ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

നാളെ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണർത്ഥം AMUP സ്കൂളിലെ സ്കൗട്ട് &ഗെയ്ഡിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലിയും കൂട്ടഓട്ടവും സംഘടിപ്പിച്ചു

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ  ലഹരി വിരുദ്ധ ശൃംഖല നടക്കും.ഇതിന്റെ പ്രചരണർത്ഥം AMUP സ്കൂളിലെ സ്കൗട്ട് &ഗെയ്ഡിന്റെയും, സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലിയും കൂട്ടഓട്ടവും സംഘടിപ്പിച്ചു. ഇന്ന്  വൈകുന്നേരം 3:30 സംഘടിപ്പിച്ച പരിപാടി PTA പ്രസിഡന്റ് അബ്ദുൽ ഖാദർ ഫ്ലാഗോഫ് ചെയ്തു. നാളെ 3 മണിക്ക് സംസ്ഥാനത്തെ വാർഡുകളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ്‌ ശൃംഖല തീർക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രങ്ങളിൽ ശൃംഖല ഒരുക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നാടിന്റെ സമസ്ത മേഖലയിൽ നിന്നും ആളുകൾ ശൃംഖലയിൽ കണ്ണിചേരും. യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്നും രക്ഷിക്കാനും ല​ഹ​രി​മു​ക്ത നവകേരളം പ​ടു​ത്തു​യ​ർ​ത്താ​നുമാണ് സർക്കാർ ശ്രമിക്കുന്നത്. "ജീ​വി​ത​മാ​ണ് ല​ഹ​രി" എ​ന്ന ആ​ശ​യം ഉയർത്തിപ്പിടിച്ചുകൊണ്ട്  മയക്കുമരുന്നിനെതിരെയുള്ള ജനമുന്നേറ്റത്തിനാണ്‌ കേരളം നവംബർ ഒന്നിന് സാക്ഷ്യം വഹിക്കുക. വീഡിയോ കാണാം

ഹെൽമറ്റ് വയ്ക്കാൻ മടിയാണോ..!? ചെറിയ പെറ്റി നൽകി ഇനി രക്ഷപ്പെടാനാവില്ല; രണ്ട് തവണ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ..!!!

ഹെൽമറ്റ് വയ്ക്കാൻ മടിയാണോ..!?* ചെറിയ പെറ്റി നൽകി ഇനി രക്ഷപ്പെടാനാവില്ല; രണ്ട് തവണ പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ..!!!  രണ്ടും അതിൽ കൂടുതൽ തവണയും ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ ട്രാഫിക് ചലാൻ തയ്യാറാക്കപ്പെട്ട വ്യക്തികളുടെ ലൈസൻസ് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം സസ്‌പെൻഡ് ചെയ്യുന്നു. പുതിയ മോട്ടോർ വാഹന നിയമഭേദഗതിയിൽ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്ന വ്യക്തികളുടെ ലൈസൻസ് നിർബന്ധമായും മൂന്നുമാസം സസ്‌പെൻഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ ഒരുതവണയിൽ കൂടുതൽ ഇത്തരം നിയമലംഘനം നടത്തുന്ന വ്യക്തികൾക്കെതിരെയാണ് ഇപ്പോൾ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് വിഭാഗം നടപടി സ്വീകരിക്കുന്നത്. മോട്ടോർ സൈക്കിളിൽ രണ്ടിൽ കൂടുതൽ ആൾക്കാർ സഞ്ചരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനം ഉപയോഗിക്കുന്നതും ആയ വ്യക്തികളുടെ ലൈസൻസും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ വാഹനങ്ങൾ ക്യൂ പാലിച്ചു നിൽക്കുമ്പോൾ ക്യൂ തെറ്റിച്ച് മുന്നിലേക്ക് കടന്നുവരുന്ന വാഹന ഡ്രൈവർമാരുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈൻ ട്രാഫിക് മര്യാദ ലംഘനം നടത്തിയ ഏഴോളം വ്യക്തികളുടെ ലൈസൻസ് ഇപ്രകാരം അസിസ്റ്റന്റ് മോട്

ഗ്രീഷ്മയെ കുടിക്കിയ ഫോൺ റെക്കോർഡ് ഇത് കേട്ടാൽ മനസിലാകും ഇവളുടെ ഉള്ളിലെ വി-ഷം എത്ര മാത്രം ഉണ്ടെന്നു

Read more :  വിഷം കൊടുത്തു കൊന്നു'; ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനാൽ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്.  

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

ഒക്ടോബര്‍ 31 തിങ്കള്‍, ഉത്രാടം, 1198 തുലാം 13  ◾ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ മച്ചു നദിയ്ക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 92 പേര്‍ മരിച്ചു. 143 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. അപകടസമയത്ത് 765 അടി നീളുമുള്ള പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ തകര്‍ന്ന പാലത്തിലുണ്ടായിരുന്ന മുന്നൂറോളം പേരാണ് മച്ചു നദിയിലേക്കു വീണത്. എല്ലാവരും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു. ◾തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് വിഷം കലര്‍ത്തി കുടിപ്പിച്ചത്. ഇന്നലെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാമവര്‍മന്‍ചിറയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്നു തെളിവെടുത്ത ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ◾സുഹൃത്തിനൊപ്പം ഗ്രീഷ്മയുടെ വീട്ടില്‍ പോയ ഷാരോണ്‍ ഛര്‍ദിച്ചുകൊണ്ടാണ് തിരിച്ചുവന്നത്. ഗ്രീഷ്മ നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക

ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്..!

വിഷം കൊടുത്തു കൊന്നു'; ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ചതിനാൽ മുൻ കാമുകനെ ഒഴിവാക്കാൻ ശ്രമിച്ചു; ഷാരോണിന്റെ മരണത്തിൽ കുറ്റം സമ്മതിച്ച് പെൺസുഹൃത്ത്..! *പാറശ്ശാല സ്വദേശി ഷാരോണിന്റെ മരണത്തിൽ വഴിത്തിരിവ്. ബി.എസ്.സി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയതു തന്നെയെന്ന് പെൺസുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോടാണ് പെൺകുട്ടിയുടെ കുറ്റസമ്മതം. തമിഴ്‌നാട് രാമവർമഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു. ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നൽകിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോൺ ഛർദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.* *മുന്‍കാമുകനെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ആര്‍മി ഉദ്യോഗസ്ഥനുമായി വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിക്ക് പിന്നീട് ഷാരോണ്‍ ശല്യമാകുമെന്ന് ഉറപ്പിച്ചിരുന്നു. അതേസമയം, കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ അമ്മ. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ബസ്റ്റാന്റിൽ മദ്യപിച്ചു തെറിവിളി വേങ്ങര പഞ്ചായത്ത് ഭരണ സമിതി പരാതി നൽകി

വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും തെറി പറഞ്ഞ മധുവിനെ പൊക്കി

വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര  പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും  തെറി പറഞ്ഞ മധുവിനെ വേങ്ങര HSO മുഹമ്മദ്‌ ഹനീഫയുടെ  നേതൃത്വത്തിലുള്ള പോലീസ്  അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന് നു  വേങ്ങര ബസ്റ്റാന്റിലിരുന്ന് മദ്യപിച്ചു വേങ്ങര  പോലീസിനെയും IP മുഹമ്മദ്‌ ഹനീഫയെയും  തെറി വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ഇതിനെ തുടർന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വാർഡ് മെമ്പർമാർ ഒപ്പിട്ട പരാതി വേങ്ങര പോലീസിന്ന് നൽകിയിരുന്നു.വേങ്ങര ബസ്റ്റാന്റ് പരിസരങ്ങളിൽ സ്ഥിരസാനിധ്യമായിരുന്ന ഇവർക്കെതിരെ പൊതുജനങ്ങൾക്കിടയിൽ നിന്നും നിരവതി ആക്ഷേപങ്ങൾ ഉയർന്നിരുന്നു.കുറച്ച്  ദിവസങ്ങൾക്ക്ങ്ങ മുമ്പ്  വേങ്ങര ബസ്റ്റാന്റിൽ നിന്ന് കഞ്ചാവ് വില്പനക്കിടെ ഇദ്ദേഹത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു ഇതിന്റെ പ്രതികരം എന്നോളം പുറത്തിറങ്ങിയ ശേഷം വേങ്ങര ബസ്റ്റാന്റിൽ എത്തി മദ്യപിച്ചു വേങ്ങര പോലീസ് സ്റ്റേഷനിലെ HSO മുഹമ്മദ്‌ ഹനീഫയെ തെറിവിളിക്കുകയായിരുന്നു ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെ തുടർന്ന്  HSO മുഹമ്മദ്‌ ഹനീഫയുടെ  നേതൃത്വത്തിലുള്ള വേങ്ങര പോലീസ് മധുവി

വേങ്ങര ഉപജില്ലാ കലോത്സവം നവംബർ ഏഴുമുതൽ.

ചേറൂർ: വേങ്ങര ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം നവംബർ ഏഴുമുതൽ ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിൽ നടക്കും. നാലായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയ്ക്കുവേണ്ടി 15 വേദികളാണ് തയ്യാറാക്കുന്നത്. കലോത്സവത്തിലെ പ്രധാന പന്തലിന് കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് യു.എം. ഹംസ കാൽനാട്ടി. കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷതവഹിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കാമ്പ്രൻ അബ്ദുൽമജീദ്, എ.ഇ.ഒ. വി.കെ. ബാലഗംഗാധരൻ, പ്രിൻസിപ്പൽ കാപ്പൻ അബ്ദുൽഗഫൂർ, പ്രഥമാധ്യാപകൻ പി. അബ്ദുൽമജീദ്, പി.കെ. സിദ്ദീഖ്, തയ്യിൽ റൈഹാനത്ത്, പി.കെ. മുസ്തഫ, സി.പി. സത്യനാഥൻ, കെ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു.

വലിയോറ മിനി ബസാർ സ്വദേശി അഞ്ചുകണ്ടൻ ഹൈദ്രു ഹാജി (തെക്കയിൽ)മരണപ്പെട്ടു

വലിയോറ മിനി ബസാർ സ്വദേശി  അഞ്ചുകണ്ടൻ ഹൈദ്രു ഹാജി ( തെക്കയിൽ ) അല്പസമയം മുൻപ് മരണപ്പെട്ടു എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക വലിയോറ പുത്തനങ്ങാടി മിനി ബസാർ സ്വദേശി  അഞ്ചുകണ്ടൻ ഹൈദ്രു ഹാജി ( 62 വയസ്സ്) ( തെക്കിയിൽ ഹൗസ് ) മരണപ്പെട്ടു   പുത്തനങ്ങാടി റുശ്ദുൽ വിൽദാൻ മദ്രസ മുൻ പ്രസിഡൻ്റും പുത്തനങ്ങാടി ജുമാ മസ്ജിദ് കമ്മിറ്റി അംഗവുമാണ് മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് (29/10/2022) പുത്തനങ്ങാടി ജുമാ മസ്ജിദിൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ട്രെയിൻ ടോയ്ലറ്റ് വാതിലിന് തകരാറ്നഷ്ടപരിഹാരം ഒന്നരലക്ഷം രൂപ

റാഞ്ചി • ട്രെയിൽ യാത്രയ്ക്കിടെ ശുചിമുറിയിൽ പ്രാഥമി കകാര്യം നിർവഹിക്കുന്നതിനിടെ മറ്റൊരാൾ വാതിൽ തുറ ക്കാനിടയായ സംഭവത്തിൽ യാത്രക്കാരന് റയിൽവേ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ജാർഖണ്ഡ് സ്വദേശിയും അഭിഭാഷകനുമായ ഗുരുദർശൻ ലംബ ഒരുവർഷം മുൻപു ഡൽഹിയിൽ നിന്നു ഛത്തീസ്ഗഡിലെ ദുർഗിലേക്കു സംതാ എക്സ്പ്രസിന്റെ എസി കോച്ചിൽ യാത്ര ചെയ്യുമ്പോഴാണു ദുരനുഭവം. ശുചിമുറിയുടെ വാതിലിന്റെ താഴ് പ്രവർത്തിക്കാത്തതു മൂലമാണു യാത്രക്കാരനു പുറത്തുനിന്നു തുറക്കാനായ തെന്നും ഇതു കടുത്ത മനോവിഷമത്തിന് ഇടയാക്കിയെന്നും കാട്ടിയാണു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്