ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

വിജയാരവം-2019

വേങ്ങര: 2018-2019 അധ്യായന വര്‍ഷത്തില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികളെ അനുമോദിച്ച് വിജയാരവം-2019. വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും വേങ്ങര മണ്ഡലത്തിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം തങ്ങള്‍ വിതരണം ചെയ്തു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്‌കാര വിതരണം വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ അഡ്വ: കെ.എന്‍.എ കാദര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കായി സലീം ഫൈസല്‍ കോട്ടക്കല്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. ചടങ്ങിന് എം.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ടി.K മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, p k അലിഅക്ബര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ചാക്കീരി അബ്ദുല്‍ ഹഖ്, അബ്ബാസ് മാസ്റ്റര്‍, കെ.കെ മന്‍സൂര്‍, കോയതങ്ങള്‍ പികെ അസ്‌ലം ,എം കെ സൈനുദ്ദീന്‍ ,എം എ അസീസ് ,കെ സി മൂസ ,എന്‍.ടി, നാസര്‍കുഞ്ഞുട്ടി, കാദര്‍ പറമ്പില്‍, എന്‍.ടി മുഹമ്മദ് ശരീഫ്, പി അബ്ദ

ഊരകം മലയിൽ ടിപ്പർലോറി മറിഞ്ഞ് രണ്ടാൾക്ക് പരിക്ക്

വേങ്ങര:ഊരകം മലയിൽ പൂളാപ്പീസിനുസമീപം മിനി ഊട്ടിയിലേക്ക് പോകുന്നവഴിക്ക് ബദാംപടിയിൽ മെറ്റലുമായി വരികയായിരുന്ന ടിപ്പർലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഡ്രൈവർ കാരാത്തോട് ചുങ്കം കോണോമ്പാറ റാഷിദ് (24), ഉടമ വേങ്ങര വെട്ടുതോട് കൊളക്കാട്ടിൽ അനസ് (28) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ഊരകം മലമുകളിലെ പാറമടയിൽനിന്ന് കരിങ്കൽച്ചീളുകൾ കയറ്റിവരുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി മറിയുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട അനസിനേയും റാഷിദിനേയും മലപ്പുറത്തുനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ഇ.ആർ.എഫ്., ട്രോമാകെയർ പ്രവർത്തകരും ചേർന്ന് വാഹനത്തിൽനിന്ന് പുറത്തെടുത്ത് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അനസിന്റെ പരിക്ക് ഗുരുതരമാണ്.

എ.ആർ. നഗർ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി

എ.ആർ.നഗർ:ഡി.വൈ.എഫ്.ഐ. മേഖലാകമ്മിറ്റി എ.ആർ.നഗർ പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ച് നടത്തി. എ.ആർ. നഗറിൽ നിലവിലുള്ള കുടിവെള്ളപദ്ധതി കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പഞ്ചായത്ത് ഭരണസമിതി നയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പി. പ്രിൻസ്‌കുമാർ ഉദ്ഘാടനംചെയ്തു. ഷാജി ചാനത്ത് അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് കെ.ടി. അബ്ദുസമ്മദ്, എം. ഇബ്രാഹിം, കെ.പി. സമീർ, എം. നവാസ്, കെ. ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. പിന്നീട് നേതാക്കൾ പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ച നടത്തി. തിങ്കളാഴ്ച കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

പുഴയിൽ ജലനിരപ്പ് താഴ്ന്നു; പദ്ധതികൾക്ക് ഭീഷണി

വേങ്ങര:കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നത് ജലസേചനപദ്ധതികൾക്ക് ഭീഷണിയായി. പറപ്പൂർ, ഊരകം, എടരിക്കോട്, വേങ്ങര, കണ്ണമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ വിവിധ ജലസേചനപദ്ധതികൾ വെള്ളത്തിനായി ആശ്രയിക്കുന്ന കല്ലക്കയത്താണ് പ്രശ്നം രൂക്ഷമായത്. നിലവിൽ പ്രതിദിനം രണ്ടുലക്ഷം ലിറ്ററോളം വെള്ളം ഇവിടെനിന്ന് പമ്പ്‌ചെയ്യുന്നുണ്ട്. പുതുതായി തുടങ്ങുന്ന, കണ്ണമംഗലം പഞ്ചായത്തിലെ 45,000 പേർക്ക് കുടിവെള്ളമെത്തിക്കാനുള്ള കണ്ണമംഗലം സമ്പൂർണ കുടിവെള്ള പദ്ധതി, പറപ്പൂർ, ഊരകം, വേങ്ങര പഞ്ചായത്തുകളിലെ എണ്ണായിരത്തോളം വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള വേങ്ങര ജലനിധിപദ്ധതി, 1100 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ഇരിങ്ങല്ലൂർ ജലനിധി പദ്ധതി എന്നിവക്കെല്ലാം വെള്ളം പമ്പുചെയ്യാനുദ്ദേശിക്കുന്നതും ഇവിടെനിന്നുതന്നെ. കാർഷികാവശ്യത്തിന് വെള്ളമെടുക്കുന്ന പമ്പുകളുടെ പൈപ്പ് വെള്ളത്തിലേക്ക് എത്താത്ത അവസ്ഥയാണ് ഇപ്പോൾ. കുടിവെള്ളം പമ്പുചെയ്യാനായി ബാക്കിക്കയം റഗുലേറ്ററിന്റെ വൃഷ്ടിപ്രദേശത്തുനിന്ന് കല്ലക്കയം ഭാഗത്തേക്ക് സ്വാഭാവിക വായുമർദ്ദം ഉപയോഗിച്ച് വെള്ളം എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇവിടെ ജലനിരപ്പ് താഴ്‌ന്നാൽ ഇതും തടസ്സപ്പെടും. പ്രശ്‌നത

SSLC ഫലംപ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല. ഏറ്റവും കൂടുതൽ എപ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാർഥികൾക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സർക്കാർ സ്കൂളുകളും 713 എയ്ഡഡ് സ്കൂളുകളും 391 അൺ എയ്ഡഡ് സ്കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലും 2939 സെന്ററുകളിലായി 434729 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. മൂല്യനിർണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂർത്തിയാക്കി. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.

കോഴിമാലിന്യ സംസ്‌കരണപ്ലാന്റ് മാറ്റിസ്ഥാപിക്കാനാവശ്യപ്പെട്ട് മാർച്ച് നടത്തി

കണ്ണമംഗലം:കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ് വട്ടപ്പൊന്ത ജനവാസ മേഖലയിൽനിന്നും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പഞ്ചായത്തിലേക്ക് സൂചനാ പ്രതിഷേധമാർച്ച്‌ നടത്തി. കഴിഞ്ഞ നവംബർ ഒന്നിനാണ് ഇവിടെ മാലിന്യസംസ്‌കരണപ്ലാന്റ് ആരംഭിച്ചത്. ആദ്യം ഗ്രാമപ്പഞ്ചായത്തിലെ മാലിന്യങ്ങൾ മാത്രമാണ് സംസ്‌കരിച്ചിരുന്നത്. ഇപ്പോൾ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളെത്തി അശാസ്ത്രീയമായി മാലിന്യം തള്ളി പോവുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം കോഴിമാലിന്യം തള്ളാനായി ഇവിടെയെത്തിയ ലോറി നാട്ടുകാർ പിടികൂടിയിരുന്നു. മാർച്ച് വാർഡംഗം കാബ്രൻ നൗഷാദ് ഉദ്ഘാടനംചെയ്തു. പി.പി. സൈതു അധ്യക്ഷനായി. പി.കെ. അനിൽകുമാർ, പൊലിയാടത്ത് സരോജിനി, നവാബ് പുള്ളാട്ട്, അഫ്‌സൽ പുള്ളാട്ട്, പറമ്പൻ ഷറഫുദ്ധീൻ എന്നിവർ നേതൃത്വംനൽകി.

നാലാം ഘട്ട വോട്ടെടുപ്പ്: 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

ഭുവനേശ്വര്‍: ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരിൽ കനയ്യകുമാറും ഊർമ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. ബിജെപിക്കും പ്രതിപക്ഷത്തിനും നിര്‍‍ണായകമായ നാലാം ഘട്ടത്തിൽ 12 കോടി 79 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റമുട്ടുന്ന രാജസ്ഥാനും മധ്യപ്രദേശും പോളിങ്ങ് ബൂത്തിലെത്തുകയാണ്. കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് പ്രധാന പ്രചാരണ വിഷയമാക്കിയത്. എസ്‍പി - ബിഎസ്‍പി സഖ്യം വെല്ലുവിളി ഉയര്‍ത്തുന്ന യുപിയിലിടക്കം മോദി ഫാക്ടറിലാണ് ബിജെപിയുടെ വിജയ പ്രതീക്ഷ. 2014ലേതു പോലെ വീണ്ടും ഒബിസി കാര്‍ഡ് കളത്തിലിറക്കിയിരിക്കുകയാണ് മോദി. തന്‍റെ ജാതിയെക്കുറിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ച നടത്തുന്നതെന്നും താൻ ഏറ്റവും പിന്നാക്ക ജാതിയിൽപ്പെട്ടയാളാന്നും മോദി പറഞ്ഞു. എസ്‍പി ബിഎസ്‍പി സഖ്യത്തിന്‍റെ യാദവ് ദളിത് മുസ്ലീം വോട്ടു ഏകീകരണ നീക്കം യുപിയിൽ ബിജെപിക്ക് വെല്ലുവിളിയാകുന്ന

വേങ്ങര വ്യാപാരി വ്യവസായ ഏകോപനസമിതി നിർമ്മിച്ച വീട് കൈമാറി*

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന്  കേരള വ്യാപാരി വ്യവസായി ഏകോപനസമിതി  വേങ്ങര യൂണിറ്റ് നിർമിച്ച വീട് കുടുംബത്തിന് വ്യാപാരി വ്യവസായി എ കോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദിൻ കൈമാറി.  പറപ്പൂർ പഞ്ചായത്തിലെ ഇല്ലിപ്പിലാക്കൽ കുറും കുളത്ത് വെച്ച് നാട്ടിലെ ജനപ്രതിനിധികളും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും, രാഷ്ട്രീയ ,സാമൂഹ്യ, മത, സാംസ്കരിക നേതാക്കളും പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു...

ആരോഗ്യ ഇൻഷുറൻസ് പുതുക്കാൻ അവസരം

ആരോഗ്യ ഇൻഷൂറൻസ് പുതുക്കൽ  24 തിയ്യതി കൊളപ്പുറം ആസാദ് നഗർ മദ്റസ ത്തു നൂറിൽ വെച്ച് നടക്കും  25 ന് പാക്കടപ്പുറായ UP സ്കൂളിൽ വെച്ച് നടക്കും  26 ന് അടക്കാ പുര Shool ൽ വെച്ച് 27 ന് പുത്തനങ്ങാടി മദ്രസയിൽ വെച്ച് 28 , 29  പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കും കുടുംബത്തിൽ നിന്ന് ഒരാൾ വരണം'' വരുന്നയാൾ അവരുടെ ആധാർ റേഷൻ കാർഡ് ഫോൺ നമ്പർ 50 രുപ എന്നിവ കൈയിൽകരുതണം

സംസ്ഥാനത്ത് പ്രചരണം അന്തിമഘട്ടത്തിൽ.മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം*

കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് 23ന് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്.  തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണം അന്തിമഘട്ടത്തിലേക്ക്. 23ന് ലോക്സഭയിലേക്ക് മൂന്നാംഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 21ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശത്തോടെ സംസ്ഥാനത്തെ പരസ്യപ്രചരണം അവസാനിക്കും. 22ന് നിശബ്ദ പ്രചരണം. ദേശീയ നേതാക്കളുടെ വൻപടയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇക്കുറി കേരളത്തിലെത്തിയത്. ഇതിനു പുറമേ, വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടി മൽസരിക്കാനെത്തിയതോടെ കേരളം ശ്രദ്ധാകേന്ദ്രമായി. സ്ഥാനാർഥികളെല്ലാം ഇതിനോടകം മണ്ഡല പര്യടനം പൂർത്തിയാക്കി റോഡ് ഷോയിലാണ്. അവസാനവട്ട ഹൗസ് കാംപയിനുമായി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ. അതിനിടെ, പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാർഥികളും പാർട്ടി നേതൃത്വവും രംഗത്തുള്ളത് പോരാട്ടത്തിന്

പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം: പൊന്നാനി,മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ മുസ്ലീം ലീഗ് സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11.15-ഓടെയാണ് സ്ഥാനാർഥികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും വരണാധികാരിയായ മലപ്പുറം ജില്ലാ കളക്ടർക്ക് പത്രിക നൽകിയത്. കോൺഗ്രസ്, മുസ്ലീംലീഗ് നേതാക്കളും സ്ഥാനാർഥികളോടൊപ്പമുണ്ടായിരുന്നു. രാവിലെ പാണക്കാട് തറവാട്ടിലെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും പ്രാർഥന നടത്തിയശേഷമാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. ശേഷം മലപ്പുറം ഡി.സി.സി. ഓഫീസിലും സ്ഥാനാർഥികൾ സന്ദർശനം നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം ഡമ്മി സ്ഥാനാർഥിയായി യു.എ. ലത്തീഫും പത്രിക നൽകി. അഷ്റഫ് കോക്കൂരാണ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാർഥി. സിറ്റിങ് എം.പി.യായ പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാംതവണയാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുന്നത്. എസ്.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനുവാണ് മലപ്പുറത്തെ ഇടതുസ്ഥാനാർഥി. എൻ.ഡി.എ. സ്ഥാനാർഥിയായി വി.ഉണ്ണികൃഷ്ണൻ മാസ്റ്ററും മത്സരിക്കുന്നു. രണ്ടുതവണ പൊന്നാനിയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ ഹാട്രിക് വിജയം തേടിയാണ് ഇത

അനുമതിയായിട്ടും അഗ്നിസേന അകലെ; തീ ഭയന്ന് വേങ്ങര

വേങ്ങര:അനുമതിയായിട്ടും അഗ്നിരക്ഷാസേനയുടെ ഓഫീസ് വേങ്ങരയിൽ തുടങ്ങാനായില്ല. കോഴിക്കോട് തൃശ്ശൂർ ദേശീയപാത കടന്നുപോകുന്ന തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളിൽ തീപിടിത്തമോ അപകടങ്ങളോ ഉണ്ടായാൽ ഇവിടത്തുകാർ നിലവിൽ ആശ്രയിക്കേണ്ടത് മലപ്പുറത്തേയോ തിരൂരിലേയോ അഗ്നിരക്ഷാസേനയെയാണ്. ഈ പ്രശ്‌നം എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ചിരുന്നു. 40 ജീവനക്കാരടങ്ങുന്ന സ്റ്റാഫ് പാറ്റേണും ഓഫീസും അനുവദിച്ച് ഉത്തരവായിട്ടുണ്ട്. സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിട്ടുമുണ്ട്. ഓഫീസിനായി അനുവദിച്ച സ്ഥലം എ.ആർ.നഗർ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അങ്കണത്തിലാണ്. എന്നാൽ വകുപ്പുതല അനുമതി കിട്ടാത്തതിനാൽ ഓഫീസിന്റെ പ്രവർത്തനം ഇവിടെ തുടങ്ങാനായിട്ടില്ല. താത്കാലികമായി സ്വകാര്യസ്ഥലത്ത് അഗ്നിരക്ഷാസേനയുടെ ഓഫീസ് തുടങ്ങാൻ വേങ്ങര എം.എൽ.എ കെ.എൻ.എ.ഖാദർ മുൻകൈയെടുത്ത് ശ്രമം തുടരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല. വേനൽ കടുത്തതോടെ വേങ്ങര മണ്ഡലത്തിലെ ചിലഭാഗങ്ങളിൽ തീപ്പിടിത്ത ഭീഷണിയുണ്ട്. ഉണങ്ങിനിൽക്കുന്ന നെൽപ്പാടങ്ങളും പാതയോരങ്ങളും ഇവിടെ ധാരാളമുണ്ട്. ചൊവ്വാഴ്ച ഉച്ചയോടെ പറപ്പൂരിൽ പാടശേഖരത്തിന് തീ പിടിച്ചിരുന്നു. ഇല്ലിപിലാക്കൽ കുറുങ്കുണ്ട് ഭാഗത്താണ് തീ പി

പറവകൾക്ക് തണ്ണീർകുടമൊരുക്കാം

വേനല്‍ കടുക്കുന്നു. നമ്മളെ പോലതെനെ ദാഹികുന്നുണ്ട് അവര്ക്കും.. പക്ഷിമൃഗാതികള്ക്ക്   കുടിക്കാന്‍ കുളികാനും പുറത്ത് ശുദ്ധജലം ശേഖരിച്ചു സ്ഥിരം സ്ഥലത്ത് വച്ചിരിക്കുന്ന പാത്രത്തില്‍ നിന്നു ഭയപ്പാടില്ലാതെ വെള്ളം കുടിക്കാന്‍ വരുന്നത് കാണാന്‍ തന്നെ  മനസ്സിന് സന്തോഷം തരുന്ന കാര്യമാണ്... മരത്തിലോ,തറയിലോ വെള്ളം വെക്കാം.തറയിൽ ഇറങ്ങി വെള്ളം കുടിക്കാന്‍ ആണ് പക്ഷികള്‍ ഇഷ്ട്ടപെടുന്നത്..കൂടാതെ കോഴി പൂച്ച പട്ടി മുതലയവക്കും ഉപകാരപെടും...തണലുള്ള മരത്തിന്റെന അടിയില്‍ ആയാല്‍ വെള്ളം ചൂട് പിടികുന്നതില്നിന്നും രക്ഷ കിട്ടും പറമ്പില്‍ നാലഞ്ചുസ്ഥലത്ത് എന്നും ഇതുപോലെ വെള്ളം നിറച്ച് വെക്കാം .നമ്മൾ വെക്കുന്ന വെള്ളം കുടിക്കാൻ  ചെമ്പോത്, മണ്ണാത്തിപ്പുള്ള്  കരിയിലക്കിളി  മൈന ബുൾബുൾ ഓലേഞ്ഞാലി ക്കാക്ക ഇരട്ടവാലൻ മരംകൊത്തി തുടങ്ങി അനവധി പക്ഷികളും പൂച്ചയും നായയും വെള്ളം കുടിക്കാൻ എത്തും

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വേങ്ങര:മലപ്പുറം ജില്ലാ ട്രോമ കെയർ വേങ്ങര യൂണിറ്റിന്റെ ജനറൽ ബോഡി യോഗം വൈകിട്ട് 7 മണിക്ക് വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു.പ്രസിഡന്റ് ശ്രീകുമാർ ഉത്ഘാടനം നിർവഹിച്ച യോഗത്തിൽ പുതുതായി വേങ്ങര സ്റ്റേഷൻ യൂണിറ്റിൽ ചേർന്നവർക്കുള്ള ID കാർഡ് വിതരണവും വേങ്ങര യൂണിറ്റിന്റെ ഇത് വരെ നടന്ന പ്രവർത്തനങ്ങൾ വിശകലനവുംചെയ്തു പ്രസിഡന്റ് ശ്രീകുമാർ,സെക്രട്ടറി  ഷാജി,ക്യാപ്റ്റൻ അജ്മൽ PK, മുതലായവർ യോഗത്തിന്ന് നേതൃത്വം നൽകി

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ