ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ വാർത്തയുടെ സത്യാവസ്ഥ ഇതാണ്

പ്രവാസികൾ ശ്രദ്ധിക്കുക.മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും read more

പ്രവാസികൾ ശ്രദ്ധിക്കുക. മലപ്പുറം സ്വദേശിയുടെയും സഹ പ്രവർത്തകരുടെയും പണം കവർന്നു;*  ബാങ്ക് അക്കൗണ്ടുള്ള സൗദി പ്രവാസികൾ ശ്രദ്ധിക്കേണ്ടത്. സൗദിയിൽ ബാങ്ക് അക്കൗണ്ട് വേരിഫിക്കേഷൻ എന്ന പേരിൽ കാൾ ചെയ്ത് നിരവധി പ്രവാസികളുടെ പണം ഹാക്കർമാർ കവർന്നതായി പരാതി. ഉപയോക്താക്കളെ വിളിച്ച് ഇങ്ങോട്ട് ഇഖാമ നംബറും പേരും ബാങ്കിൻ്റെ പേരും പറഞ്ഞ് കൊണ്ടാണു ഹാക്കർമാർ പുതിയ നീക്കം നടത്തുന്നത്. ആദ്യം തന്നെ എല്ലാ വിവരങ്ങളും കൃത്യമായി ഇങ്ങോട്ട് പറയുന്നതിനാൽ വിളിക്കുന്നത് ബാങ്കിൽ നിന്ന് തന്നെയാണെന്ന ധാരണയിലായിരിക്കും പ്രവാസികൾ പ്രതികരിക്കുക. ശേഷം കാൾ ചെയ്യുന്ന തട്ടിപ്പുകാരൻ മൊബൈലിൽ വന്ന ഒ ടി പി ചോദിക്കുകയും സംശയം തോന്നാത്തവർ അത് നൽകുകയും ചെയ്യുന്നതോടെയാണു പിന്നീട് അക്കൗണ്ടിൽ നിന്ന് പണം ചോരുന്നത് ആരംഭിക്കുക. നേരത്തെ കോഴിക്കോട് സ്വദേശിയായ ഒരു പ്രവാസിയുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടെങ്കിൽ ഇപ്പോൾ ദമാമിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ ഒരു പ്രവാസിയുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഇഖാമ നംബർ റിയാദ് ബാങ്കിൽ നിന്ന് എന്ന പേരിൽ ആവശ്യപ്പെട്ടായിരുന്നു തട്

ഉക്രൈനിൽ പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് മലയാളി വിദ്യാർത്ഥികളുടെ വെളിപ്പെടുത്താൽ video കാണാം

  ഉക്രൈനിൽ പുറത്തിറങ്ങിയാൽ വെടിവെക്കുമെന്ന് മലയാളി വിദ്യാർത്ഥികളുടെ വെളിപ്പെടുത്താൽ video കാണാം 

വെട്ടിച്ചിറയിൽ പൊളിച്ചുമാറ്റുന്ന ബിൽഡിംഗ് തകർന്നുവീണു വീണു.

വെട്ടിച്ചിറയിൽ പൊളിച്ചുമാറ്റുന്ന ബിൽഡിംഗ് തകർന്നുവീണു വീണു.  വെട്ടിച്ചിറയിൽ കെട്ടിടം തകർന്നു വീണു അപകടം ദേശിയ പാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു കൊണ്ടിരിക്കുന്ന ബിൽഡിങ് ആണ് തകർന്ന് വീണത് ആളുകൾ കുടുങ്ങിയതായി സംശയം ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്ന കെട്ടിടമാണ് തകർന്നു വീണത്.നാട്ടുകാരും, പോലീസും, ഫയർഫോഴ്‌സും തിരച്ചിൽ നടത്തുന്നു  Step 3: Place this code wherever you want the plugin to appear on your page. വെട്ടിച്ചിറയിൽ പൊളിച്ചുമാറ്റുന്ന ബിൽഡിംഗ് തകർന്നുവീണു വീണു. Posted by Media Times News on  Saturday, 26 February 2022

മണ്ണിൽ മറഞ്ഞുകിടന്ന നൂറുകണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ച എലിയായ മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു.

കംബോഡിയയിൽ മണ്ണിൽ മറഞ്ഞുകിടന്ന നൂറുകണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ച എലിയായ മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു.   അഞ്ച് വർഷത്തോളം ബോംബ് നിർവീര്യ സ്ക്വാഡിന്റെ ഭാഗമായിരുന്ന മഗാവയ്ക്ക് 2021ൽ ബ്രിട്ടൻ ധീരതയ്ക്കുള്ള സുവർണമെഡൽ നൽകി ആദരിച്ചിരുന്നു. ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് റാറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട മഗാവ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലാണു ജനിച്ചത്. 2016ൽ കംബോഡിയയിലെ സീം റീപ്പിലെത്തി.   ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നു പല രാജ്യങ്ങളിലേക്കും സേവനത്തിനായി ഇത്തരം എലികളെ കൊണ്ടുപോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച എലിയാണു മഗാവയെന്നു നിരീക്ഷകർ പറയുന്നു. കഴിഞ്ഞയാഴ്ച വരെ മഗാവ നല്ല ആരോഗ്യത്തിലായിരുന്നെന്നും എന്നാൽ വാരാന്ത്യത്തോട് അനുബന്ധിച്ച് എലിയുടെ ആരോഗ്യം തീരെ വഷളാകുകയും ആഹാരം കഴിക്കാതാകുകയും ചെയ്തെന്ന് കുറേക്കാലമായി മഗാവയെ നോക്കുന്ന എൻജിഓയുടെ അധികൃതർ പറയുന്നു. 1967 മുതൽ 1975 വരെയുള്ള കാലയളവിലാണ് കംബോഡിയയിൽ ആഭ്യന്തര യുദ്ധം നടന്നത്.കമ്യൂണിസ്റ്റ് സംഘടനയായ ഖമർ റൂഗും കംബോഡിയൻ സർക്കാരും തമ്മിലായിരുന്നു രക്തരൂക

വലിയോറയിൽ ഏതെങ്കിലും മേഖലകളിൽ കഴിവ് തെളിയിച്ചവർ, അവാർഡുകൾ ലഭിച്ചവർ എന്നിവരെ അറിയുന്നവർ...

*പ്രിയ വലിയോറ നിവാസികളെ* പറപ്പിൽ പാറ യുവജന സംഘം (PYS) പ്രസിദ്ധീകരിക്കുന്ന മാഗസിനിൽ നമ്മുടെ നാട്ടിൽ നിന്നും(വലിയോറയിൽ) ഉന്നത മേഖലകളിൽ കഴിവ് തെളിയിച്ചവരെ പരിചയപ്പെടുത്താനായി വിവരങ്ങൾ ശേഖരിക്കുന്നു വലിയോറയിലെ *ഡോക്ടർമാർ, ഗവർണമെന്റ് ജോലിക്കാർ, Phd ലഭിച്ചവർ ,മറ്റു ഉന്നത വിദ്യാഭ്യാസം കാരസ്ഥമാക്കിയവർ,ഏതെങ്കിലും മേഖലകളിൽ കഴിവ് തെളിയിച്ചവർ, അവാർഡുകൾ ലഭിച്ചവർ,* തുടങ്ങിയവർ താഴെ നൽകിയ ഫോം പൂരിപ്പിച്ച് വിവരം നൽകണമെന്ന് അപേക്ഷിക്കുന്നു. വിവരങ്ങൾ നൽകാൻ ഇവിടെ ക്ലിക്ക് ചെയുക *മാഗസിൻ സമിതി* *PYS പരപ്പിൽ പാറ* *വലിയോറ*

മാര്‍ച്ച് 1 മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് വേണ്ട; ക്വാറന്റൈനിലടക്കം മാറ്റവുമായി

മാര്‍ച്ച് 1 മുതല്‍ പൊതുയിടങ്ങളില്‍ മാസ്‌ക് വേണ്ട; ക്വാറന്റൈനിലടക്കം മാറ്റവുമായി യുഎഇ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്ത മാസം ആദ്യം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങളാണ് യുഎഇ ഇന്നലെ പ്രഖ്യാപിച്ചത്. പൊതുഇടങ്ങളില്‍ മാസ്‌ക് ഒഴിവാക്കാമെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി.കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിക്ക് വ്യത്യാസമില്ല. എന്നാല്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കാരണം. പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഎഇ. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്റൈന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കിയിട്ടുണ്ട്. പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒ

രാജ്യം വിട്ടുപോകരുതെന്നും നിര്‍ബന്ധമായും സൈന്യത്തില്‍ ചേര്‍ന്ന് റഷ്യക്കെതിരേ യുദ്ധം ചെയ്യണമെന്നും യുക്രെയിന്‍

*പ്രഭാത വാർത്തകൾ* 2022 | ഫെബ്രുവരി 26 | ശനി | 1197 |  കുംഭം 14 | മൂലം 1443 റജബ് 24 🙏🏼📰🙏🏼📰🙏🏼📰🙏🏼📰 🔳യുക്രെയിനിലെ സൈന്യത്തോടു ഭരണം പിടിച്ചെടുക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍. യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങിയാല്‍ ചര്‍ച്ചയാകാമെന്നും റഷ്യ. യുക്രെയിനെ മിസൈലിട്ടു കത്തിച്ചും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയും മുന്നേറുകയാണു റഷ്യന്‍ പട്ടാളം. അവസാന നിമിഷംവരെ പോരാടുമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി ആവര്‍ത്തിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങളിലെ ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും വന്‍തോതില്‍ ആള്‍നാശമുണ്ടായി. ആയിരത്തിലേറെ റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയിന്‍ അവകാശപ്പെട്ടു. 🔳യുക്രൈന്‍ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിലാണ് റഷ്യ. പാര്‍ലമെന്റ് മന്ദിരത്തിനരികില്‍ റഷ്യന്‍ സൈന്യമെത്തി. കീവിലെ ഒബലോണില്‍ വെടിയൊച്ചകള്‍ മുഴങ്ങി. ജനവാസ കേന്ദ്രത്തില്‍ സൈനിക ടാങ്കുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. മിസൈല്‍ ആക്രമണത്തില്‍ തലസ്ഥാനമായ കീവിലെ അപാര്‍ട്ടുമെന്റുകളും ഓഫീസ് മന്ദിരങ്ങളും അടക്കമുള്ള അനേകം കെട്ടിടങ്ങള്‍ തകര്‍ന്നു. താമസിക്കാന്‍ ഇടമില്ലാ

ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണ്.

ഉക്രയ്‌നിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണ്. അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ സെൽ നോർക്കയിൽ ആരംഭിച്ചു. നോർക്കയുടെ ഇ മെയിൽ വിലാസം വഴിയും സേവനം പ്രയോജനപ്പെടുത്താം. കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും നോർക്കയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.  സ്ഥിതിഗതികൾ അറിയാൻ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കി ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മലയാളികൾ അടക്കമുള്ളവരെ പുറത്തെത്തിക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യക്കാരെ ഉക്രൈനിന്റെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ളൊവാക്യ, റൊമേനിയ എന്നിവിടങ്ങളിൽ റോഡ് മാർഗം എത്തിച്ചശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് പദ്ധതി. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ നാളെ റൊമേനിയയിലേക്ക് അയക്കും എന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഉക്രൈനിലുള്ളവർക്ക്

10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു; വിദേശത്തേക്കു കടത്താൻ ഇരുതലമൂരി, യുവാവ് പിടിയിൽ...

10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു; വിദേശത്തേക്കു കടത്താൻ ഇരുതലമൂരി, യുവാവ് പിടിയിൽ... പാലക്കാട്: 10 കോടി രൂപ വില പറഞ്ഞുറപ്പിച്ചു വിദേശത്തേക്കു കടത്താൻ ആന്ധ്രപ്രദേശിൽ നിന്നു കേരളത്തിലെത്തിച്ച  ഇരുതലമൂരി വിഭാഗത്തിൽപെടുന്ന പാമ്പുമായി മലപ്പുറം സ്വദേശിയെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി എച്ച്.ഹബീബിനെയാണു (35) സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസിലെ പരിശോധനയ്ക്കിടെ പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു പിടികൂടിയത്. നാലേകാൽ കിലോഗ്രാം തൂക്കവും 25 സെന്റീമീറ്റർ വണ്ണവും ഒന്നേകാൽ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാൾ കടത്തിക്കൊണ്ടു വന്നത്. വിദേശമലയാളിക്കു വേണ്ടി 10 കോടി രൂപ വിലയുറപ്പിച്ച ഇതിനെ മലപ്പുറത്തെത്തിച്ച ശേഷം  വിദേശത്തേക്കു കടത്താനായിരുന്നു ശ്രമമെന്ന് ആർപിഎഫ് പറഞ്ഞു. ബാഗിനുള്ളിൽ തുണിസഞ്ചിക്കുള്ളിൽ ഒളിപ്പിച്ചാണു പാമ്പിനെ സൂക്ഷിച്ചിരുന്നത്. പരിശോധനയ്ക്കിടെ ട്രെയിനിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെയും പാമ്പിനെയും വനംവകുപ്പിനു കൈമാറി. ഇരുതലമൂരി പാമ്പിനെ കൈവശം വച്ചാൽ സമ്പത

ആരോഗ്യ ഇൻഷൂറൻസിൻ്റ പുതുക്കൽ വാർത്ത വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്

🔊🔊🔊 *വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അറിയിപ്പ്* 🔊🔊🔊 ആരോഗ്യ ഇൻഷൂറൻസിൻ്റ   പുതുക്കലുമായി ബന്ധപ്പെട്ട് ചില വാർഡുകളിൽ ക്യാമ്പ് സംഘടിപ്പിച്ചു എന്ന സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളിൽ ആശയക്കുഴപ്പത്തിന് കാരണമായതായി അറിയാൻ സാധിച്ചിട്ടുണ്ട്.. നിലവിൽ 2019 ൽ പുതുക്കിയ കാർഡിലെ  റേഷൻ കാർഡിൽ ഒരു കുടുംബത്തിലെ ഒരംഗത്തിന് കൈപ്പറ്റിയവർക്ക് ബാക്കി അംഗങ്ങൾക്കും കൂടി നൽകുന്ന പ്രക്രിയയാണ് നടന്ന്  വരുന്നത്. അത് തന്നെ  ഹോസ്പിറ്റലലുകൾക്ക് നൽകിയ സൗകര്യം ആണ് ക്യാമ്പ് ആയി സംഘടിപ്പിച്ച് നൽകുന്നത്.. പുതുതായി കുടുംബത്തെ ചേർക്കലോ മുമ്പ് പുതുക്കാതെ തെറ്റിയവർക്ക് പുതുക്കുന്ന പ്രക്രിയയോ ഇപ്പോൾ തുടങ്ങിയിട്ടില്ല..❗❗ *ആരോഗ്യ ഇൻഷുറൻസ് പുതുതായി തുടങ്ങുകയോ നിലവിൽ ഉള്ളത് പുതുക്കുകയോ ചെയ്യേണ്ട സമയം ആയാൽ അക്ഷയ വഴിയും മറ്റും അറിയിപ്പു നൽകുന്നതായിരിക്കും* ✍🏻 *ഹസീന ഫസൽ . കെ പി* ( പ്രസിഡണ്ട് , വേങ്ങര ഗ്രാമ പഞ്ചായത്ത്)

വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി ആയുർ ജാക്ക് ഇനത്തിൽപ്പെട്ട ഒട്ടുപ്ലാവിൻ തൈ വിതരണം ചെയുന്നു നിങ്ങൾ ചെയേണ്ടത്....

📢📢📢📢📢📢📢📢 *അറിയിപ്പ്* വേങ്ങര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി വിതരണത്തിനായി വരുന്ന *"ആയുർ ജാക്ക്* " ഇനത്തിൽപ്പെട്ട "ഒട്ടുപ്ലാവിൻ തൈ " (Jack fruit, graft)ആ വിശ്യമുള്ള വേങ്ങര പഞ്ചായത്തിലെ താമസക്കാർ അവരുടെ വസ്തുവിൻ്റെ നികുതി രസീതിൻ്റ പകർപ്പുമായി 28/02/2022 നു മുമ്പായി വേങ്ങര കൃഷിഭവനിൽ എത്തി അപേക്ഷയും തൈ ഒന്നിന് 20 /- രൂപയും നൽകേണ്ടതാണ്. *NB: 28/02/2022 ന് വരെ ലഭിക്കുന്ന അപേക്ഷകർക്കു മാത്രമേ തൈകൾ ലഭിക്കുകയുള്ളൂ.*           എന്ന്    *കൃഷി ഓഫീസർ*             *വേങ്ങര*            9495379773

സന്ദേശം പലസ്ഥലങ്ങളുടെ പേരിൽ പ്രചരിക്കുന്നു.ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു. bus stand viral post

ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു എന്ന തലകെട്ടിൽ  കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളി പ്രചരിക്കുന്ന പോസ്റ്റ്‌  വിവിധ ബസ് സ്റ്റാന്റുകളുടെ പേരുകൾ മാറ്റി പ്രചരിക്കുന്നു, ആരോ ഒരാൾ ഏതോ ബസ്റ്റാന്റ് പരിസരത്ത് കണ്ട കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചത് ഓരോ പ്രദേശത്തെ ഓരോ ഓരോ വിരുദ്ധന്മാർ എഡിറ്റ് ചെയ്തു അവരുടെ പ്രദേശത്തെ ബസ്റ്റാന്റ്ന്റെ പേര് നൽകി പ്രാദേശിക ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയുകയും  അത് മനസിലാകാതെ ഗ്രൂപ്പിൽ ഉള്ളവർ ഫോർവെർഡ് ചെയുകയും  ചെയുന്നതവാം ഇങ്ങനെ പ്രചരിക്കാൻ കാരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റ്‌ വായിക്കാം *⚠️ രക്ഷിതാക്കൾ ജാഗ്രതൈ* *തിരുരങ്ങാടി ബസ് സ്റ്റോപ്പിലും* *പരിസരങ്ങളിലും അതിരുകടന്ന* *പ്രണയ ചേഷ്ടകൾ.* *തിരുരങ്ങാടി :* ബസ്റ്റാന്റ് കേന്ദ്രീകരിച്ചു കാമുകീ കാമുകന്മാരുടെ അതിരുവിട്ട പ്രകടനം നിത്യകാഴ്ച്ചയാകുന്നു. വിദ്യാലയങ്ങൾ വിടുന്ന സമയങ്ങളിൽ ബസ്റ്റാന്റിലും ഒഴിഞ്ഞ ഇടങ്ങളിലുമാണ് അതിരുകടന്ന സ്നേഹ പ്രകടനങ്ങളുടെ കാഴ്ച്ച സ്ഥിരമാകുന്നത്. ഹൈസ്കൂൾ

ദയവായി നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ അപേക്ഷയാണ് സുധാ മേനോൻ Sudha Menon എഴുതുന്നു:

പ്രിയപ്പെട്ടവരെ, ദയവായി, നിങ്ങള്‍ യുദ്ധത്തെക്കുറിച്ച് തമാശകളും ട്രോളുകളും ഉണ്ടാക്കാതിരിക്കൂ. അപേക്ഷയാണ്. 🙏 സുധാ മേനോൻ Sudha Menon എഴുതുന്നു: യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട മനുഷ്യര്‍ക്ക്‌ ഓരോ യുദ്ധവും നല്‍കുന്നത് ഉറക്കമില്ലാത്ത രാത്രികള്‍ ആയിരിക്കും. അത് എഴുതി ഫലിപ്പിക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ്. കാരണം, യുദ്ധം ഒരു ദേശത്തെ മുഴുവന്‍ നിലയില്ലാക്കയത്തിലേക്ക് അടിപതറിക്കും. മനുഷ്യന്റെ മനസ്സും,  ശരീരവും, കുടുംബവും, ദേശവും, രാഷ്ട്രീയബന്ധങ്ങളുമെല്ലാം ചിതറിത്തെറിക്കുന്ന, അത്രമേല്‍ സ്ഫോടനാത്മകമായ അവസ്ഥയാണത്.  ഒരു ബുള്ളറ്റ്, ഒരു ഗ്രനേഡ്, ഒരു ഷെല്‍ അതുമതി ഒരു ഗ്രാമത്തെയും അവരുടെ മനസ്സുകളെയും തകര്‍ത്തെറിയാന്‍...  എനിക്ക് ശ്രീലങ്കയിലെ ബട്ടിക്കളോവയിൽ  ഒരു സുഹൃത്തുണ്ട്. ജീവലത. യുദ്ധത്തില്‍ അമ്മയും, ഭര്‍ത്താവും, മകളും, മകനും നഷ്ടപ്പെട്ട സ്ത്രീ. അവരുടെ

പുടിനുമായി ചര്‍ച്ച നടത്തി മോദി; യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ

പുടിനുമായി ചര്‍ച്ച നടത്തി മോദി; യുക്രൈനിലെ ഇന്ത്യക്കാരുടെ കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് റഷ്യ റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. റഷ്യയും നാറ്റോയുമായി നിലനില്‍ക്കുന്ന തര്‍ക്കം എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യന്‍ പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് പുടിന്‍ നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ഇടപെടലിലൂടെ വേണം പ്രശ്‌നം പരിഹരിക്കാനെന്നും മോദി ആവശ്യപ്പെട്ടു.ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളുമായി സഹകരിച്ച് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതിനായി ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രത്യേക സംഘത്തെ അയച്ചു. ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലൊവാസ്‌ക്യ എന്നീ രാജ്യങ്ങളിലേക

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്

തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം video

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ തലപ്പാറ കെഎസ് ആർടിസി ബസ് മറിഞ്ഞ് അപകടം .വെള്ളിയാഴ്ചരാത്രി11:15 ന്നാണ്അപകടംസംഭവിച്ചത്, ബസ് 10 അടിയോളം താഴ്ച്ചയിലേക്കാണ് മറിഞ്ഞത്,അപകടം നടന്ന ഉടൻ നാട്ടുകാരും,മറ്റുവാഹനങ്ങളിലെ യാത്രകരും ചേർന്ന് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തു അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി ബസിൽ യാത്രക്കാർ കുറെ പേര് ഉണ്ടങ്കിലും എല്ലാവരും ചെറിയ പരുകുകളോടെ രക്ഷപെട്ടു എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,കോഴിക്കോട്നിന്ന് എറണാകുളംപോകുന്ന ബസാണ് അപകടത്തിൽ പെട്ടത് പരിക്ക്പ റ്റിയവരെ കുടുതലും തിരുരങ്ങാടി താലൂക്ക് ബോസ്പിറ്റലിലേക്കാണ് കൊണ്ട് വന്നിടുള്ളത് *🚫ദേശീയ പാത തലപ്പാറ യിൽ കെ. എസ്. ആർ. ടി.സി. ബസ് വയലിലേക്ക് മറിഞ്ഞു വൻ ദുരന്തം ഒഴിവായി.80 ഓളം പേർക്ക് പരിക്ക്.* തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ കെ.എസ്. ആർ.ടി.സി.ബസ് വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടികളടക്കം എൺപതോളം പേർക്ക് പരിക്ക് പറ്റി. ഇന്നലെ രാത്രി 11മണിക്കാണ് അപകടം നടന്നത്.കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.തലപ്പാറ ദേശീയപാത നിർമാണം നടക്കുന്ന റോഡിൽ തലപ്പാറ പാലം കഴിഞ്ഞ്