ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. babu mala

ബാബു കുടുങ്ങിയ മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മലമുകളിലേക്ക് വീണ്ടും ആളുകള്‍ കയറിയായി സംശയം. മലയുടെ മുകള്‍ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങി.  ഇവരെ അന്വേഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മല മുകളിലേക്ക് പോയതായാണ് പ്രദേശവാസികള്‍ പറഞ്ഞത്.എത്ര പേരാണ് മല മുകളിലേക്ക് പോയതെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. കുര്‍മ്പാച്ചിമലയില്‍ കുടുങ്ങിയയാളെ കണ്ടെത്തി  പാലക്കാട്: കുര്‍മ്പാച്ചിമലയില്‍ വീണ്ടും ആളുകള്‍ കയറിയെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണന്‍ എന്നയാളാണ് കുര്‍മ്പാച്ചി മലയില്‍  കയറിയത്. വനംവകുപ്പ്  നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ വനംവകുപ്പ

പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു.

പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു.  പതിനാലാം വാർഡ് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക് യൂണിറ്റ് സംഗമം ഞായർ 13/02/2022 വൈകുന്നേരം 4 മണിക്ക് മുൻ മെമ്പർ പറങ്ങോടത്ത് അബ്ദുൽ അസീസ് സാഹിബിന്റെ വീട്ടിൽ വെച്ച് നടന്നു. ചടങ്ങിൽ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ.ടി അസീസ് ഹാജി പതാക ഉയർത്തി. പരിപാടിയുടെ ഉദ്ഘാടനം വേങ്ങര നിയോജക മണ്ഡലം ജിദ്ദ കെ.എം.സി.സി പ്രസിഡന്റ്‌ പറങ്ങോടത്ത് റഷീദ് നിർവ്വഹിച്ചു.  ടി.പി.എം ബഷീർ (ജില്ലാ പഞ്ചായത്ത് മെമ്പർ), അഡ്വ: തൊഹാനി (ഹരിത മലപ്പുറം ജില്ല പ്രസിഡന്റ്‌) എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് പറങ്ങോടത്ത്( STU ജില്ലാ വൈസ് പ്രസിഡന്റ്‌), കുറുക്കൻ മുഹമ്മദ്‌, ഹാരിസ് മാളിയേക്കൽ, ഫത്താഹ് മൂഴിക്കൽ, എ.കെ.പി ജുനൈദ്, സാദിഖ് കെ.വി, ശിഹാബ് പറങ്ങോടത്ത് എന്നിവർ സംസാരിച്ചു.

മമ്മുട്ടിക്ക് മാത്രമല്ല മമ്മിക്കാകും കഴിയും ഇമ്മാതിരി ഫോട്ടോഷൂട്ട്‌ കൊടുവള്ളിക്കാരൻ mammikka

മമ്മുട്ടിക്ക് മാത്രമല്ല മമ്മിക്കാകും കഴിയും ഇമ്മാതിരി ഫോട്ടോഷൂട്ട്‌ കൊടുവള്ളി വെണ്ണക്കാട് പാറക്കടവിൽ മമ്മിക്ക ഇപ്പോൾ ഹീറോയാണ്. നാട്ടുകാരുടെ മാത്രമല്ല, ഈ മേക്ക്ഓവർ ഫോട്ടോ കണ്ട സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് പേരുടെയും ഹീറോ. പൊടുന്നനെയാണ് മമ്മിക്കയുടെ ലെവൽ മാറിയതെന്ന് നാട്ടിലെ ന്യൂജൻ പിള്ളേർ തന്നെ പറയുന്നു. മമ്മി ഹീറോയാടാ....എന്ന കമന്റാണ് ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും വരുന്ന കമന്റുകളിലധികവും. ഇനി മമ്മിക്കായുടെ ജീവിതം മാറ്റിമറിച്ച കഥ പറയാം. ഒരൊറ്റ ഫോട്ടോ ഷൂട്ടോടെയാണ് കോഴിക്കോട് വെണ്ണക്കാട് സ്വദേശി മമ്മിയെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തത്. കൂലിവേലയും കഴിഞ്ഞ് മുഷിഞ്ഞ വേഷത്തിൽ മീനും പച്ചക്കറിയും വാങ്ങി നടന്നകലുന്ന മമ്മിക്കയുടെ ചിത്രമാണ് അതുവരെ നാട്ടുകാരുടെ മനസ്സിലുണ്ടായിരുന്നത്. എന്നാൽ കോട്ടും സൂട്ടുമണിഞ്ഞ് കൈയ്യിൽ ഐ പാഡുമായി ഇരിക്കുന്ന മമ്മിക്കയുടെ കിടിലൻ ലൂക്കിലുള്ള ഫോട്ടോ കണ്ട് നാട്ടുകാർ ആദ്യം ഞെട്ടി, പിന്നെ ഫേസ്ബുക്കിലെ കാഴ്ചക്കാരും.ഒരു സ്ഥാപനത്തിന്റെ പരസ്യത്തിനായി അണിയറപ്രവർത്തകർ മമ്മിക്കയെ മോഡലാക്കുകയായിരുന്നു. വെണ്ണക്കാട് സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഷരീക്ക് വയലിൽ ആണ്

ഫോട്ടോയും പേരും മിഡിയവൺ പോരാട്ടത്തിൽ ഞാനും പങ്ക് ചേരുന്നു പോസ്റ്റർ ലഭിക്കാൻ ഇങ്ങനെ ചെയുക

ഫോട്ടോയും പേരും മിഡിയവൺ പോരാട്ടത്തിൽ ഞാനും പങ്ക് ചേരുന്നു പോസ്റ്റർ ലഭിക്കാൻ ഇങ്ങനെ ചെയുക    ആദ്യം https://socialwaves.in/support-mediaone എന്ന ലിങ്കിൽ കയറുക ( മൊത്തം വായിച്ചു മനസിലാക്കിയതിന് ശേഷം ഇവിടെ  ക്ലിക്ക് ചെയുക   അപ്പോൾ തുറന്ന് വരുന്ന പേജിൽ  നമ്മുടെ പേരും സ്ഥലവും ടൈപ്പ് ചെയുക എന്നിട്ട് നീല നിറത്തിൽ കാണുന്ന " CREATE " എന്ന ബട്ടൺ ക്ലിക്ക് ചെയുക  അപ്പോൾ തുറന്ന് വരുന്ന പേജിൽ "select file എന്നുള്ളടത്ത്‌ ക്ലിക്ക് ചെയുക അപ്പോൾ നമ്മുടെ ഫോണിലെ ഗാലറി ഓപ്പൺ ആവുന്നതാണ്  അതിൽ നിന്ന് നമ്മുടെ ഫോട്ടോ സെലക്ട്‌ ചെയുക   ഫോട്ടോ സെലക്ട്‌ ചെയ്താൽ പുതിയ ഒരു പേജിൽ അത് കാണുന്നതാണ്   എന്നിട്ട് ഫോട്ടോ ക്രോപ് ചെയ്യാനുണ്ടങ്കിൽ ക്രോപ് ചെയ്തു    നീല നിറത്തിലുള്ള "crop" ബട്ടൻ ക്ലിക്ക് ചെയുക  അപ്പോൾ കുറച്ച് സമയം പ്രോസസിംഗ് എന്ന് കാണിക്കും എന്നിട്ട്   തുറന്ന് വരുന്ന പേജിൽ നമ്മുടെ ക്രീയേറ്റ് ചെയ്ത ഫോട്ടോ ഫോണിലെ ഗാലറിയിൽ ലഭിക്കാൻ "download to gallery " സെലക്ട് ചെയുക  അതുപോലെ നേരിട്ട് ഫേസ്ബുക്കിലേക്കും, വാട്സ്ആപ്പിലേക്കും

ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ ചിറക് ക്യാമ്പയിൻ ഭാഗമായി അടക്കാപുര യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു

ചിറകടിച്ചു  അടക്കാപുരയിലും.   "പുതിയ കാലം പുതിയ വിചാരം" ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ ചിറക് ക്യാമ്പയിൻ ഭാഗമായി അടക്കാപുര യൂത്ത് ലീഗ് കമ്മിറ്റി ചിറക് യൂണിറ്റ് സംഗമം സംഘടിപ്പിച്ചു, മുതലമാട് യൂണിറ്റ് കമ്മിറ്റിയുമായി സഹകരിച്ച് നടന്ന സംഗമം വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പികെ അസ്ലു  സാഹിബ് ഉദ്ഘാടനം നിർവഹിച്ചു.കാരണവന്മാരും, സ്ത്രീകളും, യുവാക്കളും, കുട്ടികളും നിറഞ്ഞ സദസ്സ് പ്രദേശത്ത് വീണ്ടും ഹരിത വസന്തം പൂത്തു. മുസ്ലിംലീഗ് കാരണവരായിട്ടുള്ള ഇല്ല്യൻ  മുഹമ്മദ് ഹാജിയുടെയും  വി ഉമ്മർ  ഹാജിയുടെയും നേതൃത്വത്തിൽ യൂത്ത് ലീഗ് പതാക ഉയർത്തി സംഗമ നഗരിയിലേക്ക് ആവേശത്താൽ മുദ്രാവാക്യമുയർത്തി ജാഥയായി പുറപ്പെട്ടു. അഫീഫ് മോയന്റെ അതിമനോഹരമായിട്ടുള്ള കിറാഹത്ത്  പാരായണത്തോടെ സംഗമം ഔപചാരികമായി ആരംഭിച്ചു, മുതലമാട് യൂത്ത് ലീഗ് പ്രസിഡണ്ട് പൂവൻഞ്ചേരി മുഹമ്മദലി ചടങ്ങിന്  സ്വാഗതം പറഞ്ഞു, സമ്മേളന നഗരിക്ക് നാമം നൽകിയിരുന്ന നമ്മളിൽ നിന്നും വിട്ടുപിരിഞ്ഞുപോയ മർഹൂം വി കെ ബാവയേയും എ കെ നൗഫലിനേയും അനുസ്മരിച്ച് മടപ്പള്ളിഅബൂബക്കർ സാഹിബ്‌ വീണ്ടും ഓർമ്മകൾ അവരിലേക്ക് എത്തിച്ചു.

ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ: How to Link Aadhaar with Driving Licence Online malayalam Easy Steps

 ഡ്രൈവിങ് ലൈസൻസിനെ എളുപ്പത്തിൽ ആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ: 1. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് തുറക്കുക 2. 'ലിങ്ക് ആധാർ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക 3. ഡ്രൈവിങ് ലൈസൻസ് ഓപ്ഷൻ തെരഞ്ഞെടുക്കുക 4. ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക 5. 'ഗെറ്റ് ഡീറ്റെയിൽസ്' ക്ലിക്ക് ചെയ്യുക 6. ആധാർ നമ്പറും 10 അക്ക മൊബൈൽ നമ്പറും നൽകുക 7. സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക 8. മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ആധാർ വേരിഫൈ ചെയ്യുക 9. ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായി

മരുഭൂമിയിലെ പൊത്തുകളില്‍ ജീവിക്കുന്ന മഴവില്‍ മത്സ്യം; അതിജീവനം വിചിത്രം Melanotaenia splendida tatei

മരുഭൂമിയിലെ പൊത്തുകളില്‍ ജീവിക്കുന്ന മഴവില്‍ മത്സ്യം; അതിജീവനം വിചിത്രം സാധാരണ ഗതിയില്‍ മരുഭൂമിയും മത്സ്യവും ഒരിക്കലും ചേരാത്ത രണ്ട് കാര്യങ്ങളാണ്. വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തിന് വരണ്ടുണങ്ങിയ മണല്‍ത്തരികള്‍ നിറഞ്ഞു കിടക്കുന്ന മരുഭൂമിയില്‍ ഒന്നും ചെയ്യാനില്ല. എന്നാല്‍ ഓസ്ട്രേലിയന്‍ മരുഭൂമിയിലെ ഒരു കാഴ്ച ഈ ചിന്തയെ മാറ്റിമറിക്കും. കാരണം ഓസ്ട്രേലിയയിലെ തന്നെ മറ്റ് മേഖലകളിലും കാണപ്പെടുന്ന ഒരു ശുദ്ധജലമത്സ്യം ഇവിടെ മരുഭൂമിയിലും ജീവിക്കുന്നുണ്ട്. മെലാറ്റോനിയാ സ്പ്ലെന്‍ഡിറ്റാ എന്ന ശാസ്ത്രീയ നാമമുള്ള റെയിന്‍ബോഫിഷ് എന്നു വിളിക്കുന്ന മത്സ്യമാണ് ഓസ്ട്രേലിയന്‍ മരുഭൂമിയില്‍ അതിജീവനം കണ്ടെത്തിയത്. മരുഭൂമിയില്‍ ഒരു വെള്ളക്കെട്ട് ഉണ്ടെങ്കില്‍ അവിടെ ഒരു മത്സ്യം അതിജീവിക്കുന്നതില്‍ അദ്ഭുതം എന്താണെന്നു ചിന്തിക്കാന്‍ വരട്ടെ. പ്രതികൂല സാഹചര്യത്തില്‍ പ്രകൃതിയില്‍ ജീവികള്‍ അതിജീവിക്കാന്‍ എങ്ങനെ പുതുവഴികള്‍ കണ്ടെത്തുമെന്ന പ്രതീക്ഷ നല്‍കുന്ന ഉദാഹണം കൂടിയാണ് ഈ മത്സ്യം. സംശയമുണ്ടെങ്കില്‍ മത്സ്യത്തിന്‍റെ അതിജീവന വഴികള്‍ പരിശോധിച്ചാല്‍ മാത്രം മതി.  വെള്ളപ്പൊക്കമുണ്ട്, പക്ഷേ വെള്ളമില്ല വ

ലോകത്തെ കരയിപ്പിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും

ലോകത്തെ കരയിപ്പിച്ച ഫോട്ടോയും ഫോട്ടോഗ്രാഫറും... കണ്ടവര്‍ ഒരിക്കലും മറക്കില്ല ഈ ദൃശ്യം. നടുക്കത്തോടെയല്ലാതെ കണ്ണുകള്‍ പിന്‍വലിക്കില്ല. 1993- കലാപവും ദാരിദ്യവും പട്ടിണിയും കൊണ്ടും വരണ്ടുപോയ സുഡാന്‍ . ഭക്ഷണം കിട്ടാതെ ആയിരക്കണക്കിന് പേര്‍ മരണപ്പെട്ടു. വലിയ വയറും ചെറിയ ഉടലുകളുമായി കുഞ്ഞുങ്ങള്‍ മരണത്തിലേക്ക് ചുരുണ്ടുകിടുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ തുറന്ന ദുരിതാശ്വാസക്യാമ്പുകളില്‍ ജനങ്ങള്‍ തിങ്ങിനിറയുന്നു. ഭക്ഷണത്തിനായി കലാപങ്ങളുണ്ടാവുന്നു. ജൊഹന്നാസ്് ബര്‍ഗിലെ സണ്‍ഡേ പത്രത്തില്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്ന കെവിന്‍ കാര്‍ട്ടറും സുഹൃത്ത് സില്‍വയുമൊന്നിച്ച് 1993-ല്‍ സുഡാനില്‍ വിമാനമിറങ്ങി, സുഡാന്‍ ജീവിതം ക്യാമറയില്‍ പകര്‍ത്തുന്നതിനായി. കാര്‍ട്ടര്‍ ദക്ഷിണസുഡാനിലെ അയോഡ് എന്ന ഗ്രാമത്തിലെത്തി. 1993 മാര്‍ച്ച് 23. യുഎന്‍ ക്യാമ്പിനരികിലൂടെ നടന്ന് കാഴ്ചകള്‍ പകര്‍ത്തവെ ദയനീയമായ ഒരു ഞരക്കം കാര്‍ട്ടര്‍ കേട്ടു. ഒരു പെണ്‍കുട്ടിയുടെ കരച്ചിലായിരുന്നു അത്. പൊള്ളുന്ന വെയിലില്‍ ശിരസ്സ് ഭൂമിയിലേക്ക് താഴ്ത്തി, അഭയാര്‍ത്ഥിക്യാമ്പിലേക്ക് ഇഴഞ്ഞുനീങ്ങുകയായിരുന്നു അവള്‍ . കൊടിയ

ചിറക് യൂണിറ്റ് സമ്മേളനം ഇന്ന് 4 മണിക്ക് അടക്കാപുരയിൽ

ചിറക് യൂണിറ്റ് സമ്മേളനം ഇന്ന് അടക്കാപുരയിൽ  അടക്കാപുര, മുതലമാട് യൂത്ത് ലീഗ് കമ്മിറ്റി സംയുക്തമായി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ "പുതിയ കാലം, പുതിയ വിചാരം" എന്ന പ്രമേയത്തിൽ നടത്തുന്ന  *ചിറക്* ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമം ഇന്ന്  വൈകീട്ട് 4 മണിക്ക് അടക്കാപുര മടപ്പള്ളി അബൂബക്കർ സാഹിബിന്റെ വീടിന് സമീപം വി കെ ബാവ, എ കെ നൗഫൽ നഗറിയിൽ നടത്തപെടുന്നു. പരിപാടിയുടെ ഉദ്ഘാടനകർമം പി കെ അസ്‌ലു സാഹിബ്‌ നിർവഹിബും മുഖ്യാതിഥിയായി നവാസ് ആട്ടിരിയും പങ്കെടുക്കും  പരിപാടിയിൽ  എ.കെ മുസ്തഫ വിഷയം അവധരിപ്പിച്ചു സംസാരിക്കും കൂടാതെ  മണ്ഡലം, പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്തീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു.  സംഗമത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഉണ്ടാവും  അസർ നിസ്കാരത്തിന്ന് ശേഷം അടക്കാപുരയിൽ നിന്ന് പതാക ഉയർത്തി സമ്മേളന നഗരിയിലേക്ക്  ജാഥയായി പുറപ്പെടുന്നു. സ്ത്രീകൾ നേരിട്ട്  സമ്മേളന നഗറിൽ എത്തിയാൽ മതിഎന്നും ഭാരവാഹികൾ അറിയിച്ചു

VVC വലിയോറ സംഘടിപ്പിക്കുന്ന എ കെ ബാവ സ്മാരക രണ്ടാം വാർഷിക വോളിബോൾ മത്സരതിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ

വലിയോറ വോളി ക്ലബ്ബിന്റെ പ്രസിഡന്റ്ആയിരുന്ന എ കെ ബാവയുടെ സ്മരണർത്ഥം വി വി സി വലിയോറ സംഘടിപ്പിക്കുന്ന  എ കെ ബാവ സ്മാരക വോളിബോൾ രണ്ടാം വാർഷിക മത്സരം നടത്തുന്ന തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനു വേണ്ടി വിപുലമായ ഒരു യോഗം 13. 2. 2022 ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വലിയോറ ഈസ്റ്റ് എ എം  യുപിസ്കൂൾ വെച്ച് ചേരുന്നു. ഈ യോഗത്തിലേക്ക്   വലിയോറയിലെ എല്ലാ വോളിബോൾ പ്രേമികളും നല്ലവരായ നാട്ടുകാരും എത്തിച്ചേർന്ന്  യോഗം വിജയിപ്പിച്ചു തരണമെന്ന് വിനയപുരം എല്ലാവരെയും അറിയിക്കുന്നു, യോഗത്തിൽവെച്ച് വോളിബോൾ മത്സരത്തിന്റെ തീയതി തീരുമാനിക്കുകയും  ഏതെല്ലാം ടീമുകൾ പങ്കെടുക്കണമെന്നും നടത്തിപ്പ് എങ്ങനെയെല്ലാം വിജയിപ്പിക്കാൻ സാധിക്കുമെന്നും തീരുമാനം എടുക്കുന്നതാണ്  ആയതിനാൽ എല്ലാ  വി വി സി അംഗങ്ങളും, നാട്ടുകാരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് വി വി സി  സെക്രട്ടറി  ആവിശ്യപെട്ടു 

പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചെത്തിക്കണം; സഹോദരനെ പൂട്ടിയിട്ട് ആത്മഹത്യാ ഭീഷണി ഫയർ ഫോയിസ് വന്ന് രക്ഷപ്പെടുത്തി

പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചെത്തിക്കണം; സഹോദരനെ പൂട്ടിയിട്ട് ആത്മഹത്യാ ഭീഷണി ഫയർ ഫോയിസ് വന്ന് രക്ഷപ്പെടുത്തി വെമ്പായം: പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചു കിട്ടാൻ യുവാവിന്റെ ആത്മഹത്യ ഭീഷണി. സ്വന്തം ദേഹത്തും ബന്ധിയാക്കിയ അനുജന്റെ ദേഹത്തും പെട്രോൾ ഒഴിച്ച ശേഷമാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. വെമ്പായം ഒഴുകുപാറ ഈട്ടിമൂട്ടിൽ 12 മണിക്കാണ് സംഭവം. ഈട്ടിമൂട് ഒഴുകുപാറ സജീന മൻസിലിനു ഷാജഹാനാണ് (37) സഹോദരനായ സഹീറിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് ഷാജഹാൻ എന്നാണ് ലഭിച്ച വിവരം. പിണങ്ങിപ്പോയ ഭാര്യയെ പോലീസ് ഇടപെട്ട് തിരിച്ചു കൊണ്ടുവരണം എന്നായിരുന്നു ഇയാളുടെ ആവശ്യം. ഉമ്മയേയും സഹോദരിയേയും വീടിന് പുറത്താക്കി വാതിൽ പൂട്ടിയ ശേഷം ഷാജഹാൻ അനുജന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു മുറിക്കുള്ളിൽ ഇട്ടു പൂട്ടുകയായിരുന്നു. തുടർന്ന് സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം ഒരു കൈയ്യിൽ പെട്രോൾ നിറച്ച കന്നാസും മറ്റേ കയ്യിൽ തീപ്പെട്ടിയുമായാണ് ഭിഷണി മുഴക്കി നിന്നത്. അയൽ വാസികളും ബന്ധുക്കളം ഷാജഹാനോട് സംസാരിച്ചെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല. സ

കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം ഇതു മതി...ഫായിസിന്റെ ഈ സന്തോഷം മതി

ഇതു മതി... ഫായിസിന്റെ ഈ സന്തോഷം മതി. Step 3: Place this code wherever you want the plugin to appear on your page. കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം കാണൂ .. കോഴി വിറ്റ് വൈറൽ ആയ ഫായിസിന് കിട്ടിയ കിടിലൻ സമ്മാനം കാണൂ .. Moinus vlogs - 114 Posted by Moinu's Vlogs on Friday, 11 February 2022 കുറെ നല്ല മനുഷ്യർ ചേർന്നു നിന്നു. കോളജ്‌ വിദ്യാർത്ഥിയായ ഫായിസിന്‌ ഇനി നടന്ന് തളരാതെ ക്ലാസ്സിൽ പോവാം. അത്‌ കഴിഞ്ഞ്‌ അവന്റെ ജീവിതോപാധിയായ വഴിയോരത്തെ കച്ചവടം തുടരാം. ഏറെ നാളായി ഫായിസ്‌ ഇതാഗ്രഹിച്ചതായിരുന്നു. ഇതിനു കൂടെ നിന്ന പ്രിയ സുഹൃത്ത്‌ പേരു പറയരുതെന്ന് പറഞ്ഞു. അകാലത്തിൽ വിട പറഞ്ഞ അവന്റെ അമ്മയുടെ നിത്യ ശാന്തിക്ക്‌ ഫായിസിനോടും കുടുംബത്തോടും പ്രാർത്ഥിക്കാൻ പറഞ്ഞു. അത്രമാത്രം.. പിന്നെ സുമേഷ്‌ മാഷും കൊളത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുമാണ്‌. അവരോട്‌ വലിയ നന്ദിയുണ്ട്‌. അവരെ പോലുള്ള ഒരു കുട്ടിയുടെ സങ്കടം കാണാൻ, അതിന്‌ പരിഹാരമുണ്ടാക്കാൻ കൈകോർത്തതിന്‌. ഫായിസ്‌ സുരക്ഷിതനായി ഈ സ്കൂട്ടർ ഉപയോഗിക്കട്ടെ.. വേർ തിരിവുകളില്ലാതെ മാറ്റി നിർത്തപ്പെടലുകളില്ലാതെ എല്ലാ കുട്ടികളു

നഴ്സറി ആരംഭിക്കുന്നതിന്ന്ന് പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

കണ്ണമംഗലം:  സ്കൂളു കളിൽ ഓഫ്‌ലൈൻ ആയി ക്ലാസുകൾ ആരംഭി ക്കാൻ സർക്കാർ നിർദ്ദേശം വന്നതോടെ കണ്ണമഗലം GLPS സ്കൂൾ നഴ്സറി ആരംഭിക്കുന്നതിലേക്കു പുതിയ കെട്ടിടം നിർമിക്കാൻ ഫണ്ട്‌ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർക്ക്  നിവേദനം നൽകി. സ്കൂൾ HM.K മുഹമ്മദ്‌ മാഷ്, PTA പ്രസിഡന്റ് നെടുമ്പള്ളി സൈതു, CT സലാഹുദ്ധീൻ മാഷ് എന്നിവർ പങ്കെടുത്തു

USB ഉപകരണങ്ങളിലൂടെ സൈബർ ആക്രമണം ജാഗ്രത പാലിക്കണമെന്ന് പോലീസ് cybersafety

USB ഉപകരണങ്ങളിലൂടെ സൈബർ ആക്രമണം: ജാഗ്രത പാലിക്കുക  വിദൂര നിയന്ത്രണത്തിലൂടെ കമ്പ്യൂട്ടറുകളെ നശിപ്പിക്കാനും ഡാറ്റാ മോഷണത്തിനുമായി  സൈബർ കുറ്റവാളികൾ തന്ത്രപരമായി  വിതരണം ചെയ്യപ്പെടുന്ന  യുഎസ്ബി ഉപകരണങ്ങൾ കമ്പ്യൂട്ടറിൽ പ്ലഗ് ചെയ്യുമ്പോഴാണ് യുഎസ്ബി വഴിയുള്ള സൈബർ ആക്രമണം ഉണ്ടാകുന്നത്. യുഎസ്ബി വഴിയുള്ള ആക്രമണത്തിലൂടെ  കുറ്റവാളികൾക്ക് സിസ്റ്റങ്ങളുടെ റിമോട്ട് ആക്‌സസ് ലഭിക്കുന്നു. മാൽവെയറുകൾ, റാൻസംവെയറുകൾ എന്നിവ അടങ്ങിയ യുഎസ്ബി ഡ്രൈവുകൾ തട്ടിപ്പ് സംഘം  Amazon, E bay തുടങ്ങിയ പ്രശസ്തമായ കമ്പനികളുടെ പേരിൽ വ്യാജ  ഗിഫ്റ്റ് കാർഡിനോടൊപ്പം  അയച്ചുകൊടുക്കപ്പെടുന്നു.   വൈറസുകൾ അടങ്ങിയ യുഎസ്ബി ഉപകരണങ്ങൾ  ഉപയോക്താവ് അവ ടാർഗെറ്റ് നെറ്റ്‌വർക്കിലോ സിസ്റ്റത്തിലോ  പ്ലഗുചെയ്യപ്പെടുമ്പോൾ, സൈബർ ആക്രമണങ്ങൾ നടത്താൻ കുറ്റവാളികൾ വ്യത്യസ്ത രീതികളാണ് ഉപയോഗിക്കുന്നത്. സംശയങ്ങൾ തോന്നാത്ത വിധം ഇവ  ഒരു സാധാരണ യുഎസ്ബി ഉപകരണം പോലെ കാണപ്പെടുന്നു, എന്നാൽ യുഎസ്ബി ഉപകരണത്തിന്റെ മൈക്രോകൺട്രോളർ സൈബർ ക്രിമിനൽസിന് നിയന്ത്രിക്കാൻ പ്രോഗ്രാമിംഗ് ചെയ്തിട്ടുണ്ടായിരിക്കും. യുഎസ്ബി ഉപകരണത്തിന്റെ ഫേംവെയർ റീപ്രോഗ്രാം ചെയ്യുന്നതിലൂ

മലമ്പുഴ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു babu latest news

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി. വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു ബാബു ആശുപത്രി വിട്ടു; 'എല്ലാവർക്കും ബിഗ് സല്യൂട്ട്'- പൊട്ടിക്കരഞ്ഞ് നന്ദിപറഞ്ഞ് മാതാവ്    പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രം

വലിയ തോട്ടിൽ കെട്ടികിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം മലപ്പുറം ജില്ലാ ട്രോമാ കെയർ പ്രവർത്തകർ നീക്കം ചെയ്തു

സമീപവാസികൾക്കും കർഷകർകും ഭീഷണി യായിരുന്ന മലപ്പുറം നഗരത്തിലെ വാറങ്കോട്             പനച്ചിപാലം വലിയ തോട്ടിൽ                  കെട്ടികിടന്നിരുന്ന പ്ലാസ്റ്റിക് മാലിന്യം മലപ്പുറം ജില്ലാ ട്രോമാ കെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാർ തോട്ടിൽ നിന്ന്മാറ്റി തോട് ശുചീകരിച്ചു  ട്രോമാ കെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റ്  ലീഡർ നൂർ മുഹമ്മദ് ,ഡെപ്യൂട്ടി ലീഡർ HMC റഫീഖ് ,മജീദ് വാറങ്കോട് ,അബ്ദുറഹ്മാൻ വടക്കേമണ്ണ ,ഉജാല അലവി ,അഷ്റഫ് കൊലക്കണ്ണി  ,സിദ്ദീഖ് മാഷ് വെള്ളൂർ  ,മുഹമ്മദ്അലി എം സി തുടങ്ങിയ ട്രോമാകെയർ വളണ്ടിയർമാർ പങ്കെടുത്തു

വേങ്ങര MLA ഓഫിസ് അറിയിപ്പ്

വേങ്ങര എം.എൽ.എ ഓഫിസ് അറിയിപ്പ് വേങ്ങര നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരായവർക്കും കിടപ്പിലായവർക്കും ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ്,UDID കാർഡ്, സ്പെഷ്യൽ ലേർണിംഗ് ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ  നൽകുന്നതിനായി വേങ്ങര  നിയോജക മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ഇതിലേക്ക് l 2022 ഫെബ്രുവരി 20 നകം ഭിന്നശേഷിക്കാരായവരുടെയും കിടപ്പിലായവരുടെയും വിവരങ്ങൾ ഓരോ വാർഡ് മെമ്പർമാരും അവർക്ക് നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി സമർപ്പിക്കേണ്ടതാണ്. അർഹരാവയവർ വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്ന് വേങ്ങര മണ്ഡലം MLA ഓഫീസ് അറിയിച്ചു  കൂടുതൽ വിവരങ്ങൾക്ക് : 9895388200 എന്ന നമ്പറിൽ ബന്ധപെടുക

വേങ്ങര GMVHSS സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

വേങ്ങര GMVHSS (ഗേൾസ്) സ്കൂളിന്  പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വേങ്ങര മണ്ഡലം MLA  പി കെ കുഞ്ഞാലികുട്ടി സാഹിബ്‌  നിർവ്വഹിച്ചു. 3 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിർമിച്ചത് 

ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുക്കില്ല; ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ച് വനംമന്ത്രി

ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് സെക്രട്ടറിയോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടുമാണ് മന്ത്രി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് എടുക്കുന്നതിന്റെ ഔചിത്യം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ആയിരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് റഷീദ രംഗത്തെത്തി. ബാബുവിനെതിരെ കേസെടുക്കരുതെന്ന് അപേക്ഷിക്കുകയാണെന്ന് ഉമ്മ പറഞ്ഞു. മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്. കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ അംഗീകരിക്കില്ലെന്നും റഷീദ വ്യക്തമാക്കി.

യൂത്തലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

അടക്കാപുര : ചിറക് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് അടക്കാപുര യൂത്ത് ലീഗ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു, മുസ്ലിംലീഗ് കാരണവർ മടപ്പള്ളി അബൂബക്കർ സാഹിബ വീട്ടിൽ വച്ച് നടന്ന ചടങിൽ പി കെ അലവിക്കുട്ടി സാഹിബ്‌ അദ്ധ്യക്ഷത നിർവഹിച്ചു. ചടങ്ങ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. *ഈ വരുന്ന 12 തിയതി ശനിയാഴ്ച 4 മണിക്ക് അടക്കാപുര ടൗൺ യൂത്ത് ലീഗ് ചിറക്കൽ യൂണിറ്റ് സമ്മേളനം വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു**  പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് യോഗത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇബ്രാഹീം അടക്കാപുര ആവശ്യപ്പെട്ടു.എ കെ അലവി, എ പി അഷ്‌റഫ്‌ ബാവ, ചെമ്മല മമ്മുദു ഹാജി, എ കെ ശരീഫ്, പി കെ ആബിദ്, യൂത്ത് ലീഗ് ഭാരവാഹികളായ വി കെ സാലിഹ്,  ഉനൈസ് വലിയോറ, ഷാഫി, നുഫൈൽ, ബുർഹാൻ യൂ, എം എസ് എഫ് പ്രവർത്തകരായ അഫ്സൽ, ഫഹദ്, ഷബീബ്, അലിഅക്ബർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി സംസാരിച്ചു

വളാഞ്ചേരി വെങ്ങാട് പാർക്കിന് സമീപം മണ്ണിടിഞ്ഞ് നാലാൾ അകപ്പെട്ടു.

വളാഞ്ചേരി വെങ്ങാട് പാർക്കിന് സമീപം മണ്ണിടിഞ്ഞ് നാലാൾ അകപ്പെട്ടു. ആരുടെയും നില ഗുരുതരമല്ല നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്