ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കുട്ടികള്‍ അധ്യാപകർക്ക് വിലപിടിപ്പുള്ള സമ്മാനം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വേങ്ങര പഞ്ചായത്തിൽ നിന്നും വനിതാ മതിലിൽ പങ്കെടുത്തവർ പ്രതിജ്ഞ എടുക്കുന്നു.

V - V - C വലിയോറയൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ

V - V - C യൂടെ വോളിബോൾ കോച്ചിംഗ് കേമ്പ് 3 - 1 - 2018 മുതൽ ആരംഭിക്കുന്നു. എല്ലാ കുട്ടികളും രാവിലെ 6 മണിക്ക് എത്തിച്ചേരണമെന്ന്‌ അറിയിക്കുന്നു. വൈകുന്നേരം 5 മണിക്കും ഉണ്ടായിരിക്കുന്നതാണ്.പുതുതായി കേമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കും പങ്കെടുക്കാം.

പുതുവത്സര ആഘോഷം വ്യത്യസ്ഥമായ രീതിയിൽ ആഘോഷിച്ച്‌ കെ ഇ ടി എമർജ്ജെൻസി ടീമും, ബുസ്താൻ സൗഹൃദ ചാരിറ്റി സെല്ലും

മലപ്പുറം : തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്കും, മമ്പുറം മഖാം പരിസരത്ത്‌ കഴിയുന്ന ആരോരുമില്ലാത്തവർക്കും തണുപ്പകറ്റാൻ പുതപ്പ്‌ നൽകിയാണു കെ ഇ ടി എമർജ്ജെൻസി ടീം മലപ്പുറം ജില്ലാ കമ്മിറ്റിയും, ബുസ്താൻ സൗഹൃദ ചാരിറ്റി സെൽ കേരളയും പുതുവത്സരം ആഘോഷിച്ചത്‌, *മമ്പുറത്തു നിന്നും ആരംഭിച്ച പരിപാടി കെ ഇ ടി സംസ്ഥാന പ്രസിഡന്റ്‌ അൻസാർ ബുസ്താൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെ ഇടി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ റഷീദ്‌ പോറ്റി, സംസ്ഥാന കമ്മിറ്റി അംഗം ബാബു മലപ്പുറം, ഷമീം കോട്ടക്കൽ, ജില്ലാ ഭാരവാഹികളായ ഹക്മൽ പൊന്മള, ബുഷൈർ മഞ്ചേരി, ഫൈസൽ താണിക്കൽ മറ്റു KET പ്രവർത്തകരും പങ്കെടുത്തു.* *മമ്പുറത്തു നടന്ന പുതപ്പു വിതരണത്തിൽ എമർജെൻസി റെസ്ക്യൂ ഫോഴ്സ്‌ തിരൂരങ്ങാടി യൂണിറ്റ്‌ ഭാരവാഹികളായ ഇബ്രാഹീം കാരാടൻ, റഷീദ്‌ പി കെ, ഷംസു കെ, മറ്റു ERF പ്രവർത്തകരും, പോപ്പുലർ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമ്മാൻ ഹംസ വേങ്ങര എന്നിവർ പങ്കെടുത്തു.* വിവിധ സൗഹൃദ കൂട്ടയ്മകളിൽ നിന്നും സുമനസുകളായ ഒരുപാട്‌ വ്യക്തികളിൽ നിന്നും വാട്സ്‌ ആപ്പ്‌ ഗ്രൂപ്പുകൾ വഴിയാണു ഈ പദ്ധതിക്ക്‌ പണം കണ്ടെത്തുന്നത്‌. *ഇരുനൂറോളം പുതപ്പുകളാണു ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്‌*

പുതുവത്സരം ആഘോഷിച്ചു

പുതുവൽസരദിനത്തോടനുബന്ധിച്ച് പാണ്ടികശാല, മുതലമാട് അങ്കൺവാടികളിൽ കേക്ക് മുറിച്ചപ്പോൾ

ബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി. പ്രതിജ്ഞാബദ്ധം -രവി തേലത്ത്

വേങ്ങര: ഇടതുപക്ഷ സർക്കാർ നേരിട്ടും കോൺഗ്രസ് പരോക്ഷമായും ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ ബി.ജെ.പി വിശ്വാസസമൂഹത്തിനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് മലപ്പുറംജില്ലാ ജനറൽസെക്രട്ടറി രവി തേലത്ത്. വേങ്ങരമണ്ഡലംകമ്മിറ്റി കൂരിയാട് സംഘടിപ്പിച്ച ശബരിമല സംരക്ഷണസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹിളാമോർച്ച ജില്ലാപ്രസിഡന്റ് ദീപ പുഴയ്ക്കൽ ഉദ്ഘാടനംചെയതു. ഗവർണ്ണർക്ക് നല്കാനുള്ള ഒപ്പുകൾ സ്വീകരിക്കലും ഗുരുസ്വാമിമാരെ ആദരിക്കലും നടത്തി. മണ്ഡലം പ്രസിഡന്റ് തെരുവത്ത് രവീന്ദ്രൻ അധ്യക്ഷനായി. ചന്ദ്രൻ മണ്ഡലത്ത്, സി. സുകുമാരൻ, കർഷകമോർച്ച പ്രസിഡന്റ് എൻ.ടി. മണികണ്ഠൻ, കെ.എം. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

വനിതാമതില്‍: കോഴിക്കോടും ഇടുക്കിയിലും സ്കൂൾ അവധി, മലപ്പുറത്ത് നേരത്തേ വിടും*

* കോഴിക്കോട് ∙ ജില്ലയിൽ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്കു ജനുവരി ഒന്നിന് ഉച്ചയ്ക്കുശേഷം അവധിയാണെന്ന് ഡിഡിഇ ഇ.കെ.സുരേഷ് കുമാർ അറിയിച്ചു. ആദ്യം മുഴുവൻ ദിവസ അവധി പ്രഖ്യാപിച്ച ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തി ഉച്ചയ്ക്കുശേഷം മാത്രം എന്നാക്കുകയായിരുന്നു. വനിതാമതിൽ മൂലമുള്ള ഗതാഗതക്കുരുക്കിന്റെ പേരിലാണ് അവധിയെന്നാണു വിശദീകരണം. അതേസമയം മലപ്പുറം ജില്ലയിൽ സ്കൂളുകൾക്ക് അവധിയില്ലെന്നും ഗതാഗതക്കുരുക്കിനു സാധ്യതയുള്ള സ്ഥലങ്ങളിൽ അവസ്ഥ നോക്കി ആവശ്യമെങ്കിൽ നേരത്തേ സ്കൂൾ വിടാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും മലപ്പുറം ഡിഡിഇ അറിയിച്ചു. ഇക്കാര്യത്തിൽ എഡിപിഐ നൽകിയ നിർദേശം എഇഒമാരെ അറിയിച്ചിട്ടുണ്ട്. ടൗണുകളിൽ ഗതാഗതക്കുരുക്കുണ്ടായി കുട്ടികൾ വീട്ടിലെത്താൻ വൈകുന്ന സ്ഥിതിയുണ്ടാകിതിരിക്കാനാണു നടപടി. ഇടുക്കി ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം അവധിയായിരിക്കുമെന്നും പകരം 19 ന് പ്രവർത്തിദിനമായിരിക്കുമെന്നും ഡിഡിഇ അറിയിച്ചു...

സിവിൽ സപ്ലൈസ് വകുപ്പ് അറിയിപ്പ്

റേഷൻ-2018 ഡിസംബർ മാസത്തെ റേഷൻ വിഹിതം 03.01.2019 വരെ കൈപ്പറ്റാവുന്നതാണ്. റേഷൻ സാധനങ്ങൾ കൈപ്പറ്റുമ്പോൾ ഇപോസ് മെഷീനിൽ നിന്നും ലഭിക്കുന്ന അച്ചടിച്ച ബിൽ ചോദിച്ച് വാങ്ങുക. സിവിൽ സപ്ലൈസ് വകുപ്പ്, കേരള സർക്കാർ.

മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല; രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു*

ഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്  മുത്തലാഖ് ബില്‍ അവതരിപ്പിക്കാനാകാതെ രാജ്യസഭ ബുധനാഴ്ച വരെ പിരിഞ്ഞു. ബില്‍ നിര്‍ബന്ധമായും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ഏകകണ്ഠമായി നിലപാടെടുത്തതായി തൃണമൂല്‍ നേതാവ് ഡെറെക് ഒബ്രിയാന്‍ പറഞ്ഞു. കോടികണക്കിന് ആളുകളുടെ ജീവിതത്തെ പ്രതികൂലമായിട്ടോ അനുകൂലമായിട്ടോ ബാധിക്കുന്ന സുപ്രാധാനമായ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കിയെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സഭയില്‍ പറഞ്ഞു.  എന്നാല്‍ ഭരണപക്ഷം ഇത് തള്ളി. ഇതേ തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ബുധനാഴ്ച വരെ സഭ നിര്‍ത്തിവെക്കാന്‍ രാജ്യസഭാ അധ്യക്ഷന്‍ തീരുമാനിക്കുകയായിരുന്നു.  നേരത്തെ ബില്‍ ലോക്‌സഭയില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം സര്‍ക്കാരിനില്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബിജെഡി, എഐഎഡിഎംകെ, ബിജു ജനതാ ദള്‍ പാര്‍ട്ടികളും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുകയോ എതിര്‍ത്ത് വോട്ട് ചെയ്യുകയോ ആവാനാണ് സാധ്യത. അതുക്കൊണ്ട

ശ്രദ്ധിക്കുക: നാളെ മുതൽ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാർഡുകൾ അസാധുവാകും

രാജ്യത്ത് ജനുവരി 1 നാളെ മുതൽ ലക്ഷക്കണക്കിന് എടിഎം കാർഡുകൾ പ്രവർത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാർഡുകളാണ് പ്രവർത്തനരഹിതമാകുക. മാഗ്നറ്റിക് സ്ട്രിപ് കാർഡിൽ നിന്ന് ചിപ് കാർഡിലേക്ക് മാറുന്നതിന് ആർബിഐ അനുവദിച്ച സമയം ഇന്ന് അവസാനിക്കും ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ ഉപയോഗിക്കുന്നത്. ഇതുവരെ ഇടപാടുകാർക്ക് ഇത് മാറ്റി നൽകുന്നതിൽ വിവിധ ബാങ്കുകൾ വീഴ്ച വരുത്തുകയും ചെയ്തു. എല്ലാ ഇടപാടുകാർക്കും ആർബിഐ നിർദേശത്തെ കുറിച്ച് ധാരണ ഇല്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കും. പഴയ ഡെബിറ്റ് കാർഡുകൾ നിലവിൽ എല്ലാ എടിഎം മെഷീനുകളിലും പ്രവർത്തിക്കാറില്ല. സുരക്ഷ മുൻനിർത്തിയാണ് ചിപ് ഘടിപ്പിച്ച ഇഎംവി കാർഡിലേക്ക് മാറാൻ ആർബിഐ നിർദേശം നൽകിയിരുന്നത്.

വേങ്ങരപോലീസ് അറിയിപ്പ്

*New Year പ്രമാണിച്ചു ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനുമായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണ്*. *🎤1*.രാത്രി 10.00 മണിക്കു ശേഷം പൊതുനിരത്തിൽ ആളുകൾ കൂടിനിന്നുള്ള ആഘോഷം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. *🎤2*.രാത്രിയിൽ  ബാന്റ്  ഡ്രം നാസിക്ക് ഡോൾ  തുടങ്ങിയ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൊതുജനങ്ങളുടെ സമാധാനപരമായ ഉറക്കത്തിനും സ്വൈരവിശ്രമത്തിനും തടസ്സമുണ്ടാക്കും. അത് യാതൊരു കാരണവശാവും അനുവദിക്കുന്നതല്ല. *🎤3*.സൈലൻസർ ഒഴിവാക്കി ശബ്ദമലിനീകരണം ഉണ്ടാക്കിയും മറ്റും രാത്രി കാലങ്ങളിൽ ഒരുമിച്ച് ബൈക്ക് റെയ്സ് / റാലി നടത്തുന്നതും ഒരു കാരണവശാലും അനുവദിക്കുന്നതല്ല. അത്തരത്തിലുള്ള ബൈക്കുകൾ പിടിച്ചെടുത്ത് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പ്രത്യേകം നിയമിച്ചിട്ടുള്ള മഫ്‌റ്റി പോലീസ് നിയമലംഘനം നടത്തുന്ന വാഹനം കണ്ടെത്തി തുടർ ദിവസങ്ങളിൽ നടപടി സ്വീകരിക്കുന്നതാണ്. *🎤4*.മദ്യപിച്ച് പൊതുനിരത്തിൽ ബഹളം ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. *🎤5*.രാത്രി സമയങ്ങളിൽ സംഘമായി ക്ലബ്ബ

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു.യോഗത്തിൽ ക്ലബ് രക്ഷാധികാരികളായ pkc ബാവ ,AK ഷെരീഫ്,PK  പുച്ചി ,ഇക്ബാൽ vv , ക്ലബ് ഭാരവാഹികൾ ആയ ജലീൽ ,ഷരീഫ് എം , ഷെരീഫ് സിഎം , ഫസ്‌ലു , മുഹമ്മദ് മറ്റു ക്ലബ്ബ് മെമ്പർ മാരും പങ്ക്‌ എടുത്തു ഈ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് നടപടിയില്ല

* * മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്കിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കരുത്. ഉത്തരവാദിത്തങ്ങള്‍ ജാഗ്രതയോടെ നിറവേറ്റണമെന്നും അറിയിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഒരു വിട്ടിൽ ഒരു ട്രോമോകെയർ അംഗം വലിയോറയിലെ രണ്ടാം ഘട്ട പരിശീലനം

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ