ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം വേങ്ങരയിൽ കടകൾ തുറന്നു ബസ്‌ ഓടിയില്ല

* വേങ്ങര :2019 വര്‍ഷം ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കുമെന്ന വ്യാപാരികളുടെ പ്രഖ്യാപനം പണിമുടക്കിന്റെ രണ്ടാം ദിവസവും യാഥാര്‍ഥ്യത്തിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ്് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് രണ്ട് ദിവസങ്ങളിലും വ്യാപാരികളെ ഒട്ടും ബാധിച്ചില്ല.  കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ വേങ്ങരയുൾപ്പെടെ വ്യാപാരം സാധാരണ നിലയിലായി. ബസുകൾ അടക്കമുള്ള പൊതു ഗതാഗതം സ്തംഭിച്ചെങ്കിലും സ്വാകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലിറങ്ങി.
http://valiyoratv.blogspot.com/feeds/posts/default?alt=rss

ദേശീയ പണിമുടക്ക് സമരപന്തലിൽ പി.പി. സഫീർ ബാബു (ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ) അഭിസം ബോധനം ചെയ്യുന്നു.

ദേശീയ പണിമുടക്ക് രണ്ടാം ദിവസം വേങ്ങര യിൽ നടന്ന സംയുക്ത പ്രകടനം

ദേശീയ പണിമുടക്ക് വേങ്ങര സജീവം തന്നെ

വേങ്ങര:തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന രണ്ടു ദിവസത്തെ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക്കുന്നുവെങ്കിലും വേങ്ങരയിൽ  കാര്യങ്ങൾ എല്ലാം സാധാരണനിലയിൽ തന്നെ. പെട്രോൾ പന്പുകൾ ഉൾപ്പടെ വേങ്ങരയിലെ  100% കടകളും തുറന്ന് പ്രവർത്തിക്കുന്നതോടൊപ്പം ഓട്ടോറിക്ഷകൾ പതിവുപോലെ നിരത്തുകളിൽ ഓടുന്നുന്നു. കഴിഞ്ഞ ഹർത്താലുകളിൽ വേങ്ങരയിലെ വ്യാപാരികൾ കടകൾ തുറന്നുപ്രവർത്തിക്കുകയും ഇനിമുതൽ ഹാർത്തലുമായോ പണിമുടക്കുകളുമായോ സഹകരിക്കേണ്ടതില്ലെന്നും തീരുമാനിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

വേങ്ങര MLA യുടെ ശ്രമം ഫലംകണ്ടു

ഇസ്ലാമിക ശരിയത്ത് സംബന്ധിച്ച്  വേങ്ങര എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ  കേരള മുഖ്യമന്ത്രി പിണറായി വിജയനും നിയമവകുപ്പ് മന്ത്രി AK ബാലൻ എന്നിവർക്ക്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി സത്യവാങ്മൂലം വേണ്ട വിസമ്മതപത്രം മതി എന്ന് സർക്കാർ ഉത്തരവിറക്കി

വേങ്ങരയിലെ പത്രവാർത്തകൾ

വ്യാപാരി വ്യവസായി യൂത്ത് കുന്നുംപുറം ബ്ലൂ വളണ്ടിയർ യാത്രനടത്തി

വേങ്ങര :ഹർത്താലുകൾ, പണിമുടക്കുകൾ, ബന്ദുകൾ.... തുടങ്ങി വ്യാപാര മേഖലയെ തകർക്കുന്ന മുഴുവൻ സമരകോലാഹലങ്ങളിൽ നിന്നും സംരക്ഷിക്കാൻ കർമ്മനിരതരായ നീല പട്ടാളം തയ്യാറെടുത്തു കഴിഞ്ഞു എന്ന് വിളംബരം ചെയ്യുന്ന തരത്തിലുള്ള കുന്നുംപുറം വ്യാപാരി വ്യവസായി യുത്തിന്റെ യുവത്വം സമീപ പ്രദേശങ്ങളിലെ (അച്ചനമ്പലം, AR നഗർ,കൊളപ്പുറം, VK പടി...) യുണിറ്റുകളിലും സന്ദർശനം നടത്തി... K V V E S യൂണിറ്റ് പ്രസിഡന്റ് K K കുഞ്ഞിമുഹമ്മദ്, ജന:സിക്രട്ടറി മജീദ് കുന്നുമ്മൽ എന്നിവർ ചേർന്ന് V VY ജില്ലാ യുത്ത് സിക്രട്ടറി TK റഷീദലിക്കും യൂണിറ്റ് യുത്ത് ഭാരവാഹികൾക്കും പതാക കൈമാറി ഫ്ലാഗ്ഓഫ് നടത്തി

വേങ്ങരയിൽ പ്രധിഷേധ സംഗമം നടത്തി

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ നടത്തിയ പ്രധിഷേധ സംഗമത്തിൽ INTUC നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ ഗംഗാധരൻ സംസാരിക്കുന്നു കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്തത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ നടത്തിയ പ്രധിഷേധ സംഗമത്തിൽ യൂത്ത് കോൺഗ്രസ് വേങ്ങര മണ്ഡലം പ്രസിഡന്റ് അസീസ് കൈപ്രൻ സംസാരിക്കുന്നു

വേങ്ങരയിൽ സമരപന്തൽകെട്ടി സമരം തുടങ്ങി

വേങ്ങര : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്കിന്റെ ഭാഗമായി വേങ്ങരയിൽ സമരപന്തൽ നിർമിച്ചു സമരം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്

വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ

48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

വേങ്ങര : തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത 48 മണിക്കൂര്‍ ദേശീയപണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയാണ് സംയുക്തസമരസമിതി പണിമുടക്കിന് ആഹ്വാനംചെയ്തിരിക്കുന്നത്

വലിയോറ മുതലമാട്‌-കാളിക്കടവ്- കൈതവളപ്പിൽ ഡ്രൈനേജ് യോഗം ചേർന്നു

വേങ്ങര :വലിയോറ മുതലമാട്‌-കാളിക്കടവ് കൈത വളപ്പിൽ-വലിയോറ പാടം ഡ്രൈനേജ് കനാൽ സ്ഥലമെടുപ്പ് വിഷയത്തിൽ കാളിക്കടവ് ടി.കെ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ്‌ വിളിച്ചു ചേർത്ത പ്രദേശവാസികളുടെയും പദ്ധതി പ്രദേശത്ത സ്ഥലമുടമകളുടെയും യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് എ.കെ അഷറഫലിയുടെ വീട്ടിൽ ചേർന്നപ്പോൾ.യോഗത്തിൽ എ.കെ ശരീഫ് സ്വാഗതം പറഞ്ഞു.ക്ലബ്‌ ഉപദേശക സമിതി അംഗം പട്ടർ കടവൻ വഹാബ് മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു.വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പതിനഞ്ചാം വാർഡ് മെമ്പറും കൂടിയായ ബഹു.വി.കെ കുഞ്ഞാലൻ കുട്ടി സാഹിബ്‌ ഉദ്ഘാടനം ചെയ്തു.വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ മുഹമ്മദ് അലി ഹാജി പദ്ധതി വിഷയം അവതരിപ്പിച്ചു സംസാരിച്ചു.എ.കെ ഹമീദ് ബാവ,പി.കെ അലവി കുട്ടി ഹാജി,കുറുക്കൻ മമ്മൂട്ടിക്ക, പി.കെ.സി.പൂച്ചി,എ.കെ അഷ്‌റഫലി,ജലീൽ എൻ,ചെമ്മല യാസർ,ശരീഫ് മടപ്പള്ളി,പി.കെ അസീസ്,കുഞ്ഞി കുട്ടൻ അത്തിയേക്കൽ,വി.കെ വഹാബ്,പി.കെ അജ്മൽ, എന്നിവർ സംസാരിച്ചു.പദ്ധതിയുടെ വിജയത്തിന് വേണ്ടി ഒരു ആക്ഷൻ കമ്മിറ്റി യോഗത്തിൽ രൂപീകരിച്ചു.ചടങ്ങിന് പി.കെ നൗഫൽ മാസ്റ്റർ നന്ദി പറഞ്ഞു.* *മുതലമാട്‌-മണപ്പുറം കാളിക്കടവ് അംഗനവാട

നാളത്തെ പണിമുടക്ക് വേങ്ങരയിലെ വ്യാപാരികളും ഡ്രൈവേഴ്സ് യൂണിയനും രണ്ട് നിലപാടിൽ 

വേങ്ങര :രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ അഹോന്യംചെയ്ത 48 മണിക്കൂർ പൊതു പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും എന്നാൽ  വേങ്ങരയിൽ വ്യാപാരികൾ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം ജന:സെക്രട്ടറി MK സൈനുദ്ദീൻ അറിയിച്ചു.എന്നാൽ  വേങ്ങരയിൽ നാളെ ടാക്സി വാഹനങ്ങൾ ഒന്നും നിരത്തിൽ ഇറക്കില്ലാ എന്ന് ട്രൈവേയ്സ് യൂണിയൻ അറിയിചിടുണ്ട് ഇതിനോട് അനുബന്ധിച്ചു  ട്രേഡ് യൂണിയന്റെ പന്തം കൊളുത്തി പ്രകടനം ഇന്ന് രാത്രി ഉണ്ടാകുമെന്നും അറിയിച്ചു വേങ്ങര ടൗണിൽ നാളെ രാവിലെ സമരപന്തൽ തുറക്കും

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്