ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു.

വലിയോറ ഈസ്റ്റ്‌ എ. എം. യു. പി. സ്കൂളിൽ ഗൈഡ് യൂണിറ്റിന് തുടക്കം കുറിച്ചു. പി. ടി. എ. പ്രസിഡന്റ് പറമ്പൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിഷണർ (പ്ലാനിങ് )സ്കൗട്ട്സ് കെ.അബ്ദുൽ സലാം ഉദ്ഘാടന കർമം നിർവഹിച്ചു. ജില്ല സെക്രട്ടറി അൻവർ കള്ളിയത്ത്, വേങ്ങര ലോക്കൽ അസോസിയേഷൻ സെക്രട്ടറി ബഷീർ കെ ,വാർഡ്‌ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌, യൂസഫലി വലിയോറ,മാനേജർ പ്രതിനിധി ഏ. കെ. അബ്ദുൽ ഗഫൂർ ,ലോക്കൽ അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറി മുസ്തകിമുന്നിസ,ജില്ല ട്രെയിനിഗ് കൗൺസിലർ ലൈല,പി. ടി. എ വൈസ് പ്രസിഡന്റ് ഗംഗാധരൻ,എം. പി. വിജയൻ, ഏ. കെ. ഷമീർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ പ്രധാനധ്യാപകൻ ഏ. കെ. സോമനാഥൻ സ്വാഗതവും, ഗൈഡ് ക്യാപ്റ്റൻ ലീഷ്മ നന്ദിയും പറഞ്ഞു.

വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ വെച്ച് നടന്നു

വേങ്ങര ഗ്രാമ പഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്‌ തല പ്രവേശനോൽസവം സായംപ്രഭാ ഹോംമിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി കെ കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയിൽ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ മുതിർന്ന പഠിതാവായ ചാത്തുട്ടി എന്നവർക്ക് പാഠപുസ്തകം നൽകി ഉൽഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സലീം എ കെ,ആരിഫ എം ,ഹസീന ബാനു സിപി,വാർഡ് മെമ്പർ മജീദ് മടപ്പളളി, ബ്ലോക്ക്‌ പ്രേരക് ആബിദ പി, കെയർ ഗീവർ ഇബ്രാഹിം എ കെ, മോണിറ്ററിങ് കമ്മിറ്റി അംഗം എ കെ അബു ഹാജി,പഞ്ചായത്ത്‌ പ്രേരക്മാരായ ശ്രീദേവി പി ടി , സ്മിത വി എന്നിവർ സംസാരിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ today news

ഇന്നത്തെ പ്രധാന വാർത്തകൾ

MORNING NEWS📰 2022 | ഒക്ടോബർ 26  | ബുധൻ | 1198 |  തുലാം 9 |  ചോതി 1444 റഅവ്വൽ 29                       ◾ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് എല്‍ ഡി എഫ്. പിപ്പിടി വിദ്യ പരാമര്‍ശം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജാവിന്റെ അധികാരമുണ്ടെന്ന് കരുതുന്ന ഒരു ഗവര്‍ണര്‍ കേരളത്തിന് അപമാനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ നടത്തുന്നത് ആര്‍ എസ് എസ് കുഴലൂത്താണെന്നും വൈസ് ചാന്‍സിലറുടെ നിയമനം ശരിയല്ലെങ്കില്‍ ചാന്‍സിലര്‍ നിയമനവും ശരിയല്ലെന്നും എം.വി.ഗോവിന്ദന്‍ തുറന്നടിച്ചു. ◾ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു. സുപ്രീം .കോടതി വിധിപ്രകാരം ചട്ടപ്രകാരമല്ലാതെ  നിയമിച്ച വിസിമാര്‍ക്ക്  തുടരാനാകില്ല എന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. വി സി മാരെ  നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും  ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര കച്ചേരിപടി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു

വേങ്ങര കച്ചേരിപടി   ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു ചാർജിങ് ചെയേണ്ടത് വിതം ആദ്യം CHARCHER MOD ആപ്പ് ഡൌൺലോഡ് ചെയുക അതിനായി മിഷീനിന്റെ സൈഡിലെ QR കോഡ് സ്കാൻ ചെയുക   അതിന്ന് ശേഷം ആപ്പ് തുറന്ന് register /loging ക്ലിക്ക് ചെയുക    എന്നിട്ട് രെജിസ്റ്റർ ചെയുക   രെജിസ്റ്റർ ചെയ്തു പ്രൊഫൈലിൽ തൊടുക അതിലെ സബ്ക്രൈബ് now വിൽ തൊടുക  അതിന്ന് ശേഷം ചാർജ് ചെയ്യാൻ അതെങ്കിക്കും പ്ലാൻ റീചാർജ് ചെയുക  എന്നിട്ട് QR കോഡ് സ്കാൻ ചെയുക അതിന്ന് ശേഷം clik start changing ക്ലിക്ക് ചെയുവാ  അപ്പോൾ നമ്മുടെ വാഹനത്തിൽ ചർച്ചിങ് നടക്കും ചർച്ചിങ് full ആയാൽ please clik stop changing clikk ചെയ്തു ചാർജർ പ്ലാഗ്ഗ് ഊരുക 

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഇനി വേങ്ങര കൂരിയാട്ടും

വേങ്ങര കൂരിയാട്  ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള ചാർജിങ് പോയിന്റ് KSEB ഒരുക്കിയിരിക്കുന്നു ചാർജിങ് ചെയേണ്ടത് വിതം ആദ്യം CHARCHER MOD ആപ്പ് ഡൌൺലോഡ് ചെയുക അതിനായി മിഷീനിന്റെ സൈഡിലെ QR കോഡ് സ്കാൻ ചെയുക   അതിന്ന് ശേഷം ആപ്പ് തുറന്ന് register /loging ക്ലിക്ക് ചെയുക    എന്നിട്ട് രെജിസ്റ്റർ ചെയുക   രെജിസ്റ്റർ ചെയ്തു പ്രൊഫൈലിൽ തൊടുക അതിലെ സബ്ക്രൈബ് now വിൽ തൊടുക  അതിന്ന് ശേഷം ചാർജ് ചെയ്യാൻ അതെങ്കിക്കും പ്ലാൻ റീചാർജ് ചെയുക  എന്നിട്ട് QR കോഡ് സ്കാൻ ചെയുക അതിന്ന് ശേഷം clik start changing ക്ലിക്ക് ചെയുവാ  അപ്പോൾ നമ്മുടെ വാഹനത്തിൽ ചർച്ചിങ് നടക്കും ചർച്ചിങ് full ആയാൽ please clik stop changing clikk ചെയ്തു ചാർജർ പ്ലാഗ്ഗ് ഊരുക 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ബസ്റ്റാന്റിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു video കാണാം

വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പോലീസെത്തി വിരട്ടിയോടിച്ചു video കാണാം  വേങ്ങര : *വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ വേങ്ങരയിൽ നിരവധി നാശനഷ്ടം*  ഇന്ന് വൈകുന്നേരം സ്‌കൂൾ വിട്ടതിന് ശേഷം സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയിൽ വേങ്ങര ബസ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങൾക്കും സ്റ്റാന്റിൽ നിർത്തിയിട്ട മൂന്ന് ബൈക്കുകൾക്കും കേടുപാടുകൾ സംഭവിച്ചു. ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഫാത്തിമ പോളീ ക്ലിക്കിലെ കസേരകളും സൈഡിൽ ഉണ്ടായിരുന്ന ഗ്ലാസും അടിപിടിയിൽ തകർന്നു. തൊട്ടടുത്തുള്ള ബാഗ് കടയുടെ മുൻപിൽ വച്ചിരുന്ന മൂന്ന് ബാഗുകൾക്കും കേടുപാടുകൾ സംഭവിച്ചു. കുറച്ചുദിവസങ്ങൾക്കു മുമ്പ് സ്പോർട്സുമായി ബന്ധപ്പെട്ട് രണ്ടു സ്കൂളിലെ ചില വിദ്യാർത്ഥികൾ സബാഹ് സ്ക്വയറിൽ ചെറിയ പ്രശ്നത്തിന് തുടക്കം ഇട്ടിരുന്നു. അതിന്റെ ബാക്കിയാണ് ഇന്ന് ബസ്റ്റാൻഡിൽ അരങ്ങേറിയത്. വേങ്ങര പൊലീസ് ഐ പി മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് വിദ്യാർത്ഥികളെ വിരട്ടിയോടിച്ചത്.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ

പ്രഭാത വാർത്തകൾ  --------------------------------     *19/10/2022* 2022 | ഒക്ടോബർ 19  | ബുധൻ | 1198 |  തുലാം 2 |  പൂയം 1444 റബീഉൽ അവ്വൽ 22 ➖➖➖➖➖➖➖➖ ◾ഏകീകൃത സിവില്‍ കോഡ് നിയമ കമ്മീഷന്റെ പരിഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഏകീകൃത സിവില്‍ കോഡ് പാസാക്കണമെന്ന് പാര്‍ലമെന്റിനു നിര്‍ദ്ദേശം നല്‍കാന്‍ കോടതിക്കോ സര്‍ക്കാരിനോ കഴിയില്ല. മതേതര രാജ്യമായ ഇന്ത്യയില്‍ വൈവിധ്യമായ വ്യക്തിനിയമങ്ങള്‍ പിന്തുടരാന്‍ അവകാശമുണ്ട്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയ നല്‍കിയ ഹര്‍ജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ◾വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ പല കാര്യങ്ങളും പഠിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മൂവായിരം പേര്‍ക്ക് യൂറോപ്പില്‍ ആരോഗ്യമേഖലയില്‍ ഒരു മാസത്തിനകം തൊഴിലവസരങ്ങളും ഹിന്ദുജ ഗ്രൂപ്പിന്റേതടക്കമുള്ള വലിയ നിക്ഷേപങ്ങളും ഉറപ്പാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ചീഫ് സെക്രട്ടറി വിപി ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാനെത്തിയത്. ◾യൂറോപ്യന്‍ യാത്രയില്‍ കുടു

മലപ്പുറം MSP സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു

മലപ്പുറം എം.എസ്.പി സ്‌കൂളിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മോക്ഡ്രിൽ സംഘടിപ്പിച്ചു. കെട്ടിടത്തിലുണ്ടാകുന്ന തീപ്പിടിത്തത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തുന്നിനായി അവബോധം സൃഷ്ടിക്കാനാണ് മോക്ഡ്രിൽ നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി നടത്തിയത്. ഹൈസ്‌കൂൾ വിഭാഗത്തിലെ കെട്ടിടത്തിൽ നിന്നും കൃത്രിമമായി പുക ഉയർത്തുകയാണ് ആദ്യം ചെയ്തത്. ഭീതിയിലായ വിദ്യാർഥികളും അധ്യാപകരും പകച്ചു നിന്നതോടെ ഫയർഫോഴ്‌സ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തകയും 'തീ' അണക്കുകയും ചെയ്തു.  അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് മോക്ഡ്രിൽ നടത്തിയത്. ദുരന്ത സമയത്ത് എങ്ങനെ പ്രവർത്തിക്കണമെന്നും രക്ഷാപ്രവർത്തനം എങ്ങനെയാകണമെന്നും അവബോധം നൽകുന്നതിനായിരുന്നു പരിപാടി. രക്ഷാപ്രവർത്തന രീതികൾ മനസ്സിലാക്കാൻ ഉതകുന്ന രീതിയിലായിരുന്നു മോക്ഡ്രിൽ നടത്തിയത്. രക്ഷാപ്രവർത്തനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും രീതിയുമെല്ലാം പരിപാടിയിൽ വിശദീകരിച്ചു. വിവിധ വകുപ്പുകൾ എങ്ങനെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാനും സഹായകരമാവുന്ന രീതിയിലായിരുന്നു പരിപാടി ആസൂത്രണം ചെ

നീരൊഴുക്ക് നിലച്ചു, വലിയോറ തോട് നവീകരണം ആവശ്യം ശക്തമാവുന്നു

വേങ്ങര പഞ്ചായത്തിലെ പ്രധാന കൃഷിസ്ഥല മായ വലിയോറ പാടത്തുനിന്ന്  കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴുകുന്ന വലിയോറ- വലിയതോട് നവീ കരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  ഏറെക്കാലമായി ഉന്നയിച്ച് വരുന്ന ഈ ആവശ്യം നടപ്പിലാക്കാത്തതി നാൽ പ്രദേശത്തെ കർഷകർ വലിയ പ്രതിഷേധത്തിലാണ്. 300 ഏക്കർ കൃഷി സ്ഥലമായ വലിയോറ പാടത്തിൽ നിന്നും വെള്ളം ഒഴുകി പോകുന്ന പ്രധാന തോടാണ് വലിയതോട്. ഒരു കിലോമീറ്റർ നീളം വരുന്ന ഈ തോട് ശരാശരി എട്ട് മീറ്റർ വീതിയാണ് ഉള്ളത്. ഇവിടെ തോട്ടിലേക്ക് മരങ്ങൾ വീണു സൈഡ്ഭിത്തി  ഇല്ലാത്തതിനാൽ സൈഡ് ഇടിഞ്ഞും വെള്ളം ഒഴുകുന്നത് തടസ്സപ്പെട്ടനിലയിലാണ്   ഇതുമൂലം മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്.  ഇത് നീക്കം ചെയ്യണമെന്നും ഇതോടൊപ്പം മുഴുവൻഭാഗത്തും സൈഡ് ഭിത്തികെട്ടി സംരക്ഷിക്കണമെന്നുമാണ് വലിയോറ പാടശേഖരത്തിലെ കർഷകരുടെ ആവശ്യം.  ഈവിഷയവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്ന്  വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു പോയെ ങ്കിലും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.  വി. സി. ബി ട്രാക

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി മഴ കനക്കും

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി( cyclonic circulation ) നിലനിൽക്കുന്നു.ചക്രവാതചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരള, തമിഴ്നാടിനു മുകളിലൂടെ ന്യുനമർദ്ദ പാത്തി ( trough ) സ്ഥിതിചെയ്യുന്നു. തെക്ക് പടിഞ്ഞാറൻ അറബികടലിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത  തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ   ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു  പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ  വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു 1.30  pm,17  ഒക്ടോബർ 2022 IMD -KSEOC -KSDMA

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു

ഓടി കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരി തെറിച്ചു തിരൂരങ്ങാടി: കരുമ്പില്‍  ദേശീയപാത-66 കരുമ്പില്‍ ഇന്നലേ വൈകീട്ട് 5 മണിക്കാണ് കോഴിക്കോട് ഭാഗത്ത് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുന്ന കാറിന്റെ ടയര്‍ കരുമ്പില്‍ വെച്ച് ഊരി പോയത്. കാര്‍ മിതമായ വേഗതയില്‍ ആയതിനാല്‍ യാത്രികര്‍ മറ്റ് അപകടത്തില്‍ പെടാതെ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് ഊരി പോന്ന ടയര്‍ 150 മീറ്ററോളം റോഡില്‍ കൂടി സഞ്ചരിച്ച്,ദേശീയ പാതയോരത്തെ വീടിന്റെ സിറ്റൗട്ടില്‍ പോയി ആണ് വീണത്. വീട്ടുകാര്‍ സ്ഥലത്ത് ഇല്ലാത്തതും അപകട സമയം വാഹനങ്ങള്‍ കുറവായതും വലിയ അപകടത്തില്‍ നിന്നും  രക്ഷപ്പെട്ടു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വയോസൗഹൃദ പഞ്ചായത്തായി വേങ്ങര ; പ്രഖ്യാപനം നടത്തി

വേങ്ങര ഗ്രാമപഞ്ചായത്തിനെ വയോ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫിസി നടന്ന പരിപാടിയി പി.കെ. കുഞ്ഞാലിക്കുട്ടി എം.എ .എയാണ്  *'വയോ സൗഹൃദ വേങ്ങര'* പ്രഖ്യാപനം നടത്തിയത്. റോഡ്, പാലം എന്നിവ മാത്രമല്ല വയോജനങ്ങളും അവരുടെ പ്രശ്നങ്ങളും നമ്മുടെ ചര്‍ച്ചാവിഷയമാകണം. വയോധികരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നൽകാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാരുകള്‍ ആവിഷ് കരിച്ചു നടപ്പിലാക്കുന്നുതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.എ .എ പറഞ്ഞു.  വേങ്ങരയിലെ വയോധികാര്‍ക്കയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ് ദേശീയ തലത്തി അടക്കം അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ പഞ്ചായത്തിന് സാധിച്ചത്. അതിന് വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ പ്രത്യേകം അഭിനന്ദിക്കുന്നതായും എം.എ .എ പറഞ്ഞു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഹസീന ഫസ അധ്യക്ഷയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണി ബെന്‍സീറ മുഖ്യാതിഥിയായി. പഞ്ചായത്തിലെ മുതിര്‍ന്ന പൗരന്മാരെ ചടങ്ങി ആദരിച്ചു. വയോ സൗഹൃദ പഞ്ചായത്തായി വേങ്ങരയെ മാറ്റിയതിനു വേങ്ങര സായംപ്രഭ ഹോമിന്‍റെ നേത

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല.