ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുട്ടികള്‍ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു

വർക്കല പാപനാശം ബീച്ചിൽ കടൽ ഉൾവലിഞ്ഞു വർക്കല താലൂക്കിൽ വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനുസമീപം കടൽ 50 മീറ്ററോളം ഉൾവലിഞ്ഞതായി റിപ്പോർട്ട്. വർക്കല പാപനാശം ബീച്ചിൽ ബലി മണ്ഡപത്തിനു സമീപം കടൽ ഉൾവലിഞ്ഞത് പ്രാദേശിക പ്രതിഭാസം മാത്രമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടോ ഇന്ത്യൻ തീരത്ത് ഇന്ന് വൈകുന്നേരത്തോടെ നടന്ന ചന്ദ്രഗ്രഹണം കൊണ്ടോ ആകാം ഈ പ്രതിഭാസം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ  കടലിൽ ഇറങ്ങരുതെന്ന് ജില്ലാ കലക്റ്റർ ജെറോമിക് ജോർജ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നൈനാംവളപ്പ് കോതി ബീച്ചിലും കടൽ ഉൾവലിഞ്ഞിരുന്നു. പിറ്റേദിവസമാണ് കടൽ തിരികെ വന്നത്. സമാനമായ രീതിയിൽ പ്രാദേശിക പ്രതിഭാസമായിരുന്നു കാരണം

മുങ്ങിയ മത്തിയും അയലയും തിരിച്ചെത്തി, ഇപ്പൊ ആർക്കും വേണ്ടാതായി, ചാകരയ്ക്ക് കാരണം ലാലിനോ പ്രതിഭാസമെന്ന് വിദഗ്ധര്‍

മുങ്ങിയ മത്തിയും അയലയും തിരിച്ചെത്തി, ഇപ്പൊ ആർക്കും വേണ്ടാതായി, ചാകരയ്ക്ക് കാരണം ലാലിനോ പ്രതിഭാസമെന്ന് വിദഗ്ധര്‍ കേരള തീരങ്ങളില്‍ ഇത് മത്തിച്ചാകരയുടെ കാലമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാത്ത രീതിയില്‍ മത്തി തീരത്തോട് അടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കാസർകോട് ജില്ലയിലും, തൃശൂരിലെ ചാവക്കാട്, വാടാനപ്പള്ളി, മലപ്പുറം ജില്ലയിലെ കൂട്ടായി, താനൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്ടെ വടകര, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചിരുന്നു. ഇതിന് കാരണം ലാലിനോ പ്രതിഭാസമാണെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ അയല്‍സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മത്തി ലഭിച്ചപ്പോള്‍ കേരളത്തില്‍ കുറവായിരുന്നു. കേരളത്തിലെ സമുദ്രോപരിതലത്തില്‍ ചൂട് അധികമായതാണ് ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ... മത്തി മല്‍സ്യം എല്ലാ വേളയിലും ഒരേ സ്ഥലത്ത് തന്നെ തങ്ങില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മത്തികളുടെ സ്ഥലംമാറ്റത്തിന് കാരണമാണ്. കേരളത്തിലെ കാലാവസ്ഥ ഇപ്പോള്‍ അനുകൂലമായതിനാലാണ് മത്തിച്ചാകര ഉണ്ടാക

PSMO കോളേജ് ഇലെക്ഷനിൽ MSF തൂത്തുവാരി video കാണാം. മറ്റു ചില കോളേജുകളിലെ റിസൽട്ടും അറിയാം

 PSMO കോളേജ് ഇലെക്ഷനിൽ  MSF തൂത്തുവാരി video കാണാം. മറ്റു ചില കോളേജുകളിലെ റിസൽട്ടും അറിയാം  PSMO College MSF തൂത്തു വാരി   9 വർഷത്തെ ഇടവേളക്ക് ശേഷം തിരൂർ TMG കോളേജ് msf തിരിച്ചു പിടിച്ചു  ഒറ്റക്ക് മത്സരിച്ചു കൊണ്ട് LBS പരപ്പനങ്ങാടിയിൽ  11സീറ്റ്  MSF നേടി മറ്റുള്ളവർ 2  മലപ്പുറം  ഗവണ്മെന്റ്  കോളേജ്  msf തൂത്തു വാരി കുണ്ടൂർ പി എം എസ് ടി യിൽ 18/18 എം എസ് എഫ് KSU🔵🔵 മുന്നണി വിജയിച്ച  കോളേജുകൾ 1. MCT ലോ കോളേജ് Malappuram 2. ജാമിഅ ആർട്സ് കോളേജ് എടവണ്ണ 3. അരീക്കോട് സുല്ലമുസ്സലാം 4. കോട്ടക്കൽ ഫാറൂക്ക് 5. അമൽ കോളേജ് നിലമ്പൂർ 6. ഫാത്തിമ കോളേജ് മൂത്തേടം 7. IKTM ചെറുകുളമ്പ 8. മദീനതുൽ ഉലൂം പുളിക്കൽ 9. അൻവാറുൽ ഇസ്ലാം അറബിക് കോളേജ് 10. MES മമ്പാട് 11. CPA കോളേജ് പുത്തനത്താണി 12. സാഫി കോളേജ് വാഴയൂർ 13.NCST കരുവാരകുണ്ട് 14. MSTM കോളേജ് പെരിന്തൽമണ്ണ 15.സഹ്യ College വണ്ടൂർ 16. മജ്‌ലിസ് കോളേജ് പുറമണ്ണൂർ  17.അംബേദ്കർ കോളേജ് വണ്ടൂർ 18. കാടാമ്പുഴ ഗ്രേസ് വാലി കോളേജ് 19. നസ്ര കോളേജ് തിരൂർക്കാട് 20. ബ്ലോസം കൊണ്ടോട്ടി 21.MES കല്ലടി മണ്ണാർക്കാട്  22.AV അബ്ദുറഹ്മാൻ ഹാജി കോളേജ്, മേ

ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോട്ടക്കലില്‍ നാളെ സ്വകാര്യബസ് സമരം

 ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ കോട്ടക്കലില്‍ നാളെ സ്വകാര്യബസ് സമരം പണി പൂര്‍ത്തിയായ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് തുറക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച ബസുടമകളും തൊഴിലാളികളും സൂചന സമരം നടത്തും. വിഷയത്തില്‍ അനുകൂല തീരുമാനം ഇല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. നിലവിലുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് പുതുക്കിപ്പണിയാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായിട്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല. ഇതോടെ യാത്രക്കാര്‍ പ്രയാസത്തിലാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ശൗചാലയംപോലുമില്ല. പ്രവൃത്തി ആരംഭിച്ചതോടെ സ്റ്റാന്‍ഡിന്‍റെ പിറകിലെ സ്വകാര്യസ്ഥലത്താണ് ബസുകള്‍ താല്‍ക്കാലികമായി പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഒന്നിന് ഈ സ്ഥലം അടച്ചുപൂട്ടി. ഇതോടെ സ്റ്റാന്‍ഡിന്‍റെ പിറകിലെ റിങ് റോഡില്‍ പാര്‍ക്ക് ചെയ്യാനാണ് അധികൃതരുടെ നിര്‍ദേശം. എന്നാല്‍, ഇവിടെ സ്വകാര്യവാഹനങ്ങളും മറ്റും നിര്‍ത്തിയിടുന്നതിനാല്‍ സമയത്തിന് സര്‍വിസ് നടത്തുന്ന ബസുകള്‍ക്ക് വളരെ പ്രയാസമാണെന്ന് ഇവര്‍ പറയുന്നു. നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹച

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

📰MORNING NEWS📰 ഇന്നത്തെ പ്രധാന വാർത്തകൾ

    08/11/2022 2022 | നവംബർ 8  | ചൊവ്വ | 1198 |  തുലാം 22 |  ഭരണി  ◾പത്തു വൈസ് ചാന്‍സലര്‍മാരേയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. പത്തു വൈസ് ചാന്‍സലര്‍മാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി. ഹിയറിംഗിനു നേരിട്ടു ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. അഭിഭാഷകന്‍ ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് മറുപടിയിലുള്ളത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 86 ലക്ഷം രൂപയുടെ പൊതുമുതല്‍ നഷ്ടമുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സ്വകാര്യ വ്യക്തികള്‍ക്ക് 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പൊതുമുതലിനുണ്ടായ നഷ്ടം ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരില്‍നിന്ന് ഈടാക്കാനുളള നടപടി തുടങ്ങി. മുന്‍ ജില്ലാ ജഡ്ജി പി.ഡി ശാരംഗധരനെ ക്ലെയിംസ് കമ്മീഷണറായി നിയോഗിച്ചു. 724 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. അക്രമമുണ്ടാക്കിയ എല്ലാവരേയും തിരിച്ചറിഞ്ഞു, മിക്കവരേയും അറസ്റ്റു ചെയ്തെന്നും കോടതിയെ അറിയിച്ചു. ◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡ

കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ

കഞ്ചാവെന്നു പറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് ഓട്ടോറിക്ഷ തട്ടിയെടുത്തു, പരപ്പനങ്ങാടിയിൽ 5 പേർ അറസ്റ്റിൽ പരപ്പനങ്ങാടി: കഞ്ചാവെന്നുപറഞ്ഞ് പറ്റിച്ച് ഉണക്കപ്പുല്ല് നൽകി കബളിപ്പിച്ച ആളെ പിന്തുടർന്ന് അയാൾ വന്ന ഓട്ടോറിക്ഷ തട്ടിയെടുത്ത കേസിൽ 5 പേർ അറസ്റ്റിൽ. എആർ നഗർ സ്വദേശികളായ നെടുങ്ങാട്ട് എൻ.വിനോദ് കുമാർ(38), വാൽപ്പറമ്പിൽ സന്തോഷ് (42), മണ്ണിൽതൊടി ഗോപിനാഥൻ (38), കൊളത്തറയിലെ വരിക്കോളി മജീദ് (50), കുതിരവട്ടം സ്വദേശി പറമ്പത്തൊടി ദിനേശൻ (47) എന്നിവരാണ് അറസ്റ്റിലായത്.  ഖാലിദ് എന്നയാളുടെ ഓട്ടോറിക്ഷയാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. ചിറമംഗലം ജംഗ്ഷനിൽനിന്ന് റഷീദ് എന്നയാൾ ഖാലിദിന്റെ ഓട്ടോ വിളിച്ച് തലപ്പാറയിലേക്കു പോയി. അവിടെവച്ച് പ്രതികൾക്ക് കഞ്ചാവെന്നുപറഞ്ഞ് ഉണക്കപ്പുല്ല് നൽകി 20,000 രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലാക്കിയ സംഘം ഓട്ടോറിക്ഷയെ പിന്തുടർന്നെങ്കിലും റഷീദ് കടന്നുകളഞ്ഞു. റഷീദിനെ കിട്ടാത്തതിനാൽ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അ

വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ സിപിഎം നേതാവ് കോട്ടക്കൽ പോലീസിന്റെ പിടിയിലായി

പഞ്ചായത്തംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സി പി എം പ്രാദേശിക നേതാവ് പിടിയിൽ  താനാളൂർ : വനിതാ ഗ്രാമപഞ്ചായത്ത് അംഗത്തെ പീഡിപ്പിച്ച കേസിൽ ഒരു മാസത്തിനു ശേഷം സിപിഎം നേതാവ് പിടിയിൽ.  താനാളൂർ തയ്യിൽപറമ്പിൽ പ്രമിത്ത് (32) ആണ് കോട്ടയ്ക്കൽ പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ജൂലൈ 14, സെപ്റ്റംബർ 17 തീയതികളിൽ കേസിന് ആസ്പദമായ സംഭവം നടന്നത്. താനാളൂർ ഗ്രാമപഞ്ചായത്ത് അംഗത്തെ പ്രതി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കോട്ടയ്ക്കലിലെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. ഇത് സംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകി. എങ്കിലും പ്രാദേശിക സിപിഎം നേതാവായ പ്രതിയെ പൊലീസ് പിടികൂടാതെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നാണ് ആക്ഷേപം. ഒരു മാസത്തിലേറെ ഒളിവിൽ കഴിഞ്ഞ പ്രതി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 28ന് കോടതി ഇത് തള്ളിയതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി;• ഫുട്ബോൾ മത്സരത്തിന്റെ പിക്ചർ

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കീഴിൽ നടക്കുന്ന കേരളോത്സവത്തിന് വേങ്ങര ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. നവംബർ 6 മുതൽ 20 വരെ നടക്കുന്ന വേങ്ങര ഗ്രാമ പഞ്ചായത്ത്‌  കേരളോത്സവം  വലിയോറ  ഈസ്റ്റ് എ. എം. യു. പി  സ്‌കൂൾ   ഗ്രൗണ്ടിൽ നടന്ന വോളിമ്പോൾ മത്സരത്തോടെ തുടക്കം കുറിച്ചു.  മത്സരം  വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ടി. കെ കുഞ്ഞി മുഹമ്മദിന്റെ അദ്യക്ഷതയിൽ നടന്ന  ഗ്രാമ  പഞ്ചായത്ത്‌ കേരളോത്സവത്തിന്റെ  ഉത്ഘാടനം വേങ്ങര ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി  കെ. പി  ഹസീന ഫസൽ  നിർവ്വഹിച്ചു. എട്ട് ടീമുകൾ  തമ്മിൽ നടന്ന  വോളിബോൾ മത്സരത്തിൽ  വി. വി. സി വലിയോറ ഒന്നാം സ്ഥാനവും  എ. വി, സി അടക്കാപുര രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി. വേങ്ങര  ഗ്രാമ  പഞ്ചായത്ത്‌ അംഗങ്ങളായ  എ. കെ  സലീം , ഹാരിഫ മടപ്പള്ളി, കുറുക്കൻ മുഹമ്മദ്‌, സി. പി കാദർ, റഫീഖ്, യൂസുഫലി വലിയോറ, ഉണ്ണികൃഷ്ണൻ, മജീദ്, യൂത്ത്  കോഡിനേറ്റർ സഹീറബ്ബാസ്  നടക്കൽ, സംഘാടക  സമിതി  അംഗങ്ങളായ എ. കെ  അലവി, ചെള്ളി ബാവ, ദാസൻ, ആലിക്കുട്ടി എന്നിവർ  സംബന്ധിച്ചു. കേരളോ

ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു

ഇടി മിന്നലേറ്റ് കക്കാട് സ്വദേശികളായ മൂന്നുപേർക്ക്  പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. തിരൂരങ്ങാടി: കക്കാട് സ്വദേശികളായ മൂന്നുപേർക്ക് കണ്ടലുണ്ടി ബന്ധുവീട്ടിൽ വെച്ച് ഇടി മിന്നലേറ്റു. കക്കാട് ടൗൺ യൂത്ത് ലീഗ് സെക്രട്ടറി KT ശാഹുൽ ഹമീദിനും കുടുംബത്തിനുമാണ് കടലുണ്ടിയിലെ ബന്ധു വീട്ടിൽ വെച്ചാണ് ഇടി മിന്നലേറ്റത്. കെ ടി ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ(28),പിതൃസഹോദരപുത്രി ശഹന ഫാത്തിമ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇടി മിന്നലിൽ വീടിന്റെ ഒരു ഭാഗം തകർന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. പരിക്കേറ്റ മൂന്നു പേരെയും തിരുരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

വേങ്ങര ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022 മത്സരങ്ങളുടെ ഉത്ഘാടനം AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്നു

വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബാൾ മത്സരത്തോടെ ഈ വർഷത്തെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല മത്സരങ്ങളുടെ ഉത്ഘാടനം നടന്നു. വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂച്ചാപുവിന്റെ ആദ്യക്ഷദ്ധയിൽ നടന്ന പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു, പരിപാടിയിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കായികതാരങ്ങൾ, കായിക പ്രേമികൾ, നാട്ടുകാർ പങ്കെടുത്തു. വേങ്ങര പഞ്ചായത്ത് കേരളോത്സവം 2022 ൽ ഇന്ന് വലിയോറ ഈസ്റ്റ് AMUP സ്കൂൾ ഗ്രൗണ്ടിൽ നടന്ന വോളിബോൾ  മത്സരത്തിൽ  VVC വിജയികളായി. ഇന്ന് രാവിലെ 8 മണിമുതൽ നടന്ന മത്സരങ്ങളിൽ അവസാനം VVC വലിയോറയും, AVC അടക്കാപുരയും ഫൈനലിൽ പ്രവേശിച്ചു തുടർന്ന് നടന്ന ഫൈനൽ മത്സരത്തിൽ VVC വലിയോറ AVC അടക്കാപുരയെ തുടർച്ചയായ 2 സെറ്റുകൾക്ക് പരാജയപ്പെടുത്തി വിജയികളായി.

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസ്, ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടക്കൽ :  കൽപകഞ്ചേരിയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു.  ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നും നാലും വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയാണ് റാഷിദിന്‍റെ ഭാര്യ സഫ്‍വ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ഗാർഹിക പീഡനം വിവരിക്കുന്ന മെസേജ് ഭർത്താവിന്റെ ഫോണിലേക്ക് അയച്ച ശേഷമായിരുന്നു ആത്മഹത്യ. ആത്മഹത്യ പ്രെരണ കുറ്റം ചുമത്തിയാണ് നാകുന്നത്ത് റാഷിദ് അലിയെ താനൂർ DYSP മൂസാ വള്ളികാടൻ അറസ്റ്റു ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രെട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കുട്ടിയെ ചവിട്ടിയ സംഭവം കാറിൽ ഉണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ