04/01/2019

വേങ്ങരയിലെ നിരീക്ഷണക്യാമറയുടെ ഉത്ഘാടനം അഞ്ചാം തിയതി ശനിയാഴ്ച

വേങ്ങര ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യ സുരക്ഷാ മുൻനിർത്തി വേങ്ങര പോലീസും സിസിടിവി ക്യാമറ ഡിസ്ട്രിബ്യൂട്ടർ വീഡിയോ സെക്യൂരിറ്റി സൊലൂഷൻസ് കോട്ടക്കലും സംയുക്തമായി വ്യാപാരിവ്യവസായി ഏകോപനസമിതിയുടെയും വേങ്ങര ഗ്രാമ പഞ്ചായത്തിന്റെയും നീരിക്ഷണ ക്യാമറകൾ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 5 ശനിയാഴ്ച കാലത്ത് 10 മണിക്ക് വേങ്ങര ബസ്സ്റ്റാൻന്റ് പരിസരത്ത് വച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.പ്രതീഷ് കുമാർ l P S നിർവഹികും

പരിപാടിയുടെ
സ്വാഗതം :  ശ്രീ സംഗീത് പുനത്തിൽ  വേങ്ങര SI  അധ്യക്ഷൻ : ശ്രീ വി കെ കുഞ്ഞാലിക്കുട്ടി പ്രസിഡണ്ട് വേങ്ങര ഗ്രാമപഞ്ചായത്ത് ജില്ലയിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജില്ലാ തല പ്രഖ്യാപനം: ശ്രീ കുഞ്ഞാവു ഹാജി വ്യാപാരി-വ്യവസായി ജില്ലാപ്രസിഡണ്ട്
ഉദ്ഘാടനം ശ്രീകുമാർ ഐപിഎസ് ജില്ലാ പൊലീസ് സൂപ്രണ്ട് മലപ്പുറം മുഖ്യപ്രഭാഷണം: ശ്രീ.തോട്ടത്തിൽ ജലീൽ ഡിവൈഎസ്പി. ആശംസകൾ : ശ്രീമതി നവീന അശ്റഫ് ഊരകം ഗ്രാമപഞ്ചായത്ത്. ശ്രീ ചാക്കീരി അബ്ദുല്ലക്ക് മുൻ ഡിവൈഎസ്പി. ശ്രീ രാജീവ് പുതുവിൽ .അരുൺ വാരിയത്ത്. സൈനുദ്ദീൻ എം കെ ജനറൽസെക്രട്ടറി kvves വേങ്ങര മണ്ഡലം. ശ്രീ അസീസ് ഹാജി kvve s വേങ്ങര യൂണിറ്റ് .എ കെ യാ സർ kv ves യൂത്ത് വിംഗ് .എ.ഡി ശ്രീകുമാർ. ശ്രീ കൃഷണമണി വേങ്ങര പോലീസ്.നഫ്സിദ സലീം വാർഡ് മെംബർ  (11 )

അണലി എന്ന വിഷപ്പാമ്പ്


അണലിവർഗ്ഗത്തിൽ പെട്ട ഒരു വിഷപ്പാമ്പാണ് ചേനത്തണ്ടൻ (Russell's Viper). ഇത് പൊതുവെ അണലി എന്ന പേരിൽ തന്നെ അറിയപ്പെടാറുണ്ട്. കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ് ഇവയെ സാധാരണ കാണുക. ചേനത്തണ്ടൻ, പയ്യാനമണ്ഡലി, കണ്ണാടിവരയൻ, വട്ടക്കൂറ, മൺചട്ടി, കുതിരക്കുളമ്പൻ എന്നിങ്ങനെ പല പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു.   Scientific classification Kingdom: Animalia Phylum:Chordata Subphylum:Vertebrata Class:Reptilia Order:Squamata Suborder:Serpentes Family:Viperidae Subfamily:Viperinae Genus:Daboia                     ദബോയ (Daboia) എന്ന ഇതിൻറെ വർഗ്ഗത്തിൽ ഈ ഒരു സ്പീഷീസ് മാത്രമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ .ഈ പാമ്പിനെ ഇന്ത്യൻ ഉപഭൂഘണ്ഡത്തിൽ അങ്ങോളം കാണുന്നു.മറ്റു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും , ചൈന ,തായ്‌വാൻ എന്നിവിടങ്ങളിലും ചേനത്തണ്ടനെ കാണാം.പാട്രിക് റസ്സൽ (1726–1805) എന്ന സ്കോട്ടിഷ് ഉരഗ ഗവേഷകന്റെ ബഹുമാനാർത്ഥമാണ് റസ്സൽസ് വൈപ്പർ എന്ന് നാമകരണം നടത്തിയത്.ഒളിച്ചിരിക്കുക എന്ന് അർത്ഥം വരുന്ന दबौया (ദബോയ)എന്ന ഹിന്ദി വാക്കിൽ നിന്നാണ് ഇതിന്റെ ശാസ്ത്ര നാമം ഉണ്ടായത്.ചേനയുടെ തണ്ടിൽ കാണുന്നതരം അടയാളങ്ങൾ കാണുന്നതിനാൽ ചേനത്തണ്ടൻ എന്ന് വിളിക്കുന്നു.
ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പുകളിൽ ഒന്ന് ഇതാണ്.വളരെ കൂടുതൽ പ്രദേശത്ത് കാണപ്പെടുന്നത് കൊണ്ടും , ജനവാസ മേഖലകളിലെ സാന്നിധ്യം കൊണ്ടും ഈ പാമ്പിന്റെ കടിയേറ്റ് ഇന്ത്യയിൽ ധാരാളം മരണങ്ങൾ സംഭവിക്കുന്നു.       ....
ഇതിന്റെ ആകെ നീളം 166 സെന്റിമീറ്റർ വരെ ആകാറുണ്ട്. 120.സെ.മീ. ആണ് ശരാശരി നീളം.തല പരന്നു ത്രികോണാകൃതിയിൽ ആണ്. മൂക്ക് ,ഉരുണ്ട് അല്പം ഉയര്ന്നിട്ടാണ് . ത്രികോണാകൃതിയിലുള്ള തല, തടിച്ച ശരീരം, വലിയ കണ്ണുകൾ, നീണ്ട വാൽ എന്നിവയാണ് തിരിച്ചറിയാനുള്ള മാർഗ്ഗങ്ങൾ.....            ഒരു പ്രത്യേക ആവാസ സ്ഥാനം പൊതുവെ ഇല്ലെങ്കിലും, സാധാരണ ഇടതൂർന്ന കാടുകളിൽ ഇവയെ കാണാറില്ല.തുറസ്സായ പുൽ മേടുകളിലും കുറ്റിക്കാടുകളിലും സാധാരണ കാണപ്പെടുന്നു. തോട്ടങ്ങളിലും കൃഷി സ്ഥലങ്ങളിലും കാണാറുണ്ട്.തീര പ്രദേശങ്ങളിലെ സമതലങ്ങളിൽ സർവ്വ സാധാരണമാണ്.ഉയർന്ന സ്ഥലങ്ങളിൽ സാധാരണ കാണാറില്ല എങ്കിലും സമുദ്ര നിരപ്പിൽ നിന്ന് 2300–3000 മീറ്റർ ഉയരം ഉള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇവയെ ചതുപ്പ് നിലങ്ങളിലും ചെളി നിറഞ്ഞ പ്രദേശങ്ങളിലും തീരെ കാണാറില്ല......          
രാത്രിനേരത്ത്‌ ഇരതേടുന്ന ജീവിയാണിത് .നല്ല തണുപ്പ് കാലങ്ങളിൽ ഇവ പകൽ സമയത്ത് സജീവമാകുന്നത് കാണാം. പ്രായപൂർത്തിയായവ പ്രകോപനങ്ങൾ ഒന്നും ഉണ്ടാകുന്നില്ലെങ്കിൽ വളരെ സാവധാനം സഞ്ചരിക്കുന്നു. ഒരു പരിധിയിൽ കൂടുതൽ പ്രകോപനം ഉണ്ടായാൽ ഇവ വളരെ അപകടകാരികൾ ആയിമാറുന്നു.....

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(4/1/2019)


÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
9895800159
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

വേങ്ങര നിയോജക മണ്ഡലത്തിലെ 6 ഗവൺമെൻറ് സ്കൂളുകൾക്ക് പുതിയ കെട്ടിടം പണിയുന്നതിന് ഭരണാനുമതി ലഭിച്ചതായി വേങ്ങര എംഎൽഎ Adv: KNAഖാദർ സാഹിബ് അറിയിച്ചു

1 . G.H.S.S കുറുക മൂന്നു കോടി

2.  G.M.U.P.S. ചേറൂർ മൂന്നു കോടി

3. G.M.U.P.S. കണ്ണമംഗലം ഒരു കോടി

4   G.H.S കൊളപ്പുറം ഒരു കോടി

5.   G.U.P.S മുണ്ടോത്ത് പറമ്പ് ഒരു കോടി

6.   G.M.U.P.S ചോലക്കുണ്ട് ഒരു കോടി

വേങ്ങരയിൽ ഹർത്താൽവിരുദ്ധ ദിനം


വേങ്ങര. അങ്ങാടിയിലെ വ്യാപാരികൾ വ്യാഴാഴ്ച ഹർത്താൽവിരുദ്ധ ദിനം ആചരിച്ചു. വേങ്ങരയിലെ ഭൂരിപക്ഷം കടകളും തുറന്നുപ്രവർത്തിച്ചു. വ്യാപാരികളോട് ഐക്യദാർഢ്യം പ്രഖാപിച്ച് ഓട്ടോറിക്ഷകളും മിനിബസുകളും ഓടി.

പൊതുജനങ്ങളിൽനിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും ആരെങ്കിലും എതിർപ്പുമായിവന്നാൽ നിയമപരമായി നേരിടുമെന്നും വ്യപാരി വ്യവസായി വേങ്ങര മണ്ഡലം ജന:സെക്രട്ടറി mkസൈനുദ്ദീൻ ഹാജിയും മറ്റു പ്രതിനിധികൾ പറഞ്ഞു

കുറ്റൂർ നോർത്തിലെ രക്തസാക്ഷി സ്തൂപത്തിൽ കരിഓയിൽ ഒഴിച്ചു


വേങ്ങര: കുറ്റൂർ നോർത്തിലുള്ള സി.പി.എം. കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപം കരിഓയിൽ ഒഴിച്ച് നശിപ്പിച്ചു. ഹർത്താലിന്റെ മറവിൽ ചില സമൂഹവിരുദ്ധർ ചെയ്തതാണ് ഇതെന്ന് സി.പി.എം. നേതാക്കൾ പറഞ്ഞു. വേങ്ങര പോലീസിൽ പരാതിനൽകി.

കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും വേങ്ങര എസ്.ഐ. സംഗീത് പുനത്തിൽ അറിയിച്ചു.


സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ പ്രതിഷേധപ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രതിഷേധയോഗം കെ. സുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. എൻ. വേലായുധൻ അധ്യക്ഷനായി.

സി. ഷെക്കീല, കെ.എം. ഗണേശൻ, ഇഖ്ബാൽ, ടി.കെ. നൗഷാദ്, ദുർഗാദാസ് എന്നിവർ പ്രസംഗിച്ചു.

03/01/2019

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്( 2/1/2019)


വേങ്ങര നിയോജക മണ്ഡലം
എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ സാഹിബ്
ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ
കുഴിപ്പുറം.  ആലിങ്ങൽ മാട്    പാത്തിക്കൽ പാടം  റോഡിന് ഫണ്ട് അനുവദിച്ചു
വേങ്ങര നിയോജക മണ്ഡലം
എംഎൽഎ അഡ്വക്കറ്റ് കെഎൻഎ ഖാദർ സാഹിബ്
പ്രാദേശിക വികസന ഫണ്ടിൽ നിന്നും
പറപ്പൂർ പഞ്ചായത്ത് ഇടയാ ട്ട് പറമ്പ്
പേങ്ങാട് കുണ്ട് റോഡിന് മൂന്നുലക്ഷം രൂപ ഫണ്ട് അനുവദിച്ചു

9895800159

സിപിഐഎം രക്തസാക്ഷി സ്തൂപത്തിൽ കരിഓയിൽ ഒഴിച്ചു


വേങ്ങര :കുറ്റൂർ നോർത്ത് CPM കൂത്തുപറമ്പ് രക്തസാക്ഷി സ്തുപം ഇരുട്ടിന്റെ മറവിൽ  കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു.ഇതിൽ പ്രധിശോധിച്ചു ഇന്ന് 
5 മണിക്ക് കുറ്റൂർ നോർത്തിൽ പ്രധിഷേധപ്രകടനം സംഘടിപ്പിക്കും 

ട്രോമകെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പുനഃസംഘടിച്ചു

വേങ്ങര:മലപ്പുറം ട്രോമ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പുനഃസംഘടിച്ചു.ഇന്നലെ വേങ്ങര വ്യാപാരഭവനിൽ യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചയോഗത്തിൽ അജ്മൽ പി കെ സ്വഗതവും ഷാജി വാഴയിൽ നന്ദിയും പറഞ്ഞു .ചടങ്ങിൽ മലപ്പുറം ജില്ലാ ട്രോമകെയർ സെക്രട്ടറി ശ്രീ.പ്രദീഷ് കുമാർ സംസാരിച്ചു 
ഭാരവാഹികൾ:
*പ്രസിഡന്റ്* : ശ്രീകുമാർ 
*വൈ.പ്രസിഡന്റ്* :ആലസ്സൻ തയ്യിൽ 
: ജാഫർ കുറ്റൂർ 
*സെക്രട്ടറി* :ഷാജി വഴയിൽ 
*ജോ.സെക്രട്ടറി* :സാകിർ ഹുസൈൻ 
:ഷിംജിത് T
ട്രഷറർ : മുഹമ്മദ്‌ ഷാഫി K
*യൂണിറ്റ് ലീഡർ* : അജ്മൽ PK

വേങ്ങരയിലെ ബസുകൾ ഹർത്താലിനോട് സഹകരികില്ല

ശബരിമല വിഷയവുമായി ബദ്ധപ്പെട്ട് അഹോനം ചെയ്ത ഹർത്താലിനോട് വേങ്ങരയിലെ ബസുകൾ സഹകരിക്കില്ല. പെട്ടെന്നുള്ള ഹർത്താലുകളോട് സഹകരിക്കേണ്ടന്ന് വ്യാപാരികളും തീരുമാനമെടുത്തിരുന്നു 

ഇറ്റമൻ തെങ്ങ് ഉൽപനംകൊണ്ട് നിർമിച്ച തൊപ്പി പ്രസിഡന്റ്നെ അണിയിച്ചു


വേങ്ങര ഗ്രാമപഞ്ചായത്ത്‌ സായം പ്രഭാഹോമിലെ മെമ്പരും കരകൗശലവിദക്തനുമായ ഇറ്റാമൻ നിർമിച്ച തൊപ്പി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻക്കുട്ടിക്ക് ഇറ്റാമൻ സായം പ്രഭയിൽവെച്ച് അണിയിച്ചു.താൻ നിർമിച്ച തൊപ്പികളിൽ ഏറ്റവും മികച്ച തൊപ്പിയാണ് പ്രസിഡന്റ്ന്ന് അണിയിച്ചത് എന്ന് ഇറ്റാമൻ ചടങ്ങിൽ അറിയിച്ചു.എൻ ടി അബ്ദുൽ നാസർ, എ കെ സലീം,ചാക്കീരി ബാപ്പു,എ കെ ഇബ്രാഹിം ,ഇറ്റാമൻ തുടങ്ങിയവർ സംസാരിച്ചു.

02/01/2019

വേങ്ങരയിൽ കോൺഗ്രസിന്റെ പ്രതിഷേധമാർച്ച്‌

വേങ്ങര. ശബരിമലയിൽ വിശ്വാസികളെ വെല്ലുവിളിച്ച് ആക്റ്റിവിറ്റുകളെ ഉപയോഗിച്ച് ആചാരത്തിന് ഭംഗം വരുത്താൻ സഹായിച്ച സർക്കാർ നിലപാടിലും കേരളത്തെ വർഗീയ വൽകരിക്കാൻ ശ്രമം നടത്തുന്ന BJP നിലപാടിലും പ്രതിഷേ ധി ച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന്ന്  ടി.കെ.പൂച്ചാപ്പു.എം.ടി, അസൈനാർ ഫൈസൽ . PK - കുഞ്ഞീൻ. T v രാജഗോപാൽ, CH. അനീസ്.സി.കെ - ജീവൻ. കൈ പ്രൻ അസീസ് . CT മൊയ്തീൻ .നരിക്കോടൻ ഹസ്സർ. നേതൃത്വം നൽകി. എം.എ, അസീസ് . കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വേങ്ങര ട്രോമോകെയർ കമ്മറ്റി പുനഃസംഘടിച്ചു


വേങ്ങര വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : ശ്രീകുമാർ (കുട്ടൻ)
സെക്രട്ടറി :ഷാജി
ക്യാപ്റ്റൻ : അജ്മൽ

ഹർത്താലുമായി സഹകരിക്കില്ല

നാളെ ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപര വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകൾ  തുറക്കുമെന്നും വ്യാപര വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു.*
അത്പോലെ നാളെ മലപ്പുറം ജില്ലയിൽ സധാരണപ്പോലെ ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണെന്ന് അറിയിച്ചു 

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍


*

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള്‍ രംഗത്ത്. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്.

പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് ഇവരുടെ അവകാശവാദം. നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധം കാരണം ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു.

പോലീസ് സംരക്ഷണയിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു  പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പോലീസ് പിന്‍തിരിപ്പിക്കാന്‍ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയില്‍നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി.

SFI വേങ്ങര ലോക്കൽ സമ്മേളനം വേങ്ങരയിൽ


വേങ്ങര:SFI വേങ്ങര ലോക്കൽ സമ്മേളനതിന്റെ ഭാഗമായി  വേങ്ങരയിൽ SFI പ്രജരണറാലി സംഘടിപ്പിച്ചു  ഇന്ന് വ്യാപാരഭവനിൽ പ്രതേകം തയാറാക്കിയ സ.അഭിമന്യൂ നഗറിൽ നടകുന്നപരിപാടി SFI സംസ്ഥാന കമ്മറ്റി അംഗം സ.ഐ. പി. മെഹ്‌റൂഫ് ഉത്ഘാടനം നിർവഹിക്കും 

കൂരിയാട് മുട്ടിഫോർ ക്രിക്കറ്റ്‌ ട്യുർലമെൻറ്

മലപ്പുറത്തിന്റെ സ്വന്തം
 🤟🏻 *മുട്ടിഫോർ* 🏏 
2019 1st ടൂർണമെന്റ് കൂരിയാടിന്റെ മണ്ണിൽ തുടക്കം കുറിക്കുന്നു ✌🏻
*5-1-2019* *Saturday* 
*KASMA* Stadium കൂരിയാട് 

കൂടുതൽ വിവരങ്ങൾക്ക് : 9746140882
          9746345947

റോഡ് തുറന്ന്കൊടുത്തു


ചേറ്റിപ്പുറമാട് ഇനി CCTV നിരീക്ഷണത്തിൽവേങ്ങര :ചേറ്റിപ്പുറമാട് സ്ഥാപിച്ച CCTV യുടെ സ്വിച് ഓൺ കർമം വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.VK കുഞ്ഞാലൻ കുട്ടി സാഹിബ്‌ നിർവഹിച്ചു.

അപകട രഹിത യാത്ര എന്ന് ഉദ്ധേശവുമായി എമർജ്ജെൻസി റെസ്ക്യൂ ഫോഴ്സ്‌ (ERF) പ്രവർത്തകർ ധീർഘ ദൂര വാഹനങ്ങളിലെ ഡ്രൈവർമ്മാർക്ക്‌ ചുക്കു കാപ്പി വിതരണവും ബോധവൽക്കരണവും നൽകി

വേങ്ങര: കോഴിക്കോട്‌ തൃശൂർ ദേശീയ പാതയിൽ കൂരിയാട്‌ ജങ്ങ്ഷനിൽ  രാത്രി 11 മണിയോടെ ഇ ആർ എഫ്‌ വേങ്ങര യൂണിറ്റ്‌ ചുക്കുകാപ്പി വിതരണവും ബോധ വൽക്കരണവും സംഘടിപ്പിച്ചു, പരിപാടി വേങ്ങര എ.എസ്‌.ഐ സലീഷ്‌ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത്‌ മെമ്പർ ഇ മുഹമ്മദ്‌ അലി, അഡ്വക്കറ്റ്‌ അബ്ദുൽ ഖാദർ, ഇ ആർ എഫ്‌ ഉപദേഷ്ടാവ്‌ റഷീദ്‌ (പോലീസ്‌ ഓഫീസർ) കൊളക്കാട്ടിൽ ദിലീപ്‌, ERF വേങ്ങര യൂണിറ്റ്‌ പ്രസിഡന്റ്‌ ഫസ്‌ലു വേങ്ങര, അംഗങ്ങളായ ബാവാസ്‌ കൂരിയാട്‌, ഹബീബ്‌ കോട്ടക്കൽ, അൻസാർ, ഷിജോബ്‌, ദിൽഷാദ്‌, സമദ്‌, സഫീർ, റഹീം പുത്തനങ്ങാടി, മുഹമ്മദ്‌ അലി എന്നിവരും മറ്റു ഇ ആർ എഫ്‌ പ്രവർത്തകരും പങ്കെടുത്തു.