ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

വേങ്ങരയിൽഇന്ന് യു.ഡി.എഫ്. ആഹ്ലാദ,പ്രകടനം.

വേങ്ങരയിൽ ഇന്ന്  യു.ഡി.എഫ്. ആഹ്ലാദ,പ്രകടനം. തൃക്കാക്കര, ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി, ഉമ,തോമസിൻറെ  വൻവിജയത്തിൽ യു.ഡി.എഫ്. ആഹ്ലാദ പ്രകടനം. വേങ്ങര ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് വൈകുന്നേരം  5 മണിക്ക് പ്രകടനം ആരംഭിക്കും, യു.ഡി.എഫിൻറെ എല്ലാ പ്രവർത്തകരും, ജനാധിപത്യ വിശ്വാസികളും ഈവിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുക്കുക. വേങ്ങരമണ്ഡലം യു.ഡി.എഫ്.കമ്മിറ്റി

ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു

ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് മലപ്പുറം നെഹ്റു യുവകേന്ദ്ര വിഭാവനം ചെയ്ത സൈക്കിൾ റാലി പരപ്പിൽപാറയുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ക്ലബ്ബ് രക്ഷാധികാരി ഹാരിസ് മാളിയേക്കൽ ഉൽഘാടനം ചെയ്യുകയും മുതിർന്ന അംഗങ്ങളായ ഇസ്മായിൽ കെ, ഫൈസൽ കെ.കെ, സിദ്ധിഖ് ഇ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.  ക്ലബ്ബ് ഭാരവാഹികളായ സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈ പ്രൻ, മുഹ്‌യദ്ധീൻ  കീരി, മെമ്പർമാരായ ജംഷീർ ഇ കെ ,ഉനൈസ് എം, അലി വി.വി എന്നിവർ പ്രോഗ്രാമിന്  നേതൃത്വം നൽകി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ ഫലം തത്സമയം അറിയാം.live video

തൃക്കാക്കര  ഉപതെരഞ്ഞെടുപ്പ്‌ ഫലം തത്സമയം അറിയാം.live video

AMUP സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി സോമനാഥൻ മാഷ് ചാർജ് എടുത്തു

AMUP സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി  സോമനാഥൻ മാഷ് ചാർജ് എടുത്തു വലിയോറ അടക്കാപുര എ എം യു പി സ്കൂളിന്റെ പുതിയ ഹെഡ്മാസ്റ്ററായി  സോമനാഥൻ മാഷ് ചാർജ് എടുത്തു  പഴയ ഹെഡ്മിസ്ട്രെസ്സ്ആയ സുധ ടീച്ചർ വിരമിച്ചതിനാലാണ് പുതിയ ഹെഡ്മാസ്റ്ററെ  തിരഞ്ഞെടുത്തത്,

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

◼️പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പാര്‍ട്ടിയുടെ 23 ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന അറുപത്തെട്ടര ലക്ഷം രൂപ കണ്ടുകെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് 68.77 ശതമാനം പേര്‍. അന്തിമ പോളിംഗ് ശതമാനം ഇന്നലെ ഉച്ചയ്ക്കുശേഷമാണു പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാള്‍ 1.62 ശതമാനം കുറവാണിത്. കൊച്ചി കോര്‍പറേഷന്‍ മേഖലയിലെ 15 ബൂത്തുകളില്‍ 60 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. എന്നാല്‍ തൃക്കാക്കര മുനിസിപ്പല്‍ പരിധിയിലെ മിക്ക ബൂത്തുകളിലും ശരാശരി പോളിംഗ് എഴുപതു ശതമാനത്തിലേറെയാണ്. നാളെയാണു വോട്ടെണ്ണല്‍. ◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. വിചാരണ ഒഴിവാക്കി കേസ് അട്ടിമറിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ശ്രമമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. വീഡിയോ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചതിനെ കുറ്റപ്പെടുത്തുന്ന പ്രോസിക്യൂഷന്‍ ജ

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ

 വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളാണ് അറസ്റ്റിലായത്. വേങ്ങര:ഹോട്ടലില്‍ നിന്ന്  ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച ശേഷം അവസാനത്തെ കഷണം ചൂണ്ടിക്കാട്ടി ഇതിന് പഴകിയ രുചിയുണ്ടെന്ന്  ആരോപിച്ച്  പരാതി നല്‍കാതിരിക്കാന്‍ നാല്‍പതിനായിരം രൂപ ആവശ്യപ്പെട്ട വേങ്ങര നൊട്ടപ്പുറം,പൂച്ചോലമാട് സ്വദേശികളായ  പുതുപറമ്പിൽ വീട്ടിൽ ഇബ്രാഹിം കുട്ടി, അബ്ദുൾ റഹ്മാൻ, റമീസ്,മണ്ണിൽ വീട്ടിൽ സുധീഷ് ,നസീം എന്നിവരാണ് അറസ്റ്റിലായത്. തങ്ങള്‍ക്ക് വഴങ്ങാത്ത വേങ്ങരയിലെ മറ്റൊരു ഹോട്ടല്‍ മൂന്നാഴ്ച മുന്‍പ് പൂട്ടിച്ചതിന്‍റെ ഉത്തരവാദിത്തവും ഇതേ സംഘം ഏറ്റെടുത്തു. തുടർന്ന് വിവരം വേങ്ങരയിലെ ഹോട്ടൽ ഉടമകൾ  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് .ഐ.പി.എസിനു നൽകിയ പരാതിയിൽ  മലപ്പുറം ഡി.വൈ.എസ്.പിയുടെ നിർദേശാനുസരണം, മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ് , എ.എസ്.ഐ മാരായ സിയാദ് കോട്ട , മോഹൻദാസ് , ഗോപി മോഹൻ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹമീദലി , ഷഹേഷ് , ജസീർ , വിക്ടർ, സിറാജ് , ആരിഫ  എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 1370 കേസുകള്‍, നാലു മരണം

സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകളില്‍ വലിയ വര്‍ധന. ഇന്ന് മാത്രം കേരളത്തില്‍ 1370 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ എറണാകുളം ജില്ലയിലാണ്, 463. തിരുവനന്തപുരം ജില്ലയില്‍ 239 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിലെ വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്. ഇന്നലെ 1161 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്തായിരുന്നു. 365 പേര്‍ക്കാണ് ഇവിടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും സ്ഥിരീകരിച്ചിരുന്നു. മറ്റ് ജില്ലകളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് ഇന്നലെ പുറത്തുവന്ന കണക്കുകള്‍ പറഞ്ഞത്.

NEO Auto Accessories Helmet and Rain Coat പറമ്പിൽപടി നടത്തിയ വാട്ട്സ്അപ്പ് സ്റ്റാറ്റസ് കോണ്ടെസ്റ്റിൽ ഒന്നാം സ്ഥാനം ഷമി വലിയോറക്ക്.

പത്താം വാർഷികത്തോടനുബന്ധിച്ച് NEO Auto Accessories Helmet and Rain Coat പറമ്പിൽപടി നടത്തിയ വാട്ട്സ്അപ്പ് സ്റ്റാറ്റസ് കോണ്ടെസ്റ്റിൽ  ഒന്നാം സ്ഥാനം ഷമി വലിയോറക്ക്. ഇന്ന് സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ   സമ്മാനം നേടിയ ഷെമിവലിയോറയ്ക്ക് സ്ഥാപന ഉടമ സക്കീർ ചേറൂർ ഉപഹാരം നൽകി 

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍

ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ ബ്രേക്ക് നഷ്‍ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും❓️ ഭയന്നു വിറച്ചിട്ടോ പരിഭ്രാന്തരായിട്ടോ വലിയ കാര്യമൊന്നുമില്ല. കാരണം അത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയായിരിക്കും ഫലം. കാറിന്റെ ബ്രേക്ക് നഷ്‍ടപ്പെട്ടാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവയില്‍ ചിലവ ഒന്ന് അറിഞ്ഞിരിക്കാം.  1. മനസാനിധ്യം വീണ്ടെടുക്കുകവാഹനത്തിന്‍റെ ബ്രേക്ക് നഷ്‍ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ മനസാന്നിധ്യം വീണ്ടെടുക്കുക 2. ആക്‌സിലറേറ്ററില്‍ നിന്നും കാലെടുക്കുകആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് സ്വതന്ത്രമാക്കുക 3.  ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യുകക്രൂയിസ് കണ്‍ട്രോള്‍ ഉള്ള കാറാണെങ്കില്‍ അത് ഓഫ് ചെയ്യുക. 4. ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുകഇനി ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ പൂര്‍ണമായും താഴുകയാണെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണമെന്നു മനസിലാക്കാം. 5. ബ്രേക്ക് പമ്പു ചെയ്യുകഅങ്ങനെയാണെങ്കില്‍ ബ്രേക്ക് പെഡല്‍ ആവര്‍ത്തിച്

അതിർത്തി കല്ല് നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും..

അതിർത്തി കല്ല്  നഷ്ടപ്പെട്ടുപോയാലോ,ഏതിർകക്ഷികൾ പുരയിടം കയ്യേറി അതിർത്തിസ്ഥാപിക്കാനോ ശ്രമിച്ചാൽ യഥാർത്ഥ അതിർത്തികല്ലിന്റെ സ്ഥാനം നിർണ്ണയിച്ചു വസ്തുവിന്റെ സ്ഥാനം എങ്ങനെ പുനർനിർണ്ണയം നടത്തുവാൻ സാധിക്കും.. ❓ ഉത്തരം   സുലൈമാൻ വർഷങ്ങളായി ഗൾഫിലാണ്. അതിർത്തി ജില്ലയിൽ അദ്ദേഹത്തിന് അതിർത്തികൾ നിർണ്ണയിച്ച 15 സെന്റ് വസ്തു വകകളുണ്ട്. തിരക്കിനിടയിൽ കഴിഞ്ഞ 15 വർഷങ്ങളായി വസ്തുവിന്റെ കാര്യങ്ങൾ നോക്കി നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. അടുത്തിടെ അവിടം വരെ പോയപ്പോ ളാണ്  അതിർത്തിക്കല്ലുകളും വേലിയും പിഴുതു മാറ്റി വസ്തു കയ്യേറ്റം ചെയ്യപ്പെട്ട അവസ്ഥയിൽ കാണപ്പെട്ടത്. എന്താണ് പോംവഴി? കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ട കടമ ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെയാണ്. ഒരിക്കല്‍ സര്‍വെ ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുള്ള പതിവ് വസ്തുവിന്‍റെ അതിര്‍ത്തികള്‍ നിർണ്ണയിച്ചു കിട്ടുന്നതിനുവേണ്ടി ഭുമിയുടെ ഉടമസ്ഥന്‍ നേരിട്ടോ ഏജന്‍റ് മുഖാന്തിരമോ ആ വസ്തു സ്ഥിതിചെയ്യുന്ന താലൂക്കിലെ തഹസില്‍ദാര്‍ക്ക്  നമ്പര്‍ 10 ഫോറത്തില്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ്  പതിപ്പിച്ച് അപേക

കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ.

കേരളത്തിൽ നാലിൽ ഒരു കുടുബത്തിന് സ്വന്തമായി കാറുള്ളതായി നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ. കേന്ദ്ര കുടുംബാരോ​ഗ്യ മന്ത്രാലയമാണ് സർവ്വേ നടത്തുന്നത്. ഒന്നാം സ്ഥാനത്ത് ​ഗോവയാണ് (46%). രണ്ടാം സ്ഥാനത്താണ് കേരളം. (26%) ഇന്ത്യയിലെ ജനസംഖ്യാടിസ്‌ഥാനത്തിൽ നോക്കുമ്പോൾ വെറും എട്ട് ശതമാനത്തോളം മാത്രം കുടുംബങ്ങൾക്കാണ് സ്വന്തമായി കാറുള്ളത്.  കേരളത്തെപ്പോലൊരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിലുമധികമാണ് വാഹനപ്പെരുപ്പം. ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാൽ തന്നെ റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് പരിമിതികൾ ഏറെയാണ്. കാറിന്റെ എണ്ണത്തിലുമധികമാണ് ഇരുചക്ര വാഹനങ്ങൾ. വാഹനപ്പെരുപ്പം മാത്രമല്ല കേരളം നേരിടുന്ന പ്രശ്നം. ഇവ പുറന്തള്ളുന്ന കാർബൺ വലിയതോതിൽ വായുമലിനീകരണത്തിന് കാരണമാകുന്നുണ്ട്.  പൊതുഗതാഗതം മാക്സിമം ഉപയോഗപെടുത്തിയാൽ 2025 ആകുമ്പോഴേക്കും ഏകദേശം 2,80,000 ടണ്ണോളം കാർബൺ അന്തരീക്ഷത്തിൽ നിന്നും നിർമാർജ്ജനം ചെയ്യാൻ കഴിയും.

വേങ്ങര ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വലിയോറ തട്ടാഞ്ചേരിമലജി.എൽ.പി. സ്കൂളിൽ നടന്നു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു

വേങ്ങര ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വലിയോറ തട്ടാഞ്ചേരിമല ജി.എൽ.പി. സ്കൂളിൽ നടന്നു. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉത്ഘാടനം ചെയ്തു സ്കൂളിലെക്ക് പുതുതായി വരുന്ന കുട്ടികളെ വരവേൽക്കാൻ  സ്കൂൾ കാവടവും മറ്റും  സിറ്റി യുണൈറ്റഡ് ക്ലബ്ബ് കെ.പി.എം ബസാർ, പൂർവ വിദ്യാർത്ഥികളും അണിയിച്ചൊരുക്കി, സ്കൂൾ പ്രവേശനോത്സവത്തിൽ വാർഡ് മെമ്പർ മജീദ്, രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ നാട്ടുകാർ പങ്കെടുത്തു 

സംസ്ഥാനത്ത് പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് ഗംഭീര വരവേൽപ്പൊരുക്കി വിദ്യാലയങ്ങൾ.

2 മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതൽ സ്കൂളുകൾ പൂർണസജീവമായി  പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.റസൂൽ പൂക്കുട്ടി പ്രവേശനോത്സവത്തിന്റെ മുഖ്യാതിഥിയായി. 12,869 സ്കൂളുകളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പുതുതായി എത്തിയത്. മുന്നേറാം മികവോടെ എന്നതാണ് ഇത്തവണ പ്രവേശനോത്സവ മുദ്രാവാക്യം. വിദ്യാലയങ്ങളിലേക്ക് ആദ്യമായി എത്തുന്ന കുരുന്നുകൾക്ക്  നിരവധി പേർ ആശംസകളറിയിച്ച് പ്രവേശനോത്സവത്തിന്റെ ഭാഗമായി യൂണിഫോമും മാസ്കും ധരിച്ചെത്തിയ കുട്ടികളെ മധുരപലഹാരങ്ങളും കളിപ്പാട്ടങ്ങളും നൽകിയാണ് അധ്യാപകർ വരവേറ്റത്. വിദ്യാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമായി ധരിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും മന്ത്രി ഓർമ്മപ്പെടുത്തി. കലോത്സവം, കായികമേള, ശാസ്ത്രമേള തുടങ്ങി മുടങ്ങിക്കിടക്കുന്ന എല്ലാ പാഠ്യേതര പ്രവർത്തനങ്ങളും ഈ വർഷം പുനരാരംഭിക്കുമെന്നും മന്ത്രി അറിയി

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

       ◼️വിദ്യാലയങ്ങളില്‍ ഇന്നു പ്രവേശനോല്‍സവം. ഒന്നാം ക്ലാസിലേക്കു നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എത്തും. മൊത്തം 43 ലക്ഷം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലേക്ക് എത്തുന്നത്. ഇവര്‍ക്കു മാര്‍ഗദര്‍ശനങ്ങളുമായി രണ്ടു ലക്ഷത്തോളം അധ്യാപകരും ഇരുപത്തയ്യായിരത്തിലേറെ അനധ്യാപകരുമുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം. ◼️തൃക്കാക്കരയില്‍ 68.75 ശതമാനം പോളിംഗ്. കഴിഞ്ഞ തവണ 70.39 ശതമാനമായിരുന്നു. വിജയം ഉറപ്പാണെന്ന അവകാശവാദവുമായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നേതാക്കള്‍. കള്ളവോട്ടിനെ ചൊല്ലി ഇരുമുന്നണികളും പരസ്പരം പഴി ചാരി. കള്ളവോട്ടിനു പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍, കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. ◼️സുപ്രീംകോടതി നടപടികള്‍ ഓഗസ്റ്റു മുതല്‍ ലൈവായി കാണാം. അടച്ചിട്ട കോടതികളിലെ കേസുകള്‍, മാനഭംഗ കേസുകള്‍, വിവാഹമോചന കേസുകള്‍

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ