ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്കടയില്‍ വന്‍ തീപ്പിടിത്തം video

തിരുവനന്തപുരം  കിള്ളിപ്പാലത്തെ പി ആര്‍ എസ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. ആക്രിക്കടയില്‍ നിന്നും തീ സമീപത്തെ ഒരു വീട്ടിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.   വലിയ തോതില്‍ തീ ആളിപ്പടരുന്നതായാണ് റിപ്പോര്‍ട്ട്. നിരവധി വീടുകളും കടകളുമുള്ള സ്ഥലത്താണ് തീപ്പിടിച്ചത്. സമീപത്തെ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്ത് നിന്നും വലിയ രീതിയിലുള്ള സ്‌ഫോടന ശബ്ദം കേള്‍ക്കുന്നതായാണ് ദൃസാക്ഷികള്‍ പറയുന്നത്. അഗ്നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് യൂണിറ്റ് അഗ്നിശമന വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്‌. അഗ്നിശമന വാഹനങ്ങള്‍ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്‌. ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

K-റെയിൽ അഭിപ്രായം തേടി മുഖ്യമന്ത്രി ജനങ്ങൾക്കിടയിലേക്ക്

കെ-റെയിലിന്റെ അർധ അതിവേഗപാത  സിൽവർ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട്‌ ജനങ്ങൾക്ക്‌ പറയാനുള്ളത്‌ നേരിൽ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ.  ചൊവ്വാഴ്‌ച  പകൽ 11ന് തിരുവനന്തപുരത്ത്‌ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ്‌ ആദ്യയോഗം. രാഷ്‌ട്രീയപാർടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതി വിശദീകരിച്ച്‌  സംശയങ്ങൾ ദൂരീകരിക്കും.    27ന്‌ മുമ്പ്‌  ജില്ലകളിൽ യോഗങ്ങൾ പൂർത്തിയാക്കും. എറണാകുളത്ത്‌ ആറിനും കൊല്ലത്ത്‌ 12നും 14ന്‌ പത്തനംതിട്ടയിലും 17ന്‌ തൃശൂരും 20ന്‌ കണ്ണൂരും യോഗം ചേരും.  കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക് നാലു മണിക്കൂർകൊണ്ട് യാത്രചെയ്യാൻ കഴിയുന്ന സിൽവർ ലൈൻ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്‌. കൊച്ചി–-തിരുവനന്തപുരം യാത്രാസമയം -ഒന്നര മണിക്കൂറായി ചുരുങ്ങും. സംസ്ഥാനത്തെ വിവിധയിടങ്ങൾ തമ്മിലുള്ള യാത്രാസമയം നാലിലൊന്നായി കുറയും.  നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. പാത പൂർത്തിയാകുന്നതോടെ വ്യവസായ, സാങ്കേതിക, ടൂറിസം മേഖലകളിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കും. എന്നാൽ, ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും പദ്ധതി അട്ടിമറിക്കാനു

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ

പ്രഭാത വാർത്തകൾ 2022 | ജനുവരി 3 | 1197 |  ധനു 19 | തിങ്കൾ | പൂരാടം 1443ജുമാ ഊല 28 🔳ഒമിക്രോണ്‍ വ്യാപനം തടയാന്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിശാനിയമവും നിയന്ത്രണങ്ങളും അവസാനിച്ചു.  പുതുതായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അടുത്ത അവലോകന യോഗം തീരുമാനിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 🔳കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്സിന്‍ ഇന്നു മുതല്‍. 15 മുതല്‍ 18 വരെ വയസുള്ള കുട്ടികള്‍ക്കാണു വാക്സിന്‍ നല്‍കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ളിടങ്ങളില്‍ ഇതിനായി പിങ്ക് കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൗമാരക്കാര്‍ക്കായി അഞ്ചു ലക്ഷം വാക്സിന്‍ ഉടനേ എത്തിക്കും. പത്താം തീയതി വരെയാണ് വാക്സിനേഷന്‍. 🔳പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘം വിശദാംശങ്ങള്‍ തേടുന്നു. പരാതിയുണ്ടെങ്കില്‍ ജനുവരി ഏഴിനു മുമ്പു ഫയല്‍ ചെയ്യണമെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായുള്ള മൂന്നംഗ സമിതി ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കായി ഫോണ്‍ കമ്മീഷനു കൈമാറേണ്ടി വരുമെന്നും അറിയിപ്പില്‍ പറയുന്നു. 🔳കാസര്‍കോട് മെഡിക്കല്‍ കോളേജി

കുട്ടികൾക്കുള്ള വാക്സിനേഷൻ നാളെ വേങ്ങരയിൽ നിന്നും ലഭിക്കും

👫👫👫👫👫👫👫👫👫👫  *കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ , നാളെ(04/01/2022. ചൊവ്വ )** *C H C വേങ്ങര*  ▪️▪️▪️▪️▪️▪️▪️▪️  *📌വേങ്ങര ബ്ലോക്കിലുള്ള ആദ്യം എത്തുന്ന 100 പേർക്ക്*  *2007 നോ അതിന് മുൻപോ ജനിച്ച, 15 നും 18 നും ഇടയിൽ പ്രായമായ കുട്ടികൾക്കാണ് നാളെ മുതൽ കോവാക്സിൻ കൊടുത്ത് തുടങ്ങുന്നത്* *കാലത്ത് 9.30 മുതൽ 11.30 വരെയാണ് വാക്സിൻ നൽകുന്നത്* ➖➖➖➖➖➖➖➖➖➖➖➖ 🛑 *വാക്‌സിനേഷന് വരുന്നവരുടെ  ശ്രദ്ധക്ക്*  *🟥 കുട്ടികളുടെ കൂടെ കുടുംബത്തിലെ മുതിർന്ന ഒരാൾ കൂടെയുണ്ടാവണം* 🟥 *കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യ്ത 14 അക്ക ID, ആധാർ കാർഡ് / രജിസ്റ്റർ ചെയ്യ്ത ID, രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച ഫോൺ എന്നിവ നിർബന്ധമായും കൊണ്ട് വരണം*  *🟥 ക്യു പാലിച്ച് വാക്‌സിൻ സെന്ററിൽ നിന്നും ടോക്കൺ സ്വീകരിക്കുക*    *ദയവായി സഹകരിക്കുക..*  ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ കുട്ടികൾക്കുള്ള വാക്സിനേഷൻ നാളെ മുതൽ വേങ്ങരയിലും നൽകും  15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് നാളെ മുതൽ വാക്സിനേഷൻ നൽകുക* ‼️ മലപ്പുറം: ജില്ലയിൽ 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിനേഷൻ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസ

തിങ്കളാഴ്ച അടക്കാപുരയിൽ ഇ-ശ്രം (e-shram )കാർഡ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും

അടക്കാപുര : വേങ്ങര ഗ്രാമപഞ്ചായത്ത് 15, 16 വാർഡ് മെമ്പർമാരുടെ നിർദ്ദേശപ്രകാരം അടക്കാപുര ടൗൺ യൂത്ത് ലീഗ് കമ്മിറ്റി പ്രദേശവാസികൾക്ക് വേണ്ടി സൗജന്യമായി ഇ -ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തു നൽകുന്നു.03/01/2022 തിങ്കൾ രാവിലെ 9.30 ക്യാമ്പ് ആരംഭിക്കും.സ്ഥലം അടക്കാപുര. ( എല്ലാം അസംഘടിത തൊഴിലാളികൾക്കും ഏകീകൃത രജിസ്ട്രേഷൻ കാർഡ്)  *കൊണ്ടുവരേണ്ട രേഖ* 1- ആധാർ കാർഡ് 2- ബാങ്ക് പാസ് ബുക്ക് 3- നോമിനിയുടെ ഡേറ്റ് ഓഫ് ബർത്തുള്ള രേഖ *അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു* രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ E -Shram രെജിസ്ട്രേഷൻ  https://register.eshram.gov.in/  എന്ന വെബ്‍സൈറ്റ് വഴി ആരംഭിച്ചു  . *E -Shram രജിസ്‌ട്രേഷന്റെ നേട്ടങ്ങൾ* 1. അസംഘടിത തൊഴിലാളി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു  2. രണ്ട് ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് ആനുകൂല്യം 3. ഭാവിയിലെ എല്ലാ ആനുകൂല്യങ്ങൾക്കും തിരിച്ചറിയൽ രേഖയായിE -Shram കാർഡ് ഉപയോഗിക്കാം  ആർക്കൊക്കെ അപേക്ഷിക്കാം 🔹 അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആർക്കും അപേക്ഷിക്കാം. 🔹  പ്രായപരിധി 16നും 59നും ഇടയിൽ.. 🔹  EPFO, E

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി

ഭൂഗർഭജല ആരൽ മത്സ്യത്തെ വിട്ടുകിണറ്റിൽ കണ്ടെത്തി ഫറോക്ക് അപൂർവമായി കാണപ്പെടുന്ന രക്തമിക്സിസ് ഡിഗ്രസസ്' ഇനത്തിൽപെട്ട ഭൂഗർഭജല ആരൽ മത്സ്യത്തെ പുറ്റെക്കാപിഡന്റ്ട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തി. സെക്രട്ടറി തെക്കേടൻ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണ് വേറി ട്ടൊരു മത്സ്യത്തെ കണ്ടെത്തിയത്  പാമ്പിൻ കുഞ്ഞ് ആണെന്നു തെറ്റിദ്ധരിക്കപ്പെട്ട മത്സ്യത്തെ ഭൂഗർഭജല മത്സ്യ ഗവേഷകൻ സി. പി.അർജുനാണ് തിരിച്ചറിഞ്ഞത്. മത്സ്യത്തെ കൊച്ചി പനങ്ങാടുള്ള കേരള ഫിഷറീസ് സർവകലാശാ ലയിലേക്ക് കൊണ്ടുപോകും. ഭൂമിക്കടിയിലെ ഉറവകളിയുടെ യാണ് ഇവ കിണറുകൾ എത്തുന്നത്  ഭുഗർഭ മത്സ്യങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം കേരളത്തിൽ 3 ഇനം ഭൂഗർഭ ജല ആരൽ മത്സ്യത്തെ മാത്രമേ ഇതേവരെ കണ്ടെത്തിയിട്ടുള്ളൂ. 15 സെന്റിമീറ്റർ നീളവും അര സെന്റീമീറ്റർ വണ്ണവുമാണുള്ളത്. ശകൾ ഇല്ലാത്ത മാർദവം ഏറിയ ശരീരത്തിനു ചുവപ്പു നിറത്തിലുള്ള  ബ്രൗൺ നിറമാണ്. തല മുതൽ വാൽവരെ കുഴൽ ആകൃതിയിലാണ്  ഫറോക്ക് പൂറ്റെക്കാട്ടെ വീട്ടുകിണറ്റിൽ കണ്ടെത്തിയ ഭൂഗർഭജല ആരൽ lമത്സ്യത്തിന്റെ വാൽഭാഗം അര ഇഞ്ച് നീളത്തിൽ ഉണ്ട്‌  വെള്ളത്തിൽ ഉണ്ടാകുന്ന പായൽ, പ്ലവകങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. കാഴ്ചയില

രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം മലയാളിയുടേത്, പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി

രാജ്യത്തെ ആദ്യ ഒമൈക്രോണ്‍ മരണം മലയാളിയുടേത്, പുനെയില്‍ മരിച്ചത് പാലക്കാട് സ്വദേശി പുനെ: ഒമൈക്രോൺ ബാധിച്ച് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്ത മരണം മലയാളിയുടേത്. പാലക്കാട് കോങ്ങാട് സ്വദേശിയാണ് പുനെയിൽ പുനെയില്‍ മരിച്ചത്. നൈജീരിയയിൽ നിന്ന് എത്തിയ 52കാരൻ ഡിസംബർ 28നാണ് മരിച്ചത്. ഡിസംബർ 12-ന് ഇദ്ദേഹം നൈജീരിയയിൽ നിന്നുവന്നത്. ചിഞ്ച്‌വാഡിലാണ് ഇയാൾ താമസിക്കുന്നത്. പിംപ്രി യശ്വന്ത്‌റാവു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നൈജീരിയയിൽ നിന്നു വന്ന സമയത്ത് നടത്തിയ പരിശോധനകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടർന്ന് ഇദ്ദേഹം ചിഞ്ച്‌വാഡിലുള്ള തന്റെ കുടുംബത്തിന്റെകൂടെ താമസിച്ചു. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു എന്നാൽ ഡിസംബർ 17-ന് നെഞ്ചുവേദനയെത്തുടർന്ന് ഇദ്ദേഹത്തെ പിംപ്രി യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ നടന്ന പരിശോധനയിലാണ് കോവിഡ് ബാധിതനാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 13 വർഷമായി ഇദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മരിച്ച അന്ന് തന്നെ ഭാട്ട് നഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ❓️ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറികുമോ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ❓️ ഗ്യാസ് സിലിണ്ടർ കാലാവധി കഴിഞ്ഞാൽ പൊട്ടിത്തെറികുമോ  എൽ.പി.ജി.സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായാൽ  40 മുതൽ 50 ലക്ഷം രൂപവരെ പരിരക്ഷ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. എണ്ണക്കമ്പനികളും , വിതരണക്കാരും , തേഡ് പാർട്ടി ഇൻഷുറൻസ് എടുത്തിട്ടുള്ളതിനാലാണ് ഇത്രയും തുക ലഭിക്കുക.മിക്കവാറും ഉപഭോക്താക്കൾക്ക് ഇക്കാര്യമറിയില്ല. ഓയിൽ കമ്പനികളോ , വിതരണക്കാരോ ഇക്കാര്യം ജനങ്ങളെ അറിയിക്കാൻ താൽപര്യം കാണിച്ചിട്ടുമില്ല. അപകട പരിരക്ഷ, ചികിത്സാ ചിലവ്, കേടുപാടുകൾക്കുള്ള പരിരക്ഷ തുടങ്ങിയവയാണ് ലഭിക്കുക. റീഫിൽ ചെയ്ത സിലിണ്ടർ വാങ്ങുമ്പോൾതന്നെ ഓരോ ഉപഭോക്താവിനും പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ഇതിനുവേണ്ടി ഉപഭോക്താവ് പ്രത്യേകം പ്രീമിയം നൽകേണ്ടതില്ല.ഓരോ വ്യക്തികൾക്കുമായല്ല പരിരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഒരുവർഷത്തേയ്ക്ക് മൊത്തം 100 കോടി രൂപയുടെ കവറേജ് ലഭിക്കുന്നതിനാണ് വർഷംതൊറും എണ്ണക്കമ്പനികൾ തേഡ്പാർട്ടി പ്രീമിയം അടയ്ക്കുന്നത്. ഇൻഷുറൻസ് പരിരക്ഷ ഇങ്ങനെയാണ്  ലഭിക്കുന്നത് ◻️അപകട ഇൻഷുറൻസ് കവറേജ് (ഒരാൾക്ക്) – 5 ലക്ഷം ◻️ചികിത്സാ ച

നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലസംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു

നാടുകാണി-പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ല സംയുക്ത സമരസമിതി മനുഷ്യ കൈവരി തീർത്ത് പ്രതിഷേധിച്ചു. തിരൂരങ്ങാടി : നാടുകാണി പരപ്പനങ്ങാടി പാത പ്രവൃത്തിയിൽ കൈവരിയില്ലാത്തതിനെതി രെ പ്രതിഷേധ മനുഷ്യ കൈവരി തീർത്തു. തിരൂരങ്ങാടിയിലാണ് സം യുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്. കൈവരിയില്ലാതെ റോഡിന്റെ ഉപരിതലത്തിന് സമാനമായി നിർമിച്ച നടപ്പാത കാൽനടയാ ത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പരാതികൾ നൽകി യിരുന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. തിരൂരങ്ങാടിയിൽ നടപ്പാതക്ക് കൈവരി നിർമിക്കുക, കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷഒരുക്കുക വർക്കിലെ അശാസ്ത്രീയതനിക്കുക   തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചായിരു ന്നു സംയുക്ത സമരസമിതി യുടെ നേതൃത്വത്തിൽ മനുഷ്യ കൈവരി തീർത്തത്. സ്കൂൾ വിദ്യാർഥികളും പ്രതിഷേധത്തിൽ പങ്കാളികളായി. എം പി സ്വാലിഹ് തങ്ങൾ, എം എ സലാം, നഗരസഭാ കൗൺ സിലർ സമീർ വലിയാട്ട്, അലി മനോല, എൻ കെ മെയ്തീൻ കുട്ടി നേതൃത്വം നൽകി.

നിങ്ങൾ ജനുവരി ഒന്നിന് ജനിച്ചവരാണോ. എങ്കിൽ നിങ്ങൾക്ക് നേടാം 100/- രൂപയുടെ ഇന്ധനം തികച്ചും സൗജന്യമായി

നിങ്ങൾ ജനുവരി ഒന്നിന് ജനിച്ചവരാണോ.              എങ്കിൽ നിങ്ങൾക്ക് നേടാം 100/- രൂപയുടെ ഇന്ധനം തികച്ചും സൗജന്യമായി വേങ്ങര കുറ്റാളൂർ പ്രവർത്തിക്കുന്ന *കുണ്ടുപുഴക്കൽ ഫ്യൂവൽസ്* എന്ന *HP* പെട്രോൾ പമ്പ് ആണ് ഇങ്ങനെയൊരു വ്യത്യസ്ത ആശയവുമായി പുതുവത്സരദിനത്തിൽ എത്തിയിരിക്കുന്നത്. ആദ്യം എത്തുന്ന ജനുവരി ഒന്നാം തീയതി ജനിച്ച 100  പേർക്കാണ് സൗജന്യ ഇന്ധനം ലഭിക്കുക. വരുന്നവർ അവരുടെ ജന്മദിനം ജനുവരി 1 ആണ് എന്ന് ഉറപ്പിക്കുന്ന എന്തെങ്കിലും തെളിവ് ഒപ്പം കരുതേണ്ടതാണ്.. Nb: ഈ ഓഫർ ജനുവരി 1ന് മാത്രമായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 9747384077 9898666336

പൊലീസ് പരിശോധന, വാങ്ങിയ മദ്യം റോഡ് സൈഡിൽ ഒഴിച്ച് കളയാൻ നിർബന്ധിതനായി വിദേശ പൗരൻ

ഇന്ന് ഉച്ചക്ക് ശേഷം കോവളത്ത് നടന്നത്. വിദേശിയായ ഒരാൾ  താമസ സ്ഥലതെക്ക്  ന്യൂ ഇയർ ആഘോഷിക്കാൻ വേണ്ടി  ബിവറേജസിൽ നിന്ന് മദ്യം വാങ്ങിവരുന്ന വഴിയിൽ പോലീസ് ചെക്കിങ്ങിൽ പെടുകയും അയാളുടെ  ബാഗ് പരിശോധികുന്നിടയിൽ മദ്യകുപ്പികൾ കണ്ട് പോലീസ്  ബില്ല് ചോദിച്ചു  എന്നാൽ അയാൾ ബില്ല്  കടയിൽ നിന്ന് വാങ്ങിയില്ലെന്ന് പറയുന്നു.  കൊണ്ടുപോകാൻ പറ്റില്ലെന്ന് പോലീസ് പറഞ്ഞപ്പോൾ അദ്ദേഹം റോഡ് സൈഡിൽ പോയി  മദ്യം അദ്ദേഹം കളയുന്നു. പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ ബാഗിൽ ഇട്ട് അടുത്ത കുപ്പി എടുത്ത് കളയാൻ നിന്നപ്പോൾ കാമറ കണ്ടപ്പോൾ ബിൽ വാങ്ങിവന്നാൽ മതി കളയണ്ടെന്ന് പോലീസ് പറയുന്നു.  നിരപരാധിത്വം ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബില്ല് വാങ്ങി കൊണ്ട് വന്ന് അദ്ദേഹം വീട്ടിലേക്ക് പോയി . കോവളത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഓരോ ബാഗും തുറന്നു പരിശോധിക്കുകയാണ് പോലീസ്. മദ്യം ഉള്ളവരെ തിരിച്ചുവിടുന്നു. ൽ

സിമന്‍റിനും കമ്പിക്കും വില കുറഞ്ഞു; നിർമാണ മേഖലക്ക്​ ആശ്വാസം

കോ​ഴി​​ക്കോ​ട്​: ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം കു​ത്ത​നെ കൂ​ടി​യ സി​മ​ന്‍റ്, ക​മ്പി വി​ല താ​​ഴ്​​ന്നു. ഇ​ത്​ നി​ർ​മാ​ണ മേ​ഖ​ല​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​യി. 500​ രൂ​പ വ​രെ എ​ത്തി​യി​രു​ന്ന സി​മ​ന്‍റ്​ വി​ല 370 ലെ​ത്തി. 80 രൂ​പ വ​രെ എ​ത്തി​യ ക​മ്പി വി​ല 63ലേ​ക്ക്​ താ​ഴ്ന്നു. ക​മ്പ​നി​ക​ൾ​ക്കി​ട​യി​ലെ മ​ത്സ​ര​വും വി​ല കു​റ​ച്ചു​കി​ട്ടാ​ൻ നി​ർ​മാ​ണ​മേ​ഖ​ല​യി​ലു​ള്ള​വ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ലും വി​ല​യി​ടി​യാ​ൻ കാ​ര​ണ​മാ​യി എ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, ജ​നു​വ​രി മു​ത​ൽ സി​മ​ന്‍റി​നും ക​മ്പി​ക്കും വീ​ണ്ടും വി​ല​കൂ​ട്ടാ​ൻ നീ​ക്ക​മു​ണ്ട്.​ ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ കേ​ര​ള​ത്തി​ൽ നി​ർ​മാ​ണ​മേ​ഖ​ല സ​ജീ​വ​മാ​വും. ​ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്കു​ള്ള​ ഡി​മാ​ന്‍റ് മു​ന്നി​ൽ ക​ണ്ടാ​ണ്​ വി​ല​വ​ർ​ധ​ന​ക്ക്​ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്ന്​ കാ​ലി​ക്ക​റ്റ്​ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ പ്ര​സി​ഡ​ന്‍റ്​ സു​ബൈ​ർ ​കൊ​ള​ക്കാ​ട​ൻ പ​റ​ഞ്ഞു. വ​ലി​യ നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ൾ ഇ​ത്​ മു​ൻ​കൂ​ട്ടി​ക​ണ്ട്​ മെ​റ്റീ​രി​യ​ലു​ക​ൾ ശേ​ഖ​രി​ച്ചു. ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ്​ വി​ല പ​ര​മാ​വ​ധ

തിരുവനന്തപുരം കുറ്റിച്ചലിൽ അനാക്കോണ്ട video കാണാം

കുറ്റിച്ചൽ: കുറ്റിച്ചലിൽ അനക്കോണ്ടയെ കണ്ടവർ ആദ്യം ഒന്നമ്പരന്നു. റബർ തോട്ടത്തിനരികെ നീണ്ട് നിവർന്ന് വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഭീമൻ പാമ്പിനെ പെട്ടെന്ന് കണ്ടാൽ ആരാണ് പേടിക്കാത്തത്‌. മണ്ണിൽ തീർത്ത അനക്കോണ്ടയാണ് നാട്ടുകാരിൽ കൗതുകമുണർത്തുന്നത്. മണ്ണ് വെട്ടി കൂട്ടിക്കുഴച്ച് നാല് ദിവസം കൊണ്ടാണ് കോട്ടൂർ പാണംകുഴി സ്വദേശിയും രാജാരവി വർമ്മ കോളേജിൽ നിന്ന് ഫൈൻ ആർട്സ് ബിരുദം നേടിയ ആകാശ് ജിജി (23) അനക്കോണ്ടയെ നിർമ്മിച്ചത്. കുറ്റിച്ചൽ പരുത്തിപ്പള്ളി പാണംകുഴി ആകാശ് ഭവനിൽ കൂലിപ്പണിക്കാരനായ ഗിരീഷ് കുമാറിന്റേയും തിരുവനന്തപുരം കോപ്പറേഷനിലെ അനാഥാലയത്തിൽ ജോലിചെയ്യുന്ന ജയാപ്രഭയുടേയും മകനാണ് ആകാശ് ജിജി. ജി.ജെ. മൗഗ്ലി എന്ന യൂടൂബ് ചാനലിൽ വ്യത്യസ്‍തമായ വീഡിയോകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആകാശ് അനാക്കോണ്ടയെ നിർമ്മിച്ചത്. ഇനി ഇതേ നിലയിൽ നിറുത്തി ചില മാറ്റങ്ങൾ വരുത്തി മുതലയെ രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ ആകാശ് നടത്തുന്നത്. എന്നാൽ ഇത് നിലനിറുത്തി മറ്റൊരു ഭാഗത്ത് മുതലയെ നിർമ്മിക്കാനാണ് നാട്ടുകാർ ആകാശിനോട് പറയുന്നത്. പഠനം പൂർത്തിയാക്കണമെന്നതാണ് ഇപ്പോൾ ലക്ഷ്യം ഇതൊക്കെ അതിന്റെ ഭാഗമാണെന്നാണ് ആക

കേരളത്തിലെ വെള്ളപൊക്കങ്ങൾ കാരണമായി ഭൂഗർഭ അറകളിൽനിന്നും ജലശയങ്ങളിൽ എത്തപെട്ട മത്സ്യങ്ങളെ പരിചയപ്പെടാം

ഭൂഗർഭ ഈൽ കേരളത്തിൽ കണ്ടെത്തിയിട്ടുള്ള എട്ടോളം ഭൂഗർഭമത്സ്യങ്ങളിൽ രക്തമിക്തിസ് ജനുസ്സിൽ ഉൾപ്പെടുന്ന മൂന്ന് ഇനങ്ങളിൽ ഒന്നാണിത്. ഈൽ ഇനത്തിൽപ്പെട്ടതും വെട്ടുകല്ലുള്ള ഭൂഗർഭ അരുവികളിലും നീർച്ചാലുകളിലും വസിക്കുന്നതുമായ ഇവയ്ക്ക് പരിണാമത്തിലൂടെ കണ്ണുകളും ചിറകുകളും നഷ്ടപ്പെട്ടു. അത്യപൂർവമായാണ് ഇവ പുറംലോകത്ത് പ്രത്യക്ഷപ്പെടുന്നത്. രക്തനിറമുള്ള മത്സ്യം എന്ന അർത്ഥത്തിലാണ് ഈ ജനുസ്സിന് രക്തമിക്തിസ് എന്ന പേര് നൽകിയിട്ടുള്ളത്. പൂർണ വളർച്ചയെത്തിയ മീനിന് 20 മുതൽ 25 സെന്റീമീറ്റർവരെ നീളം വരും. ഭുഗർഭ കുരിടൻ മുഷി കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വെള്ളപൊക്കങ്ങൾ കാരണമായി  കിണറുകളിലും ഭൂഗർഭ നീരുറവളിലും ആയി  ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന കുരുടൻ മുഷി എന്നറിയപ്പെടുന്നതും Horaglanis krishnai എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുഷി മത്സ്യം. ഇവയ്ക്ക് കണ്ണുകളില്ല മറ്റ് മത്സ്യങ്ങളുടേതു പോലെ നിറങ്ങളുമില്ല. വളർച്ചയെത്തിയ ഇവയ്ക്ക് 4.5 cm മാത്രം വലിപ്പമുണ്ടാവാറുള്ളു, കിണറ്റിലെ മോട്ടർ വഴി വെള്ളം പാമ്പ് ചെയുമ്പോൾ  പൈപ്പ് വഴിയാണ് ഇവയെ സാധാരണയായി ലഭിക്കുന്നത്, കോട്ടയം ജില്ലയുടെ പലഭാഗത്ത്‌ നിന്നും ഇവയെ ലഭിച്ച

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ