ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വെള്ളത്തിന് തീപിടിക്കുന്നു അമ്പരന്ന് നാട്ടുകാർ video കാണാം

പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ പരിശോധന. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്  സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട് കിണറുകളിലും ഇന്ധനത്തിന്റെ ചുവയും ഗന്ധവുമാണ്. കിണർ വെള്ളത്തിലോക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സ്ഥിതിയാണ് ഉള്ളത്. വെള്ളത്തിൽ ഡീസലിന്റെ ഗന്ധവുമുണ്ട്. ‘രണ്ട് മൂന്ന് മാസങ്ങൾക്ക് മുൻപ് പരിസരവാസികൾക്ക് കിണറിൽ നിന്ന് വലിയ തോതിൽ ഇന്ധനത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് പറഞ്ഞിരുന്നു. കുഴൽക്കിണറിലും ഇതാണ് അവസ്ഥ. തുടർന്ന് വെള്ളം പരിശോധിച്ചപ്പോൾ മലിനമായ ജലമാണ് കിണറുകളിൽ ഉള്ളതെന്ന് കണ്ടെത്തി. ജലം ഉപയോഗിക്കുമ്പോൾ പ്രദേശവാസികൾക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്.’ സിപിഐഎം ഏരിയ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു. പരിസരത്ത് പെട്രോൾ പമ്പുകളുണ്ട്. അവിടെ നിന്നാകാം ഇന്ധനം ലീക്കാകുന്നതെന്നും ഏരിയ സെക്രട്ടറി ട്വന്റിഫോറിനോട് പറഞ്ഞു.

അഷണൽ പിജിയൻ അസോസിയേഷൻ മലപ്പുറം MSP ഹാളിൽ സംഘടിപ്പിച്ച ഗ്രാൻഡ് നാഷണൽ പിജിയൻ ഷോയിൽ വലിയോറ അടക്കാപുരയിലെ കിളിവീട് ലോഫ്റ്റിലെ പ്രാവ്ഗ്രാന്റ് ചാമ്പ്യനും ഗ്രൂപ്പ് റിസർവ്വ് ചാമ്പ്യനുമായി

അഷണൽ പിജിയൻ അസോസിയേഷൻ മലപ്പുറം MSP ഹാളിൽ  സംഘടിപ്പിച്ച  ഗ്രാൻഡ് നാഷണൽ പിജിയൻ ഷോയിൽ പൗട്ടർ കാറ്റക്കറിയിൽ ഗ്രൂപ്പ്‌ ഇനത്തിൽ വലിയോറ അടക്കാപുരയിലെ കിളിവീട് ലോഫ്റ്റിലെ പ്രാവ് ഗ്രാന്റ് ചാമ്പ്യനും ഗ്രൂപ്പ് റിസർവ്വ് ചാമ്പ്യനുമായി , വിവിധ ഇനങ്ങളിലായി മത്സരിച്ചു വിജയികളായ പ്രാവുകളെ 4 ക്യാറ്റഗറിയായിതിരിച്ചു അതിൽ നിന്നുള്ള പൗട്ടർ ഇനത്തിലാണ് യുസുഫ് മനുവിന്റെ കിളിവിട്ടിലെ പ്രവ് ഓവരോൾ ചാമ്പ്യനായത്

ഇകുറിയും നൂറിന്റെ ഒറ്റനോട്ട് മഞ്ചേരിയിൽ ജനറൽ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ കഴിഞ്ഞ ആറു ബജറ്റുകളിലായി വകയിരുത്തിയത് 600 രൂപ

ജില്ലയുടെ ഗവ.ജനറൽ ആശുപത്രി ആവശ്യത്തോട് വീണ്ടും സംസ്ഥാന സർക്കാറിന്റെ അവഗണന. മഞ്ചേരി ഗവ.മെ ഡിക്കൽ കോളജ് ആശുപത്രി യിൽ നിന്ന് വേർപെടുത്തി ജനറൽ ആശുപത്രിപുനസ്ഥാപിക്കണമെന്ന് ആവശ്യത്തിന് ഇത്ത വണത്തെ ബജറ്റിലും ലഭിച്ചത് കഴിഞ്ഞ വർഷങ്ങളിലെ ബജറ്റിൽ പരാമർശിച്ച 100 രൂപയുടെ ടോക്കൺ മാത്രം. ഇതോടെ ജനറൽ ആശുപത്രി പുനസ്ഥാ പിക്കപ്പെടുമെന്ന പ്രതീക്ഷയും അസ്തമിച്ചു. മഞ്ചേരിയിൽ മെഡിക്കൽ കോളജ് സ്ഥാപിച്ചപ്പോൾ ചെരണിയിൽ 3.99 ഏക്കർ ഭൂമിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കും മെന്നായിരുന്നു പ്രഖ്യാപനം. മഞ്ചേരി ചെരണിയിൽ ജനറൽ ആശുപത്രി സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇൻകെൽ സമർ പ്പിച്ച പദ്ധതി റിപ്പോർട്ടിന് ഇതു വരെ അംഗീകാരം ലഭിച്ചിട്ടില്ല. ജനറൽ ആശുപത്രിമെഡിക്കൽ കോളജാക്കി ഉയർത്തിയപ്പോൾ പ്രഖ്യാപിച്ച ജനറൽ ആശുപത്രിയാണ് എങ്ങുമെത്താതെ നിൽ ക്കുന്നത്. അഞ്ച് കിലോമീറ്റർ പരിധിയിൽ രണ്ട് ആശുപത്രികൾ വേണ്ടതില്ലെന്ന് എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനവും ജനറൽ ആശുപത്രിക്ക് തിരിച്ചടിയായി . മറ്റു ജില്ലകളിൽ അഞ്ച് കിലോമീറ്റർ പരിധിയിൽ ഒന്നി ലധികം ഗവ.ആശുപത്രികൾ പ്രവർത്തിക്കുമ്പോഴാണ് മലപുറത്തിന്റെ കാര്യത്തിൽ എൽ. ഡി.എഫ് സർക്കാറിന്റെ വിചിത്ര വാദം. ആവശ്യമ

വേങ്ങരയിലെ വിദ്യാലയത്തില്‍ നടന്ന മോക്ഡ്രില്ലിന്റെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം.

 

അന്താരാഷ്ട്ര ബഹിരാകാശ നിലയം മലയാളികളും കണ്ടു; വിഡിയോ കാണാം keralites saw international space station

അന്താരാഷ്ട്ര ബഹിരാകാശ നിലയം തകർക്കുമെന്ന റഷ്യൻ ഭീഷണിക്കിടെ മലയാളികൾക്കും നിലയം കാണാനായി. വൈകിട്ട് 7.30 ന് ദൃശ്യമായ ബഹിരാകാശ നിലയം തെക്കു പടിഞ്ഞാറു നിന്നുമെത്തി ചന്ദ്ര പ്രകാശത്തിൽ മുങ്ങി മറഞ്ഞു. 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 12,000 കിലോമീറ്റർ വേഗതയിലാണ് രാജ്യാന്തര ബഹിരാകാശ നിലയം കടന്നു പോയത്. കാഴ്ചയിൽ നക്ഷത്രം പോലെ തോന്നിക്കുന്ന നിലയത്തിന് ഫുട്‌ബോൾ ഗ്രൗണ്ടിന്റെ വലുപ്പമുണ്ട്. ഇന്ന് മലയാളികൾ കണ്ട നിലയത്തിൽ റഷ്യക്കാരും അമേരിക്കക്കാര്യം ഉൾപ്പെടെ ആറു പേരുണ്ട്. ഇതിൽ നാസയുടെ പ്രതിനിധികളിൽ ഒരാൾ ഇന്ത്യൻ വംശജനായ രാജാചാരിയാണ്. ഹൈദരാബാദുകാരനായ ശ്രീനിവാസ വിചാരിയുടെ മകനാണ് രാജാചാരി.

മനുഷ്യത്വം മരവിക്കാത്ത മനസ്സുകൾക്കിടയിലെ മാലാഖ കോഴിക്കോട് പിങ്ക് പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.ഷീബ വിജീഷ് sheeba vijeesh

2022 ഫെബ്രുവരി 8ന് രാത്രി 9.00 മണിയോടെ  കൊയിലാണ്ടി പൂക്കാട് ബസ് സ്റ്റോപ്പിനു സമീപം  നടന്ന ബൈക്ക് അപകടത്തിൽ  അതിദാരുണമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥ.   ഇതിപ്പോ വർണിക്കാനെന്താ? പോലീസ് അല്ലേ. അവരുടെ ഡ്യൂട്ടിയിൽ പെടുന്നതാ ഇതൊക്കെ. അതെ. സമൂഹത്തിനെ  നേർവഴിക്കു നടത്താൻ നിയോഗിക്കപ്പെട്ടവർ. വ്യക്തിപരമായ ആവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിനോടൊപ്പം യാത്രയിലായിരുന്ന ശ്രീമതി.ഷീബ വിജീഷ്  അപ്രതീക്ഷിതമായി റോഡരികിൽ കണ്ട ആൾക്കൂട്ടം എന്തിനാണെന്നറിയാൻ വണ്ടി നിർത്തിയിറങ്ങി. റോഡിൽ മരണത്തോട് മല്ലിട്ട് കിടക്കുന്ന  ചെറുപ്പക്കാരനും പരുക്കേറ്റ് വീണ കൂട്ടുകാരനും തൊട്ടടുത്തു ഒരു ബൈക്കും കിടക്കുന്നുണ്ട്. മറ്റൊന്നും ആലോചിച്ചില്ല. രണ്ടു പേരെയും ഹോസ്പിറ്റലിൽ എത്തിക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. ഭർത്താവിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മരണാസന്നനായ അയാളെ സ്വന്തം വണ്ടിയിലേക്ക് കയറ്റി കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് യാത്രയായി. ബന്ധുക്കൾ വരുന്നത്  വരെ ഹോസ്പിറ്റലിൽ വേണ്ട സഹായങ്ങളുമായി അവർ ഓടി നടന്നു. അത്യാസന്ന നിലയിലായിരുന്ന  ചെറുപ്പക്കാരനെ ICUവിൽ പ്രവേശിപ്പിച്

വേങ്ങര- ഊരകം കാരത്തോടുള്ള സുന്നി വഖ്ഫ് ഭൂമിയിൽ സലഫി സ്ഥാപന നിർമാണത്തിൽ വഖ്ഫ് ബോർഡ് നടപടി തുടങ്ങി.മുതവല്ലി പാണ്ടിക്കടവത്ത് അഹ്‌മദ്‌ കുട്ടിയെ വഖ്ഫ് ബോർഡ് സസ്‌പെന്റ് ചെയ്തു.

വേങ്ങര- ഊരകം കാരത്തോടുള്ള സുന്നി വഖ്ഫ് ഭൂമിയിൽ സലഫി സ്ഥാപന നിർമാണത്തിൽ വഖ്ഫ് ബോർഡ് നടപടി തുടങ്ങി. മുതവല്ലി പാണ്ടിക്കടവത്ത് അഹ്‌മദ്‌ കുട്ടിയെ വഖ്ഫ് ബോർഡ് സസ്‌പെന്റ് ചെയ്തു.  സലഫി കെട്ടിടം പൊളിക്കാൻ തീരുമാനമായി.

അടുത്ത 3 ദിവസം ചൂട് കുടും ആളുകൾ ചാഗ്രത പാലിക്കണം

കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും ( മാർച്ച്‌ 12&13) ഉയർന്ന താപനില സാധാരണയിൽ നിന്ന് 2-3°C വരെ  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സൗജന്യ അക്യുപങ്ചർ ചികിത്സ ക്യാമ്പ് പുത്തനങ്ങടി റുഷ്ദുൽ വിൽദാൻ മദ്റസയിൽ

സൗജന്യ അക്യുപങ്ചർ ചികിത്സ  മാർച്ച് 20 ഞായർ 3 PM*  *സ്ഥലം :- റുഷ്ദുൽ വിൽദാൻ മദ്റസ പുത്തനങ്ങാടി* -------------------------------------------- പ്രിയരെ '  പല തരത്തിലുള്ള പകർച്ചാ രോഗങ്ങളും കുഴഞ്ഞ് വീണു മരണങ്ങളും പെട്ടെന്നുള്ള മരണങ്ങളും കൂടി കൊണ്ടിരിക്കുന്ന ഒരു പ്രതേക കാലത്തിലാണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത് ,  അതു പോലെ തന്നെ ജീവിത ശൈലീ രോഗങ്ങളും വ്യാപിച്ചു കൊണ്ടിരിക്കുന്നു അഞ്ചിൽ ഒരാൾ എന്ന നിലയിൽ പ്രമേഹ രോഗവും പ്രഷറും അതു പോലെ കൊളസ്ട്രോൾ ഹൃദ് രോഗം തൈറോയ്ഡ് ആസ്ത്മ അലർജി തുടങ്ങിയ രോഗങ്ങളും ഇല്ലാത്തവർ ഇല്ലന്നായിരിക്കുന്നു. ഇന്ന് നിലവിലുള്ള മരുന്ന് ചികത്സയിൽ ഈ രോഗങ്ങൾ മാറുന്നതായി നാം കാണുന്നില്ല  മാത്രമല്ല മരുന്നിൻ്റെ പാർശ്വഫലങ്ങൾ കൊണ്ട് കിഡ്നിയും മറ്റ് അവയവങ്ങളും നശിച്ച് ഡയാലിസിസിലേക്ക് എത്തുന്നതാണ് നാം കണ്ട് കൊണ്ടിരിക്കുന്നത് .  എന്നാൽ ഏതൊരു മരുന്നുമില്ലാതെ സൈഡ് എഫക്റ്റുകൾ ഇല്ലാതെ എല്ലാ രോഗത്തെയും സുഖപ്പെടുത്താൻ കഴിയുന്ന ഒരു ചികിത്സാ രീതിയാണ് അക്യുപങ്ചർ . ഇന്ന് ലോകാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിക്കുന്ന രണ്ടാമത്തെ ചികിത്സാ രീതി . ഇന്ത്യാ ഗവൺമെൻ്റും കേരളാ സർക്കാറും

സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍

സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളും ബന്ധങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക... അത് ആണായാലും പെണ്ണായാലും... ഇന്ന് സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. അപമാനിക്കപ്പെട്ടാലും മരിച്ചാൽ പോലും സ്ത്രീയാണെങ്കിൽ വെറുതെ വിടില്ലെന്ന് വാശിയുള്ള ഒരു സമൂഹ മാധ്യമ ആൾക്കൂട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മരിച്ചിട്ട് പോലും ഒരാളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പോലും സമൂഹ മാധ്യമങ്ങളിൽ നാം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ആസ്വാദനം കണ്ടെത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ടെന്ന് പറയാം. രാത്രി ഫെയ്സ്ബുക്കിൽ കാണുന്നവൾ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു പുരുഷൻമാരിൽ വലിയ വിഭാഗത്തിന്റേയും പൊതുധാരണ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യാഹൂ മെസഞ്ചർ കാലം മുതൽ ഓർക്കുട്ടിലൂടെ വന്ന് വാട്സാപ്, ടിക്ടോക് പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടും ഒരു കുറവും ഇല്ല. കൂടിയിട്ടേ ഉള്ളൂ. റിക്വസ്റ്റ് അയച്ച് ആ നിമിഷം തന്നെ ഇന്ന

ബജറ്റ് 2022വേങ്ങര നിയോജക മണ്ഡലത്തിലേക്ക് കിട്ടിയ പ്രവർത്തികൾ

◼️ വേങ്ങരയിൽ ഫ്ലൈ ഓവർ ◼️ വേങ്ങരയിൽ മിനി സിവിൽ സ്റ്റേഷൻ ◼️ മമ്പുറം മൂഴിക്കൽ ഭാഗത്ത് റെഗുലേറ്റർ ◼️ അചനമ്പലം- കൂരിയാട് റോഡ്  ബിഎം &ബിസി ◼️ കുഴിപ്പുറം-ആട്ടീരി- കോട്ടക്കൽ റോഡ് ബിഎം& ബിസി ◼️ എടരിക്കോട്-പറപ്പൂർ- വേങ്ങര റോഡ് ബിഎം& ബിസി ◼️ ഊരകം-നെടുവക്കാട്- നെടിയിരുപ്പ് റോഡ് ബിഎം & ബിസി ◼️ മമ്പുറം ലിങ്ക് റോഡ് ബിഎം& ബിസി ◼️ വലിയോറ തേർകയം പാലം ◼️ ആട്ടീരിയിൽ പാലം ◼️ മറ്റത്തൂരിൽ കടലുണ്ടി പുഴക്ക്‌ കുറുകെ ചെക്ക് ഡാം ◼️ ഊരകം കാരത്തോട്- കുന്നത്ത് ജലസേചന പദ്ധതി ◼️ ഊരകത്ത് അന്താരാഷ്ട്ര സ്റ്റേഡിയം ◼️ വേങ്ങര പഞ്ചായത്ത് മാർക്കറ്റ് നവീകരണം ◼️ പറപ്പൂർ പി. എച്ച്.സി ക്ക്‌ കെട്ടിടം ◼️ വേങ്ങര ബാക്കികയത്ത് പുതിയ പമ്പിങ് സ്റ്റേഷൻ ◼️ ഒതുക്കുങ്ങൽ എഫ്. എച്ച്. സി. കെട്ടിടം ◼️ വേങ്ങര എ. ഇ. ഒ. ഓഫീസിന്  കെട്ടിടം  ◼️വേങ്ങര തോട് നവീകരണം ◼️ കൂമങ്കല്ല് പാലം സംരക്ഷണ ഭിത്തി നിർമാണം 

ബാക്കിക്കയം റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രധിഷേധം

ബാക്കിക്കയം തുറക്കും MLA മാരും പഞ്ചായത്ത് പ്രസിഡന്റുമാരും , കൃഷി, ഇറിഗേഷൻ, ഗ്രൗണ്ട് വാട്ടർ ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ.

 ബാക്കിക്കയം തടയണ  വെള്ളത്തിനായുള്ള 'യുദ്ധത്തിന്' താൽകാലിക പരിഹാരം. ഇനി യുദ്ധം കുടിവെള്ളത്തിനായിരിക്കും എന്നു മുമ്പേ പഴമക്കാർ പറയാറുണ്ടായിരുന്നു. അതിനെ സാധൂകരിക്കും വിധമാണ് ഇപ്പോൾ വെള്ളത്തിന്റെ പേരിലുള്ള തർക്കങ്ങൾ. തിരൂരങ്ങാടി താലൂക്കിലാണ് വെള്ളത്തിനായി ഏതാനും വർഷങ്ങളായി തർക്കം തുടരുന്നത്. വേങ്ങര - തിരൂരങ്ങാടി ബന്ധിപ്പിച്ച് ബാക്കിക്കയത്തെ തടയണയുടെ പേരിലാണ് വേനൽ കാലങ്ങളിൽ തർക്കം മുറുകുന്നത്..  6 പഞ്ചായത്തുകളിലെ ജലനിധി പദ്ധതിക്കായി നിർമിച്ചതാണ് ബാക്കിക്കയം തടയണ. വേനൽ കാലത്ത് അടക്കുകയും വര്ഷകാലത്ത് തുറക്കുകയും ചെയ്യും. വേനൽ കാലത്ത് അടച്ചിടുമ്പോൾ താഴ്ഭാഗത്തേക്ക് വെള്ളം കിട്ടാത്തത് സംബന്ധിച്ചാണ് തർക്കം. നന്നംബ്ര, തിരൂരങ്ങാടി ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ആയിരക്കണക്കിന് ഹെക്റ്ററിൽ പുഞ്ച കൃഷി ചെയ്യുന്നുണ്ട്. വേനൽ രൂക്ഷമാകുന്ന സമയത്ത് കൃഷിക്ക് വെള്ളം കിട്ടാതെ ഇവർ പ്രയാസപ്പെടുന്നു. വർഷത്തിൽ ഒരു തവണ മാത്രം നടക്കുന്നതായതിനാൽ ഒരു വർഷത്തേക്കുള്ള ഇവരുടെ അധ്വാനമാണ് ഈ നെൽകൃഷി. ഇതു നശിച്ചാൽ ഇവരുടെ വരുമാനം നഷ്ടമാകുന്നു. അതിനാൽ ബാക്കിക്കയം ഷട്ടർ തുറക്കണമെന്നാണ് നന്നംബ്ര പഞ്ചായത്തിന്റെയും കര

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്