ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

PPTMYHS ചേറൂർ സ്കൂളിൽ ചെങ്ങായി ചെപ്പ് പദ്ധതിക്ക് തുടക്കം

വേങ്ങര:പി.പി.ടി.എം വൈ. എച്ച് എസ് ചേറൂർ ചെങ്ങായി ചെപ്പ് പദ്ധതിയുടെ ഭാഗമായി തെരുവോരം സന്നദ്ധ സംഘടനയുമായി സഹകരിച്ച് പാണക്കാട് പൂക്കോയ തങ്ങൾ യതീംഖാന സ്കൂൾ ചേറൂരിൽ നിന്ന്  ശേഖരിച്ച ഭക്ഷണം , തെരുവിൽ കഴിയുന്ന അശരണർക്ക് എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി, ബഷീർ ചാലിൽ (ആൾ കേരള വീൽചെയർ റൈറ്റ്സ് അസോസിയേഷൻ  ഭാരവാഹി) ഉൽഘാടനം ചെയ്‌തു പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണം, കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ തെരുവിൽ കഴിയുന്നവർക്ക് വിദ്യാർത്ഥികൾ വിതരണം ചെയ്തു ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് പറങ്ങോടത്ത്, പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്,കോർഡിനേറ്റർ അബൂബക്കർ പുളിക്കൽ , ബാബു, കെ.യു , ഫാറൂക് സി.എച്ച് , മോനച്ചൻ, ടി.പി ശശികുമാർ, കെ പി സുധീർ  തെരുവോരം, അയ്യൂബ് എ കെ സ്റ്റാഫ് സെക്രട്ടറി,കെ അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി.

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ

 പ്രോ വോളിബോൾ ലീഗിനായി കാലിക്കറ്റ് ഹീറോസും തയ്യാറായിക്കഴിഞ്ഞു

കോഴിക്കോട് ആസ്ഥാനമായ ബീക്കൺ ഇൻഫോടെക്കിന് കീഴിലുള്ള ബീക്കൺ സ്പോർട്സിൻറെ വോളിബോൾ ടീമാണ് കാലിക്കറ്റ് ഹീറോസ്. കേരള വനിതകൾ ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയാരവം മുഴക്കിയതിന് പിന്നാലെ പ്രോ വോളിബോൾ ലീഗിനായി കാലിക്കറ്റ് ഹീറോസും തയ്യാറായിക്കഴിഞ്ഞു. കാലിക്കറ്റ് ഹീറോസ് ആരാധകരുടെ കൂട്ടായ്മ ഞായറാഴ്ച കോഴിക്കോട് നടന്നു. ഇന്ത്യയുടെ മുൻതാരവും കാലിക്കറ്റ് ഹീറോസ് കോച്ചുമായ കിഷോർ കുമാർ, ടീമംഗങ്ങളായ സി കെ രതീഷ്, അജിത് ലാൽ, കേരള ക്യാപ്റ്റൻ ഫാത്തിമ റുക്സാന, ടീം ഉടമകളായ പി ടി സഫീർ, ടി കെ ജഷീർ,  വി കെ ഷംനാസ് , വോളിബോൾ കോച്ച് നാസർ തുടങ്ങിയവർ ചടങ്ങിന് ആവേശം പകർന്നു.

പരപ്പിൽ പാറ യുവജന സംഗം (PYS)13 വാർഷികാഘോഷ സാംസ്‌കാരിക സമ്മേളനത്തിനോടനുബന്ധിച്‌ ഘോഷയാത്രയും കലാവിരുന്നും സംഘടിപ്പിച്ചു

വലിയോറ:പരപ്പിൽ പാറ യുവജന സംഗം (PYS)13 വാർഷികാഘോഷ സാംസ്‌കാരിക സമ്മേളനത്തിനോടനുബന്ധിച്‌ ഘോഷയാത്രയും കലാവിരുന്നും സംഘടിപ്പിച്ചു  വൈകുന്നേരം 3;30 pm ന് പരപ്പിൽ പാറയിൽ നിന്നും നാസിക് ഡോളിന്റെയും ദഫ് മുട്ടിന്റെയും ഒപ്പനയുടെയും കോൽക്കളിയുടെയും അകമ്പടിയിൽ ഘോഷയാത്രയും  പരിപാടിയുടെ ഭാഗമായി പരപ്പിൽ പാറയിലെ കലാകാരൻമാരുടെ  കലാവിരുന്നും തുടർന്ന്  സാംസ്‌കാരിക  സമ്മേളനവും കർഷകരെ ആദരിക്കൽ ചടങ്ങും ഇമ്പമാർന്ന ഇശലിന്റെ ഈരടിയിൽ കാലിക്കറ്റ് മെഹ്ഫിൽ ബാന്റ് അണിയിച്ചൊരുക്കുന്ന മ്യൂസിക് നൈറ്റും അരങ്ങേറി

ജലനിധിക്ക് വേണ്ടി പൊളിച്ച റോഡ് റീടാറിങ്‌ നടത്തി

വേങ്ങര:ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകളുടെ റീടാറിങ് അവസാന ഘട്ടത്തിൽ. വേങ്ങര ഗ്രാമ പഞ്ചായത്തിലെ ജലനിധി കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച 18 ,19 വാർഡിലെ  ആര്യാ സർവീസ് റോഡ്  റീ ടാറിങ് - ന് ശേഷം പഞ്ചായത്ത് പ്രസിഡന്റ്  വി.കെ കുഞ്ഞാലൻ കുട്ടി  ഉൽഘാടനം ചെയ്ത് തുറന്ന് കൊടുത്തു.

വേങ്ങര ബ്ലോക്ക് തുല്യത കോഴ്‌സ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു

  വേങ്ങര: ബ്ലോക്ക് സാക്ഷരതാ മിഷന്റെ കീഴിൽ പത്താംതരം ഹയർ സെക്കന്ററി ക്ലാസ്സുകളുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ്  ചാക്കീരി അബ്ദുൽ ഹഖിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ഭരണഘടന ബോധ ബ്ലോരണ ക്ലാസ്സിന്വൈ ഇ കെ സുബൈർ മാസ്റ്റർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ബുഷ്റമജീദ്,.പി.പി ഹസ്സൻ,.ടി.കെ അബ്ദുറഹിം, .പി.വി.കെ ഹസീന ,റസിയ ചെമ്പകശ്ശേരി, ജില്ലാ കോഴ്സ് കൺവീനർ .കെ.കെ ഹംസ മാസ്റ്റർ, ലത്തീഫ് , പ്രേരക്മാരായ പി.ആബിദ വി.സ്മിത, വി.ഹേമലത, പി.ടി. ശ്രീദേവി എന്നിവർ പ്രസംഗിച്ചു. 

KNA ഖാദർ MLA റോഡ് ഉത്ഘാടനങ്ങൾ നിർവഹിച്ചു

വേങ്ങര എംഎൽഎ. Adv. KNAഖാദർ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആട്ടീരി കാച്ചടി പാറ തേക്കിൻ കോളനി റോഡ് ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിച്ചു  വേങ്ങര എംഎൽഎ. Adv. KNAഖാദർ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ചോലക്കുണ്ട് കുറ്റി അപ്ര മണ്ണാർ ഉണ്ട്  റോഡ് ഉദ്ഘാടനം കെഎൻഎ ഖാദർ സാഹിബ് നിർവഹിച്ചു 

പുഴച്ചാൽ എ.എൽ.പി. സ്‌കൂൾ ’ചാരിറ്റബിൾ ട്രസ്റ്റ്’ നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിന്റെ താക്കോൽ കെ.എൻ.എ. ഖാദർ എം.എൽ.എ. ഉടമസ്ഥന് കൈമാറി

വേങ്ങര: പുഴച്ചാൽ എ.എൽ.പി. സ്‌കൂൾ ’ചാരിറ്റബിൾ ട്രസ്റ്റ്’ നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിന്റെ താക്കോൽ കെ.എൻ.എ. ഖാദർ എം.എൽ.എ. ഉടമസ്ഥന് കൈമാറി. രണ്ട് കിടപ്പുമുറികളും ഭക്ഷണഹാളും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്ന വീട് പൂർണമായും പണികഴിച്ച് വീട്ടുപകരണങ്ങൾ ഉൾപ്പെടെയാണ് കൈമാറിയത്. കെട്ടിട നിർമാണത്തിന് ഏഴുലക്ഷം രൂപയോളം ചെലവായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുൽഹഖ് അധ്യക്ഷനായി. പറപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ്കുട്ടി, ബുഷ്‌റ മജീദ്, പി.കെ. അസ്‌ലു, ഐകാടൻ വേലായുധൻ, കെ.എ. റഹീം, എ.പി. ഹമീദ്, പി.വി.കെ. ഹസീന, വി.ആർ. ഭാവന, പ്രഥമാധ്യാപകൻ എം.ആർ. രഘു എന്നിവർ പ്രസംഗിച്ചു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവാർത്തകൾ

വേങ്ങരയിൽ ആദ്യമായി ഓഫ് റോഡ് വിസ്മയത്തിന് കൂരിയാട് സാക്ഷ്യം വഹിക്കുന്നു

Off rode challage 4×4 വേങ്ങര പ്രദേശത്ത് ആദ്യമായി ഓഫ് റോഡ് വിസ്മയത്തിന് വേങ്ങര കൂരിയാട് സാക്ഷ്യം വഹിക്കുകയാണ്. അരുണാചലിൽ നടന്ന ഒരു മത്സരത്തിനിടയിൽ അപകടം സംഭവിച്ച സുഹൃത്തിന്റെ ചികിത്സാ ആവശ്യാർത്ഥം ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി അദ്ധേഹത്തിന്റെ സുഹൃത്തുക്കൾ സംഘടിപ്പിക്കുന്ന "Off Road Jamboree" 13 - 01 - 19 (ഞായർ) വേങ്ങര  കൂരിയാട് NHവയലിൽ സംഘടിപ്പിക്കുന്നു

ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

* * വേങ്ങര:കുറ്റൂർ നോർത്ത് ഷറഫിയ്യ സാംസ്കാരിക കൂട്ടായ്മയും വേങ്ങര ജനമൈത്രി പോലീസും ചേർന്ന് കുറ്റൂർ നോർത്തിൽ സംഘടിപ്പിച്ച ലഹരി ബോധവൽക്കരണ ക്ലാസും ഉപഭോക്തൃ പഠന ക്ലാസും വേങ്ങര അസി.എസ്.ഐ ശ്രീ വിജയൻ ഉദ്ഘാടനം ചെയ്തു. ഷറഫിയ്യ പ്രസിഡന്റ് കെ.ടി.ആലസ്സൻ കുട്ടി അദ്ധ്യക്ഷനായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥൻ വിമുക്തി വിഭാഗത്തിലെ പി. ബിജു ലഹരി ബോധവൽക്കരണ ക്ലാസെടുത്തു. വാർഡ് മെമ്പർ ഹസീന ഫസൽ മുഖ്യാതിഥിയായിരുന്നു. ജില്ലാ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ടി.ടി.അബദുൽ റഷീദ് ഉപഭോക്തൃ അവകാശങ്ങൾ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഡോ.അബദു റസാഖ് സുല്ലമി,  , അബദുൽ ഹമീദ് കെ.എം, അസ്‌ലം കെ.പി.എം. അഷ്റഫ് കോയിസ്സൻ, നിഷാദ് കെ.പി., ഉണ്ണി മാസ്റ്റർ, ഗണേഷ് കെ.എം., വിനോദ് സി., അസ്ക്കർ കെ., സത്താർ കെ.വി., സിറാജ്.എ, വേണു വാപ്പാട്ട്, എന്നിവർ സംസാരിച്ചു. ദുർഗ്ഗാദാസ് കെ.പി.സ്വാഗതവും സാലിം.പി നന്ദിയും പറഞ്ഞു.

സൗജന്യ യോഗാ പരിശീലനം

കോട്ടയ്ക്കൽ: കേന്ദ്രസർക്കാരിന്റെ സൗജന്യ യോഗാ പരിശീലനത്തിന്റെ പുതിയ ബാച്ച് വൈദ്യരത്‌നം പി.എസ്. വാരിയർ ആയുർവ്വേദ കോളേജിൽ തിങ്കളാഴ്ച ആരംഭിക്കും. നാഷണൽ ആയുഷ് മിഷൻ വെൽനസ്സ് സെന്ററിലാണ് പരിശീലനം. ജീവിതശൈലീരോഗ നിയന്ത്രണത്തിനുള്ള പ്രകൃതി ചികിത്സയും സൗജന്യമായുണ്ടാകും. ബന്ധപ്പെടേണ്ട നമ്പർ: 9349047565, 9880641078.

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

ലഹരിമുക്ത ബോധവൽക്കരണ  ക്ലാസ്സ്‌ ഘടിപ്പിച്ചു  

വേങ്ങര :കുറ്റൂർ നോർത്ത് ഷറഫിയ സാംസ്കാരിക കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത ബോധവൽക്കരണ  ക്ലാസ്സ്‌ ഘടിപ്പിച്ചു  പരിപാടി വേങ്ങര ASI ഉത്ഘാടനം നിർവഹിച്ചു   ഇന്ന് 4 മണിക്ക് നടന്ന ചടങ്ങിൽ വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ: ബി.ഹരികുമാർ ക്ലാസിന്ന് നേതൃതം നൽകി . ചടങ്ങിൽ ട്രോമാകെയർ മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ: പ്രതീഷ് കുമാർ,വാർഡ് മെമ്പർ,മറ്റു പ്രമുഖർ പങ്കെടുത്ത ക്ലാസ്സ്‌ കേൾക്കുവാൻ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ,സാമൂഹ്യപ്രവർത്തകർ,നാട്ടുകാർ സന്നിതരായി

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ