ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു

വലിയോറ:കാളികടവ് Tk സിറ്റി ക്ലബ്ബിന്റെ ജനറൽ ബോഡി യോഗം ചേർന്നു.യോഗത്തിൽ ക്ലബ് രക്ഷാധികാരികളായ pkc ബാവ ,AK ഷെരീഫ്,PK  പുച്ചി ,ഇക്ബാൽ vv , ക്ലബ് ഭാരവാഹികൾ ആയ ജലീൽ ,ഷരീഫ് എം , ഷെരീഫ് സിഎം , ഫസ്‌ലു , മുഹമ്മദ് മറ്റു ക്ലബ്ബ് മെമ്പർ മാരും പങ്ക്‌ എടുത്തു ഈ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി

മുത്തലാഖ് വിവാദത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് നടപടിയില്ല

* * മലപ്പുറം: മുത്തലാഖ് വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടപടിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്കിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ സംസാരിച്ചതായി ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കരുത്. ഉത്തരവാദിത്തങ്ങള്‍ ജാഗ്രതയോടെ നിറവേറ്റണമെന്നും അറിയിച്ചിട്ടുണ്ട്. വിശദീകരണം തൃപ്തികരമായതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

ഒരു വിട്ടിൽ ഒരു ട്രോമോകെയർ അംഗം വലിയോറയിലെ രണ്ടാം ഘട്ട പരിശീലനം

പുതുവർഷാഘോഷം റോഡിൽ വേണ്ടെന്ന് വാഹനവകുപ്പ്*

* തിരൂരങ്ങാടി:വേങ്ങര: വേങ്ങര :പുതുവർഷത്തിന്റെ ഭാഗമായി റോഡിലിറങ്ങിയുള്ള ആഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ മോട്ടോർ വാഹനവകുപ്പ് നടപടികൾ തുടങ്ങി. പുതുവർഷം അപകടരഹിതമാക്കുകയെന്ന സന്ദേശത്തോടെയാണ് പ്രവർത്തനം. ജില്ലാ ആർ.ടി.ഒ. അനൂപ് വർക്കിയുടെ നിർദേശത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ 31-ന് രാത്രികാല പരിശോധന കർശനമാക്കും. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു പുറമെ സബ് ആർ.ടി.ഒ. ഓഫീസിലെ സംഘവും രാത്രികാല പരിശോധനകൾ നടത്തും. ദേശീയപാതകൾ, പ്രധാന അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മഫ്തിയിലും അല്ലാതെയും പരിശോധനയുണ്ടാകും. നിയമവിരുദ്ധമായ ലൈറ്റുകൾ, അമിതശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, ലൈസൻസില്ലാത്ത കുട്ടികളുടെ ഡ്രൈവിങ് തുടങ്ങിയവ പ്രത്യേകം നിരീക്ഷിക്കും. ട്രോമാകെയർ പ്രവർത്തകരുടെ സഹായവും വാഹനവകുപ്പ് തേടിയിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്താൻ വീഡിയോകളും ഫോട്ടോകളും പകർത്തും. ഇത്തരം വാഹനങ്ങളുടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്‌ആപ്പ് നമ്പറുകളിലേക്ക് പൊതുജനങ്ങൾക്കും അയക്കാം. വേങ്ങര, കൂരിയാട്, കക്കാട്, ചങ്കുവെട്ടി, കോട്ടയ്ക്കൽ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ മോട്ട

ട്രോമോകെയർ പരിശീലന ക്യാമ്പ്

വലിയോറ യുവജന വേദിയും മലപ്പുറം ജില്ലാ ട്രോമകെയറും സംയുക്തമായി സംഘടിപ്പിച്ച രണ്ടാംഘട്ട ട്രോമകെയർ പരിശീലന ക്യാമ്പിന്ന് തുടകം വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ രാവിലെ 9 മണിക്ക് തുടങ്ങിയ ക്യാമ്പ് വിവിധ സെക്ഷനുകളായി  വൈകുന്നേരം 5 മണി വരെയാണ് ഘടിപ്പിച്ചിരിക്കുന്നത്

ഇന്നത്തെ വില നിലവാരം

*​​💰   ഇന്നത്തെ വില നിലവാരം   💰​​* *____________________________________* *💵കറൻസി വിനിമയ നിരക്കുകൾ* *____________________________________* *1.🇸🇦സൗദി റിയാൽ               : 18.63* *2.🇦🇪യു.എ.ഇ ദിർഹം            : 19.03* *3.🇶🇦ഖത്തർ റിയാൽ            : 19.20* *4.🇴🇲ഒമാൻ റിയാൽ              : 181.62* *5.🇧🇭ബഹ്‌റൈൻ ദിനാർ      : 185.52* *6.🇰🇼കുവൈറ്റ് ദിനാർ           : 230.30* *7.🇲🇾മലേഷ്യൻ റിങ്കറ്റ്            : 16.83* *8.🇪🇺യൂറോ                              : 79.98* *9.🇺🇸അമേരിക്കൻ ഡോളർ : 69.92* *​​​​​​____________________________________* *____________________________________* *🥇സ്വർണ്ണം (22K) & 🥈വെള്ളി വില* *____________________________________* *സ്വർണ്ണം ഒരു പവൻ    : 23,560 രൂപ* *സ്വർണ്ണം ഒരു ഗ്രാം       : 2945 രൂപ* *വെള്ളി ഒരു കിലോ     :40,400 രൂപ* *വെള്ളി ഒരു ഗ്രാം          :40.40 രൂപ* *​​​​​​____________________________________* *____________________________________* *⛽പെട്രോൾ & ഡീസൽ വില - HP* *____________________________________* *1.🌊ക

മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാം

ചിനക്കലിന് അഭിമാനമായ Dr:മുഹമ്മദ് സമീലിനെ DYFI ആദരിച്ചു

* ചിനക്കല്‍: MBBS *  കരസ്ഥമാക്കിയ അരീതലക്കല്‍ ഹംസക്കുട്ടിയുടെ മകന്‍ Dr:മുഹമ്മദ് സമീലിനെ DYFI ചിനക്കല്‍ യൂണിറ്റ്  ആദരിച്ചു  DYFI വേങ്ങര മേഖല വൈ: പ്രസിഡന്റ് സ:ബിനോയ് Dr:സമീലിന് മൊമന്റോ നല്‍കി ചടങ്ങില്‍ DYFI വേങ്ങര മേഖല ജേ:സെക്രട്ടറി സ:സിറാജ് TV അദ്ധ്യതവഹിച്ചു പ്രദേശത്തെ പാര്‍ട്ടി അംഗങ്ങളും DYFI അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു,,,,

കടലുണ്ടി പുഴയിൽ വെള്ളംനിറച്ചു ബാക്കികയം റെഗുലേറ്റർ

വലിയോറ പാണ്ടികശാലയിലെ ബാക്കികയം റെഗുലേറ്ററിന്റെ ഷട്ടർ താഴ്ത്തിയത് കാരണം നിറഞ്ഞ് കവിഞ്ഞുനിൽകുന്ന കടലുണ്ടിപ്പുഴ

നാളെ 9 മണിമുതൽ 5മണിവരെ അടക്കപ്പുര എ എം യൂ പി സ്കൂളിൽ

മരണപെട്ടു

വലിയോറ ചിനക്കൽ , പരേതനായ കൊല്ലം തൊടിക കുഞ്ഞാലസ്സൻ ഹാജിയുടെ ഭാര്യ  പങ്ങിണിക്കാടൻ ബി യുമ്മ (80 വയസ്സ് ) മരണപ്പെട്ടു . മയ്യിത്ത് നമസ്കാരം ഇന്ന് വൈകിട്ട് 3 . 30 ന് വലിയോറ ചിനക്കൽ ജുമാ മസ്ജിദിൽ ...

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(28/12/2018)

÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം ചേറൂർ    കിളിനക്കോട് പാറക്കണ്ണി...    വേങ്ങര-കുന്നുംപുറം.  റോഡുകൾ ബിഎംബിസി ചെയ്യാൻ 12.5 കോടി അനുവദിച്ചു ആദ്യം അനുവദിച്ച 3 കോടിക്ക് പുറമേയാണ് ഇപ്പോഴത്തെ ഉത്തരവ് വേങ്ങര എംഎൽഎ Adv: KNAഖാദർ സാഹിബ് അറിയിച്ചു

മുതാലാഖ് ബില്ല് വിവാദം തല്പര കക്ഷികളുടെ കുപ്രചാരണം എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

അബുദാബി: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്‌സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും അദ

കോഴി പരിപാലനത്തിലെ ആധുനിക രീതികൾ - ബോധവൽക്കരണ ക്ലാസ്

ആതവനാട്  പ്രവർത്തിക്കുന്ന ജില്ലാ കോഴി വളർത്തൽ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ഹാച്ചറിയുടെ ഉൽഘാടനത്തോടനുബന്ധിച്ച്  ' കോഴി പരിപാലനത്തിലെ  ആധുനിക രീതികളെ കുറിച്ച് വിദഗ്ദർ നയിക്കുന്ന ക്ലാസ് 30-12-18 ന് ഞായർ രാവിലെ 10 മണിക്ക് പ്രസ്തുത കേന്ദ്രത്തിൽ വെച്ച് നടക്കുന്നു .. ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ അതാത് മൃഗാശുപത്രികളിൽ പേര് രജിസ്റ്റർ ചെയ്യുക

കോൺഗ്രസിന്റെ 134 )o ജൻമദിനം വേങ്ങര ഇന്ദിരാജി ഭവനിൽ ആഘോഷിച്ചപ്പോൾ

വേങ്ങര:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആഘോഷപരിപാടി ടി വി രാജഗോപാൽ എം എ. അസീസ് ഹാജിക് കേക്ക് നൽകി ഉത്ഘാടനം നിർവഹിച്ചു  .അലസ്സൻ ഹാജി പള്ളിക്കൽ ,അഷ്‌റഫ് പറാഞ്ചേരി ,വി ടി . മൊയ്‌ദീൻ ,എം ടി ..അസൈനാർ ,സി ടി ..മൊയ്‌ദീൻ പാലശ്ശേരി ബാവ ,കാട്ടി കുഞ്ഞാവറു ,ജീവൻ ,അഫ്സൽ ,കുഞ്ഞീൻ പാലക്കോടൻ ,ഇ കെ .അഹമ്മുദു ബാപ്പു , ദാസൻ ,പി സലാം ,ഇസ്മായിൽ ഉണ്ണിയാലുക്കൽ ,അർജുൻ ടി വി ,ശാഹുൽ ഹമീദ് , സി എച് ..അനീസ് കെ ടി. കരീം എന്നിവർ പങ്കെടുത്തു പരിപാടിയിൽ ഇൻഡ്യൻ നാഷണൽ  കോൺഗ്രസ് ഹിന്ദി ഹൃദയഭൂമിയിൽ വൻ തിരിച്ചുവരവിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വേങ്ങരയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വിജയാഹ്ലാദപ്രകടത്തിൽ കൂരിയാട് നിന്നും വേങ്ങര വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഞ്ച് മീറ്ററിൽ കൂടുതൽ വലിപ്പമുള്ള മൂവർണ്ണക്കൊടി വീശി പാർട്ടി പ്രവർത്തകർക് ആവേശം പകർന്ന ചെടിപ്പുറമാടിന്റെ അഭിമാനമായ അഫ്സൽ ,ശാഹുൽ ഹമീദ് എന്നിവരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി പള്ളിക്കൽ അലസ്സൻ കുട്ടി ഹാജി ,ഇ കെ അഹമദു ബാപ്പു എന്നിവർ ഷാളണിയിച്ച ആദരിച്ചു

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം

മൈക്ക് പെർമിറ്റിന് ഇനി മുതൽ ഓൺലൈനായി അപേക്ഷിക്കാം. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഈ സൗകര്യം നിലവിൽ വന്നു. ട്രഷറിയിൽ പോയി ചലാൻ അടച്ചു സ്റ്റേഷനിൽ അപേക്ഷ നലകി അവിടെ നിന്നും D Y S P ഓഫീസിൽ പോയി പെർമിറ്റ് വാങ്ങാൻ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവസ്ഥക്ക് മാറ്റം വരികയാണ് ഓൺലൈൻ അപേക്ഷ തുടങ്ങിയതോടെ.

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018)

വേങ്ങര എംഎൽഎ ഓഫീസ് അറിയിപ്പ്(27/12/2018) ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ 9895800159 ÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷ വേങ്ങര നിയോജക മണ്ഡലം എംഎൽഎ KNA ഖാദർ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 741906 രൂപ ചിലവിൽ കുന്നുംപുറം. സ്പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റിക്ക് രോഗികളെ പരിചരിക്കാൻ ആംബുലൻസ് വാങ്ങുന്നതിന് ഭരണാനുമതി ലഭിച്ചു

വലിയോറ പരപ്പിൽ പാറയിൽ ഹൈമാസ്‌ ലൈറ്റിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

വലിയോറ പാണ്ടികശാലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

ബഹു.പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് (MP) ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച പാണ്ടികശാല ഹൈമാസ്റ്റ് ലൈറ്റ് സിസ്റ്റം, ഇതിന്റെ ഉദ്ഘാടനം ഉടൻ തന്നെ ബഹു. പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിക്കുമെന്ന് വാർഡ് മെമ്പർ വി.ഉമ്മു  ഐമൻ യൂസുഫലി അറിയിച്ചു 

കെ .എ.ടി.എഫ്. ജില്ലാ സമ്മേളനം വേങ്ങരയിൽ

മലപ്പുറം : അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ജനുവരി 12, 13 തീയതികളിൽ വേങ്ങരയിൽ നടത്താൻ ജില്ലാ പ്രവർത്തകസമിതി തീരുമാനിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സമ്മേളനം ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. ടി.സി. അബ്ദുൽലത്തീഫ്, എം.പി. ഫസൽ, സി.പി. മുഹമ്മദ്കുട്ടി, സി.എച്ച്. ഫാറൂഖ്, ടി.പി. റഹീം, സി. സലീം, എം. ഹാരിസ്, ഇസ്ഹാഖ് കാരാട്ടിൽ, സി.എം. സജീബ് തുടങ്ങിയവർ പ്രസംഗിച്ചു.

വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

പണ്ടുകാലങ്ങളിൽ  കേരളത്തിന്റെ ഗ്രാമങ്ങളിലെ യാത്രാവഴികളായിരുന്നു ഇടവഴികൾ വയലുകളിലേക്കും പുഴയോരങ്ങളിലേക്കുമുള്ള വഴികൾ കൂടുതലും ഇത്തരത്തിലുള്ളതായിരുന്നു ചരിത്രപരമായും സാംസ്കാരിക പരമായും ഇവയ്ക് ഒരുപാട്  പ്രാധാന്യങ്ങൾ ഉണ്ടായിരുന്നു  പ്രകൃതിക്ക് അനുയോജ്യമായ യാത്ര വഴികളായിരുന്നു ഇടവഴികൾ  ഇടവഴികൾ മണ്ണിട്ട് നികത്തി അതിന്റെ മേലെ കോൺഗ്രീറ്റ്കൊണ്ടും ട്ടറുകൊണ്ടും  റോഡ് പണിയുന്ന ഈ  ആധുനികകാലത്ത്  വലിയോറ മഞ്ഞമാട്ടിലെ അവശേഷിക്കുന്ന ഒരു ഇടവഴി

മുണ്ടാം കുഴിയിലെ ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ

വലിയോറ: വേനൽകാലത്ത്‌ ഫുട്ബാൾ കളിക്കാൻ യുവാക്കൾ ചേർന്ന് നിർമിക്കുന്ന ഫുട്ബാൾ ഗ്രൗണ്ട് നിർമാണം അവസാന ഘട്ടത്തിൽ. എല്ലാ വർഷവും കളിക്കടവ്,മുതലമാട്‌,അടക്കാപുര,മണപുറം ഏരിയകളിലെ യുവകക്കാൾ ഫുട്ബാൾ കളിക്കാൻ വലിയോറ പടത്തിൽ ഗ്രൗണ്ട് നിർമിക്കാറുണ്ട്.ഇപ്രാവശ്യത്തെ ഗ്രൗണ്ട് മുണ്ടാൻ കുഴി ഭാഗത്ത്‌ തരിശായികിടക്കുന്ന സ്ഥലത്താണ് ഗ്രൗണ്ട് നിർമിക്കുന്നത്.

വേങ്ങര ഗ്രാമീണ ബാങ്കിന്ന് കോൺഗ്രസ്‌ പ്രവർത്തകരുടെ സംരക്ഷണമതിൽ ഒരുക്കി

വേങ്ങര:സമരത്തിനിടയിലും തുറന്ന് പ്രവർത്തിക്കുന്ന വേങ്ങര ഗ്രാമീണ ബങ്കിനെ CITU സമരത്തിന്റെ പേരിൽ  അടപ്പിക്കുമെന്ന ഭീക്ഷണിയെതുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംരക്ഷണ മതിലൊരുക്കിയത്  നിരവധി സാധാരണക്കാരായ ഇടപാടുകാർക് ആശ്വാസമായി .എം .എ.അസീസ് ,സി .ടി .മൊയ്‌ദീൻ ,അസീസ് കൈപ്രൻ ,ജീവൻ ചേറ്റിപ്പുറമാട് ,ശാക്കിർ കെ .കെ ,ഹുസൈൻ കെ .വി ,കുഞ്ഞീൻ പാലേക്കോടണ് ,മുജീബ് വി .ടി ,കുഞ്ഞവറു കാട്ടി , സി.എച് .സലാം ,കാബ്രൻ മുജീബ് എന്നിവർ നേതൃത്വം നൽകി

KT ജലീലിനെതിരെ ലോങ്ങ്‌മാർച്ച്‌ വിജയിപ്പിക്കാനൊരുങ്ങി യൂത്ത്കോൺഗ്രസ്‌

വേങ്ങര :കെ ടി ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലോങ്ങ് മാർച്ച് വിജയിപ്പിക്കുന്നതിനുവേണ്ടി വേങ്ങര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചേർന്ന യോഗം വാർഡ് മെമ്പർ പറാഞ്ചേരി അഷ്‌റഫ് ഉൽഘടനം ചെയ്തു.ലോങ്ങ് മാർച്ചിൽ അമ്പതിൽ കുറയാത്ത പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു .അസീസ് കൈപ്രൻ അധ്യക്ഷത വഹിച്ചു. അർജുൻ ടി.വി,നൗഷാദ് വടേരി ,റഹീം.പി ,ജീവൻ എന്നിവർ സംസാരിച്ചു.ശാക്കിർ കെ ,കെ സ്വാഗതവും ഹാരിസ് പുളിക്കൽ നന്ദിയും പറഞ്ഞു .

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്