ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

പള്ളിക്കൽ രാമഞ്ചിറ തോട്ടിൽ കാണാതായ കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്ത്നിന്ന് ലഭിച്ചു

മലപ്പുറം കൊണ്ടോട്ടി പളളിക്കൽ ബസാർ ആരക്കോട് രാമഞ്ചിറ തോട്ടിൽ കൊളങ്ങോട് ഭാഗത്ത് കാണാതായ കുട്ടിയെ സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത് വെച്ച് രാത്രി 11:30ഓടു കൂടി മൃതദേഹം കണ്ടെത്തി.. പള്ളിക്കൽ ബസാർ ആണൂർ ചിറ്റം പള്ളിയാ ളിയിൽ താമസിക്കുന്ന അബ്ദുൽ ബാരിയുടെ മകൻ മുഹമ്മദ് മിഖ്ദാദ് 13 വയസ്സ് ആണ് മരണപ്പെട്ടത്. ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ  വൈകുന്നേരം 7മണി മുതൽ  തിരച്ചിൽ ആരംഭിച്ചിരുന്നു, വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തോട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല തുടർന്ന്  ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍  വളണ്ടിയര്‍മാര്‍ തുടങ്ങിയ  നിരവധി പേരാണ് തിരച്ചിൽ നടത്തുന്നിടെ രാത്രി 11 :30 ഓടെ അടുത്തുള്ള പാടത്ത് നിന്ന് ബോഡി ലഭിച്ചു, വസ്ത്രവും

മലപ്പുറം പള്ളിക്കൽ ഭാഗത്ത് ഒരു കുട്ടി വെള്ളത്തിൽ പോയി എന്നത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ

കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്തുനിന്ന് ലഭിച്ചു കൊണ്ടോട്ടി: പളളിക്കല്‍ ബസാര്‍ : ആരക്കോട് രാമഞ്ചിറ തോട്ടില്‍ കൊളങ്ങോട് ഭാഗത്ത് കുട്ടിയെ കാണാതായി എന്ന് അഭ്യൂഹത്താൽ  വൈകുന്നേരം 7മണി മുതൽ  തിരച്ചിൽ ആരംഭിച്ചു വൈകുന്നേരം 7 മണിയോടെയാണ് സംഭവം. രാത്രി വൈകിയും കുട്ടി വീട്ടില്‍ എത്താതായോടെയാണ് അന്യേഷിച്ചപ്പോള്‍ തോട് വക്കില്‍ ചെരിപ്പും വസ്ത്രങ്ങളും കണ്ടതോടെ തോട്ടില്‍ തിരിച്ചില്‍ ആരംഭിക്കുകയായിരുന്നു. വൈകുന്നേരവും കുട്ടിയെ തോട്ടില്‍ കുളിക്കുന്നത് കണ്ടതായി സമീപ വാസികളും പറഞ്ഞു. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ തുടങ്ങിയ തിരച്ചില്‍ ഇപ്പോള്‍ ഫയര്‍ഫോഴ്സ് , TDRF , ട്രോമകെയര്‍  വളണ്ടിയര്‍മാര്‍ തുടങ്ങിയ നിരവധി പേരാണ് തിരച്ചില്‍ നടത്തുന്നത് കുട്ടിയുടെ ബോഡി അടുത്തുള്ള പാടത്തു നിന്ന് ലഭിച്ചു മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ ബസാർ രാമൻ ചിറ ഭാഗത്ത് ഒരു കുട്ടി വെള്ളത്തിൽ പോയി  നാട്ടുകാരും സന്നദ്ധ പ്രവർത്തകരും  തിരച്ചിൽ നടത്തുന്നു ഫയർ ആൻഡ് റെസ്ക്യൂ ടീം സംഭവ സ്ഥലത്തേക്ക് എത്തി തിരച്ചിൽ തുടങ്ങി 

മന്ത്രി സജി ചെറിയാൻ രാജി വച്ചു.കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07) അവധി

മന്ത്രി സജി ചെറിയാൻ രാജി വച്ചു തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായ മന്ത്രി സജി ചെറിയാൻ രാജി വച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. രാജിപ്രഖ്യാപനത്തിനായി ഉടൻ മന്ത്രി മാധ്യമങ്ങളെ കാണും സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുക്കുകയും മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സര്‍ക്കാരിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം എന്ന നിയമവിദഗ്ദ്ധരുടെ അഭിപ്രായത്തിൻ്റേയും അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ രാജി പ്രഖ്യാപനം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സജി ചെറിയാനോട് മാധ്യമങ്ങളെ കണ്ട് രാജിപ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം.  കാലവര്‍ഷം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (07) അവധി  ഇടുക്കി :ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ  സ്‌കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍

കണ്ണൂരിൽ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി

കണ്ണൂരിൽ കാണാതായ 11 കാരിയെ 16 കാരനായ സുഹൃത്തിനൊപ്പം കണ്ടെത്തി. സ്‌കൂളിലേക്ക് പോയ വിദ്യാർഥിനിയെയാണ് സിനിമാ തീയേറ്ററിൽ നിന്ന് കണ്ടെത്തിയത്. സ്‌കൂളധികൃധരെയും മാതാപിതാക്കളെയും പരിഭാന്ത്രിയിലാക്കിയ ഇരുവരെയും ഏറെ നേരത്തെ തിരച്ചിലിനെടുവിലാണ് പൊലീസ് കണ്ടെത്തിയത്.  കഴിഞ്ഞ ദിവസമാണ് സ്‌കൂൾ അധികൃധരെയും നാട്ടുകാരെയും മാതാപിതാക്കളെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്. രാവിലെ വീട്ടിൽ നിന്നും വാനിൽ സ്‌കൂളിലേക്ക് പുറപ്പെട്ട പതിനൊന്നുകാരി സ്‌കൂളിലെത്തിയില്ല. അധ്യാപകർ അന്വേഷിച്ചപ്പോൾ കുട്ടി വാനിൽ യാത്ര ചെയ്തിരുന്നു. വിവരമറിഞ്ഞവരെല്ലാം പരിഭ്രാന്തിയിലായി. പൊലീസിൽ പരാതി നൽകി. പൊലീസ് കണ്ണൂർ നഗരം അരിച്ചുപെറുക്കി. ഒടുവിൽ പൊലീസും ഞെട്ടി. കണ്ണൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സ്‌കൂളിലേക്ക് വരാൻ വാനിൽ കയറിയ വിദ്യാർത്ഥിനി എവിടെ എന്നറിയാതെ സ്‌കൂൾ അധികൃതർ പകച്ചു. പരാതിക്ക് പിന്നാലെ സംശയം തോന്നി ഇടങ്ങളിലെല്ലാം പോലീസ് പരിശോധന. സിറ്റി സ്റ്റേഷനുകളിൽ നിന്ന് സമീപ സ്റ്റേഷനുകളിലേക്ക് വിവരവും കൈമാറി. ഒടുവിൽ വിദ്യാർഥിനിയുടെ വീട്ടിലെ ഫോൺ പരിശോധിച്ചതോ

കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഉറവിടം കേരള പോലീസ് കണ്ടത്തി

വൈറൽ  വീഡിയോയുടെ വാസ്തവം  ട്യൂഷൻ സെന്ററിൽ ഒരു കുട്ടിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ധാരാളം പേർ ഈ വീഡിയോയെക്കുറിച്ചന്വേഷിക്കാൻ കേരള പോലീസിന്റെ മെസ്സഞ്ചറിൽ അയച്ചുതരുകയുമുണ്ടായി. അന്വേഷണത്തിൽ ഈ സംഭവം  ബീഹാറിലെ പട്നയ്ക്കടുത്തുള്ള ധനറുവ എന്ന വില്ലേജിലെ ട്യൂഷൻ സെൻ്ററിൽ നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  വീഡിയോ പുറത്തായതോടെ ഈ അദ്ധ്യാപകനെ  കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കയ്യേറ്റം ചെയ്‌തെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുത്തെന്നും അവിടെ നിന്നുള്ള  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. #keralapolice #വിരൽവിഡിയോ *അഞ്ച് വയസുകാരനെ ബോധം പോകുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ; എടുത്തിട്ട് പെരുമാറി നാട്ടുകാർ* July 4, 2022Real India Vision അഞ്ച് വയസുകാരനെ ബോധം കെടുംവരെ ക്രൂരമായി തല്ലിച്ചതച്ച് അധ്യാപകൻ.ബീഹാറിലെ ട്യൂഷൻ സെന്ററിലെ അധ്യാപകനാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചത്. ബീഹാർ പട്‌നയിലെ ധനറുവ ബ്ലോക്കിലെ ജയ കോച്ചിങ് സെന്ററിലാണ് സംഭവം. ഛോട്ടു എന്ന അധ്യാപകനാണ് കുട്ടിയോട് ക്രൂരത ചെയ്തത്. ആദ്യം വടി കൊണ്ടാണ് ഇയാൾ വിദ്യാർഥ

ചെക്കുകൾക്ക് ഓഗസ്റ്റ്ഒന്നുമുതൽ പോസിറ്റീവ് പേ നിർബന്ധം ; പോസിറ്റീവ് പേ എങ്ങനെ ചെയ്യാം..?

  5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് അടുത്ത ഒന്നാം തിയതി മുതൽ പല ബാങ്കുകളും പോസിറ്റീവ് പേ നിർബന്ധമാക്കുന്നു. പോസിറ്റീവ് പേ സ്ഥിരീകരണം നൽകാത്ത ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ല. ◻️എന്താണ് പോസിറ്റീവ് പേ..!? പോസിറ്റീവ് പേ എന്നത് ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ്. ചെക്ക് നൽകുന്ന സമയത്ത് അക്കൗണ്ട് ഉടമ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഒത്തുനോക്കി സ്ഥിരീകരിച്ചു ബാങ്ക് ഇടപാടുകൾ നടത്തുന്ന രീതിയാണിത്. പേയ്‌മെന്റ് പ്രോസസിങ് സമയത്ത് ഹാജരാക്കിയ ചെക്ക് ഉപയോഗിച്ച് വിവരങ്ങൾ ക്രോസ്-ചെക്ക് ചെയ്യും. ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങൾ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്പ് ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതി കൊടുക്കണം. ചെക്ക് നമ്പർ, ചെക്ക് തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്പർ, തുക മുതലായവ നൽകി പോസിറ്റീവ് പേ സംവിധാനം പൂർത്തിയാക്കാൻ നെറ്റ് ബാങ്കിങിലോ ബാങ്കിങ് ആപ്പിലോ ലോഗിൻ ചെയ്യാം. പോസിറ്റീവ് പേ സംവിധാനംവഴി ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാൻ ബാങ്കുകൾക്ക് സാധിക്കും

കേരളത്തിലെ വിവിധ ഇനം താറാവുകളെയും അവയുടെ സവിശേഷതകളും വളർത്തലയും അറിയാം

വിവിധയിനം താറാവുകള്‍ താറാവുകള്‍ക്കുള്ള പാര്‍പ്പിടം താറാവിന്‍ കുഞ്ഞുങ്ങളുടെ പരിപാലനം താറാവിന്‍ കുഞ്ഞുങ്ങളുടെ തീറ്റക്രമം മുട്ടത്താറാവുകളുടെ പരിപാലനം താറാവ് രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും രോഗപ്രതിരോധം ചില മാര്‍ഗ്ഗങ്ങള്‍ എല്ലാ രാജ്യങ്ങളിലും താറാവുകളെ വളര്‍ത്തുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാര്‍ക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയില്‍ വളര്‍ത്തു പക്ഷികളില്‍ രണ്ടാം സ്ഥാനം താറാവിനാണ്. ഏകദേശം നാല്പത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ താറാവുകള്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയണ്ടായി. ഇന്ന് നമ്മുടെ ഇടയില്‍ വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്ന ഭക്ഷ്യ സുരക്ഷയില്‍ താറാവുകള്‍ ഗണ്യമായ ഒരു സ്ഥാനം വഹിക്കുന്നു. സന്തുലിതാവസ്ഥയില്‍ പോക്ഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ് താറാവിന്റെ മുട്ടയും ഇറച്ചിയും. താറാവ് മുട്ടകള്‍ക്ക് കോഴി മുട്ടയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാണ്. ഹൃദ്രോഗത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള അരാക്കിടോണിക് അമ്ലവും, ഒമേഗ 3 കൊഴുപ്പമ്ലവും താറാമുട്ടകളില്‍ അടങ്ങിയിരിക്കുന്നു. സവിശ

20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം കൊഞ്ചിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് മത്സ്യത്തൊഴിലാളി rare bluelobster

കറുപ്പ്, ബ്രൗൺ എന്നിങ്ങനെ പല നിറത്തിലുള്ള കൊഞ്ചുകളുണ്ട്. നീല നിറത്തിലുള്ള കൊഞ്ചിനെ കണ്ടിട്ടുണ്ടോ ? 20 ലക്ഷത്തിൽ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂർവയിനം കൊഞ്ചിനെ കണ്ടതിലുള്ള അമ്പരപ്പിലാണ് പോർട്ട്‌ലാൻഡിലെ ഒരു മത്സ്യത്തൊഴിലാളി.വടക്കൻ അറ്റ്്ലാൻഡിക്കിൽ സാധാരണ ഗതിയിൽ കണ്ടുവരുന്നത് പച്ചയും ബ്രൗണും കലർന്ന കൊഞ്ചാണ്. ഇവ വേവിക്കുന്നതോടെ പിങ്ക കലർന്ന ചുവന്ന നിറത്തിൽ കാണും. 2011 ലാണ് ക്രിസ്റ്റൽ ലോബ്‌സ്റ്റർ എന്നറിയപ്പെടുന്ന നീല കൊഞ്ചിനെ അവസാനമായി കാണുന്നത്. അന്ന് ഡോർസെറ്റിലെ രണ്ട് മത്സ്യത്തൊഴിലാളികൾക്കാണ് ഈ ഭാഗ്യം ലഭിച്ചത്. < div> മറ്റ് കൊഞ്ചുകൾ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ ഒരു പ്രത്യേക പ്രൊട്ടീൻ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ് കൊഞ്ചിന്റെ തോടിന്റെ നിറം നീല നിറമായത്. കൊഞ്ചുമായി ബന്ധപ്പെട്ട പഠന കേന്ദ്രം നൽകുന്ന വിവരം പ്രകാരം മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള കൊഞ്ചുകളും ലോകത്തുണ്ട്. എന്നാൽ അവ നീല കൊഞ്ചിനേക്കാൾ അപൂർവമാണ്. മഞ്ഞ നിറത്തിലുള്ള കൊഞ്ച് 30 മില്യണിൽ ഒന്ന് എന്ന നിലയിലാണ് കാണപ്പെടുക. (കടപ്പാട് :24news)

ബാബു വനത്തിനുള്ളിൽ ഒരുദിവസം കുടുങ്ങി നാട്ടുകാരും ഫയർഫോയിസും രക്ഷപ്പെടുത്തി

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ജില്ലയിൽ കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അറിയിച്ചു.

ചായ കാശ്,ചോറ് കാശ് ,തുടങ്ങിയ പല പേരുകളിൽ കൈ കൂലി വാങ്ങിക്കൂട്ടി അവസാനം നരകയാതന അനുഭവിച്ച ജീവിതം അവസാനിക്കാൻ പോകുന്ന സകല സർക്കാർ ജോലിക്കാരും കാണട്ടെ

ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു. "എനിക്ക് വേണ്ട. ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. " എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ നേർക്ക് നീട്ടിയ കൈക്കൂലി ഞാൻ നിരസിച്ചു. "എന്റെ സന്തോഷത്തിന് വേണ്ടിയാണ് സർ.." അയാൾ പറഞ്ഞു. "നിങ്ങളുടെ ചികിത്സയിലായ ഭാര്യയ്ക്ക് സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർ എന്ന നിലയ്ക്ക് ഞാൻ ബാധ്യസ്ഥയാണ്. കഴിയുന്നത് പോലെ എല്ലാം ചെയ്ത് തരും. പക്ഷെ അതിനെനിയ്ക്ക് കൈക്കൂലി ആവശ്യമില്ല." വീണ്ടും ഞാൻ ആവർത്തിച്ചു. (നടന്നത് കഴിഞ്ഞയാഴ്ച്ച ഞാൻ ജോലി ചെയുന്ന സർക്കാർ ആശുപത്രിയിൽ വെച്ചു..)   2013 മുതൽ പല സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് വരുന്നു. വൈകിട്ട് പ്രൈവറ്റ് പ്രാക്ടീസും ചെയ്തിരുന്നു. കാസർകോട് ജില്ലയിൽ ക്ലിനിക് നടത്തിയപ്പോൾ 100 രൂപ സാധാരണക്കാരിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും 10 രൂപ വരെ ഫീസായി വാങ്ങിയിട്ടുണ്ട്. മരുന്ന് കൊടുത്തു കഴിയുമ്പോൾ "സാറേ, കാശില്ല നാളെ കൊണ്ടുതരാം"

പെരിങ്ങൽകുത്ത് ഡാം തുറന്നു; പുഴയിൽ വെള്ളമുയർന്നു

വനമേഖലയിൽ മഴ തുടരുന്നതിനാൽ മുൻകരുതലായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂസ് തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി. ഡാമിലെ 7 ഷട്ടറുകളിൽ 6 എണ്ണം 419.4 മീറ്റർ ക്രസ്റ്റ് ലെവലിൽ തുറന്നു വച്ചിട്ടുണ്ട്. സ്ലൂസ് ഗേറ്റ് തുറന്നപ്പോൾ 184 ക്യുമെക്‌സ് വെള്ളം പുഴയിലേക്കെത്തി. സ്ലൂസ് ഗേറ്റ്,ഷട്ടറുകൾ മുഖേന 344 ക്യുമെക്‌സ് വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്ക് ഒഴുകുന്നത്.വൈകിട്ട് 7 ന് 419 മീറ്ററായി ജലനിരപ്പ് കുറഞ്ഞു. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണ് ഡാമിലെ സംഭരണം ക്രമീകരിക്കുന്നത്. ഇതോടെ പുഴയിലെ ജലവിതാനം 2 അടിയോളം ഉയർന്നതോടെ പുഴയുടെ പരിസരങ്ങളിൽ ഉളളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 24 മണിക്കൂറിൽ 20 ലേറെ തുടർച്ചയായ ഭൂചലനങ്ങൾ. തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ഭൂചലനത് തുടരുന്നത്.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 24 മണിക്കൂറിൽ 20 ലേറെ തുടർച്ചയായ ഭൂചലനങ്ങൾ. തിങ്കൾ,ചൊവ്വ ദിവസങ്ങളിലാണ് ഭൂചലനത് തുടരുന്നത്.  ചൊവ്വാഴ്ച പുലർച്ചെ 5:57 നാണ് ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.0 രേഖപ്പെടുത്തിയിട്ടുണ്ടെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. എന്നാൽ ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ പോർട്ട് ബ്ലെയറിന് 215 കിലോമീറ്റർ അകലെയാണ് 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, തിങ്കളാഴ്ച വൈകുന്നേരം 5.18 നാണ് ദ്വീപുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആദ്യത്തെ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ കൂടുതൽ ഭൂചലനങ്ങൾ ഉണ്ടായി.  ഭൂരിഭാഗവും ഭൂചലനവും റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയിരുന്നു. അതിൽ നിന്നെല്ലാം ശക്തമായതാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായത്. രണ്ട് ദിവസത്തിനിടെ 24 ഭൂചലനങ്ങൾ നാഷനൽ സെന്റർ ഫോർ സീസ്‌മോളജിയിൽ രേഖപ്പെടുത്തിയിട്ടുണ്ട് വിവിധ കാലാവസ്ഥ മോഡലുകളുടെ  മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ

ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ 2022 | ജൂലൈ 5 | ചൊവ്വ | 1197 |  മിഥുനം 21 |  പൂരം 1443 ദുൽഹിജ്ജ 05 🌹🦚🦜➖➖➖➖ ◼️ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. മെനു കാര്‍ഡിലെ വിലയും ജിഎസ്ടിയും ഈടാക്കാം. ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതിപ്പെടണമെന്നും കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. 1915 എന്ന നമ്പറിലാണ് പരാതി നല്‍കേണ്ടത്. ◼️എകെജി സെന്റര്‍ ആക്രമണത്തെ പ്രതിപക്ഷവും കെപിസിസിയും അപലപിക്കാത്തതില്‍ ആശ്ചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇ.പി. ജയരാജനാണ് ആക്രമണം നടത്തിയതെന്ന് ആരോപിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചെയ്തത്. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എകെജി സെന്ററില്‍ ആക്രമണം നടത്തിയ പ്രതിയെയും പിറകിലുള്ളവരേയും പിടികൂടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ◼️എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിനും പങ്കുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എകെജി സെന്റര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി മറുപടി

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ