ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നാളെ സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെ

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായ ബിജെപി ഹര്‍ത്താല്‍. സെക്രട്ടറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ സ്വയം തീകൊളുത്തി ആത്മാഹൂതിശ്രമം നടത്തിയ ആള്‍ മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്.

ശനിയാഴ്ച മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് DDE അവധി പ്രഖ്യാപിച്ചു.

മലപ്പുറം : നിപ്പ,പ്രളയം എന്നിവ മൂലം മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നഷ്ടമായ പ്രവൃത്തി ദിനങ്ങള്‍ക്ക് പകരം പ്രവൃത്തി ദിനങ്ങളായി കണ്ടെത്തിയ ശനിയാഴ്ചകളില്‍ നിന്ന് 15/12/2018 ശനിയാഴ്ച ഒഴിവാക്കി. അന്നേദിവസം അവധിയായിരിക്കുമെന്ന് മലപ്പുറം DDE ഉത്തരവിറക്കി. സ്കൂളുകളില്‍ പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ അതിനിടയില്‍ ഒരു പ്രവൃത്തി ദിനം ഫലവത്താകില്ലെന്ന അധ്യാപക സംഘടനകളുടെ നിര്‍ദ്ദേശം മാനിച്ചാണ് പകരം മറ്റൊരു ദിവസം കണ്ടെത്താമെന്ന ധാരണയില്‍ ശനിയാഴ്ചയിലെ പ്രവൃത്തി ദിനം മാറ്റി അവധിയാക്കിയത്.

വലിയോറയിൽനിന്ന് അന്താരാഷ്ട്ര അറബിക് സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ ഒരു മിടുക്കൻ

വലിയോറ : അടക്കാപ്പുര-മണപ്പുറം സ്വദേശി മാസ്റ്റർ അഫീഫ് മോയന് തിരൂരങ്ങാടി PSMO കോളേജ് അറബിക് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക് സെമിനാറിൽ പ്രബന്ധം അവതരണത്തിന് അവസരംലഭിച്ചു. അഫീഫ് മോയൻ തിരൂർ ദാറുസ്സലാം വാഫി കോളേജിലെ രണ്ടാം വർഷ വാഫി വിദ്യാർത്ഥിയാണ്

ചർച്ചകൾ ഫലംകണ്ടു തെരുവ് വിളക്കുകൾക്ക് പുതുജീവൻ

വലിയോറ :ബാവ സലീം അഡ്മിനായ വലിയോറ ഗ്രാമം ചർച്ചാ വേദിയുടെ ശക്തമായ ഇടപെടലുകൾ കാരണമായി വലിയോറയിലെ 16ം വാർഡിലെ പലസ്ഥലങ്ങളിലെയും കേടായ സ്ട്രീറ്റ് ലൈറ്റുകൾ ശരിയാക്കുന്ന പ്രവൃത്തി വേങ്ങര പഞ്ചായത്ത്‌ അധികാരികൾ തുടങ്ങി

ഓട്ടോ-ടാക്ക്സി നിരക്ക് വർധനവ് പ്രാബല്യത്തിൽ വന്നു

ഓട്ടോ-ടാക്ക്സി നിരക്ക് വർധനവ് പ്രാബല്യത്തിൽ. ഓട്ടോറിക്ഷ മിനിമം നിരക്ക് 25 രൂപയും ടാക്ക്സി വാഹനങ്ങൾക്ക് മിനിമം നിരക്ക് 150 ൽ നിന്ന് 175 രൂപയായി ഉയർന്നു.ഇനിമുതൽ ഓട്ടോറിക്ഷ മിനിമം നിരക്കിൽ ഒന്നരകിലോമീറ്ററും ടാക്ക്സി മിനിമം നിരക്കിൽ അഞ്ചുകിലോമീറ്ററും യാത്രചെയാം. ഓട്ടോറിക്ഷ മിനിമം നിരക്ക് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിന്നും 13 രൂപയും ടാക്‌സി വാഹനങ്ങൾക്ക് 17 രൂപയും നൽകണം എന്നാൽ വേങ്ങര ഏരിയകളിലും മറ്റും കിലോമീറ്ററിന്ന് ഗെവേണ്മെന്റ് നിക്ഷയിക്കുന്ന നിരക്കിന്ന് കൂടെ 50% കുടുതലായിരികും ചാർജ് 13+50%=19.50  വേങ്ങര ഏരിയകളിലും മറ്റും രോ കിലോമീറ്ററിന്ന്  18 രൂപയോളം ചാർജ് ഈടാക്കാനുള്ള തയാറെടുപ്പിലാണ്  ഓട്ടോ ഡൈവർമാർ 

വൈദുതി മുടങ്ങും

HT ലൈൻന്റെ പണിനടക്കുന്നതിനാൽ ഇന്ന് 9 മണിമുതൽ  12 മണിവരെ വൈദുതി മുടങ്ങും എന്ന് KSEB വേങ്ങര അറിയിച്ചു

വേങ്ങരയിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 17 - 12-2018- തിങ്കളാഴ്ച 9.30 മുതൽ 12.30-വരെ കാൻസർ, പക്ഷാഘാതം, പാര പ്ലീജിയ, വാർദ്ധക്യ സഹജമായ രോഗങ്ങൾ, വിവിത തരം വാതരോഗങ്ങൾ, കിടപ്പിലായ രോഗികൾ, എന്നിവരെ പരിശോധിച്ച് ആവശ്യമായ മരുന്നും മെഡിക്കൽ ഉപകരണങ്ങളും നല്കുന്നു. മൂന്ന് മാസം കൂടുമ്പോൾ തുടർ പരിശോധനാ ക്യാമ്പുകൾ ഉണ്ടായിരിക്കുന്നതാണ് മുൻ കൂട്ടി ബുക്ക് ചെയ്യുന്നതിന്നും അന്വേഷിക്കുന്നതിന്നും 9349099633 I 0494 245 11 02 9495 147774- എന്നീ നമ്പറുകളിൽ വി ളിക്കാവുന്നതാണ് ഡോഃ K, റംലത്ത്. BHms.MD (ചീഫ് മെഡിക്കൽ ഓഫീസർ ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ) ഡോ: ഹബീബ തെസ്നിBHms (ഗവ: ഹോമിയോ കാൻസർ സെന്റർ വണ്ടൂർ) ഡോ: ജാസ്മിൻ BHMട, എന്നിവർ ക്യാമ്പിൽ രോഗികളെ പരീശോധിക്കുന്നതാണ് വേങ്ങര പാലിയേറ്റീവ് കെയർ സെന്റർ,

വേങ്ങരയിലെ ആയുർവേദ ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടം നാടിന്ന് സമർപ്പിച്ചു

വേങ്ങരയിലെ സർക്കാർ ആയുർവേദ ഹോസ്പിറ്റലിന്റെ പുതുതായി ആരംഭിച്ച ചികിത്സാ കെട്ടിടത്തിന്റെ ഉത്ഘാടനം  വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലൻ കുട്ടി നിർവഹിച്ചു.

വേങ്ങര ഗ്രാമ പഞ്ചായത്ത് അറിയിപ്പ്

വേങ്ങര ഗ്രാമ പഞ്ചായത്ത് കാര്യാലയം .                  അറിയിപ്പ് വേങ്ങര ഗ്രാമ പഞ്ചായത്ത് പരിധിയിൽ പെട്ട ഗുണഭോക്താക്കൾക്ക്‌  കാർഷികാവശ്യത്തിനും മത്സ്സ്യം വളർത്തുന്നതിനുമായി ഉപയോഗിക്കുന്നതിലേക്ക് വേങ്ങര കൃഷി ഭവനും എം.ജി.എൻ.ആർ.ഇ.ജി.എസും സംയുക്തമായി 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുളം നിർമ്മിച്ച് നൽകുന്നതാണ്. താല്പര്യമുള്ള വേങ്ങര ഗ്രാമ പഞ്ചായത്ത് നിവാസികൾ 2018 ഡിസംബർ 19 ന് മുമ്പ് വേങ്ങര കൃഷി ഭവൻ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.         എന്ന്,      കൃഷി ഓഫീസർ     (വേങ്ങര ഗ്രാമ പഞ്ചായത്ത്)   9495379773

വട്ടപാട്ടിൽ ഒന്നാം സ്ഥാനം PPTMYHSS ടീമിന്ന്

ആലപ്പുഴയിൽവച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപ്പാട്ടിന്റെ രാജ കിരീടം ചൂടിയ ചേറൂർ P .P. T.M. Y. H.S.S ടീം അംഗങ്ങൾക്ക്  അഭിനന്ദനങ്ങൾ. മത്സരത്തിൽ A ഗ്രേഡോടെ  ചേറൂർ P .P. T.M. Y. H.S.S ടീം   ഒന്നാസ്ഥാനം കരസ്ഥമാക്കി 

10 ദിവസത്തേക്ക് റോഡ് അടച്ചിടും

പാണ്ടികശാല KRHS ബാക്കിക്കയം റോഡ് കോൺക്രീറ്റ് പണി ഇന്ന് (12-12-2018,ബുധൻ) തുടങ്ങും.ഇന്ന് മുതൽ 10 ദിവസത്തേക്ക് റോഡ് അടച്ചിടുന്നതാണെന്നും ഇതുവഴി ഗതാഗതം നിരോധിച്ചതായും വാർഡ് മെമ്പർ അറിയിച്ചു.

കോൺഗ്രസ്‌ പ്രവർത്തകർ വലിയോറയിൽ ആഹ്ളാദ പ്രകടനം നടത്തി,

ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശ്. രാജസ്ഥാൻ .ചത്തി സ്ഗഡ്. എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന്ന് വലിയോറ  കോൺഗ്രസ്സ്,യുത്ത്കോൺഗ്രസ്‌,കെ സ് യൂ  പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി രാത്രി 8 മണിക്ക് നടന്ന വാഹന ജാഥക്ക്  മേക്കമണ്ണിൽ കുഞ്ഞിപ്പ,കൈപ്രൻ അസീസ് മുതലായവർ നേതൃത്വം നൽകി

രാവിലെ മുതൽ വൈകുനേരം വരെ വൈദുതി മുടങ്ങും

അറിയിപ്പ് മലപ്പുറം -എsരിക്കോട് - തിരൂർ-110 കെ.വി ലൈനിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ 110 കെ.വി എടരിക്കോട്, 33 കെ.വി കൂരിയാട്, ഒതുക്കുങ്ങൽ, കൽപകഞ്ചേരി  സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ ഫീഡറുകളിലും   12-12- 2018 , 13 -12-2018  (ബുധൻ,വ്യാഴം) ദിവസങ്ങളിൽ രാവിലെ 8  മുതൽ വൈകുനേരം5 വരെ  വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്. എ. ഇ, 110 കെ.വി    സബ് സ്റ്റേഷൻ എടരിക്കോട്

തിരഞ്ഞെടുപ്പിൽ കോൺഗ്രസീന്ന് നേട്ടം

*

കളിക്കടവ് പുഴകടവ് നവീകരിച്ചു

വലിയോറ : കടലുണ്ടി പുഴയിലെ കളിക്കടവ് കടവ് നവീകരിച്ചു.കഴിഞ്ഞ വെള്ളപൊക്കത്തിലും മറ്റും കരകൾ ഇടിഞ്ഞു ചാടിയത് കാരണവും പുഴയിലേക്ക് ഇറങ്ങുന്ന ചവിട്ട് പടികൾ തകർന്നതിനാലും  പുഴയിലേക്ക് കുളിക്കാൻ  ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ട്‌ വി കെ കുഞ്ഞാലൻകുട്ടി സാഹിബ്‌  വേങ്ങര പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് നവീകരണം നടത്തിയത്

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നേടിയ ചേറൂർ പി. പി. ടി. എം. വൈ. എഛ്. എസ് സ്കൂൾ വിദ്വാർഥികൾക്ക് സീകരണം നൽകി

  വേങ്ങര :ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നേടിയ ചേറൂർ പി. പി. ടി. എം. വൈ. എഛ്. എസ് സ്കൂൾ വിദ്വാർഥികളുടെ ആഹ്ലാദപ്രകടനവും വ്യാപാരിവ്യവസായി ഏകോപനസമിതി യുടെ സ്വീകരണവും ഇന്ന് വേങ്ങര ബസ്റ്റാൻഡിൽ നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ  വ്യാപാരി സെക്രട്ടറി അസീസ് ഹാജി വ്യാപാരി വേങ്ങര മണ്ഡലം ജന:സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി എന്നിവർ പ്രസംഗിച്ചു

വലിയോറ പാടത്തെ പ്രദർശന തോട്ടം

വലിയോറ പാടത്തെ പ്രദർശന തോട്ടം വലിയോറ പടത്തിലെ ജാസ്മീൻ നെല്ലിന്റെ പ്രദർശന തോട്ടം 

യുവജനയാത്രക്ക് വേങ്ങര മണ്ഡലത്തിൽ സീകരണം നൽകി

മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം യുത്ത് ലീഗ് യുവജന യാത്രക്ക് വേങ്ങര മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ  വലിയോറ ഏരിയയിലെ വിവിധ വാർഡ് കമ്മറ്റികൾ പങ്കെടുത്തു

മുനീറുൽ ഇസ്ലാം ദഫ് സംഗം വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഇന്നലെ രാത്രി കാടപടിയിൽ നടന്ന ദഫ് മത്സരത്തിൽ അടക്കപ്പുര മുനീറുൽ ഇസ്ലാം മദ്രസ ദഫ് സംഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി

മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം NT കുഞ്ഞുട്ടി നിർവഹിച്ചു

വലിയോറ : മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം വേങ്ങര സർവീസ് സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ NT അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി അടക്കാപ്പുര വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നിർവഹിച്ചു ചടങ്ങിൽ ബാങ്ക്‌ പ്രതിനിധികൾ,C വാവ,നാസർ മണ്ടോടൻ, വി. ആലിക്കുട്ടി,എംപി.അയമുദു.ഭാവുണ്ണി എന്നിവർ പങ്കെടുത്തു

MSV ക്ലബ്ബിലെ യുവാക്കളുടയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി

 വലിയോറ മണപ്പുറം: വലിയോറ മണപ്പുറം MSV ക്ലബ്ബിലെ യുവാക്കളുടയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി റോഡ് സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി. ഈ റോഡിന്റെ ഇരു വശങ്ങളിലും നടു റോഡിലും സാമൂഹിക ദ്രോഹികൾ ഇരുട്ടിന്റെ മറവിൽ കൂൾബാർ,ഹോട്ടൽ അത് പോലെ കോഴികടകളിലെ അറവു  മാലിന്യം അടക്കം മാലിന്യം വലിച്ചെറിഞ്ഞു യാത്രക്കാർക്കും പരിസര വാസികളിക്കും വലിയ തോതിൽ ബിദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. റോഡിൽ മാലിന്യം വലിച്ചെറിയുന്ന സാമൂഹിക വിരുദ്ധരുടെ നടപടികളെ കുറിച്ച് ഒരാഴ്ച മുമ്പ് നമ്മുടെ നാട്ടിലെ പല  സാമൂഹിക മാധ്യമങ്ങളിൽ അടക്കം സജീവ ചർച്ച വിഷയവുമായിരുന്നു.ഇതിനു ഒരു താൽക്കാലിക പരിഹാരം എന്ന നിലക്കാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തിൽ യുവാക്കൾ ഇത്തരം മാതൃകാപരമായ സാമൂഹിക പ്രവർത്തിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇനിയും ഇത്തരം നല്ല സാമൂഹിക  പ്രവർത്തനങ്ങളിലൂടെ ഒരു മാലിന്യ വിമുക്ത വലിയോറക്കായി എപ്പോഴും മുന്നിൽ നിന്നു തന്നെ പ്രവർത്തിക്കുമെന്ന് ഇതിനു നേതൃത്വം കൊടുത്ത MSV മണപ്പുറം ക്ലബ്ബിലെ സന്നദ്ധ പ്രവർത്തകർ അറിയി

ജില്ലാ കളക്ടർക്ക് ഉപഹാരം നൽകി

  വലിയോറ :  സംസ്ഥാനത്തെ മികച്ച വനിതാ ശിശു - വികസന പ്രവർത്തനങ്ങൾക്കുള്ള സർക്കാറിന്റെ അവാർഡ് നേടിയ മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ്                അവർക്ക്                     ജില്ലയിലെ വനിതാ -ശിശു വികസന രംഗത്ത് പ്രവർത്തിക്കുന്ന NGO ആയ വേങ്ങര കൊർദോവ എജ്യുക്കേഷണൽ സൊസൈറ്റിയുടെ ഉപഹാരം ചെയർമാൻ യൂസുഫലി വലിയോറ                നൽകുന്നു

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്

*രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്* ഇക്കഴിഞദിവസം കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ പത്ത് വയസുള്ള പെൻകുട്ടിയെ അന്വേഷിച്ച് ഒരു അപരിചിതനായ ചെറുപ്പക്കാരൻ  സകൂളിൽ  എത്തി .അയാൾ നേരെ ഓഫീസ് റൂമിലേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി, എന്നിട്ട് അധ്യാപികയോട് പറഞു. പെൺകുട്ടിയുടെ അമ്മക്ക് സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ പറഞതനുസരിച്ച് ഞാൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്. ഉടൻ അധ്യാപിക വന്നയാളോട് കുട്ടിയുടെ മാതാ പിതാക്കളുടെ പേരും ,മേൽവിലാസവും അന്വേഷിച്ചു. തുടർന്ന് അപരിചിതൻ പെൺകുട്ടിയുടെ രക്ഷകർത്താക്കളുടെ ശരിയായ പേരും മേൽവിലാസവും അധ്യാപികയോട് പറഞു. എങ്കിലുംപിതാവ് വിദേശത്തായതിനാൽ  കുട്ടിയുടെ അമ്മയുടെ മൊബൈൽ നമ്പറിലേക്ക് അധ്യാപിക വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയിൽ അപരിചിതൻ അക്ഷമനായി .ഇത് കണ്ട അധ്യാപിക പ്യൂണിനെ വിട്ട് പെൺകുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഓഫീസിലെത്തിയ കുട്ടിയോട് അമ്മക്ക് സുഖമില്ലെന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന ആളാണ് ഇതെന്നും അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നിലെന്നും അധ്യാപിക അറിയിച്ചു. പെൺകുട്ടി പറഞു; കഴിഞ ദിവസം മുതൽ അമ

വേങ്ങരയിലെ ആദ്യ സംരംഭം.

വേങ്ങരയിലെ ആദ്യ സംരംഭം. ! ജൈവ ഭക്ഷ്യ ഉൽ പ്പന്ന വിപണന കേന്ദ്രം..! വേങ്ങര ബസ്സ്റ്റാൻറിൽ ശ്രീ ചാക്കീരി അബ്ദുൽ ഹഖ് ഇന്ന് രാവിലെ 10. മണിക്ക് ഉദ്ഘാടനം ചെ യ്തു.!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.