ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

BREAKING NEWS ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു _യുദ്ധം അരങ്ങേറുന്ന യുക്രൈനിലെ ഖ‍ർഖീവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർഖീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥിയുമായ നവീൻ ജ്ഞാനഗൗഡർ എന്ന വിദ്യാ‍ർത്ഥിയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഖർഖീവിൽ കുടുങ്ങിയ മലയാളി വിദ്യാ‍ർത്ഥികളടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്._ _ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീൻ്റെ മാതാപിതാക്കൾ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തിൽ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു._ _ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങ

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടു. കേരളത്തിൽ മഴ ലഭിക്കും

ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു.പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം  കൂടുതൽ ശക്തി പ്രാപിച്ചു അടുത്ത 3 ദിവസത്തിനുള്ളിൽ  ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യത. ന്യുന മർദ്ദ സ്വാധീനഫലമായി  മാർച്ച്‌ 5,6,7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. 1 മാർച്ച്‌ 2022 IMD - KSEOC-KSDMA

PYS പരപ്പിൽപാറയുടെ 16-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കുരുന്നുകൾക്കായ് കളറിങ്ങ്,ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

      വേങ്ങര: ചിത്രരചനയിൽകുരുന്നുകളുടെ കലാമികവിനു  വേദിയൊരുക്കി യുവജന കൂട്ടായ്മയുടെ വാർഷികാഘോഷം.. പരപ്പിൽ പാറ യുവജന സംഘം 16-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി അംഗൻവാടി, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കായാണ് മഴവില്ല് എന്ന പേരിൽ കളറിംഗ്, ചിത്രരചനാ മത്സരങ്ങൾ  സംഘടിപ്പിച്ചത്. പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്തംഗം കറുക്കൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.സഹീർ അബ്ബാസ് നടക്കൽ അധ്യക്ഷത വഹിച്ചു.ബി.എഫ്.എ.വിദ്യാർത്ഥിയും ചിത്രകാരനുമായ നിതിൻ.പി. കുട്ടികൾക്ക് ക്ലാസെടുത്തു. കെ.ഗംഗാധരൻ, എ.കെ.കുഞ്ഞാലൻകുട്ടി, അസീസ് കൈ പ്രൻ , അംഗൻവാടി വർക്കർ പി.ബ്ലസി പ്രസംഗിച്ചു. മത്സരത്തിൽ പങ്കെടുത്ത എഴുപത് വിദ്യാത്ഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി . അധ്യാപികമാരായ താജു ന്നീസ.എ.പി, ഹാജിറ .കെ, ഇസ്ഹാന ബാനു .എം, ആസ്യ.എ, ഷാഫി .ഇ.കെ, മുഹ് യുദ്ധീൻ.കെ, അസ്കർ .കെ .കെ, ജഹീർ .ഇ.കെ, നൗഷാദ് .വി .എം, നിഷാദ്.പി.പി.നേതൃത്വം നൽകി.

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു അത്യധുനിക ഫയർ എഞ്ചിൻ വന്ന് തീ അണച്ചു kondotti fire accident

കൊണ്ടോട്ടി നഗരത്തിലെ ഹോട്ടലിന് തീപിടിച്ചു. ബൈപ്പാസ് റോഡിലെ എ വൺ ഹോട്ടലിനാണ് തീ പിടിച്ചത്. റോഡിനോട്‌ ചേർന്നുള്ള അടുപ്പിൽ നിന്ന് തീ പടർന്നു മേലേക്ക് കത്തിഉയർന്നു.  വൈകുന്നേരം 5:15 ഓടെയാണ് സംഭവം. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നിശമന സേന സ്ഥലത്ത് എത്തിയപ്പോഴേക്കും ബിൽഡിങ് പൂർണമായും കത്തി നശിച്ചിരുന്നു. വൈകുന്നേര സമയത്ത്‌ റോഡിലെ വാഹന തിരക്കുകൾ മറികടന്ന് ആദ്യം എത്തിയ ഫയർ ഫോഴ്സ് സേനാ അംഗങ്ങൾ തൊട്ടടുത്ത ബിൽഡിങ്ങിലേക്ക് പടർന്ന തീ അണച്ചു. ഇതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിൻ സ്ഥലത്തെത്തി സെക്കന്റുകൾക്കുള്ളിൽ തീ നിയന്ത്രണ വിധേയമാക്കി. മലപ്പുറത്ത്‌ നിന്നും മഞ്ചേരിയിൽ നിന്നുമടക്കം ആറോളം  അഗ്നിശമന സേനാ വാഹനങ്ങൾ എത്തിയിരുന്നു. കരിപ്പൂരിൽ നിന്നുള്ള ഓസ്ട്രിയൻ നിർമിത അഗ്നിശമനയന്ത്രമായ പാന്തർ തക്കസമയത്ത് എത്തിയതാണ് സമീപത്തെ വസ്ത്രവ്യാപാരമടക്കമുള്ള ബിൽഡിങ്ങിലേക്കും മൊബൈൽ ഷോപ്പുകൾ അടക്കമുള്ള ബിൽഡിങ്ങിലേക്കും  തീ പടരാതെ രക്ഷയായത്. 10 കോടി രൂപ മുടക്കി ഇറക്കുമതിചെയ്ത അത്യാധുനിക അഗ്നിശമന യന്ത്രമാണിത്. ഇത്തരത്തിലുള്ള നാലു യൂണിറ്റുകളാണ് കരിപ്പൂർ വിമാനത്താവളത്തില

പരപ്പിൽപാറ അംഗൻവാടിയിൽ പോളിയോ വിതരണം ചെയ്തു

പോളിയോ വിതരണം ചെയ്തു    ആരോഗ്യ  കുടുംബ ക്ഷേമ വകുപ്പ് പരപ്പിൽപാറ അംഗൻവാടിയിൽ നടന്ന  പോളിയോ പ്രതിരോധ തുള്ളി മരുന്ന്  വിതരണത്തിന്  പരപ്പിൽപാറ യുവജന സംഘം ( P.Y.S ) സഹായമൊരുക്കി.  ക്ലബ്‌ പ്രസിഡന്റും A.L.M.S.C അംഗവുമായ സഹീറബ്ബാസ് നടക്കൽ അംഗൻവാടി വർക്കർ ബ്ലസ്സി P, കോയാമു A.K, അദ്നാൻ E ,ജംഷീർ E. K  , പ്രസീത K.P എന്നിവർ പങ്കെടുത്തു..

കൊവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം read more..

കൊവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം കൊവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

ന്യൂനമർദം നാളെ രൂപപ്പെട്ടേക്കും വെള്ളി മുതൽ കേരളത്തിൽ മഴ kerala rain

  ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ മേഖലയിൽ ഇന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായേക്കും. തുടർന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ വഴി ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലുള്ള തീരം ലക്ഷ്യമാക്കി ഈ സിസ്റ്റം നീങ്ങും. ഇത് ആൻഡമാൻ നിക്കോബാർ ദ്വീപ്, ശ്രീലങ്ക, തമിഴ്‌നാട്, തെക്കൻ കേരളം എന്നിവിടങ്ങളിൽ മഴ നൽകുന്നതിന് സഹായിക്കും. മാർച്ച് 3 ന് ശേഷം തെക്കൻ കേരളത്തിൽ മഴ നിലവിൽ ആൻഡമാൻ കടലിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ആൻഡമാൻ മേഖലയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. തുടർന്ന് ന്യൂനമർദം തമിഴ്‌നാടിനെ ലക്ഷ്യമാക്കി നീങ്ങും. മാർച്ച് 2 മുതൽ 6 വരെ ശ്രീലങ്കയിലും ഈ സിസ്റ്റം കനത്ത മഴ നൽകും. തമിഴ്‌നാടിന്റെ തെക്കൻ മേഖലയിൽ മാർച്ച് 2 മുതൽ മഴക്ക് സാധ്യതയുണ്ട്. മാർച്ച് 3 ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ടമഴ ലഭിക്കും. 5,6 തിയതികളിൽ തെക്ക്, മധ്യ ജില്ലകളിലും വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലും വേനൽ മഴ നൽകാൻ ഈ സിസ്റ്റത്തിനു കഴിയുമെന്നാണ് നിരീക്ഷണം. ഞായറാഴ്ചക്ക് ശേഷം കേരളത്തിലെ മഴ ലഭ്യതയിൽ കുറവുണ്ടാകും. കേരളത്തിന്റെ തെക്ക്, മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കുള്ള സാഹചര്

ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ…

ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ… ബോറടിക്കാത്ത മനുഷ്യന്മാരുണ്ടോ? ബോറടിക്കുമ്പോൾ ചിലപ്പോൾ നമ്മൾ പാട്ടുപാടും നൃത്തം ചെയ്യും വരയ്ക്കും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്ത് ബോറടി മാറ്റാൻ ശ്രമിക്കും. ക്ലാസിലോ ഓഫീസിലോ ആണെങ്കിലും മിക്കവാറും എല്ലാവരും ചെയ്യുന്നത് ബുക്കിലോ പേപ്പറിലോ എന്തെങ്കിലുമൊക്കെ കുത്തി വരയ്ക്കുക എന്നതാണ്. എന്നാൽ തന്റെ ബോറടിയിൽ പുലിവാല് പിടിച്ചിരിക്കുകയാണ് റഷ്യയുടെ മധ്യമേഖലാപട്ടണമായ യെകാറ്റെറിൻബർഗിലെ യെൽസിൻ സെന്റർ മ്യൂസിയത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. മ്യുസിയത്തിലെ എട്ടു കോടി വിലവരുന്ന ചിത്രത്തിൽ കണ്ണുകൾ വരച്ചു ചേർത്താണ് അദ്ദേഹം ബോറടി മാറ്റിയത്. സംഭവം പുറത്തറിഞ്ഞതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ.അന്നാ ലെപോർസ്കായ വരച്ച ത്രീ ഫിഗേഴ്സ് എന്ന വിഖ്യാത പെയ്ന്റിങ്ങിലാണു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബോറടി തീർക്കാൻ വരച്ചത്. 1932–34 കാലയളവിൽ വരച്ച ക്ലാസിക് പെയ്ന്റിങ്ങാണിത്. കണ്ണും മൂക്കും ഇല്ലാത്ത മുഖാകൃതിയുള്ള മൂന്നുരൂപങ്ങളാണ് പെയിന്റിങ്ങിലുള്ളത്. അതിലേക്കാണ് സെക്യൂരിറ്റി ഉദ്യോഗസ്

യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി

യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.  യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.  കൊടും തണുപ്പിൽ നടന്ന് പോളണ്ട് എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാൻ  യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന്  അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.  അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിനു സ

ഒരാഴ്ച്ചകിടെ വേങ്ങര ഏരിയയിനിന്ന് കാണാതായത് 3 പെർഷൻ പൂച്ചകളെ..

വേങ്ങര ഏരിയയിനിന്ന് ഒരാഴ്ച്ചകിടെ കാണാതായത് 3 പെർഷൻ പൂച്ചകളെ 

3000 ത്തിൽ അധികം ഒഴിവുകൾ ; മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്

3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*   *3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*    *മലപ്പുറം :* കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്‍, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവര്‍ സംയുക്തമായി നടത്തുന്ന ജോബ് ഫെയര്‍ മാര്‍ച്ച് 13 ന് രാവിലെ 9.30 മുതല്‍ Govt. Polytechnic കോളേജ് Angadipuram ( പെരിന്തൽമണ്ണ )നടക്കും.  *വിവിധ മേഖലകളിലായി മൂവായിരത്തില്‍ അധികം ഒഴിവുകളുണ്ട്.  55 ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും.*  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  *statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തു ജോബ് ഫെയറില്‍ പങ്കെടുക്കാം.  എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലും മൊബൈല്‍ നമ്പറിലും മാര്‍ച്ച് 11 ന് ശേഷം ഹാള്‍ടിക്കറ്റ് ലഭ്യമാകും. ഫോണ്‍ : *7810034722* *8089234722* *8606034722* *രജിസ്ട്രേഷന്‍ ഇങ്ങനെ*⬇️⬇️ *statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news pepper news

*പ്രഭാത വാർത്തകൾ* 2022 | മാർച്ച് 4 | വെള്ളി | 1197 |  കുംഭം 20 |  ഉത്രട്ടാതി 1443 റജബ് 30 ➖➖➖➖➖➖➖➖ ◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം. ◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ - യുക്രൈന്‍ പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി  മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു. ◼️യുക്രെയിനില്

പ്രവാസികൾ ശ്രദ്ധിക്കുക.മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും read more

പ്രവാസികൾ ശ്രദ്ധിക്കുക. മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും പണം കവർന്നു;*  ബാങ്ക് അക്കൗണ്ടുള്ള സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്. സൗദിയിൽ ബാങ്ക് അക്കൗണ്ട് വേരിഫിക്കേഷൻ എന്ന പേരിൽ കാൾ ചെയ്ത് നിരവധി പ്രവാസികളുടെ പണം ഹാക്കർമാർ കവർന്നതായി പരാതി. ഉപയോക്താക്കളെ വിളിച്ച് ഇങ്ങോട്ട് ഇഖാമ നംബറും പേരും ബാങ്കിൻ്റെ പേരും പറഞ്ഞ് കൊണ്ടാണു ഹാക്കർമാർ പുതിയ നീക്കം നടത്തുന്നത്. ആദ്യം തന്നെ എല്ലാ വിവരങ്ങളും കൃത്യമായി ഇങ്ങോട്ട് പറയുന്നതിനാൽ വിളിക്കുന്നത് ബാങ്കിൽ നിന്ന് തന്നെയാണെന്ന ധാരണയിലായിരിക്കും പ്രവാസികൾ പ്രതികരിക്കുക. ശേഷം കാൾ ചെയ്യുന്ന തട്ടിപ്പുകാരൻ മൊബൈലിൽ വന്ന ഒ ടി പി ചോദിക്കുകയും സംശയം തോന്നാത്തവർ അത് നൽകുകയും ചെയ്യുന്നതോടെയാണു പിന്നീട് അക്കൗണ്ടിൽ നിന്ന് പണം ചോരുന്നത് ആരംഭിക്കുക. നേരത്തെ കോഴിക്കോട് സ്വദേശിയായ ഒരു പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടെങ്കിൽ ഇപ്പോൾ ദമാമിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഒരു പ്രവാസിയുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഇഖാമ നംബർ റിയാദ് ബാങ്കിൽ നിന്ന് എന്ന പേരിൽ ആവശ്യപ്പെട്ടായിരുന്നു തട്

ഉക്രൈനിൽ പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് മലയാളി വിദ്യാർത്ഥികളുടെ വെളിപ്പെടുത്താൽ video കാണാം

  ഉക്രൈനിൽ പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് മലയാളി വിദ്യാർത്ഥികളുടെ വെളിപ്പെടുത്താൽ video കാണാം 

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ