ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര വെൽഫെയർ പാർട്ടി മാസ്ക് വിതരണ പ്രതിഷേധ മാർച്ച് നടത്തി*

വേങ്ങര :പൊടിശല്ല്യത്തിന് അറുതി വരുത്തുക.റോഡ് വികസന പണികൾ പൂർത്തിയാക്കുക ജലനിധി വർക്കുകൾ പൂർത്തിയാക്കുക.. എന്നീ ആ വ്യശ്യങ്ങൾ ഉന്നയിച്ചു  വേങ്ങര വെൽഫെയർ പാർട്ടി മാസ്ക് വിതരണ പ്രതിഷേധ മാർച്ച് നടത്തി *

തിരൂർ ഓവർ ബ്രിഡ്ജിൽ പെട്ടെന്ന് വൻകുഴിരൂപപ്പെട്ടു

 തിരൂർ :മലപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന തിരൂർ സിറ്റി ജംഗ്ഷനിലെ റയിൽവേ മേൽപ്പാലം തകർന്നു. ഒഴിവായത് വൻ ദുരന്തം .നിറയെ യാത്രക്കാരുമായി യാത്രാ ബസ് കടന്നു പോയ ഉടനെയാണ് പഴയ പാലം തകർന്നത് .പോലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്തെത്തി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു.ഇതിന്റെ മുകളിലൂടെയാണ് വാട്ടർ അതോറിറ്റി പൈപ്പ് പോകുന്നത്. ഇത് ലീക്കായി ദിവസവും വെള്ളം ഒഴുകിയതും  അപകടത്തിന് ആക്കം കൂട്ടി. പുതിയ പാലം റയിൽവേ പണി കഴിഞ്ഞ് ഏൽപിച്ചിട്ട് വർഷത്തോളമായെങ്കിലും പൊതുമരാമത്ത് ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്. ഇതിലേറെ അപകട ഭീതിയിലാണ്  താഴെപ്പാലം പാലവും .മൂന്ന് പുതിയ പാലങ്ങളാണ് അധികൃത അനാസ്ഥയിൽ തൂണിൽ തുടരുന്നത്.ഗതാഗതം പൂർണമായി നിരോധിച്ചു

KNA ഖാദർ MLA ഉപഹാരങ്ങൾ സമ്മാനിച്ചു

വേങ്ങര :KMHSS കുറ്റൂർ നോർത്തിലെ ദേശീയ-  സംസ്ഥാന ഗെയിംസ് മത്സരങ്ങളിൽ (ഫുട്ബോൾ, ബെയ്സ് ബോൾ, സോഫ്റ്റ് ബോൾ, ക്രിക്കറ്റ് ) മികവ് തെളിയിച്ച കായിക പ്രതിഭകൾക്കും, പിന്നിൽ പ്രവർത്തിച്ച കായിക അദ്ധ്യാപകർക്കും,  സ്കൂളിൽ നടന്ന വേങ്ങര സബ് ജില്ലാ ശാസത്ര മേളയിൽ മികച്ച സേവനം കാഴ്ച്ച വെച്ച കുറ്റൂർ നോർത്തിലെ ക്ലബ്ബുകൾക്കുമുള്ള ഉപഹാര സമർപ്പണം അഡ്വ.KNA ഖാദർ MLA നിർവ്വഹിച്ചു 

ദളിത്‌ കോൺഗ്രസ് യോഗം ചേർന്നു

വേങ്ങര: സംസ്ഥാനത്ത് ദളിത്‌ പീഡനം വർധിക്കുന്നതായി ഭാരതീയ ദളിത്‌ കോൺഗ്രസ് ബ്ലോക്ക്കമ്മിറ്റി. പിന്നാക്കവിഭാഗങ്ങളുടെ സംവരണാവകാശങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരേ 31-ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിലേക്കും ഉപവാസത്തിലേക്കും 100 പ്രതിനിധികളെ അയയ്ക്കാനും യോഗം തീരുമാനിച്ചു. സോമൻ ഗാന്ധിക്കുന്ന് ഉദ്ഘാടനംചെയ്തു. സി.എം. സദാനന്ദൻ അധ്യക്ഷനായി. ഒ.കെ. വേലായുധൻ, എം. സുരേഷ്, കെ.പി. ചെള്ളി, പി. ബാലൻ, എ.പി. വേലായുധൻ, പി. അനിൽകുമാർ, എം.കെ. നാരായണൻ എന്നിവർ പ്രസംഗിച്ചു.

ജൈവപച്ചക്കറി വിളവെടുപ്പ് എടുത്തു

ഊരകം: ജവഹർ നവോദയ വിദ്യാലയത്തിൽ കൃഷിഭവന്റെ സഹായത്തോടെ സീഡ് ക്ലബ്ബ് നടത്തിയ ജൈവപച്ചക്കറി വിളവെടുത്തു. പത്തുസെന്റ് സ്ഥലത്ത് ഇരുന്നൂറോളം ഗ്രോബാഗുകളിലായാണ് കാബേജ്, കോളിഫ്ലവർ, പയർ, വെണ്ട, ചീര, തക്കാളി, വഴുതിന തുടങ്ങിയവ കൃഷി ചെയ്തത്. കുട്ടികൾ തയ്യാറാക്കിയ വളവും കീടനാശിനിയുമാണ് കൃഷിക്ക് ഉപയോഗിച്ചത്. സീഡ് കോർഡിനേറ്റർ പ്രേംകുമാർ നേതൃത്വംനൽകി.

കക്കാട്‌ ഹൈവേയിൽ വൈക്കോൽ കയറ്റിവന്ന ലോറി മറിഞ്ഞു

 കക്കാട്‌ ഹൈവേയിൽ വൈക്കോൽ കയറ്റിവന്ന ലോറി മറിഞ്ഞു അപകടത്തിൽ ഡ്രൈവറും ക്ലിനറും അത്ഭുതകരമായി രക്ഷപെട്ടു,ആളപായമില്ല

ദോസ്താന ആർട്സ്/സ്പോർട്സ് ക്ലബ് 4 5-ാം .വാർഷികം സാംസ്ക്കാരി കസമ്മേളനം -ബഹു-കെ.എൻ എ കാദർ എംഎൽഎ ഉത്ഘാടനം നിർവഹിച്ചു

കൊളപ്പുറം: ദോസ്താന ആർട്സ്/സ്പോർട്സ് ക്ലബ് 4 5-ാം .വാർഷികം സാംസ്ക്കാരി കസമ്മേളനം -ബഹു-കെ.എൻ എ കാദർ എംഎൽഎ ഉത്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു ഷാജി ചാനത്ത് സ്വാഗതം പറഞ്ഞു എൻ വൈകെ പ്രതിനിധി - റിയാസ് കല്ലർ ഇസ്മായിൽ പൂങ്ങാടൻ.റഷീദ്' പി കെ റഷീദ് കല്ലൻ.രവികുമാർ. ആശംസ പ്രസംഗം നടത്തി. രാവിലെ. 10 മണിക്ക് അങ്കനവാടി കലോത്സവവുംരാത്രി 8.30 ന് ശേഷം.നാടകവും ഗാനമേളയുംഅവതരിപ്പിച്ചു: അഷ്റഫ് ഷാരത്ത് നന്ദി പറഞ്ഞു

വേങ്ങര നിയോജക മണ്ഡലം പറപ്പൂർ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉത്ഘാടനം ചെയ്തു

വേങ്ങര നിയോജക മണ്ഡലം പറപ്പൂർ പഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റലിൽ പുതുതായി നിർമ്മിച്ച കെട്ടിടം കേരള നിയമസഭാസ്പീക്കർ ബഹു ശ്രീ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു വേങ്ങര എംഎൽഎ  കെ എൻ എ ഖാദർ അധ്യക്ഷതവഹിച്ചു

വേങ്ങരയില്നിന്നുള്ള പത്രവാർത്തകൾ

വേങ്ങര ടൗണിലെ 'പൊടിശല്യം വ്യാപാരി പ്രതിനിധികൾ MLAയെ കണ്ടു

വേങ്ങര ടൗണിലെ 'പൊടി' ശല്യത്തിന് ഉടൻ പരിഹാരം കാണുന്നതിന് വേണ്ടി ,വ്യാപാരി നേതാക്കളായ യൂണിറ്റ് സെക്രട്ടറി അസീസ് ഹാജി , മണ്ഡലം സെക്രട്ടറി സൈനുദ്ദീൻ ഹാജി ,യൂത്ത് വിംഗ് പ്രസിഡൻറ് യാസർ അറഫാത്ത് , സ്ഥലം MLA  KNA ഖാദർ സാഹിബുമായി ചർച്ച നടത്തി. വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പൊടി ശല്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനെ സ്വീകരിക്കുമെന്ന് സംഘത്തിന് എം എൽ എ ഉറപ്പ് നൽകി

ISM സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വേങ്ങര മണ്ഡലം ഡോക്യുമെന്ററി പ്രദർശഞങ്ങൾ സംഘടിപ്പിച്ചു

വേങ്ങര:കരുതാം കൈകോർക്കാം ലഹരിക്കെതിരെ ISM സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വേങ്ങര മണ്ഡലം ഡോക്യുമെന്ററി പ്രദർശന ഉത്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് ISM സംസ്ഥാന സെക്രട്ടറി നൗഫൽ മാഷ് വലിയോറ മുതലമാട്ടിൽ നിർവഹിച്ചു. വേങ്ങരയിലെ വിവിധകേന്ദ്രങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം  സംഘടിപ്പിക്കും

വീടിന് ശിലാസ്ഥാന കർമം നിർവഹിച്ചു

വലിയോറ: കേരള സർക്കാറിന്റെ പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സർക്കാറും പുതുപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്കും ചേർന്ന് ഹോം കെയർ പദ്ധതി പ്രകാരം വേങ്ങര പഞ്ചായത്തിലെ 14-ാം വാർഡിൽ കുണ്ടൂർ ചോലക്കൽ കാളിക്ക് വീടിന് ശിലാസ്ഥാപനം സഹകരണ വകുപ്പ് അസി. രജിസ്ട്രാർ   സു രേ ന്ദ്രൻ ചെമ്പ്ര നിർവ്വഹിച്ചു ചടങ്ങിൽ ബേങ്ക് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി

പ്രളയ ദുരിതർക്ക് കൈത്താങ്ങായി വേങ്ങര വ്യാപാരിവ്യവസായി ഏകോപനസമിതി

* * വേങ്ങര:പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് തീരുമാനിച്ച പ്രശസ്ത വീടിൻറെ നിർമ്മാണ പ്രവർത്തി കുറ്റിയടിക്കൽ കർമ്മം പറപ്പൂർ ഇല്ലിപ്പിലാക്കൽ ഇന്ന് 9:45 ന് (കുറുകുളം) നിർമാണ സ്ഥലത്ത് വെച്ച് പറപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് വി കെ കുഞ്ഞാലൻക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ വെച്ച് വ്യാപാരി-വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ശ്രീ പി കുഞ്ഞാഹു ഹാജി നിർവ്വഹിക്കുന്നു വേങ്ങര ഊരകം പറപ്പൂർ എന്നീ പഞ്ചായത്തിൽ നിന്ന് 13 അപേക്ഷകരിൽനിന്ന് അർഹതപ്പെട്ടവരിൽന്ന്  തിരഞ്ഞടുത്ത ഒരാൾക്ക്  വീട് നിർമ്മിക്കുന്നത് നാലുമാസത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു . മണ്ഡലം ജന:സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി. യൂണിറ്റ് ജന:സെക്രട്ടറി അസീസ് ഹാജി പ്രസിഡന്റ് AK കുഞ്ഞീതുട്ടി ഹാജി.ട്രഷറർ മൊയ്തീൻ. വൈസ് പ്രസിഡൻറ് പ്രസിഡണ്ട് കെ ആർ കുഞ്ഞുമുഹമ്മദ്. എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു..

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

പറപ്പൂർ പഞ്ചായത്തിലെ നിരവതി പ്രവർത്തികളുടെ ഉത്ഘാടനങ്ങൾ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും

വേങ്ങര: പറപ്പൂർ പഞ്ചായത്ത് ഓഫീസ് കോൺഫ്രൻസ് ഹാളിന്റെ ഉദ്ഘാടനവും പുതിയ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കലും, ഇല്ലിപിലാക്കലിൽ പുതുതായി നിർമ്മിച്ച ആയുർവേദ ഡിസ്പെൻസറി കെട്ടിടോദ്ഘാടനവും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഞായറാഴ്ച നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറങ്ങോടത്ത് മുഹമ്മദ് കുട്ടി, വാർഡംഗം എ.പി.ഹമീദ്, സിക്രട്ടറി എം.ജെ റാഡ്, ഡോ: സിന്ധു ലത എന്നിവർ വേങ്ങര പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോൺഫ്രൻസ് ഹാൾ ഉദ്ഘാടനവും ഓഫീസ് പ്രവർത്തനമാരംഭിക്കലും 3.30 ന് ഓഫീസ് പരിസരത്തും, ഡിസ്പെൻസറി ഉദ്ഘാടനം ഇല്ലിപ്പിലാക്കലിൽ 5 മണിക്കും നടക്കും ഇരു പരിപാടിയിലും കെ.എൻ.എ.ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചും, ഇല്ലിപ്പിലാക്കലിലെ ഡിസ്പെൻസറി ഉദ്ഘാടന വേദിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം - പി.മുഖ്യാതിഥി ആയിരിക്കും.ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ, സാ മൂഹ്യ, സാംസ്കാരിക പ്രവർത്തകർ സംബന്ധിക്കും -

കോ ഓപ്പറേറ്റീവ് കോളേജ് കായിക മേളയിൽ പരപ്പനങ്ങാടി യുടെ മുന്നേറ്റം.

വേങ്ങര :  കോ ഓപ്പറേറ്റീവ് കോളേജ് കായിക മേളയിൽ പരപ്പനങ്ങാടി യുടെ മുന്നേറ്റം. 91 പോയിന്റാണ് പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിന് ലഭിച്ചത് 31പോയിന്റ് നേടി മലബാര്‍ കോപ്പറേറ്റീവ് രണ്ടാം സ്ഥാനത്തും 30 പോയിന്റ് ഫറോഖ് കോ ഓപ്പറേറ്റീവ് കേളേജാണ് മൂന്നാം സ്ഥാനത്തുള്ളത് മത്സരഫലങ്ങൾ : ഒന്ന് രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ വോളിബോൾ: ഫറോഖ് കോ ഓപ്പറേറ്റീവ് കോളേജ്  പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കേളേജ് ഫുട്ബോൾ: പരപ്പനങ്ങാടി , മലപ്പുറം  ലോങ്ങ് ജംമ്പ് (ആൺ) : ഹബീബ് റഹ്മാന്‍ (പരപ്പനങ്ങാടി ),സിവി റിയാസ് (മലബാര്‍ പരപ്പനങ്ങാടി ),വി പി സാലിഹ് (ഫറോഖ്) പെൺ: സാഹിന (പരപ്പനങ്ങാടി ),രോഹിണി (നിലമ്പൂര്),തുല്യ (ഫറോഖ്). ജാവലിംങ്ങ് ത്രോ (ആൺ) പ്രണവ് (പരപ്പനങ്ങാടി ),ജിതിൻ രാജ് (ഫറോഖ്) രാഹുൽ (തിരൂര്) പെൺ: വൈഷ്ണവി (പരപ്പനങ്ങാടി ),നിഹാല (ഫറോഖ്) ഇർഫാന (വേങ്ങര ) ട്രിപ്പിൾ ജംമ്പ് : അഭിമന്യൂ (നിലമ്പൂര്), മുഹമ്മദ് സിയാസ് (പരപ്പനങ്ങാടി ),രാഹുൽ (തിരൂര്). ഷോർട് പുട്ട് (ആൺ) കെ റമീഷ് (ഫറോഖ്), അന്ജു വിശ്വനാഥൻ (പരപ്പനങ്ങാടി ), മുഹമ്മദ് റഫീഖ് (നിലമ്പൂര്).പെൺ : വൈശാവി എം ജി(പരപ്പനങ്ങാടി )എ പി ഇർഫാ

വേങ്ങരയിൽനിന്നുള്ള പത്രവാർത്ത

കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കി

H കൊടുവള്ളി എം.എല്‍.എ. കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് എതിര്‍സ്ഥാര്‍ഥി എം.എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന ഡോക്യുമെന്ററി നിര്‍മിച്ച് പ്രചരണം നടത്തിയെന്ന പരാതിയിലാണ് കോടതി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്.  കൊടുവള്ളി സ്വദേശികളായ കെ.പി. മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(17/1/2019)

വേങ്ങര നിയോജക മണ്ഡലം വേങ്ങര ഒതുക്കുങ്ങൽ കുഴിപ്പുറം ആട്ടീരി കോട്ടക്കൽ പിഡബ്ല്യുഡി റോഡ് പുനരുദ്ധാരണ പ്രവർത്തിക്ക് 59,21,274  ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായി വേങ്ങര എംഎൽഎ Adv: KNAഖാദർ സാഹിബ് അറിയിച്ചു

ഇരിങ്ങല്ലൂർ PHC ഉടൻ പുതുക്കി പണിയണമെന്ന് ആവിശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

വേങ്ങര: പറപ്പൂർ പഞ്ചായത്തിലെ  ഇരിങ്ങല്ലൂർ PHC ഉടൻ പുതുക്കി പണിയണമെന്ന് അഭ്യാത്ഥിച്ചു കൊണ്ട് പാലാണി, കട്ടക്കൽ ബ്രാഞ്ചു  കമ്മറ്റികൾ സംയുക്തമായി ആരോഗ്യ മന്ത്രി സഖാവ് K Kശൈലജ ടീച്ചർക്ക് നിവേദനം നൽകി 

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

മികച്ച നിയമ സഭാ സാമാജികനുള്ളവർക്കല രാധാ കൃഷ്ണൻ പുരസ്കാരത്തിന് അർഹനായ KNA .ഖാദർ MLA യ്ക്ക് പൊന്നാട അണിയിച്ച് ആദരിച്ചു

അത്തിപ്പറ്റ ഉസ്താദ് അനുസ്മരണം ഇന്ന് വേങ്ങരയില്‍ 

വേങ്ങര : വേങ്ങര മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി സംഘടിപ്പിക്കുന്ന  അത്തിപ്പറ്റ ഉസ്താദ്  അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് വൈകുന്നേരം 6.30 ന് വേങ്ങര എ.പി.എച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും  പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.  എസ്.കെ. എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഉസ്താദ് റഹ്മത്തുള്ള ഖാസിമി മുത്തേടം, ഉസ്താദ് വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്