ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കിവിടുന്നു

പ്രധാന അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കി വിട്ട് റൂൾ കർവ് കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി  ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകൂട്ടി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ഒരു ദിവസം അണക്കെട്ടിൽ പരമാവധി നിലനിർത്താവുന്ന ജലനിരപ്പാണ് റൂൾ ലെവൽ വഴി ശാസ്ത്രീയമായി നിശ്‌ചയിച്ചിട്ടുള്ളത്. നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കി വിടുന്നത്. അണക്കെട്ടുകളിൽ നിന്ന് ജലം ഒഴുക്കുന്നത് കൊണ്ട് തന്നെ നദികളിൽ ഒഴുക്ക് ശക്തമായിരിക്കും. അതിനാൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാൻ പാടില്ല. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദിക്കരകളിൽ താമസിക്കുന്നവരും അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവരും പെരിയാറിന്റെയും പമ്പയുടെയും കരകളിലുള്ളവരും ജാഗ്രത തുടരണം. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പ്രധാനപ്പെട്ട അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. വരുന്ന ദിവസങ്ങളിലും അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ നീരൊഴുക്ക് ശക്തമായി തന്നെ തുടരാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുതിയ7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്..! അവ ഏതെല്ലാം എന്ന് അറിയാം

വാട്ട്‌സ് ആപ്പ് പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ചു. ബീറ്റാ വേർഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. *◻️വാട്ട്‌സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഒരു ഫീച്ചർ. ഗ്രൂപ്പ് പാർട്ടിസിപന്റ്‌സിന് ഗ്രൂപ്പിൽ നിന്ന് ആരെല്ലാം പോയി ആരെയെല്ലാം പുറത്താക്കി എന്ന് കൃത്യമായി അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ഇത്. കഴിഞ്ഞ 60 ദിവസത്തിനുള്ളിലെ ഡേറ്റയാണ് ഇത്തരത്തിൽ ലഭ്യമാവുക.* *◻️ഒരാൾ ഗ്രൂപ്പ് ലീവ് ചെയ്താൽ അതാരാണെന്ന് ഗ്രൂപ്പ് അഡ്മിന് മാത്രമേ മനസിലാകൂ.* *◻️വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.* *◻️സ്‌പ്പെല്ലിംഗ് ആക്ഷന് വേണ്ടി വാട്ട്‌സ് ആപ്പ് വിൻഡോസിലും പുതിയ ഫീച്ചർ വരും.* *◻️വാട്ട്‌സ് ആപ്പ് സ്റ്റോറേജ് മെച്ചപ്പെടുത്താനുള്ളതാണ് അഞ്ചാം ഫീച്ചർ.* *◻️വാട്ട്‌സ് ആപ്പ് സുരക്ഷ കൂട്ടാനും പുതിയ ഫീച്ചർ വരുന്നുണ്ട്. ലോഗിൻ അപ്രൂവൽ എന്ന സെക്യൂരിറ്റി ഫീച്ചറാകും കൊണ്ടുവരിക.* *◻️ഫോൺ നമ്പറുകൾ മറച്ചുവയ്ക്കാനാണ് മറ്റൊരു ഫീച്ചർ. വാട്ട്‌സ് ആപ്പിലുള്ളവരിൽ ആർക്കെല്

ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ തുറന്നു ജാഗ്രത വേണം;

  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തി. സെക്കന്റിൽ 8.5 കുബിക് മീറ്റർ ജലം കരമാൻതോടിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി. ഇത് മൂലം പുഴയിലെ ജലനിരപ്പ് 5 സെന്റിമീറ്റർ വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് പരിഗണിച്ചു ഘട്ടം ഘട്ടമായി 35 കുബിക് മീറ്റർ വരെ വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. ഡാമിലെ 4 ഷട്ടറുകളിൽ ഒന്ന് മാത്രമാണ് 10 സെന്റീമീറ്റർ ഇപ്പോൾ ഉയർത്തിയത്. ബാക്കി ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തും. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ടി.സിദ്ദിഖ് എം.എൽ.എ٫ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിങ്കളാഴ്ച രാവിലെ 8.10 ഓടെ ഡാം തുറന്നത്. ബാണാസുര ഡാമിന് 201 മില്യൺ കുബിക് മീറ്റർ പരമാവധി സംഭരണ ശേഷിയാണ് ഉള്ളത്. 2018 ലെ മഹാ പ്രളയത്തിനു ശേഷം കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശാനുസരണം നടപ്പിൽ വരുത്തിയ റൂൾ ലെവൽ പ്രകാരം 181.65 മില്യൺ കുബിക് മീറ്റർ ആണ് ആഗസ്ത് 10 വരെയുള്ള പരമാവധി സംഭരണ ശേഷി. ഇതിൽ കൂടുതൽ നീരൊഴുക്ക് ഉണ്ടായാൽ കൂടുതൽ വരുന്ന ജലം സ്പിൽവെ ഷട്ടറുകൾ തുറന്നു നിലവിലെ പുഴയിലേക്ക് ഒഴുക്കി വിടണമെന്നാണ് ചട്ടം. ഇത് പ്രകാരം  ഇന്ന് പുലർച്ചെ 2 മണി

ഇടുക്കി - ചെറുതോണി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലും ഇടുക്കി അണക്കെട്ടിലേക്കുളള ജലനിരപ്പ് കൂടിവരുന്നതിനാൽ *ഇന്ന് (08/08/2022)  02.00 മണി മുതൽ ചെറുതോണി ഡാമിന്റെ ഷട്ടർ നം.2, 3, 4 എന്നിവ 100 സെന്റി മീറ്റർ വീതം ഉയർത്തി 200 ക്യുമെക്സ് വരെ ജലം* പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണം.

വേങ്ങരയിൽനിന്നുള്ള പത്ര വാർത്തകൾ

പ്രധാന  വാർത്തകൾ    2022 | ഓഗസ്റ്റ് 8 | തിങ്കൾ | 1197 |  കർക്കടകം 23 |  തൃക്കേട്ട 1444 മുഹറം 9                ➖➖➖➖ ◼️മലയാളി താരം എല്‍ദോസ് പോളിന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം. ട്രിപ്പിള്‍ ജംപിലാണ് സ്വര്‍ണം നേടിയത്. മലയാളി താരം അബ്ദുള്ള അബുബക്കര്‍ വെള്ളി നേടി. എല്‍ദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും അഭിനന്ദന പ്രവാഹം. അഭിമാനനേട്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ◼️വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പന്‍ചോല താലൂക്കിലെ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ◼️നാലു വര്‍ഷത്തിനിടെ പത്തു ലക്ഷത്തോളം കോടി രൂപ ബാങ്കുകള്‍ കിട്ടാക്കടമായി എഴുത

സോറി, ആളുമാറിപ്പോയി..!മമ്പുറം നേർച്ച മൈതാനത്ത് പൊലീസുകാരന്റെപോക്കറ്റടിക്കുന്നതിനിടെ പിടിയിൽ..!!

മമ്പുറം: പൊലീസുകാരന്റെ പോക്കറ്റടിക്കാൻ ശ്രമിച്ചയാളെ കയ്യോടെ പിടികൂടി. മമ്പുറം നേർച്ച മൈതാനത്ത് മഫ്തിയിലുണ്ടായിരുന്ന താനൂർ സ്റ്റേഷനിലെ സിപിഒ എം.പി.സബറുദ്ദീന്റെ പോക്കറ്റടിക്കാൻ ശ്രമിച്ച തച്ചിങ്ങനാടത്തെ കരുവൻതിരുത്തി വീട്ടിൽ ആബിദ് കോയ (47) ആണ് പിടിക്കപ്പെട്ടത്.  തിരക്കുള്ള മൈതാനത്ത് പോക്കറ്റടിക്കും മറ്റും സാധ്യതയുള്ളതിനാൽ ഡിവൈഎസ്പിയുടെ പ്രത്യേക നിർദേശപ്രകാരം മഫ്തിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടെയാണ് പൊലീസ് ആണെന്നറിയാതെ മോഷ്ടാവ് സബറുദ്ദീന്റെ പിന്നാലെ കൂടിയത്. ഒരുപാടുനേരം തന്നെ പിന്തുടരുകയും ചേർന്നുനിൽക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട സബറുദ്ദീൻ ആൾക്കൂട്ടത്തിൽ അറിയാത്ത മട്ടിൽ നിന്നു.  മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ച് പാന്റ്സിന്റെ പിന്നിലെ പോക്കറ്റ് കീറാൻ തുടങ്ങിയപ്പോഴാണ് കയ്യോടെ പിടികൂടിയത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയശേഷമാണ് താൻ പൊലീസുകാരന്റെ പോക്കറ്റടിക്കാനാണ് ശ്രമിച്ചതെന്ന് ആബിദ് കോയയ്ക്കു മനസ്സിലായത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് എങ്ങനെ നാട്ടിൽ പോകും എന്എന്ന് ചിന്തിക്കുമ്പോൾ ദൈവദൂതനെ പോലെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്വർണകടത്ത് മാഫിയവിമാന ടിക്കറ്റും പോക്കറ്റു മണിയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു

ഗ്രുപ്പിൽ  ഉള്ള പ്രിയ പ്പെട്ട പ്രവാസി കൂട്ടുകാരോട്        ഒന്നും രണ്ടും വർഷം ഗൾഫിൽ ജോലി ചെയ്ത് നാട്ടിലേക്ക് വരാൻ സമയമാകുമ്പോൾ കിട്ടിയ ശമ്പളം മുഴുവൻ നാട്ടിലേക്ക് അയച്ച് എങ്ങനെ നാട്ടിൽ പോകും എന്ന ചിന്ത നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ ദൈവദൂതനെ പോലെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന സ്വർണകടത്ത് മാഫിയ.....വിമാന ടിക്കറ്റും പോക്കറ്റു മണിയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. നമ്മൾ ഒരു നിമിഷം  എല്ലാം മറക്കുന്നു..... പണ കൊതി കൊണ്ട് നമ്മളെ പ്രദീക്ഷിച്ചു നാട്ടിൽ കഴിയുന്നവരെ പോലും  ഓർക്കുന്നില്ല.....പണകൊതി  കൊണ്ട് നമ്മൾ അതൊക്കെ മറക്കുന്നു....ചിലർ സ്വർണം കടത്താൻ സ്വന്തം ഭാര്യാ മാരെ പോലും കരുവാക്കുന്നുണ്ട്.... എല്ലാർക്കും പണം  പണം  എന്ന ഒരു ചിന്ത മാത്രം........ഈ പത്തു പണ്ട്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിൽ എനിക്കും ഇത്‌ പോലെ ഒത്തിരി ഓഫറുകൾ  തെടി വന്നിട്ടുണ്ട് ഇപ്പോളും വന്നു കൊണ്ട് ഇരിക്കുന്നു എന്തോ മക്കളുടെ ഭാഗ്യവും ഉമ്മയുടെ വളർത്തു  ഗുണവും കൊണ്ടവാം ഇത്‌ വരേ മനസു പതറിയിട്ടില്ല ഇനി പതരാതെ  ഇരിക്കാൻ നാഥൻ  തൗഫീഖ് ചെയ്യട്ടെ........ഒരു നിമിഷം  ആർക്കും മനസ് ഒന്ന് പതറും ലക്ഷങ്ങൾ  ആണ് ഓഫർ കൂടാതെ

കക്കി ഡാംനാളെ തുറക്കും ; ജില്ലയില്‍ മുന്‍കരുതല്‍ സംവിധാനം ഊര്‍ജ്ജിതം....

കക്കി ഡാം തുറക്കല്‍;  ജില്ലയില്‍ മുന്‍കരുതല്‍ സംവിധാനം ഊര്‍ജ്ജിതം.... പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ നാളെ ( 08-08-2022 ) തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടെനിന്നും ആലപ്പുഴ ജില്ലയില്‍ വെള്ളം ഒഴുകി എത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതല്‍ സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കി....  ഡാം തുറന്നാല്‍ ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, തിരുവന്‍വണ്ടൂർ, പാണ്ടനാട്, ബുധനൂർ, മാന്നാർ,  തലവടി, എടത്വ, ചെന്നിത്തല- തൃപ്പെരുന്തുറ, പള്ളിപ്പാട്, ഹരിപ്പാട് മുൻസിപ്പാലിറ്റി, കരുവാറ്റ, ചെറുതന, തകഴി, അമ്പലപ്പുഴ സൗത്ത്, വീയപുരം  തുടങ്ങിയ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. കക്കി അണക്കെട്ട് തുറക്കുകയാണെങ്കിൽ 12 മണിക്കൂറിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, 15 മണിക്കൂറിൽ മുഴക്കുള, ഇരവിപേരൂർ (15.00 hrs) , കുറ്റൂർ (19.00 hrs), തിരുവണ്ടൂർ (23.00 hrs), പാണ്ടനാട് (21.00 hrs), ബുധനൂർ (23.00 hrs) മാന്നാർ (33.00 hrs), കടപ്ര (31.00 hrs) നെടുംമ്പുറം (34.00 hrs), തലവടി (40.00 hrs), നിരണം(33.00 hrs), എടത്വ (43.00 hrs),  ചെന്നിത്തല- ത

വേങ്ങരയിൽ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു.

വേങ്ങരയിൽ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. വേങ്ങര: വേങ്ങര,ഊരകം, പറപ്പൂർ,കണ്ണമംഗലം, എ.ആർ.നഗർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുത്തി വേങ്ങര ആസ്ഥാനമായി പുതിയ വാട്ടർ അതോറിറ്റിയുടെ സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന്‌ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പതിനേഴാം  വാർഡ് മെമ്പർ യൂസഫലി വലിയോറ നൽകിയ കത്ത് യോഗം അംഗീകരിച്ചു. ഇതുസംബന്ധിച്ച് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർക്ക് ഭരണസമിതി തീരുമാനം നൽകുനൽകുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ്‌ ടി. കെ. കുഞ്ഞിമുഹമ്മദ്,സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാൻ മാരായ, എ. കെ. സലീം, സി. പി ഹസീന ബാനു, ആരിഫ മടപ്പള്ളി, മെമ്പര്മാരായ, കുറുക്കൻ മുഹമ്മദ്‌, യൂസുഫലി വലിയോറ, മജീദ് മടപ്പള്ളി, സി. പി. കാദർ, ടി. മൊയ്‌ദീൻകോയ, ചോലക്കൻറഫീഖ്, കെ. വി. ഉമ്മർകോയ, ടി. ടി. കരീം,നുസ്രത് അമ്പാടാൻ, റുബീന അബ്ബാസ്, എൻ. ടി. മൈമൂന, എ. കെ നഫീസ, ആസ്യ മുഹമ്മദ്‌,സെക്രട്ടറി ജാസ്മിൻ അഹമ്മദ

കുട്ടികൾക്കായി വീണ്ടും ആലപ്പുഴ ജില്ലാ കോളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ...  ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ...!!😘 രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം, അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.  എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ. ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം 😍

KSRTC യുടെ നൂതനപദ്ധതിയായ ട്രാവൽകാർഡിൻ്റെ വിതരണം ആരംഭിച്ചു

കെ എസ് ആർ ടി സി ട്രാവൽകാർഡ്.. KSRTC യുടെ നൂതന പദ്ധതിയായ ട്രാവൽകാർഡിൻ്റെ വിതരണം ആരംഭിച്ചിരിക്കുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം RFID സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന തികച്ചും സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പ്രീപെയ്ഡ് കാർഡുകളാണ് കെ എസ് ആർ ടി സി അവതരിപ്പിച്ചിട്ടുള്ളത്. പ്രത്യേകതകൾ:👉 ▶️ഡിജിറ്റൽ പണമിടപാടിനായി കെ എസ് ആർ സി ആരംഭിക്കുന്ന നൂതന സംവിധാനം. ▶️100 രൂപ യുടെ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫറായി 150 രൂപയുടെ മൂല്യം ലഭിക്കുന്നു. ▶️ട്രാവൽകാർഡ്  ബസിൽ നിന്നോ, ബസ് സ്റ്റേഷനുകളിൽ നിന്നോ മറ്റു റീചാർജ് പോയിന്റുകളിൽ നിന്നോ വാങ്ങാവുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് തന്നെ റീചാർജും ചെയ്യാവുന്നതാണ്. ▶️പരമാവധി 2000 രൂപക്ക് വരെ ട്രാവൽ കാർഡ് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ▶️ഷോപ്പിംഗ്, കെ എസ് ആർ ടി സി യുടെ ഫീഡർ സർവീസുകൾ തുടങ്ങിയവയിൽ സമീപഭാവിയിൽ തന്നെ ഈ കാർഡുകൾ  ഉപയോഗിച്ചു തുടങ്ങാവുന്നതാണ്. ▶️ട്രാവൽകാർഡുകൾ ബന്ധുക്കൾക്കോ, സുഹ്യത്തുക്കൾക്കോ കൈമാറുവാൻ സാധിക്കും എന്നതാണ് പ്രത്യേകത. ▶️കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം കാർഡുടമയ്ക്കായിരിക്കും. ▶️ETM ഉപയോഗിച്ച് ആർ എഫ് ഐ ഡി കാ

ഇടുക്കി ഡാം തുറന്നു; ദൃശ്യങ്ങൾ IdukkiDam opening video 2022

യൂട്യൂബിലെ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സൂം ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ വരുന്നു

യൂട്യൂബിലെ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ സൂം ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ് യൂട്യൂബ്. പിഞ്ച് ടു സൂം എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാനാകും. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് പരീക്ഷണാര്‍ത്ഥം ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. സെപ്തംബര്‍ ഒന്നു വരെ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. ഒന്നിനു ശേഷം ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കുക. വരും ആഴ്ചകളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ കൂടുതല്‍ യൂട്യൂബ് വിഡിയോകളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

*പ്രഭാത വാർത്തകൾ*      2022 | ഓഗസ്റ്റ് 7 | ഞായർ | 1197 |  കർക്കടകം 22 |  അനിഴം 1444 മുഹറം 8                         ➖➖ ◼️ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നേടിയത് 182 വോട്ടാണ്. 346 വോട്ടിന്റെ ഭൂരിപക്ഷം. എംപിമാരും എംഎല്‍എമാരും അടക്കം 788 പേരടങ്ങുന്ന വോട്ടര്‍പട്ടികയില്‍ 725 പേരാണു വോട്ടു ചെയ്തത്. 15 വോട്ട് അസാധുവായി. ◼️സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനരഹിത അവധി കാലാവധി 20 വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമാക്കി ചുരക്കി. ഇതുസബന്ധിച്ച ഉത്തരവ് 2020 ല്‍ പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ◼️ഇന്നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിതി ആയോഗ് യോഗം ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും. ബിജെപിയുമായി ഭിന്നത പ്രകടമാക്കിക്കൊണ്ടാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണം. യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ◼️ദേശീയപാതകളിലെ കുഴികള്‍ അട

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്