍  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ട അവസ്ഥയിലാണുള്ളത്.നാട്ടുകാരും,സന്നത പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം. പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.അപകടം പതിവായ ഇവിടെ അപകടം ഒഴിവാക്കാനുള്ള സശോദപരിഹാരം കാണാമമെന്ന് ആവിശ്യപെട്ടു നാട്ടുകാർ   റോഡ് ഉപരോധിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, പോലീസ്, എം വി ഡി ഉദ്യോഗസ്ഥർ, പ്രദേശത്തെ ജന പ്രതിനിധികൾ തുടങ്ങിയവർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്യാമെന്ന ധാരണയിൽ ഉപരോധം അവസാനിപ്പിച്ചു.

വേങ്ങര സബ്ജില്ലാ കായികമേളയിൽ വിജയികളായ അടക്കാപുര AMUP സ്കൂളിലെ വിദ്യാർത്ഥികൾ

ഇമേജ്
വേങ്ങര സബ്ജില്ലാ കായികമേളയിൽ വിജയികളായ അടക്കാപുര AMUP സ്കൂളിലെ വിദ്യാർത്ഥികൾക്ക്‌ അഭിനന്ദനങ്ങൾ 

കോട്ടക്കൽ സ്വദേശിയായ വിദ്യാർഥിനി ഡല്‍ഹി കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ഇമേജ്
കോട്ടക്കൽ സ്വദേശിയായ വിദ്യാർഥിനി ഡല്‍ഹി കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ ന്യൂഡല്‍ഹി: കോട്ടക്കല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഡല്‍ഹി സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മിറാന്‍ഡ കോളജിലെ രണ്ടാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി നന്ദനയാണ് മരിച്ചത്. മൃതദേഹം ജഹാംഗീര്‍ പുരിയിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബന്ധുക്കള്‍ നാളെ എത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

തിരൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം;പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്

ഇമേജ്
 തിരൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവം;പരുക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന് തിരൂർ താനാളൂരിൽ 4 വയസ്സുകാരനെ തെരുവ് നായ ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ ഇന്ന്. തലക്കും, സ്വകാര്യ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതെ സമയം ഇന്ന് ചേരുന്ന താനാളൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയോഗത്തിൽ പ്രതിപക്ഷം തെരുവ് നായ ശല്യം മുഖ്യ അജണ്ടയായി കൊണ്ടുവരും.  തലയിലെ മുടിയുടെ ഭാഗം കടിച്ച് എടുത്ത നായകൂട്ടം കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ കടിച്ച് കീറിയിട്ടുണ്ട്.കൂടാതെ ശരീരത്തിൽ 40 ഓളം ആഴത്തിലുളള മുറിവുകളും ഉണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് മെഡിക്കൽ കേളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തുന്നത്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് പ്രാധാമിക ചികിത്സ നൽകി മെഡിക്കൽ കേളേജിലേക്ക് മാറ്റുകയായിരുന്നു. വിഷയം ഇന്ന് ചേരുന്ന താനാളൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷദമായി ചർച്ച ചെയ്‌തേക്കും.പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം

ഇന്നത്തെ പത്ര വാർത്തകൾ

ഇമേജ്

കൊച്ചി കാറിൽ കൂട്ട ബലാത്സംഗം നടത്തിയത് ബാറിൽ കുഴഞ്ഞുവീണ 19 കാരിയെ സഹായിക്കാൻ കൂടിയവർ; യുവതി ആശുപത്രിയിൽ.

ഇമേജ്
കൊച്ചി കാറിൽ കൂട്ട ബലാത്സംഗം നടത്തിയത് ബാറിൽ കുഴഞ്ഞുവീണ 19 കാരിയെ സഹായിക്കാൻ കൂടിയവർ; യുവതി ആശുപത്രിയിൽ. ‌ കൊച്ചി: കൊച്ചിയിൽ കാറിനകത്ത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്ന വാർത്തയുടെ ഞെട്ടലിലാണ് ഏവരും. പത്തൊൻപത് വയസുകാരിയായ മോഡലിനെയാണ് പ്രതികൾ വാഹനത്തിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ  ഒരു സ്ത്രീയടക്കം നാലുപേരാണ് പൊലീസിന്‍റെ പിടിയിലായത്. ബാറിൽ കുഴഞ്ഞുവീണപ്പോൾ സഹായിക്കാനെന്ന വ്യാജേന എത്തിയവരാണ് യുവ മോഡലിനെ ബലാത്സംഗം ചെയ്തത്. യുവതിയെ താമസസ്ഥലത്തെത്തിക്കാമെന്ന് പറ‍ഞ്ഞ് വാഹനത്തിൽ കയറ്റിയ ശേഷമായിരുന്നു കൂട്ട ബലാത്സംഗമെന്നതടക്കമുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും  കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഡാൻസ് ബാറിലേക്കാണ് ഇവർ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവർ. എന്നാൽ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്തുമണിയോട

രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം ശക്തമാക്കി. സേവനം വേങ്ങരയിലും

ഇമേജ്
രാത്രികാല അടിയന്തര മൃഗ ചികിത്സാ സേവനം ശക്തമാക്കി. സേവനം വേങ്ങരയിലും ലഭിക്കും  ജില്ലയിലെ 15 ബ്ലോക്കുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ  നേതൃത്വത്തില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ശക്തമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.യു.അബ്ദുല്‍ അസീസ് അറിയിച്ചു.    രാത്രികാലങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് വളര്‍ത്തു മൃഗങ്ങളുടെ ചികിത്സക്ക്് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുതിന് പരിഹാരമായാണ് രാത്രികാലങ്ങളിലും ചികിത്സാ സേവനം ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും നടപ്പിലാക്കിയത്.  വീട്ടുപടിക്കല്‍ സേവനമെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് രാത്രികാല ചികിത്സാ സേവനം. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും രാത്രികാല ചികിത്സാ സേവനം നിലവില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് ഏതുസമയത്തും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനും സംശയ നിവാരണത്തിനും അതത് ബ്ലോക്കുകളിലെ ബന്ധപ്പെട്ട നൈറ്റ് വെറ്റ്മാരുമായി ബന്ധപ്പെടാം. മലപ്പുറം ബ്ലോക്ക്(8547027570), കൊണ്ടോട്ടി (9846035845), തിരൂരങ്ങാടി (9562773037), മങ്കട (8848113496), അരീക്കോട് (8848164988) വേങ്ങര (8248094

today news

കൂടുതൽ‍ കാണിക്കുക