ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വിസ്മയ കേസ്; കിരൺ കുമാറിന് 10 വർഷം തടവ്; പന്ത്രണ്ട് ലക്ഷം രൂപ പിഴ

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി.എൻ ആണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിനും വെവ്വേറെ ശിക്ഷ വീതം 25 വർഷമാണ് കോടതി തടവിന് വിധിച്ചത്. എന്നാൽ ഒരുമിച്ച് 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. 2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം. തൊട്ടടുത്ത വർഷം തന്നെ ഭർതൃപീഡനം സഹിക്കവയ്യാതെ 2021 ജൂൺ 21 വിസ്മയ ആത്മഹത്യ ചെയ്തു. വിസ്മയയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് 2021 ജൂൺ 22 ന് കുടുംബം രംഗത്ത് വന്നു. ജൂൺ 22ന് തന്നെ ഭർത്താവ് കിരൺ കുമാർ അറസ്റ്റിലാ

ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം

ലക്ഷങ്ങളും കോടികളും വിലയുള്ള കാറുകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ ഇന്ന് പറഞ്ഞു വരുന്നത് ഒന്ന് രണ്ടും കോടികൾ വില വരുന്ന കാറിനെ കുറിച്ചല്ല 1000 കോടിയിലധികം വിലയുള്ള ഒരു കാറിനെ കുറിച്ചാണ്. എന്നാൽ ആ വിലയ്ക്ക് വിമാനം വാങ്ങിയാൽ പോരെ എന്ന് കരുതുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ആർ‌എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിലാണ് 135 ദശലക്ഷം യൂറോ അതായത് 1108 കോടി രൂപയ്ക്ക് കാർ വിറ്റുപോയത്. 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാറാണ് ഇത്രയും വിലയ്ക്ക് വിറ്റുപോയത്. ഇത്ര വില ലഭിക്കാൻ മാത്രം എന്ത് പ്രത്യേകതയാണ് ഈ കാറിന് ഉള്ളത് എന്ന് തിരയുകയാണ് ആളുകൾ. ഒന്ന് ഈ ലോകത്ത് തന്നെ ഈ മോഡൽ കാറുകൾ രണ്ടെണ്ണമേ നിർമ്മിച്ചിട്ടുള്ളു. രണ്ട് ലോക ചാംപ്യൻ പട്ടങ്ങൾ സ്വന്തമാക്കിയ ഡബ്ല്യു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പ്രോട്ടോടൈപ് നിർമിച്ചത്. മത്സരങ്ങളിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ മോഡൽ ഡിസൈൻ ചെയ്തതെങ്കിലും 1955 ല്‍ നടന്ന ‘24 അവർ ലേമാൻസ്’ മത്സരത്തിനിടയിലുണ്ടായ അപകടത്തിനു ശേഷം ബെൻസ് കാറോട്ട മത്സരങ്ങളിൽ നിന്ന് പിൻവാങ്ങിയത് ഈ കാറിനെ പിന്നിലോട്ടാക്കി. ബെൻസിന്റെ ചീഫ് എൻജിനീയ

കുവൈത്തിൽ വീശിയടിക്കുന്ന പൊടിക്കാറ്റിന്റെ നെട്ടിക്കുന്ന കാഴ്ച്ച

  കുവൈത്തിൽ വീശിയടിക്കുന്ന പൊടിക്കാറ്റിന്റെ നെട്ടിക്കുന്ന കാഴ്ച്ച

കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും വീഡിയോ പിടിത്തവും യുവാവ് അറസ്റ്റിൽ

കുളിമുറിയിൽ ഒളിഞ്ഞു നോക്കുകയും വീഡിയോ പിടിക്കുകയും ചെയ്തതിന് മൂന്നിയൂർ പാറേക്കാവ് സ്വദേശി ഫൈറൂസിനെ (26) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത് പറമ്പ് സ്വദേശിയായ 32കാരിയുടെ പരാതിയെ തുടർന്നാണ് കുന്നത്ത് പറമ്പിൽ ഹാർഡ്വേഴ്സ് നടത്തുന്ന ഫൈറൂസിനെ ശനിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു കേസിനാസ്പദമായ സംഭവം., താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ കുളിക്കാനായി കയറിയ സമയത്ത് എയർ ഫാൻ ഹോളിലൂടെ ഫൈറൂസ് ഒളിഞ്ഞു നോക്കുകയും കുളിക്കുന്നത് വീഡിയോയിൽ പകർത്താൻ ശ്രമിക്കുന്നതും കണ്ടു. ഉടനെ ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവ് നടത്തിയ തെരച്ചിലിൽ ആളെ കണ്ടെത്തുകയും ഫൈറൂസ് കുറ്റം സമ്മതിക്കുകയും ചെയ്തതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീത്വത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതേ തുടർന്ന  പ്രതിയെ അറസ്റ്റ് ചെയ്തത്.എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിസാര വകുപ്പ് മാത്രമാണ് ചുമത്തിയിട്ടുള്ളത്. അതിനാലാണ് പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. അതേ സമയം

ബിൽഡിംഗിൻ്റെ ഗ്രില്ലിനുള്ളിൽ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി video കാണാം

 വണ്ടൂർ ബൈപ്പാസ് റോഡിലെ  ബിൽഡിംഗിൻ്റെ ഗ്രില്ലിനുള്ളിൽ നായ കുടുങ്ങി ട്രോമാ കെയർ വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വന്ന് രക്ഷപ്പെടുത്തി.ബിൽഡിംഗിൻ്റെ ഗ്രില്ലിനുള്ളിൽ നായ കുടുങ്ങിയ വിവരം നാട്ടുകാർ ജില്ലാ ട്രോമാകെയറിനെ അറിയിക്കുകയും തുടർന്ന് ട്രോമാകെയർ വണ്ടൂർ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങളായ കെ.നൗഷാദ്, എം.പ്രസാദ്,  എന്നിവർ സംഭവസ്ഥലതെത്തി കട്ടിങ് മിഷീൻ ഉപയോഗിച്ചു ഗ്രീല്ല് കട്ട്ചെയ്തു  ഗ്രില്ലിൽ കുടുങ്ങിയ നായയെ   രക്ഷപ്പെടുത്തുത്തി വീഡിയോ കാണാം

മഞ്ചേരി പയ്യനാട് വെച്ച് നടന്ന മലപ്പുറം ജില്ലാ ട്രോമ കെയർ സൗഹൃദ ഫുട്ബാൾ ടൂർണ്ണമെന്റ് 2022ൽ ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്തമാക്കി

മഞ്ചേരി പയ്യനാട് വെച്ച് നടന്ന  മലപ്പുറം ജില്ലാ ട്രോമ കെയർ സൗഹൃദ ഫുട്ബാൾ ടൂർണ്ണമെന്റ് 2022ൽ  ട്രോമാകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് മൂന്നാം സ്ഥാനം കരസ്തമാക്കി. സൗഹൃദവും ആവേശവും വാശിയും ഒത്ത് ചേർന്ന ട്രോമകെയറിന്റെ വിവിധ സ്റ്റേഷൻ യൂണിറ്റ് ടീമുകൾ അണി നിരന്ന മത്സരം വൈകുന്നേരം 7 മണിക്ക് മഞ്ചേരി പയ്യനാട് കുട്ടിപ്പാറ ക്ലബ്ബ് 7 ടർഫിൽ *മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ* അവർകൾ കളിക്കാരെ പരിചയപ്പെട്ട് ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് കളിയുടെ കിക്കോഫ് ആരംഭിച്ചു. അവസാന റൗണ്ടിലേക്ക് എത്തും തോറും വീറും വാശിയും കൂടി കൂടി വന്നു. പുലർച്ചെ 3.30 ന് ടൂർണ്ണമെന്റ് അവസാനിക്കുമ്പോൾ *കൊണ്ടോട്ടി* യൂണിറ്റ് ടീം ചാമ്പ്യൻമാരായി ഫൈനലിൽ പെരുതി തോറ്റ *അരീക്കോട്* യൂണിറ്റ് ടീം രണ്ടാം സ്ഥാനക്കാരായി. മൂന്നാം സ്ഥാനം *വേങ്ങര* യൂണിറ്റ് ടീം സ്വന്തമാക്കി. വേങ്ങര യൂണിറ്റിന് വേണ്ടി സുമേഷ് ഉണ്ണി കച്ചേരിപ്പടി , മുഹമ്മദ് കാട്ടിൽ, മൻസൂർ അരീക്കപ്പള്ളിയാളി, യൂനുസ് പാണ്ടികശാല, ആഷിക് കോട്ടുമല, ഹബീബ് കുന്നുംപുറം, സഫ്‌വാൻ കോയിസ്സൻ, ഫഹദ് എടക്കപറമ്പ്, വലീദ് മിനി ബസാർ, നിയാസ് കോട്ടുമല, ഷഫീഖ് അലി വലിയോറ, ഷിജി വലിയ

തെരുവ് നായ കടിച്ചുചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിമരണപെട്ടു

മലപ്പുറം ചേലേമ്പ്ര തെരുവ് നായ കടിച്ചു പരിക്ക് പറ്റി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നചെലേ കോണത്തും പുറായി താമസിക്കും കൊടമ്പാടൻ റിയാസ് എന്നവരുടെ മകൻ, മുഹമ്മദ് റസാൻ (റിഫു 12 വയസ്സ്) മരണപെട്ടു. ചേലുപ്പാടം AMMAMUP സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു . ജനാസ നമസ്കാരം ഇന്നലെ വൈ: 3 മണിക്ക് ഇളന്നുമ്മൽ ജുമാ മസ്ജിദിൽ നടന്നു മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടര്‍ന്ന് കുത്തിവെയ്പ് എടുത്തു. അടുത്ത കുത്തിവെപ്പ് എടുത്തപ്പോള്‍ ഛർദ്ദി ഉണ്ടാകുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.ചികിത്സയിലിരിക്കെ ഇന്നലെ മരണപെട്ടു.റാനിയയാണ് അമ്മ.സഹോദരി: ഫില്‍സാ ഫാത്തിമ.

നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഈ ലക്ഷണങ്ങൾ കണ്ടാൽ പിന്നെ വാഹനം ഓടിക്കരുത്

നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.  കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. 1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക 2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക 3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക 4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക. 5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക 6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക 7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക 8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ച

വെള്ളി വാള നമ്മുടെ ജലാഷയങ്ങളിൽ ഇങ്ങനെ ഒരു മത്സ്യം ഉണ്ട്‌

കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ  ലഭിച്ചിട്ടുണ്ട്  

മരണപെട്ടു

വലിയോറ പുത്തനങ്ങാടി ആയിഷബാദ് സ്വദേശിയും  സജീവ മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന മൂന്നാംകണ്ടൻ മമ്മുദു എന്നവർ രാത്രി 11 മണിക്ക്മ രണപ്പെട്ടു. ജനാസ നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക്  പുത്തനങ്ങാടി ജുമാ മസ്ജിതിൽ മക്കൾ: മുജീബ്, സാജിദ്, ശിഹാബ്

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് നൽകുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ വിതരണോത്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹികും

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വകയിരുത്തി ഭിന്ന ശേഷികാർക്ക് നൽക്കുന്ന 22 ഇലക്ട്രിക് വീൽചെയറുകളുടെ  വിതരണം 2022 മെയ് 31 ചൊവ്വ രാവിലെ 10.30 ന് വേങ്ങര ബസ്സ്റ്റാന്റ് സമീപവെച്ച്  വേങ്ങര MLA യും പ്രതിപക്ഷ ഉപനേതാവുമായ   പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കുന്നു.  പരിപാടിക്ക് വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൻസിറ ടീച്ചർ അധ്യക്ഷത വഹിക്കും

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങളുടെ വില ഏഴ് രൂപ വരെ കൂടി. ആന്ധ്ര പ്രദേശിൽ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതോടെ, ഇത് വിപണിയിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. ജയ അരിക്ക് സംസ്ഥാനത്ത് ഇന്ന് വില കിലോഗ്രാമിന് 39 രൂപ മുതൽ 42 രൂപ വരെയായിരുന്നു. ഇതേ അരി കഴിഞ്ഞ ആഴ്ച വില 34 രൂപ മുതൽ 38 രൂപ വരെയാണ്. സംസ്ഥാനത്ത് സുരേഖ അരി കിലോഗ്രാമിന് ഇപ്പോൾ വില 37 രൂപയാണ്. കഴിഞ്ഞ ആഴ്ച വില 33.50 രൂപയായിരുന്നു. ഇന്ധന വിലയെ പിൻപറ്റി പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കുമെല്ലാം വില ഉയർന്നതിന് പിന്നാലെയാണ് അരിക്കും വില ഉയരുന്നത്. സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിൽ

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവർത്തകൾ

*പ്രഭാത വാർത്തകൾ*    2022 | മെയ് 20 | വെള്ളി | 1197 |  ഇടവം 6 |  ഉത്രാടം 1443 ശവ്വാൽ 18        ➖➖➖➖➖➖➖➖ ◼️ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധി. ജിഎസ്ടിയില്‍നിന്നു മാറിനില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണം നടത്താവുന്നതാണ്. ജിഎസ്ടി  നികുതി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനു പൊല്ലാപ്പാകും. വിധിയെ മറികടക്കാനുള്ള വഴി തേടുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിധിയെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണെന്ന് ധനമന്ത്രി പറഞ്ഞു. ◼️പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെ പാടത്ത് രണ്ടു പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നികളെ പിടിക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ കുടുങ്ങിയാണെന്ന് കണ്ടെത്തി. കെണിവച്ച നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണു മരിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ടായിരുന്നു. രാവിലെ വൈദ്യുത

KPCC പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ പ്രതിഷേധ പ്രകടനം video

KPCC പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ വേങ്ങരയിൽ  പ്രതിഷേധ പ്രകടനം നടത്തി Video കാണാം   തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിചെന്ന സിപിഐ (എം) പ്രവർത്തകരുടെ പരാതിയിലാണ് KPCC  പ്രസിഡന്റ്‌ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. 

ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

കേരള ഗവണ്മെന്റ്ന്റെ  "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം  അടക്കാപുരയിൽ വെച്ച്   10 മണിക്ക്  മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപംവെച്ച്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ വേങ്ങര മണ്ഡലം  എം എൽ എ pk കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിച്ചു  പ്രസ്തുത പരിപാടിയിൽ   വാർഡ് മെമ്പർമാർ, ബ്ലോക്ക്‌ മെമ്പർമാർ, വേങ്ങര കൃഷി ഓഫീസർ,നിരവധി  കർഷകരും പദ്ധതിയിൽ ഭാഗവതാവാൻ താൽപര്യമുള്ളവരും പങ്കെടുത്തു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും കനത്ത മഴക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനോടൊപ്പം വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് (18/05/2022) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലെർട്ട് മുന്നയിരിപ്പാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയുണ്ട്. കൂടാതെ ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ (19/05/2022) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലെർട്ടുണ്ട്. യെല്ലോ അലെർട്ടുള്ളത്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ്.  ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലെർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ആരും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല 18-05-2022 മുതൽ 20-05-2022 വരെ കേര

ഞങ്ങളും കൃഷിയിലേക്ക് വേങ്ങര പഞ്ചായത്ത്തല ഉത്ഘാടനം നാളെ അടക്കാപുരയിൽ

*അറിയിപ്പ്* "ഞങ്ങളും കൃഷിയിലേക്ക്" എന്ന പദ്ധതിയുടെ വേങ്ങര ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം പതിനാറാം വാർഡ് അടക്കാപുരയിൽ വെച്ച്  19/05/2022 വ്യാഴം നാളെ 10 മണിക്ക്( മുൻ മെമ്പർ മർഹൂം എ കെ  ആലി മൊയ്‌ദു ഹാജിയുടെ വീടിനു സമീപം) വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസലിന്റെ അധ്യക്ഷതയിൽ *ബഹുമാനപ്പെട്ട എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് വിത്തിട്ട്  ഉദ്ഘാടനം നിർവഹിക്കുകയാണ്* പ്രസ്തുത പരിപാടിയിൽ വാർഡിലെ മുഴുവൻ കർഷകരും പദ്ധതിയിൽ ഭാഗവതാ വാൻ താൽപര്യമുള്ളവരും നിർബന്ധമായും പങ്കെടുത്ത് പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു          *എന്ന്* *വാർഡ് മെമ്പർ* *കുറുക്കൻ മുഹമ്മദ്‌*

വെള്ളി വാള Malabar patashi fish

കടലുണ്ടിപുഴയിലെ മഞ്ഞമാട് കടവിൽ വലയിട്ടപ്പോൾ അപ്പൂർവമായി കേരളത്തിലെ ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്ന വെള്ളി വാള മത്സ്യത്തെ ലഭിച്ചു. വലിയോറ മഞ്ഞാമാട് സ്വദേശി അലിക്കാണ് മീനിനെ ലഭിച്ചത്  കഴിഞ്ഞ ദിവസങ്ങളിൽ പൈത മഴയെതുടർന്നു കടലുണ്ടിപുഴയിലെ വെള്ളം കലങ്ങിമറിഞ്ഞു വരുന്നത് കണ്ട് വലയിട്ടപ്പോൾ കിട്ടിയ മീനുകളിൽ നിന്നാണ് 4 വെള്ളിവാള കളെ കിട്ടിയത് കേരളത്തിൽ മാത്രം കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് വെള്ളിവാള. (ശാസ്ത്രീയനാമം: സ്യൂഡിയുട്രോപിയസ് മിച്ചെല്ലി) മലബാർ പട്ടാഷി (Malabar patashi) എന്നാണ് ഇംഗ്ലീഷ് നാമം പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ നദികളിൽ ഈ മത്സ്യത്തെ കാണപ്പെടുന്നു ചാലിയാർ, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാർ, അച്ചൻകോവിൽ എന്നിങ്ങനെയുള്ള നദികളിൽ നിന്ന് വെള്ളിവാള മത്സ്യത്തെ  ലഭിച്ചിട്ടുണ്ട്

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളരെയെറെയുണ്

ബിനോയ് വിശ്വം MP അറസ്റ്റിൽ

വാറങ്കല്‍ ഭൂസമരം: സ: ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു.. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ പങ്കെടുക്കുവാൻ എത്തിയ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ സ: ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കൽ സുബദാരി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തു. #സിപിഐ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. ഭരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് #CPI നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡ പ്രാന്തപ്രദേശത്തുള്ള നിമ്മയ്യ കുളത്തിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്. വാറങ്കല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമി രാഷ്ട്രീയക്കാരും ഭരണകക്ഷി ജനപ്രതിനിധികളും കൈയടക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയായിരുന്നു. വാറങ്കലിന് ചുറ്റുമുള്ള 42 ഓളം കുളങ്ങളും ജലാശയങ്ങളും ഭൂമാഫിയ കയ്യേറി മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലായിരുന്നു അവശേഷിക്കുന്ന 15 ഏക്കറിലധികം സര്‍ക്കാര്‍ ഭൂ

കണ്ണമംഗലം 19ആം വാർഡ് ഉപതെരഞ്ഞെടുപ്പ്UDF ന് മിന്നും വിജയം ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പ് വിശേഷങ്ങൾ

കണ്ണമംഗലം 19ആം വാർഡ് ഉതെരഞ്ഞെടുപ്പ് UDF സ്ഥാനാർഥി വിജയിച്ചു   ഇന്നലെ നടന്ന കണ്ണമംഗലം 19ആം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇന്ന്  വോട്ടെണ്ണിയപ്പോൾ  UDF സ്ഥാനാർത്ഥി CK അഹമ്മദ് 273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിജയത്തെ തുടർന്ന്  UDF പ്രവർത്തകർ അച്ചനംബലം അങ്ങാടിയിൽ വിജയാഹ്ലാദ പ്രകടനം നടത്തി.ആകെ പോൾ ചെയ്തത 967 വോട്ടിൽ, UDF സ്ഥാനാർഥിയായ സി കെ അഹമ്മദിന്ന് 620 വോട്ടും എതിർ സ്ഥാനാർഥി LDF ന്റെ മുഹമ്മദ് ജുനൈദിന്ന് 347 വോട്ടും ലഭിച്ചു, UDF ന്റെ മെമ്പർ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടായത്    വള്ളിക്കുന്ന് ഉപതെരഞ്ഞെടുപ്പ്; സീറ്റ് പിടിച്ചെടുത്ത് എൽ.ഡി.എഫ്  വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് ഒൻപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ LDF ന്ന്  കൈവിട്ട സീറ്റ് പിടിച്ചെടുത്തു  എൽ.ഡി. എഫ്. 280 വോട്ടിന്റെ ഭൂരിപക്ഷതിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി പി.എം രാധാകൃഷ്ണൻ ജയിച്ചത്.എൽ.ഡി. എഫ് സ്ഥാനാർഥി ക്ക് 808 വോട്ട് ലഭിച്ചു.യു.ഡി. എഫ് സ്ഥാനാർഥി മേലയിൽ വിജയന് 528 വോട്ടും ബി.ജെ.പ്പി സ്ഥാനാർഥി ലതീഷ് ചുങ്കം പള്ളിക്ക് 182 വോട്ടും ലഭിച്ചു. തൃപ്പുണിത്തുറ നഗരസഭയിൽ മത്സരം നടന്ന രണ്ട് ഡിവിഷനും എൻഡിഎ പ

കൂരിയാട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു

കൂരിയാട് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി പുഴയിലേക്ക് ഇടിഞ്ഞു വീണു വേങ്ങര കുരിയാട് ഓട്ടോ സ്റ്റാൻഡിന്റെ അടുത്ത് ചീരങ്ങൻ മുഹമ്മദ്‌ കൂട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള പുഴയോട് ചേർന്ന് നിൽക്കുന്ന ബിൽഡിങ്ങിന്റെ മതിലും  സംരക്ഷണ ഭിത്തിയും രാവിലെ 8മണിയോടെ പുഴയിലേക്ക് ഇടിഞ്ഞു വീണു,  15മീറ്ററോളം നീളത്തിൽ പുഴയിലേക്ക് വീണു  ആളപായമില്ല ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗിന്റെ പിറകിലെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത് ദിവസവും നിരവധി തൊഴിലാളികൾ ഇരിക്കുന്ന സ്ഥലമാണ് രാവിലെ തുടങ്ങിയ ചാറ്റൽ മഴ കാരണം തൊഴിലാളികൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് വലിയ ദുരന്തം ഒഴിവായി ഇന്നത്തെ പ്രധാനവാർത്തകൾ വിലക്കയറ്റവും നാണ്യപ്പെരുപ്പവും റിക്കാര്‍ഡോടെ കുതിക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം 15.38 ശതമാനമായി ഉയര്‍ന്നു. 17 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ധിച്ചതാണു കാരണം. മാര്‍ച്ചു മാസത്തില്‍ 14.55 ശതമാനമായിരുന്നു നാണ്യപ്പെരുപ്പ നിരക്ക്. ◼️സംസ്ഥാനത്തെ അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

റോഡ് നവീകരണത്തെ ചൊല്ലി നാട്ടുകാരും കുടുംബവും തമ്മിൽ തല്ല്.

 വളന്നൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഈങ്ങേങ്ങൽപട-രാമൻകാവ് റോഡ് കോൺക്രീറ്റുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷമുണ്ടായത്. കഴിഞ്ഞ 25 വർഷമായി നിർമ്മിച്ച റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത രീതിയിലായിരുന്നു പഞ്ചായത്ത് ആസ്തിയുള്ള ഈ റോഡ് പ്രദേശത്തെ ഒരു കുടുംബത്തിന്റെ തടസ്സം മൂലം നവീകരിക്കാനോ യാത്രാ യോഗ്യമാക്കാനോ സാധിച്ചിരുന്നില്ല. തുടർന്ന് പ്രദേശവാസികൾ ചേർന്ന് ഫണ്ട് ശേഖരിച്ച് കോൺക്രീറ്റ് ചെയ്യാൻ വേണ്ടി എത്തിയപ്പോഴായിരുന്നു സംഘർഷം ഉണ്ടായത്. കോൺക്രീറ്റ് ജോലി തടസ്സപ്പെടുത്തിയ കുടുംബം കോൺക്രീറ്റിൽ കിടന്നും വാക്കേറ്റമുണ്ടാക്കിയും സംഘർഷം സൃഷ്ടിക്കുകയായിരുന്നു. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലെത്തി. റോഡ് നവീകരണത്തിന് എത്തിയവരെ കല്ലെറിഞ്ഞു ഇരുമ്പു കൊണ്ടും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കമുള്ളവരാണ് റോഡ് നവീകരണത്തിന് എത്തിയവരെ ആക്രമിച്ചത്. തുടർന്ന് കല്പകഞ്ചേരി പോലീസിന്റെ സാന്നിധ്യത്തിലാണ് നാട്ടുകാർക്ക് കോൺക്രീറ്റ് ജോലി പൂർത്തിയാക്കാൻ സാധിച്ചത്

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ?വീഡിയോ വൈറലായി കോട്ടക്കലിൽ ബസ് ഡ്രൈവറുടെ അഹന്തയ്ക്ക് കിട്ടിയത് മുട്ടൻപണി

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ ?വീഡിയോ വൈറലായി  കോട്ടക്കലിൽ ബസ് ഡ്രൈവറുടെ അഹന്തയ്ക്ക് കിട്ടിയത് മുട്ടൻപണി ഡിവൈഡർ മറികടന്ന് എതിർ വശത്ത് കൂടി ബസ് ഓടിച്ച ബസ് ഡ്രൈവറുടെ ലൈസൻസ്മോട്ടോർ വാഹന വകുപ്പ് ചെയ്തു. തിരൂർ കാളികാവ് റൂട്ടിലോടുന്ന ആർ.ടി.സി ബസിലെ ഡ്രൈവർ കാളി കാവ് സ്വദേശി മുബഷീറിന്റെ ലൈസൻസ് ആണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം കോട്ട യ്ക്കൽ ചങ്കുവെട്ടിയിൽ വച്ചാണ് സംഭവം. തിരൂരിൽനിന്നും യാത്രക്കാരുമായി കാളികാവി ലേക്ക് പോവുകയായിരുന്നു ചങ്കുവെട്ടിയിലെത്തിയ ബസ്റോഡിലെ ഗതാഗതക്കു രുക്ക് പോലും പരിഗണിക്കാ തെ റോഡ് നിയമങ്ങൾ ലംഘി കെ സുരേഷ് ച്ചും ഡിവൈഡർ മറികടന്നും എതിർദിശയിലൂടെ വരികയായിരുന്നു. മൂന്ന് സ്പെഷാലിറ്റി ആശുപത്രികൾ സ്ഥിതിചെയ്യു ന്ന ചങ്കുവെട്ടിയിൽ മറ്റു വാഹ നങ്ങൾക്കും യാത്രക്കാർക്കും അപകടകരമാകുന്ന രീതിയിൽ ബസ് ഓടിച്ചുവന്ന  ഡ്രൈവർക്കെതിരേ അപ്പോൾത്തന്നെ പ്രതിഷേധമുയർന്നിരു ന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രച രിച്ചതോടെ മലപ്പുറം എൻ ഫോഴ്സ്മെന്റ് ആർ.ടി .ടി.ഒ കെ. കുമാറിന്റെ നിർദേശപ്രകാരം എം.വി.ഐമാ രായ സജി തോമസ്, ടി.വി രഞ്ജിത്ത്, എ.എം.വി.ഐ വി ജീഷ് വാലേരി എന്നിവര

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്