ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

വേങ്ങര ബസ് സ്റ്റാന്റ് നവീകരണത്തിന് ലെൻസ്ഫെഡ് മാസ്റ്റർപ്ലാൻ സമർപ്പിച്ചു.

വേങ്ങര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റും,  അനുബന്ധ കെട്ടിടങ്ങളും നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽഖിഫിൽ ടി.ടിയുടെ അധ്യക്ഷതയിൽ  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് *കെ.പി ഹസീന ഫസൽ* ഉൽഘാടനം ചെയ്ത ലെൻസ്ഫെഡ് വേങ്ങര യൂണിറ്റ് കൺവെൻഷനിൽ വെച്ച് മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി *വി കെ എ റസാഖ്* ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്  നൽകി  നിർവ്വഹിച്ചു.   ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം , ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ് ഫെഡ് യുണിറ്റ് സെക്രട്ടറി സഹീർ അബ്ബാസ് നടക്കൽ, ട്രഷറർ സ്വാലിഹ് ഇ വി ,എം ഡി രഘുരാജ്, അബ്ദുൽ മജീദ്, അഫ്സൽ പി.പി, മുഹമ്മദ് കെ എന്നിവർ പ്രസംഗിച്ചു. ലെൻസ്ഫെഡ് നൽകിയ മാസ്റ്റർ പ്ലാനിന്റെ അവതരണം ലെൻസ് ഫെഡ് മാസ്റ്റർ പ്ലാൻ  സമിതി അംഗം ഇസ്മയിൽ കെ സി നിർവ്വഹിച്ചു.

മൂന്നിയൂർ പാറക്കടവ്ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം

മൂന്നിയൂരിൽ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം.   വേങ്ങരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും രാമനാട്ടുകരയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ആണ് അപകടത്തിൽ പെട്ടത്.  മൂന്നിയൂർ പാറക്കടവ് ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച്  അപകടം  നിരവധി പേർക്ക് പരിക്ക്  പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരം അല്ല. ഇന്ന് ഉച്ചക്ക് 1:20ഓടെ ആണ് അപകടം പരിക്കേറ്റവരിൽ കുറച്ചു പേരേ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി വേങ്ങരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും രാമനാട്ടുകരയിൽ നിന്നും ചെമ്മാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സും ആണ് അപകടത്തിൽ പെട്ടത്.

വടക്കഞ്ചേരി ബസ് അപകടത്തിൽ 9 പേരുടെ മരണം സ്ഥിരീകരിച്ചു.5 വിദ്യാർത്ഥികൾ,1 അധ്യാപകൻ,3 KSRTC യാത്രക്കാർ.

വടക്കഞ്ചേരിയിൽ വൻ വാഹനാപകടം; ഒമ്പത് മരണം,❕️ നിരവധി പേർക്ക് പരുക്ക്  പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചതയാണ് വിവരം. 45 പേർക്ക് പേർക്ക് പരുക്കേറ്റു. ഇതിൽ പത്ത് പേരുടെ നില ഗുരുതരമാണ്. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്. എറണാകുളം വെട്ടിക്കൽ ബസേലിയസ് സ്കൂളിൽ നിന്നും 43 വിദ്യാർഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന സംഘം ഊട്ടിയിലേക്കാണ് പുറപ്പെട്ടത്. ആലത്തൂർ, വടക്കഞ്ചേരി ഫയർഫോഴ്സ് യൂണിറ്റും, വടക്കഞ്ചേരി യൂണിറ്റും, ക്രിറ്റിക്കൽകെയർ എമർജൻസി ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തുന്നു. പരുക്കേറ്റർ അവറ്റിസ് ഹോസ്പിറ്റൽ, ക്രസന്റ

പുതിയ മത്സ്യത്തെ കേരളത്തിൽ നിന്ന് കണ്ടത്തി പേര് OSTEOCHILICHTHYS FORMOSUS

OSTEOCHILICHTHYS FORMOSUS, A NEW SPECIES DISCOVERED AND GIVEN SCIENTIFIC NAME BY ME RECENTLY. IT WAS COLLECTED FROM KAZARGOD IN KERALA. THE ARTICLE DESCRIBING THIS NEW SPECIES HAS RECENTLY PUBLISHED IN ‘BIOSCIENCE RESEARCH’, AN INTERNATIONAL SCIENTIFIC FOREIGN JOURNAL.  FOR CONFIRMING THE IDENTITY OF THIS NEW SPECIES, I COULD COLLECT ALL ITS RELATIVE SPECIES  (OSTEOCHILICTHYS AUGRAOIDES; O. LONGIDORSALIS; O. THOMASSI, O. BREVIDORSALIS; O. ELEGANS ETC) )  FROM THEIR TYPE LOCALITIES.  DNA SEQUENCING WAS ALSO DONE FOR ALL CONGENERS.  GENBANK ACCESSION NUMBER RECEIVED FOR SEQUENCES  OF OSTEOCHILICHTHYS FORMOSUS  IS OK631755. ZOO BANK REGISTER NUMBER OF THE NEW SPECIES  AND THE PUBLISHED ARTICLE ARE AS FOLLOWS: URN:LSID:ZOOBANK.ORG:PUB:D3FDDF90-00A5-4B55-B28C-3E621089B7BF URN:LSID:ZOOBANK.ORG:ACT:9FFC22E3-BCCD-42D0-B613-FD83D7807CDF SPECIMENS OF THIS NEW SPECIES ARE NOW DEPOSITED IN TWO ANIMAL MUSEUMS OF GOVERNMENT OF INDIA (ZSI AT CHENNAI AND SHILLONG); MUSEUM REGISTER NUMBERS

ലഹരിക്കെതിരെ നാടൊരുങ്ങി " ക്യാമ്പയിൻ കുടുംബസംഗമങ്ങൾ സജീവമാകുന്നു.

വേങ്ങര: വലിയോറ പരപ്പിൽപാറയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ ആരംഭം കുറിച്ച ലഹരി വിമുക്ത ക്യാമ്പയിനിൽ കുടുംബ സംഗമങ്ങൾക്ക് ചെള്ളിത്തൊടു മേഖലയിൽ തുടക്കം കുറിച്ചു. ഗംഗാധരൻ കക്കളശ്ശേരിയുടെ അധ്യക്ഷതയിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ സംഗമം ഉൽഘാടനം ചെയ്തു. വേങ്ങര സർക്കിൾ ഇൻസ്പെക്ടർ ഹനീഫ എം ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് , സഹീർ അബ്ബാസ് നടക്കൽ  സമദ് കെ എന്നിവർ പ്രസംഗിച്ചു. സമിതി അംഗങ്ങളായ കുട്ടിമോൻ തങ്ങൾ, ശിവശങ്കരൻ ,മൊയ്തീൻ കുട്ടി ഇ കെ ,അവറാൻ കുട്ടി സി, അബ്ദുള്ള കല്ലൻ, ഇബ്രാഹീം പറമ്പൻ, ഹമീദ് ചെമ്പൻ, അബ്ദുള്ളക്കുട്ടി എൻ കെ ,ജഹ്ഫർ വി, ജഹീർ ഇ കെ എന്നിവർ സംഗമത്തിന് നേതൃത്യം നൽകി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വലിയോറ കടലുണ്ടിപുഴയിൽനിന്ന് പാറേ കൂരി മത്സ്യത്തെ ലഭിച്ചു parekoori FISH

വലിയോറ കടലുണ്ടിപുഴയിൽനിന്ന് പാറേ കൂരി  മത്സ്യത്തെ ലഭിച്ചു  കഴിഞ്ഞ ദിവസം വലിയോറ കടലുണ്ടിപുഴയിലെ മഞ്ഞാമട് കടവിലെ പാലത്തിന്റെ അടിയിലെ പാറകെട്ടുകളിൽനിന്ന് കടലുണ്ടി പുഴയിൽ അപ്പൂർവമായി കാണുന്ന പാറേ കൂരിയെ ലഭിച്ചു. പാലത്തിന്റെ അടിയിലെ കരിങ്കൽ കൂട്ടത്തിൽ നിന്ന് റഹൂഫ്,സിനിയാസ്, ഇർഫാൻ എന്നിവർ ചേർന്ന് കൈകൊണ്ട് പിടിക്കുകയായിരുന്നു. മത്സ്യത്തെ മത്സ്യഗവേഷകൻ മാത്യുസ് പ്ലാമുട്ടിൽ മത്സ്യത്തെ തിരിച്ചറിഞ്ഞു.മീനിന് കറുത്ത നിറവും ചിറകുകലുടെ അവസാനം  മഞ്ഞ നിറവും കാണപ്പെടുന് നു,

മാമാ മദ്ധ്യമങ്ങളേ അപവാദപ്രചരണം അവസാനിപ്പി ക്കൂ, ചീറ്റപ്പുലി ഗർഭിണിയല്ല ,ആശ എന്ന പേരിൽ ഒരു ചീറ്റപ്പുലിയുമില്ല.

മാമാ മദ്ധ്യമങ്ങളേ അപവാദപ്രചരണം അവസാനിപ്പി ക്കൂ,  ചീറ്റപ്പുലി ഗർഭിണിയല്ല ,ആശ എന്ന പേരിൽ ഒരു ചീറ്റപ്പുലിയുമില്ല. എന്തോക്കെയാണ് നമ്മുടെ മാദ്ധ്യമങ്ങൾ പടച്ചുവി ടുന്നതെന്നു നോക്കുക..? ഇവർ ആടിനെ പട്ടിയാക്കും, പട്ടിയെ പേപ്പട്ടിയാക്കും.. ഇല്ലാക്കഥകൾ ഗണിച്ചുണ്ടാ ക്കും. അത് പൊടിപ്പും തൊങ്ങലുകളും വച്ച് അങ്ങനെ പടച്ചുവിടും.സാധാരണക്കാർക്ക് ഇതൊക്കെ വിശ്വസിക്കാതെ തരമില്ലല്ലോ ? മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കഴിഞ്ഞമാസം നമീബിയയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റപ്പുലികളിൽ ആശ എന്ന് പേരുള്ള ചീറ്റപ്പുലി ഗർഭിണിയാണെന്ന നുണക്കഥയാണ് ഏറ്റവും ഒടുവിലായി നമ്മുടെ മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചി രിക്കുന്നത്. അതിനുമുൻപ് അവർ മറ്റൊരു പച്ചക്കള്ളം കൂടി പ്രചരിപ്പിച്ചു. അതായത് നമീബിയയിൽ നിന്നുകൊണ്ടുവന്ന 5 പെൺ ചീറ്റകളിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി "ആശ " എന്ന് പേരിട്ടെന്നായിരുന്നു ആ നുണ. ഈ വിഷയവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് DFO പ്രകാശ് കുമാർ വർമ്മയുടെ ആധികാരികമായ പ്രസ്താവന ഇപ്രകാരമാണ് :- " ഇത് രണ്ടും നടന്നിട്ടില്ല. പ്രധാനമന്ത്രി ഒരു ചീറ്റയ്ക്കും പേരിട്ടിട്ടില്ല. അങ്ങനെ പേരിട

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ദുബായിലെ ആശുപത്രിയില്‍

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ നടക്കും ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദിരാ രാമചന്ദ്രനും, മകൾ ഡോ.മഞ്ജു രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ഏറെനാളായി വാർധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഓഗസ്റ്റിൽ ബർ ദുബായിലെ വസതിയിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് എൺപതാം പിറന്നാൾ ആഘോഷിച്ചത്. വർഷങ്ങളായി കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.1942 ജൂലൈ 31ന് തൃശൂരിൽ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായാണ് ജനനം. അറ്റ്ലസ് ജൂവല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ ഒട്ടേറെ സിനിമകൾ നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകൻ, വിതരണക്കാരൻ

ഒക്ടോബർ - 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പരപ്പിൽപാറ യുവജന സംഘം (P.Y.S) ക്ലീനിങ്ങ് ഡെ ആചരിച്ചു.

ക്ലീനിങ്ങ് ഡേ  ആചരിച്ചു ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  പരപ്പിൽപാറ യുവജന സംഘം (P.Y.S)  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങളുടെ  പങ്കാളിത്തത്തോടെ  പരപ്പിൽപാറ  യുവജന സംഘം  (P.Y.S)ന്റെ  ഓഫീസ്  പരിസരവും, ടൗണും ശുചീകരിച്ചു. മെമ്പർമാരായ  സഹീറബ്ബാസ്  നടക്കൽ, ഷാഫി എ. കെ  അലിഅക്ബർ.കെ , സാദിക്ക്. കെ ,ജംഷീർ ഇ.കെ , മുസ്തഫ. കെ, മുസ്തഫ ഇ.കെ, നാസർ വി, കരീം.പി,  ഷൈനിത്ത് കെ ,ലത്തീഫ്, ശമീറലി. കെ   ശബീറലി എ,നേതൃത്വം നൽകി. ഒക്ടോബർ  - 2 ഗാന്ധിജയന്തിയോട്  അനുബന്ധിച്ച്  BM കക്കുമ്പർ സിറ്റി  ക്ലീനിങ്ങ് ഡെ ആചരിച്ചു.  രാവിലെ  08:00 ന് തുടക്കം കുറിച്ച ശുചീകരണ പരിപാടിയിൽ ക്ലബ്‌  അംഗങ്ങൾ സിനാൻ N സഫ്‌വാൻ N നിയാസ് A K ഫുഹാദ് C ശിബിലി ആസിഫ് AK അശ്വിൻ അഭിനവ്  ഉസ്മാൻ Ak നസൽ ak എന്നിവർനേതൃത്വം നൽകി.

ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായ ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികമായ  ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ  വേങ്ങര ഗ്രാമ പഞ്ചായത്ത്‌ ക്ലീൻ വേങ്ങര ദിനം ആയി ആചരിച്ചു. രാവിലെ 7.30നു വേങ്ങര പഞ്ചായത്ത്‌ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ശുചീകരണതിന്ന് തുടക്കം കുറിച്ചു. പഞ്ചായത്ത്‌ പരിധിയിൽ ഉള്ള പൊതുപ്രവർത്തകർ സന്നദ്ധ സേവകർ വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംശ്രീ തൊഴിലുറപ്പ് തൊഴിലാളികൾ ആശാ പ്രവർത്തകർ ഉദ്യോഗസ്ഥർ ക്ലബ്ബുകൾ ട എൻ.എസ്‌.എസ്‌ വോളന്റീർമാർ  സായം പ്രഭാ മെമ്പർമാരും മറ്റു സാമൂഹ്യ പ്രവർത്തകരും പങ്കാളികളായി

വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന നെൽകൃഷിയുടെ ഞാറ് നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം

വേങ്ങര പഞ്ചായത്ത് വൈറ്റ് ഗാർഡ് നടത്തുന്ന  നെൽകൃഷിയുടെ ഞാറ്  നടീൽ ഉത്സവം മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് ശരീഫ് കുറ്റൂർ ഉത്ഘാടനം ചെയ്തു . ജില്ല യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡണ്ട് ഗുലാം ഹസ്സൻ ആലംഗീർ മുഖ്യാത്ഥിയായി പങ്കെടുത്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ശംസു, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ അദ്നാൻ.പി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫത്താഹ്.എം, പ്രസിഡൻ്റ് ഹാരിസ് മാളിയേക്കൽ എന്നിവർ സന്നിഹിതരായി. മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ഹസീബ് അരീക്കുളം, പഞ്ചായത്ത് വൈറ്റ് ഗാർഡ് കോഡിനേറ്റർ സാദിഖ് മൂഴിക്കൽ, പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ അബ്ദുൽ കാദർ വി.പി എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ