ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അടിയന്തര സേവനങ്ങള്‍ക്ക് ഇനി ഒരു നമ്പർ- 112

പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്ക്യൂ), ആംബുലൻസ് എന്നിവയുടെ  അടിയന്തര സേവനങ്ങള്‍ ലഭിക്കാൻ ഇനി 112 ലേക്ക് വിളിച്ചാൽ മതി.പോലീസിനെ  വിളിക്കുന്ന 100 എന്ന നമ്പർ (Dial-100) ന് പകരം 112 ലേക്കാണ് വിളിക്കേണ്ടത്.  അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ പദ്ധതി.  100-ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഇനി മുതൽ  എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയിൽ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിൽ നിന്നും മനസിലാക്കാം. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പോലീസുകാർക്ക് പ്രവർത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കിൽ വയർലസ് വഴി സന്ദേശം നൽകും. ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്ന സിമ്മ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

തെരുവ് നായയുടെ ആക്രമണം നിരവതിപേർ ആശുപത്രിയിൽ

അബ്ദുറഹ്മാൻ നഗർ ബസാർ, കക്കാടംപുറം, കുന്നുംപുറം കൊടക്കല്ല് എന്നിവിടങ്ങളിലായി ആറു പേരെ  ഒരു തെരുവ് നായ ഇന്ന് (16/02/2019) കടിച്ച് പരിക്കേൽപ്പിച്ചിരിക്കുന്നു. നായയുടെ കടിയേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ നായ മറ്റേതെങ്കിലും നായകളെയോ മൃഗങ്ങളെയോ കടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതായിട്ടുണ്ട്. അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന തെരുവ് നായശല്യം പൂർണ്ണമായും ഇല്ലാതാക്കാൻ പഞ്ചായത്ത് അധികൃതർ കാര്യമായി എന്തെങ്കിലും അതീവ കരുതലോടെയും ജാഗ്രതയോടെയും ഉടനെ ചെയ്തില്ലെങ്കിൽ വൻവിപത്തായിരിക്കും ഇവിടെത്തെ ജനങ്ങൾ അനുഭവിക്കേണ്ടി വരിക.

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് വേങ്ങര

ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച്  ഇന്ന് വൈകുന്നേരം 6.30 ന് വേങ്ങര ബസ് സ്റ്റാന്റിൽ മെഴുക് തിരിതെളിച്ചു ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തരും,വേങ്ങര പോലീസും,ട്രോമോ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും,ERF പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു

പി പിടിഎം വൈ എച് സ്ക്കൂളിൽ നടന്ന സ്ക്കൂൾ ലീഗൽ ലിറ്ററസി ക്ലബ്ബ് പതിനഞ്ചാം വാർഷികം ഹൈക്കോടി ജഡ്ജി ജസ്റ്റീസ് പി.ഉബൈദ് ഉദ്ഘാടനം ചെയ്തു

ചേറൂർ: പി പിടിഎം വൈ എച് സ്ക്കൂളിൽ നടന്ന സ്ക്കൂൾ   ലീഗൽ ലിറ്ററസി ക്ലബ്ബ് പതിനഞ്ചാം വാർഷികം ഹൈക്കോടി ജഡ്ജി ജസ്റ്റീസ് പി.ഉബൈദ് ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, ആവയിൽ സുലൈമാൻ കെ.വീരാൻ കുട്ടി പൂക്കുത്ത് മുജീബ് സി. കൃട്ടാലി കെ.യു.ബാബു ഷാജി പുതേരി  കെ.അബ്ദുൽ മജീദ്എന്നിവർ പ്രസംഗിച്ചു.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പന്തലിന് കാൽനാട്ടൽ കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ നിർവഹിച്ചു

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പന്തലിന് കാൽനാട്ടൽ കർമ്മം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ നിർവഹിക്കുന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് UA ലത്തീഫ് ജില്ലാ ഭാരവാഹികളായ ഉമ്മർ അറക്കൽ എം എ കാദർ ഗഫൂർ കെഎം സലീം കുരുവമ്പലം മലപ്പുറം മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി വി മുസ്തഫ വേങ്ങര മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡണ്ട് എംഎം കുട്ടി മൗലവി ജനറൽസെക്രട്ടറി ടി കെ മൊയ്തീൻകുട്ടി മാസ്റ്റർ ഊരകം പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എം കെ അബ്ദുൽ മജീദ് കണ്ണമംഗലം മുസ്ലിംലീഗ് ജന സെക്രട്ടറി റസാഖ് കൊമ്പത്ത് ഇൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിലെ ജലനിധി ഓഫീസിന്റെ ഉത്ഘാടനം KNA കാദർ നിർവഹിച്ചു

വേങ്ങര :ജലനിധി ഓഫീസ് ഉൽഘാടനം ചെയ്തു  വേങ്ങര: വേങ്ങര പഞ്ചായത്ത് ജലനിധി ക്കമ്മിറ്റി (SLEC) ഓഫീസ് മണ്ഡലം MLA. KNA ഖാദർ ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി അദ്യക്ഷത വഹിച്ചു SLEC പ്രസിഡന്റ് NT. ശെരീഫ്.ജനറൽ സിക്രട്ടറി പറങ്ങോടത്ത് കുഞ്ഞാമു NT അബുനാസർ.കെ പി ഫസൽ. ഹസീന ഫസൽ.എ കെ സലീം SE ആഷ്ലി.സഹീർ. ഷാലിമോൻ.എസ് ഒ എന്നിവർ പങ്കെടുത്തു

ജീവന്‍രക്ഷാ യാത്രക്ക് സ്വീകരണം നല്‍കി.

തിരുരങ്ങാടി :ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച്  ട്രാഫിക്ക് ബോധവൽക്കരണത്തിന്റെ ഭാഗമായി 14 ദിവസം കൊണ്ട് കേരളത്തിലെ 14 ജില്ലകളിൽ 1685 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തുന്ന കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍പോലിസ് ഓഫീസർ എ.ഷാജഹാന്റെ ജീവന്‍രക്ഷാ യാത്രക്ക് കക്കാട് ജംഗ്ഷനിൽ ട്രോമാകെയർ സ്റ്റേഷൻ യൂനിറ്റ് അംഗങ്ങളായ കെ ടി അഷറഫ് ,ഷിൻജിത്ത് കുഴിപ്പുറം ,പി രവികുമാർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു സ്വീകരിച്ചു. ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സാഹസിക യാത്ര സംഘടിപ്പിച്ചത്.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം വേങ്ങര പഞ്ചായത്ത് രജിസ്ട്രേഷൻ ലിസ്റ്റ് കൈമാറി

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനം വേങ്ങര പഞ്ചായത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ലിസ്റ്റ് കൺവീനർ  P K C അബ്ദുറഹ്മാൻ ന് പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി എൻ ടി ശരീഫ് കൈമാറുന്നു..

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരീക്ഷക്കും തന്നെ

തിരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരീക്ഷക്കും തന്നെയാണ്. അതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുമെന്നു കോടതി വ്യക്തമാക്കി.

ദയവായി ചപ്പ് ചവറുകൾ തീയിടരുത്. കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു..... പുല്ലുകൾ കരിഞ്ഞുണങ്ങുന്നു....

ദയവായി ചപ്പ് ചവറുകൾ തീയിടരുത്. കരിയിലകൾ കത്തിക്കരുത്.മഴയില്ല. കുടിവെള്ളമില്ല.കിണർ വറ്റുന്നു.... ചൂട് കൂടുന്നു..... പുല്ലുകൾ കരിഞ്ഞുണങ്ങുന്നു.... **************************** പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി നമ്മൾ കരിയിലകളും ഉണക്കപ്പുല്ലും ചപ്പുചവറുകളും വാരിക്കൂട്ടി തീയിടുന്നത് തുടങ്ങിക്കഴിഞ്ഞു...... ഏക്കറുകളോളമുള്ള ജൈവ വൈവിദ്ധ്യവും ചില മരങ്ങളും പടർന്നു കത്തിക്കരിയുന്ന കാഴ്ച വൈകാതെ നമുക്ക് കാണാം....... ************************************** ഉണക്കപ്പുല്ലുകളും കരിയിലകളും ചെയ്യുന്ന സേവനം ആരറിയുന്നു? ***************************************** 👍 അവ ഭൂമിക്കുമേൽ പ്രകൃതി തീർത്ത  ജൈവാവരണമാണ്.ii! 👍 വേനലിൽ മണ്ണ് ഉണങ്ങാതിരിക്കാൻ....!! 👍 ഭൂമിയിലെ നനവ് വറ്റാതിരിക്കാൻ....!! 👍 മണ്ണിലെ അസംഖ്യം ജീവികൾ   നശിക്കാതിരിക്കാൻ......!! 👍അന്തരീക്ഷത്തിലേക്ക് പൊടി പടർന്നു കയറാതിരിക്കാൻ......!! 👍 കന്നിമഴക്ക് കിട്ടുന്ന ജലം ഒരു സ്പോഞ്ച് പോലെ വലിച്ചെടുത്ത് ഭൂമിയെ കുടിപ്പിക്കാൻ......!! 👍 കിണറുകൾ വീണ്ടും നിറക്കാൻ.....!! 👍 മണ്ണ് തണുപ്പിക്കാൻ.....!! 👍 വൃക്ഷ വേരുകൾക്ക് വെള്ളം ലഭ്യമാക്

വേങ്ങര MLA റോഡ് ഉത്ഘാടനങ്ങൾ നിർവഹിച്ചു

വേങ്ങര :Adv:KNA ഖാദർ സാഹിബ് 2018 /2019 വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   നെട്ടി ചാടി. പടിഞ്ഞാറേക്കര റോഡിൻറെ ഉദ്ഘാടനം  ഇന്ന് രാവിലെ 11 രാവിലെ 8 30 ന് KNA ഖാദർ സാഹിബ് MLA നിർവഹിച്ചു വേങ്ങര എംഎൽഎ Adv:KNA ഖാദർ സാഹിബ് 2018 /2019 വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   കല്ലൻ കുത്ത്. നെല്ലങ്ങര റോഡിൻറെ ഉദ്ഘാടനം  രാവിലെ  9 ന് KNA ഖാദർ സാഹിബ് MLA നിർവഹിച്ചു 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്