ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോളപ്പുറത്തിനും കൂരിയടിനും ഇടയിൽ മരം കടപുഴകി വീണു റോഡ് ബ്ലോക്ക്‌ അനുഭവപ്പെടുന്നു video

ഇന്ന് രാത്രി ഉണ്ടായ ശക്ഷമായ മഴയിലും കാറ്റിലും രാത്രി 8 മണിയോടെ  മലപ്പുറം ദേശീയപാത 66 കോളപ്പുറത്തിനും കൂരിയടിനും ഇടയിൽ മരം കടപുഴകി വീണു റോഡ് ഗതാഗതം തടസ്യപെട്ടു . ഫയർ ഫോയിസ് വന്ന് മരം വെട്ടിമാറ്റുന്നു  🛑🛑🛑 NH ൽ കൂരിയാടിനും  കൊളപ്പുറത്തിനുമിടയിൽ ഇലക്ട്രിക്ക് ലൈൻ കമ്പിയിലേക്ക് മരം വീണതു കാരണം റോഡ് ഗതാഗതം തടസപെട്ടിരിക്കുന്നു. അടിയന്തിര എയർപോർട്ടടക്കമുള്ള യാത്രക്കാർക്ക് കുരിയാട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് താഴെ കുളപ്പുറം വഴി പോകാവുന്നതാണ്. തടസ്സങ്ങൾ പെട്ടെന്ന് നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. Update : ദേശീയ പാതയിൽ മരം വീണ്  തടസ്സപ്പെട്ട  ഗതാഗതം തടസ്സം   ഒഴിവായിട്ടുണ്ട് വാഹനങ്ങൾക്ക് കടന്ന് പോകാം.. 14/11/2022  9:23pm മറ്റു വാർത്തകൾ  കൂറ്റൻ കട്ടൗട്ടുമായി അർജെൻ്റീന ഫാൻസ്; - തിരൂരങ്ങാടി ചെറുമുക്കിൽ കട്ടൗട്ട് യുദ്ധം..!! തിരൂരങ്ങാടി: ഫുട്ബോൾ മാമാങ്കം മലപ്പുറത്തിന് നൽകുന്ന ഉത്സവം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കഴിഞ്ഞ കാലങ്ങളിൽ അത് ഫ്ലക്സ് യുദ്ധമായിരുന്നുവെങ്കിൽ ഇത്തവണ കട്ടൗട്ട് യുദ്ധമാണ്. ഫിഫ ലോകക്കപ്പ് ആവേശത്തിൽ ബ്രസീൽ ഫാൻസിന് മറുപടിയുമായി കൂറ്റൻ കട്ടൗട്ട് ഉയർത്തി വെല്ലുവിള

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കടുങ്ങാത്തുകുണ്ട് പാറമ്മൽ അങ്ങാടിയിൽ വിവാഹവീട്ടില്‍ പതിയിരുന്ന മോഷ്ട്ടാവ് 8 ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു

 കടുങ്ങാത്തുകുണ്ട് പാറമ്മൽ അങ്ങാടിയിൽ  വിവാഹവീട്ടില്‍ പതിയിരുന്ന മോഷ്ട്ടാവ് 8 ലക്ഷം രൂപയും പതിനഞ്ച് പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു കടുങ്ങാത്തുകുണ്ട് : പാറമ്മൽ അങ്ങാടി അബ്ദുല്‍കരീമിന്റെ വീട്ടിൽ നിന്നാണ് പണവും  സ്വര്‍ണ്ണാഭരണവും കവര്‍ന്നത്.മീശപ്പടിയിലെ ഓഡിറ്റോറിയത്തിൽ ശനിയായ്ച്ച വൈകിട്ട് അബ്ദുല്‍കരീമിന്റെ  മകളുടെ വിവാഹ സല്‍കാരം ആയിരുന്നു.ശേഷം രാത്രിയൊടെ വീട്ടിൽ എത്തിയ വീട്ടുകാർ ഉറങ്ങാൻ കിടന്നു. ഈ സമയം വീട്ടിനുള്ളിൽ കയറികൂടിയ മൊഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 8 ലക്ഷം രൂപയും ഭാര്യ ധരിച്ച 15 പവന്‍ സ്വര്‍ണ്ണാഭരണവും കവര്‍ന്നു.  മാല പൊട്ടിക്കുന്നതിനിടെ അബ്ദുല്‍കരീമിന്റെ ഭാര്യ ഉണർന്നു.കവര്‍ച്ച തടയാൻ ശ്രമിച്ചു എങ്കിലും ഭാര്യക്ക് മൽപിടുത്തത്തിനിടെ കഴുത്തിൽ പരിക്ക് പറ്റി. മൊഷ്ടാവ് പിന്നീട് രക്ഷപ്പെടുകയായിരുന്നു. ഫിങ്കർ പ്രിന്റ് വിഭാഗവും ഡോഗ് സ്‌കോഡ് വിഭാഗവും പരിശോധനാനടത്തി. കാല്പകഞ്ചെരി പൊലീസ് പരിശോധനാ തുടരുന്നു.

വലിയോറ: പാണ്ടികശാല തട്ടാഞ്ചേരിമല സ്വദേശി യു കെ അലവി എന്നവർ മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല തട്ടാഞ്ചേരിമല സ്വദേശി പരേതനായ ഉണ്ണിയാലുക്കൽ ചെറിയാക്കാന്റെ അഹമ്മദ് എന്നവരുടെ മകൻ യു കെ അലവി എന്നവർ മരണപ്പെട്ടു.  പരേതന്റെ ജനാസ നമസ്കാരം നാളെ (14/11/2022) തിങ്കളാഴ്ച രാവിലെ 09.30ന് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ. (ഷൗക്കത്ത്, റിയാസ് എന്നി വരുടെ ഉപ്പ)

.കേരളോത്സവം അത്‌ലറ്റിക്സ് മത്സരത്തിൽ പി.വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി

കേരളോത്സവം അത്‌ലറ്റിക്സ് മത്സരത്തിൽ പി.വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ അത്‌ലറ്റിക്സ് മത്സരത്തിൽ പി വൈ എസ് പരപ്പിൽപാറയും ഗാസ്ക്ക് ഗാന്ധിക്കുന്നും ജേതാക്കളായി. വേങ്ങര KMHSS കുറ്റൂർ നോർത്ത് ഗ്രൗണ്ടിൽ നടന്ന അത്‌ലറ്റിക്സ് മത്സരത്തിൽ ആൺകുട്ടികൾ വിഭാഗത്തിൽ പി.വൈ.എസ് പരപ്പിൽപാറ ഒന്നാം സ്ഥാനവും സൺ റൈസ് പാണ്ടികശാല രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ഗാസ്ക്ക് ഗാന്ധിക്കുന്ന് ഒന്നാം സ്ഥാനവും പി.വൈ.എസ് പരപ്പിൽപാറ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗം ഉമ്മർകോയ ട്രോഫികൾ നൽകി. വേങ്ങര ഗ്രാമപഞ്ചായത്ത് യൂത്ത് കോഡിനേറ്റർ സഹീർ അബ്ബാസ് നടക്കൽ കേരളോത്സവം സംഘാടക സമിതി അംഗങ്ങളായ അസ്ലം,അമീർ, റസാക്ക്, റീജ, നൗഷാദ്, ഷറഫുദ്ധീൻ, നിഷാദ് എന്നിവ മത്സരങ്ങൾ നിയന്ത്രിച്ചു. കേരളോത്സവം ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ ക്രിക്കറ്റ് മത്സരത്തിൽ ബ്ലു സ്റ്റാർ വേങ്ങര ജേതാക്കളാ

നാളെമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഭാരവാഹനങ്ങള്‍ വേങ്ങര വഴി മലപ്പുറത്തേക്ക് പോകും

ഗതാഗത നിയന്ത്രണം കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി ടൗണില്‍ ഇന്റര്‍ലോക്ക് വിരിക്കുന്ന പ്രവൃത്തി നവംബര്‍ 14മുതല്‍ ആരംഭിക്കുന്നതിനാല്‍ ഗതാഗതം നിയന്ത്രിക്കുന്നു. പ്രവൃത്തി കഴിയുന്നത് വരെ കോഴിക്കോട്  ഭാഗത്ത് നിന്നും എടവണ്ണപ്പാറ ഭാഗത്ത് നിന്നും വരുന്നഎല്ലാ വാഹനങ്ങളും കൊളത്തൂരില്‍ നിന്നും തിരിഞ്ഞ് മേലങ്ങാടി വഴി കൊണ്ടോട്ടി ടൗണിലൂടെ പോകണം. കോഴിക്കോട്, കണ്ണൂര്‍ ഭാഗത്ത് നിന്നും വരുന്ന ഭാരവാഹനങ്ങള്‍ രാമനാട്ടുകരയില്‍ നിന്നും കൂരിയാട്, വേങ്ങര വഴി തിരിഞ്ഞ് മലപ്പുറം ഭാഗത്തേക്ക് പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം;- തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥൻ

 ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാന്‍ ശ്രമം; - തെറിച്ചുവീണ 17-കാരിക്ക് രക്ഷകനായി RPF ഉദ്യോഗസ്ഥൻ തിരൂര്‍: തീവണ്ടിയില്‍ കയറുന്നതിനിടെ തെറിച്ചുവീണ പെണ്‍കുട്ടിക്ക് ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്‍ രക്ഷകനായി. പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചു വീണ പെണ്‍കുട്ടിയെ ട്രാക്കിലേക്ക് വീണുപോകാതെ ആര്‍.പി.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സതീശന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിട്ടുണ്ട്. തിരൂർ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30-ന് ഷൊര്‍ണൂരില്‍നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെമു തീവണ്ടിയില്‍ കയറുമ്പോഴാണ് അപകടം. തിരൂരില്‍ രണ്ട് മിനിറ്റ് മാത്രം സ്റ്റോപ്പുള്ള തീവണ്ടിയിലേക്ക് പതിനേഴുകാരി ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്ലാറ്റ്‌ഫോമിനും ട്രാക്കിനുമിടയിലേക്ക് തെറിച്ചുവീണ പെണ്‍കുട്ടിയെ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. ഹെഡ് കോണ്‍സ്റ്റബിള്‍ ഇ. സതീശന്‍ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്ന് സതീശന്‍ പറഞ്ഞു. ഒരു കൈ തീവണ്ടിയുടെ കമ്പിയില്‍ പിടിച്ചുവെങ്കിലും തെറിച്ച് പ്ലാറ്റ്

ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും

ദേശീയ പാത-66ൽ ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകൾ  മലപ്പുറം: ദേശീയപാത -66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ വരുന്നത് 21 അടിപ്പാതകളും 16 മേൽപ്പാതകളും. പ്രധാന റോഡിലേക്ക് കയറാതെ ഇരുവശത്തേക്കും കടന്നുപോകാനുള്ള സൗകര്യമായാണിത്. രണ്ട് വശത്തേയും സർവീസ് റോഡുകളെയാണ് അടിപ്പാതകളും മേൽപ്പാതകളും വഴി ബന്ധിപ്പിക്കുക. ഈ 37 വഴികളിലൂടെ മാത്രമേ ജില്ലയിൽ ദേശീയപാത മുറിച്ചുകടക്കാനാവൂ. ജില്ലയിൽ 72 കിലോമീറ്ററിലൂടെയാണ് ദേശീയപാത -66 കടന്നുപോകുന്നത്. ഇതിൽ ഓരോ രണ്ട് കിലോമീറ്ററിലും മറുവശത്തെത്താൻ സൗകര്യമുണ്ടാകും. ഓരോ സ്ഥലത്തെയും ഭൂനിരപ്പും സൗകര്യങ്ങളും കണക്കിലെടുത്താണ് അടിപ്പാതയും മേൽപ്പാതയും തീരുമാനിച്ചത്. ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ കഴിയുന്ന വിധമാണ് ഈ പാതകൾ ഒരുക്കുന്നത്. ഇവയ്ക്ക് 20 മീറ്റർവരെ വീതിയുണ്ടാകും. 21 അടിപ്പാതകളിൽ മൂന്നെണ്ണം ചെറുതായിരിക്കും. പൂക്കിപ്പറമ്പും പാണമ്പ്രയിലും ലൈറ്റ് വെഹിക്കിൾ അണ്ടർപാസും കാട്ടിപ്പരുത്തിയിൽ സ്മോൾ വെഹിക്കിൾ അണ്ടർപാസുമാണ് നിർമിക്കുന്നത്. ഏഴ് മീറ്റർ വരെയാകും ഇതിന്റെ വീതി. ജനകീയ ആവശ്യം ഉയർന

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം

  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ‍ ചാമ്പ്യന്‍മാര്‍. കൊച്ചി: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാര്‍. മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ ഫാത്തിമ മാത എച്ച് എസ് എസ് കൂമ്പന്‍പാറയാണ് ശാസ്ത്രോത്സവത്തില്‍ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് ദിവസങ്ങളിലായി എറണാകുളം ജില്ലയില്‍ നടന്ന മേളയില്‍ ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണം മന്ത്രി ആന്റണി രാജുവും മന്ത്രി പി രാജീവും നിര്‍വഹിച്ചു.

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം.റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതരേഖപ്പെടുത്തി

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി ഇറങ്ങുകയും ചെയ്‌തു. 5 സെക്കന്റുകളോളം നീണ്ട് നിന്ന അതിശക്തമായ ഭൂചലനമാണ് ഡല്‍ഹിയിലും, നോയിഡയിലും ഗുരുഗ്രാമിലും അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ 1.57ഓടെയും ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്നാണ് ഡല്‍ഹിയിലും ബുധനാഴ്ച ഭൂമികുലുക്കം അനുഭവപ്പെട്ടത്. .റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. അഞ്ച് ഭൂകമ്ബ മേഖലകളില്‍, ഡല്‍ഹി ഏറ്റവും ഉയര്‍ന്ന നാലാമത്തെ മേഖലയ്ക്ക് കീഴിലാണ്.എന്നാല്‍ ഡല്‍ഹി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായത് അപൂര്‍വമാണ്. മധ്യേഷ്യയിലോ ഹിമാലയന്‍ പര്‍വതങ്ങളിലോ ഉള്ള പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ച

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; വേങ്ങരയിൽ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർഥിനികൾക്കെതിരെ ലൈംഗികാതിക്രമം; വേങ്ങരയിൽ അധ്യാപകൻ അറസ്റ്റിൽ                          വേങ്ങര : വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര ഗവ വി എച്ച് എസ് ഇ യിലെ അധ്യാപകനായ ചേറൂർ സ്വദേശി അബ്ദുൽ കരീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 15 ഓളം കുട്ടികളോട് പ്രതി ഇത്തരത്തിൽ പെരുമാറിയതായി പൊലീസ് പറയുന്നു.

വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കൂട്ടയടി

വേങ്ങര ഉപജില്ലാ കലോത്സവത്തിൽ കൂട്ടയടി  നാല് ദിവസമായി ചേറൂര്‍  പി പി ടി എം വൈ എച്ച് എസില്‍ നടന്ന് വന്ന വേങ്ങര ഉപജില്ലാ സ്ക്കൂള്‍ കലാമേളക്ക് കൊടിഇറങ്ങിയത് കയ്യാങ്കളിയോടെ. അറബിക് കലോത്സവത്തിലെ നാടക  ഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്.  മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യകയും  പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. തര്‍ക്കം സംഘര്‍ഷത്തിലെക്ക് നീങ്ങുന്നത് ചിത്രീകരിച്ച  പ്രാദേശിക ചാനല്‍ എം ടി എം കാമറാമാന്‍ ആബിദ് വേങ്ങരയെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ എടുത്ത് എറിഞ്ഞു. ഇദ്ദേഹത്തെ കയ്യേറ്റം ചെയ്തതോടെ സഘാടക സമിതി ഓഫീസിലേക്ക് കൊണ്ട് പോയി ഗൈറ്റടച്ച് സുരക്ഷിതമാക്കുകയായിരുന്നു. മൊബൈലില്‍ ഫോട്ടോ എടുത്ത മാതൃഭൂമി ലേഖകനെയും ഭീഷണിപ്പെടുത്തി. അറബിക് കലോത്സവത്തിലെ നാടക മത്സര ഫലവുമായുണ്ടായ വിഷയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എടരിക്കോട് പി കെ എം എച്ച് എസ് എസിനാണ് ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ആതിഥേയരായ ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. മത്സര  ഫലത്തില്‍ അഴിമതി ആരോപിച്ച് രണ്ടാം സ്ഥാനക്കാരുമായി ബന

ന്യൂ ജൻ ആരാണിവരെ വളർത്തിയത്?എന്താണിവരിങ്ങനെ ആയിത്തീർന്നത്?

ന്യൂ ജൻ ന്യൂ ജനറേഷൻ കുട്ടികൾക്കൊന്നും തന്നെ അനുസരണയില്ല, മാന്യമായി പെരുമാറാൻ അറിയില്ല, നല്ല രീതിയിൽ വസ്ത്രധാരണമില്ല, ക്ഷമയും സഹനവും തൊട്ടു തീണ്ടിയിട്ടില്ല, ന്യൂ ജനറേഷൻ *ആൺകുട്ടികൾ വിവാഹത്തോടെ പെങ്കോന്തൻമാരാകുന്നു, പെൺകുട്ടികൾ ആണെങ്കിൽ ആരെയും ഒരു വിലയും കൽപ്പിക്കാതെ തൊട്ടതിനും പിടിച്ചതിനും പ്രശ്നം ഉണ്ടാക്കി വിവാഹം കഴിഞ്ഞു അധിക സമയമാകുമ്പോഴേക്ക് വിവാഹ മോചനത്തിലേക്ക് എത്തിച്ചേരുന്നു.* ഇനിയുമുണ്ട് ഇവരെ കുറിച്ച് പറയാൻ... എത്ര പറഞ്ഞാലും തീരാത്ത പ്രശ്നങ്ങൾ. *ആരാണിവരെ വളർത്തിയത്??* *എന്താണിവരിങ്ങനെ ആയിത്തീർന്നത്??* ഒരു കൂരക്കു കീഴിൽ എട്ടാനുജന്മാരുടെ  കുടുംബങ്ങളും, ഒരാൾക്ക്  തന്നെ എട്ടും പത്തും മക്കളുമായി തിന്നാനും, കുടിക്കാനും, ഉടുക്കാനും കഷ്ട്ടിച്ചു ഉണ്ടായിരുന്ന കാലം. *അന്നത്തെ ജീവിത സാഹചര്യം നമ്മളെ  പലതും പഠിപ്പിച്ചു, ക്ഷമയും, സഹനവും, വിനയവും, ബഹുമാനവും, അങ്ങനെയങ്ങനെ  ജീവിത മൂല്യങ്ങൾ പലതും നേടിയെടുത്തു.* കാലം മാറി, ദൈവാനുഗ്രഹം പെയ്തിറങ്ങി, പട്ടിണിയുടെയും കഷ്ടപ്പാടിന്റെയും കാലത്തിൽ നിന്നും സുഖസൗകര്യങ്ങളിലേക്കു ജീവിതം പതിയെ നീങ്ങിത്തുടങ്ങി, കൂട്ടുകുടുംബം എന്ന സംസ്കാരത്തിൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പക്ഷിയുടെ തലയെപോലുള്ള തലയുള്ള മീനിനെ ലഭിച്ചപ്പോൾ VIDEO കാണാം

പക്ഷിയുടെ തലയെ പോലുള്ള തലയുള്ള   മീനിന്റെ video 

ലൈസൻസ് പുതുക്കാൻ ഓഫിസിൽ പോകേണ്ട, ഇനി എല്ലാം ഓൺലൈൻ

🔹ലൈസൻസ് പുതുക്കാൻ ഓഫിസിൽ പോകേണ്ട, ഇനി എല്ലാം ഓൺലൈൻ 🌀മോട്ടർ വാഹന വകുപ്പിൽ ലൈസൻസ് സംബന്ധിച്ച കൂടുതൽ സേവനങ്ങൾ പൂർണമായി ഓൺലൈനിൽ ‘ഫെയ്സ്‌ലെസ് സർവീസാ’ക്കി. ഈ സേവനങ്ങൾക്കായി അപേക്ഷകർ ഇനി ഓഫീസുകളിൽ പോകേണ്ടതില്ല. ലേണേഴ്സ് ലൈൻസൻസ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, നിലവിലുള്ള ലൈസൻസ് നഷ്ടപ്പെട്ടാൽ പുതിയതിന് അപേക്ഷ നൽകൽ, ലൈസൻസിലെ പേര്, ഫോട്ടോ, വിലാസം, ഓപ്പ് തുടങ്ങിയവയിലെ മാറ്റം, ഡ്യൂപ്ലിക്കറ്റ് ലൈസൻസ്, ജനനത്തീയതി തിരുത്തൻ എന്നിവയാണ് ഇന്നലെ മുതൽ പൂർണമായി ഓൺലൈനാക്കിയത്. *ഡ്രൈവിങ് ലൈസൻസ് എങ്ങനെ പുതുക്കാം..!?* ഡ്രൈവിങ് ലൈസന്‍സ് പുതുക്കാറായാല്‍ നമ്മള്‍ എന്തുചെയ്യും? ഭൂരിഭാഗം പേരും പരിചയത്തിലുള്ള ഏതെങ്കിലും ഡ്രൈവിങ് സ്‌കൂളിനെയൊ എജന്റിനെയോ സമീപിക്കും അല്ലേ. രേഖകളും മറ്റും തയാറാക്കാൻ അടക്കം ദിവസങ്ങളോളം വേണ്ടിവരുമെന്ന ചിന്തയിലാവും ഇത്. എന്നാല്‍ ഒന്നു ശ്രമിച്ചാല്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ക്കുതന്നെ ലൈസന്‍സ് പുതുക്കാം. കുറഞ്ഞത് 1,000-1,500 രൂപ പോക്കറ്റിലിരിക്കുകയും ചെയ്യും. *ഏതൊക്കെ രേഖകളാണ് ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈന്‍സ് പുതുക്കാനായി വേണ്ടി വരുന്നതെന്ന് ആദ്യം നോ

തല്ലുകൊണ്ട് വളർന്ന മക്കൾ

തല്ലുകൊണ്ടു വളർന്ന മക്കൾ പരിഷ്കൃത സമൂഹം മുന്നോട്ടു വച്ച  ഒരു ആശയമായിരുന്നു മാതാപിതാക്കൾ  മക്കളെ തല്ലി വളർത്താൻ പാടില്ല എന്നത്.....അധ്യാപകർ കുട്ടികളെ നോക്കി കണ്ണുരുട്ടാൻ പോലും പാടില്ലെന്നും  വാശിപിടിച്ചു...അതിന്റെ ദോഷങ്ങൾ യൗവ്വനത്തിലെത്തിയ മക്കളിൽ നിന്നും  ഇന്ന് മാതാപിതാക്കൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു..!! മുൻപ് അദ്ധ്യാപകർ തല്ലിയാൽ വീട്ടിൽ പറയാറില്ല....സ്കൂളിൽ തെറ്റ് ചെയ്തെന്ന കാരണത്താൽ വീട്ടിൽ നിന്നും കിട്ടും അടി.  പരീക്ഷയ്ക്ക് മാർക്ക് കുറയുകയോ മറ്റോ ചെയ്യുമ്പോൾ സ്കൂളിൽനിന്ന് അടി കിട്ടിയോ എന്നന്വേഷിക്കും വീട്ടുകാർ.... അദ്ധ്യാപകൻ അടിച്ചെന്നറിഞ്ഞാൽ അച്ഛനമ്മമാർക്ക് എന്ത് സന്തോഷമായിരുന്നു.  പ്രായം ഏറെ ചെന്നാലും എത്ര ഉന്നത സ്ഥാനത്തെത്തിയാലും പണ്ട് തല്ലിയ അദ്ധ്യാപകനോട് എന്ത് ബഹുമാനമാണ്..!! പ്രോഗ്രസ് കാർഡ് അച്ഛന്റെ ഒപ്പിട്ട്  സ്കൂളിൽ കൊടുക്കണം...മാർക്ക് കണ്ടാൽ അച്ഛനടിക്കും...ഒപ്പിട്ട് ഏൽപ്പിച്ചില്ലെങ്കിൽ ക്ലാസ് ടീച്ചർ അടിക്കും...അടുത്ത തവണ  ശരിയാക്കാം എന്ന് ഉറപ്പ് നൽകി  കരഞ്ഞുവിളിച്ച് ഒപ്പുവാങ്ങും...ഭംഗിയായി പഠിക്കണം എന്ന ചിന്ത ഉണ്ടാകാൻ ഇത് സഹായമാകും...!! രക്ഷിതാക്കൾ എത്ര

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാക്കീരി കുഞ്ഞുട്ടി എന്ന അബ്ദുൽ ഹഖ് സാഹിബ്‌ മരണപ്പെട്ടു.

 ▪️ചാക്കീരി കുഞ്ഞുട്ടി സാഹിബ്‌ മരണപ്പെട്ടു* വേങ്ങര : ചേറൂർ സ്വദേശിയും മുൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാക്കീരി കുഞ്ഞുട്ടി എന്ന അബ്ദുൽ ഹഖ് സാഹിബ്‌ മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ്, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ പ്രാവശ്യത്തെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി, നിയമ സഭാ സ്പീക്കർ, മുസ്ലിം ലീഗ് നേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ചാക്കീരി അഹമ്മദ് കുട്ടി എന്നവരുടെ മകനാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ചേറൂർ വലിയ ജുമാ മസ്ജിദിൽ.

വേങ്ങരയിലും പരിസര പ്രദേശങ്ങളിലും ചെങ്കണ്ണ് രോഗം പടരുന്നതായി ആശങ്ക

വേങ്ങര: വേങ്ങര, പറപ്പൂർ,ഊരകം പഞ്ചായത്തുകളിലെ ചില ഭാഗങ്ങളിൽ ചെങ്കണ്ണ് രോഗം വ്യാപിക്കുന്നതായി റിപ്പോർട്ട്. സാധാരണ ചൂട് കാലത്ത് വരാറുള്ള ചെങ്കണ്ണ് മഴക്കാലം കഴിയും മുമ്പേ പടരുകയാണ്.  രോഗം ബാധിച്ച കുട്ടികള്‍ വിദ്യാലയങ്ങളിലെത്തുന്നത് പതിവായത് രോഗ വ്യാപനത്തിന്  കാരണമായിട്ടുണ്ട്. ചില വീടുകളിൽ മുഴുവന്‍ പേര്‍ക്കും രോഗം പകരുന്നുണ്ട്. മദ്രാസ് ഐ എന്നും പിങ്ക് ഐ എന്നും ചെങ്കണ്ണിനെ അറിയപ്പെടുന്നു. കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടീരിയയോ മറ്റു വസ്തുക്കളോ മൂലം കോശ ജ്വലനം സംഭവിക്കുന്നതിന്റെ    ഫലമായി കണ്ണിന്റെ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവക്കുകയുമാണ് ചെയ്യുന്നത്.  പ്രകൃതിയിലെ പെട്ടെന്നുള്ള ചില മാറ്റങ്ങള്‍ ഇവ പെട്ടെന്ന് പെരുകുന്നതിനും പടര്‍ന്ന്‍ പിടിക്കുന്നതിനും കാരണമാകുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ചൂടും പെട്ടെന്ന് പെയ്യുന്ന മഴയും രോഗാണുക്കള്‍ പെരുകുന്നതിന് അനുക്കൂല സാഹചര്യമാണുള്ളളത്.  രോഗം ബാധിച്ചവരുടെ കണ്ണുനീര്, കണ്ണിലെ സ്രവം, രോഗി ഉപയോഗിക്കുന്ന തൂവാല, തോര്‍ത്ത്‌ തുടങ്ങി

ഫിഫ വേൾഡ് കപ്പ്‌ 2022 ഖത്തർ ഫിക്സ്ച്ചർ പുറത്തിറക്കി fifa world cup

ഫിഫ വേൾഡ് കപ്പ്‌ 2022 ഖത്തർ ഫിക്സ്ച്ചർ പുറത്തിറക്കി. _Nov 20: 🇶🇦 Qatar vs Ecuador 🇪🇨 - 9:30 PM_ _Nov 21: 🏴󠁧󠁢󠁥󠁮󠁧󠁿 England vs Iran 🇮🇷 - 6:30 PM_ _Nov 21: 🇸🇳 Senegal vs Netherlands 🇳🇱 - 9:30 PM_ _Nov 22: 🇺🇸 USA vs Wales 🏴󠁧󠁢󠁷󠁬󠁳󠁿󠁧󠁢󠁷󠁬󠁳󠁿 - 12:30 AM_ _Nov 22: 🇦🇷 Argentina vs Saudi Arabia 🇸🇦 - 3:30 PM_ _Nov 22: 🇩🇰 Denmark vs Tunisia 🇹🇳 - 6:30 PM_ _Nov 22: 🇲🇽 Mexico vs Poland 🇵🇱 - 9:30 PM_ _Nov 23: 🇫🇷 France vs Australia 🇦🇺 - 2:30 AM_ _Nov 23: 🇲🇦 Morocco vs Croatia 🇭🇷 - 3:30 PM_ _Nov 23: 🇩🇪 Germany vs Japan 🇯🇵 - 6:30 PM_ _Nov 23: 🇪🇸 Spain vs Costa Rica 🇨🇷 - 9:30 PM_ _Nov 24: 🇧🇪 Belgium vs Canada 🇨🇦 - 12:30 AM_ _Nov 24: 🇨🇭 Switzerland vs Cameroon 🇨🇲 - 3:30 PM_ _Nov 24: 🇺🇾 Uruguay vs South Korea 🇰🇷 - 6:30 PM_ _Nov 24: 🇵🇹 Portugal vs Ghana 🇬🇭 - 9:30 PM_ _Nov 25: 🇧🇷 Brazil vs Serbia 🇷🇸 - 12:30 AM_ _Nov 25: 🏴󠁧󠁢󠁷󠁬󠁳󠁿 Wales vs Iran 🇮🇷 - 3:30 PM_ _Nov 25: 🇶🇦 Qatar vs Senegal 🇸🇳 - 6:30 PM

വേങ്ങര സബ്ജില്ലാ സ്കൂൾ കലോത്സവം 2022 LIVE

വേങ്ങര സബ്ജില്ലാ സ്കൂൾ കലോത്സവം 2022 LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്