ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജില്ലയിൽ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകൾ

ഇന്ത്യയുടെ ഹൃദയയഭാഗം കീയടക്കിയതിന്റെ വേങ്ങരയിലെ കോൺഗ്രസിന്റെ വിജയഘോസം വെള്ളിയാഴ്ച

🇮🇳 ആഘോഷം വേങ്ങര യിലും 🇮🇳🎤 ================= രാജസ്ഥാനിലും,മധ്യപ്രദേശിലും,ഛത്തീസ്ഗഡിലും ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസിന്റെ തേരാളി ശ്രീമാൻ രാഹുൽ ഗാന്ധി തുടങ്ങിവെച്ച പടയോട്ടം ഇന്ത്യയിലെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു.  ഇന്ത്യയുടെ ജീവവായു ആയ  മതേതരത്വം സംരക്ഷിക്കുക എന്നത് മറ്റാരെ ക്കാളും ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ബാധ്യതയാണ്.പ്രിയരേ നമുക്കും ഏറ്റെടുക്കണം ഈ ധൗത്യം.കഴിഞ്ഞ നാലര വര്ഷംക്കാലം കൊണ്ട് മതേതര ഭാരതത്തെ പിച്ചിച്ചീന്തിയ സങ്ക പരിവാര ശക്തികളെ പിഴുതെറിയണം നമുക്ക്.വരാൻ പോകുന്ന ഇന്ധ്യ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റേതാണ്. 2019 ൽ നടക്കാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ നരേന്ദ്ര മോദിയെ 3.0 നു മലർത്തിയടിച്ച മതേ തര ഭാരത്തിന്റ ചങ്ക് ശ്രീമാൻ രാഹുൽ ഗാന്ധിക്കും,രാജസ്ഥാനിലെയും,മധ്യപ്രദേശിലെയും ഛത്തീസ് ഗാഡിലെയും പ്രിയ വോട്ടർമാർ ക്കും അഭിവാദ്യമർപ്പിച്ചു കൊണ്ട് ഈ വരുന്ന വെള്ളിയാഴ്ച്ച വൈകുന്നേരം6 മണിക്ക് വേങ്ങരയിൽ കോൺഗ്രസ്സ് പ്രവർത്തകർ തകർത്താടുകയാണ്. 25 യ്യാ യിരം വാട്‌സ് D J സംവിധാനത്തിന്റെ അകമ്പടിയും,കൂട്ടത്തിൽ നാസിക് ഡോളും ,ബാൻഡ് വാദ്യവും,കോൽക്കളി യും,ആകാശത്തിൽ വർണ വിസ്മയം തീർക്കുന്

പാണ്ടികശാലയിൽ ടാങ്ക്നിർമാണം തുടങ്ങി

വലിയോറ : പാണ്ടികശാല തട്ടാഞ്ചേരിമലഏരിയയിലെ നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന തട്ടാഞ്ചേരിമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിർമ്മാണപ്രവർത്തി  വീണ്ടും തുടങ്ങി.

മിനിഊട്ടിയിൽ പുലിയിറങ്ങി എന്ന വ്യാജവാർത്ത സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്ന ഫോട്ടോയുടെ ഉറവിടം കണ്ടത്തി

   മലപ്പുറം : അരിമ്പ്ര മലനിരകളിലെ മനോഹരമായ മിനിഊട്ടിയിൽ പുലിഇറങ്ങി എന്ന പേരിൽ ഫോട്ടോകൾ സോഷ്യൽ മിഡിയകളിൽ പ്രചരിക്കുന്നത് ഏതോ ഒരു വിരുതൻ ഉണ്ടാക്കിയ വ്യാജവർത്തയാണെന്ന് ഉറപ്പായി, കർണാടകയിലെ മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ നിന്നുള്ളതോ മുംബൈയിലെ ആരെ മിൽക്ക് കോളനിയിൽ നിന്നുള്ളതോ ആയ  ഫോട്ടോസ് ആണ് കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് മലപ്പുറം ജില്ലയിലെ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. ഫോട്ടോയിൽ പുലിയെ പേടിച്ചു ബൈക്കുകൾ ഉപേക്ഷിച്ചു നിരവധി ആളുകൾ മരത്തിൽ കയറിയിരിക്കുന്നതും, ബൈക്കുകൾകിടയിൽ  റോഡിൽ പുലി ഇരിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിക്കുന്നത് എന്നാൽ ഇതുമായി ബദ്ധപ്പെട്ട് മിനിഊട്ടിയിലെ ആളുകളുമായി ബന്ധപെട്ടപ്പോൾ ഇങ്ങെനെ ഒരു സംഭവം അവിടെ നടന്നിട്ടില്ലെന്ന് അറിയാനാണ് കഴിഞ്ഞത്

വികസനകുതിപ്പിൽ പതിനാലാം വാർഡ്

വേങ്ങര:ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാന്നും മറ്റുമായി റോഡ് കിറിയത് കാരണം വാഹനയാത്രക്കാർക്ക് വളരെ പ്രയാസകരമായിരുന്ന വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ അരിക്കപളളിയാളി - പൂകുളംബസാർ റോഡ് ടാറിങ്ങിന്റെ പണി അവസാനഘട്ടത്തിൽ

വേങ്ങരയിൽ വിജയ ആഹ്ലാദ പ്രകടനം റോഡ് ഷോയും

          ---------------------------------------- ഹിന്ദി ഹ്രദയ ഭൂമിയിൽ  കോൺഗ്രസ്സിന്റെ_ 🇨🇮 _തിളക്കമാർന്ന വിജയത്തിന്റെആഘോഷ പരിപാടി,_ വേങ്ങര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിൽ *19/12/18 ബുധൻ  വൈകുന്നേരം    6 മണിക്ക്* കൂരിയാട് ടൗണിൽ നിന്നും ആരംഭിക്കുന്നു *കരിമരുന്ന് പ്രയോഗം*💥🔥 *ശിങ്കാരി മേളം*🥁🥁🎷🎺 *DJ* *സൗണ്ട് സിസ്റ്റം*🤼‍♀🎼🕺🏼💃🏼 *ബാൻഡ് സെറ്റ് 🥁🎷 *കോൽക്കളി 🥢🥢 *ടാബ്ലോ 🎠

ജിദ്ദ-ഖുൻഫുദയിൽ കാറപകടം; മലപ്പുറം വേങ്ങര ഊരകം സ്വദേശിയായ മലയാളി വീട്ടമ്മയും മകനും മരിച്ചു

ഖുൻഫുദ- ഇന്ന് രാവിലെ ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിലെ വേങ്ങര ഊരകം കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യയും വേങ്ങര പൂച്ചോലമാട് സ്വദേശി കാപ്പൻ അലവി ഹാജിയുടെ മകളുമായ ഷഹറാബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്. ഇന്ന് കാലത്ത് 10 മണിക്കാണ് അപകടം. അൽ ഖൗസിൽ നിന്ന് ഹാലിയിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹം ഖുൻഫുദ ജനറൽ ആശുപത്രിയിൽ. പരിക്കേറ്റ ഇസ്ഹാഖും ചെറിയ കുട്ടിയും ഇതേ ആശുപത്രയിൽ ചികിത്സയിലാണ്. ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്.രണ്ടു ദിവസം മുമ്പാണ് കുടുംബം സന്ദർശക വിസയിൽ സൗദിയിലെത്തിയത്.

പാണ്ടികശാല സൗന്ദര്യവൽക്കരണത്തിന്റെ പദ്ധതി ഉദ്ഘാടനം 2018 ഡിസംബർ 22 ന്

പാണ്ടികശാല ടൗൺ  സൗന്ദര്യവൽക്കരണത്തിന്റെ  പദ്ധതി ഉദ്ഘാടനം 2018 ഡിസംബർ 22 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ബഹു: MLA കെ എൻ എ ഖാദർ സാഹിബ് നിർവ്വഹിക്കുമെന്ന് 17ം  വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസുഫലി അറിയിച്ചു പരിപാടിയിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുകൾ പങ്കെടുക്കും

അടക്കാപുരയിൽ ട്രോമകെയർ പരിശീലന ക്യാമ്പ് 30/12/2018ന്ന്

വലിയോറ യുവജന വേദിയും മലപ്പുറം ജില്ലാ ട്രോമകെയറും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാംഘട്ട ട്രോമകെയർ പരിശീലന ക്യാമ്പ് 30/12/2018 ഞായറാഴ്ച  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിൽ വെച്ച് നടക്കപെടും

പതിമൂന്നാം വാർഡ് മുസ്ലിംലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു

വലിയോറ:വേങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡ് മുസ്ലിംലീഗ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇ കെ മുഹമ്മദ്‌ കുഞ്ഞ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. കുറുക്കൻ അലവിക്കുട്ടി.വളപ്പിൽ ബാപ്പു മറ്റു നേതാക്കൾ സംബന്ധിച്ചു

വലിയോറ പരപ്പിൽ പാറയിൽ DYFI കമ്മറ്റി മാനവ സംഗമം സംഘടിപ്പിച്ചു

വേങ്ങര :വലിയോറ പരപ്പിൽപറയിൽ വേങ്ങര മേഖല DYFI കമ്മറ്റി മാനവ സംഗമം സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി DYFI പ്രവർത്തകർ കച്ചേരിപാടിയിൽ നിന്ന് ബാന്റ് വാദ്യങ്ങളോടെ പ്രകടനം നടത്തി. പരിപാടിയിൽ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിഏറ്റ് അംഗം സ:ഇ. ജയൻ, സ:ജംഷീദലി,പി പത്മനാഭൻ,ഷമീം ടി പി, നൗഷാദ്. ടി. കെ. റഹീം വേങ്ങര മുതലായവർ പങ്കെടുത്തു

ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകളുടെ ടാറിങ് പ്രവ്യത്തി തുടങ്ങി

വേങ്ങര:ജലനിധി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുവാന്നും മറ്റുമായി റോഡ് കിറിയത് കാരണം വാഹനയാത്രക്കാർക്ക് വളരെ പ്രയാസകരമായിരുന്ന വേങ്ങര പഞ്ചായത്ത് പതിനാലാം വാർഡിലെ അരിക്കപളളിയാളി - പൂകുളംബസാർ റോഡ് ടാറിങ്ങിന്റെ പ്രര്യഭ പണി ആരംഭിച്ചു

വലിയോറയിൽ റേഞ്ച്ഇല്ലെന്ന പരാതിക്ക് ഉടൻ പരീഹാരം

വലിയോറ :മുതലമാട്‌ മില്ലും പടിയിൽ പുതിയതായി നിർമിക്കുന്ന മൊബൈൽ ഫോൺ ടവറിന്റെ ഫൗണ്ടേഷന്റെ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു പണിപൂർത്തിയാകുന്നതോടെ കളിക്കടവ്,മുതലമാട്‌,അടക്കാപുര,പാറമ്മൽ ഏരിയകളിലെ വിവിധ സ്വകാര്യ ടെലിഫോൺ ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും 

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പ്രവർത്തി പൂർത്തിയായി

ബിജെപി ഹർത്താൽ തുടങ്ങി ഹർത്താലിൽ അക്രമം കാണിച്ചാൽ അറസ്റ്റ്; വഴിതടയൽ അനുവദിക്കില്ല: ഡിജിപി

ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം. ഡിജിപിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫീസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും പൊലീസിന് നിർദേശമുണ്ട്. കെഎസ്ആർടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണം. ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും നിർദേശത്തിൽ പറയുന്നു. 

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

വേങ്ങര ഊരകം നെല്ലിപറമ്പ് സ്വദേശിനിയായ യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തിവന്ന സ്ത്രീകൾ ഉൾപ്പെട്ട അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ 2 പേർ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽപറമ്പിൽ തഫ്സീന (33) , ഇവരുടെ സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്തു വച്ചാണ് അരീക്കോട് എസ്ഐ ആൽബി തോമസ് വർക്കിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്.  ഇവരിൽനിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ബെംഗളൂരുവിൽനിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇപ്പോൾ പിടിയിലായവർ. യാത്ര ചെയ്യുന്ന സമയം പരിശോധനകൾ ഒഴിവാക്കാൻ സ്ത്രീകൾ ഉൾപ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കൾ കടത്തിയിരുന്നത്. മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി ഇവരിൽ നിന്നും മനസിലായിട്ടുണ്ട്. ഇവർ ഉൾപ്പെട്ട സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.  ഇവ