ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്.

'കാട്ടുപന്നിക്കെന്ത് ബൈക്ക്'?; റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്..! കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ട് യാത്രകാര്‍ക്ക് പരിക്ക് ഊരകം പുത്തന്‍ പീടിക സ്വദേശികളായ ചാലില്‍ അക്ബറലി സഖാഫി (31), വലിയ പീടിയേക്കല്‍ ഹസന്‍ (33) എന്നിവര്‍ക്കാണ് പരുക്കേറ്റത്. പുലര്‍ച്ചെ ഒരുമണിയോടെ വേങ്ങര ഊരകം പഞ്ചായത്ത് പടിക്കു സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് നാട്ടിലെക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു ഇരുവരും. പെട്ടെന്ന് കാട്ടുപന്നി ബൈക്കിന് മുന്നിലെക്ക് ചാടുകയും ഇടിച്ച ബൈക്ക് തെറിച്ച് വീഴുകയുമായിരുന്നു.* *ഹസനാണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് ഇരുവരുടെയും ബോധം നഷ്ട്ടപ്പെട്ടിരുന്നു. ഇതു വഴി വന്ന കോഴി കൊണ്ട് പോവന്ന വാഹനത്തിലെ ജീവനക്കാരാണ് ഇരുവരെ യും വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  അക്ബറലി സഖാഫിയുടെ പരിക്ക് സാരമായതിനാല്‍  കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.* ➖➖➖➖➖➖➖➖➖➖➖

തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്..

തൃശൂർ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി വെടിക്കെട്ടു കരാർ വനിതയ്ക്ക്.. ചരിത്രം എഴുതിച്ചേർത്തു  വെടിക്കെട്ട് കരാർ ഷീന സുരേഷിന്.. പരമ്പരാഗത വെടി ക്കെട്ടുകാരായ കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകൾ എം.എസ്. ഷീന സുരേഷിനാണ് പെസോയുടെ പ്രത്യേക ലൈസൻ നേടി പൂരം വെടിക്കെട്ടിനു തിരു വമ്പാടിയുടെ കരാർ എടുത്തത്. വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ വനിതകൾ വെടിക്കെട്ടുജോലിയിലുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ വലിയൊരു വെടിക്കെട്ടിനു ലൈസൻസ് എടുക്കുന്നത്. വർഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിർമ്മാണ ജോലികൾ ചെയ്തു വരുന്നു. കഴിഞ്ഞ ദിവസമാണ്  പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്... ഷീന സുരേഷിന് ആശംസകൾ...👌👌

വിവാദമായ കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസുകൾ ഇന്ന് മുതൽ

 

തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു

വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാർഡ് തെർക്കയം ലിങ്ക് റോഡ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസഫലി വലിയോറ അധ്യക്ഷത  വഹിച്ചു.പരിപാടിയിൽ ബ്ലോക്ക് മെമ്പർ സുഹിജാബി ഇബ്രാഹിം  സമീപ വാർഡുകളിലെ മെമ്പർമാരായ കുറുക്കൻ മുഹമ്മദ്‌,മടപ്പള്ളി ഇബ്രാഹിം,AK നഫീസ  നാട്ടുകാർ പങ്കെടുത്തു 

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തികൊന്നു video

തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. പുത്തന്‍കുളം സ്വദേശി സജിയുടെ, തടിപിടിക്കാന്‍ കൊണ്ടുവന്ന കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും ആനയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒന്നാം പാപ്പാന്‍ വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി (45 ) എന്നയാളാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് വേങ്ങരക്കാരും കണ്ടു; വിഡിയോകാണാം keralites saw international space station

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുമെന്ന റഷ്യൻ ഭീഷണിക്കിടെ മലയാളികൾക്കും നിലയം കാണാനായി. വൈകിട്ട് 7.30 ന് ദൃശ്യമായ ബഹിരാകാശ നിലയം തെക്കു പടിഞ്ഞാറു നിന്നുമെത്തി ചന്ദ്ര പ്രകാശത്തിൽ മുങ്ങി മറഞ്ഞു. ( keralites saw international space station ) 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 12,000 miles/hr വേഗതയിലാണ് രാജ്യാന്തര ബഹിരാകാശ നിലയം കടന്നു പോയത്. കാഴ്ചയിൽ നക്ഷത്രം പോലെ തോന്നിക്കുന്ന നിലയത്തിന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ഇന്ന് മലയാളികൾ കണ്ട നിലയത്തിൽ റഷ്യക്കാരും അമേരിക്കക്കാര്യം ഉൾപ്പെടെ ആറു പേരുണ്ട്. ഇതിൽ നാസയുടെ പ്രതിനിധികളിൽ ഒരാൾ ഇന്ത്യൻ വംശജനായ രാജാചാരിയാണ്. ഹൈദരാബാദുകാരനായ ശ്രീനിവാസ വിചാരിയുടെ മകനാണ് രാജാചാരി.

മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

*മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര  സ്റ്റേഷൻ യൂണിറ്റിന്റെ ജനറൽ ബോഡി വേങ്ങര PP ഹാളിൽവെച്ച്  2022 ഏപ്രിൽ  9 ന് 10 മണിക്ക് ചേർന്നു* *യോഗത്തിൽ 2022 - 23 കാലയളവിലെ ഭാരവാഹികളെ തിരഞ്ഞെടുത്തു* *ലീഡർ* : വിജയൻ ചേറൂർ  *പ്രസിഡന്റ്* ഷാഫി കാരി  *സെക്രട്ടറി* റഹീം പാലേരി  *ട്രഷറർ* ഉനൈസ് വലിയോറ *വൈസ് പ്രസിഡന്റ് :* ഷഫീഖ് ഇ കെ   *ജോ : സിക്രട്ടറി*: അനിൽ ചേറൂർ *എക്സിക്യൂട്ടിവ് മെമ്പർ* വലീദ്,മുജീബ്, ജബ്ബാർ, സമീറ,സുമേഷ്, സഫ്‌വാൻ കോയിസ്സൻ, റഫീഖ് ചിനക്കൽ, ആബിദ് ചേറൂർ  നൗഷാദ് പാണ്ടികശാല, റഫീഖ് പാറക്കണ്ണി  *താലൂക്ക് കമ്മറ്റി മെമ്പർ* വിജയൻ ചേറൂർ  ജാഫർ കുറ്റൂർ *ജില്ലാകമ്മറ്റി മെമ്പർ* വിജയൻ ചേറൂർ  അജ്മൽ ഷമീർ *രക്ഷാധികാരികൾ* സൈനുദ്ധീൻ ആലസൻ ചേറൂർ  അജ്മൽ

മൂന്നു കിലോയിലധികം തൂക്കമുള്ള മാങ്ങകൾ. അതും നമ്മുടെ നാട്ടിൽ

      തണലിനു വേണ്ടിയോ വായിൽ നോക്കിനിൽക്കാനോ ഈ മാവിന്റെ ചോട്ടിലേക്ക് ആരും വരാറില്ല. വല്ല മാങ്ങയും ഞെട്ടറ്റു തലയിൽ വീണാൽ കഥ കഴിഞ്ഞതുതന്നെ! പത്രവാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള ഒരു വമ്പന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. കോഴിക്കോടിൻെറ മാത്രം സ്വകാര്യ അഹങ്കാരമാണിവൻ. പൂർണ്ണ വളർച്ചയെത്തിയ ഒരു മാങ്ങയുടെ തൂക്കം മൂന്നുകിലോയും അതിലധികവുമാണ് !ഒരു തേങ്ങയേക്കാൾ വലിപ്പം! എങ്കിലും കാലം ചെല്ലുന്തോറും ഇതിന്റെ വലിപ്പം കുറഞ്ഞുവരുന്നതായി കാണുന്നു. പ്രായമേറെയായി. വിദേശികൾ രാജ്യം അടക്കിവാണ കാലത്തെ ഫ്രഞ്ചുകാരുടെ സംഭാവനയാണ് ഈ മാവ്. ലോകത്തെവിടെയും ഭൂരിഭാഗം മാമ്പഴങ്ങളുടെയും തറവാട്ടു പേരിൽ ഇൻഡ്യയുണ്ട്. മാങ്കിഫെറ ഇൻഡിക്ക എന്ന ലത്തീൻ നാമധാരിയാണ് (ശാസ്ത്രീയ നാമം-Magnifera Indica) തൊണ്ണൂറുശതമാനം മാമ്പഴങ്ങളും. ഇൻഡ്യക്കാരേക്കാൾ മാമ്പഴത്തിന്റെ മൂല്യവും സവിശേഷതകളും തിരിച്ചറിഞ്ഞത് വിദേശികളാണ്. ക്രോസ് പോളിനേഷനും എയർലെയറിങും ബഡ്ഡിങും ഒക്കെ അവർ പരീക്ഷിച്ചു. അനുകൂല കാലാവസ്ഥയുള്ള ലോകത്തിന്റെ ഒട്ടെല്ലായിടങ്ങളിലും അവർ മാവുകൾ നട്ടുപിടിപ്പിച്ചു. അപ്പോഴും തറവാട്ടുമഹിമ അവർ മറന്നില്ല. അതുകൊണ്ടാണ് മാൻഗോയുടെ കുടുംബപ്പേരിനൊപ്പം ഇൻ

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടകരമായ അവസ്ഥയിലുള്ള മരങ്ങൾ പൊതു ഇടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലെക്ട്രിക്ക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും ശ്രെദ്ധിക്കുക. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നിൽക്കാതിരിക്കുക. വീടിൻറെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടി തന്നെ ബന്ധപ്പെടുകയും മുന്നറി

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത - ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് (Very Heavy Rainfall) സാധ്യത -  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 08-04-2022: പത്തനംതിട്ട ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് അതിതീവ്ര മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 08-04-2022: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് 09-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് അതിശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

ഇനി അറിയില്ലെന്ന് പറയരുത്; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗ പരിധി

ഇതെന്താ അന്യഗ്രഹജീവിയോ?’ : മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് ലഭിച്ചത് അപൂർവ ഇനം ജീവിയെ

മത്സ്യബന്ധനത്തിന് പോയ തൊഴിലാളിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയോ എന്ന സംശയം. അപൂർവ ഇനം ജീവിയെ കിട്ടിയതിന്റെ ഞെട്ടലിലാണ് റഷ്യയിലെ മത്സ്യത്തൊഴിലാളി റോമൻ ഫെഡോർസോവ് . മത്സ്യബന്ധനത്തിനു പോയ തനിക്ക് കിട്ടിയത് മത്സ്യത്തെയാണോ, പാമ്പിനെയാണോ അതോ ഇനി അന്യഗ്രഹ ജീവിയെയാണോ എന്ന സംശയം ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചപ്പോൾ ആളുകൾ അതിന് ‘ബേബി ഡ്രാഗൺ’ എന്ന് പേരിട്ടു. എന്നാൽ ഇത് ഗോസ്റ്റ് സ്രാവ്” ആണെന്നും ചിമേര എന്നാണ് അറിയപ്പെടുന്നതെന്നുമാണ് ചിലർ പറയുന്നത്. 39 കാരനായ റോമൻ ഫെഡോർസോവ് റഷ്യയിലെ മർമാൻസ്ക് സ്വദേശിയാണ്. നോർവീജിയൻ കടലിൽ നിന്നാണ് അദ്ദേഹത്തിനു ഈ അപൂർവ ജീവിയെ കിട്ടിയത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണ് റോമൻ. 6,46,000 ആളുകൾ ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ പിന്തുടരുന്നു. പലരും ആദ്യമായി കാണുന്ന സമുദ്രത്തിലെ ജീവികളുടെ ഫോട്ടോകളാണ് അദ്ദേഹം പങ്കിടുന്നത്. മാർച്ച് 19 നാണ് റോമൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ വിചിത്ര ജീവിയുടെ ചിത്രം പങ്കുവെച്ചത്. ഇളം പിങ്ക്, വെള്ളി നിറങ്ങളിലുള്ള ഈ മത്സ്യത്തിന്റെ കണ്ണുകൾ ഒരു കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെ വലുതാണ്. തലയുടെ ഇരുവശത്

ആദരാഞ്ജലി പോസ്റ്റുകൾക്ക് ചിരിച്ചുകൊണ്ടാണ് ശ്രീനിവാസൻ മറുപടി പറഞ്ഞത് നിർമാതാവിന്റെ വെളിപ്പെടുത്തൽ

കൊച്ചി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച വ്യാജവാര്‍ത്തകളെ തള്ളി സംവിധായകന്‍ സജിന്‍ ബാബു. ശ്രീനിവാസന് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. അദ്ദേഹം ഉടന്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമെന്നും സജിന്‍ ബാബു  പ്രതികരിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ച് ഡയാലിസിസ് നടത്തുകയാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുമെന്ന് പ്രതീക്ഷിക്കുന്നതായും സജിന്‍ ബാബു പറഞ്ഞു. ശ്രീനിവാസന്റെ ഭാര്യയോടും അടുത്ത സുഹൃത്തിനോടും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് അയാള്‍ ശശി എന്ന സിനിമയ്ക്കായി ചെയ്ത മേക്കോവറിന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതായി നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്ങും ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്

വേങ്ങരയും MVD യുടെ ക്യാമറ നിരീക്ഷണത്തിലാണ്.ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ്‌ ധരിക്കാതേയും നിയമം ലംഘിച്ച് ഇനി വേങ്ങര ടൗണിലേക്ക് ഇറങ്ങിയാൽ പണി കിട്ടും

വേങ്ങരയും എം.വി.ഡി യുടെ ക്യാമറ നിരീക്ഷണത്തിലാണ്. ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ്‌ ധരിക്കാതേയും നിയമം ലംഘിച്ച് ഇനി വേങ്ങര ടൗണിലേക്ക് ഇറങ്ങിയാൽ പണി കിട്ടും  വേങ്ങര:മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് വേങ്ങരയിൽ വരുന്നവർ ശ്രദ്ധിക്കുക..  കുറ്റാളൂരിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയാൽ ഫൈൻ ഉറപ്പ്.. ഹെൽമെറ്റില്ലാതെയും,സീറ്റ് ബെൽറ്റ്‌ ധരിക്കാതേയും, ഫോണിൽ സംസാരിച്ച് വാഹനം ഒടിച്ചും,നിയമ ലംഘനം നടത്തി വാഹനം ഓടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കയ്യോടെ പിടികൂടുകയാണ് ക്യാമറയുടെ ലക്ഷ്യം. ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്,അമിത വേഗത,മൊബൈൽ ഫോൺ ഉപയോഗം, വ്യാജ നമ്പർ, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിൾ ഉപയോഗം തുടങ്ങിയവയെല്ലാം ക്യാമറയിൽ വ്യക്തമായി പതിയും. രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം എ.ഐ. ക്യാമറയിൽ പതിയും. ബൈക്കിൽ രണ്ടിൽ കൂടുതൽ ആളുകളെ കയറ്റിയാൽവരെ ക്യാമറ പിടിക്കും. 800 മീറ്റർ ദൂരത്തുനിന്ന് വാഹനത്തിന്റെ മുൻഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങൾ ക്യാമറ പകർത്തും. നമ്പർ പ്ലേറ്റടക്കമുള്ള ചിത്രമായിരിക്കും ഇത്. ഹെൽ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്