ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായവിദ്യാർത്ഥിയുടെ ബോഡി കണ്ടത്തി

പെരുവള്ളൂർ:  പുത്തൂർ പള്ളിക്കൽ പാത്തിക്കുഴി പാലത്തിനുസമീപം തോട്ടിൽ ഇന്ന് വൈകുന്നേരം 3 :30 തോടെ കാണാതായ വിദ്യാർത്ഥിയെ കണ്ടത്തി. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍  നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർ ഫോയിസും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തി  വൈകുന്നേരം 5:30 തോടെ ബോഡി ലഭിച്ചു. വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാല്‍ (13) നെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.  ഇന്ന് ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും അഗ്നിശമനസേനയും മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിതിരച്ചിൽ തുടങ്ങി. വടക്കീൽ മാട് പാലം, കുന്നത്ത് ശങ്കരൻ ചിറ അണക്കെട്ട് എന്നിവിടങ്ങളിൽ തോടിന് കുറുകെ കയർ കെട്ടിയും തിരച്ചിൽ പുരോഗമികുനിടയിലാണ് ബോഡി ലഭിച്ചത് 

പിതാവിനൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ കുഞ്ഞ് ഒഴുക്കിൽപ്പെട്ടു.കാണാതായി

      തേഞ്ഞിപ്പലം: പിതാവിനൊപ്പം കുളിക്കാൻ പോയ 12 കാരനെ ഒഴുക്കിൽ പെട്ടു കാണാതായി. പള്ളിക്കൽ പുത്തൂർ തോട്ടിൽ പാത്തിക്കുഴി പാലത്തിന് സമീപം പിതാവിനൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2.40 നാണ് സംഭവം. പെരുവള്ളൂർ പഞ്ചായത്ത് മാട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ മുഹമ്മദ് റിഷാനെയാണ് കാണാതായത്. ഫയർ ഫോഴ്സും സന്നദ്ധ പ്രവർത്തകരും തിരച്ചിൽ നടത്തുകയാണ്. തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായവിദ്യാർത്ഥിയുടെ ബോഡി കണ്ടത്തി   read more...

മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

BREAKING NEWS ന്യൂഡൽഹി: മാധ്യമ പ്രവർത്തകനായ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹാഥ്‌റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണം അതിന് ശേഷം കേരളത്തിലേക്ക് പോകാമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്. രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നൽകരുതെന്നും യുപി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.പി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്.

എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടൻ: എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ  വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും  ബാൽമോറൽ കാസിലില്‍ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്‍റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞിയുടെ വിടവാങ്ങല്‍. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. ആൽബർട്ട് രാജകുമാരന്‍റേയും എലിസബത്ത് ബോവ്സിന്‍റേയും മകളായാണ് ജനനം.1947ൽ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായി. ചാൾസ്, ആൻ, ആൻഡ്രൂ,എഡ്വേ‍ർ‍‍ഡ് എന്നിങ്ങനെ നാല് മക്കളാണ് രാജ്ഞിക്കുള്ളത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. 2002 ൽ രാജഭരണത്തിന്‍റെ സുവ‍‍ർണ ജൂബിലിയാഘോഷിച്ചു. 2012 ൽ ഡയമണ്ട് ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോ‍ർഡ് മറികടന്നു. അയർലന്‍റ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി.

ഓഡോമീറ്റര്‍ വിച്ഛേദിച്ച് ഡീലർ ഓടിച്ച പുതിയ വാഹനം പിടികൂടി; ലക്ഷം രൂപ പിഴ

കോട്ടക്കൽ :പ്രമുഖ ഓട്ടോമൊബൈല്‍ ഡീലര്‍ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ രജിസ്‌ട്രേഷനില്ലാതെ (ടി.സി.ആര്‍) സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ച്‌ സര്‍വീസ്‌ നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ്‌ വിഭാഗം പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തിരൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക്‌ വാഹനമോടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലില്‍ വെച്ചാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്‌.ഡീലര്‍ വാഹനം നിരത്തില്‍ ഇറക്കുമ്ബോള്‍ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല. പതിവ്‌ വാഹന പരിശോധനയ്‌ക്കിടയിലാണ്‌ നിയമലംഘനം മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. ടി.സി.ആര്‍ അഥവാ ട്രേഡ്‌ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ്‌ വാഹനമോടിച്ചത്‌. ഒറിജിനല്‍ ടി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാതെ വാഹനം ഒരു ഷോറൂമില്‍ നിന്ന്‌ മറ്റൊരു ഷോറൂമിലേക്ക്‌ മാറ്റുവാന്‍ പാടില്ല എന്നാണ്‌ ചട്ടം. വിശദ പരിശോധനയില്‍ വാഹനത്തിന്റെ സ്‌പീഡോമീറ്റര്‍ വിചേ്‌ഛദിച്ചതായും കണ്ടെത്തി.വാഹനം തിരൂരിലെ ഷോ റൂമില്‍ നിന്നും പെരിന്തല്‍മണ്ണയിലെ ഷോ റൂമിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. സ്‌പീഡോമീറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി ക്ലസ്‌റ്റര്‍ മീറ്

ഓണം വാരാഘോഷത്തിന് മലപ്പുറം ജില്ലയില്‍ വര്‍ണാഭമായ തുടക്കം

മലപ്പുറം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന ഓണം വാരാഘോഷത്തിന് ജില്ലയില്‍ വര്‍ണാഭമായ തുടക്കം. മലപ്പുറം ടൗണ്‍ഹാളില്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. അതിദരിദ്രരായ ആളുകളില്ലാത്ത കേരളം ആറ് മാസത്തിനകം പൂര്‍ത്തിയാകും. ഇതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുട്ടുണ്ട്. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് വര്‍ഷം മുഴുവന്‍ സൗജന്യ ഭക്ഷണം നല്‍കും. വീടില്ലാത്ത എല്ലാവര്‍ക്കും വീടുകള്‍ അനുവദിക്കും. 3.45 ലക്ഷം പേരാണ് കേരളത്തില്‍ ഭവനരഹിതരായിട്ടുള്ളത്. ഇതില്‍ 38000 പേര്‍ക്ക് ഷിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ വീട് അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ലൈഫ് പദ്ധതി വഴി വീട് നല്‍കും. സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഓണത്തിന് മുമ്പായി എല്ലാവര്‍ക്കും ആനുകൂല്യം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ അനുവദിച്ചു. കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യുന്നതിനായി 100 കോടി രൂപ അനുവദിച്ചു. 60 വയസ്സിന് മുകളിലുള്ള പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവര

മഞ്ഞാമാട് പാലത്തിന്റെ സമീപം മരം വീണ് റോഡ് ബ്ലോക്കായി

മഞ്ഞാമാട് പാലത്തിന്റെ സമീപം മരം വീണ് റോഡ് ബ്ലോക്കായി നാട്ടുകാർ നിമിഷനേരം കൊണ്ട്  മരം വെട്ടി മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി  ഇന്ന് 11.30 തോടെയാണ് മരം റോഡിന് കുറുകെ വീണത് നാട്ടുകാർ മരം വെട്ടി മാറ്റുന്നു  മരം വെട്ടിമാറ്റിയതിന്ന് ശേഷം വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകുന്നു 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ today news

അഞ്ചുകണ്ടൻ ഫാമിലി അസോസിയേഷൻ (AKFA)വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു.

AKFA വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു.         വേങ്ങര: എസ്.എസ്എൽസി, പ്ലസ്2, മെഡിക്കൽ-എൻജിനീയറിങ് തുടങ്ങിയ  ഉന്നത പരീക്ഷകളിൽ വിജയം നേടിയ  കുടുംബത്തിലെ പ്രതിഭകൾ എന്നവരെ അഞ്ചുകണ്ടൻ ഫാമിലി അസോസിയേഷൻ (അക്ഫ)  അവാർഡുകൾ നൽകി ആദരിച്ചു. വേങ്ങര എ കെ മാൻഷൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  അക്ഫ വർക്കിങ്ങ്  പ്രസിഡന്റ്  എ. കെ  കുഞിമുഹമ്മദ് അധ്യക്ഷത  വഹിച്ചു. ജനറൽ സെക്രട്ടറി എ. കെ   കുഞ്ഞാലൻ കുട്ടി അവാർഡ് ദാനം ഉത്ഘാടനം ചെയ്തു. എ കെ എ നസീർ , എ.കെ സലിം, അയൂബ് മാസ്റ്റർ പൂച്ചാലമാട്, എ. കെ. പി നാസർ, എ. കെ കുഞ്ഞാണി, എ കെ ഷംസുധീൻ , എ.കെ.സി യാസർ, എകെ കുഞ്ഞീൻ എന്നിവർ സംസാരിച്ചു .

പക്ഷികൾ കൂട് ഒഴിഞ്ഞതിന്നുശേഷം മാത്രം മരംമുറി;ദേശീയപാത വികസന പ്രവര്‍ത്തികള്‍ക്ക് താല്‍കാലിമായി നിറുത്തി വെച്ചു

 മുറിച്ച്‌ മാറ്റേണ്ട മരത്തില്‍ ധാരാളം പക്ഷിക്കൂടുകളുണ്ടെന്ന് അറിഞ്ഞതോടെ ദേശീയ പാതാ വികസന പ്രവൃത്തികള്‍ നിര്‍ത്തി വച്ച്‌ അധികൃതര്‍. കാസര്‍കോട് ചെര്‍ക്കളയില്‍ നിന്നാണ് ഈ നല്ല മാതൃക. 25 ദിവസത്തേക്കാണ് പണി നിര്‍ത്തി വച്ചിരിക്കുന്നത്. ദേശീയ പാത വികസനത്തിനു വേണ്ടി പറക്കമുറ്റാത്ത പക്ഷി കുഞ്ഞുങ്ങളും വിരിയാറായ മുട്ടകളും ഉണ്ടായിരുന്ന വലിയ മരം വെട്ടി ഇട്ടപ്പോള്‍ നിലത്തു വീണ് പിടഞ്ഞു തീര്‍ന്ന പക്ഷിക്കുഞ്ഞുങ്ങളുടെ കാഴ്ച നമ്മള്‍ കണ്ടത് മലപ്പുറം വികെപടിയില്‍ നിന്ന്.എന്നാല്‍ പക്ഷികളെ കൂട്ടത്തോടെ കൊന്നല്ല റോഡ് വികസിപ്പിക്കേണ്ടതെന്ന് മാതൃക കാട്ടുകയാണ് കാസര്‍കോട്. ചെര്‍ക്കള ജംക്ഷനില്‍ സംസ്ഥാന-ദേശീയ പാതകളുടെ ഇടയിലാണ് വലിയ തണല്‍ മരം.12 മീറ്റര്‍ ഉയരത്തിലും പത്തോളം മീറ്റര് പരിധിയിലും വ്യാപിച്ചു കിടക്കുകയാണ് ഈ മരം. കുളക്കൊക്കുകളുടേയും നീര്‍കാക്കകളുടേയും ആവാസ കേന്ദ്രം. കുളകൊക്കുകളുടെ 18 കൂടുകളും നീര്‍കാക്കകളുടെ പത്ത് കൂടുകളും ഈ മരത്തില്‍. നൂറിലേറെ കിളികളുടെ താവളം. ദേശീയ പാതാ വികസനത്തിനായി മരം മുറിക്കാനായി എത്തിയപ്പോഴാണ് കിളിക്കൂടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൂട് ഇവിടെ നിന്ന് മാറ്റിയാല്‍ ക

പരപ്പിൽപാറ അങ്കണവാടിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം ഓണവിരുന്ന് എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

പരപ്പിൽപാറ അങ്കണവാടിയിൽ ഓണാഘോഷത്തിന്റെ ഭാഗമായി പരപ്പിൽപാറ യുവജന സംഘം ഓണവിരുന്ന് എന്ന പേരിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് പൂക്കളം ഒരുക്കിയത് മുതൽ തുടങ്ങിയ പരിപാടി യിൽ വിദ്യാത്ഥികൾക്ക് വേണ്ടി ഓണസദ്യയും പായസവും കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഗെയിംസുകളുമായി വൈകിട്ട് 5 ന് പരിപാടി സമാപിച്ചു. പരിപാടിയുടെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ പ്രദേശത്തെ പൂർവ്വകാല അധ്യാപിക സരോജനി ടീച്ചർ, അങ്കണവാടി വർക്കർ ബ്ലസി, ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കൽ ,എ കെ കോയാമു, നരിക്കോടൻ മുസ്തഫ, ഇ.കെ മൊയ്തീൻ കുട്ടി, മനാഫ് വി.എം എന്നിവർ ഓണ സന്ദേഷം നൽകി. വിദ്യാത്ഥികളുടെയും പൂർവ്വ വിദ്യാത്ഥികളുടെയും രക്ഷിതാക്കളുടെയുമിടയിൽ നടത്തിയ പത്തോളം മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. ക്ലബ്ബ് പ്രവർത്തകരായ ജഹ്ഫർ വി., സുമേഷ് വി ,ശിഹാബ് ചെള്ളി ,മുസ്തഫ കെ ,സക്കീർ എൻ ,രക്ഷിതാക്കൾ എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലെർട് പ്രഖ്യാപിച്ചു

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴസാധ്യത പ്രവചനം* *വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്  റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.* *06-09-2022: എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്* എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ  204.5 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. *06-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട്*  *07-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,  തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്* *08-09-2022 : കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്* എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204

അദ്ധ്യാപക ദിനത്തിനോടാനുബന്ധിച്ചു Team happy വേങ്ങരയുടെ നേതൃത്വത്തിൽ മുൻ ഗുരുനാഥന്മാരെ ആദരിക്കുന്ന പരിപാടി ഗുരുവന്ദനം 2022 സംഘടിപ്പിച്ചു

വേങ്ങരയിലെയും പരിസര പ്രദേശങ്ങളിലെയും വിരമിച്ച അധ്യാപകരെ ഒരുമിച്ചുകൂട്ടി വേങ്ങര GVHS ൽ നടന്ന പരിപാടി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി Dr KT ജലീൽ MLA  ഉദ്ഘാടനം ചെയ്‌തു സമൂഹത്തിൽ പൊതു വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അതിനു വേണ്ടി സർക്കാർ എടുക്കുന്ന നടപടികളെപ്പറ്റിയും അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തിൽ വിശദീകരിച്ചു  വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ സബാഹ് കുണ്ടുപുഴക്കൽ അധ്യക്ഷം വഹിച്ച പരിപാടിയിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള നൂറോളം മുൻ അധ്യാപകരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു  ഇന്നലെ തന്നെ ഇവിടെ എത്തിയിരുന്നു എന്നും തമ്മിൽ തമ്മിൽ കാണാനുള്ള അവസരമാണിതെന്നും അതുകൊണ്ടാണ് ദൂരമായിട്ടും ആരോഗ്യമില്ലാതിരുന്നിട്ടും ഇതിൽ പങ്കെടുക്കാനെത്തിയത് എന്നും അധ്യാപകർ പറഞ്ഞു ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യാപക ദിന സന്ദേശം നൽകുകയും വേങ്ങരയിലെ ആദ്യത്തെ BEd അധ്യാപകരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാളായ മുഹമ്മദാലി മാസ്റ്റർ, റിട്ടയേർഡ് SP യും ഈ സ്കൂളിലെ പൂർവ്വ അധ്യാപകനുമായ അബ്ദുൽ ഹമീദ്, DySP മൂസ്സ വള്ളിക്കാടൻ, SHO മുഹമ്മദ്‌ ഹനീഫ, PTA പ്രസിഡന്റ്‌ അബ്ദുൽ മജീദ്, പൂഴിത്തറ പോക്കർ ഹാജി തുടങ്ങിയവർ ആശംസ അറിയിക്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്