ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വൈരങ്കോട് വേലക്ക് പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം

വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ; സംഭവം കടകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക്.. *തിരുന്നാവായയില്‍ 200 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നതായാണ് വിവരം. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്.* *സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. ആരോഗ്യ വിഭാഗം മികച്ച രീതിയില്‍ ഇടപെടല്‍ നടത്തുണ്ട്. നാളെ വ്യാപാരി വ്യവസായികളുടെ യോഗം ചേരുമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍.* *വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേര്‍ ചികിത്സ തേടിയത്. വെള്ളത്തില്‍ നിന്നോ, ഐസില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശേധന നടത്തി. പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ഉത്സവത്തില്‍ പങ്കെടുത്തതിനാല്‍ ഇവിടെയ

ഹൈദരാബാദിനെ തൂത്തുവാരി കാലിക്കറ്റ് ഹീറോസ് സെമിഫൈനലില്‍

ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ അഞ്ചു സെറ്റുകള്‍ക്ക് തകര്‍ത്തുവിട്ട് കാലിക്കറ്റ് ഹീറോസ് പ്രൈം വോളിബോള്‍ ലീഗിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-14, 15-10, 15-14, 151-4, 15-9 എന്ന സ്‌കോറിനാണ് കാലിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് സെറ്റ് വിജയത്തോടെ ബോണസ് പോയിന്റ് നേടിയ കാലിക്കറ്റ് ആറു മത്സരങ്ങളില്‍ നിന്ന് ഏഴു പോയിന്റുമായി ലീഗ് പട്ടികയില്‍ രണ്ടാമതെത്തി. എസ്.വി.ഗുരു പ്രശാന്തിന്റെ സ്‌പൈക്കില്‍ ബ്ലാക്ക് ഹോക്‌സ് ആദ്യ സെറ്റില്‍ 11-9ന് മുന്നിലെത്തി. ഉടന്‍ തന്നെ ഒരു സൂപ്പര്‍ പോയിന്റ് നേടിയ കാലിക്കറ്റ് ഹീറോസ് സ്‌കോര്‍ 11-11ന് സമനിലയിലാക്കി. കടുത്ത പോരാട്ടം തുടര്‍ന്ന ഇരുടീമുകളും 14-14ല്‍ നില്‍ക്കെ വിഘ്‌നേഷ് രാജിന്റെ തകര്‍പ്പന്‍ സ്മാഷിലൂടെ കാലിക്കറ്റ് ആദ്യ സെറ്റ് 15-14 ന് കീഴടക്കി. ഡേവിഡ് ലീയുടെ മികവില്‍ രണ്ടാം സെറ്റില്‍ ഹീറോസ് 5-1ന് വന്‍ ലീഡ് നേടി. ക്യാപ്റ്റന്‍ ജെറോം വിനിത് തലയുയര്‍ത്തി നിന്നു, ഹീറോസ് കുതിപ്പ് തുടര്‍ന്നു. അജിത്

പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം മൽസരയോട്ടം,അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക മുതലായവ കണ്ടാൽ പൊതുജനങ്ങൾക്കും അറിയിക്കാം

നിരത്തുകളിൽ  ചിലർ  നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്.   റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന  തീവ്ര ശബ്ദമലിനീകരണം കാരണം  ശിശുക്കൾ മുതൽ വയോധികരും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്.  റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വാഹനങ്ങളിൽ  രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം  നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവർമാരെ പറ്റിയുമുള്ള വിവരങ്ങൾ,  ഫോട്ടോകൾ,  ലഘു  വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.  വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു. മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ

കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക്ക്

കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌  മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി... Posted by Dr.T.M Thomas Isaac on  Sunday, 20 February 2022

കൂത്തുപറമ്പ് പ്യാർലാൻ്റ്ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു ഫയർഫോഴ്സ് എത്തി അണയ്ക്കാൻ ശ്രമിക്കുന്നു.

കൂത്തുപറമ്പ്  പ്യാർലാൻ്റ്ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു ഫയർഫോഴ്സ് എത്തി അണയ്ക്കാൻ ശ്രമിക്കുന്നു.വീഡിയോ കാണാം 

ആറാട്ടി നെതിരെ വ്യാജ പ്രചാരണങ്ങളുടെ പെരുമഴഅഞ്ച് പേർക്കെതിരെ കേസ് കൈവിട്ടപ്പോൾ പോലീസിൽ പരാതി നൽകിയത് തിയേറ്റർ ഉടമ

'ആറാട്ടി'നെതിരെ വ്യാജ പ്രചാരണങ്ങളുടെ ആറാട്ട്;* *കൈവിട്ടപ്പോൾ പോലീസിൽ പരാതി നൽകി തിയേറ്റർ ഉടമ..* അഞ്ച് പേർക്കെതിരെ കേസ്. *⭕️സംഭവം കോട്ടക്കലിൽ  *കോട്ടക്കൽ:* മോഹന്‍ലാല്‍ നായകനായ 'ആറാട്ട്' എന്ന സിനിമയ്ക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റര്‍ ഉടമയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രത്തെ പ്രശംസിച്ച്‌ നിരവധി പേരാണ് എത്തുന്നത്. ഇതിനിടയില്‍ സിനിമക്കെതിരെ ചില വ്യാജ പ്രചാരണങ്ങളും പുറത്തുവന്നിരുന്നു. 'വില്ലന്‍' എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണയാണ് തിരക്കഥ. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

ഓടികൊണ്ടിരിക്കെ ആന്റിൽ ലോക്കായി മുതലാമാട് ഇറക്കത്തിൽ ഓട്ടോകൾ തമ്മിൽ കുട്ടിയിടിച്ചു

ഓടികൊണ്ടിരിക്കെ ഹാൻഡ്‌ൽ ലോക്കായിയി മുതലാമാട് ഇറക്കത്തിൽ നിയത്രണം വിട്ട ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടിയിടിച്ചു. വലിയോറ: മുതലാമാട്- പാണ്ടികശാല റോഡിൽ മുതലമാട്‌ ഇറക്കത്തിൽ വേങ്ങര ഭാഗത്ത്‌ നിന്നും വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാണ്ടികശാല ഭാഗത്ത്‌ നിന്നും വേങ്ങര ഭാഗത്തേക്ക് പോകുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ കൂട്ടി ഇടിച്ചു. പിഞ്ചു കുഞ്ഞടക്കം രണ്ട് ഓട്ടോറിക്ഷയിലെയും 8 യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുകരമായി രക്ഷപെട്ടു. കൂട്ടി ഇടിയുടെ ആഘാതത്തിൽ ഇരു ഓട്ടോറിക്ഷകളുടെയും മുൻ ഭാഗം പൂർണമായും തകർന്നു.വേങ്ങര നെടുമ്പറമ്പ്, അരീക്കുളം മുള്ളൻപറമ്പ് സ്വദേശികളാണ് ഇരു വാഹനങ്ങളിലെയും യാത്രക്കാർ.

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്

വളാഞ്ചേരിയിൽ ആകാശത്ത് രാത്രി വർണ്ണ വെളിച്ചം പാറിനടന്നു - ആശങ്കയിലായി ജനങ്ങൾ -പോലീസ് എത്തിയപ്പോൾ കണ്ടത്

വളാഞ്ചേരിയിൽ ആകാശത്ത്  രാത്രി വർണ്ണ വെളിച്ചം  പാറിനടന്നു - ആശങ്കയിലായി ജനങ്ങൾ -പോലീസ് എത്തിയപ്പോൾ കണ്ടത്  പ്രാവ് പറത്തൽ മത്സര പരിശീലകരെ. വളാഞ്ചേരി: വളാഞ്ചേരി ടൗണിന് സമീപം  വെളിച്ചം മിന്നിച്ച് രാത്രി മാനത്ത് കറങ്ങി നടക്കുന്നത് എന്തെന്നറിയാതെ ജനം ആശങ്കയിലായത് മണിക്കൂറുകൾ. ചിലർ ഡ്രോൺ ആണെന്ന സംശയം പ്രകടിപ്പിച്ചു. എന്നാൽ ചാരോപകരണങ്ങൾ വരെയാകാമെന്ന  ഊഹാപോഹങ്ങൾ  പ്രചരിച്ചതോടെ വിവരം പൊലീസിലുമെത്തി. നഗരവാസികൾ കൂട്ടത്തോടെ പൊലീസിനൊപ്പം അന്വേഷണം തുടങ്ങി. ഒടുവിൽ കോഴിക്കോട് റോഡിലെ ഒരു കെട്ടിടത്തിനു മുകളിലെ ആകാശത്ത് നിന്നാണ് വെളിച്ചം എന്ന് കണ്ടെത്തി.കെട്ടിടത്തിനു മുകളിൽ 3 പേരെയും കണ്ടപ്പോൾ ആശങ്ക കൂടി അന്വേഷണം അവരിലേക്കു നീണ്ടപ്പോഴാണ് ‘കള്ളി’ വെളിച്ചത്തായത്. ആകാശത്ത് വട്ടമിട്ടത് പ്രാവുകളായിരുന്നു പ്രാവ് പറത്തൽ മത്സരത്തിനുള്ള പരിശീലനത്തിനായി പ്രാവുകളുടെ  കാലിൽ എൽ ഇ ഡി ബൾബുകൾ കെട്ടി പറപ്പിച്ചതായിരുന്നു. വർണവെളിച്ചം അതിൽ നിന്നാണ്. വളരെ ഉയരത്തിൽ പറക്കുന്ന പ്രാവിനെ കണ്ടെത്തുന്നതിനാണ് കാലിൽ എൽഇഡി വെളിച്ചം  ഘടിപ്പിച്ചത്. 10 പ്രാവുകളെയും കണ്ടെത്തി. പകൽ മറ്റു പറവകൾ പ്രാവുകളെ ആക്രമിക്കുമെന്നു ഭയന്നാണ് പരിശീലനം 

മീൻപിടിക്കാൻ പോയ ചെറുവള്ളത്തിന് കിട്ടിയത് ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വയിനം മത്സ്യം

മത്സ്യബന്ധനത്തിന് പോയ ചെറുവള്ളത്തിന് കിട്ടിയത് ലക്ഷങ്ങള്‍ വിലവരുന്ന അപൂര്‍വയിനം മത്സ്യം കൊല്ലം ആലപ്പാട്ടെ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനിടെ ലഭിച്ചത് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മത്സ്യം!. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ‘പൊന്നുതമ്പുരാന്‍’ എന്ന വള്ളത്തില്‍ പോയവര്‍ക്കാണ് ഉച്ചയോടെ അപൂര്‍വയിനം മത്സ്യത്തെ ലഭിച്ചത്. പുലര്‍ച്ചയോടെ നീണ്ടകര ഹാര്‍ബറിലെത്തിച്ച മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചത് 59,000രൂപയാണ്. ‘ഗോള്‍ ഫിഷ്’ എന്നറിയപ്പെടുന്ന ഈ മത്സ്യത്തെ കേരളത്തിലെ ചില തീരങ്ങളില്‍ ‘പട്ത്തക്കോര’ എന്നാണ് വിളിക്കുന്നത്.മത്സ്യബന്ധനം കഴിഞ്ഞ് കായംകുളം ഹാര്‍ബറിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കടലില്‍ ഒരു വലിയ മത്സ്യം പൊങ്ങിക്കിടക്കുന്നത് ഗിരീഷിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ചത്തത് പോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മത്സ്യം. വലിയ കോരയാണെന്ന് കരുതി സുഹൃത്തായ ഗോപനൊപ്പം കടലില്‍ ചാടി പിടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ ഭാരവും വലുപ്പവുമുള്ള മത്സ്യം കുതറി മാറാന്‍ ശ്രമിച്ചു. ഗിരീഷും സുഹൃത്തും ചേര്‍ന്ന് ഏറെ പണിപെട്ടാണ് മത്സ്യത്തെ ബോട്ടിലെ

കുഞ്ഞാലിക്കുട്ടി -KT ജലീൽ കൂടിക്കാഴ്ച്ച കല്യാണവീട്ടിൽ എന്ത് രഹസ്യം എന്ന് PMA സലാം

 

ഓപ്പറേഷൻ സൈലൻസ് : മോഷണം പോയ വാഹനങ്ങൾ പിടിയിൽ

പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭംഗം വരുത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിശോധനയായ *ഓപ്പറേഷൻ സൈലൻസിനിടയിൽ മാസങ്ങൾക്ക് മുമ്പ്  കൊല്ലത്ത് നിന്ന് മോഷണം പോയ മോട്ടോർ സൈക്കിൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം ആർ ടി.ഒ എൻഫോഴ്സ്മെൻ്റ് കണ്ടെത്തി. അത്പാ പോലെ ലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉടമയുടെ വീട്ടിൽ നിന്നും മോഷണം പോയ പൾസർ മോട്ടോർ സൈക്കിൾ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ വെച്ച്‌ പിടികൂടി. പിൻ വശത്ത് നമ്പർ പതിക്കാതെയും മുന്നിൽ നമ്പർ അവ്യക്തമായും പതിച്ചത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ചിത്രം പകർത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്.തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും വാഹനം പിടികൂടുകയുമായിരുന്നു. *ശ്രദ്ധിക്കുക:* ഇത്തരത്തിൽ മോഷണം പോകുകയോ, അപകടത്തിൽപ്പെടുകയോ, ഉടമ അറിയാതെ മറ്റൊരാൾ ഉപയോഗിച്ച് കുറ്റകൃത്യത്തിൽപ്പെട്ടാലോ വിവരം ഉടമ അറിയുന്നതിനായി / അറിയിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൻ്റെ RC യുമായി പരിവാഹ നിൽ ബന്ധപ്പെടുത്തിയാലും....... #mvdkerala  #o

കിളിവീട് ലോഫ്റ്റിനെ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

വലിയോറ : വ്യത്യസ്ത രാജ്യങ്ങളുടെ അലങ്കാര പ്രാവുകളുടെ ശേഖരമായ വേങ്ങര വലിയോറയിലെ അടക്കാപുര സ്വദേശി യൂസുഫ് അലി മനുവിന്റെ കിളിവീട് ലോഫ്റ്റിന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആദരം. കഴിഞ്ഞമാസം PBC ക്ലബ്‌ അഖിലേന്ത്യ രണ്ടാമത് ഗ്രാൻഡ് ഓൺലൈൻ അലങ്കാര പ്രാവ് പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യനുമായത് കിളിവീട് ലോഫ്റ്റിലെ  പൗട്ടർ വിഭാഗത്തിൽ പെട്ട നെതർലാൻഡ് സ്വദേശമായ വൂർബർഗ് ഷീൽഡ് ക്രോപ്പർ പ്രാവിനായിരുന്നു, വേങ്ങരക്ക്  അഭിമാനമായ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ കിളി വീട്ടിലെ പ്രാവിനെ സന്ദർശിക്കുകയും അതിമനോഹരമായി വളരെ വൃത്തിയോട്  കൂടി പ്രാവുകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന യൂസഫലിയുടെ കുടുംബത്തിന്ന്   ഭരണസമിതിയുടെ ആദരവ് നൽകിയത്‌. കച്ചവട ആവശ്യത്തിന് കർണാടകയിൽ പോയ    യൂസഫലി മാനുവിന്റെ  അസാന്നിധ്യത്തിൽ ഭാര്യ ഹുമൈറ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി, ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിഫ എം ,പഞ്ചായത്ത്‌ സെക്രട്ടറി പ്രഭാകരൻ  വാർഡ് മെമ്പർ മാരായ, കുറുക്കൻ മുഹമ്മദ്, അബ്

ഇടതുസർക്കാർ വഖഫ് ബോർഡ് നിയമനങ്ങൾ പി. എ സ്. സി ക്ക് വിട്ട നടപടിക്കെതിരെ മുസ്ലിംലീഗ് പ്രതിഷേധ സമര സംഗമം നടത്തി

മുസ്ലിംലീഗ് പ്രതിഷേധ സമര സംഗമം. ======================      വേങ്ങര:    ഇടതുസർക്കാർ വഖഫ് ബോർഡ് നിയമനങ്ങൾ പി. എ സ്. സി ക്ക് വിട്ട നടപടി വക്കഫ് ബോർഡിന്റെ തനത് സ്വഭാവം ഇല്ലാതാക്കുന്നതിനും ന്യൂനപക്ഷ വിരുദ്ധ നീക്ക ങ്ങളിൽ  പ്രതിഷേധിച്ച്.     വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു.    പൂ വ്വഞ്ചേരി അലവിക്കുട്ടി യുടെ അധ്യക്ഷതയിൽ  പി. കെ. അസു ലു ഉദ്ഘാടനം ചെയ്തു എ ൻ. ടി. മുഹമ്മദ് ശരീഫ് സ്വാഗതവും ഇസ്മായിൽ ഫൈസി കിടങ്ങയം, നൗഫൽ അൻസാരി, ഹാരിസ് മാളിയേക്കൽ, വിഷയാവതരണം നടത്തി ടി. വി. ഇഖ്ബാൽ, വി. കെ. അബ്ദുൽ മജീദ്, എ. കെ. സലീം, എം. എ ൻ. കെ. റോസ് ബാബു. പി. എ. ഹർഷദ് ഫാസിൽ, സി. എം. പ്രഭാകരൻ. ആശംസ പറഞ്ഞു. കുറുക്കൻ അലവിക്കുട്ടി നന്ദിയും. കെ. പി. ഫസൽ, പാക്ക ട സൈദു,ടി. മൊയ്തീൻ കോയ, ഇ. വി. റഹീം, കെ. ഫിറോസ്, പി. ഹസീബ്, കോടശ്ശേരി യൂസഫ്,  എ ൻ. അബ്ദുൽ ഖാദർ ഹാജി, കെ. ടി. അബ്ദുറഹ്മാൻ, എം. മുസ്തഫ, പി. കെ. അലവിക്കുട്ടി, സി. അവറാൻ കുട്ടി, ടി. അലവിക്കുട്ടി,എ. കെ. കുഞ്ഞു, പി. അബ്ദുള്ള,.എ. പി. അഷറഫ്,പി.അബ്ദുല്ലത്തീഫ്,പാ ക്ക ട മുസ്തഫ,ടി. കെ. നൗഷാദ്, കെ. കെ. ഫക്രുദ്ദീൻ,

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്