ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുഞ്ഞാലിക്കുട്ടി -KT ജലീൽ കൂടിക്കാഴ്ച്ച കല്യാണവീട്ടിൽ എന്ത് രഹസ്യം എന്ന് PMA സലാം

 

ഓപ്പറേഷൻ സൈലൻസ് : മോഷണം പോയ വാഹനങ്ങൾ പിടിയിൽ

പൊതുജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭംഗം വരുത്തുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പരിശോധനയായ *ഓപ്പറേഷൻ സൈലൻസിനിടയിൽ മാസങ്ങൾക്ക് മുമ്പ്  കൊല്ലത്ത് നിന്ന് മോഷണം പോയ മോട്ടോർ സൈക്കിൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കോട്ടയം ആർ ടി.ഒ എൻഫോഴ്സ്മെൻ്റ് കണ്ടെത്തി. അത്പാ പോലെ ലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉടമയുടെ വീട്ടിൽ നിന്നും മോഷണം പോയ പൾസർ മോട്ടോർ സൈക്കിൾ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ വെച്ച്‌ പിടികൂടി. പിൻ വശത്ത് നമ്പർ പതിക്കാതെയും മുന്നിൽ നമ്പർ അവ്യക്തമായും പതിച്ചത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ചിത്രം പകർത്തി ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്.തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയും വാഹനം പിടികൂടുകയുമായിരുന്നു. *ശ്രദ്ധിക്കുക:* ഇത്തരത്തിൽ മോഷണം പോകുകയോ, അപകടത്തിൽപ്പെടുകയോ, ഉടമ അറിയാതെ മറ്റൊരാൾ ഉപയോഗിച്ച് കുറ്റകൃത്യത്തിൽപ്പെട്ടാലോ വിവരം ഉടമ അറിയുന്നതിനായി / അറിയിക്കുന്നതിനായി നിങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൻ്റെ RC യുമായി പരിവാഹ നിൽ ബന്ധപ്പെടുത്തിയാലും....... #mvdkerala  #o

കിളിവീട് ലോഫ്റ്റിനെ വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു

വലിയോറ : വ്യത്യസ്ത രാജ്യങ്ങളുടെ അലങ്കാര പ്രാവുകളുടെ ശേഖരമായ വേങ്ങര വലിയോറയിലെ അടക്കാപുര സ്വദേശി യൂസുഫ് അലി മനുവിന്റെ കിളിവീട് ലോഫ്റ്റിന് വേങ്ങര ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ആദരം. കഴിഞ്ഞമാസം PBC ക്ലബ്‌ അഖിലേന്ത്യ രണ്ടാമത് ഗ്രാൻഡ് ഓൺലൈൻ അലങ്കാര പ്രാവ് പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യനുമായത് കിളിവീട് ലോഫ്റ്റിലെ  പൗട്ടർ വിഭാഗത്തിൽ പെട്ട നെതർലാൻഡ് സ്വദേശമായ വൂർബർഗ് ഷീൽഡ് ക്രോപ്പർ പ്രാവിനായിരുന്നു, വേങ്ങരക്ക്  അഭിമാനമായ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ കിളി വീട്ടിലെ പ്രാവിനെ സന്ദർശിക്കുകയും അതിമനോഹരമായി വളരെ വൃത്തിയോട്  കൂടി പ്രാവുകളെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന യൂസഫലിയുടെ കുടുംബത്തിന്ന്   ഭരണസമിതിയുടെ ആദരവ് നൽകിയത്‌. കച്ചവട ആവശ്യത്തിന് കർണാടകയിൽ പോയ    യൂസഫലി മാനുവിന്റെ  അസാന്നിധ്യത്തിൽ ഭാര്യ ഹുമൈറ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിൽ നിന്ന് ആദരവ് ഏറ്റുവാങ്ങി, ചടങ്ങിൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിഫ എം ,പഞ്ചായത്ത്‌ സെക്രട്ടറി പ്രഭാകരൻ  വാർഡ് മെമ്പർ മാരായ, കുറുക്കൻ മുഹമ്മദ്, അബ്

ഇടതുസർക്കാർ വഖഫ് ബോർഡ് നിയമനങ്ങൾ പി. എ സ്. സി ക്ക് വിട്ട നടപടിക്കെതിരെ മുസ്ലിംലീഗ് പ്രതിഷേധ സമര സംഗമം നടത്തി

മുസ്ലിംലീഗ് പ്രതിഷേധ സമര സംഗമം. ======================      വേങ്ങര:    ഇടതുസർക്കാർ വഖഫ് ബോർഡ് നിയമനങ്ങൾ പി. എ സ്. സി ക്ക് വിട്ട നടപടി വക്കഫ് ബോർഡിന്റെ തനത് സ്വഭാവം ഇല്ലാതാക്കുന്നതിനും ന്യൂനപക്ഷ വിരുദ്ധ നീക്ക ങ്ങളിൽ  പ്രതിഷേധിച്ച്.     വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സമര സംഗമം സംഘടിപ്പിച്ചു.    പൂ വ്വഞ്ചേരി അലവിക്കുട്ടി യുടെ അധ്യക്ഷതയിൽ  പി. കെ. അസു ലു ഉദ്ഘാടനം ചെയ്തു എ ൻ. ടി. മുഹമ്മദ് ശരീഫ് സ്വാഗതവും ഇസ്മായിൽ ഫൈസി കിടങ്ങയം, നൗഫൽ അൻസാരി, ഹാരിസ് മാളിയേക്കൽ, വിഷയാവതരണം നടത്തി ടി. വി. ഇഖ്ബാൽ, വി. കെ. അബ്ദുൽ മജീദ്, എ. കെ. സലീം, എം. എ ൻ. കെ. റോസ് ബാബു. പി. എ. ഹർഷദ് ഫാസിൽ, സി. എം. പ്രഭാകരൻ. ആശംസ പറഞ്ഞു. കുറുക്കൻ അലവിക്കുട്ടി നന്ദിയും. കെ. പി. ഫസൽ, പാക്ക ട സൈദു,ടി. മൊയ്തീൻ കോയ, ഇ. വി. റഹീം, കെ. ഫിറോസ്, പി. ഹസീബ്, കോടശ്ശേരി യൂസഫ്,  എ ൻ. അബ്ദുൽ ഖാദർ ഹാജി, കെ. ടി. അബ്ദുറഹ്മാൻ, എം. മുസ്തഫ, പി. കെ. അലവിക്കുട്ടി, സി. അവറാൻ കുട്ടി, ടി. അലവിക്കുട്ടി,എ. കെ. കുഞ്ഞു, പി. അബ്ദുള്ള,.എ. പി. അഷറഫ്,പി.അബ്ദുല്ലത്തീഫ്,പാ ക്ക ട മുസ്തഫ,ടി. കെ. നൗഷാദ്, കെ. കെ. ഫക്രുദ്ദീൻ,

കൂരിയാട് വേങ്ങര റോഡിൽ ഓയിൽ പരന്നോഴുകി ഫയർ ഫോയിസ് വന്ന് ഓയിൽ നീക്കം ചെയ്തു

മണ്ണിൽപിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിൽ ഓയിൽ പറന്നോഴുകിയതിനെ തുടർന്ന് മലപ്പുറത്ത്‌ നിനെത്തിയ ഫയർ ഫോയിസ് റോഡിൽനിന്ന് ഓയിൽ വെള്ളമടിച്ചു നീക്കം ചെയ്തു. ഇന്ന് 12 മണിയോടെ കൂരിയാട് വേങ്ങര റൂട്ടിൽ പലച്ചിറമാട് കയറ്റത്തിൽ കഞ്ചിക്കോട്ട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നും സോപ്പ് ഓയിലാണ്  റോഡിൽ ഒഴുകിയത്. ഇതിനെ  തുടർന്ന്  മണ്ണിൽ പിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിലുടെ പോകുന്ന  ചെറുവാഹനങ്ങൾ അപകടത്തിൽ പെടാൻ സത്യതഉള്ളതിനാൽ ഫയർ ഫിയിസിനെ വിവരം അറിയിക്കുകയായിരുന്നു. 12:30 തോടെ മലപ്പുറത്ത്‌ നിന്നും ഫയർ ഫോയിസ് വന്ന് റോഡിൽനിന്ന് ഓയിൽ നീക്കം ചെയ്തു.  സംഭവസ്ഥലത്ത്‌  വേങ്ങര പോലീസും നാട്ടുകാരും  വാഹനഗതാഗതം നിയന്ത്രിച്ചു  

അഞ്ച് ലക്ഷംരൂപ ഇനാം പ്രഖ്യാപിച്ച അസമിലെപിടികിട്ടാപ്പുള്ളി മലപ്പുറം ജില്ലയിൽനിന്ന് പിടിയിലായി

അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച അസമിലെ പിടികിട്ടാപ്പുള്ളി മലപ്പുറം ജില്ലയിൽനിന്ന്  പിടിയിലായി  *പിടികിട്ടാപ്പുള്ളിക്ക് അസം പോലീസ് ഇനാം പ്രഖ്യാപിച്ചത് അഞ്ച് ലക്ഷം രൂപ; പോലീസ് അന്വേഷണം കടുപ്പിച്ചപ്പോൾ രക്ഷപ്പെടാൻ കടന്നത് കേരളത്തിലേക്ക്; ഒടുവിലെത്തിയത് നിലമ്പൂർ പോലീസിന്റെ കൈകളിൽ; അറസ്റ്റ്.. അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ അറസ്റ്റിൽ. സോനിത്പുർ സ്വദേശി അസ്മത് അലി, സഹായി അമീർ ഖുസ്മു എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു ഇയാൾ.* *വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെയടക്കം വേട്ടയാടിയ കേസിൽ പ്രതിയായ ഇയാൾ കേരളത്തിൽ വന്ന് ഒളിവിൽ താമസിക്കുകയായിരുന്നു. അസം പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിക്കുകയും വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അസം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി നിലമ്പൂർ പോലീസിന്റെ വലയിലാകുന്നത്. അസം പോലീസ് നിലമ്പൂരിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഇയാളെ അസമിലെത്തിക്കും. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ

തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാനരീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങി കരയിലെത്തിയത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിലാണ് സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗസംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ആക്റ്റീവ് ആണോ? പോലീസിന്റെ മുന്നറിപ്പ് kerala police new post

ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള  മൊബൈൽ നമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ,  പ്രസ്തുത നമ്പർ  ഉപയോഗിക്കാതിരിക്കുമ്പോഴോ ശ്രദ്ധിക്കണം. ചിലപ്പോൾ നിങ്ങളുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ ഇത് കാരണമായേക്കും.  അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവം ഇങ്ങനെയാണ്. കൊല്ലം സ്വദേശിയായ വീട്ടമ്മ മൂന്നു വർഷം മുൻപ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി ഇത് റദ്ദ് ചെയ്യുകയും നമ്പർ  മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു. പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്കാണ് ആ നമ്പർ കമ്പനി നൽകിയത്. മൊബൈൽ നമ്പർ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പുകാരൻ നുഴഞ്ഞുകയറിയത്. ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിൻെറ സന്ദേശങ്ങൾ വഴി ലഭിച്ച ലിങ്കിലൂടെ ഇടപാടുകൾ നടത്തിയ ഇയാൾക്ക് ഒ.ടി.പി നമ്പരും പണം പിൻവലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരിൽതന്നെ വന്നിരുന്നത് തട്ടിപ്പിൻെറ വഴികൾ എളുപ്പമാക്കി. വീട്ടമ്മയുടെ അക്കൗണ്ടി

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.pradeeb kottayam

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ൽ പുറത്തിറങ്ങിയ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. വിണ്ണൈ താണ്ടി വരുവായ, കുഞ്ഞി രാമായണം, ഒരു വടക്കൻ സെൽഫി തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. 61 വയസായിരുന്നു. കൊവിഡ് ടെസ്റ്റിനു ശേഷം വീട്ടിലേക്ക് അദ്ദേഹത്തിൻ്റെ മൃതദേഹം കൊണ്ടുവരും.കോട്ടയം കുമാരനല്ലൂരാണ് അദ്ദേഹത്തിൻ്റെ വീട്. ജനിച്ചതും വളർന്നതും കോട്ടയം തിരുവാതുക്കലാണ്. സ്കൂളും കോളജുമൊക്കെ കോട്ടയത്തായിരുന്നു. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് ജനസ്വീകാര്യത നേടിയ നടനായിരുന്നു കോട്ടയം പ്രദീപ്. നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എൻ എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് അദ്ദേഹം അരങ്ങിലെത്തുന്നത്. കോളജിൽ വച്ചും അദ്ദേഹം ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചു.

മൂക്കിലും കഫം മാറുന്നില്ല..ചുമയുമുണ്ട് . ഈ കഫം ഇളകിപോകാൻ ചില മാർഗ്ഗങ്ങൾ : വീഡിയോ കാണാം

  ഒമൈക്രോൺ കോവിഡ് വന്നുമാറിയവരിൽ ഏറ്റവും കൂടുതൽ കാണുന്നത് തൊണ്ടയിലും മൂക്കിലും സൈനസിലും കഫമാണ്. സംസാരിക്കുമ്പോൾ ചുമ, കഫം. ഇത് കുട്ടികളും മുതിർന്നവരിലും ഒരുപോലെ ഇപ്പോൾ കാണുന്നുണ്ട്. ഈ കഫം എളുപ്പത്തിൽ ഇളകിപോകാൻ ചില സിമ്പിൾ മാർഗ്ഗങ്ങൾ . വിശദമായി അറിയുക. താഴെ കൊടുത്തരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

വേങ്ങര ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾ ക്കുള്ള യൂണിഫോം വിതരണഉദ്ഘാടനം  ബഹു പ്രതിപക്ഷ  ഉപനേതാവും വേങ്ങര നിയോജക മണ്ഡലം MLA യുമായ  പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്  ഹസീന ഫസൽ,വേങ്ങര പഞ്ചായത്ത്വാ സെക്രട്ടറി,വാർഡ് മെമ്പർമാർ,ഹരിത കർമ്മ സേന അംഗങ്ങൾ പങ്കെടുത്തു 

തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു.

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പ കടപ്പുറത്ത് വീണ്ടും സ്രാവ് വലയിൽ കുടുങ്ങി കരക്കടിഞ്ഞു. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയും സമാനരീതിയിൽ കടപ്പുറത്ത് സ്രാവ് കരക്കടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്രാവ് കരക്കടിഞ്ഞ തുമ്പ കടപ്പുറത്ത് തന്നെയാണ് ഇന്നും സ്രാവ് കുരുങ്ങി കരയിലെത്തിയത്. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിലാണ് സ്രാവ് കുരുങ്ങിയത്. വല കരയിലേക്ക് വലിക്കുമ്പോഴാണ് സ്രാവ് കുരുങ്ങിയ കാര്യം ശ്രദ്ധയിൽ പെടുന്നത്. തീരത്തേക്ക് കൂടുതൽ അടുക്കും മുമ്പുതന്നെ സ്രാവ് കുടുങ്ങിയ കാര്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് വല മാറ്റി സ്രാവിനെ കടലിലേക്ക് തിരിച്ചയക്കുകയായിരുന്നു.നേരത്തെ കരക്കടിഞ്ഞ സ്രാവിനെ മൃഗസംരക്ഷണ വകുപ്പും മറ്റും എത്തി കുഴിച്ചിടുന്ന പ്രവൃത്തികൾ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ഇത്തരത്തിൽ വീണ്ടും ഒരു സ്രാവ് കൂടി കരക്കടിഞ്ഞത്. കൂടുതൽ സ്രാവുകൾ ഈ മേഖലയിൽ ഉണ്ടാകും എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

മഞ്ഞാമാട് -മിനിബസർ റോഡിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മഞ്ഞാമാട് -മിനിബസർ  റോഡിൽ റോഡ് പണി നടക്കുന്നതിനാൽ ഇതിലൂടെ യുള്ള വാഹന ഗതാഗതം തൽകാലികമായി നിറുത്തിവെച്ചിരിക്കുന്നു.ഇപ്പോൾ ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടങ്കിലും റോഡ്പണി  പുരോഗമിക്കുന്നതിനനുസരിച്ചു പൂർണ്ണമായും അടക്കാൻ സാധ്യതയുണ്ട് അത് കൊണ്ട് കോട്ടക്കൽ ഭാഗത്തേക്ക്  പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ പോകേണ്ടതാണ് 

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടര്‍

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി രാഷ്ട്രീയ പഠനകേന്ദ്രം ഡയറക്ടർ  പുതുതായി ആരംഭിക്കുന്ന കെപിസിസി രാഷ്ട്രീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറായി ചെറിയാന്‍ ഫിലിപ്പിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. സമകാലിക രാഷ്ട്രീയ നിലപാടുകളിലും സാമൂഹ്യ-സാംസ്‌കാരിക വിഷയങ്ങളിലും വികസന കാഴ്ചപ്പാടുകളിലും നയരൂപീകരണത്തിന് ഉതകുന്ന പക്വമായ ചിന്തയും തുറന്ന ചര്‍ച്ചയും രാഷ്ട്രീയ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ആശയപരമായ അടിത്തറയും ചരിത്രപാരമ്പര്യവും ശക്തിപ്പെടുത്തുന്നതിന് പഠനകേന്ദ്രം വിപുലമായി പ്രചരണ പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറിയാന്‍ ഫിലിപ്പ് എ.കെ ആന്റണി പ്രസിഡന്റായിരുന്നപ്പോള്‍ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്