ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നാഷണൽ അത്ലറ്റിക് മീറ്റ് ജേതാവിന് കുന്നംപുറം പൗരാവലിയുടെ ഉജ്ജ്വല വരവേൽപ്പ്

കന്നും പുറം.രാജസ്ഥാനിലെ ജയ്പൂർ സവായിമാൻ സിംഗ് സ്‌റ്റേഡിയത്തിൽ വെച്ചു നടന്ന 39 മത് ആൾ ഇന്ത്യാ മാസ്റ്റേഴ്സ് അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ  വെള്ളിയും, ലോംഗ്ജംപിൽ ബ്രോൺസും നേടി ജില്ലയുടെ അഭിമാനമായി മാറിയ കുന്നുംപുറം സ്വദേശിയും, കക്കാടംപുറം അബ്ദുറഹിമാൻ നഗർ ജി.യു.പി.സ്കൂൾ അധ്യാപകനുമായ കെ.മുഹമ്മദ് മാസ്റ്റർക്ക് കുന്നംപുറം പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. കൊളപ്പുറത്തു നിന്നും, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. കക്കാടംപുറം, കുന്നുംപുറം പ്രദേശങ്ങളിൽ ഹാരമണിയിച്ചു സ്വീകരണം നൽകി .നിസാർ 'എം, മിർഷാദ്. പി.കെ, ഷാനവാസ്.സി, ഷിബു, ഇബ്രാഹിം, ഇജാസ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. കെ.കെ.മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ സലീം.സി.പി. സ്വാഗതവും,  വി.ടി.ഇഖ്ബാൽ നന്ദിയും പറഞ്ഞു.മാർച്ചിൽ മലേഷ്യയിൽ വെച്ചു നടക്കുന്ന ഇന്റർ നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മാസ്റ്റർ

സംഘടിത ആക്രമണം; യു ട്യൂബില്‍ നിന്നും  ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ ഒഴിവാകിയേക്കും

↪വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ ഒടുവില്‍ വരുതിക്ക് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് യു ട്യൂബ്. അനാവശ്യമായ ഡിസ്‌ലൈക്കുകള്‍ ഒഴിവാക്കാന്‍ നിരവധി പുതിയ തീരുമാനങ്ങളുമായാണ് യു ട്യൂബിന്റെ വരവ്. അതിനായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നത്.സംഘടിതമായ ഡിസ്‌ലൈക്ക് തടയുന്നതിനായി ‘ഡോണ്ട് വാണ്ട് റേറ്റിങ്’ എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലൈക്കും ഡിസ്‌ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാകും. ഇതിന് പുറമെ വീഡിയോയുടെ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ലൈക്ക്, ഡിസ്‌ലൈക്ക് സൗകര്യം കൊണ്ടു വരാനുള്ള ആലോചനയിലാണെന്നും കമ്പനി അറിയിച്ചു. വൈകാതെ തന്നെ ഇതിന്റെ തീരുമാനം ഉപഭോക്താക്കളെ അറിയിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് അറിയിച്ചു.

അമ്മയ്ക്കൊരു കത്തുമായി വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിലേക്ക്

പെരുവള്ളൂർ:വേങ്ങര സബ്ജില്ലാ തല പഠനോത്സവം ' പൊലിമ 2019 ' ഗവൺമെൻറ് എൽ പി സ്കൂൾ ഒളകരയിൽ വെച്ച് നടക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ രക്ഷിതാക്കളെ സ്കൂളിലേക്ക് ക്ഷണിക്കുന്നതിനായി, ' അമ്മയ്ക്കൊരു കത്തുമായി ' വിളംബരജാഥ നടത്തി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി പുകയൂർ അങ്ങാടിയിലുള്ള പോസ്റ്റ് ഓഫീസിൽ ആണ് അവസാനിച്ചത്. അമ്മമാരെയും,ബന്ധുമിത്രാധികളെയും തങ്ങളുടെ മികവുകൾ കാണുന്നതിലേക്കായി ക്ഷണിച്ചുകൊണ്ട് വിദ്യാർഥികൾ സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് ഒളകര പോസ്റ്റ് ഓഫീസിൽ എത്തി പോസ്റ്റ് ചെയ്യുകയായിരുന്നു. സീനിയർ അസിസ്റ്റൻറ് ശ്രീ സോമരാജ് പാലക്കൽ വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് പി പി സെയ്ദ് മുഹമ്മദ് ആശംസകൾ നേർന്നു. അധ്യാപകരായ പി കെ ഷാജി അബ്ദുൽബാരി , ജംഷീദ്, റംസീന , ജിജിന, എന്നിവർ നേതൃത്വം നൽകി...

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

ബാക്കികയം റഗുലേറ്റർജലനിധിഉദ്ഘാടനം സ്വാഗതസംഘം രൂപീകരിച്ചു

വേങ്ങര: ഫിബ്രവരി 18 നടക്കുന്ന ബാക്കിക്കയം തടയണയുടേയും മൾട്ടി ജി.പി ജലനിധി പദ്ധതിയുടേയും ഉദ്ഘാടനം വിജയിപ്പിക്കാൻ സ്വാഗതസംഘം തീരുമാനിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈദരലി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി കുഞ്ഞിമൊയ്തീൻ, പി.മുഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് കെ.ഖദീജാബി, കെ.പി ഫസൽ, പി.മൻസൂർ, മൈനർ ഇറിഗേഷൻ ഇ.ഇ ഉണ്ണിക്കൃഷ്ണൻ കെ.വി, ഇറിഗേഷൻ എ.വി.ഷാഹുൽ ഹമീദ്, കെ.കെ.ഹംസ., എൻ.ടി ശരീഫ് ,വി.എസ് ബഷീർ, കെ.അലവിക്കുട്ടി, പി. കുഞ്ഞാമു, പി.അബ്ദുൽ മജീദ്, ഇ.കെ.സുബൈർ പൂഴിത്തറ പോക്കർ, എ.കെ സലീം, പി.മൻസൂർ എന്നി പ്രസംഗിച്ചു. ഭാരവാഹികൾ: എം.പിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ എ മാരായ പി.കെ അബ്ദുറബ്ബ്, കെ.എൻ എ ഖാദർ (രക്ഷാധികാരികൾ) ജനറൽ കമ്മറ്റി: വി.കെ കുഞ്ഞാലൻകുട്ടി ( ചെയർമാൻ), വി.എസ് ബഷീർ (കൺവീനർ), കെ.അലവിക്കുട്ടി (ട്രഷറർ)  ഫിനാൻസ് കമ്മറ്റി: എൻ.ടി ശരീഫ് (ചെയർമാൻ), പി.കെ അഷ്റഫ് (കൺവീനർ) പബ്ലിസിറ്റി കമ്മറ്റി: ഇ.കെ സുബൈർ ( ചെയർമാൻ), യൂസുഫലി വലിയോറ (കൺവീനർ) സപ്ലിമെന്റ് കമ്മറ്റി: പറങ്ങോടത്

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

നോട്ടീസ് ബോർഡ് സമർപ്പിച്ചു

വലിയോറ :പരപ്പിൽപാറ  പി.വൈ.എസ്. പരപ്പിൽപാറ ക്ലബ്ബിന്റെ പതിമൂന്നാം വാർഷിക സമ്മാനമായി വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിന് നോട്ടീസ് ബോർഡ് സമർപ്പിച്ചു ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ എ.കെ.എസ്  തങ്ങൾമാഷ് സുബൈർ മാഷ് ജയപ്രകാശ്മാഷ് സമീർമാഷ് ജലീൽമാഷ് ക്ലബ് പ്രസിഡന്റ് അസീസ് കൈപ്രൻ ജനറൽ സെക്രട്ടറി സഹീർ അബാസ് നടക്കൽ മറ്റുഭാരവാഹികളായ അലിഅക്ബർ എകെ എ.കെ.എം.ഷറഫ് റാഫിപള്ളു ജംഷീർ ഇകെ എന്നിവർ പങ്കെടുത്തു. വാർഷിക ഉപഹാരമായി സ്കൂൾ ലൈബ്രററി വിപുലീകരണത്തിനാവശ്യമായ ഫണ്ടും നൽകിയിരുന്നു...

ഇനി A.T.M സെന്ററീൽ കാർഡ് ഇടുന്നത് പുതിയ രീതിയിൽ

രാജ്യത്തെ എ ട്ടി എമ്മുകളെല്ലാം ചിപ്പ് ഇനാബ്ല്ട് കാർഡുകൾ റീഡ് ചെയ്തു തുടങ്ങി എന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. ആയതിനാൽ എ ട്ടി എം കാർഡുകൾ മെഷീനിൽ ഇൻസേർട്ട് ചെയ്താൽ ഇനി മുതൽ കാർഡ് ; പണം ലഭിക്കുന്നതു വരെ അലെങ്കിൽ ട്രാൻസാക്ക് ഷൻ അവസാനിക്കുന്നത് വരെ അതിൽ തങ്ങി നിൽക്കും. ചിപ്പ് റീഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് കാർഡ് മെഷീനിൽ തന്നെ തങ്ങി നിൽക്കുന്നത് . ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കാർഡ് മെഷീനിൽ കുടുങ്ങി എന്ന് തെറ്റി ധരിച്ച് അത് വലിച്ചെടുക്കുകയോ, ബാങ്കിൽ പരാതിപ്പെടുകയാ ചെയ്യരുത് . ട്രാൻസാക്ഷൻ അവസാനിച്ചാൽ മെഷീൻ തന്നെ കാർഡ്‌ തിരികെ നൽകും. അറിയാത്തവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

വോളിബോൾ ഫെഡ്‌ലൈറ്റ് ട്യുർലമെന്റിൽ വി വി സി വലിയോറ രണ്ടാംസ്ഥാനം കരസ്ഥമാക്കി,

വലിയോറ :ഇന്നലെ തിരൂരിൽ നടന്ന വോളിബോൾ ഫെഡ്‌ലൈറ്റ് ട്യുർലമെന്റിൽ വി വി സി വലിയോറ രണ്ടാംസ്ഥാനം കരസ്ഥമാക്കി, മത്സരത്തിലെ ബെസ്റ്റ് പ്ലെയറായി വി വി സി യുടെ  ബദറുൽ മുനീറിനെയും അറ്റാക്കറായി വി വി സി യുടെ ഇoയാസിനെയും തിരഞ്ഞെടുത്തു

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പുലര്‍ച്ചെ നാലു മണി: ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവും വേഗത കൂടിയ സമയം

↪ഇന്റര്‍നെറ്റിന്റെ വേഗത എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ചില സമയങ്ങളില്‍ ഇന്റര്‍നെറ്റില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്നും തോന്നിപ്പോവും. മറ്റു ചില സമയങ്ങളിലോ, അതിന്റെ വേഗതയില്‍ നമ്മള്‍ ലയിച്ചുപോവും. ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്ന സമയത്തെപ്പറ്റി ഒരു പഠനം പുറത്തുവന്നിരിക്കുകയാണിപ്പോള്‍.പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് ഏറ്റവും വേഗത ലഭിക്കുന്നത്. രാത്രി പത്തു മണിക്കുള്ള വേഗതയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്.ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്തെ 20 നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. പുലര്‍ച്ചെ നാലു മണിക്ക് 16.8 എം.ബി.പി.എസ് സ്പീഡിലാണ് നെറ്റ് ലഭിക്കുന്നത്. രാത്രി പത്തു മണിക്കാവട്ടേ, 3.7 എം.ബി.പി.എസ് മാത്രം. ⏹ *കൊടും തണുപ്പിന്റെ പിടിയില്‍ അമേരിക്ക;ഏതുനിമിഷവും ഐസാകുന്ന അവസ്ഥയില്‍ ഷിക്കാഗോ* ↪കൊടുംതണുപ്പിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് അമേരിക്ക. അതിശൈത്യത്തെ അതിജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ ആണ് കാര്യങ്ങള്‍ പോകുന്നത്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

E അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു*

* വേങ്ങര: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷൻ കേന്ദ്ര സംസ്ഥാന മന്ത്രിസഭയിലെ അംഗവും കാൽ പതിറ്റാണ്ടുകാലം നിയമസഭയിലും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അഭിമാനകരമായ നിലനിൽപിന് പൊരുതിയ ജന നായകനായ മർഹൂം ഇ അഹമ്മദ് സാഹിബിന് വേങ്ങര e അഹമ്മദ് സാഹിബ് സാംസ്കാരിക വേദി അനുസ്മരിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്.  ശരീഫ് കുറ്റൂർ  ഉദ്ഘാടനം ചെയ്തു    അസീസ് പഞ്ചി ളി അധ്യക്ഷതവഹിച്ചു. വേങ്ങര ഗോപി.  കല്ലായി ബഷീർ   സിദ്ധീഖ് വികെ പടി    എ കെ ഷാഹുൽ പാലാണി    കെ ടി സിദ്ധീഖ് മരക്കാർ  പുള്ളാട്ട് ബാവ ഷാഹുൽഹമീദ് m ഹക്കീം ടി    അഫ്സൽ ചെമ്മല    ജുനൈദ് എകെ      ഷാഹിദ് പി ശരീഫ് പൊട്ടിക്കല്ല് എന്നിവർ സംസാരിച്ചു...

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്