ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

റമദാൻ മാസപ്പിറവി കണ്ടു..പരപ്പനങ്ങാടി ചെട്ടിപടിയിൽ ആണ് മാസപ്പിറവി കണ്ടത്.

*♨️ BREAKING NEWS* *കോഴിക്കോട് ഖാളീ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.*  *⭕️റമദാൻ മാസപ്പിറവി കണ്ടു..* *🕌 കേരളത്തിൽ  നാളെ റംസാൻ വ്രതാരംഭം..* *പരപ്പനങ്ങാടി ചെട്ടിപടിയിൽ ആണ് മാസപ്പിറവി കണ്ടത് *മാസപ്പിറവി കണ്ടു നാളെ റമദാൻ ഒന്ന്* കോഴിക്കോട്: ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം --------------------------------------------------------- തിരുവനന്തപുരം: സംസ്ഥാനത്ത് റംസാന്‍ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചില്‍ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്നാട്ടില

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം *തിരുവനന്തപുരം:* തെക്കൻ കേരളത്തിൽ നാളെ ഞായറാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മണ്ണെണ്ണ വിലയില്‍ വന്‍ വര്‍ധനവ്; ഒരു ലിറ്ററിന് 81 രൂപ

റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു; ലിറ്ററിന് 22 രൂപ വർധന തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില.  ഈ മാസം മുതൽ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാർക്ക് വിവരം ലഭിച്ചു. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ

വേങ്ങര പഞ്ചായത്തിലെ വലിയോറ മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22 (മാർച്ച് 31 ) വരെനടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ

വേങ്ങര പഞ്ചായത്തിലെ വലിയോറ  മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രത്തിലെലേക്ക് ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന്നും മറ്റും 25/3/22 (മാർച്ച് 25) മുതൽ 31/3/22  (മാർച്ച് 31 ) വരെ നടത്തിയ നൂറ് രൂപ ചലഞ്ചിലൂടെ നിങ്ങൾ നൽകിയത് 135463.57 രൂപ ഒരു വർഷത്തെ ഭക്ഷണം നൽകുന്നതിന് നൂറ് രൂപ മുതൽ മുകളിലോട്ട് വലിയ സംഖ്യ നൽകിയവരുണ്ട്. ഇതിലേക്ക് സഹായിച്ചവർക്കും ഷെയർ ചെയ്തവർക്കും പിന്തുണ നൽകിയവർക്കും സംഘാടകർ  ഒരായിരം നന്ദി അറിയിച്ചു വേങ്ങര പഞ്ചായത്തിലെ വലിയോറ  മനാട്ടിപറമ്പിലെ റോസ് മാനർ അഭയ കേന്ദ്രം ജീവിതത്തിൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് പല കാരണങ്ങളാലും മാറ്റി നിർത്തപെട്ട സ്ത്രീകളുടെ ആശാകേന്ദ്രമാണ്. ആരാരുമില്ലാത്തവർക്ക് ഒരു അഭയസ്ഥാനമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഇവരുടെ ഭക്ഷണത്തിൻ്റെ മുഴുവൻ കാര്യങ്ങളും വഹിക്കുന്നത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ്. തീർത്തും നിർദ്ധനരായവർ അതിൽ ചെറിയ കുട്ടികൾ മുതൽ മാനസിക വൈകല്യമുള്ള സ്ത്രീകൾ വരെയുണ്ട്. യൂത്ത് ലീഗ് കമ്മിറ്റി ഭക്ഷണ വിതരണം ഏറ്റെടുതത്ത് മുതൽ നല്ല ഭക്ഷണമാണ് നൽകി വരുന്നത്. ഭക്ഷണത്തിന് പുറമേ അവിടെ പഠിക്കുന്

വാട്സആപ്പിന് ബ്ലോക്ക്; 28 ദിവസത്തിനിടെ 1,426,000 ഇന്ത്യക്കാരുടെ വാട്സആപ്പ് അക്കൗണ്ടുകൾക്ക് പൂട്ടി

രാജ്യത്ത് ഇന്ന് ഏറെ പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. സന്ദേശ കൈമാറ്റത്തിനും വീഡിയോ കോളിനും എല്ലാമായി ഇന്ന് നമ്മളിൽ അധികപേരും ഉപയോഗിക്കുന്നത് വാട്ട്‌സ്ആപ്പ് തന്നെയാണ്. ഇന്ത്യയിൽ ഓരോ മാസവും ലക്ഷക്കണക്കിന് വാട്സാപ് അക്കൗണ്ടുകളാണ് നിരോധിക്കുന്നത്. ഫെബ്രുവരിയിൽ മാത്രം നിരവധി അക്കൗണ്ടുകളാണ് നിരോധിച്ചിട്ടുള്ളത്. ഓരോ മാസവും ഇതുപോലെയുള്ള നിരവധി അക്കൗണ്ടുകൾ നിരോധിക്കുന്നുമുണ്ട്. പുതിയ ഇന്ത്യന്‍ ഐടി നിയമം അനുസരിക്കാനായി കമ്പനി ഇപ്പോള്‍ എല്ലാ മാസത്തെയും കണക്കുകള്‍ പുറത്തുവിടുന്നുണ്ട്. 1,426,000 ഇന്ത്യൻ അക്കൗണ്ടുകൾ ഫെബ്രുവരിയിൽ നിരോധിച്ചതായാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. കഴിഞ്ഞ മാസം മാത്രം 335 പരാതികളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. +91 ഫോൺ നമ്പർ വഴിയാണ് ഇന്ത്യൻ അക്കൗണ്ടുകൾ തിരിച്ചറിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 1.8 ലക്ഷം അക്കൗണ്ടുകളാണ് 2022 ജനുവരിയിൽ വാട്സാപ് നിരോധിച്ചത്. 2021 ലെ കണക്കുകൾ പ്രകാരമാണ് റിപ്പോർട് തയ്യാറാക്കിയിരിക്കുന്നത്. ഉപയോക്താക്കളിൽ നിന്ന് ലഭിച്ച നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള പ്രതികരണമായും

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ news

◼️ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധ പ്രക്ഷോഭങ്ങളുംമൂലം അലങ്കോലമായ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവില്‍ പാര്‍പ്പിക്കാനും അധികാരം നല്‍കി. പ്രസിഡന്റ് ഗൊട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ◼️കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്തു ട്രഷറി നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം തുക നഷ്ടമായി. 319 കോടി രൂപ ലാപ്‌സായി. ബില്ലുകള്‍ സ്വീകരിക്കില്ലെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. ◼️മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി  ഷുഹൈബ് എന്ന കൊച്ചു പിടിയിലായി. തമിഴ്നാട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍, അബ്ദുല്‍ മജീദ്  എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ◼️കാലിത്തീറ്റയ്ക്കു വില കുത്തനെ കൂടുന്നു. ആറു മാസത്തിനിടെ കൂടിയത് 500 രൂപയിലേറെയാണ്. സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പാല്‍ വില കൂട്ടണമെന്ന് മില്‍മ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ◼️പെരുമ്പാവൂര

പുത്തനങ്ങാടി ജംങ്ഷനിൽ ഇന്നലെ രാത്രി സമയം നടന്ന വാഹനാപകടത്തിന്റെ CCTV വീഡിയോ

എ കെ.അബുഹാജി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ. അപകട മേഘലയായി മാറിയ വലിയോറ പുത്തനങ്ങാടി ജംങ്ഷനിൽ ഇന്നലെ  രാത്രി സമയം 9:56.ന് നടന്ന വാഹനാപകടം.       മറ്റു വാഹനങ്ങൾ ജംങ്ഷനിൽ അനധി കൃതമായി പാർക്കിംഗ് ചെയ്യുന്നത് കൊണ്ടാണ്  കുടുതൽ അപകടങ്ങൾക്കും കാരണമായി നാട്ടുകാർ പറയുന്നത് . നിരവധി വാഹനാപകടങ്ങൾ നടന്നിട്ടുള്ള ജംങ്ഷനിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന്  പരിഹാര മാർഗ്ഗങ്ങൾക്ക് വേണ്ട  സത്വര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു .! ഇതേ സ്ഥലത്ത്കു കഴിഞ്ഞ മാസങ്ങളിൽ  നിരവതി അപകടങ്ങളാണ്ച്ച് സംഭവിച്ചത്, ദിവസങ്ങൾക്ക് മുമ്പ് പുത്തനങ്ങാടി കച്ചേരിപടി റോഡിൽ കാറ് പോസ്റ്റിലിടിച്ചും അപകടം സംഭവിച്ചിരുന്നു 

മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം

Step 3: Place this code wherever you want the plugin to appear on your page. മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം മലപ്പുറത്ത് അനധികൃതമായി ചീനലും തുറുമ്പും ഉപയോഗിച്ച് മീൻപിടുത്തം Posted by 24 News on Friday, 1 April 2022

2022 ഖത്തർ വേൾഡ് കപ്പിനുള്ള ഗ്രൂപ്പുകളായി

* 🌏🏆 വേൾഡ് കപ്പ്‌  ഗ്രൂപ്പുകളായി 📣 * * 🇶🇦 2022 ഖത്തർ വേൾഡ് കപ്പിനുള്ള  ഗ്രൂപ്പുകളായി ⚡️ * 🏟 ഗ്രൂപ്പ്‌ എ 🇶🇦 ഖത്തർ 🇳🇱 നെതർലാൻഡ്സ് 🇸🇳 സെനഗൽ 🇪🇨 ഇക്വഡോർ  🏟 ഗ്രൂപ്പ്‌ ബി 🏴󐁧󐁢󐁥󐁮󐁧󐁿 ഇംഗ്ലണ്ട് 🇺🇸 യുഎസ്എ 🇮🇷 ഇറാൻ 🇪🇺 യൂറോപ്യൻ പ്ലേഓഫ്‌ 🏟 ഗ്രൂപ്പ്‌ സി 🇦🇷 അർജന്റീന 🇲🇽 മെക്സിക്കോ 🇵🇱 പോളണ്ട് 🇸🇦 സൗദി അറേബ്യ 🏟 ഗ്രൂപ്പ്‌ ഡി 🇫🇷 ഫ്രാൻസ് 🇩🇰 ഡെന്മാർക് 🇹🇳 തുനീസിയ 🏁 IC പ്ലേഓഫ് 1 🏟 ഗ്രൂപ്പ്‌ ഇ 🇪🇸 സ്പെയിൻ 🇩🇪 ജർമനി 🇯🇵 ജപ്പാൻ 🏁 IC പ്ലേഓഫ് 2 🏟 ഗ്രൂപ്പ്‌ എഫ് 🇧🇪 ബെൽജിയം 🇭🇷 ക്രൊയേഷ്യ 🇲🇦 മൊറൊക്കോ 🇨🇦 കാനഡ 🏟 ഗ്രൂപ്പ്‌ ജി 🇧🇷 ബ്രസീൽ 🇨🇭 സ്വിറ്റ്സർലൻഡ് 🇸🇰 സെർബിയ 🇨🇲 കാമറൂൺ  🏟 ഗ്രൂപ്പ്‌ എച്ച് 🇵🇹 പോർച്ചുഗൽ 🇺🇾 ഉറുഗ്വേ 🇰🇷 സൗത്ത് കൊറിയ 🇬🇭 ഘാന

UAE യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു

യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ പി.സി.ആർ  എടുത്തിരിക്കണമെന്ന നിർബന്ധ വ്യവസ്ഥ എയർഇന്ത്യ പിൻവലിച്ചു. പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തിയ ഈ പ്രശ്നം കഴിഞ്ഞ ദിവസം ലോക്സഭയിൽ  ശൂന്യവേളയിൽ സബ്മിഷനായി  അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരെ, വിശേഷിച്ചും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ  ഏറെ വിഷമത്തിലാഴ്ത്തിയതായിരുന്നു ഈ  നിർബന്ധ വ്യവസ്ഥ. യു.എ.ഇ യിൽ നിന്ന്  രാജ്യാന്തര നിലവാരത്തിലുള്ള   വാക്സിനേഷനുകൾ  എടുത്തവർക്കും പി.സി.ആർ എടുത്തിരിക്കണമെന്ന നിർദേശത്തിന് ഒരു നീതീകരണവും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും   യു.എ. ഇ യിലേക് വരുന്നവരുടെ പി.സി.ആർ വ്യവസ്ഥ അധികൃതർ  നേരത്തെ തന്നെ  ഒഴിവാക്കിയിരുന്നു. എന്നിട്ടും യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക്  പി.സി.ആർ  നിർബന്ധമാക്കിയത്  കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നമ്മുടെ നാട്ടുകാരായ പ്രവാസികൾ അവരുടെ യാത്രയിൽ അനുഭവിച്ചിരുന്ന ഒരു വിഷമാവസ്ഥ നീക്കികൊടുത്തുകൊണ്ടുള്ള തീരുമാനമെടുത്ത അധികൃതർക്ക് നന്ദി. (അബ്ദുസമദ് സമദാനി  FB പോസ്റ്റ്‌ )

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങളെ പ്രഖ്യാപിച്ചു

അടക്കാപുര AMUP സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ ചാർജ് എടുത്തു,

വലിയോറ അടക്കാപുര എ എം യു പി സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സ്ആയി സുധ ടീച്ചർ  ചാർജ് എടുത്തു, പഴയ ഹെഡ്മിസ്ട്രെസ്സ്ആയ മോളി ടീച്ചർ വിരമിച്ചതിനാലാണ് പുതിയ ഹെഡ്മിസ്ട്രെസ്സിനെ തിരഞ്ഞെടുത്തത്, വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് സുധ ടീച്ചർക്ക്  ഹെഡ്മിസ്ട്രെസ്സ്ആയി സ്ഥാനക്കയറ്റം ലഭിച്ചത് 

സിനിമ നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി രമ (61) അന്തരിച്ചു.DrPRama

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി ഡോ. പി. രമ അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. ഡോ.രമ്യ, ഡോ.സൗമ്യ എന്നിവരാണ് മക്കള്‍. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കള്‍ രമ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളില്‍ രമയുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. പൊതുവേദികളില്‍ നിന്ന് അകന്നായിരുന്നു രമയുടെ ജീവിതം. പൊതുവേദികളില്‍ വരാന്‍ അത്ര താല്‍പ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുന്‍പൊരിക്കല്‍ ജഗദീഷ് തന്നെ പറഞ്ഞിരുന്നു. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറായിരുന്നില്ലെന്നും ജഗദീഷ് പറഞ്ഞിരുന്നു.

എല്ലാവർക്കും ഇനി പുതിയ PVC ആധാർ കാർഡ്, ഒരാഴ്ചക്കുള്ളിൽ ലഭിക്കും നിങ്ങൾ ചെയേണ്ടത് ഇത്രമാത്രം

 സ്വാഗതം ഒരു വ്യക്തിയെ സംബന്ധിച്ച മുഴുവൻ ബയോമെട്രിക് വിവരങ്ങളും ലഭിക്കുന്ന ഔദ്യോഗിക അംഗീകരമുള്ള  ഒരു രേഖയാണ് ആധാർ കാർഡ്,രാജ്യത്ത്  ഒരു മൊബൈൽ കണക്ഷൻ എടുക്കുന്നതിന്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്, മറ്റേതെങ്കിലും ലൈസൻസുകൾ ലഭിക്കുന്നതിനു എല്ലാം ആധാർ കാർഡ് ആവശ്യമാണ്, അതിനാൽ ആധാർ കാർഡിലെ ദുരുപയോഗം തടയുവാനും സുരക്ഷാ ഉയർത്തുന്നതിനും ഇനി മുതൽ പുതിയ രൂപത്തിലുള്ള ആധാർ കാർഡ് ആയിരിക്കും എല്ലാവർക്കും ലഭിക്കുക, പുതിയ കാർഡിലെ സവിശേഷതകളെക്കുറിച്ചും അത് എങ്ങനെയാണ് ലഭിക്കുക എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ്  നിങ്ങളുമായി ഷെയർ ചെയ്യുന്നത്.ഏറ്റവും പുതിയ സുരക്ഷാ  ഫീച്ചറുകളും ആയാണ് പുതിയ ആധാർ കാർഡ് ഇനി  ലഭിക്കുക, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് അത്യാധുനിക സവിശേഷതകളുമായാണ് പിവിസി കാർഡ് രൂപത്തിലുള്ള ആധാർ കാർഡ് UADI പുറത്തിറക്കിയിട്ടുള്ളത്, ഡെബിറ്റ് കാർഡ് പോലെ ബാലറ്റിൽ സൂക്ഷിക്കുവാൻ കഴിയും എന്നതിന് പുറമേ ദീർഘകാലം കേടുകൂടാതെ വയ്ക്കാം സൗകര്യപ്രദമായി കൊണ്ടുനടക്കാം.  പുതിയ കാർഡിലെ പ്രധാന സവിശേഷതകൾ മികച്ച അച്ചടിയും ലാമിനേഷൻ ഉള്ളതാണ്, പുതിയ കാർഡ് കാണാൻ ഭംഗിയുള്ളതും കൈവശം വെക്കാൻ സൗകര്യപ്രദവുമാണ്,

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്