ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ആലപ്പുഴ ജില്ലാ കളക്ടർ സ്‌ഥാനത്തു നിന്ന് ശ്രീ റാം വെങ്കിട്ട രാമനെ മാറ്റി

ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; കൃഷ്ണ തേജ് ആലപ്പുഴ കളക്ടറാകും ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആര്‍. കൃഷ്ണ തേജ് ഐപിഎസ് ആലപ്പുഴ കളക്ടറാകും. സപ്ലൈകോയില്‍ ജനറല്‍ മാനേജറായാണ് ശ്രീറാമിന്റെ പുതിയ നിയമനം. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്നയാളെ കളക്ടറാക്കിയതിലൂടെ നിയമലംഘകര്‍ക്ക് ഓശാന പാടുകയാണെന്നായിരുന്നു ആരോപണം.

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ കണ്ട്രോൾ റൂം നമ്പറുകൾ പുറത്ത് വിട്ടു

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ കളക്ട്രേറ്റുകളിലും താലൂക്കോഫീസുകളിലും തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ സെക്രട്ടറിയേറ്റിലെ റവന്യു വകുപ്പ് മന്ത്രിയുടെ ഓഫീസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റും തുറന്നിട്ടുണ്ട്. നമ്പര്‍ 807 8548 538. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണയുവാവിനെ കൈപിടിയിലൊതുക്കി സഹോദരൻ വീഡിയോക്ക് ശേഷം

സംസ്ഥാനത്ത് പ്രളയ സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ

സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സ്ഥിതി രൂക്ഷമാണെന്നും റിപ്പോർട്ടുണ്ട്. പ്രളയ മുന്നറിയിപ്പ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ സിനി മിനോഷാണ്  ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ കഴിഞ്ഞ കുറെ മണിക്കൂറുകളായി മഴ തകർത്ത് പെയ്യുകയാണ്. ഓരോ മണിക്കൂറിലും കേരളത്തിലെ നദികളിലെ ജലനിരപ്പ് പരിശോധിച്ച് വരികയാണ്. നിലവിൽ മണിമല, അച്ചൻകോവിലാറുകളിലാണ് ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നിരിക്കുകയാണ്. അടുത്ത രണ്ട് ദിവസം നിർണായകമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഐഎംഡി നൽകുന്ന വിവരം പ്രകാരം അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി കനത്ത മഴ തുടരുമെന്നും അതുകൊണ്ട് തന്നെ പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് സിനി മിനോഷ് പറഞ്ഞത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ഇന്നും നാളെയും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി

തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ പുതിയ പദ്ധതി പരിഗണനയിൽ

*മലപ്പുറം:* ജില്ലയിൽ തെരുവുനായ ശല്യം അതിരൂക്ഷമായിരിക്കെ, തെരുവു നായ്ക്കളെ വന്ധ്യംകരിക്കാൻ (അനിമൽ ബെർത്ത് കൺട്രോൾ–എബിസി) തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പുതിയ പദ്ധതി ജില്ലാ ഭരണ കൂടത്തിന്റെ പരിഗണനയിൽ. ഫണ്ട് കണ്ടെത്തുകയാണു പ്രധാന കടമ്പ. രണ്ടു ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒന്നെന്ന നിലയിൽ 15 ബ്ലോക്ക് പഞ്ചായത്തുകളിലും എബിസി കേന്ദ്രം തുടങ്ങാനാണു പദ്ധതി. കലക്ടറുടെ നിർദേശ പ്രകാരം ജില്ലാ മൃഗസംരക്ഷണ വകുപ്പാണു പദ്ധതി തയാറാക്കിയത്. ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. ജില്ലാ പഞ്ചായത്ത് നേരത്തേ എബിസി പദ്ധതി തുടങ്ങിയെങ്കിലും കോടതി ഇടപെടലിൽ നിലച്ചു. ഇതോടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായി. തേഞ്ഞിപ്പലത്ത് നായയുടെ കടിയേറ്റ സ്കൂൾ വിദ്യാർഥി . തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനു പദ്ധതി വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നു ഉയർന്നതോടെയാണു ജില്ലാ ഭരണ കൂടം പുതിയ സാധ്യതകൾ തേടിയത്.  *മുന്നിലുണ്ട് മാതൃകകൾ* തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനു വിഹിതം നീക്കിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു തടസ്സമില്ലെന്നു വകുപ്പു മന്ത്രി നിയമസഭയിൽ വ്യ

SMA രോഗ ബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു.

എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിനു ചികിത്സാസഹായം ആവശ്യപ്പെട്ടു അഫ്ര വീൽചെയറിൽ ഇരുന്നു നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു... എസ്എംഎ രോഗ ബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര (13) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് മാട്ടൂൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ ബാധിതനാണ്. സഹോദരനായുള്ള അഫ്രയുടെ സഹായ അഭ്യർത്ഥന ഏറെ ശ്രദ്ധ നേടിയിരുന്നു. രോഗം തിരിച്ചറിയാൻ വൈകിയതോടെയാണ് അഫ്ര വീൽചെയറിലായത്

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ today news

ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുകയാണെന്ന് വിവരം.

മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 1) അവധി കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2022 ഓഗസ്റ്റ് 1) അവധി ആയിരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ശക്തമായ മഴയും ഉരുൾ പൊട്ടലുമുണ്ടായതോടെ കോട്ടയം ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങികിടക്കുകയാണെന്ന് വിവരം. സഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ആർക്കും പരിക്കുകളില്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. രക്ഷാപ്രവർത്തനത്തിന് പൊലീസും അഗ്നിരക്ഷാ സേനയും പുറപ്പെട്ടിട്ടുണ്ട്. വഴിയിൽ കല്ലും മണ്ണും അടിഞ്ഞത് യാത്രക്ക് തടസ്സമാകുകയാണ്. ശക്തമായ മഴയെ തുടർന്ന് തീക്കോയി വാഗമൺ റോഡിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു. തീക്കോയിൽ നിന്നും മുകളിലേക്ക് വാഹനം നിലവിൽ കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശക്തമായ മഴ തുടരുമ്പോൾ മണ്ണിടിച്ചിൽ അടക്കമുള്ള അപായ സാധ്യതകൾ നിലവിലുള്ളതിനാലാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍

കൂരിയാട് സെക്ടർ സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും സർഗ്ഗ പ്രതിഭയും കലാപ്രതിഭയും അടക്കാപുര കരസ്ഥമാക്കി

SSF കൂരിയാട് സെക്ടർ സാഹിത്യാത്സവിൽ ഒന്നാം സ്ഥാനം SSF അടക്കാപുര യൂണിറ്റ് കരസ്ഥമാക്കി പോയിന്റ് നില അടക്കാപ്പുര : 624 മണ്ണിൽപിലാക്കൽ 410 പാണ്ടികശാല :296 കൂരിയാട് : 253 പരപ്പിൽ പാറ : 169 കാളിക്കടവ് : 80 പുത്തനങ്ങാടി : 73 പൂക്കുളം ബസാർ : 60 പാലശ്ശേരിമാട് : 17

AMUP സ്കൂൾ PTA പ്രസിഡന്റായി പറമ്പിൽ കാദർ സാഹിബിനെ വീണ്ടും തിരഞ്ഞെടുത്തു

വലിയോറ ഈസ്റ്റ് എ എം യു പി സ്കൂൾ PTA പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട പറമ്പിൽ കാദർ സാഹിബിന് അഭിനന്ദനങ്ങൾ💐💐💐 AMUP SCHOOL വലിയോറ ഈസ്റ്റ്  PTA വൈസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട കെ ഗംഗാദരേട്ടന് അഭിനന്ദനങ്ങൾ. *💐💐 എ.എം.യു.പി. സ്കൂൾ വ ലിയോറ ഈസ്റ്റ് പി .ടി.എ. ജനറൽബോഡി യോഗവും അമ്മമാർക്കുള്ള സൈബർ സുരക്ഷ ബോധവത്കരണവും  30-07-2022 ന്ന്  - ഉച്ചക്ക് 2 മണിക്ക്  സ്കൂളിൽ വെച്ചു നടന്നു. വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ അമ്മമാർ ക്കുള്ള സൈബർ സുരക്ഷ ബോധവത്കരണ ക്ലാസും, ഈ അധ്യയന വർഷത്തെ പ്രഥമ പിടിഎ ജനറൽബോഡി യോഗവും 2022 ജൂലൈ 30 ന് ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു 21-22 വർഷത്തെ പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവ് കണക്ക് അംഗീകരിക്കൽ, 2022-23 അധ്യയനവർഷത്തേക്കു ള്ള പി.ടി.എ. ഭരണ സമിതിയെ തെരഞ്ഞെടുക്കൽ എന്നിവ പ്രസ്തുത യോഗത്തിൽ വെച്ച് നടന്നു  സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് ഉച്ചയ്ക്ക് 2 മണിക്കും ജനറൽബോഡി യോഗം 3 മണിക്കുമായിരുന്നു എ എം യു പി സ്കൂൾ വലിയോറ ഈസ്റ്റ്‌ ജനറൽ ബോഡി യോഗം 2022-23 അധ്യയന വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു പ്രസിഡണ്ട് പി.അബ്ദുൾ ഖാദർ വൈ. പ്രസി. കെ.ഗം

ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണയുവാവിനെ കൈപിടിയിലൊതുക്കി സഹോദരൻ CCTV VIDEO കാണാം

ചങ്ങരംകുളം ഒതളൂരിൽ വീട്‌ വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരൻ ഒതളൂർ കുറുപ്പത് വീട്ടിൽ സാദിഖിന്റെ സഹോദരൻ ഷഫീഖ് ആണ് വഴുതി വീണത്  അത്ഭുതകരമായ രക്ഷപ്പെടുത്തലിന്റെ സിസി ടിവി ദൃശ്യം കാണാം👇 സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യത,12 ജില്ലകളിൽ യെല്ലോ അലർട്ട്, കനത്ത മഴ വരുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്രമഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ കേന്ദ്രം പങ്കുവയ്ക്കുന്നത്. ഇത് പ്രകാരം ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ ജാഗ്രതയില്ലാത്തത്. നാളെമുതൽ തീവ്രമഴയ്ക്കാണ് സാധ്യത. ഇത് പ്രകാരം നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാകും മഴ കനക്കുക. വ്യാഴാഴ്ച വരെ ഇതേ നിലയിൽ തുടരാനാണ് സാധ്യത. ഇടിമിന്നലോടുകൂടി തുടര്‍ച്ചയായി മഴ പെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ മഴ കന

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കണം. മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്

പള്ളിക്കുള്ളിലെ നിക്കാഹ് വേദിയിൽ വധുവും; വേദിയിൽനിന്നു തന്നെ മഹർ സ്വീകരിച്ചു.

കുറ്റ്യാടി: പള്ളിയിൽ നടത്തിയ നിക്കാഹ് കർമത്തിന് സാക്ഷിയായി വധുവും. പാലേരി പാറക്കടവ് ജുമാമസ്ജിദിൽ നടന്ന വിവാഹകർമത്തിന് സാക്ഷിയായത് കുറ്റ്യാടി സ്വദേശി കെ.എസ്. ഉമ്മറിന്റെ മകൾ ബഹ്ജ ദലീലയാണ്. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകൻ ഫഹദ് ഖാസിമാണ് വരൻ. വീട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയ ബഹ്ജക്ക് പള്ളിക്കുള്ളിൽ തന്നെ ഇരിപ്പിടം നൽകുകയായിരുന്നു. മഹർ വരനിൽനിന്ന് വേദിയിൽ വെച്ചുതന്നെ സ്വീകരിക്കുകയും ചെയ്തു. പണ്ഡിതരോട് ചോദിച്ച് അനുകൂല മറുപടി ലഭിച്ചതിനാലാണ് വധുവിന് പ്രവേശനം നൽകിയതെന്ന് മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി ഇ.ജെ. മുഹമ്മദ് നിയാസ് പറഞ്ഞു. നിക്കാഹിന് ഖതീബ് ഫൈസൽ പൈങ്ങോട്ടായി നേതൃത്വം നൽകി. കഴിഞ്ഞയാഴ്ച ഇതേ മഹല്ലിലെ ഇ.ജെ. അബ്ദുറഹീമിന്റെ മകൾ ഹാലയുടെ നിക്കാഹ് വേളയിൽ ഹാലയും മാതാവും വേദിയിലുണ്ടായിരുന്നു. സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ആ ചടങ്ങിലും വധു വേദിയിൽനിന്നുതന്നെ മഹർ സ്വീകരിക്കുകയായിരുന്നു. *സംസ്ഥാനത്ത് മിന്നൽ പ്രളയത്തിന് സാധ്യത,12 ജില്ലകളിൽ യെല്ലോ അലർട്ട്, കനത്ത മഴ വരുന്നു* തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. തീവ്രമഴയ്ക്കുള്ള സാധ്യതയ

കുറുക സ്കൂളിന്റെ വികസനത്തിന്ന് വേണ്ടി PTA പ്രസിഡണ്ട് പറങ്ങോടത്ത് അബ്ദുൽ അസീസ് ധനകാര്യ വകുപ്പ് മന്ത്രിയെകണ്ടു

വലിയോറ കുറുക ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പുതിയ ബിൽഡിംഗ് പ്രോജക്ടിന് വേണ്ടിയുള്ള ഫണ്ട് ദ്രുതഗതിയിലാക്കാൻ വേണ്ടി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ബഹു KN.ബാലഗോപാലുമായി പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ PTA പ്രസിഡണ്ട് പറങ്ങോടത്ത് അബ്ദുൽ അസീസ് സാഹിബ്‌ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫിസിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കൂടെ പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഫത്താഹ് മൂഴിക്കലും പങ്കെടുത്തു.

ഓ​ഗസ്റ്റ് രണ്ടു മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണം'; പ്രധാനമന്ത്രി

' ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരുടെ പ്രൊഫൈൽ ചിത്രവും ത്രിവർണമാക്കാനാണ് പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹര്‍ ഖര്‍ തിരംഗ' ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം.  ദേശിയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓ​ഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നിർദേശം. 'ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു'- മോദി പറഞ്ഞു.  സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശി

താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ അടിച്ചുകയറി മത്തി ചാകര:വാരിക്കൂട്ടി നാട്ടുകാരും കാഴ്ചക്കാരും

താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ അടിച്ചുകയറി മത്തി ചാകര:വാരിക്കൂട്ടി നാട്ടുകാരും കാഴ്ചക്കാരും താനൂർ:കടലോര മേഖലയായ താനൂർ, കൂട്ടായി അഴിമുഖം മേഖലകളിൽ നാട്ടുകാർക്ക് കൗതുകമായി മത്തി ചാകര കരക്കടിഞ്ഞു. മത്തി ചാകര കാണാനും ജീവനോടെയുള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടൽ തീരത്തേക്ക് ഓടിയെത്തിയത്.

ഏത് നിമിഷവും കാലാവസ്ഥയിൽ മാറ്റം വരാം ശക്തമായ മഴ വരുന്നു

ശക്തമായ മഴ  വരുന്നു  (Posted on: 31/07/22: 12:45 PM) കേരളത്തിൽ ഇപ്പോൾ തെളിഞ്ഞ ആകാശമാണ്. ഉച്ചവരെ മിക്കയിടത്തും വെയിൽ തുടരും. തുടർന്ന് കിഴക്കൻ മേഖലയിൽ ഇടിയോടെ മഴക്ക് സാധ്യത. വന മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. കഴിഞ്ഞ ദിവസം വിഡിയോ റിപ്പോർട്ടിൽ വിശദമാക്കിയതു പോലെ ( കാണാത്തവർ ഈ ലിങ്കിൽ കയറി മുഴുവൻ കേട്ട ശേഷം തുടർന്ന് വായിക്കുക.  https://youtu.be/9FquTPJPCfc ) മഴ ശക്തിപ്പെടാനുള്ള സൂചന താഴെ കൊടുത്ത ഇൻസാറ്റ് ചിത്രത്തിൽ കാണാം.  കേരളത്തിന്റെ പടിഞ്ഞാറും തെക്കും കടലിൽ കോട്ടപോലെ വലിയ തോതിൽ മേഘ സാന്നിധ്യം ഉണ്ട്. അറബിക്കടലിൽ ഇന്ന് വൈകിട്ടോടെ കാറ്റിന്റെ ശക്തി പൊടുന്നന്നെ വർധിച്ച് തുടങ്ങും. ഓഗസ്റ്റ് 2 മുതൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചിലപ്പോൾ തീവ്ര മഴയും. മൽസ്യ തൊഴിലാളികൾ കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിച്ചേ കടലിൽ പോകുന്നതിനെ കുറിച്ച് തീരുമാനമെടുക്കാവൂ. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കരയിൽ ഉള്ളവരും സർക്കാർ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ, അല

എരുമേലിയിൽ ഉരുൾപൊട്ടൽ... വീടുകളിലേക്ക് വെള്ളം അടിച്ചുകയറുന്ന ദൃശ്യങ്ങൾ...

എരുമേലിയിൽ ഉരുൾപൊട്ടൽ... വീടുകളിലേക്ക് വെള്ളം അടിച്ചുകയറുന്ന ദൃശ്യങ്ങൾ... ഏത് നിമിഷവും കാലാവസ്ഥയിൽ മാറ്റം വരാം കേരളത്തിൽ ശക്തമായ മഴ വരുന്നു  read more... കേരളത്തിൽ ഇപ്പോൾ തെളിഞ്ഞ ആകാശമാണ്. ഉച്ചവരെ മിക്കയിടത്തും വെയിൽ തുടരും. തുടർന്ന് കിഴക്കൻ മേഖലയിൽ ഇടിയോടെ മഴക്ക് സാധ്യത. വന മേഖലകളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. കഴിഞ്ഞ ദിവസം വിഡിയോ റിപ്പോർട്ടിൽ വിശദമാക്കിയതു പോലെ ( കാണാത്തവർ ഈ ലിങ്കിൽ കയറി മുഴുവൻ കേട്ട ശേഷം തുടർന്ന് വായിക്കുക. https://youtu.be/9FquTPJPCfc ) മഴ ശക്തിപ്പെടാനുള്ള സൂചന താഴെ കൊടുത്ത ഇൻസാറ്റ് ചിത്രത്തിൽ കാണാം. കേരളത്തിന്റെ പടിഞ്ഞാറും തെക്കും കടലിൽ കോട്ടപോലെ വലിയ തോതിൽ മേഘ സാന്നിധ്യം ഉണ്ട്. അറബിക്കടലിൽ ഇന്ന് വൈകിട്ടോടെ കാറ്റിന്റെ ശക്തി പൊടുന്നന്നെ വർധിച്ച് തുടങ്ങും. ഓഗസ്റ്റ് 2 മുതൽ കേരളത്തിൽ ചില പ്രദേശങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചിലപ്പോൾ തീവ്ര മഴയും. മൽസ്യ തൊഴിലാളികൾ കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പാലിച്ചേ കടലിൽ പോകുന്നതിനെ കുറിച്ച് തീരുമാനമെടുക്കാവൂ. ശക്തമായ കാറ്റ

ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭമോ ; വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ.

ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭം; വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. സംസ്ഥാനത്ത് ഹോട്ടലുകളിലെ വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. ഹോട്ടലുകളിൽ തോന്നുംപടി വില നിർണയിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നുവെന്നാണ് പരാതി. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് വില കുറഞ്ഞപ്പോൾ താഴ്ത്തിയിട്ടല്ല.  പൗൾട്രിഫാമിൽ ഒരു കിലോ കോഴി വില ശരാശരി 70 മുതൽ 100 രൂപ വരെയാണ്. ചിക്കൻ കടകളിലെത്തിയാൽ വില ശരാശരി 80 മുതൽ 110 രൂപ വരെയുമാണ്. കടകളിലേക്ക് പോകുന്ന ഫ്രഷ് ചിക്കന്റെ വിലയാകട്ടെ 130 മുതൽ 175 രൂപ വരെയാണ്. ഇത് പല വിഭവങ്ങളായി ഹോട്ടലുകളിൽ തീന്മേശയിലേക്ക് എത്തുമ്പോഴോ ? പരമാവധി ഒരു കിലോഗ്രാം തൂക്കം വരുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന അൽഫാമിനും ഷവായിക്കും 400 മുതൽ 500 രൂപവരെയാണ് വില. 175 രൂപയ്ക്ക് കിട്ടുന്ന കോഴിയിൽ 200 രൂപ പാചകചെലവ് കുറച്ചാൽ തന്നെ ലാഭം ഇരുന്നൂറിലധികവും രൂപ. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് പിന്നീട് കുറയ്ക്കാത്തതാണ് ഈ കൊള്ളലാഭത്തിന് കാരണം.

കരിമീനിനെ വളരെ ആദായകരമായി വളർത്താൻ ശ്രദ്ധിക്കേണ്ട പര്യങ്ങൾ

 വിദേശികൾക്കും ഒരുപോലെ ഇഷ്ടമാണു കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീൻ.  ഓരുവെള്ളത്തിലും ശുദ്ധജലത്തിലും വലിയ ബുദ്ധിമുട്ടില്ലാതെ വളർത്താൻ സാധിക്കുന്ന ഈ മത്സ്യം വിപണിക്കെത്ര മേൽ പ്രിയങ്കരമാണെന്നു പറയാതെ തന്നെ അറിയാമല്ലോ. വീടുകളിൽ ടാങ്കുകളിലും, ഒഴിഞ്ഞ പാറമടകളിലുമൊക്കെ ഇവയെ വളർത്താം. കഴിവതും പ്രൈവറ്റ് സ്ഥാപനങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ വാങ്ങാതിരിക്കുകയാണു അഭികാമ്യം.അത്രത്തോളം വിശ്വസം ഉള്ള പ്രൈവറ്റ് സ്ഥാപനങ്ങളിൽനിന്ന്ഏ വാങ്ങാവുന്നതാണ്ക ദേശം പത്ത് മാസം വളർത്തിക്കഴിയുമ്പോൾ വില്പനക്ക് പരുവമാകും.  കരിമീൻ കൃഷിക്കായി കുളം വൃത്തിയായി ഒരുക്കണം. പായലും സസ്യങ്ങളും പൂർണ്ണമായും മാറ്റി, മറ്റു ഉപദ്രവകാരികളായ മത്സ്യങ്ങൾ ഉണ്ടെങ്കിൽ അവയേയും ഒഴിവാക്കി വൃത്തിയാക്കി എടുക്കുക എന്നതാണു ആദ്യം പടി. തുടർന്ന് പി എച് മുല്ല്യം കൃത്യമായി നോക്കണം. പി എച് ഏഴരയിൽ നിർത്തുക എന്നതാണു അഭികാമ്യം. ( പി എച് മൂല്യം നോക്കുന്നതിനെ പറ്റി പോസ്റ്റിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക).  വൃത്തിയാക്കിയ കുളത്തിൽ രണ്ട് മൂന്ന് ആഴ്ച വെള്ളം നിറച്ച് ഇടണം. ആവശ്യമായ പ്ളവകങ്ങളുടെ ഉത്പാദനം ഈ കാലയളവിൽ നടക്കും. വേണ്ടത്ര ഓക്സിജൻ നിറച്ച കവറുകളിൽ വേണം കുഞ്ഞ

SBI ബാങ്കിംഗ് സേവനം ഇനി വാട്ട്‌സ് ആപ്പിലൂടെയും; മൊബൈലിൽ സ്വയം ആക്ടിവേറ്റ് ചെയ്യാം

ഉപഭോക്താക്കൾക്കായി സേവനം കുറച്ചുകൂടി എളുപ്പമാക്കി എസ്ബിഐ. ഇതിന്റെ ഭാഗമായി വാട്ട്‌സ് ആപ്പിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കിയിരിക്കുകയാണ് എസ്ബിഐ. സേവനം ലഭിക്കാൻ ആദ്യം എസ്ബിഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിനായി രജിസ്റ്റർ ചെയ്യണം. ഇതിനായി WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് ഇട്ട ശേഷം അക്കൗണ്ട് നമ്പറും അടിച്ച് 7208933148 എന്ന നമ്പറിലേക്ക് മെസേജ് എസ്എംഎസ് അയക്കണം. എസ്ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്ന് വേണം സന്ദേശം അയക്കാൻ. തുടർന്ന് നിങ്ങളുടെ വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് എസ്ബിഐയുടെ സന്ദേശം ലഭിക്കും. 90226 90226 എന്ന നമ്പറിൽ നിന്നായിരിക്കും സന്ദേശം. ഈ നമ്പർ സേവ്ചെയുക. ഈ സന്ദേശം ലഭിച്ചയുടൻ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഉടൻ തന്നെ 1. അക്കൗണ്ട് ബാലൻസ് 2. മിനി സ്റ്റേറ്റ്‌മെന്റ് 3. ഡി-രജിസ്റ്റർ വാട്ട്‌സ് ആപ്പ് ബാങ്കിംഗ് എന്നീ ഓപ്ഷനുകൾ തെളിയും. ഇഷ്ടമുള്ള സേവനം തെരഞ്ഞെടുക്കാം.  

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

സൂര്യകാന്തിക്ക് പിന്നാലെ ചെണ്ടുമല്ലിയും പൂത്തു; ഗുണ്ടല്‍പേട്ടിലെ വസന്തോത്സവം കാണാന്‍ സഞ്ചാരികളുടെ പ്രവാഹം

 അവധിദിവസങ്ങളില്‍ പൂപ്പാടങ്ങള്‍ കാണാനെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ടനിരയാണ് ദേശീയപാതയില്‍ കാണാന്‍ സാധിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികള്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത . മുത്തങ്ങ മുതല്‍ മുപ്പത് കിലോമീറ്ററിലേറെ വനപാത താണ്ടി കര്‍ണാടകയിലെ മഥൂരിലെത്തി ചെക്കുപോസ്റ്റ് കഴിഞ്ഞാലുടന്‍ തന്നെ വിശാലമായി കിടക്കുന്ന പൂപ്പാടങ്ങള്‍ കാണാം. ഓരോ ദിവസവും പൂപ്പാടങ്ങളിലെത്തി ഫോട്ടോയും, വീഡിയോയും എടുക്കുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതായാണ് പ്രദേശികമായി ലഭിക്കുന്ന വിവരം. *◻️കർഷകന് കണ്ണീർ* വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ വയനാടിന്റെ സമീപജില്ലകളില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായും ഗുണ്ടല്‍പേട്ടിലെത്തുന്നത്. ജൂലൈ അദ്യവാരം മുതല്‍ തന്നെ സൂര്യകാന്തി ഇവിടെ വ്യാപകമായി പൂത്തിരുന്നു. അന്ന് മുതല്‍ തന്നെ സഞ്ചാരികള്‍ ധാരാളമായി ഇവിടേക്ക് എത്തിത്തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ പൂത്ത സൂര്യകാന്തിയുടെ ഇതളുകള്‍ കൊഴിഞ്ഞ് വിളവെടുപ്പിന് പാകമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അല്‍പ്പം ഉള്ളിലേക്ക് പോയാല്‍ ഇപ്പോഴും ഹെക്ടര്‍ കണക്കിന് പാടങ്ങളില്‍ സൂര്യകാന്തി പൂത്തുനില്‍

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു അതിന്റെ സത്യാവസ്ഥ ഇതാണ്

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.  ഇതിനു പിന്നിലെ വാസ്തവമിതാണ്. എറണാകുളം ഇടത്തല പോലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പോലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്)  ഒടുക്കാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പോലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e  സെലക്ട് ആവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ്  ഈ ചെലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത്  ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.  അബദ്ധം മനസിലാക്കിയ പോലീസ് യുവാവിനെ ബന്ധപ്പെട്ട്  ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാൻ നൽകുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്