11/01/2019

ലഹരിമുക്ത ബോധവൽക്കരണ  ക്ലാസ്സ്‌ ഘടിപ്പിച്ചു  


വേങ്ങര :കുറ്റൂർ നോർത്ത് ഷറഫിയ സാംസ്കാരിക കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ ലഹരിമുക്ത ബോധവൽക്കരണ  ക്ലാസ്സ്‌ ഘടിപ്പിച്ചു  പരിപാടി വേങ്ങര ASI ഉത്ഘാടനം നിർവഹിച്ചു
  ഇന്ന് 4 മണിക്ക് നടന്ന ചടങ്ങിൽ വിമുക്തിമിഷൻ ജില്ലാ കോഡിനേറ്റർ ശ്രീ: ബി.ഹരികുമാർ ക്ലാസിന്ന് നേതൃതം നൽകി . ചടങ്ങിൽ ട്രോമാകെയർ മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ: പ്രതീഷ് കുമാർ,വാർഡ് മെമ്പർ,മറ്റു പ്രമുഖർ പങ്കെടുത്ത ക്ലാസ്സ്‌ കേൾക്കുവാൻ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ,സാമൂഹ്യപ്രവർത്തകർ,നാട്ടുകാർ സന്നിതരായി

വേങ്ങര ബസ്റ്റാൻഡിൽ ബ്രേക്ക് പോയ ബസ് വേങ്ങര ബസ്സ്റ്റാൻഡിലെ പെട്ടിക്കട ഇടിച്ചുതകർത്തു


വേങ്ങര: നിയന്ത്രണം വിട്ട ബസ് പെട്ടിക്കടയിലേക്ക് ഇരച്ചുകയറി വേങ്ങര ബസ്‌സ്റ്റാന്റിലെ പെട്ടിക്കടയാണ് ബസ്‌ ഇടിച്ചു തകർത്തത് അപകടത്തിൽ  കച്ചവടക്കാരനും 2 വിദ്യാർത്ഥികളും അത്ഭുതകരമായി രക്ഷപ്പെട്ടു

ഇനി 2019 ൽ തരിശ് രഹിത വലിയോറ പാടം

 വേങ്ങര : ഇരുന്നൂറിൽകൂടുതൽ ഹെക്റ്ററുകളിൽ പരന്ന് കിടക്കുന്ന വലിയോറ പാടം പൂർണതോതിൽ കൃഷിയോഗ്യമായി.വേങ്ങര കൃഷിഓഫീസർ  ശ്രീ.മുഹമ്മദ്‌ നജീബ്,വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടർ. ശ്രീ.പ്രകാശ് പുത്തൻമഠത്തിൽ,പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കുഞ്ഞാലികുട്ടി സാഹിബ്‌ ,പാടശേഖര കമ്മിറ്റിഎന്നിവരുടെ ശ്രമഫമമായിയാണ് ലക്ഷ്യംകൈവരിച്ചത്

വേങ്ങരയിൽ നിന്നുള്ള പത്രവാർത്തകൾ10/01/2019

വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനം ഇന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ' മീരാ ദർശക് ഉദ്ഘാടനം നിർവ്വഹിച്ചു

*

ജനുവരി 10 മുതൽ 13വരെ കോഴിക്കോട് ആർട്ട് ഗ്യാലറി യിൽ മാട്ടി മുഹമ്മദിന്റെ ചിത്ര പ്രദർശനംഇന്ന്  3 മണിക്ക് ഡെപ്യൂട്ടി മേയർ ശ്രീമതി. മീരാദർശക് ഉദ്ഘാടനം നിർവ്വഹിച്ചു. 

വേങ്ങര പഞ്ചായത്തിലെ സ്റ്റാഫ് മാട്ടി മുഹമ്മദിന്റെ ചിത്രങ്ങൾ  ആണ് പ്രദർശനത്തിന്ന് വെച്ചിടുള്ളത് 

ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി


2008 ൽ തുടങ്ങിയ കാത്തിരിപ്പിന് വിരാമം !.  തുടർച്ചയായ വർഷങ്ങളിൽ റെയിൽവേക്ക് മുന്നിൽ പതറിപ്പോയ കേരളത്തിന് ഇത് ചരിത്ര നിമിഷം , ദേശീയ വോളിയുടെ കലാശക്കൊട്ടിൽ കരുത്തരായ ഇന്ത്യൻ റെയിൽവേയെ അട്ടിമറിച്ചു കേരളം പതിനൊന്നാമത്തെ കിരീടം സ്വന്തമാക്കി .  ആദ്യ സെറ്റും മൂന്നാം സെറ്റും റെയിൽവേക്ക് കൊടുത്താണ് കേരളത്തിന്റെ പെൺപട ചരിത്രത്തിലെക്ക് സർവുതിർത്തത് , ശക്തമായ ജംപിങ് സർവുകളും അറ്റാക്കുകളുമായി കളം നിറഞ്ഞ നിർമ്മലും മലയാളി താരം മിനിമോളും ചെലുത്തിയ സമ്മർദ്ദം കേരളം ടീം ഗെയിമിലൂടെയാണ് മറികടന്നത് , കേരളത്തിന് വേണ്ടി ലിബറോ അശ്വതി തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി , സെറ്റർ ജിനിയും , ആക്രമണത്തിൽ അഞ്ജുവും , ശ്രുതിയും , സൂര്യയും മിന്നിയതോടെ കേരളം ആവേശത്തോടെ കളിക്കളം വാണു .  കഴിഞ്ഞ വർഷത്തെ പോലെ മത്സരം അവസാന സെറ്റിലെക്ക് നീണ്ടപ്പോൾ കൈവിട്ടുപോവുമെന്നു പ്രതീക്ഷിച്ചാണ് പക്ഷേ സദാനന്ദൻ സാറിന്റെ ശിക്ഷണത്തിലിറങ്ങിയ കേരളം അവസാന ലാപ്പിൽ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത് ,8-7 റെയിൽവേ ലീഡിലാണ് കളം മാറിയത് ,10 -8 ൽ റെയിൽവേയെ കാഴ്ചക്കാരാക്കി കേരളം ആഞ്ഞടിച്ചു , ആവേശങ്ങൾ അവിടെ തുതുടങ്ങുകയായിരുന്നു , തുടർച്ചയായ ലീഡിൽ കേരളം അഞ്ചാം സെറ്റും ചരിത്രവും രചിക്കുന്നതിനു ചെന്നൈ സാക്ഷിയായി . 

സായം പ്രഭാ ഹോമിന്റെ (പകൽ വീട്) എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങി


വേങ്ങര ഗ്രാമ പഞ്ചായത്ത്‌ വായോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സായം പ്രഭാ ഹോമിന്റെ *(പകൽ വീട്)* എന്ന നാമത്തിൽ ഔദ്യോഗിക ഫേസ്ബുക് ബുക്ക്‌ അക്കൗണ്ട്‌ ലോഞ്ചിങ് വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വികെ.കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങരയിലെ ഇന്നത്തെ പത്രവാർത്തകൾ

09/01/2019

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം വേങ്ങരയിൽ കടകൾ തുറന്നു ബസ്‌ ഓടിയില്ല


*

വേങ്ങര :2019 വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം പണിമുടക്കിന്റെ രണ്ടാം ദിവസവും യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ട് ദിവസങ്ങളിലും വ്യാപാരികളെ ഒട്ടും ബാധിച്ചില്ല.  കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ വേങ്ങരയുൾപ്പെടെ വ്യാപാരം സാധാരണ നിലയിലായി. ബസുകൾ അടക്കമുള്ള പൊതു ഗതാഗതം സ്തംഭിച്ചെങ്കിലും സ്വാകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലിറങ്ങി.


http://valiyoratv.blogspot.com/feeds/posts/default?alt=rss

ദേശീയ പണിമുടക്ക് സമരപന്തലിൽ പി.പി. സഫീർ ബാബു (ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ) അഭിസം ബോധനം ചെയ്യുന്നു.

ദേശീയ പണിമുടക്ക് രണ്ടാം ദിവസം വേങ്ങര യിൽ നടന്ന സംയുക്ത പ്രകടനം

ദേശീയ പണിമുടക്ക് വേങ്ങര സജീവം തന്നെ

വേങ്ങര:തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നുവെങ്കിലും വേങ്ങരയിൽ  കാര്യങ്ങൾ എല്ലാം സാധാരണനിലയിൽ തന്നെ. പെട്രോൾ പന്പുകൾ
ഉൾപ്പടെ വേങ്ങരയിലെ  100% കടകളും തുറന്ന് പ്രവർത്തിക്കുന്നതോടൊപ്പം ഓട്ടോറിക്ഷകൾ പതിവുപോലെ നിരത്തുകളിൽ ഓടുന്നുന്നു.
കഴിഞ്ഞ ഹർത്താലുകളിൽ വേങ്ങരയിലെ വ്യാപാരികൾ കടകൾ തുറന്നുപ്രവർത്തിക്കുകയും ഇനിമുതൽ ഹാർത്തലുമായോ പണിമുടക്കുകളുമായോ സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

വേങ്ങര MLA യുടെ ശ്രമം ഫലംകണ്ടു
ഇസ്ലാമിക ശരിയത്ത് സംബന്ധിച്ച് 
വേങ്ങര എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ കേരള മുഖ്യമന്ത്രി പിണറായി വിജയനും
നിയമവകുപ്പ് മന്ത്രി AK ബാലൻ എന്നിവർക്ക്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ
സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി
സത്യവാങ്മൂലം വേണ്ട
വിസമ്മതപത്രം മതി
എന്ന് സർക്കാർ ഉത്തരവിറക്കി

വേങ്ങരയിലെ പത്രവാർത്തകൾ

08/01/2019

വ്യാപാരി വ്യവസായി യൂത്ത് കുന്നുംപുറം ബ്ലൂ വളണ്ടിയർ യാത്രനടത്തി

വേങ്ങര :ഹർത്താലുകൾ, പണിമുടക്കുകൾ, ബന്ദുകൾ.... തുടങ്ങി വ്യാപാര മേഖലയെ തകർക്കുന്ന മുഴുവൻ സമരകോലാഹലങ്ങളിൽ നിന്നും സംരക്ഷിക്കാൻ കർമ്മനിരതരായ നീല പട്ടാളം തയ്യാറെടുത്തു കഴിഞ്ഞു എന്ന് വിളംബരം ചെയ്യുന്ന തരത്തിലുള്ള കുന്നുംപുറം വ്യാപാരി വ്യവസായി യുത്തിന്റെ യുവത്വം സമീപ പ്രദേശങ്ങളിലെ (അച്ചനമ്പലം, AR നഗർ,കൊളപ്പുറം, VK പടി...) യുണിറ്റുകളിലും സന്ദർശനം നടത്തി...

K V V E S യൂണിറ്റ് പ്രസിഡന്റ് K K കുഞ്ഞിമുഹമ്മദ്, ജന:സിക്രട്ടറി മജീദ് കുന്നുമ്മൽ എന്നിവർ ചേർന്ന് V VY ജില്ലാ യുത്ത് സിക്രട്ടറി TK റഷീദലിക്കും യൂണിറ്റ് യുത്ത് ഭാരവാഹികൾക്കും പതാക കൈമാറി ഫ്ലാഗ്ഓഫ് നടത്തി

വേങ്ങരയിൽ പ്രധിഷേധ സംഗമം നടത്തി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ നടത്തിയ പ്രധിഷേധ സംഗമത്തിൽ INTUC നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ ഗംഗാധരൻ സംസാരിക്കുന്നു
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ നടത്തിയ പ്രധിഷേധ സംഗമത്തിൽ യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് അസീസ് കൈപ്രൻ സംസാരിക്കുന്നു

വേങ്ങരയിൽ സമരപന്തൽകെട്ടി സമരം തുടങ്ങി

വേങ്ങര : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ സമരപന്തൽ നിർമിച്ചു സമരം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ


48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി


വേങ്ങര : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്