ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പുലര്‍ച്ചെ നാലു മണി: ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് ഏറ്റവും വേഗത കൂടിയ സമയം

↪ഇന്റര്‍നെറ്റിന്റെ വേഗത എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ചില സമയങ്ങളില്‍ ഇന്റര്‍നെറ്റില്‍ കയറാതിരിക്കുന്നതാണ് നല്ലതെന്നും തോന്നിപ്പോവും. മറ്റു ചില സമയങ്ങളിലോ, അതിന്റെ വേഗതയില്‍ നമ്മള്‍ ലയിച്ചുപോവും. ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഇന്റര്‍നെറ്റ് ലഭിക്കുന്ന സമയത്തെപ്പറ്റി ഒരു പഠനം പുറത്തുവന്നിരിക്കുകയാണിപ്പോള്‍.പുലര്‍ച്ചെ നാലു മണിക്കും അഞ്ചു മണിക്കും ഇടയിലാണ് ഏറ്റവും വേഗത ലഭിക്കുന്നത്. രാത്രി പത്തു മണിക്കുള്ള വേഗതയേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്.ഓപ്പണ്‍ സിഗ്നല്‍ എന്ന സ്ഥാപനമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. രാജ്യത്തെ 20 നഗരങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. പുലര്‍ച്ചെ നാലു മണിക്ക് 16.8 എം.ബി.പി.എസ് സ്പീഡിലാണ് നെറ്റ് ലഭിക്കുന്നത്. രാത്രി പത്തു മണിക്കാവട്ടേ, 3.7 എം.ബി.പി.എസ് മാത്രം. ⏹ *കൊടും തണുപ്പിന്റെ പിടിയില്‍ അമേരിക്ക;ഏതുനിമിഷവും ഐസാകുന്ന അവസ്ഥയില്‍ ഷിക്കാഗോ* ↪കൊടുംതണുപ്പിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് അമേരിക്ക. അതിശൈത്യത്തെ അതിജീവിക്കാന്‍ കഴിയാത്ത വിധത്തില്‍ ആണ് കാര്യങ്ങള്‍ പോകുന്നത്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

E അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു*

* വേങ്ങര: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷൻ കേന്ദ്ര സംസ്ഥാന മന്ത്രിസഭയിലെ അംഗവും കാൽ പതിറ്റാണ്ടുകാലം നിയമസഭയിലും ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ അഭിമാനകരമായ നിലനിൽപിന് പൊരുതിയ ജന നായകനായ മർഹൂം ഇ അഹമ്മദ് സാഹിബിന് വേങ്ങര e അഹമ്മദ് സാഹിബ് സാംസ്കാരിക വേദി അനുസ്മരിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട്.  ശരീഫ് കുറ്റൂർ  ഉദ്ഘാടനം ചെയ്തു    അസീസ് പഞ്ചി ളി അധ്യക്ഷതവഹിച്ചു. വേങ്ങര ഗോപി.  കല്ലായി ബഷീർ   സിദ്ധീഖ് വികെ പടി    എ കെ ഷാഹുൽ പാലാണി    കെ ടി സിദ്ധീഖ് മരക്കാർ  പുള്ളാട്ട് ബാവ ഷാഹുൽഹമീദ് m ഹക്കീം ടി    അഫ്സൽ ചെമ്മല    ജുനൈദ് എകെ      ഷാഹിദ് പി ശരീഫ് പൊട്ടിക്കല്ല് എന്നിവർ സംസാരിച്ചു...

സംസ്ഥാന ബജറ്റ്;മലപ്പുറം ജില്ലയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല

മലപ്പുറം :  സംസ്ഥാന ബജറ്റിൽ ജില്ലയ്ക്ക് നിരാശ. മലപ്പുറത്തിനായി വൻകിട പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ പദ്ധതികൾക്കും വേണ്ടത്ര പണം വകയിരുത്തിയിട്ടില്ലെന്ന് വിമർശനമുണ്ട്. എന്നാൽ, വിദ്യാഭ്യാസമേഖലയിൽ ജില്ലയ്ക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളായ കാലിക്കറ്റ് സർവകലാശാലയ്ക്ക് 25 കോടിയും മലയാള സർവകലാശാലയ്ക്ക് ഒമ്പതുകോടിയും അനുവദിച്ചു. കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി ന്യൂനപക്ഷ പഠനഗവേഷണത്തിന് കേന്ദ്രം സ്ഥാപിക്കാനും നിർദേശമുണ്ട്. കോളേജ് കെട്ടിടനിർമാണത്തിനും സ്കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വിവിധ മണ്ഡലങ്ങളിൽ തുക അനുവദിച്ചിട്ടുണ്ട്. സ്പീക്കറുടെ മണ്ഡലമായ പൊന്നാനിക്കാണ് കൂടുതൽ നേട്ടം. സ്പൈസസ് റൂട്ട് പദ്ധതിയിലേക്ക് പൊന്നാനിയേയും ഉൾപ്പെടുത്തി. അന്താരാഷ്ട്ര നിലവാരമുള്ള ഓട്ടിസം പാർക്കും പൊന്നാനിയിൽ സ്ഥാപിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പുതുപൊന്നാനി ഫിഷ് ലാൻഡിങ്‌ സെന്ററിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപയും അനുവദിച്ചു. ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന മലപ്പുറം കാൻസർ സെന്റർ, എയർപോർട്ട് ജങ്ഷനിൽ മേൽപ്പാലം, ചാലിയാർ

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

കേരള ബജറ്റ് 2019 ഒറ്റനോട്ടത്തിൽ

പമ്പയിൽ ഒരു കോടി ലിറ്ററിന്‍റെ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് 👉 പ്ലാസ്റ്റിക്, ഇ വേസ്റ്റ് സംസ്കരണത്തിന് വിപുലമായ പദ്ധതികൾ 👉 2019-20 വർഷത്തിൽ ലോട്ടറി വരുമാനം 11,863 രൂപയായി ഉയരും 👉 ശുചിത്വ മിഷന് 260 കോടി 👉 തൊഴിലുറപ്പ് തൊഴിലാളികൾക്ക് 260 കോടി 👉 മലബാർ കാൻസർ സെന്‍ററിന് 35 കോടി 👉 ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് 2,654 കോടി 👉 ഗ്രാമപഞ്ചായത്തുകൾക്ക് 6,384 കോടി 👉 കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് പുതിയ ഫ്ലൈഓവർ 👉 പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 147.75 കോടി 👉 തിരുവനന്തപുരം ആർസിസിക്ക് 73 കോടി 👉 വയനാട്-ബന്ദിപ്പൂർ ആകാശപ്പാതയുടെ പകുതി നിർമാണ ചെലവ് സംസ്ഥാനം വഹിക്കും 👉 ശബരിമല വരുമാനത്തിൽ ഒരു രൂപ പോലും സർക്കാർ എടുക്കുന്നില്ല 👉 കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് 1,000 കോടി 👉 ആരോഗ്യ, വിദ്യാഭ്യാസ മേഖലയ്ക്കായി 4,000 കോടി വകയിരുത്തും 👉 അഞ്ച് വർഷംകൊണ്ട് ക്ഷേമപെൻഷൻ 1,500 രൂപയാക്കുക എന്നത് ലക്ഷ്യം 👉 മലയാളം സർവകലാശാലയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കും 👉 ശബരിമല റോഡ് വികസനത്തിന് 200 കോടി 👉 പൊതുവിദ്യാഭ്യാസത്തിന് 992 കോടി 👉 കൊച്ചിൻ, മലബാർ ദേവസ്വം ബ

കേരള ബജറ്റ് 2019: വില കൂടുന്നവ

കേരള ബജറ്റ് 2019: വില കൂടുന്നവ 18 ശതമാനം ജിഎസ്ടി കൂടാതെ ഇനി പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരും തിരുവനന്തപുരം:കേരള ബജറ്റില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും വില കൂടിയേക്കും.  ജിഎസ്ടി കൂടാതെ രണ്ട് വര്‍ഷത്തേക്ക് കൂടി പ്രളയസെസ് ചുമത്താനാണ് കേരളത്തിന് ജിഎസ്ടി കൗണ്‍സില്‍ അനുവാദം നല്‍കിയിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ 2021 മാര്‍ച്ച് 31 വരെ പുതിയ നികുതി നിരക്കുകള്‍ ബാധകമാണ്.  അടുത്ത ഒരു വര്‍ഷത്തേക്ക് പ്രളയസെസ് പ്രഖ്യാപിക്കും എന്നാണ് പൊതുവില്‍ കരുതിയതെങ്കിലും രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ് പ്രഖ്യാപിച്ചത്.  വിവിധ നികുതികളുടെ ക്രമീകരണവും പ്രളയസെസും നടപ്പാക്കുന്നത് വഴി വില കൂടാന്‍ സാധ്യതയുള്ള ഉത്പന്നങ്ങള്‍ താഴെ പറയുന്നവയാണ്.  *സ്വര്‍ണം* *വെള്ളി* *മൊബൈല്‍ ഫോണ്‍* *കംപ്യൂട്ടര്‍* *ഫ്രിഡ്ജ്* *സിമന്‍റ്* *ഗ്രാനൈറ്റ്* *പെയിന്‍റ്* *ടൂത്ത് പേസ്റ്റ്* *പ്ലൈവുഡ്* *മാര്‍ബിള്‍* *ഇരുചക്രവാഹനങ്ങള്‍* *സോപ്പ്* *ചോക്ലേറ്റ്* *ടിവി* *എക്കണോമിക് ക്ലാസിലെ വിമാനയാത്ര* *റെയില്‍വേ ചരക്കുഗതാഗതം

ബജറ്റ് അവതരണം 2019

20 മുതല്‍ 50 ലക്ഷം വരുമാനമുള്ളവര്‍ക്ക് ആറുശതമാനം സേവന നികുതി സ്വര്‍ണം, എസി, ഫ്രിഡ്ജ്, സിഗരറ്റ്, കമ്പ്യൂട്ടര്‍ നോട്ട് ബുക്ക്, ബൈക്കുകള്‍, കണ്ണട, ടിവി , സ്‌കൂള്‍ ബാഗ് തുടങ്ങിയവക്കും വിലകൂടും സിമന്റ്, സിറാമിക് ടൈല്‍, മാര്‍ബിള്‍, വെണ്ണ, നെയ്യ്, പാക്ക് ചെയ്ത ജ്യൂസ്, ടൂത്ത് പേസ്റ്റ്, സോപ്പ്, ഹെയര്‍ ഓയില്‍ എന്നിവക്ക് വിലകൂടും.. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലകൂടും റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി; 3000-5000 ച.അടി 4000 രൂപ, 5000-7500 ച.അടി 6000 രൂപ, 7500-10000 ച.അടി 8000 രൂപ. പതിനായിരം ച.അടി മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം. വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം വര്‍ധന ഇലക്ട്രിക് ഓട്ടോകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആദ്യ അഞ്ചു വര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവ്. മറ്റു ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനം ഇളവ്‌ പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന. ഇതുവഴി 200 കോടിയുടെ അധിക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്