ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാളത്തിനുള്ളിലേക്ക്പാമ്പ് കയറി പോയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടത് തള്ളയും കുഞ്ഞുങ്ങളുമടക്കം 15 ഓളം പെരുമ്പാമ്പുകളെ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

നമഹായാത്ര ഇന്ന് ജില്ലയിൽ*വേങ്ങര സീകരണം നാളെ 4:30ന്

മലപ്പുറം:കെ.പി.സി.സി.അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ജില്ലയിൽ പര്യടനം നടത്തും. ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകുമെന്ന് ഡി.സി.സി.ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ്.നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ്‌ചെന്നിത്തല, കെ.സി. വേണുഗോപാൽ, പി.സി. ചാക്കോ, ബെന്നി ബെഹ്‌നാൻ, കെ. മുരളീധരൻ എന്നിവർ പര്യടനത്തിൽ പങ്കെടുക്കും. ശനിയാഴ്ച 9.30-ന് ഇടിമൂഴിക്കലിൽ ജില്ലാതല സ്വീകരണംനൽകും തുടർന്ന് 10ന്‌ ചേളാരി, 11ന്‌ കോണ്ടോട്ടി, 3ന്‌ മഞ്ചേരി, 4.30ന്‌ എടവണ്ണ, 5.30ന്‌ വണ്ടൂർ, 6.30ന്‌ എടക്കര എന്നിവിടങ്ങളിലാണ്‌ സ്വീകരണം. ഞായറാഴ്ച 10ന്‌ പെരിന്തൽമണ്ണ, 11ന്‌ കൂട്ടിലങ്ങാടി, 3ന്‌ മലപ്പുറം, 4.30ന്‌ വേങ്ങര, 5.30ന്‌ ചെമ്മാട്, 6.30ന്‌ താനാളൂർ, തിങ്കളാഴ്ച 10ന്‌ തിരുനാവായ, 11ന്‌ കുറ്റിപ്പുറം, 3ന്‌ മാറാഞ്ചേരി, 4.30ന്‌ എടപ്പാൾ എന്നിവടങ്ങളിൽ സ്വീകരണം നൽകും. ഡി.സി.സി. വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ജനറൽ സെക്രട്ടറി സക്കീർ പുല്ലാര, അജീഷ് എടാലത്ത്, പി.എ. മജീദ്, മുഹസിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

മത്സ്യത്തൊഴിലാളികളെ ഔദ്യോഗികമായി നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍

കേരളം വിറങ്ങലിച്ച മഹാപ്രളയത്തില്‍ കൈപ്പിടിച്ചുയര്‍ത്താന്‍ മുന്നില്‍ നിന്ന കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് ശശി തരൂര്‍ എംപി. ട്വീറ്ററിലൂടെയാണ് ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്. സമാധാന നൊബേലിന് ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വ്യക്തികളെയും സംഘടനകളെയും ശുപാര്‍ശ ചെയുന്നതിന് അനുമതിയുണ്ട്. ഇത് ഉപയോഗിച്ചാണ് ശശി തരൂര്‍ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത്. ഇന്നലെയായിരുന്നു നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയുന്നതിന് അവസാന ദിവസം.നില്‍ക്കാതെ പെയ്ത മഴയും ഡാമുകള്‍ തുറന്നതും കേരളത്തെ വെള്ളത്തിലാഴ്ത്തിയപ്പോള്‍ പതിനായിരക്കണക്കിന് ജീവനുകള്‍ സ്വജീവന്‍ അപകടത്തിലാക്കി പോലും രക്ഷാപ്രവര്‍ത്തനമാണ് ലോകത്തിലെ പരമോന്നത പുരസ്‌ക്കാരങ്ങളിലൊന്നായ നൊബേലിന് ഇവരെ ശുപാര്‍ശ ചെയ്യാന്‍ കാരണമെന്ന് തരൂര്‍ വ്യക്തമാക്കി. #⃣ *കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് പദ്ധതിക്ക് തുടക്കമായി* ↪കേരളത്തിന്റെ സ്വന്തം ലാപ്ടോപ് സര്‍വര്‍ പദ്ധതി കൊക്കോണിക്സിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ കൊക്കോണിക്സ് നിര്

ഊരകം muhss ല്‍ ആരംഭിച്ച SSLC നിശാ ക്യാമ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. Pk അസുലു നിര്‍വഹിച്ചു

എസ്എസ്എൽസി പരീക്ഷയെ വരവേൽക്കാം; ഊരകത്ത് പ്രാദേശിക നിശ ക്യാമ്പുകൾ ആരംഭിച്ചു * ____________________ ഊരകം എം.യു ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലായി പ്രാദേശിക നിശാ പഠന ക്ലാസുകൾ ആരംഭിച്ചു. ക്യാമ്പുകളുടെ ഔപചാരികമായ ഉദ്ഘാടനം ബഹു. വേങ്ങര ബ്ലോക്ക് മെമ്പർ ശ്രീ. പികെ അസ്ലു  നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ. അബ്ദുൽ റഷീദ് , കെ.കെ അലിഅക്ബർ തങ്ങൾ, സയ്യിദ് ഫൈസൽ തങ്ങൾ, കൃഷ്ണമ്മ .സി , സുജ നൈനാൻ , ബഷീർ ചിത്രകൂടം , കെ.ടി ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഊരകം ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള  കുന്നത്ത്, പുത്തൻപീടിക, മമ്പീതി, വെങ്കുളം, കോട്ടുമല   എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ നടക്കുന്നത്. വൈകുന്നേരം ആറ് മണിക്ക്  ആരംഭിക്കുന്ന ക്യാമ്പ് രാത്രി 9 മണി വരെ നീളും.

വേങ്ങര MLA ഓഫീസ് അറിയിപ്പ്

വേങ്ങര എംഎൽഎ Adv:KNA ഖാദർ സാഹിബ് 2018 /2019 വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   നെട്ടി ചാടി. പടിഞ്ഞാറേക്കര റോഡിൻറെ ഉദ്ഘാടനം ഫെബ്രുവരി 11 തിങ്കൾ രാവിലെ 8 30 ന് KNA ഖാദർ സാഹിബ് MLA നിർവഹിക്കുന്നു .വേങ്ങര എംഎൽഎ Adv:KNA ഖാദർ സാഹിബ് 2018 /2019 വർഷത്തെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച.   കല്ലൻ കുത്ത്. നെല്ലങ്ങര റോഡിൻറെ ഉദ്ഘാടനം ഫെബ്രുവരി 11 തിങ്കൾ രാവിലെ  9 ന് KNA ഖാദർ സാഹിബ് MLA നിർവഹിക്കുന്നു

നാഷണൽ അത്ലറ്റിക് മീറ്റ് ജേതാവിന് കുന്നംപുറം പൗരാവലിയുടെ ഉജ്ജ്വല വരവേൽപ്പ്

കന്നും പുറം.രാജസ്ഥാനിലെ ജയ്പൂർ സവായിമാൻ സിംഗ് സ്‌റ്റേഡിയത്തിൽ വെച്ചു നടന്ന 39 മത് ആൾ ഇന്ത്യാ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ  വെള്ളിയും, ലോംഗ്ജംപിൽ ബ്രോൺസും നേടി ജില്ലയുടെ അഭിമാനമായി മാറിയ കുന്നുംപുറം സ്വദേശിയും, കക്കാടംപുറം അബ്ദുറഹിമാൻ നഗർ ജി.യു.പി.സ്കൂൾ അധ്യാപകനുമായ കെ.മുഹമ്മദ് മാസ്റ്റർക്ക് കുന്നംപുറം പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. കൊളപ്പുറത്തു നിന്നും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കക്കാടംപുറം, കുന്നുംപുറം പ്രദേശങ്ങളിൽ ഹാരമണിയിച്ചു സ്വീകരണം നൽകി .നിസാർ 'എം, മിർഷാദ്. പി.കെ, ഷാനവാസ്.സി, ഷിബു, ഇബ്രാഹിം, ഇജാസ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സലീം.സി.പി. സ്വാഗതവും,  വി.ടി.ഇഖ്ബാൽ നന്ദിയും പറഞ്ഞു.മാർച്ചിൽ മലേഷ്യയിൽ വെച്ചു നടക്കുന്ന ഇന്റർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റർ

സംഘടിത ആക്രമണം; യു ട്യൂബില്‍ നിന്നും  ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഒഴിവാകിയേക്കും

↪വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ ഒടുവില്‍ വരുതിക്ക് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് യു ട്യൂബ്. അനാവശ്യമായ ഡിസ്‌ലൈക്കുകള്‍ ഒഴിവാക്കാന്‍ നിരവധി പുതിയ തീരുമാനങ്ങളുമായാണ് യു ട്യൂബിന്റെ വരവ്. അതിനായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നത്.സംഘടിതമായ ഡിസ്‌ലൈക്ക് തടയുന്നതിനായി ‘ഡോണ്ട് വാണ്ട് റേറ്റിങ്’ എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലൈക്കും ഡിസ്‌ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാകും. ഇതിന് പുറമെ വീഡിയോയുടെ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ലൈക്ക്, ഡിസ്‌ലൈക്ക് സൗകര്യം കൊണ്ടു വരാനുള്ള ആലോചനയിലാണെന്നും കമ്പനി അറിയിച്ചു. വൈകാതെ തന്നെ ഇതിന്റെ തീരുമാനം ഉപഭോക്താക്കളെ അറിയിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് അറിയിച്ചു.

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവം ' പൊലിമ 2019 ' ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി, ' അമ്മയ്ക്കൊരു കത്തുമായി ' വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസിൽ ആണ് അവസാനിച്ചത്. അമ്മമാരെയും,ബന്ധുമിത്രാധികളെയും തങ്ങളുടെ മികവുകൾ കാണുന്നതിലേക്കായി ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഒളകര പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീ സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി സെയ്ദ് മുഹമ്മദ് ആശംസകൾ നേർന്നു. അധ്യാപകരായ പി കെ ഷാജി അബ്ദുൽബാരി , ജംഷീദ്, റംസീന , ജിജിന, എന്നിവർ നേതൃത്വം നൽകി...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

ബാക്കികയം റഗുലേറ്റർജലനിധിഉദ്ഘാടനം സ്വാഗതസംഘം രൂപീകരിച്ചു

വേങ്ങര: ഫിബ്രവരി 18 നടക്കുന്ന ബാക്കിക്കയം തടയണയുടേയും മൾട്ടി ജി.പി ജലനിധി പദ്ധതിയുടേയും ഉദ്ഘാടനം വിജയിപ്പിക്കാൻ സ്വാഗതസംഘം തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈദരലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി കുഞ്ഞിമൊയ്തീൻ, പി.മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് കെ.ഖദീജാബി, കെ.പി ഫസൽ, പി.മൻസൂർ, മൈനർ ഇറിഗേഷൻ ഇ.ഇ ഉണ്ണിക്കൃഷ്ണൻ കെ.വി, ഇറിഗേഷൻ എ.വി.ഷാഹുൽ ഹമീദ്, കെ.കെ.ഹംസ., എൻ.ടി ശരീഫ് ,വി.എസ് ബഷീർ, കെ.അലവിക്കുട്ടി, പി. കുഞ്ഞാമു, പി.അബ്ദുൽ മജീദ്, ഇ.കെ.സുബൈർ പൂഴിത്തറ പോക്കർ, എ.കെ സലീം, പി.മൻസൂർ എന്നി പ്രസംഗിച്ചു. ഭാരവാഹികൾ: എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ എ മാരായ പി.കെ അബ്ദുറബ്ബ്, കെ.എൻ എ ഖാദർ (രക്ഷാധികാരികൾ) ജനറൽ കമ്മറ്റി: വി.കെ കുഞ്ഞാലൻകുട്ടി ( ചെയർമാൻ), വി.എസ് ബഷീർ (കൺവീനർ), കെ.അലവിക്കുട്ടി (ട്രഷറർ)  ഫിനാൻസ് കമ്മറ്റി: എൻ.ടി ശരീഫ് (ചെയർമാൻ), പി.കെ അഷ്റഫ് (കൺവീനർ) പബ്ലിസിറ്റി കമ്മറ്റി: ഇ.കെ സുബൈർ ( ചെയർമാൻ), യൂസുഫലി വലിയോറ (കൺവീനർ) സപ്ലിമെന്റ് കമ്മറ്റി: പറങ്ങോടത്

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

നോട്ടീസ് ബോർഡ് സമർപ്പിച്ചു

വലിയോറ :പരപ്പിൽപാറ  പി.വൈ.എസ്. പരപ്പിൽപാറ ക്ലബ്ബിന്റെ പതിമൂന്നാം വാർഷിക സമ്മാനമായി വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിന് നോട്ടീസ് ബോർഡ് സമർപ്പിച്ചു ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ എ.കെ.എസ്  തങ്ങൾമാഷ് സുബൈർ മാഷ് ജയപ്രകാശ്മാഷ് സമീർമാഷ് ജലീൽമാഷ് ക്ലബ് പ്രസിഡന്റ് അസീസ് കൈപ്രൻ ജനറൽ സെക്രട്ടറി സഹീർ അബാസ് നടക്കൽ മറ്റുഭാരവാഹികളായ അലിഅക്ബർ എകെ എ.കെ.എം.ഷറഫ് റാഫിപള്ളു ജംഷീർ ഇകെ എന്നിവർ പങ്കെടുത്തു. വാർഷിക ഉപഹാരമായി സ്കൂൾ ലൈബ്രററി വിപുലീകരണത്തിനാവശ്യമായ ഫണ്ടും നൽകിയിരുന്നു...

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ