ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

UAE യിൽ ശക്തമായ മഴ തുടരുന്നു; ലഭിച്ചത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴ

ദുബായ്:  കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തിമിര്‍ത്തു പെയ്യുകയാണ്. ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും റോഡുകള്‍ അടയ്ക്കുകയും ജനങ്ങളോട് വീട്ടില്‍ നിന്നിറങ്ങരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് രാജ്യത്ത് ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഫുജൈറ പോര്‍ട്ട് സ്‌റ്റേഷനില്‍ 255.2 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലൈ മാസത്തില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ മഴയാണിതെന്നും കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. ഫുജൈറ പോര്‍ട്ട് സ്‌റ്റേഷന്‍ കഴിഞ്ഞാല്‍ മസാഫിയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്- 209.7 മില്ലീമീറ്റര്‍. 187.9 മില്ലീമീറ്റര്‍ മഴയുമായി ഫുജൈറ എയര്‍പോര്‍ട്ടാണ് മൂന്നാം സ്ഥാനത്ത്. അതിനിടെ, യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ചയും ശക്തമായ കാറ്റും മഴയും തുടര്‍ന്നു. പല പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. വാഹനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. നൂറുകണക്കിന് ആള

തേഞ്ഞിപ്പാലം കോഹിനൂർ ബൈക്കപകടത്തിൽ പരിക്കേറ്റ ഇരിങ്ങല്ലൂർ പാലാണി സ്വദേശി മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു പറപ്പൂർ: ഇരിങ്ങല്ലൂർ പാലാണി സ്വദേശിയായ യുവാവ് ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിൻ്റെ മകൻ റുബ്സാൻ (21) ആണ് മരിച്ചത്.അപകടം നടന്നയുടൻ ചേളാരി സ്വകാര്യ ആസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിക്കാണ് മരണപെട്ടത് .ബി.സി.എ കോഴ്സ് കഴിഞ്ഞ് കാക്കഞ്ചേരി കിൻഫ്രയിൽ ട്രൈനിംഗിലായിരുന്നു. സുഹൃത്തിൻ്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ കോഹിനൂരിൽ വെച്ച് ബൈക്ക് കാറിലിടിക്കുകയായിരുന്നു.പരിക്കേറ്റ വേങ്ങര സ്വദേശി കൊട്ടേക്കാട്ട് മുഹമ്മദ് സിനാൻ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. സിനാൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മരണപ്പെട്ട റുബ്സാൻ ഇരിങ്ങല്ലൂർ എം.എസ്.എഫ് യൂനിറ്റ് ഭാരവാഹിയാണ്. മാതാവ് സാജിദ.മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ (30/7/22 ശനി) പാലാണി ജുമാ മസ്ജിദിൽ ഖബറടക്കും.

ഇടുക്കിയിൽ രണ്ടിടത്ത് ഭൂചലനം കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു

ഇടുക്കിയിൽ വിവിധയിടങ്ങളിൽ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 1.48 ന് ശേഷമാണ് രണ്ട് തവണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 നും 3 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇടുക്കിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.  ജർമൻ ഭൂകമ്പ നിരീക്ഷകരുടെ റിപ്പോർട്ട് അനുസരിച്ച് പുലർച്ചെ 1.48 നാണ് ഭൂചലനം. തീവ്രത 2.4. മൂന്നാറിൽ നിന്ന് 19 കി.മി പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഭൂമിക്കടിയിൽ 5 കി.മി. താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഒരു ഭൂചലനം മാത്രമാണ് ഇവർ റിപ്പോർട്ട് ചെയ്യുന്നത്.   എന്നാൽ രണ്ട് ഭൂചലനങ്ങൾ KSEB യുടെ മാപിനികളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ഇടുക്കി, കുളമാവ്, ആലടി എന്നിവിടങ്ങളിലെ റിക്ടർ സ്കെയിലാണ് രണ്ട് ഭൂചനവും ചലനം രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 3.1 , 2.95 കുളമാവ്  2.80, 2.75 ആലടി 2.95, 2.93 എന്നിങ്ങനെയാണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിൽ നിന്നും 30 കിലോമീറ്റ‍ർ അകലെ കല്യാണത്തണ്ട് മേഖലയാണ് പ്രഭവ കേന്ദ്രമെന്നാണ് നിഗമനം. കല്യാണത്തണ്ട്, ഇരട്ടയാ‍‍ർ, ഇടിഞ്ഞമല, തൊമ്മൻകുത്ത് തുടങ്ങിയ മേഖലകളിൽ ചലനം അനുഭവപ്പെട്ടിട്ടുണ്ട്

യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

യുദ്ധവിമാനം തകർന്ന് വീണു വ്യോമസേനാ വിമാനം രാജസ്ഥാനിൽ തകർ‌ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു ജയ്പുർ: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജസ്ഥാനിൽ തകർന്ന് വീണ് രണ്ടു പൈലറ്റുമാർ‌ മരിച്ചു. ബാർമറിന് സമീപമാണ് അപകടം സംഭവിച്ചത്. മിഗ്-21 യുദ്ധവിമാനമാണ് തകർന്നത്. ഉത്തർലായ് വ്യോമതാവളത്തിൽനിന്നും പരിശീലന പറക്കൽ നടത്തുന്നതിനിടെയാണ് ബാർമറിൽ വിമാനം അപകടത്തില്‍പ്പെട്ടത്.അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആര്‍. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ആശയവിനിമയം നടത്ത. വിമാനം തകര്‍ന്നതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. #😮 യുദ്ധവിമാനം തകർന്നുവീണു

വില്ലൻ വേഷത്തിൽ എലിപ്പനിയും ഡെങ്കിയും; ഒരാഴ്ചയ്ക്കിടെ കവർന്നത് രണ്ട് ജീവൻ; കൂടെ വൈറലായി വൈറൽ പനിയും; ആശുപത്രികളിൽ തിരക്കോട് തിരക്ക്; വേണം ജാഗ്രത..!

മലപ്പുറം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് മരിച്ചത്. 20 പേരെ എലിപ്പനി ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കടുത്ത ഭീഷണി ഉയർത്തുകയാണ് എലിപ്പനി. തുവ്വൂർ,​ വെട്ടത്തൂർ,​ മുതുവല്ലൂർ,​ പൂക്കോട്ടൂർ,​ ഓമാനൂർ,​ കാവന്നൂർ എന്നിവിടങ്ങളിലാണ് രോഗം സ്ഥീരീകരിച്ചത്. മുൻമാസങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിതരുടെ എണ്ണം ജില്ലയിൽ കൂടിയിട്ടുണ്ട്. മൺസൂൺ മഴ ശക്തിപ്രാപിച്ചതോടെയാണ് എലിപ്പനി,​ ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം കൂടിയത്. ഒരാഴ്ചക്കിടെ 22 പേരെ ഡെങ്കി ലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഴയൂർ,​ വണ്ടൂർ എന്നിവിടങ്ങളിൽ ഓരോ ‌ഡെങ്കി കേസുകളും സ്ഥിരീകരിച്ചു. മുൻമാസങ്ങളിൽ ഡെങ്കി കേസുകളുടെ എണ്ണം കുറവായിരുന്നു. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ ഡെങ്കി കൊതുകുകൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. പരിസര ശുചീകരണത്തിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. കനത്ത മഴയിൽ ജലസ്രോതസ്സുകൾ മലിനമാകാനുള്ള സാഹചര്യം കൂടിയതോടെ അതിസാര രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. ഒരുദ

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

  ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കു

പ്രതീക്ഷയോടെ തീരം;- ട്രോളിങ് നിരോധനം ഞായറാഴ്ച അവസാനിക്കും..

ട്രോളിങ് നിരോധനം തീരാറായതോടെ കടലിലിറങ്ങാനുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് തീരം. 52 ദിവസത്തെ വിശ്രമകാലം 31-ന് അർധരാത്രി അവസാനിക്കും. തിങ്കളാഴ്‌ച മുതൽ വലിയ ബോട്ടുകൾക്ക് ചാകരക്കോളുതേടി കടലിൽ ഇറങ്ങാം. മത്സ്യബന്ധന ബോട്ടുകളും ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തുന്നത് ട്രോളിങ് നിരോധന കാലയളവിലാണ്. ദിവസങ്ങൾക്കകം അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കാനുള്ള തിരക്കിലാണ് ബോട്ടുടമകളും തൊഴിലാളികളും. ട്രോളിങ് നിരോധനത്തിനു മുൻപുതന്നെ ഇത്തവണ തീരത്ത് വറുതി പിടിമുറുക്കിയിരുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതും മീൻലഭ്യത കുറഞ്ഞതുമാണ് മത്സ്യബന്ധനമേഖലയെ പ്രതികൂലമായി ബാധിച്ചത്. കാറ്റും മഴയും മൂലം ട്രോളിങ് നിരോധനത്തിനു മുൻപ് ആഴ്‌ചകളോളം കടലിൽ പോകാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലരും കടക്കെണിയിലാണ്. മറ്റു മാർഗമില്ലാത്തതിനാൽ വീണ്ടും കടം വാങ്ങിയും ലോണെടുത്തുമാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ തുക പലരും കണ്ടെത്തിയത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കാവശ്യമായ സാധനങ്ങളുടെ വിലവർധനയും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം ഒരുലക്ഷം രൂപയ്ക്ക് നടത്തിയിരുന്ന പണികൾ ഇത്തവണ ചെയ്തുതീർക്കാൻ ഇരട

കുമിളിയിൽ മുന്നിടത്ത്‌ ഉരുൾ പൊട്ടി പുറത്ത് വന്ന video കാണാം

കിഴക്കൻ മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് തമിഴ്നാട് കേരള അതിർത്തിയായ കുമളിയോടു ചേർന്ന് മൂന്നിടത്ത് ഉരുൾപൊട്ടി. ഇന്ന് വൈകിട്ടാണ് സംഭവം. ഇതേ തുടർന്ന് കുമളി ടൗണിൽ വെള്ളം കയറി. കൊല്ലംപട്ടട , കുരിശുമല, പളിയക്കുടി എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. നിരവധി വീടുകളിൽ വെള്ളം കയറി. ഏക്കർ കണക്കിന് കൃഷിനാശം ഉണ്ട് . ആളപായം സംബന്ധിച്ച് റിപ്പോർട്ടുകൾ ഇല്ല .

ചെമ്മാടൻ നാരായണൻ ധനസഹായ നിധിയിലേക്ക് വാർഡ് മെമ്പർ പണം കൈമാറി

ചെമ്മാടൻ നാരായണൻ ധനസഹായ നിധിയിലേക്ക് പണം കൈമാറി വലിയോറ: തെങ്ങിൽ നിന്ന് വീണു തളർന്ന ചെമ്മാടൻ നാരായണന് സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിനുള്ള ജനകീയ കമ്മിറ്റിയുടെ ധന സഹായ ഫണ്ടിലേക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എ കെ നഫീസ നൽകുന്ന തുക കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

പുതിയാപ്പ ഹാര്‍ബറില്‍ പുതുതായി നിര്‍മ്മിച്ച ഫിംഗര്‍ ജെട്ടിയും മറ്റു വികസന പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മത്സ്യ തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രതിജ്ഞബദ്ധമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും നാടിന്റെ സ്വന്തം സൈന്യമായി പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെക്കേ പുലിമുട്ടില്‍ നിന്ന് 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളും 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് പുതിയാപ്പയിൽ നിര്‍മ്മിച്ചിട്ടുള്ളത്. ഇതോടെ ഹാര്‍ബറിലെ അടിസ്ഥാനസൗകര്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.  1982 ല്‍ വിഭാവനം ചെയ്ത പുതിയാപ്പ ഫിഷിംഗ് ഹാര്‍ബര്‍ 1996 ലാണ് കമ്മീഷന്‍ ചെയ്തത്. ശരാശരി 30 അടി ദൈര്‍ഘ്യമുള്ള 250 യാനങ്ങള്‍ക്കുവേണ്ടിയുള്ള രൂപരേഖയായിരുന്നു അന്ന് തയ്യാറാക്കിയിരുന്നത്. എന്നാല്‍ കാലം പുരോഗമിച്ചതോടെ ഈ സൗകര്യങ്ങള്‍ മതിയാകാതെ വന്നു. ഈ ഹാര്‍ബറിനെ ആശ്രയിച്ച് മത്സ്യബന്ധന

ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ പോയി

ഓൺലൈൻ റമ്മി കളിച്ച് ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമായ യുവാവിന്റെ മാനസികനില തകരാറിൽ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഓൺലൈൻ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ച്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും പണം പോയവർ പറയുന്നു. ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നതെന്ന് പണം നഷ്ടമായവർ പറയുന്നു. സമ്മാനം അടിക്കുമ്പോൾ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാൽ അക്കൗണ്ടിൽ നിന്ന് അപ്പോൾ തന്നെ പണം പോകുമെന്നും ഇവർ പറയുന്നു. ചെറുപ്പക്കാരാണ് റമ്മി കളിക്കാരിൽ കൂടുതലും. ഓൺലൈൻ റമ്മി കളിയിലൂടെ മാനസികാരോ​ഗ്യവും ജീവിതകാലയളവിലെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടവർ അനവധിയാണ്. ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരസ്യങ്ങളില്‍ നിന്ന്

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഈ മാസം 30ന് തുടക്കം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

▫️ഓഗസ്റ്റ് 6 (ശനിയാഴ്ച) രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും മലപ്പുറം: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ച് 30 ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.   മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക. 30 ന് ശനിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസ്സും നടക്കും. 31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി കണ്ണന്തളി നേതൃത്വം നല്‍കും. ആഗസ്റ്റ്

വാഹനപരിശോധനയ്ക്കിടെപോലീസ് ഡ്രൈവറെ യുവാവ് കടിച്ചുപരിക്കേല്‍പ്പിച്ചു

  താനൂര്‍:വാഹനപരിശോധനയ്ക്കിടെ പോലീസ് സംഘത്തിലെ ഡ്രൈവറെ യുവാവ് കടിച്ച് പരിക്കേല്‍പ്പിച്ചു. താനൂര്‍‌സ്റ്റേഷനിലെ ഡ്രൈവര്‍ പ്രശോഭ്(44)ആണ് താടിക്ക് സാരമായി പരിക്കേറ്റത്. സംഭവത്തില്‍ തൊട്ടിയില്‍ അന്‍വര്‍(32)പിടിയിലായിട്ടുണ്ട്.പരിക്കേറ്റയാളെ ആദ്യം കോട്ടക്കലിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കും കൊണ്ടുപോയിരിക്കുകയാണ്. ആക്രമിച്ചയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് വിവരം.ഒഴൂര്‍ വെട്ടുകുളത്ത് വാഹന പിരിശോധനയ്ക്കിടെയാണ് സംഭവം.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 28 | വ്യാഴം | 1197 |  കർക്കടകം 12 |  പുണർതം 1443 ദുൽഹിജജ 28                           ➖➖➖ ◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കു മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 നു തുടങ്ങും. ◼️ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ◼️പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ രാത്രിയും പകലും പ്രതിഷേധം തുടരാനാണ് തീരുമാനം. രാജ്യസഭയില്‍ നിന്ന് വെള്

കോഹിനൂറിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് വേങ്ങര സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്

മലപ്പുറം തേഞ്ഞിപ്പലം: കോഹിനൂറിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്നലെ  വൈകിയിട്ട് 6മണിയോടെ ആണ് അപകടം നടന്നത്. അപകടത്തിൽ പെട്ടവരെ തേഞ്ഞിപ്പാലം പോലീസ് ചേളാരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വേങ്ങര ഇരിങ്ങല്ലൂർ പാലാണി സ്വദേശികളായ റുക്ക്ഷാൻ (21) മുഹമ്മദ് സിനാൻ എന്നിവർക്കാണ് പരിക്ക് 

ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ്..

പഞ്ചസാരയും ഉപ്പും മുതല്‍ വെളിച്ചെണ്ണയും നെയ്യും വരെ; കരുതലാകാന്‍ ഓണക്കിറ്റ്, ഇനങ്ങള്‍ ഇങ്ങനെ തിരുവനന്തപുരം: ഓണത്തിന് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ ഇനങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. 14 ഇനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റാണ് ഇത്തവണ നല്‍കുന്നത്. ▪️കശുവണ്ടിപ്പരിപ്പ് 50 ഗ്രാം ▪️മില്‍മ നെയ് 50 മി.ലി ▪️ശബരി മുളക്പൊടി 100 ഗ്രാം ▪️ശബരി മഞ്ഞള്‍പ്പൊടി 100 ഗ്രാം ▪️ഏലയ്ക്ക 20 ഗ്രാം ▪️ശബരി വെളിച്ചെണ്ണ 500 മി.ലി ▪️ശബരി തേയില 100 ഗ്രാം ▪️ശര്‍ക്കരവരട്ടി 100 ഗ്രാം ▪️ഉണക്കലരി 500 ഗ്രാം ▪️പഞ്ചസാര ഒരു കിലോഗ്രാം ▪️ചെറുപയര്‍ 500 ഗ്രാം ▪️തുവരപ്പരിപ്പ് 250 ഗ്രാം ▪️പൊടി ഉപ്പ് 1 ഒരു കിലോ ഗ്രാം ▪️തുണിസഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. ഈ വര്‍ഷവും ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ്

സബാഹ് കുണ്ടുപുഴക്കൽ ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരംഏറ്റ് വാങ്ങി

സബാഹ് കുണ്ടുപുഴക്കൽ  ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരംഏറ്റ് വാങ്ങി  വേങ്ങര: നിസ്വാർത്ഥമായ ജീവ കാരുണ്യ പ്രവർത്തനത്തിന് കേരത്തിലെ പ്രമുഖ വ്യവസായ പ്രമുഖനും ഓൾ കേരള ബിൽഡിംഗ്‌ ഓണേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റും,മലപ്പുറം ജില്ലാ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ലോജിസ്റ്റിക് ബിസ്സിനെസ്സ്, പെന്ന സിമെന്റിന്റെ സി എൻ എഫ്, ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ചെയർമാൻ തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രവർത്തന മികവിന് സർക്കാരിൽ നിന്നും മറ്റും ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം ലഭിച്ചു  കുണ്ടുപുഴക്കൽ അബ്ദുള്ള കുട്ടി ഹാജിയുടേയും ഞാറപുലാൻ പാത്തുമ്മയുടെയും മകനായി 1970 ഏപ്രിൽ 17 നു ജനിച്ച അദ്ദേഹം വേങ്ങര ജി വി എച്ച് എസിൽ സ്കൂൾ വിദ്യാഭ്യാസവും പി എസ് എം ഓ കോളേജിൽ ഉപരി പഠനവും നടത്തി. പഠന കാലങ്ങളിൽ തന്നെ കലാ കായിക സാംസ്‌കാരിക മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു സബാഹ് ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മനസിലാക്കി അതു സ്വന്തം പ്രശ്നമായി ഉൾക്കൊണ്ട്‌ അവർക്കൊരു സഹായമായി നിലകൊള്ളുന്നു. പ്രളയം, നിപ്പ, കോ

ഹിഫ്ളുൽ ഖുർആൻ കോളേജിൽ വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തി

തിരുനാവായ: മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി സ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. മലപ്പുറം തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സാലിഹ്. രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.

പാരാ ഗ്ലൈഡിങ് (പാരാ ച്യൂട്ട് ) യാത്രയിലെ മലപ്പുറം ജില്ലയിലെ ഏക അംഗീകൃത പൈലറ്റായ വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് മോൻ കാട്ടിലിനെയും, അബുഹാജി അഞ്ചുകണ്ടൻ, പറങ്ങോടത്ത്‌ അസീസ് എന്നിവരെ ജെറ്റിയൻസ് ക്ലബ് ആദരിച്ചു

പാരാ ഗ്ലൈഡിങ് (പാരാ ച്യൂട്ട് ) യാത്രയിലെ മലപ്പുറം ജില്ലയിലെ ഏക അംഗീകൃത പൈലറ്റായ വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് മോൻ കാട്ടിലിനെയും വലിയോറ കുറുക ഗവർമെൻറ് ഹൈസ്കൂൾ പി ടി എ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസിനെയും വേങ്ങര സായംപ്രഭ വയോജന കേന്ദ്രം ഗവേർണിംഗ്  ബോഡി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ പ്രവർത്തകൻ എ കെ അബുഹാജിയെയും വലിയോറ ജെറ്റിയൻസ് ക്ലബ് ആദരിച്ചു .

കൂരിയാട് പ്രദേശത്ത്‌ മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ 3 മോട്ടോർ സഹിതം പിടികൂടി

വേങ്ങര കൂരിയാട് നിന്ന് മുന്ന് മോട്ടോറുമായി മോഷ്ടാവ് പിടിയിൽ  വീടുകളിലെ കിണറുകളിൽനിന്നും, തോട്ടങ്ങളിൽനിന്നും, പാടത്ത്‌നിന്നും മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ പിടികൂടി. ഇന്ന് രാവിലെ കുരിയാട് വെച്ച് മുന്ന് മോട്ടോറുമായി മോഷ്ടാവിനെ നാടുകാർ പിടികൂടി വേങ്ങര പോലീസിൽ ഏല്പിച്ചു.  മോഷ്ടാവിന്റെ സ്ഥലം താനൂർ ആണെന്നുംകാരത്തോട് ആണെന്നും ഒക്കെയാണ് പറയുന്നത്. സമാനമായ  കൂടുതൽ മോഷണം നടത്തിട്ടുണ്ടോ എന്ന് പോലീസ് അന്നെഷിച്ചു വരുന്നു നാട്ടുകാർ പിടികൂടിയ video കാണാം

വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി.

വേങ്ങര: ഗ്രാമപഞ്ചായത്തിന്റെ ബയോഗ്യാസ് പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമസഭകള്‍ വഴി വ്യക്തിഗതമായി അപക്ഷേ നല്‍കിയ 40 പേരാണ് ബയോഗ്യാസ്  പദ്ധതിയുടെ ഭാഗമായത്. സി.എഫ്.സി ഫണ്ടില്‍ നിന്നും 5,38,000 രൂപ വകയിരുത്തിയാണ് ബയോഗ്യാസ് പ്ലാന്റ് പദ്ധതി നടപ്പാക്കുന്നത്. ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ഹസീന ഫസല്‍ ഉപഭോക്താവായ പറമ്പന്‍ ലത്തീഫിന് നല്‍കി നിര്‍വഹിച്ചു. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി ഉറവിടങ്ങളില്‍ തന്നെ  സംസ്‌കരിക്കുക  അതുവഴി  വീട്ടാവശ്യങ്ങള്‍ക്കുള്ള ഗ്യാസ് ഉത്പാദിപ്പിക്കുക എന്നിവയാണ്  പദ്ധതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. വിവിധ വര്‍ഡ് അംഗങ്ങള്‍, ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂരിയാട് പ്രദേശത്ത്‌ മോട്ടോറുകൾ മോഷ്ടിക്കുന്ന ആളെ 3 മോട്ടോർ സഹിതം പിടിയിൽ video കാണാം

മോഷ്ടാവിനെ വേങ്ങര പോലീസിൽ ഏല്പിച്ചു read more..  

വഫ അബൂ ദാബി യാത്ര അയപ്പ് നൽകി

നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വഫ അബൂ ദാബി സോൺ എക്സിക്യുട്ടിവ് അംഗം ശ്രീ. അബ്ദുസ്സലാം മണ്ടോട്ടിലിന്  വഫ അബൂ ദാബി സോണൽ കമ്മറ്റി യാത്ര അയപ്പ് നൽകി. 26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്‌നേഹോപഹാരം കൈമാറി. വഫയുടെ പ്രവർത്തനങ്ങളിൽ സലാം സാഹിബ് നൽകിയ സ്തുത്യർഹമായ സേവനങ്ങൾക്ക് ചടങ്ങിൽ കൂടിയ എല്ലാവരും നന്ദി അറിയിച്ചു. തുടർന്നും വഫയുടെ ഒരു സജീവ പ്രവർത്തകനായി എന്നും കൂടെ ഉണ്ടാകും എന്ന് സലാം സാഹിബ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. LLB ബിരുദം നേടിയ വഫ അബൂ ദാബി ട്രഷറർ ഉമ്മർ പഞ്ചിളി യുടെ മകൾ അഡ്വ: ഉമ്മു സഫർ  നെ വഫ അബൂ ദാബി സോണൽ കമ്മറ്റി ആദരിച്ചു26/07/2022 ന് നടന്ന ചടങ്ങിൽ വഫ അബൂ ദാബി ഭാരവാഹികളും എക്സിക്യുട്ടിവ് അംഗങ്ങളും ചേർന്ന് സ്‌നേഹോപഹാരം കൈമാറി.

പൊതുകിണറും പരിസരവും വൃത്തിയാക്കി

വേങ്ങര: വലിയോറ ബാവ മാസ്റ്റർ കുടിവെള്ള പദ്ധതിയുടെ കിണറും പരിസരവും വൃത്തിയാക്കി. പലിയോറ പരപ്പിൽപാറ പ്രദേശത്ത് ഇരുന്നൂറോളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ബാവ മാസ്റ്റർ കുടിവെള്ള പദ്ധതിയുടെ കിണർ പൂർണ്ണമായും കാലവർഷം മൂലം മലിനജലം കയറുകയും മാലിന്യങ്ങൾ അടിഞ്ഞ് കൂടി കുടിവെള്ള വിതരണം മുടങ്ങിയ സഹചര്യത്തിലാണ് പരപ്പിൽപാറ യുവജന സംഘം പ്രവർത്തകർ കിണറും പരിസരവും വൃത്തിയാക്കുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തത്. ക്ലബ്ബ് പ്രവർത്തകരായ സഹീർ അബ്ബാസ് നടക്കൽ, സാദിഖ് കെ, സൽമാൻ കെ, അക്ബർ കെ ,റിയാസ് എ കെ ,മുനവ്വർ ഇ.പി, അബ്ദുൽ ഹാദി സി,ഇർഫാൻ, കരിം എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്