ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

നാളെ ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം വേലിയേറ്റത്തിന് കാരണമായേക്കുമെന്ന് വിദഗ്ധർ

നാളെ (ബുധന്‍) ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം വേലിയേറ്റത്തിന് കാരണമായേക്കുമെന്ന് വിദഗ്ധർ. ചന്ദ്രൻ ഭൂമിയുമായി അടുത്തു വരുന്നതാണ് കാരണം. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ആകർഷണം കൂടുന്നത് ഉയർന്ന തിരമാലകൾക്ക് കാരണമാകാറുണ്ട്. കടൽക്കാറ്റ് വർധിപ്പിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ തീരദേശത്ത് വെള്ളം കയറാറുമുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ മൂണാണ് നാളെ (ബുധന്‍) ദൃശ്യമാകുക. ജൂലൈ 4 ന് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന അഫലിയോൺ പ്രതിഭാസത്തിനു ശേഷമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂൺ എന്നു വിളിക്കുന്നത്. ബുധനാഴ്ച അർധരാത്രി 2.07 മുതൽ സൂപ്പർമൂൺ കാണാനാകും. ഏറെ ശോഭയോടെ വലിയ ചന്ദ്രനാണ് സൂപ്പർ മൂണിന്റെ പ്രത്യേകത. ബുധനാഴ്ച സൂപ്പർമൂൺ സംഭവിക്കുമ്പോൾ ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,57,264 കി.മി അകലെയായിരിക്കും. കഴിഞ്ഞ ജൂൺ 14 ന് സൂപ്പർ മൂൺ ഉണ്ടായിരുന്നു. അന്ന് 3,63,300 കി.മി അകലെയായിരുന്നു ചന്ദ്രൻ. അതായത് ഇത്തവണ കൂടുതൽ വലിപ്പത്തിലും തെളിച്ചത്തിലും ചന്ദ്രനെ കാണാൻ കഴിയും എന്നർഥം. ഇത്തവണ മൂന്നു ദിവസം പൂർണ ചന്ദ്രനെ കാണാനാകും. ചൊവ്വാഴ്ച പുലർച്ചെ മുതൽ വ

അരുതേ !!അപകടത്തിന്റെ ഈ ആകാശ കാഴ്ചകൾ

സൺ റൂഫ് ഉള്ള വാഹനങ്ങളിൽ പുറത്തെ കാഴ്ചകൾ കാണുന്നതിനായി ഒന്നിലധികം കുട്ടികളെ വരെ  സീറ്റിൽ കയറ്റി നിർത്തിക്കൊണ്ട്   വാഹനം ഓടിച്ചു പോകുന്ന കാഴ്ചകൾ നമ്മുടെ നിരത്തുകളിൽ കാണാറുണ്ട് തീർത്തും അപകടം നിറഞ്ഞ ഒന്നാണ് ഇത്തരത്തിലുള്ള പ്രവർത്തി .  വാഹനം  ആടി ഉലയുമ്പോഴോ  പെട്ടെന്ന്  ബ്രേക്ക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തിൽ  കുട്ടികൾ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാൻ  ഉള്ള സാധ്യത വളരെ കൂടുതലാണ് . തെറിച്ചു പോയില്ലെങ്കിൽ കൂടി ബ്രേക്കിംഗ് സമയത്ത് കുട്ടികളുടെ കഴുത്തോ നെഞ്ചോ അതിശക്തിയായി  റൂഫ്  എഡ്ജിൽ ഇടിക്കുകയും ഗുരുതരമായ പരിക്ക് സംഭവിക്കുന്നതിനും ഇടയാക്കും ...  മോ. വാഹന നിയമം 194 (B) പ്രകാരം 14 വയസ്സിന് മുകളിൽ പ്രായമുള്ളവർ സീറ്റ് ബെൽറ്റും 14 വയസ്സിന് താഴെയാണ് പ്രായം എങ്കിൽ സീറ്റ് ബെൽറ്റോ ചൈൽഡ് റീസ്ട്രെയിന്റ് സിസ്റ്റമോ ഒരു കാറിൽ സഞ്ചരിക്കുന്ന സമയത്ത് നിർബന്ധമായും ധരിക്കേണ്ടതുമാണ്.  👍 ചെറിയ വേഗതയിൽ കാറിൽ ശബ്ദശല്യമില്ലാതെ തന്നെ ശുദ്ധവായു സഞ്ചാരം ഉറപ്പുവരുത്തുന്നതിനും ചെറിയ മഴയോ മഞ്ഞോ ഉള്ള സന്ദർഭത്തിൽ കാഴ്ച ഭംഗിക്കും  സൺറൂഫ് സഹായകരമാണ്.  👎 നല്ല വെയിലുള്ളപ്പോഴു

ഗൂഗിൾ മാപ്പ് പണികൊടുത്തു; പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് പുറപ്പെട്ട കാർ എത്തിപ്പെട്ടത് പാടത്തെ വെള്ളക്കെട്ടിൽ

 വഴിയറിയാതാവുമ്പോള്‍ യാത്ര തുടരണമെങ്കില്‍ ഇന്ന് എല്ലാവരും ഗൂഗിള്‍ മാപ്പിന്റെ സഹായം തേടാറുണ്ട്. പലര്‍ക്കും അത് വലിയ ഉപകാരമാണെങ്കിലും ചിലര്‍ക്കെങ്കിലും എട്ടിന്റെ പണി കിട്ടാറുണ്ട്. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് പണികിട്ടുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയായി ഒട്ടേറെയാണ് കേള്‍ക്കുന്നത്. അങ്ങനെ ഒരു സംഭവമാണ് എടരിക്കോട്  നിന്നും പുറത്തുവരുന്നത്. പൊന്മുണ്ടത്ത് നിന്ന് പുതുപറമ്പിലേക്ക് പോകേണ്ട തിരൂര്‍ സ്വദേശിക്കും കുടുംബത്തിനാണ് ഗൂഗിള്‍ മാപ്പ് പണി കൊടുത്തത്. ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറമാട്ടിലെ കുത്തനെയുള്ള ഇറക്കത്തിലാണ്. പിന്നെ വഴി അവസാനിച്ചു. മുന്നില്‍ ആകെയുണ്ടായിരുന്നത് വെള്ളക്കെട്ട് നിറഞ്ഞ പാടം മാത്രം. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി സമയത്ത് ആള്‍ത്താമസമില്ലാത്ത സ്ഥലത്തായിരുന്നു ഇവര്‍ എത്തിപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. കാര്‍ അവിടെ കുടുങ്ങിയതോടെ ഇവര്‍ തിരിച്ചു നടന്ന് മറ്റൊരു വാഹനം വരുത്തി യാത്ര തുടരുകയായിരുന്നു. അടുത്ത ദിവസം പ്രദേശവാസികള്‍ ചേര്‍ന്ന് ഏറെ കഷ്ടപ്പെട്ടാണ് കാര്‍ റോഡിലേക്ക് എത്തിച്ചത്. കയര്‍ ഉപയോഗിത്ത് വാഹനം കെട്ടിവലിക്ക

തെലങ്കാനയിൽ മൃഗമഴ പെയ്തു

മത്സ്യ മഴയെ കുറിച്ചും, ആസിഡ് മഴയെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാല്‍ മത്സ്യങ്ങള്‍ക്ക് പകരം മൃഗങ്ങളോ ജന്തുക്കളോ ആണ് മഴക്കൊപ്പം പെയ്യുന്നത് എങ്കിലോ? തെലങ്കാനയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മൃഗമഴ എന്ന പ്രതിഭാസം ഉണ്ടായത്. ജനങ്ങൾക്ക് ഇതുവരെ കാണാത്ത ഒരു പ്രതിഭാസമായിരുന്നു ഇത്. ആകാശത്തില്‍ നിന്ന് വീണത് തവളകള്‍, ഞണ്ടുകള്‍ എന്നിവയായിരുന്നു. ഒപ്പം ആകാശത്തുനിന്ന് മത്സ്യങ്ങളും വീണു.  ജഗ്തിയാല്‍ പട്ടണത്തിലെ സായ് നഗറിലാണ് സംഭവം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആകാശത്ത് നിന്ന് ജലജീവികള്‍ മഴയായി വര്‍ഷിക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ആളുകള്‍ ഭയന്നു. പ്രദേശത്ത് ആ ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ നമ്മുടെ രാജ്യത്ത് കുറവാണെങ്കിലും, ലോകത്തിന്റെ പല ഭാഗത്തും ഇത് സംഭവിക്കാറുണ്ട്. ഇതിന് കാരണമെന്ന് പറയപ്പെടുന്നത് ഒരു അപൂര്‍വ കാലാവസ്ഥാ പ്രതിഭാസമാണ്. ഞണ്ട്, ചെറിയ മത്സ്യങ്ങള്‍, തവളകള്‍ തുടങ്ങിയ ചെറിയ ജലജീവികളെ വാട്ടര്‍ സ്പൗട്ടുകള്‍ ( നീർച്ചുഴി സ്തഭം ) വലിച്ചെടുക്കുകയും, പിന്നീട്, വാട്ടര്‍ സ്പൗട്ടിന് ശക്തി നഷ്ടപ്പെടുമ്പോള്‍, ജീവികള്‍ മഴയായി വര്‍ഷിക്കുകയു

കരുവാരക്കുണ്ട് മലയോരത്ത് പെയ്യു ന്ന കനത്ത മഴയിൽ ഒലിപ്പുഴ കരകവിഞ്ഞു.കടലുണ്ടിപുഴയുടെ ഭാഗമാണിത്

കരുവാരക്കുണ്ട് . മലയോരത്ത് പെയ്യു ന്ന കനത്ത മഴയിൽ ഒലിപ്പുഴ കരകവി ഞ്ഞു. ഇതോടെ പുൽവെട്ട് റോഡിൽ വെള്ളം കയറി. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് കനത്ത മഴയിൽ ഒലിപ്പുഴയിൽ നിന്ന് റോഡിലേക്ക്  വെള്ളം കയറിയത്. റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. കാൽമുട്ടിനുവരെയാണ് ഈ മേഖ ലകളിൽ വെള്ളം കയറിയത്. ഇതോടെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വർ മറ്റു വഴിയിലൂടെയാണ് പുൽവെട്ട യിലെത്തിയത്. മറ്റു വാഹനങ്ങൾക്കും കടന്നുപോകാ നായില്ല. ട്രോമാകെയർ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇതുവഴിയുള്ള യാത്ര ക്കാരെ നിയന്ത്രിക്കാനായത്.

സംസ്ഥാനത്ത് അടുത്ത 5ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. അതുപ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലെർട്ട് ആണുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളിൽ നല്ല മഴ ലഭിച്ച സ്ഥലങ്ങളിലുമുള്ള പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്

പറന്നു കൊണ്ട് ഉറങ്ങാൻ കഴിയുന്ന പക്ഷി കേരളത്തിലും .തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിനു മുകളിൽ പറന്നുനടക്കുന്ന അത്ഭുത സഞ്ചാരി പക്ഷി.... ?

കറുത്ത കടലാള  കേരളത്തിൽ അപൂർവമായി മാത്രം കണ്ടിട്ടുള്ള ഒരു കടൽപക്ഷി....  പറന്നു കൊണ്ട് ഉറങ്ങാൻ കഴിയുന്ന  പക്ഷിയെ പറ്റി കേട്ടിട്ടുണ്ടോ...? തുടർച്ചയായി നാല് അഞ്ച് വർഷം വരെ കടലിനു മുകളിൽ പറന്നുനടക്കുന്ന അത്ഭുത സഞ്ചാരി പക്ഷി.... ? കറുത്ത കടൽ ആള (Sooty Tern) എന്ന ആ ഉലകം ചുറ്റും വാലിബൻ പറന്ന് പറന്ന് എൻറെ നാട്ടിലും എത്തി. മഞ്ചേരി ചെറുകുളം ഇ കെ സി കോളേജിനോട് ചേർന്ന വലിയ പാറയിൽ വെച്ചാണ് അപൂർവമായി മാത്രം കണ്ടിട്ടുള്ള ഈ പക്ഷിയെ  ഞാൻ ക്യാമറയിലാക്കിയത്..... ശരാശരി 30 വർഷമാണ് കറുത്ത കടൽ ആളകളുടെ ആയുർദൈർഘ്യം. ഈ കാലയളവിൽ കരയിൽ വരുന്നത് അപൂർവ്വം . വിരിഞ്ഞിറങ്ങി പറക്കാൻ ആവുന്നതോടെ പറന്നു തുടങ്ങും.ഇത് തുടർച്ചയായി നാല് അഞ്ച് വർഷം( up to 10 years) നീണ്ടു നിൽക്കും. പിന്നീട് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള കുറഞ്ഞ കാലം മാത്രം ആണ് ഇവ കരയിൽ എത്തുന്നത്. ഈ പറക്കലിന് ഇടയിലെ ഉറക്കമാണ് ബഹുരസം . ഒന്നോ രണ്ടോ സെക്കൻഡ് പറന്നു കൊണ്ട് ഉറങ്ങും. ഇങ്ങനെ വർഷങ്ങളോളം കടലിനു മുകളിൽ പറന്നു നടക്കും. ലോകത്തിൽ 20 മില്യണിലധികം കറുത്ത കടലാളകൾ ഉണ്ടെന്നാണ് കണക്ക്. 40 കിലോമീറ്റർ വരെ വേഗത്തിൽ ഇവയ്ക്ക് പറക്കാന

കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. (mohanlal viral video olavum theeravum movie location)

കുത്തിയൊലിക്കുന്ന പുഴയില്‍ നീന്തി വരുന്ന മോഹന്‍ലാലിനെ നരന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. സിനിമയാണെന്നറിഞ്ഞിട്ടും ഈ രംഗങ്ങള്‍ കാണുന്നവരില്‍ അമ്പരപ്പും ആരാധനയുമുണ്ടാക്കിയിട്ടുണ്ട്. പെരുമഴയും വന്‍ ഒഴുക്കിലും പതറാതെ നിന്ന് മോഹന്‍ലാല്‍ ഇപ്പോള്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഓളവും തീരവും എന്ന പുതിയ പ്രിയദര്‍ശന്‍ ചിത്രത്തിനായി കുത്തൊഴുക്കില്‍ ഡ്യൂപ്പില്ലാതെ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മധുവിനേയും ഉഷാ നന്ദിനിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി പി എന്‍ മോനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ പുനരാവിഷ്‌കരിക്കുന്നത്. തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പെരുമഴയില്‍ കറുത്ത ഷര്‍ട്ടും ലുങ്കിയും തലയിലൊരു കെട്ടുമായി നദിയിലൂടെ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന മോഹന്‍ലാലിനെ വിഡിയോയില്‍ കാണാം. വളരെ ആത്മവിശ്വാസത്തോടെ താരം തുഴയെറിയുന്നതുകണ്ട് ക്രൂവിലെ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയിലുണ്ട്.

വലിയോറയിലെയും പരിസര പ്രദേശങ്ങളിലെയും ബലി പെരുന്നാൾ നമസ്കാരം (10/07/2022 ഞായറാഴ്ച)

*വലിയോറ ചുള്ളിപ്പറമ്പ് പുത്തൻ പള്ളി: 07.00 am* *വലിയോറ ചെനക്കൽ മഹല്ല് ജുമാ മസ്ജിദ്: 07.00 am* *വലിയോറ ആയിഷബാദ് അബൂബക്കർ സിദ്ധീഖ് മസ്ജിദ്: 07.00 am* *വലിയോറ പാണ്ടികശാല വതനി മസ്ജിദ് ശഹ്റാനി 07.00 am* *വലിയോറ KPM ബസാർ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്: 07.00 am* *കൂരിയാട് മാതാട് ത്വയ്‌ബ മസ്ജിദ് : 07.00 am* *വലിയോറ മുതലമാട്‌ മഹല്ല് ജുമാ മസ്ജിദ് 07.30 am* *വലിയോറ ഇരുകുളം മഹല്ല് ജുമാ മസ്ജിദ് 07.30 am* *വലിയോറ പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദ്: 07.30 am* *വലിയോറ കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദ് : 07.30 am* *വലിയോറ അരീക്കപള്ളിയാളി  മസ്ജിദുൽ നവാൽ : 07.30 am* *വലിയോറ പൂക്കുളം ബസാർ പൂക്കുളം മസ്ജിദ് :  07.30 am* *കുറുക കുറുവിൽ കുണ്ട് നമസ്കാര പള്ളി: 07.30 am* *കൂരിയാട് മാർക്കറ്റ് ഖുതുബു സ്സമാൻ മസ്ജിദ്: 07.30 am* *വലിയോറ മനാട്ടി പറമ്പ് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി മഹല്ല് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി ഫാറൂഖ് ജുമാ മസ്ജിദ്: 08.00 am* *വലിയോറ പുത്തനങ്ങാടി മസ്ജിദുൽ മുഹാജിർ (കാട്ടിൽ പള്ളി): 08.00 am* *വലിയോറ പുത്തനങ്ങാടി മഞ്ഞാമാട് കടവ് റോഡ് മൂഴിയത്ത് പള്ളി : 0

വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറത്ത് മതസൗഹാർദത്തിന്റെ പ്രതീകമായി മാറി ഒരു ക്ഷേത്രത്തിലെ അന്നദാനം. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ സാന്നിധ്യമാണ് വേങ്ങര കിരാതമൂർത്തി ക്ഷേത്രത്തിലെ അന്നദാനത്തെ വേറിട്ടതാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവൻകാവിൽ കിരാതമൂർത്തി ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് കൂടിയായ അന്നദാനത്തിന്റെ സമാപനദിവസമാണ് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമെത്തിയത്. ദാനങ്ങളിൽ ഏറ്റവും പുണ്യകരവും മാഹാത്മ്യമേറിയതുമായ ചടങ്ങിൽ സാദിഖലി തങ്ങളുടെ സാന്നിധ്യം കൂടിയായപ്പോൾ മതസൗഹാർദ്ദം വിളിച്ചോതുന്ന വേദി കൂടിയായി മാറി. “കൂടിച്ചേരാനുള്ള അവസരം നമ്മൾ നഷ്ടപ്പെടുത്തരുത്. അടുത്ത് ഇരുന്ന് ലോഹ്യം ഒക്കെ പറയുമ്പോഴാണ് നാം അടുക്കുന്നത്. അകന്ന് പോവുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. ഭക്ഷണത്തിന്റെ രുചി നാവിനാണെങ്കിലും അതിലുമേറെ രുചി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മനസുകൾക്കാണ്. ആ രുചിയാണ് നാം നിലനിർത്തേണ്ടത്”- സാദിഖലി തങ്ങൾ പറയുന്നു.

ചത്ത കന്നുകളെ തോലുരിച്ച് വിൽക്കാൻ ശ്രമം;നാട്ടുകാർ ഇടപെട്ടതോടെ ശ്രമം പാളി.

തിരൂർ: ചത്ത കന്നുകളെ തോലുരിച്ച് വിൽക്കാൻ  ശ്രമം നാട്ടുകാർ ഇടപെട്ടതോടെ ശ്രമം പാളി. ആലത്തിയൂരിനും  ആലിങ്ങലിനും ഇടയിൽ ഉള്ള ഭാഗത്ത് ആണ് കണ്ടെയ്നറിൽ  കൂട്ടത്തോടെ കന്നുകളെ എത്തിച്ചത്.ഇവയിൽ  മൂന്ന് കന്നുകൾ ചത്ത നിലയിൽ ആയിരുന്നു. ഇവയെ കണ്ടെയ്നറില്‍  വച്ച് തന്നെ അറുത്തു തോലുരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സമീപപ്രദേശത്തുള്ളവര്‍  ഉടൻ തന്നെ പഞ്ചായത്തിനെ വിവരം അറിയിക്കുകയും ആരോഗ്യ വകുപ്പും പോലീസും സ്ഥലത്തെത്തുകയും ചെയ്‌തു. ഇത്തരത്തിൽ അറുത്ത മംസം നശിപ്പിക്കാന്‍ തീരുമാനിച്ചതായും  ലോറിയിൽ ഉണ്ടായിരുന്നവരെ  പോലീസ് കസ്റ്റഡിയിൽ  എടുത്തതായും അറിയിച്ചു.

കടലുണ്ടി പുഴയിൽ വെള്ളം കൂടുന്നു view

വലിയോറ പടിക്കപാറ വെള്തേടത് കടവിൽ വെള്ളം സ്റ്റെപ്പുകൾ എല്ലാം മൂടി റോഡിലേക്ക് കടക്കുന്നു  മഞ്ഞമ്മാട് കടവിൽ വെള്ളം റോഡിലേക്ക് കടക്കുന്നു 

പാതി വഴിയിൽ വഴി മുട്ടിയ കനാൽ - പ്രദേശത്ത് പതിവിലും അതികം ഒറു-മഴ വെള്ള കെട്ട് സൃഷ്ടികുന്നെന്ന് പരാതി

സാങ്കേതിക പ്രശ്നങ്ങൾ കാരണം ആഴ്ച്ചകളായി ടെൻഡർ എടുത്ത കോൺട്രാക്ടർക്ക് വർക്ക്‌ തുടങ്ങാൻ കഴിയാത്തത്  കാരണം   വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് നിർമിക്കുന്ന  വേങ്ങര പതിനേഴാം വാർഡിലെ മുതലാമാട്-വലിയോറ പാടം കനാൽ  പദ്ധതിയുടെ രണ്ടാം ഘട്ട  കനാൽ നിർമാണം നിലച്ചത് പ്രദേശ വാസികൾക്ക് പ്രയാസകരമാവുന്നു. പ്രദേശത്ത് രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാതെ കനാലിലൂടെ വന്ന വെള്ളം  മുട്ടിനു മേലെ അരക്ക് താഴെയായി കനാലിൽ തന്നെ മഴ വെള്ളവും ഒറു വെള്ളവും കെട്ടി നിൽക്കുകയാണ്. മഴ ശക്തമാവുന്നതോടെ വെള്ളം സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കും എന്നാ ആശങ്കയിലാണ് സമീപവാകൾ. വേങ്ങര പഞ്ചായത്തിലെ 15 ാം വാർഡിലെ മഴക്കാലമായാൽ രൂപപെടുന്ന  വെള്ളക്കെട്ട്  ഒഴിവാകുന്നതിന്ന് വേണ്ടി  കനാൽ നിർമിച്ചു   17-ാം വാർഡിലുടെ വലിയോറപാടത്തേക്ക് വെള്ളം ഒഴിവാക്കാനായിരുന്നു അരേങ്ങൽ - വലിയോറപ്പാടം ഡ്രൈനേജ് പദ്ധതി ആസൂത്രണം ചെയ്തത്. എന്നാൽ അരേങ്ങൽ ഭാഗത്നിന്ന് ആദ്യം വർക്ക് തുടങ്ങുകയും എന്നാൽ വലിയോറപാടത്തേക്കുള്ള കനാലിലേക്ക് മുട്ടിക്കാൻ കഴിഞ്ഞതും ഇല്ല  ഇത്‌ കാരണം  15 ാം വാർഡിലെ വെള

PK കുഞ്ഞാലികുട്ടി വേങ്ങര മണ്ഡലത്തിലെ എ പ്ലസ് വിജയികളെയും 100%വിജയം നേടിയ സ്കൂളുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകൾ, നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ആദരിച്ചു,

വേങ്ങര:വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മുന്നേറ്റ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വേങ്ങര നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകളെ പി. കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആദരിച്ചു .ഇന്നലെ രാവിലെ 9 മണിക്ക് വേങ്ങര പത്തുമൂച്ചി സുബൈദ പാർക്കിൽ വെച്ച് നടന്ന പരിപാടി   ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു  സിജി വേങ്ങര ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി  കരിയർ മീറ്റിന്  പ്രശസ്ത കരിയർ ട്രൈനർമാരായ ജലീഷ് പീറ്റർ, നിസാം എ പി എന്നിവർ നേതൃത്വം നൽകി  എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ വേങ്ങര മണ്ഡലത്തിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾ, ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂളുകൾ, നാക്ക് ആക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ മലബാർ കോളേജ് ഓഫ്  അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളെ ചടങ്ങിൽ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു  ഡോ. ശശി തരൂർ എം. പി. വിദ്യാർത്ഥികളുമായി സംവദിച്ചു Excellen cia. 22. victors Assembly Award  Dr: ശശി തരൂർ Mp യിൽ ന

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ