ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തഹൽസിദാർ നിലമ്പൂർ താലൂക്കിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി

പോത്തുകല്ല്, എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ, കരുളായി, അമരമ്പലം, ചോക്കാട്, കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂർ, തുവ്വൂർ തുടങ്ങിയ വില്ലേജുകളിൽ ഇന്നു (05-September 2022) തുടങ്ങി 2 ദിവസങ്ങളിൽ (06/09/2022; 07/09/2022) പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരത്തോട് കൂടി ശക്തമായ മഴ സാധ്യത പ്രവച്ചിക്കപ്പെട്ടിരിക്കുന്നൂ. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.  07/09/2022 ന് മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും അതിതീവ്ര മഴയും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നു. പ്രസ്തുത വില്ലേജ് പരിധിക്കുള്ളിൽ വരുന്ന മണ്ണിടിച്ചിൽ സാധ്യത യുള്ള പ്രദേശങ്ങളിൽ ഇന്നു തുടങ്ങി ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പുലർത്തേണ്ടതാണ്.  മലവെള്ളപാച്ചിൽ, മണ്ണിടിച്ചിൽ തുടങ്ങിയവയ്ക്ക് കാരണമാകുന്ന വിധത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ അതിശക്തമായ മഴ ലഭിച്ചേക്കാം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പൊതുജനങ്ങളും അതിജാഗ്രത പുലർത്തേണ്ടതാണ്. എന്ന്: തഹൽസിദാർ നിലമ്പൂർ

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണ്. എല്ലാ ജില്ലകളിലെയും ഐ ആർ എസ് (Incident Response System) ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻ‌കൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു.

അധ്യാപക ദിനത്തിൽ വലിയോറ - പരപ്പിൽപാറ അടക്കാപുര പ്രദേശങ്ങളിലെ പൂർവ്വകാല അധ്യാപകർ പരപ്പിൽപാറ യുവജന സംഘവും ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം എന്ന പരിപാടിയിൽ സംഗമിച്ചു.

സെപ്തംബർ 5 അധ്യാപക ദിനം പരപ്പിൽപാറ യുവജന സംഘം പൂർവ്വകാല അധ്യാപകർ ഒത്തുചേർന്നു സെപ്തംബർ 5 അധ്യാപക ദിനത്തിൽ വലിയോറ - പരപ്പിൽപാറ അടക്കാപുര പ്രദേശങ്ങളിലെ പൂർവ്വകാല അധ്യാപകർ പരപ്പിൽപാറ യുവജന സംഘവും ജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഗുരുവന്ദനം എന്ന പരിപാടിയിൽ സംഗമിച്ചു. അടക്കാപുര വി.പി മൊയ്തീൻ കുട്ടി മാസ്റ്ററുടെ വസതിക്ക് സമീപം പ്രതേകം സജ്ജീകരിച്ച സംഗമത്തിന്റെ ഉൽഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയ പേഴ്സൺ സുഹിജാ ഇബ്രാഹിം നിർവ്വഹിച്ചു. ജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറി ഹമീദലി മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പൂർവ്വകാല അധ്യാപകരായ വി.പി മൊയ്തീൻ കുട്ടി മാസ്റ്റർ, സരോജനി ടീച്ചർ, മൂത്തു മാസ്റ്റർ, പി.കെ അബ്ദുൽ മജീദ് മാസ്റ്റർ, വി.കെ അബ്ദു മാസ്റ്റർ, പി.ഐ മുഹമ്മദ് കുട്ടി ഹാജി, വി.പി മൊയ്തീൻ കുട്ടി മുസ്ലിയാർ, ലക്ഷ്മിക്കുട്ടി ടീച്ചർ എന്നിവർ പങ്കെടുക്കുകയും അവരെ ചടങ്ങിൽ വെച്ച് ആദരിക്കുകയും ചെയ്തു. അധ്യാപകരുടെ പൂർവ്വകാല ഓർമ്മകളും അനുഭവങ്ങളും പങ്ക് വെക്കാനും വേദി സഹായമൊരുക്കി. ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത്

പേവിഷബാധ കുതിച്ചുയരുന്നു: പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം

അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ധനയെന്ന് മൃഗസംരക്ഷണ വകുപ്പിന്‍റെ പരിശോധനാഫലം. വളര്‍ത്തു നായ്ക്കളുടെയും ചത്ത നായക്കളുടേയും ഉള്‍പ്പെടെ മുന്നൂറ് സാംപിളുകള്‍ പരിശോധിച്ചതില്‍ 168 എണ്ണം പോസിറ്റീവാണെന്ന് കണ്ടെത്തി. പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തിന് ഒപ്പം നടത്തിയിരുന്ന തെരുവ് നായ്ക്കളുടെ പ്രതിരോധകുത്തിവയ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുളള പ്രധാന കാരണം. പേവിഷബാധയേറ്റ് 20 പേര്‍ മരിച്ചതിന്റെ കാരണമന്വേഷിക്കുമ്പോള്‍ മറ്റൊരു ‍ഞെട്ടിക്കുന്ന വസ്തുത കൂടി വെളിപ്പെടുന്നു. സംസ്ഥാനത്ത് മൃഗങ്ങളിലെ പേവിഷബാധയുടെ തോതും ഉയരുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 300 സാംപിളുകള്‍ പരിശോധനയ്ക്കെടുത്തതില്‍ 168ലും പേവിഷ ബാധയ്ക്ക് കാരണമായ റാബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. 2016ല്‍ 150 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിററീവ്. നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്് നല്കുകയും കൃത്യമായ ഇടവേളകളില്‍ ബൂസ്ററല്‍ ഡോസ് എടുക്കുകയും ചെയ്താല്‍ മാത്രമേ പേവിഷ പ്രതിര

റോഡ് തകർന്നാൽ കരാറുകാരനും എൻജിനീയറും കേസിൽ പ്രതി

പൊതുമരാമത്തു വകുപ്പിന്റെ പുതിയ റോഡുകൾ നിർമ്മാണം കഴിഞ്ഞും, പഴയ റോഡുകൾ അറ്റകുറ്റപ്പണികൾക്കുശേഷവും, ആറു മാസത്തിനകം തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കുമെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ ഉത്തരവായി. കുഴികൾ രൂപപ്പെട്ടാലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു വിജിലൻസ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സർ‌ക്കുലറിൽ വ്യക്തമാക്കി. റോഡുകളുടെ പരിതാപകരമായ അവസ്ഥയും അതുകാരണം അടിക്കടിയുണ്ടാവുന്ന അപകട മരണങ്ങളും സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കുകയും ബന്ധപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. നിർമ്മാണമോ, അറ്റകുറ്റപ്പണിയോ പൂർത്തീകരിച്ചതായി ഇനി മുതൽ സർട്ടിഫിക്കറ്റ് നൽകുന്ന റോഡുകൾക്കാണ് ബാധകം. പ്രകൃതിദുരന്തത്താലാണ് തകർന്നതെന്ന് കളക്ടർ റിപ്പോർട്ട് നൽകിയാൽ കേസുണ്ടാവില്ല. ക്രിമിനൽ നടപടികൾ ആവശ്യമാണെന്നു കണ്ടെത്തുന്ന ഏതു കേസിലും വിജിലൻസ് അന്വേഷണം നടത്താമെന്നും സർക്കുലറിൽ പറയുന്നു. ആറു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി ബന്ധപ്പെട്ട കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഒരു വർഷത്തിനകം തക

68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി

പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ ജലരാജാക്കാന്മാരായി കാട്ടിൽ തെക്കേതിൽ ചുണ്ടൻ. 68-ാമത്‌ നെഹ്‌റുട്രോഫി ജലമേള കിരീടം പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയെറി‍ഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടൻ സ്വന്തമാക്കി. 4.31 മിനിട്ട് സമയം കൊണ്ടാണ് സമയം കാട്ടിൽ തെക്കേതിൽ കിരീടം സ്വന്തമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീ​ഗ് വിജയികളാണ് പിബിസി ( പള്ളാത്തുരുത്തി ബോട്ട് ക്ലബ് ). രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം വീയപുരം ചുണ്ടനും നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കട്ടിൽ തെക്കേതിൽ ചുണ്ടൻ, പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നീ ചുണ്ടൻ വള്ളങ്ങളാണ് 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനലിൽ ഉണ്ടായിരുന്നത്

മധുരമിട്ട ചായയും മധുരമിടാത്ത ചായയും ഒന്നല്ല!

കൊല്ലം • ചായക്കടകളിൽ മധുരമിട്ട ചായയ്ക്കും മധുരമിടാത്ത ചായ ഇനി ഒരേ വില ഈടാക്കിയാൽ നടപടി. ഒരേ വില ഈടാക്കുന്നതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഓണക്കാലത്തു നടത്തുന്ന പരിശോധനകളിൽ കണ്ടെത്തിയാൽ കർശന നടപടിയെടുക്കണമെന്നു സിവിൽ സപ്ലൈസ് കമ്മിഷണർ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് അയച്ച സർക്കുലറിൽ നിർദേശിച്ചു. മധുരമുള്ള ചായ/കോഫി/കട്ടൻ ചായ, മധുരമില്ലാത്ത ചായ/കോഫി/ കട്ടൻ ചായ എന്നിവയുടെ വില കടകളിൽ പ്രദർശിപ്പിക്കണമെന്നും നിർ ദേശിച്ചിട്ടുണ്ട്. മധുരമുള്ളതിനും ഇല്ലാത്തതിനും ഒരേ വില ഈടാക്കു ന്നതായി വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപ് ടിയെന്നും സർക്കുലർ പറയുന്നു.

നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഇതാ ഒരു എളുപ്പവഴി.

നിങ്ങളുടെ വോട്ടർ ഐഡന്റിറ്റി കാർഡും ആധാറും ബന്ധിപ്പിക്കുന്നതിന് ഇതാ ഒരു എളുപ്പവഴി. 1. താഴെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിച്ച്  *Voter Helpline App* എന്ന ആപ്പ് നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഡൌൺലോഡ് ചെയ്യുക .....  https://play.google.com/store/apps/details?id=com.eci.citizen&hl=en 2.  *Voter registration* എന്ന ഓപ്ഷനിൽ അമർത്തുക.തുടർന്ന് ഏറ്റവും അവസാന ഓപ്ഷൻ ആയ  *Electoral Authentication Form (Form 6B )* എന്നതിൽ അമർത്തുക 3.  *Let's start* എന്ന ഓപ്ഷൻ അമർത്തുക. 4. OTP ലഭിക്കുന്നതായനായി നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക, ശേഷം  *verify* എന്ന ഓപ്ഷൻ അമർത്തുക. 5. *Yes ,I have voter ID card number* എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് *Next* അമർത്തുക. 6. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും നൽകി *Fetch Details* എന്ന ഓപ്ഷനിൽ അമർത്തുക. 7. നൽകിയിട്ടുള്ള വിവരങ്ങൾ ശരി ആണെന്ന് ഉറപ്പ് വരുത്തിയത്തിനു ശേഷം  *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. 8. നിങ്ങളുടെ ആധാർ നമ്പറും ഫോൺ നമ്പറും നൽകി *Proceed* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. *reference ID*.സ്ക്രീനിൽ കാണിക്കുന്നുണ്ടാവും, അത് സൂക്ഷ

അങ്കൻവാടിയിലേക്ക് ചിനക്കൽ സാംസ്കാരിക വേദിയുടെ വക ഓണ സമ്മാനമായി റഫിൾജെറേറ്റർ കൈമാറി

വലിയോറ ചിനക്കലിൽ പതിമൂന്നാം വാർഡിൽ പ്രവർത്തിച്ചു വരുന്ന അങ്കൻവാടിയിലേക്ക് ചിനക്കൽ സാംസ്കാരിക വേദി പ്രസിഡൻറ് AT അഷ്റഫ്     ഓണ സമ്മാനമായി ഫ്രിഡ്ജ് കൈമാറി.  അങ്കൻവാടിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ ഒരു ഉദ്യമം ചിനക്കൽ സാംസ്കാരിക വേദി ഏറ്റെടുക്കാൻ തയ്യാറാവുകയും ആയത് ഓണ സമ്മാനമായി നൽകാൻ സാധിക്കുകയും ചെയ്തു. കൈമാറ്റ ചടങ്ങിൽ ചടങ്ങിൽ വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻ സാംസ്കാരിക വേദി പ്രസിഡന്റ് എ.ടി അഷ്റഫ്, മുൻ പ്രസിഡൻറ് പറങ്ങോടത്ത് മുസ്തഫ വൈസ് പ്രസിഡൻറ് ഹംസ അങ്കൻവാടി സൂപ്പർവൈസർമാരായ ഷാഹിന, പുഷ്പ ശ്രീനാഥ് എക്സിക്യൂട്ടീവ് അംഗങ്ങളായ  അസീസ് എംപി, വേലായുധൻ കുവൈറ്റ് കമ്മിറ്റി അംഗമായ കോയ അങ്കൻവാടി ടീച്ചർ സുമ ഹെല്‍പ്പര്‍ ബേബി ഗിരിജ സാംസ്കാരിക വേദി അംഗങ്ങളായ ഇബ്രാഹിം, റഫീഖ് മുജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ.  കേരളവും തമിഴ്നാടുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ സംബന്ധിച്ച് ആശയ വിനിമയം നടത്തി. ഇക്കാര്യം  ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിതല ചർച്ച ആവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കേരളത്തിലെ ഐ.ടി.അധിഷ്ഠിത വികസനത്തെ തമിഴ്നാട് ഐ.ടി മന്ത്രി മനോ തങ്കരാജ് പ്രശംസിച്ചു. ഡിജിറ്റൽ സർവകലാശാല, വിദ്യാഭ്യാസം എന്നീ രംഗത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു ഉന്നതതല സംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനാവശ്യമായ പിന്തുണ നൽകണമെന്ന്  അദ്ദേഹം അഭ്യർത്ഥിച്ചു.

തെരുവ് നായകളുടെ ശല്യം പരിഹരിക്കണമെന്ന ആവശ്യം ശക്തം ;അതികാരികൾക്ക് പരാതി നൽകി

വേങ്ങര വലിയോറ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ശല്യം അതികരിച്ച് കൊണ്ടിരുക്കുകയും മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും  നായയുടെ കടിയേൽകാനുള്ള സഹചര്യം ഉണ്ടാവുകയും, വളർത്തുമൃഗങ്ങൾക്ക് കടിയേൽക്കുകയും, അവയെ പിടിക്കുകയും ഉണ്ടായ സമയത്താണ്   അതികൃതരുടെ ഭാഗത്ത് നിന്നും അടിയന്തിരമായ പരിഹാരം ഉണ്ടാവണമെന്ന ആവശ്യം പ്രദേശവാസികളുടെ ഇടയിൽ നിന്നും ശക്തമായി വന്നത്. നാട്ടുകാരുടെ ശക്തമായ ആവശ്യം പരപ്പിൽ പാറ യുവജന സംഘം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, സെക്രട്ടറിയും മുമ്പാകെ പരാതി നൽകി. ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, അസ്ക്കർ കെ കെ , മനാഫ് വി.എം, ശാഫി ഇ, ഇബ്രാഹിം എ കെ എന്നിവർ പങ്കെടുത്തു.

ഊരകം കുന്നത്ത് ബസും ലോറിയും കൂട്ടിയിടിച്ചപകടം

ഊരകം കുന്നത്ത് വീണ്ടും അപകടംബസും ലോറിയും കൂട്ടിയിടിച്ചു ഊരകം കുന്നത്ത് വീണ്ടും അപകടം. ബസും ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. പരപ്പനങ്ങാടിയിൽ നിന്ന് മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ലീഡർ ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. രാവിലെ 9.30  ഓടെയാണ് സംഭവം. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർകും രണ്ട് യാത്രകർക്കും  പരിക്കേറ്റു. പരുക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസമാണ്  ബൈക്ക് തെന്നി ബൈക്ക് യാത്രകാരൻ ലോറിക്ക് അടിയിൽ  പെട്ട്  വിഷ്ണു എന്ന യുവാവ് മരിച്ചിരുന്നു . രണ്ടുമാസം മുമ്പ്  സുബൈർ എന്നായാളും ഇവിടെ മരിച്ചിരുന്നു. ഇതേ സ്ഥലത്താണ് ഇന്ന് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന്  മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിൽ ഊരകം കുന്നത് റോഡിൽ കുറച്ച് നേരം  ഗതാഗതം തടസ്യപെട്ടു.

മലപ്പുറം ജില്ലയിൽ ഉരുൾപൊട്ടൽ

മലപ്പുറം ആനക്കയം പന്തല്ലൂർ മലയിൽ ഉരുൾപൊട്ടൽ . ഒരേക്കറിലേറെ റബർ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രിയാണ് മലയിടിച്ചിൽ ഉണ്ടായത്. ഉരുൾ പൊട്ടൽ ഉണ്ടായത് ജനവാസ മേഖലയിൽ അല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഈ പ്രദേശത്ത് കനത്ത മഴ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. ആളപായം ഇല്ലെങ്കിലും ഒഴുകി എത്തിയ കല്ലും മണ്ണും മരങ്ങളും ഗതാഗത തടസം ഉണ്ടാക്കിയിട്ടുണ്ട്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്