ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പ് പദ്ധതിയിൽ അപേക്ഷനൽകിയവർ യോഗത്തിൽ പങ്കെടുക്കണം

.                        അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലിറപ്പ് പദ്ധതിയിൽ അപേക്ഷ നൽകിയ (ആട്ടിൻ കൂട്, തൊഴുത്ത്, കൊഴിക്കൂട്, കമ്പോസ്റ്റ്, സോക് പിറ്റ്, കുളം, കിണർ റീചാർജ് etc...) ഗുണഭോക്താക്കളുടെ യോഗം 28-09-2022 (ബുധൻ) രാവിലെ 11 മണി മുതൽ വേങ്ങര ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച്‌ ചേരുകയാണ്, മുഴുവൻ വാർഡിലെയും അപേക്ഷ നൽകിയ ഗുണഭോക്താക്കൾ യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു. പ്രസിഡന്റ് വേങ്ങര ഗ്രാമ പഞ്ചായത്ത്

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി

വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്തുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി.ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും വിഷമത അനുഭവിക്കുന്നത് സ്ത്രീയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഗര്‍ഭഛിദ്രത്തിന് അനുമതി ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ 21കാരി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താമെന്ന് കോടതി പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ ബസ് കണ്ടക്ടറെ വിവാഹം കഴിച്ചതാണ് യുവതി. കംപ്യൂട്ടര്‍ കോഴ്‌സിനു പഠിക്കുന്നതിനിടയിലാണ്, 26കാരനായ യുവാവിനെ പരിചയപ്പെട്ടു പ്രണയത്തിലായത്. ഒപ്പം ഇറങ്ങിവന്ന യുവതിയോട് അധികം താമസിയാതെ തന്നെ ഭര്‍ത്താവ് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും ഉപദ്രവിക്കുന്നതു പതിവായി. ഇതിനിടെ ഗര്‍ഭിണിയായതോടെ ദുരിതം ഏറി. കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ചു സംശയം പ്രകടിപ്പിച്ച ഭര്‍ത്താവ് യുവതിയെ ഒരു തരത്തിലും സഹായിക്കാതായി. സാമ്പത്തികമോ വൈകാരികമോ ആയ ഒരു പിന്തുണയും ഭര്‍ത്താവില്‍ന

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പരപ്പിൽ പാറയിൽ ലഹരിക്കെതിരെ ജനകീയ കൂട്ടാഴ്മ സംഘടിപ്പിച്ചു;

വേങ്ങര: നമ്മുടെ നാടിന്റെ ഏറ്റവും വലിയ സാമൂഹിക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ലഹരി മരുന്നിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി വലിയോറ പരപ്പിൽ പാറയിൽ ജനകീയ കൂട്ടാഴ്മ സംഘടിപ്പിച്ചു. പരപ്പിൽ പാറ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കൂടിയാലോചന യോഗത്തിൽ പ്രദേശത്തെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,സാമൂഹിക, സാംസ്കാരിക  പ്രവർത്തകർ, മത സംഘടന നേതാക്കൾ,അധ്യാപകർ,ആശാ വർക്കർമാർ , അംഗനവാടി വർക്കർമാർ,ക്ലബ്‌ പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവരുടക്കമുള്ളവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. വി. ടി. കുട്ടിമോൻ തങ്ങളുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌ യോഗം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 2 മുതൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിക്കും. മൈക്രോ കുടുംബ സംഗമങ്ങൾ, ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം, സെമിനാറുകൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ, നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളാണ് ക്യാമ്പയിന്റെ ആദ്യ ഘട്ടമായി നടക്കുക. ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ യുവാക്കൾ, വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, രക്ഷിതാക്കൾ, അധ്യാപകർ,വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേലധികാരികൾ, പി. ടി. എ കമ്മിറ്റികൾ, മത അധ്യാപകർ, മദ്രസാ കമ്

ആര്യാടൻ മുഹമ്മദ് സാഹിബിന്റെമയ്യത്ത് മലപ്പുറത്ത്‌ എത്തിച്ചപ്പോൾ video കാണാം

മുതിർന്ന കോൺഗ്രസ് നേതാവ്. ആര്യാടൻ മുഹമ്മദ് സാഹിബിന്റെ മയ്യത്ത് നമസ്കാരത്തിന്. എം പി അബ്ദുസമദ് സമദാനി എംപി നേതൃത്വം നൽകുന്നു. മുതിർന്ന കോൺഗ്രസ് നേതാവ്. ആര്യാടൻ മുഹമ്മദ് സാഹിബിന്റെ മയ്യത്ത്  മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎം എ സലാം സാഹിബ് സന്ദർശിക്കുന്നു

ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്‌ജ് ആരംഭിക്കുന്നു..!

ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്‌ജ് ആരംഭിക്കുന്നു..!! ബേപ്പൂർ:കടൽ തിരമാലകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന പാലം (ഫ്ലോട്ടിങ് ബ്രിഡ്‌ജ്) ബേപ്പൂർ മറീന ബീച്ചിൽ വീണ്ടും ആരംഭിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട്‌ വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായി മാറിയ ഫ്ലോട്ടിങ് ഞായറാഴ്ച  മുതൽ പ്രവർത്തിച്ചു തുടങ്ങും. എല്ലാ ദിവസവും രാവിലെ 10 മുതൽ 6.30 വരെയാണ് പ്രവർത്തന സമയം. മുതിർന്നവർക്ക് 100 രൂപയും അഞ്ചിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് പകുതിയുമാണ് പ്രവേശന ഫീസ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ പ്രവേശനമില്ല. ലഹരി ഉപയോഗിച്ചവർ, പ്രായാധിക്യമുള്ളവർ എന്നിവർക്കും പ്രവേശനം നൽകില്ല. വേങ്ങര ന്യൂസ്‌. കഴിഞ്ഞവർഷം കേരളത്തിലാദ്യമായി ബേപ്പൂരിൽ തുടങ്ങിയ ഈ സാഹസിക വിനോദ സംവിധാനം വൻ വിജയമായിരുന്നു. പദ്ധതിക്ക്‌ വിനോദ സഞ്ചാര വകുപ്പിനൊപ്പം ഡിടിപിസിയുടെയും ബേപ്പൂർ തുറമുഖ അധികൃതരുടെയും സഹകരണവുമുണ്ട്. തീരത്തുനിന്നും 100 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും കൈവരിയോട് കൂടിയാണ്‌ മനോഹരവും അപകടരഹിതവുമായ പാത സജ്ജമാക്കിയത്. അറ്റത്ത്‌ 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുള്ള സൈറ്റ് സീയിങ് പ്ലാറ്റ്ഫ

ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു. 1935 മേയിൽ നിലമ്പൂരിലാണ് ജനിച്ചത്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്. കോൺഗ്രസ് അംഗമായി 1952ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്.

വായോ പുരസ്കാര അവാർഡ് വേങ്ങരക്ക്, വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ വായിക്കം

വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ  നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക്  സംസ്ഥാന ഗവൺമെന്റ് നൽകുന്ന   വയോസേവന പുരസ്‌കാരങ്ങൾ   ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു .  മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും  തെരഞ്ഞെടുത്തു.  അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എൻ ജി ഒ വിഭാഗത്തിൽ അവാർഡിനർഹമായ കൊല്ലം, ഗാന്ധി ഇൻറർനാഷണൽ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിന് പി എസ് ജോണും പി സുകുമാരനും അർഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം.  കലാ സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് ചിത്രകാരനും ശില്പ

വേങ്ങര ലെൻസ്ഫെഡ് വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്ന് മാസ്റ്റർപ്ലാൻ സമർപ്പിച്ചു

ലെൻസ്ഫെഡ് വേങ്ങര വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന്ന്  മാസ്റ്റർപ്ലാൻ സമർപ്പിച്ചു വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നവീകരിക്കുന്നതിന് വേണ്ടി ലെൻസ്ഫെഡ് വേങ്ങരയൂണിറ്റ് മാസ്റ്റർ പ്ലാൻ സമർപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ ലെൻസ്ഫെഡ് യൂണിറ്റ് പ്രസിഡന്റ് ദുൽകിഫിൽ ടി ടി- യുടെ അദ്ധ്യക്ഷതയിൽ നടന്ന മാസ്റ്റർ പ്ലാൻ സമർപ്പണപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് * കെ.പി ഹസീന ഫസൽ *  ഉൽഘാടനം ചെയ്തു.മാസ്റ്റർ പ്ലാനിന്റെ സമർപ്പണം ലെൻസ്ഫെഡ് ജില്ലാ സെക്രട്ടറി * വി കെ എ റസാഖ് * ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജാസ്മിൻ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ സലിം ,ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹസീനാ ബാനു, ആരിഫ മടപ്പള്ളി, ലെൻസ് ഫെഡ് ഏരിയാ പ്രസിഡന്റ് റിയാസലി ലെൻസ്ഫെഡ് ഏരിയ സെക്രട്ടി സക്കീർ ,ഗ്രാമ പഞ്ചായത്ത് മെമ്പർ കുറുക്കൻ മുഹമ്മദ്, ലെൻസ്ഫെസ് ജില്ലാ സമിതി അംഗം അൻവർ എം, ഏരിയ ട്രഷറർ ശംസുദ്ധീൻ ഇവി, ലെൻസ് ഫെഡ് യുണിറ്റ

വലിയോറ പുത്തനങ്ങാടിയിലും ഹർത്താൽ പൂർണം

കേ​ര​ള​ത്തി​ൽ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലിന്റെ ഭാഗമായി വലിയോറ പുത്തനങ്ങാടിയിലെ കടകൾ എല്ലാം രാവിലെ 10 മണിവരെയും അടഞ്ഞു കിടക്കുന്നു . ഓട്ടോ വാഹനങ്ങളും ഓടുന്നില്ല. പുത്തനങ്ങാടിയിലെ മെഡിക്കൽ ഷോപ്പ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്, സ്വകാര്യ വാഹനങ്ങളും മറ്റും റോഡിലൂടെ ഓടുന്നുണ്ടകിലും കടകൾ എല്ലാം അടഞ്ഞു കിടക്കുകയാണ്   ആദ്യ മണിക്കൂറിൽ വേങ്ങരയിൽ ഹർത്താൽ പൂർണ്ണം കേ​ര​ള​ത്തി​ൽ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. വേങ്ങരയിൽ ആദ്യ മണിക്കൂറിൽ ഹർത്താൽ പൂർണ്ണമാണ്. കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകൾ, ടാക്സികൾ ഓടുന്നില്ല. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് പ്രധാനമായും പുറത്തിറങ്ങിയിട്ടുള്ളത്.  വേങ്ങര ടൗണിലും സിനിമ ഹാൾ പരിസരത്തും ഹർത്താൽ അനുകൂലികളും പോലീസും നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ വേങ്ങരയിൽ തുറന്ന കടകൾ അടപ്പിച്ചു. വാഹനങ്ങൾ തടയുകയും ഹർത്താലിനോട് സഹകരിക്കണമെന്നും ഹർത്താൽ അനുകൂലികൾ ആവശ്യപ്പെടുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ എവിടെയും റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ഹർത്താൽ ;കടകൾ അടഞ്ഞും റോഡുകൾ കാലിയുമായി കിടക്കുന്ന വേങ്ങരയിലെ രാവിലത്തെ കാഴ്ച്ച

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളെ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ ഹ​ർ​ത്താ​ൽ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ൽ.  കെ​എ​സ്ആ​ർ​ടി​സി സാ​ധാ​ര​ണ​പോ​ലെ സ​ർ​വീ​സ് ന​ട​ത്തും എ​ന്നാ​ണ് വി​വ​രം. എ​ല്ലാ യൂ​ണി​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി ആ​വ​ശ്യാ​നു​സ​ര​ണം സ​ർ​വീ​സ് ന​ട​ത്തും. നിർബന്ധിച്ച് കടകളടപ്പിക്കരുതെന്നും ജനങ്ങളുടെ സഞ്ചാരം തടയരുത് എന്നും പൊലീസ് സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് ഹർത്താൽ തുടങ്ങി. രാജ്യവ്യാപകമായി എൻ.ഐ.എ നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചാണ് അറസ്റ്റ്. രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. അതേസമയം, ഹർത്താലിനോടനുബന്ധിച്ച് ന

വായോ പുരസ്കാര അവാർഡ് വേങ്ങരക്ക്, ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും, പ്രശസ്തി പത്രവും ഉപഹാരവും ലഭിക്കും

വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ  നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക്  സംസ്ഥാന ഗവൺമെന്റ് നൽകുന്ന   വയോസേവന പുരസ്‌കാരങ്ങൾ   ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു . മികച്ച ജില്ലാ പഞ്ചായത്തായി കണ്ണൂരും ബ്ലോക്ക് പഞ്ചായത്തായി തൂണേരിയും ഗ്രാമപ്പഞ്ചായത്തുകളായി തിരുവനന്തപുരം ജില്ലയിലെ മാണിക്കലും മലപ്പുറം ജില്ലയിലെ വേങ്ങരയും  തെരഞ്ഞെടുത്തു. അവാർഡിനർഹരായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും ലഭിക്കും. എൻ ജി ഒ വിഭാഗത്തിൽ അവാർഡിനർഹമായ കൊല്ലം, ഗാന്ധി ഇൻറർനാഷണൽ ട്രസ്റ്റിന് 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തിപത്രവും ഉപഹാരവും സമ്മാനമായി ലഭിക്കും.മുതിർന്ന പൗരന്മാരിലെ മികച്ച കായികതാരങ്ങൾക്കുള്ള അവാർഡിന് പി എസ് ജോണും പി സുകുമാരനും അർഹരായി. ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഉപഹാരവുമാണ് ഈ വിഭാഗത്തിലെ സമ്മാനം. കലാ സാംസ്‌കാരിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് ചിത്രകാരനും ശില്പിയുമായ പുനഞ്ചിതയും നാടക കലാകാരനായ മുഹമ്

സുരേഷ് ഗോപി കോട്ടക്കലിലെ സ്ക്കൂൾ കലോത്സവം ഉത്ഘാടനം നിർവഹിച്ചു video കാണാം

AKMHSS കോട്ടൂർ  കോട്ടക്കൽ സ്ക്കൂളിൽ  വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് സ്ക്കൂൾ കലോത്സവം ഉത്ഘാടനം ചെയ്യുന്നതിന്നും " മേം ഹൂ മൂസ " എന്ന സിനിമയുടെ പ്രമോഷൻ്റ ഭാഗമായും സിനിമാതാരങ്ങളായ സുരേഷ് ഗോപി, ഷൈജു കുറുപ്പ്,  RJ മിഥുൻ... തുടങ്ങിയ സിനി ആർട്ടിസ്റ്റുകൾ സ്കൂളിലെത്തി  ഏഴായിരത്തി അഞ്ഞൂറിൽ പരം വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു     Video കാണാം  

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്