ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര MLA ഓഫിസ് അറിയിപ്പ്

വേങ്ങര എം.എൽ.എ ഓഫിസ് അറിയിപ്പ് വേങ്ങര നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരായവർക്കും കിടപ്പിലായവർക്കും ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ്,UDID കാർഡ്, സ്പെഷ്യൽ ലേർണിംഗ് ഡിസ് എബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ  നൽകുന്നതിനായി വേങ്ങര  നിയോജക മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ഇതിലേക്ക് l 2022 ഫെബ്രുവരി 20 നകം ഭിന്നശേഷിക്കാരായവരുടെയും കിടപ്പിലായവരുടെയും വിവരങ്ങൾ ഓരോ വാർഡ് മെമ്പർമാരും അവർക്ക് നൽകിയിട്ടുള്ള ഗൂഗിൾ ഫോം വഴി സമർപ്പിക്കേണ്ടതാണ്. അർഹരാവയവർ വാർഡ് മെമ്പർമാരുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്ന് വേങ്ങര മണ്ഡലം MLA ഓഫീസ് അറിയിച്ചു  കൂടുതൽ വിവരങ്ങൾക്ക് : 9895388200 എന്ന നമ്പറിൽ ബന്ധപെടുക

വേങ്ങര GMVHSS സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം PK കുഞ്ഞാലികുട്ടി നിർവഹിച്ചു

വേങ്ങര GMVHSS (ഗേൾസ്) സ്കൂളിന്  പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വേങ്ങര മണ്ഡലം MLA  പി കെ കുഞ്ഞാലികുട്ടി സാഹിബ്‌  നിർവ്വഹിച്ചു. 3 കോടി രൂപ ചിലവിലാണ് പുതിയ കെട്ടിടം നിർമിച്ചത് 

ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുക്കില്ല; ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ച് വനംമന്ത്രി

ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. വനം വകുപ്പ് സെക്രട്ടറിയോടും ചീഫ് വൈൽഡ് ലൈഫ് വാർഡനോടുമാണ് മന്ത്രി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കേസ് എടുക്കുന്നതിന്റെ ഔചിത്യം ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ ശേഷം ആയിരിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി. വനം വകുപ്പ് കേസെടുക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബാബുവിന്റെ മാതാവ് റഷീദ രംഗത്തെത്തി. ബാബുവിനെതിരെ കേസെടുക്കരുതെന്ന് അപേക്ഷിക്കുകയാണെന്ന് ഉമ്മ പറഞ്ഞു. മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത്. കേസിന്റെ പുറകേ പോകാന്‍ കയ്യില്‍ പണമില്ല. പക്ഷേ മകന്‍ ചെയ്ത തെറ്റിനെ അംഗീകരിക്കില്ലെന്നും റഷീദ വ്യക്തമാക്കി.

യൂത്തലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

അടക്കാപുര : ചിറക് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് അടക്കാപുര യൂത്ത് ലീഗ് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു, മുസ്ലിംലീഗ് കാരണവർ മടപ്പള്ളി അബൂബക്കർ സാഹിബ വീട്ടിൽ വച്ച് നടന്ന ചടങിൽ പി കെ അലവിക്കുട്ടി സാഹിബ്‌ അദ്ധ്യക്ഷത നിർവഹിച്ചു. ചടങ്ങ് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. *ഈ വരുന്ന 12 തിയതി ശനിയാഴ്ച 4 മണിക്ക് അടക്കാപുര ടൗൺ യൂത്ത് ലീഗ് ചിറക്കൽ യൂണിറ്റ് സമ്മേളനം വിപുലമായി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു**  പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവൻ പാർട്ടി പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് യോഗത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇബ്രാഹീം അടക്കാപുര ആവശ്യപ്പെട്ടു.എ കെ അലവി, എ പി അഷ്‌റഫ്‌ ബാവ, ചെമ്മല മമ്മുദു ഹാജി, എ കെ ശരീഫ്, പി കെ ആബിദ്, യൂത്ത് ലീഗ് ഭാരവാഹികളായ വി കെ സാലിഹ്,  ഉനൈസ് വലിയോറ, ഷാഫി, നുഫൈൽ, ബുർഹാൻ യൂ, എം എസ് എഫ് പ്രവർത്തകരായ അഫ്സൽ, ഫഹദ്, ഷബീബ്, അലിഅക്ബർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി സംസാരിച്ചു

വളാഞ്ചേരി വെങ്ങാട് പാർക്കിന് സമീപം മണ്ണിടിഞ്ഞ് നാലാൾ അകപ്പെട്ടു.

വളാഞ്ചേരി വെങ്ങാട് പാർക്കിന് സമീപം മണ്ണിടിഞ്ഞ് നാലാൾ അകപ്പെട്ടു. ആരുടെയും നില ഗുരുതരമല്ല നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുത്തി

കരസേനയുടെ രണ്ട്‌ ടീമും ഏതാനും മിനിട്ടുകൾക്ക് മുൻപ്പ് ബാബുവുമായി സംസാരിച്ചു palakkad rescue LATEST news

മലമ്പുഴ ചെറാടിൽ മലയിൽ കുടുങ്ങിയ  ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു  കരസേനയുടെ രണ്ട്‌ ടീമും ഏതാനും മിനിട്ടുകൾക്ക് മുൻപും6 മണിയോടെ  ബാബുവുമായി സംസാരിച്ചിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്. അവർ അയച്ച ദൃശ്യങ്ങളിൽ ബാബുവിന്റെ ശബ്ദം കേൾക്കാം. വെള്ളം ഉൾപ്പടെ പെട്ടന്ന് എത്തിക്കാമെന്നും അവിടെ നിന്ന് നേരം പുലരുന്നതോട് കൂടി രക്ഷാപ്രവർത്തനം തുടങ്ങാമെന്നും അറിയിച്ച്‌ ബാബുവിന് പിടിച്ച് നിൽക്കുവാൻ ആത്മവിശ്വാസം നൽകിയതായാണ് ടീമുകളുടെ ഒപ്പമുള്ള പ്രദേശത്തെ ആളുകൾ ഫോണിൽ അറിയിച്ചത്. മുകളിൽ നിന്നും താഴെ നിന്നുമായി ബാബുവിന്റെ അടുക്കലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് കരസേനയുടെ വ്യത്യസ്ത ടീമുകൾ.

വേങ്ങര മണ്ഡലത്തിൽ 5 മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കും pk KUNHALIKUTTY

ഇലക്ട്രിക് കാർ/സ്കൂട്ടർ/ ഓട്ടോറിക്ഷ മുതലായവക്ക് ഏറെ ഉപകാരപ്പെടുന്ന പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ട പ്രവർത്തനമെന്നോണം വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ ടൗൺ, ഇരിങ്ങല്ലൂർ, വേങ്ങര പോലീസ് സ്റ്റേഷൻ പരിസരം, കൂരിയാട്, കൊളപ്പുറം എന്നിവിടങ്ങളിൽ പോള്‍ മൌണ്ടഡ് ചാര്‍ജ്ജിങ് സ്റ്റേഷൻ ആരംഭിക്കുകയാണ്. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട് 

മീഡിയവണിന്റെ സംപ്രേഷണം വീണ്ടും നിറുത്തി.മീഡിയവണിന്റെ സംപ്രേഷണംതടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ്

മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്..  ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്... കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും.. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ.. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി..മീഡിയവണിന്റെ സംപ്രേഷണം തടഞ്ഞതിന് എതിരെ മാനേജ്മെന്റ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച് സംപ്രേഷണം തൽക്കാലം നിർത്തുകയാണ്... കേന്ദ്ര സർക്കാരിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടം തുടരും.. ഉടൻ തന്നെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും.. നീതി പുലരും എന്ന വിശ്വാസം ആവർത്തിക്കട്ടെ.. പ്രേക്ഷകർ നൽകുന്ന പിന്തുണയ്ക്ക് അകമഴിഞ്ഞ നന്ദി.. (മീഡിയ ഒൺ ഫേസ്ബുക്ക് പോസ്റ്റ്‌ )

വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്. ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം.

 ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം. തളിപ്പറമ്പ് ചുഴലി ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവീട്ടിൽ ഒതയോത്ത് രമേശന്റെയും സജിനയുടെയും കൃഷിയിടത്തിൽ വിളഞ്ഞ വാഴക്കുല കാണാൻ നാട്ടുകാരുടെ തിരക്കാണ്. ഒന്നര മീറ്ററാണ് ഈ ഭീമൻ വാഴക്കുലയുടെ നീളം. കുലയിൽ തിങ്ങിനിറഞ്ഞു കായകളുമുണ്ട്. കൃഷി വകുപ്പിന്റെ കരിമ്പം അഗ്രികൾചർ ഫാമിൽ നിന്നു കഴിഞ്ഞ വർഷം സജിന വാങ്ങിയ ടിഷ്യു കൾചർ വാഴത്തെയാണ് ഇപ്പോൾ വിളവെടുത്തത്. കഴിഞ്ഞ ലോക്‌ഡൗൺ കാലത്താണ് കണ്ണൂർ സർവകലാശാലയിലെ ജീവനക്കാരിയായ സജിന കൃഷിയിലേക്കു തിരിഞ്ഞത്. രമേശൻ ഗൾഫിലായിരുന്നതിനാൽ കൃഷികാര്യങ്ങളെല്ലാം നോക്കിയതു സജിന തന്നെയാണ്. പച്ചക്കറിക്കൃഷിയിൽ നിന്നു ധാരാളം വിളവു ലഭിച്ചു. ഭീമൻ വാഴക്കുലയെക്കുറിച്ചു ഫാമിൽ വിളിച്ചറിയിച്ചപ്പോൾ സ്വർണമുഖി ഇനത്തിൽപെട്ട വാഴയാകാമെന്നാണ് അധികൃതർ പറഞ്ഞതെന്നു സജിന പറയുന്നു. വാഴയ്ക്കും നല്ല ഉയരമുണ്ട്. വാഴക്കുലയിലെ കായകൾ പഴുത്തു തുടങ്ങിയിട്ടുണ്ട്. ഭീമൻ വാഴക്കുല മധുരംകൊണ്ടും അത്ഭുതപ്പെടുത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണു സജിനയും കുടുംബവും. Copied

അതിരപ്പിള്ളി കണ്ണൻകുഴിയിൽ അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു

അതിരപ്പിള്ളിയില്‍ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പിതാവിന് പരിക്ക്*  തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പള്ളി കണ്ണൻകുഴി സ്വദേശി നിഖിലിന്റെ മകൾ ആഗ്നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. പുത്തൻചിറ സ്വദേശികളായ നിഖിലിനും മകളും ബന്ധുവീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്. വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു. ആനയെ കണ്ട് ചിതറിയോടുന്നതിനിടെ നിലത്തുവീണ കുഞ്ഞിനെ ആന ചവിട്ടി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരിക്കേറ്റത്.മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിൻസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആഗ്നീമിയ മരണപ്പെട്ടു. നാട്ടുകാർ ചേർന്ന് ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടാന ഭീഷണിയെക്കുറിച്ച് പ്രദേശവാസികൾ പലതവണ പരാതികൾ ഉന്നയിച്ചിട്ടുണ്ട്

ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ‘കച്ചാ ബദാം സോങ് ’ (Kacha Badam )എന്താണ് ?

  👉ടിക് ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെയാണ് ഇൻസ്റ്റാഗ്രാം റീൽസ് സജീവമാകുന്നത്. എന്നാൽ വെറും സിനിമ ഡയലോഗുകളും , പാട്ടുകളും മാത്രമല്ലാതെ വന്ന മറ്റൊരു ട്രെൻഡായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡയലോഗുകൾ വച്ച് റാപ്പ് ഗാനങ്ങൾ സൃഷ്ടിക്കുന്നത്. അങ്ങനെ സമൂഹ മാധ്യമം ഏറ്റെടുത്ത നിരവധി റാപ്പ് ഗാനങ്ങൾ ഇന്ത്യയിലുണ്ട്. അതിനുദാഹരണമാണ് കുറച്ചു കാലം മുൻപ് പ്രേക്ഷകർ ഏറ്റെടുത്ത'പെർഫെക്റ്റ് ഓക്കേ..'' എന്നത്. എന്നാൽ ഇപ്പോൾ ലോകമെമ്പാടും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത് മറ്റൊന്നാണ് ''കച്ചാ ബദാം..'' എന്ന ഒരു കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട്.  ഭൂപന്‍ ബാഡ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ വെറുമൊരു പാട്ട് റാപ്പായി മാറി സോഷ്യൽ മീഡിയയിൽ തരംഗമാകാൻ അധിക നാളുകൾ ഒന്നും വേണ്ടി വന്നില്ല.ഇന്ത്യക്കകത്തും , പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും , ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വേറെ ലെവൽ വൈറലാണ്. ഭൂപന്‍ ബാഡ്യാകര്‍ തന്റെ ബൈക്കിന്റെ പിന്നിൽ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വിൽപ്പനക്കെത്തുമ്പോൾ അവിടെ ആളുകളെ ആകര്‍ഷിക്കാൻ വേണ്ടി പാടുന്ന ഗാനമായിരുന്നു ''കച്ചാ ബദാം.

വലിയോറ മിനി ബസാർ ജംഗ്ഷനിലെ EK സ്റ്റോർ ഉടമയുമായ എഴുവത്തും കട്ടിൽ ഹംസ കാക്ക മരണപെട്ടു

മരണ വാർത്ത വലിയോറ: പരപ്പിൽ പാറ പൂക്കുളം ബസാർ സ്വദേശിയും വലിയോറ മിനി ബസാർ ജംഗ്ഷനിലെ EK സ്റ്റോർ ഉടമയുമായ എഴുവത്തും കട്ടിൽ ഹംസ കാക്ക ഇന്ന് ഉച്ചക്ക് ഹൃദയാഘാദം മൂലം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരണപെട്ട വിവരം അറിയിക്കുന്നു. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5.30ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.

രാക്ഷസക്കണവ:8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം GiantSquid

രാക്ഷസക്കണവ: 8 കൈകളും തളികപോലെ വലിയ 2 കണ്ണുകളും ഉള്ള കടലിലെ പേടിസ്വപ്നം...! 2004ലാണ്, ജപ്പാനിലെ ചില ശാസ്ത്രജ്ഞർ, ലോകത്തെ ഏറ്റവും വലിയ കണ്ണുകളുള്ള ജീവിയായി കരുതപ്പെടുന്ന രാക്ഷസക്കണവകളെ കണ്ടെത്തി ചിത്രങ്ങൾ പകർത്തിയത്. ഏകദേശം 25 സെൻ്റീമീറ്ററോളം വ്യാസമുള്ള ഈ വലിയ കണ്ണുകളാണ്, ആഴക്കടലിലെ തങ്ങളുടെ പ്രധാന വേട്ടക്കാരായ സ്പേം തിമിംഗലങ്ങളുടെ പോക്കും വരവും അറിയുന്നതിനും, അവയിൽ നിന്നും രക്ഷ നേടുന്നതിനും രാക്ഷസക്കണവകളെ സഹായിക്കുന്നത്. 8 കൈകളെ കൂടാതെ നീണ്ട കൈകൾ പോലെയുള്ള 2 ടെൻ്റക്കിൾസ് എന്ന ഘടനകളും ഇവയ്ക്കുണ്ട്. 33 അടിയോളം നീളമുള്ള ഈ ടെൻ്റക്കിൾസ് ഉപയോഗിച്ചാണ് ഇവ ഭക്ഷണം വായിലേക്ക് എത്തിക്കുന്നത്. മീനുകളേയും, കൊഞ്ചുകളേയും, കടൽജീവികളേയും ഭക്ഷിക്കുന്ന രാക്ഷസക്കണവകൾ ചെറിയ തിമിംഗലങ്ങളെ പോലും ഇരയാക്കാറുണ്ടെങ്കിലും, മനുഷ്യരെ ഭക്ഷണമാക്കാറുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാൻ്റിൽ എന്ന പ്രത്യേക അവയവം വഴി വെള്ളം ശരീരത്തിലേക്ക് വലിച്ചെടുത്ത്, പിന്നോട്ട് ശക്തിയിൽ തെറിപ്പിച്ച് മുന്നോട്ടു നീങ്ങുന്ന രാക്ഷസക്കണവകൾ ലോകത്തുള്ള എല്ലാ സമുദ്രങ്ങളിലും ഉണ്ടെങ്കിലും, തെക്കൻ ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കൻ അമേരിക്ക,

കോലാൻ കോലി എന്നീ പേരുകളിൽ അറിയപ്പെടുന്ന മത്സ്യം freshwater garfish Xenentodon cancila

പുഴകളിലും കുളങ്ങളിലും തൊടുകളിലും മറ്റും  സാധാരണയായി കണ്ടുവരുന്ന ഒരു ശുദ്ധജലമത്സ്യമാണിത്. ഈ മത്സ്യത്തെ കോലി  കോലാൻ freshwater garfish എന്നീ പേരുകളിലൊക്കെ അറിയപെടുന്നു ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം  Xenentodon cancila എന്നാണ്. ജലാശയങ്ങളിൽ ഉപരിതലത്തിലായാണ് ഇവയെ കാണുക. ഒഴുക്കു കുറഞ്ഞ നദികളിലും തോടുകളുലുമെല്ലാം ഒറ്റയ്ക്കോ ചെറുകൂട്ടങ്ങളോ ആയി ഇവ നീങ്ങുന്നത് കാണാം. ഭക്ഷ്യയോഗ്യമായ മത്സ്യമാണ്. വെള്ളത്തിന്റെ മുകളിൽ അനങ്ങാതെ നിന്ന്  ചെറുമീനുകളെ വേട്ടയാടിപ്പിടിചോ ഏറെ നേരം ഉപരിതലത്തിൽ റോന്തു ചുറ്റി നടന്നശേഷം കൂട്ടമായി പോകുന്ന ചെറു  മീനുകൾക്കിടയിലേക്ക് ഊളയിടുന്ന കോലാൻ പരുന്ത് കോഴിക്കുഞ്ഞിനെ കൊതിയെടുക്കുന്നത്പോലെ ചെറുമീനുകളെ ചുണ്ടിൽ കൊരുത്ത് കൊണ്ടുപോകുന്നത് കാണാം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്