ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

ബൈക്കിൽ ഇടിച്ചു കാർ നിയത്രണം വിട്ട് കിണറിലേക്ക് മറിയുന്ന CCTV VIDEO ഇന്ന് സംഭവിച്ചത്

കാഞ്ഞങ്ങാട് പൂച്ചക്കാട്ട് ബൈക്കുമായി കൂട്ടിയിടിച്ചകാർ കിണറ്റിലേക്ക് വീണു, പിതാവിനെയും മൂന്ന് മക്കളെയും പരിക്കുകളോടെ അൽഭുതകരമായി രക്ഷപ്പെടുത്തി വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത് പൂച്ചക്കാട് മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തുള്ള കിണറ്റിലേക്ക് ആണ് കാർ മറിഞ്ഞത്. ഉദുമ ഇച്ചി ലിങ്കാൽ സ്വദേശിയും മക്കളും സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്

സന്തോഷ് ട്രോഫി ഫൈനലിൽ ഇവരാണ് എന്റെ ഹീറോസ് 😍

ഇവരാണ് (മെഡിക്കൽ team) എന്റെ ഹീറോസ് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ വൈറലാകുന്നു പയ്യനാട് സന്തോഷ് ട്രോഫി ഫൈനൽ മത്സരത്തിൽ  കേരളം ഒരു ഗോളിന് പുറകിലായപ്പോൾ ടൈം വേസ്റ്റ് ചെയ്യാൻ ബംഗാൾ കളിക്കാർ മനഃപൂർവം ഗ്രൗണ്ടിൽ വീണ് കിടക്കുമ്പോൾ  റെഫ്രീയുടെ call വരുന്നനിമിഷങ്ങൾകകം തന്നെ ഗ്രൗണ്ടിൽ വീണ് കിടന്ന് സമയം കളയാൻ ശ്രമിക്കുന്ന ബംഗാൾ കളിക്കാരെ എല്ലാം നിമിഷനേരങ്ങൾക്കുള്ളിൽ ഗ്രൗണ്ടിന്റെ  പുറത്തു എത്തിച്ച നമ്മുടെ സ്വന്തം മെഡിക്കൽ ടീം  ആണ് എന്റെ ഹീറോസ് എന്ന വാട്സ്ആപ്പ് പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പോസ്റ്റിന്റെ full രൂപം ഇവരാണ് (മെഡിക്കൽ team) എന്റെ ഹീറോസ് 😍 കേരളം ഒരു ഗോളിന് പുറകിലായപ്പോൾ ടൈം വേസ്റ്റ് ചെയ്യാൻ ബംഗാൾ players വീയുമ്പോൾ റെഫ്രീയുടെ call വരുന്നതിനു മുമ്പ് തന്നെ അവരെ പുറത്തു എത്തിച്ച നമ്മുടെ സ്വന്തം മെഡിക്കൽ ടീം 😍 #santoshtrophy #keralafootball         #traumacaremalappuram

ഗ്രേസ് ചാരിറ്റബിൾ ട്രസ്റ്റ് വലിയോറയും സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ടി. കെസിറ്റിയും സംയുക്തമായി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ഗ്രേസ്  ചാരിറ്റബിൾ ട്രസ്റ്റ് വലിയോറ യും സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്   ടി. കെസിറ്റിയും  സംയുക്തമായി സംഘടിപ്പിച്ച പെരുന്നാൾ കിറ്റ് വിതരണം ക്ലബ്ബ് മുഖ്യരക്ഷാധികാരി പി കെ  അലവിക്കുട്ടി സാഹിബ് നിർവഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് എ കെ  മുഹമ്മദ് ഷരീഫ് അധ്യക്ഷം വഹിച്ചു. ജലീൽ സ്വാഗതവും ശരീഫ് മടപ്പള്ളി നന്ദിയും പറഞ്ഞു

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധകും ഇവനാണ് കാരണക്കാരൻ

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും  ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ. 1. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ അതിനുള്ളിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും. പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ കുറച്ചു നേരം വേവാത്തത് കൊണ്ട് തന്നെ അതിൽ പിന്നീട് വെന്ത ശേഷം അരിയുന്ന മാംസത്തിലേക്കും വൈറസ് കടന്നു കൂടും. 2. ആള് കൂടിയാൽ പെട്ടെന്ന് അരിഞ്ഞു വീഴ്ത്തി പൊതിഞ്ഞു കൊടുക്കും. മാംസം ഒരു ഇന്സുലേറ്റർ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും പിടിച്ച ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വ

വേങ്ങരയിൽ ഭക്ഷ്യവിഷബാധ ഹോട്ടൽ അടച്ചു പൂട്ടി നോമ്പുതുറയ്ക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കു ഉണ്ടായ അസ്വസ്ഥക ളെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടിയത്

വേങ്ങര:നോമ്പുതുറക്ക് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കുണ്ടായ അസ്വസ്ഥതയെ തുടർന്ന് പോലീസ് നിർദ്ദേശപ്രകാരം ഹോട്ടൽ അടച്ചു പൂട്ടി. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. ആറു പേരാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നത്.ഇവർ പുലർച്ചെ ഒന്നരയോടെ ആശുപത്രി വിട്ടു. നോമ്പുതുറ സമയത്ത്  ഭക്ഷണം കഴിച്ച് വർക്കാണ് ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ  അനുഭവപ്പെട്ടത്. ഇറച്ചിയിൽ നിന്നാണ് വിഷബാധ ഉണ്ടായതായി കരുതുന്നത്. സംഭവം ഭക്ഷ്യ സുരക്ഷാ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്പെക്ടർ കെ ഹരീഷ് പറഞ്ഞു. പോലീസ് സ്ഥലം സന്ദർശിച്ച് അടച്ചുപൂട്ടാൻ നിർദ്ദേശിച്ചതായി സി ഐ പി മുഹമ്മദ് ഹനീഫ അറിയിച്ചു. ഫുഡ് ആൻ്റ് സെഫ്റ്റി ഇൻസ്പെക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും.. ◼️ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പതിനാറുകാരി മരിച്ചു. 31 പേര്‍ ആശുപത്രിയിലായി. കണ്ണൂര്‍ പെരളം സ്വദേശി ചന്ദ്രോത്ത് നാരായണന്റേയും പ്രസന്നയുടേയും ഏകമകള്‍ ദേവനന്ദയാണ് മരിച്ചത്. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. മരിച്ച ദേവാനന്ദ കരിവെ

ജില്ലയിലെ അഭ്യസ്തവിദ്യരും വിദഗ്ധ തൊഴിൽ നൈപുണി നേടിയവരുമായ യുവതി യുവാക്കൾക്ക് മികച്ച തൊഴിൽ അവസരം

 ജില്ലയിൽ ഓരോ വർഷവും അഭ്യസ്ഥവിദ്യരായ തൊഴിൽ കാത്തിരിക്കുന്ന അറുപതിനായിരത്തിലേറെ വരുന്ന യുവ സമൂഹം ആശങ്കയോടെ നമുക്ക് മുന്നിലുണ്ട് . ഇത്രയും പേർക്ക് സർക്കാർ ജോലി ലഭ്യവുമല്ല. ഈ യുവ സമൂഹത്തിന്റെ ആശങ്കയകറ്റുന്നതിന് വേണ്ടി മലപ്പുറം ജില്ലാ പഞ്ചായത് ഉദ്യോഗ് മലപ്പുറം എന്ന ഒരു പദ്ധതി ആരംഭിച്ചിരിക്കുന്നു. വിദേശത്തും സ്വദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലകളിലുള്ള തൊഴിൽ ദാതാക്കളെയും മലപ്പുറത്തെ സ്വന്തം അഭ്യസ്ഥവിദ്യരായ യുവസമൂഹത്തെയും ഒരേ പ്ലാറ്റ്ഫോമിന് കീഴിൽ കൊണ്ട് വന്ന് പരസ്പരം മനസിലാക്കുവാനും അതു വഴി തൊഴിൽ ലഭ്യമാക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പത്താം ക്ലാസ് മുതൽ ഉയർന്ന ഗവേഷണ ബിരുദം വരെയുള്ളവരും വ്യത്യസ്തങ്ങളായ മേഖലകളിൽ വിവിധ സ്കിൽ പരിശീലനം തേടിയിട്ടുള്ളവരും പ്രവാസ ജീവിതം മതിയാക്കി വന്നവരുമായ മലപ്പുറം ജില്ലക്കാർ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് വേണ്ടി ഈ വെബ് പോർട്ടൽ വഴി രജിസ്ടർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്ക് വഴി പ്രാഥമിക വിവരങ്ങൾ നൽകി രജിസ്ടർ ചെയ്തവർക്ക് ഒരു ഏകദിന ഓറിയന്റേഷൻ നൽകുന്നതാണ്. ഈ പദ്ധതിയുടെ ആദ്യ തൊഴിൽ മേള 2022 മെയ് 29ന് നിലമ്പൂർ അമൽ കോളേജിൽ വച്ച് നടത്തപ്പെടുന്ന

കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ ബസ്സ് സർവീസിന് അവസാനം പെർമിറ്റ്‌ ലഭിച്ചു

കണ്ടക്ടർ ഇല്ലാതെ സർവീസ് നടത്തിയ പാലക്കാട്ടെ കാടൻകാവിൽ ബസ്സ് സർവീസിന്  അനുമതി നിഷേധിച്ചതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചത്. മോട്ടോർ വാഹന നിയമപ്രകാരം ടിക്കറ്റ് നൽകി സർവീസ് നടത്തുമ്പോൾ കണ്ടക്ടർ വേണമെന്നാണ് നിയമം. പക്ഷേ ഈ ബസ്സുടമ ടിക്കറ്റ് നൽകുന്നില്ല. യാത്രക്കാർ പണപ്പെട്ടിയിൽ പണം  ഇടുകയാണ് ചെയുന്നത്. ടിക്കറ്റില്ലാത്ത ബസ് ആയതിനാൽ അത്തരം ബസുകൾക്ക് കണ്ടക്ടർ വേണമെന്നില്ല. അതുകൊണ്ട് അവർക്ക് പെർമിറ്റ്‌ നൽകാൻ നിർദേശം നൽകി. കണ്ടക്ടർ ഇല്ലാതെ യാത്രക്കാരുടെ സത്യസന്ധതയെ മാനിച്ച് ബസിൽ പണപ്പെട്ടി  സ്ഥാപിച്ച് പൊതുജനങ്ങൾക്ക്‌ യാത്രക്ക്‌ സൗകര്യം ഒരുക്കുകയാണ് ബസ്സുടമ ചെയ്തത്. മോട്ടോർ വാഹനനിയമ പ്രകാരം ബസ് സർവീസിന് കണ്ടക്ടർ അനിവാര്യമായതിനാൽ  നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വിവിധ കോണുകളിൽ നിന്ന് ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. കണ്ടക്ടറില്ലാതെ കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട്‌  സ്വകാര്യ സിഎന്‍ജി ബസ് സര്‍വ്വീസ് ആരംഭിച്ചത്. യാത്രക്കാര്‍ ബസില്‍ സ്ഥാപിച്ച ബോക്‌സില്‍ യാത്രാ ചാര്‍ജ് നിക്ഷേപിച്ച് യാത്ര ചെയ്യാം. പണമില്ലെങ്കിൽ  അടുത്ത ദിവസങ്ങളില്‍ പണം അടച്ചാൽ മതി.മാതൃകാപരമായ ഒരു പുതിയ രീതി എന്ന നിലയിലും

ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു 14 ലോളം പേർ ഹോസ്പിറ്റലിൽ

ചെറുവത്തൂർ : ചെറുവത്തൂരിൽ നിന്ന് ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചു. ചെറുവത്തൂര്‍ സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ ഈ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച നിരവധിപ്പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ കൂടുതലും കുട്ടികളാണ്. ഷവര്‍മ വാങ്ങി വീട്ടില്‍ കൊണ്ടുപോയി, വീട്ടില്‍ വച്ച്‌ കഴിച്ച മാതാപിതാക്കളും ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്കെല്ലാം ഒരേ ലക്ഷണങ്ങളാണ്. ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമായത്. നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാഥമിക ചികിത്സ ലഭിച്ച ശേഷം വീടുകളിലേക്ക് മടങ്ങി. ഏകദേശം 14 പേര്‍ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.

ശവ്വാൽ മാസപ്പിറവി: കോഴിക്കോട് ഖാസി ഹൗസിൽ നിന്ന് തത്സമയം

ചെറിയപെരുന്നാൾ മറ്റന്നാൾ (ചൊവ്വാഴ്ച ) *ഇന്ന് മാസപ്പിറവി ദൃശ്യമായില്ല  മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി മറ്റന്നാൾ (ചൊവ്വാഴ്ച )ശവ്വാൽ 1 ചെറിയപെരുന്നാൾ ആയിരിക്കും - ഖാളിഹൌസ്  കോഴിക്കോട്

ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ മനു ആണ് അറസ്റ്റിലായത്. ചെങ്കവിള കണ്ണനാഗം ജങ്ഷനിലെ ഒരു ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ഇയാൾ. ഇയാൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്ഐ ജയകുമാർ വെളിപ്പെടുത്തിയതായി ന്യൂസ്ടാഗ് ലൈവ് റിപ്പോർട്ട് ചെയ്തു. കേരള തമിഴ്നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഒളിവിൽ പോയ ഇയാൾക്കായി നടത്തിയ തിരച്ചിലിനിടെയാണ് പിടിയിലായത്. ഇവിടെ ഈസ്റ്റർ സമയത്താണ് ഇയാൾ ജോലിക്ക് കയറിയത്. ഈ സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസങ്ങളിൽ  പുറത്തുവന്നത്. ഇതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇയാൾക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന് എസ്ഐ വ്യക്തമാക്കിയിരുന്നതായും ന

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും

*🛑BREAKING NEWS🛑* തിരുവനന്തപുരം:കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്തു മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. പൊതു സ്ഥലത്തും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ച് ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.  കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിന് പിഴയീടാക്കുന്നതു നിര്‍ത്തിവയ്ക്കുകയായിരുന്നു. സാഹചര്യം അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ വെറുതെ വിട്ടതുമൊന്

വേങ്ങര ഗ്രാമപഞ്ചായത്ത് 15 വാർഡ് ജലസമിതി ജലയാത്ര സംഘടിപ്പിച്ചു

വലിയോറ  : തെളിനീർ ഒഴുകും  നവകേരളം  പദ്ധതിയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്ത് 15 വാർഡ്  ജലസമിതി ജലയാത്ര  സംഘടിപ്പിച്ചു, ജനകീയ കൂട്ടായ്മയിലൂടെ വാർഡിലെ  ജലസ്രോതസ്സുകൾ വൃത്തിയാക്കുന്നതിന്റെ  ഭാഗമായിട്ടാണ്  വാർഡ് മെമ്പർ  എ കെ നഫീസയുടെ  അധ്യക്ഷതയിൽ കടലുണ്ടിപുഴയിലെ പതിനഞ്ചാം വാർഡിൽ ഉൾപ്പെടുന്ന വിവിധ കടവുകളിലെക്ക് ജല  യാത്ര സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ യാത്ര ഉദ്ഘാടനം നിർവഹിച്ച് ജല യാത്രയിൽ അംഗമായി. മെയ് ആദ്യവാരം വാർഡ് തല ജല സമിതിയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്താൽ പുഴയുടെ അരികിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കാം എന്ന് ജല യാത്രയിൽ ജല  സമിതി തീരുമാനിച്ചു. വേങ്ങര  ഗ്രാമപഞ്ചായത്ത് കിലാ ആർ പി ഇബ്രാഹീം എ കെ പതിനഞ്ചാം വാർഡ് ആർ ആർ ടി അംഗങ്ങളായ  ആലി കുട്ടി വി ,എ കെ ഹൈദ്രു, വി കെ റസാഖ്  ക്ലബ്ബ് പ്രതിനിധികളായ എ കെ അലവി,  മുഹമ്മദ്‌ അലി, സന്നദ്ധപ്രവർത്തകരായ പി കെ അലവിക്കുട്ടി, എ പി അഷ്‌റഫ്‌ എന്ന ബാവ, വി കെ ഗഫൂർ, സതീഷ് അത്തിയേക്കൽ  സൈദ്,  യാത്രയിൽ  അംഗങ്ങളായി.

വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വിവിധ പ്രവർത്തികളുടെ ഉത്ഘാടനം നിർവഹിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആറാം വാർഡിൽ ചെയ്യുന്ന കിണർ നിർമ്മാണം (ഫൗസിയ ഇ കെ) പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ റുബീന അബാസ് നിർവ്വഹിക്കുന്നു. കൃഷി ഓഫീസർ നജീബ് എം, AE  മുബഷിർ പി, VEO ശരത്, ഓവർസിയർ ആമിർ മട്ടിൽ എന്നിവർ സമീപം. വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി രണ്ടാം വാർഡിൽ നിർമ്മിച്ച് നൽകിയ കോഴിക്കൂടിൻറെ ഉത്ഘാടനം  വാർഡ് മെമ്പർ സി.പി അബ്ദുൽ ഖാദർ നിർവ്വഹിച്ചു .ബ്ലോക്ക് AE പ്രശാന്ത് എം, പഞ്ചയത്ത്‌ AE മുബഷിർ.പി, ഓവർസിയർ കൃഷ്ണൻ കുട്ടി, ഉണ്ണികൃഷ്ണൻ എൻ.പി എന്നിവർ സമീപം, വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത്തി രണ്ടാം വാർഡിൽ നിർമ്മിച്ച് നൽകിയ കോഴിക്കൂടിൻറെ  ഉദ്ഘാടനം വാർഡ് മെമ്പർ സി.പി അബ്ദുൽ ഖാദർ നിർവ്വഹിച്ചു .ബ്ലോക്ക് AE പ്രശാന്ത് എം, പഞ്ചയത്ത്‌ AE മുബഷിർ.പി, ഓവർസിയർ കൃഷ്ണൻ കുട്ടി, ഉണ്ണികൃഷ്ണൻ എൻ.പി എന്നിവർ സമീപം, വേങ്ങര ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ