ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈം ഡേ വിൽപ്പന തുടങ്ങി : മൊബൈൽ ഫോണുകൾ 40ശതമാനം വരെ വിലക്കുറവിൽ. amazon prime day sale 2022

ആമസോണിന്റെ പ്രൈം ഡേ വിൽപ്പന തുടങ്ങി . ജൂലൈ 23, 24 തീയതികളിലായി നടത്തുന്ന പ്രൈെം ഡേ വിൽപ്പനയിൽ വിവിധ ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കിഴിവോടെയും ആകർഷക ഓഫറുകളോടെയും ആമസോൺ ലഭ്യമാക്കും. മുൻ കാലങ്ങളിലേത് പോലെ മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും ഇത്തവണയും വൻ വിലകിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ മോഡലുകൾക്ക് 40 ശതമാനം വരെയാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം ഡേ വിൽപ്പനയ്ക്കിടെ ഐഫോൺ 13 വിലക്കിഴിവോടെ ലഭ്യമാക്കുമെന്ന് ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട്, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും വിൽപ്പനയിൽ നൽകും. ഇതിനായി ഐസിഐസിഐ ബാങ്കുമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായും കമ്പനി സഹകരിക്കുന്നുണ്ട്. കാർഡ് അല്ലെങ്കിൽ ഇഎംഐ ഇടപാടുകളിൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. പ്രൈം അംഗങ്ങൾക്ക് മികച്ച ഓഫറുകളാണ് വിൽപ്പനയിൽ ലഭിക്കുക. വസ്ത്രങ്ങൾ, പാദരക്ഷകൾ, മേക്കപ്പ് സാധനങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഹാൻഡ്‌ബാഗുകൾ, ലഗേജ്, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ, കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെ 50 മുതൽ 80 ശതമാനം വരെ കിഴിവുണ്ട്. പ്രൈം ഡേ വിൽപ്പനയിൽ അലൻ സോള

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം മലയാള അപർണ ബാലമുരളി നേടി. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്‌ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം ലഭിച്ചു. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം അയ്യപ്പനും കോശിയും നേടി. മികച്ച വിദ്യാഭ്യാസ ചിത്രമായി നന്ദൻ സംവിധാനം ചെയ്ത ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം) തെരഞ്ഞെടുത്തു. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡിനും ഉത്തർപ്രദേശിനും പ്രത്യേക പരാമർശം ലഭിച്ചു. സിനിമാ സംബന്ധിയായ പുസ്തകമായി ദ ലോങ്ങസ്റ്റ് കിസ് (കിശ്വർ ദേശായി) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമാ പുസ്തകം പ്രത്യേക പരാമർശത്തിന് അനൂപ് രാമകൃഷ്ണന്റെ ‘എം ടി; അനുഭവങ്ങളുടെ പുസ്തകം’ അർഹമായി. മികച്ച നിരൂപണം വിഭാഗത്തിൽ ഇത്തവണ പുരസ്‍കാരമില്ല. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെ

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ video കാണാം

കാണാതായ കുട്ടിയെ തട്ടി കൊണ്ടു പോകുന്നതിനിടെ പിടിയിൽ   മലപ്പുറം താനൂർ. പുത്തനത്താണി ദറസിൽ പഠിക്കുന്ന താനൂർ ചീരാൻ കടപ്പുറം സ്വദേശി റാഫിയുടെ മകൻ മുഹമ്മദ് ദർവേസ്  (15)നെ 22-07-22 ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും തട്ടിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ കോഴിക്കോട് പോലീസ് പ്രതിയെ പിടികൂടി കഴിഞ്ഞ 20/07/2022  മുതൽ കുട്ടിയെ  കാണ്മാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു    

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാളിത്തിളക്കം; സച്ചി സംവിധായകൻ, അപർണ നടി, നഞ്ചിയമ്മ ഗായിക

സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, ബിജു മേനോൻ മികച്ച സഹനടൻ ന്യൂഡൽഹി: മലയാളത്തിന് മിന്നുന്ന നേട്ടങ്ങളുമായി ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങളാണ് മലയാള സിനിമക്ക് സ്വന്തമായത്. അയ്യപ്പനും ​കോശിയും എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി മികച്ച സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന തമിഴ്ചിത്ത്രിലെ അതകർപ്പൻ അഭിനയം മലയാളിയായ അപർണ ബാലമുരളിക്ക് മികച്ച നടിക്കുന്ന പുരസ്കാരം നേടിക്കൊടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇ​തേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു.

മലപ്പുറത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മലപ്പുറം- കേരളത്തിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് ഈ മാസം ആറിന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം കണ്ടെത്തിയത്. ഇവർ എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധക്ക് കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വന്നവർ...

KMCC നേതാവ് ഹനീഫ സാഹിബിന്റെ മയ്യത്ത് വീട്ടിൽ എത്തി മയ്യിത്ത് നിസ്കാരം 2:30 ന്ന്

വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത് ഇന്നലെ  രാത്രി  10 :20 ന്ന്  റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി ഇന്ന്  രാവിലെ  9:20 തോടെ  നെടുമ്പാശേരിഇറക്കി  അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തി    കെഎംസിസി  നേതാവ്   NP  ഹനീഫ സാഹിബിന്റെ  ജനാസ  നമസ്ക്കാരം   ഉച്ചക്ക് (    22 / 7/ 2022 ന്  വെള്ളിയാഴ്ച  )  2.30 pm ന്   വേങ്ങര ,  , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ  വെച്ച് നടക്കും.    രണ്ട് മണിക്ക്  ജുമാ മസ്ജിദ് പരിസരത്തു  പോതു ദര്ശനത്തിന്  സൗകര്യം ഉണ്ടാവും. വീട്ടിൽ  പോതു ദര്ശനം ഉണ്ടാവില്ല.  .വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കുന്നുംപുറം ഭാഗത്തു നിന്നും വരുന്നവർ മിനി ജംഗ്‌ഷൻ നിന്നും ഇടത്തേക് മിനി കാപ്പിൽ കിളിനാക്കോട് റോഡ് 2km രിഫാഈ ജുമാ മസ്ജിദ് മിനി കാപ്പിൽ. മസ്ജിദ് ലൊക്കേഷൻ അറിയാൻ ക്ലിക്ക് ചെയുക  ബുധനഴ്ച്ച  റിയാദിലെ  സുമേഷി ഹോസ്പിറ്റലിൽ വെച്ച്  ഇന്ത്യൻ സമയം രാത്രി മരണപെ

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 10 ഇടത്ത് LDF വിജയം; ഒമ്പതിടത്ത്‌ UDF, BJP 1

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ എല്‍ഡിഎഫിന് വിജയം. ഒമ്പത്‌ വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഒരു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചു. 20 വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്‌ തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മൂത്തേപ്പടി. തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മല്‍ വാര്‍ഡുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത് തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്. മഞ്ചേരി കിഴക്കേത്തല, മലപ്പുറം അത്തവനാട്, കുറ്റിപ്പുറം എടച്ചാലം വാര്‍ഡുകളിലാണ് യു.ഡിഎഫ് വിജയം നേടിയത്. എളമ്പല്ലൂര്‍ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി വിജയിച്ചത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് ലഭിച്ചു:, ആ വോട്ട് ചെയ്തത്...

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന് കേരളത്തിൽ നിന്ന് ഒരു വോട്ട് ലഭിച്ചു . യശ്വന്ത് സിൻഹയ്ക്ക് കേരളത്തിൽ നിന്നും മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ ഒരു വോട്ട് കുറഞ്ഞു. കേരളത്തിൽ നിന്നുള്ള 140 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ വോട്ടാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. ദ്രൗപദി മുർമ്മുവിന് വോട്ട് നൽകിയത് ആരാണെന്ന് വ്യക്തമല്ല. അതേസമയം ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടിയിരുന്നു. ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം

പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഒരു പ്രത്യേകതയുണ്ട്....

ഇത്തവണ രാഷ്ട്രപതി ഭവനിലേക്ക് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഭരണഘടനയുടെ തലവനായി ഒരു വ്യക്തി കടന്ന് വരുമ്പോൾ 'സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ' ഭാരത മഹാ രാജ്യത്തെ അഭിസംബോധന ചെയ്യേണ്ട വ്യക്തി കൂടിയാണ്... ഭാരതം സ്വാതന്ത്യ ലബ്ധിയുടെ 75ആം വർഷം അടുത്ത മാസം ആഘോഷിക്കുമ്പോൾ പുതിയ രാഷ്ട്രപതി എത്തുന്നത് പണ്ഡിറ്റ് ദയാൽജി മുന്നോട്ട് വക്കുന്ന അന്ത്യോദയ എന്ന ആശയത്തിന്റെ കൂടി പൂർത്തീകരണമായാണ്... ഇന്ത്യൻ സൈന്യത്തിന്റെ സുപ്രീം കമാൻഡറായി, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ രാഷ്ട്രത്തലൈവിയായി, ദ്രൗപതി മുർമു എന്ന വ്യക്തി ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രസിഡന്റായി രാഷ്ട്രപതി ഭവനിലേക്ക് വരുമ്പോൾ.... അവർ ഇന്നാട്ടിലെ അരികുവൽക്കരിക്കപ്പെട്ട അവസാന പൗരന്റെ പ്രതിനിധി കൂടിയാണ്...❤️ ജാതി വർണ ഗോത്രങ്ങൾ തിരിച്ചുള്ള ഡെഫിനിഷൻ മാറ്റി നിർത്തിയാൽ,  ഭർത്താവ് നഷ്ടപെട്ട് വിധവയായി അധികം വൈകാതെ മൂത്ത മകൻ നഷ്ടപ്പെട്ടു.... പിന്നാലെ വീണ്ടും മറ്റൊരു മകനെ കൂടി നഷ്ടപ്പെട്ടു വ്യക്തി ജീവിതത്തിൽ ഇത്തരം പ്രതിസന്ധികളെ കഠിനമായി അതിജീവിച്ച് ശേഷിക്കുന്ന ഏക മകളെ വളർത്തിയ "അതിജീവി

ദ്രൗപദി മുർമു രാജ്യത്തിന്റെ 15ാ-മത് രാഷ്ട്രപതിയാകും

രാജ്യത്തെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ​ഗോത്ര വിഭാ​ഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്ന ആദ്യ വനിതയാണ് ദ്രൗപദി മുർമു. 776 പാർലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടുന്ന 4809 പേരാണ് വോട്ടുചെയ്തത്. നാൽപ്പത്തിയൊന്ന് പാർട്ടികളുടെ പിന്തുണ ദ്രൗപദി മുർമുവിനുണ്ടായിരുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ തോൽപ്പിച്ചാണ് ദ്രൗപതി മുർമ്മു രാഷ്ട്രപതി പദത്തിലേക്കെത്തിയത് ഉച്ചയ്ക്ക് 1.30യോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ റൗണ്ടിൽ മുർമുവിന് 39 ശതമാനം വോട്ട് ലഭിച്ചിരുന്നു. 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് റിപ്പോർട്ട്. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്. 1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും പുതുതായി തിരഞ്ഞെടുക്കപ്പ

ഹനീഫ സാഹിബിന്റെ മയ്യത്ത് നാളെ നാട്ടിലെത്തും

വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബിന്റെ മയ്യത്ത്നാ ഇന്ന് രാത്രി  10 :20 ന്ന്  റിയാദിൽ നിന്നും പുറപ്പെട്ട് ശ്രീലങ്ക വഴി നാളെ രാവിലെ  9:20 തോടെ  നെടുമ്പാശേരിഇറക്കി  അവിടെനിന്നും ആംബുലൻസിൽ വീട്ടിലെത്തിക്കും.    കെഎംസിസി  നേതാവ്   NP  ഹനീഫ സാഹിബിന്റെ  ജനാസ  നമസ്ക്കാരം  നാളെ ഉച്ചക്ക് (    22 / 7/ 2022 ന്  വെള്ളിയാഴ്ച  )  2.30 pm ന്   വേങ്ങര ,  , മിനി കാപ്പിൽ രിഫാഈ ജുമാ മസ്ജിദ് ൽ  വെച്ച് നടക്കും.    രണ്ട് മണിക്ക്  ജുമാ മസ്ജിദ് പരിസരത്തു  പോതു ദര്ശനത്തിന്  സൗകര്യം ഉണ്ടാവും. വീട്ടിൽ  പോതു ദര്ശനം ഉണ്ടാവില്ല.  ദുരെ സ്ഥലങ്ങളിൽനിന്ന്  വരുന്നവർ  വേങ്ങര പരിസരത്തെ പള്ളികളിൽ ജുമുഅ നിസ്കരിച്ചു വരേണ്ടതാണ്.വേങ്ങര ഭാഗത്തു നിന്നും വരുന്നവർ സിനിമ ഹാൾ ജംഗ്ഷനിൽ ചെറുർ റോഡിൽ മിനി ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക് മിനി കാപ്പിൽ കിളനക്കോട് റോഡിൽ 2km മിനി കാപ്പിൽ റിഫഹീ ജുമാ മസ്ജിദ്. കുന്നുംപുറം ഭാഗത്തു നിന്നും വരുന്നവർ മിനി ജംഗ്‌ഷൻ നിന്നും ഇടത്തേക് മിനി കാപ്പിൽ കിളിനാക്കോട് റോഡ് 2km രിഫാഈ ജുമാ മസ്ജിദ് മിനി കാപ്പിൽ. മസ്ജിദ് ലൊക്കേഷൻ അറിയാൻ ക്ലിക്ക് ചെയ

അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കഴിഞ്ഞ 21ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുളളവർ..

അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കഴിഞ്ഞ 21ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുളളവർ ശരീരത്തിൽ കുമിളകൾ,തലവേദന, ശരീരവേദന, പനി, ശരീരത്തിൽ തടിപ്പുകൾ/ പേശിവേദന, തൊണ്ടവേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയവ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡസ്കിനെ സമീപിക്കുക.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 104, 1056, 0471 2552056 മങ്കിപോക്സ് ലക്ഷണങ്ങൾ  പനി, ശരീരത്തിൽ തടിപ്പുകൾ/കുമിളകൾ കടുത്ത തലവേദന, ശരീരവേദന, പേശിവേദന,തൊണ്ടവേദന,ഭക്ഷണം ഇറക്കുമ്പോൾ വേദന, ചെവിയുടെ പിൻഭാഗം, കഴുത്ത്, കക്ഷം, കാലിടുക്കുകൾ എന്നിവിടങ്ങളിൽ കഴലവീക്കം മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യാത്ര ചെയ്തിട്ടുള്ള,ലക്ഷണങ്ങളില്ലാത്ത യാത്രക്കാർ ലക്ഷണങ്ങൾ ഉണ്ടോയെന്ന് 21 ദിവസം സ്വയം നിരീക്ഷിക്കുക. വീട്ടിലെ ഗർഭിണികളുമായോ കുട്ടികളുമായോ പ്രതിരോധശേഷി കുറഞ്ഞവരുമായോ അടുത്ത് ഇടപഴകരുത്. • മാസ്ക് നിർബന്ധമായും ധരിക്കുക. പൊതു ഇടങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ വിളിക്കുക : 104, 1056, 0471 2552056

ചിക്കന് വന്‍ വിലക്കുറവ്; തിക്കിതിരക്കി ജനം, പരിശോധിച്ചപ്പോൾ തൂക്കത്തില്‍ കൃത്രിമം, ഉടമ അറസ്റ്റില്‍

വിൽപ്പനയിൽ സംശയം തോന്നി തൂക്കി നോക്കിയപ്പോളാണ് വിലക്കുറവിന്റെ രഹസ്യം പൊളിഞ്ഞത്. മലപ്പുറം: മാര്‍ക്കറ്റ് വിലയെക്കാള്‍ വന്‍ വിലക്കുറവില്‍ ചിക്കൻ വില്‍പ്പന നടത്തിയതോടെ മലപ്പുറം ചങ്ങരംകുളത്തെ കോഴിക്കടയിലേക്ക് ജനങ്ങൾ ഇരച്ചുകയറി. ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എം എസ് കോഴിക്കടയിലാണ് മറ്റ് കടകളിലേക്കാൾ വിലക്കുറവിൽ ചിക്കൻ വിൽപ്പന നടന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ചിക്കന്‍ നല്‍കുന്നു എന്ന ബോഡ് വെച്ചായിരുന്നു എടപ്പാള്‍ സ്വദേശി അഫ്‌സല്‍ (31) ന്റെ ചിക്കൻ വിൽപ്പന.  എന്നാൽ ഈ വിൽപ്പനയിൽ സംശയം തോന്നി തൂക്കി നോക്കിയപ്പോളാണ് വിലക്കുറവിന്റെ രഹസ്യം പൊളിഞ്ഞത്. തൂക്കത്തിൽ കൃത്രിമം കാണിച്ചാണ് ഇയാൾ കുറഞ്ഞ വിലയിൽ ചിക്കൻ വിൽപ്പന നടത്തിയിരുന്നത്. വില കുറച്ച് നല്‍കുന്ന കോഴി ഇറച്ചി ഇലട്രോണിക്ക് തുലാസില്‍ റിമോട്ട് ഉപയോഗിച്ച് തൂക്കം കുറച്ച് നല്‍കി വരികയായിരുന്നു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്ഥിരമായി നടത്തിവന്ന വഞ്ചന പുറത്തായത്. സംഭവം പുറത്തെത്തിയതോടെ ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി എടപ്പാള്‍ സ്വദേശിയുടെ കട പൂട്ടിക്കുകയും, തുലാസുകള്‍ എടുത്ത് കൊണ്ടുപോകുകയും ചെ

കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം

  കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. മസ്ജിദിനു പിൻവശത്തെ കെട്ടിടത്തിലെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഐ എ എം ഇ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. അഞ്ചു യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണച്ചു കൊണ്ടിരിക്കുന്നു. നിരവധി പുസ്തകങ്ങളും രേഖകളും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാണ്.  

സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് രക്തദാനം ചെയ്യാൻ 4 മലയാളികൾ സൗദിയിലേക്കു വിമാനം കയറി

നാലു മലയാളികൾ സൗദിയിലേക്കു വിമാനം കയറി; കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി! മലപ്പുറം • ജീവനോളം വിലയുള്ള കരുതലുമായി കേരളത്തിൽനിന്ന് 4 പേർ സൗദിയിലേക്കു വിമാനം കയറി. സൗദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിന് അപൂർവ ഗ്രൂപ്പ് രക്തം ദാനം ചെയ്യുന്നതിനാണ് ബ്ലഡ് ഡോണേഴ്സ് കേരള അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ്‌ ഫാറൂഖ് (തൃശൂർ), മുഹമ്മദ്‌ റഫീഖ് (ഗുരുവായൂർ) മുഹമ്മദ്‌ ഷരീഫ് (പെരിന്തൽമണ്ണ) എന്നിവർ ഇന്നലെ കരിപ്പൂരിൽനിന്ന് പുറപ്പെട്ടത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന കുട്ടിക്കാണ് അപൂർവ ഗ്രൂപ് ആയ ബോംബെ ഒ പോസിറ്റീവ് രക്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. ഇതിന് വേണ്ടി കുട്ടിയുടെ ബന്ധുക്കൾ വിവിധ ഭാഗങ്ങളിൽ അന്വേഷിച്ചിരുന്നു. വിവരം ശ്രദ്ധയിൽപെട്ട സൗദിയിലെ ബിഡികെ ജനറൽ സെക്രട്ടറി ഫസൽ ചാലാട്, ബിഡികെ കേരള വൈസ് പ്രസിഡന്റ്‌ സലീം വളാഞ്ചേരിയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മറ്റ് അംഗങ്ങളുമായി ആശയ വിനിമയം നടത്തിയാണ് ബോംബെ ഒ പോസിറ്റീവ് രക്തമുള്ള 4 പേരെ കണ്ടെത്തിയത്. Flash news കോഴിക്കോട് മർക്കസ് കോംപ്ലക്സിൽ വൻ തീപിടുത്തം

KMCC നേതാവ് എൻ.പി.ഹനീഫ സാഹിബ്‌ വിടവാങ്ങി

പ്രമുഖ കെ.എം.സി.സി.നേതാവ് എൻ.പി.ഹനീഫ ഇന്ന് 2022 ജൂലായ് 20 ബുധൻ വൈകുന്നേരം റിയാദിലെ സുമേഷി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം ഏറെ ദു:ഖത്തോടെ  എല്ലാവരെയും അറീക്കുന്നു. ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേങ്ങര സ്വദേശിയായ ഹനീഫ ജിദ്ദയിലും ദമാമിലും, റിയാദിലും.കെ.എം.സി.സി. സംഘട രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ജിദ്ദയിൽ അൽ റൗദ ഏരിയ കെ.എം.സി.സി.ക്കും ജിദ്ദ വേങ്ങര മണ്ഡലം കെ.എം.സി.സി.ക്കും നേതൃത്വം നൽകിയ ഹനീഫ താൻ ജോലി ആവശ്യാർത്ഥം ചെന്ന എല്ലാ ഇടങ്ങളിലും തൻ്റെ സംഘടനയുടെ പ്രചാരകനും പ്രവർത്തകനുമായി മാറുകയായിരുന്നു. ദമാമിലും റിയാദിലും ഹനീഫ കെ.എം.സി.സി സംഘടന ഇടങ്ങളിൽ ആത്മാർത്ഥമായ സേവന സമർപ്പണം കൊണ്ട് തൻ്റെ വ്യക്തി മുദ്ര പതിപ്പിച്ചു. ജീവ കാരുണ്യ സേവന മേഖലകളിൽ ഈ മികച്ച സംഘാടകൻ്റെ സംഭാവന കെ.എം.സി.സി.ക്ക് വിസ്മരിക്കാനാവില്ല. നാട്ടിലും മറു നാട്ടിലും ഹരിത പ്രസ്ഥാനത്തിൻ്റെ അഭിമാനക്കൊടി ഉയർത്തി പിടിച്ച പ്രിയ സഹ പ്രവർത്തകൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരങ്ങൾ അർപ്പിക്കുന്നു. ഹനീഫയുടെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു. ജിദ്ദ കെ.എം.സി.സി.യുടെ അനുശോചനം രേഖപ്പെടുത്തുന്നു .സർവ്വശ

സൗദി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഹനീഫ സാഹിബ്‌ മരണപെട്ടു

സൗദി റിയാദിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന NP ഹനീഫ സാഹിബ്‌ മരണപെട്ടു  വേങ്ങര: ചേറൂർ മിനി കാപ്പിൽ നരിപ്പറ്റ ബീരാൻ  (Late)എന്നവരുടെ മകൻ N P ഹനീഫ സാഹിബ്‌  എന്നവർ അല്പം മുൻപ് റിയാദ് സുമേഷി ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടതായി വിവരം ലഭിച്ചിരിക്കുന്നു.കുറച്ച് ദിവസങ്ങളായി  ഹനീഫ സാഹിബ്‌  സൗദി റിയാദിലെ പ്രമുഖ ഹോസ്പിറ്റലിൽ അതി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.മരണ കാരണം തലച്ചോറിന് സ്ട്രോക് ബാധിച്ചതാണ്. ജിദ്ദ , റിയാദ് , ദമ്മാം മേഖലകളിലെ KMCC ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ ഇടപെടൽ നടത്തിയിരുന്നു. ബൈത്തുറഹ്മ മാതൃകയിൽ വേങ്ങര മണ്ഡലത്തിലെ പാവപെട്ട കുടുംബനാഥൻമാർക്ക് ഉപജീവനമാർഗ്ഗം എന്ന രീതിയിൽ ദമ്മാം കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ മഹീശത്തുറഹ്മ എന്ന പേരിൽ സൗജന്യ ഓട്ടോറിക്ഷ പദ്ധതിയുടെ മുഖ്യ ശിൽപ്പികളിൽ ഒരാളായിരുന്നു NP ഹനീഫ സാഹിബ്‌. കെ.എം.സി.സി യുടെ നേതൃത്വത്തിൽ പാവങ്ങൾക്കത്താണിയായി മുഴു സമയവും ഓടി നടന്ന നിശബ്ദനായ വലിയ മനുഷ്യനായിരുന്ന അദ്ദേഹം, എപ്പോഴും മറ്റുളളവരുടെ പ്രയാസങ്ങൾ തീർക്കാനും, വേദനിക്കുന്ന വർക്കാശ്വാസമാവാനും വേണ്ടി ജീവിക്കുകയ

കുറുക ഗവൺമെന്റ് ഹൈസ്കൂളിലേക്ക് അടുക്കള പാത്രങ്ങൾ നൽകി

വേങ്ങര: കുറുക ഗവൺമെന്റ് ഹൈസ്കൂളിലേക്ക് ആവശ്യമായ അടുക്കള പാത്രങ്ങൾ വേങ്ങര സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പി.ടി.എ കമ്മിറ്റി സമാഹരിച്ച് നൽകി. 35,000 രൂപയോളം വിലവരുന്ന പാത്രങ്ങളാണ് സ്കൂളിൽ നടന്ന ചടങ്ങിൽ വേങ്ങര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ മുഹമ്മദ്കുട്ടി സ്കൂൾ ഹെഡ്മിസ്ട്രസ് കെ.ജസീന്തക്ക് കൈമാറിയത്. ചടങ്ങിന് പി.ടി.എ പ്രസിഡന്റ് പറങ്ങോടത്ത് അബ്ദുൽ അസീസ് അധ്യക്ഷ്യത വഹിച്ചു. സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എ.കെ നാസർ മുഖ്യാത്ഥിയായി പങ്കെടുത്തു. എസ്.എം.സി ചെയർമാൻ പറങ്ങോടത്ത് മുസ്തഫ, പി.ടി.എ വൈസ് പ്രസിഡന്റ് വേലായുധൻ.സി , മറ്റ് പി.ടി.എ അംഗങ്ങളായ മുസ്തഫ മങ്കട, ഫത്താഹ് മൂഴിക്കൽ, സി.ടി മൊയ്തീൻ, എം.പി അസീസ്, സിറാജ് ടി.വി, ജാബിർ ടി വി, സ്കൂൾ ടീച്ചേഴ്സായ സെബാസ്റ്റ്യൻ ജെ, രജ്ജിത്ത്, പ്രജീഷ്.പി, സൗദാബി ടി.വി എന്നിവർ സംബന്ധിച്ചു.

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരണപെട്ട മുഹമ്മദ്‌ അലിയെ മറവ് ചെയ്തു

പെരുമ്പുഴ കടവിൽ നിന്നും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരണപെട്ട മുഹമ്മദ്‌ അലിയെ മറവ് ചെയ്തു  കാച്ചടി പെരുമ്പുഴയിൽ  പേരുമ്പുഴ തോട്ടിലൂടെ ഒഴിക്കി കടലുണ്ടിപ്പുഴയിലേക്ക് പോകുകയായിരുന്നു. പുതുപറമ്പ് സോദേശി  മുഹമ്മദലി പയ്യനാട് 44 വയസ് എന്നയാൾ  തോട് മുറിച്ചു കടക്കാൻ ശ്രമിക്കുന്നിടെ അപകടത്തിൽ പെട്ടുകയും രക്ഷിക്കാൻ കൂടെ ആളുകൾ ഇറങ്ങിയെങ്കിലും ഒഴിക്കിൽ പെട്ട് പുഴയിലേക്ക് പോകുകയായിടുന്നു,  ഫയർ ഫോയിസും, ട്രോമാകെയർ, IRW, നാട്ടുകാർ മുതലായവരുടെ സംയുക്ത തിരച്ചിലിൽ 2 ദിവസതിന്ന് ശേഷം ഇന്നലെ 3 മണിയോടെയാണ് ബോഡി ലഭിച്ചത്, ഇന്ന് തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് പോസ്മോട്ടം നടപടി ക്രമങ്ങൾ പൂർത്തിയായി ബോഡി വിട്ട് കിട്ടി ഉടൻ പുതുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. ഭാര്യ: ഹസീന. മക്കൾ: ഹനിയ ഹനാൻ, അൻ ഷിദ ഷെറിൻ. സഹോദര ങ്ങൾ: അബ്ദുള്ളകുട്ടി, ആമിന, മൈമുന, ആയിശ. _കടലുണ്ടി പുഴയിൽ ഒഴുക്കിൽ പെട്ട് മരണപ്പെട്ട സഹോദരൻ മുഹമ്മദലിയുടെ  മരണാനന്തര ചടങ്ങുകൾ മുസ്ലിംലീഗ് വേങ്ങര മണ്ഡലം ട്രഷർ അലി അക്‌ബർ സാഹിബിന്റെ നിർദ്ദേശപ്രകാരം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ വെ

തിരുരിൽനിന്നും മൂന്നാറിലേക്ക് KSRTC യിൽ ടൂറ് പോകാം നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

മലക്കപ്പാറക്ക് ശേഷം മൂന്നാറിലേക്ക് ക്ഷണിച്ച് കെ.എസ്.ആർ.ടി.സി.. തിരൂരിൽ നിന്നുള്ള ആദ്യ ഉല്ലാസയാത്രക്ക് ശേഷം തിരൂർ - മൂന്നാർ യാത്രയൊരുക്കി ksrtc. യാത്രക്കാരുടെ താല്പര്യാർത്ഥം സൂപ്പർ ഡീലക്സ് എയർ ബസാണ് തയ്യാറാക്കിയിട്ടുള്ളത്. 1200 രൂപയാണ് നിരക്ക് വരുന്നത്. തിരൂരിൽ നിന്ന് മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രയും, മൂന്നാറിൽ രാത്രി എസി സ്ലീപ്പർ ബസ്സിൽ ഉറങ്ങാനുള്ള സൗകര്യവും, മൂന്നാറിൽ ഒരു പകൽ മുഴുവൻ ksrtc ബസ്സിൽ സൈറ്റ് സീയിങ്ങും ഇതിൽ ഉൾപ്പെടുന്നു. 23/07/2022 ശനിയാഴ്ചയാണ് മൂന്നാർ യാത്ര നിശ്ചയിച്ചിട്ടുള്ളത്. തിരൂരിൽ നിന്ന് രാവിലെ 11:00ന് പുറപ്പെട്ട് രാത്രിയോടെ മൂന്നാറിലെത്തും. അന്ന് രാത്രി ഡിപ്പോയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുളള സ്ലീപ്പർ ബസ്സിൽ ഉറങ്ങിയ ശേഷം, പിറ്റേന്ന് രാവിലെ 09:00 മണിയോടെ മൂന്നാറിൻ്റെ മനോഹര കാഴ്ചകളിലേക്ക് കടക്കും. Ksrtc യുടെ സൈറ്റ് സീയിങ് ബസാണ് ഇതിനായി ഉപയോഗിക്കുക. സന്ദർശിക്കുന്ന സ്ഥലങ്ങൾ:- 1 .ടീ മ്യൂസിയം            Entry fee  Rs 125/- 2. ടോപ്പ് സ്റ്റേഷൻ            Entry Fee Rs 20/- 3. കുണ്ടള ഡാം             Free entry 4. എക്കോ പോയിന്റ്             Entry

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

കടലുണ്ടി പുഴയിൽ കാണാതായ ആളുടെ മൃദ്ധദേഹം ലഭിച്ചു പ്രഭാത വാർത്തകൾ    2022 | ജൂലൈ 20 | ബുധൻ | 1197 |  കർക്കടകം 4 |  രേവതി 1443 ദുൽഹിജജ20                    ➖➖➖ ◼️റോഡുകളിലെ കുഴിയടക്കാന്‍ 'കെ റോഡ്' എന്നാക്കണോയെന്ന് കേരള ഹൈക്കോടതി. ആറു മാസത്തിനകം റോഡു തകര്‍ന്നാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനുമെതിരെ വിജിലന്‍സ് നടപടിയെടുക്കണം. ഒരു വര്‍ഷത്തിനുളളില്‍  അന്വേഷണം പൂര്‍ത്തിയാക്കണം. നല്ല റോഡ് ജനങ്ങളുടെ അവകാശമാണ്. റോഡുപണിക്കുളള പണം വകമാറ്റി ചെലവാക്കുന്നതു ശരിയല്ല. കൊച്ചി കോര്‍പറേഷന്‍ പരിധിയിലേതടക്കം നിരവധി റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജഡ്ജി ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം.   ◼️വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ച് 'കൊല്ലാന്‍ ശ്രമിച്ച'തിന്റെ ഗൂഢാലോചനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനു ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റു ചെയ്യരുതെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതി രാവിലെ ഉത്തരവിട്ടിരു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്