ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കോൺഗ്രസ്‌ പ്രവർത്തകർ വലിയോറയിൽ ആഹ്ളാദ പ്രകടനം നടത്തി,

ബിജെപി ഭരിച്ചിരുന്ന മധ്യപ്രദേശ്. രാജസ്ഥാൻ .ചത്തി സ്ഗഡ്. എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന്ന് വലിയോറ  കോൺഗ്രസ്സ്,യുത്ത്കോൺഗ്രസ്‌,കെ സ് യൂ  പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി രാത്രി 8 മണിക്ക് നടന്ന വാഹന ജാഥക്ക്  മേക്കമണ്ണിൽ കുഞ്ഞിപ്പ,കൈപ്രൻ അസീസ് മുതലായവർ നേതൃത്വം നൽകി

രാവിലെ മുതൽ വൈകുനേരം വരെ വൈദുതി മുടങ്ങും

അറിയിപ്പ് മലപ്പുറം -എsരിക്കോട് - തിരൂർ-110 കെ.വി ലൈനിൽ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ 110 കെ.വി എടരിക്കോട്, 33 കെ.വി കൂരിയാട്, ഒതുക്കുങ്ങൽ, കൽപകഞ്ചേരി  സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ ഫീഡറുകളിലും   12-12- 2018 , 13 -12-2018  (ബുധൻ,വ്യാഴം) ദിവസങ്ങളിൽ രാവിലെ 8  മുതൽ വൈകുനേരം5 വരെ  വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്. എ. ഇ, 110 കെ.വി    സബ് സ്റ്റേഷൻ എടരിക്കോട്

തിരഞ്ഞെടുപ്പിൽ കോൺഗ്രസീന്ന് നേട്ടം

*

കളിക്കടവ് പുഴകടവ് നവീകരിച്ചു

വലിയോറ : കടലുണ്ടി പുഴയിലെ കളിക്കടവ് കടവ് നവീകരിച്ചു.കഴിഞ്ഞ വെള്ളപൊക്കത്തിലും മറ്റും കരകൾ ഇടിഞ്ഞു ചാടിയത് കാരണവും പുഴയിലേക്ക് ഇറങ്ങുന്ന ചവിട്ട് പടികൾ തകർന്നതിനാലും  പുഴയിലേക്ക് കുളിക്കാൻ  ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു ഇത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ട്‌ വി കെ കുഞ്ഞാലൻകുട്ടി സാഹിബ്‌  വേങ്ങര പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് നവീകരണം നടത്തിയത്

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നേടിയ ചേറൂർ പി. പി. ടി. എം. വൈ. എഛ്. എസ് സ്കൂൾ വിദ്വാർഥികൾക്ക് സീകരണം നൽകി

  വേങ്ങര :ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ നേടിയ ചേറൂർ പി. പി. ടി. എം. വൈ. എഛ്. എസ് സ്കൂൾ വിദ്വാർഥികളുടെ ആഹ്ലാദപ്രകടനവും വ്യാപാരിവ്യവസായി ഏകോപനസമിതി യുടെ സ്വീകരണവും ഇന്ന് വേങ്ങര ബസ്റ്റാൻഡിൽ നടന്നു സ്കൂൾ ഹെഡ്മാസ്റ്റർ മജീദ് മാസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണൻ  വ്യാപാരി സെക്രട്ടറി അസീസ് ഹാജി വ്യാപാരി വേങ്ങര മണ്ഡലം ജന:സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി എന്നിവർ പ്രസംഗിച്ചു

വലിയോറ പാടത്തെ പ്രദർശന തോട്ടം

വലിയോറ പാടത്തെ പ്രദർശന തോട്ടം വലിയോറ പടത്തിലെ ജാസ്മീൻ നെല്ലിന്റെ പ്രദർശന തോട്ടം 

യുവജനയാത്രക്ക് വേങ്ങര മണ്ഡലത്തിൽ സീകരണം നൽകി

മുസ്ലിം യുത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം യുത്ത് ലീഗ് യുവജന യാത്രക്ക് വേങ്ങര മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിൽ  വലിയോറ ഏരിയയിലെ വിവിധ വാർഡ് കമ്മറ്റികൾ പങ്കെടുത്തു

മുനീറുൽ ഇസ്ലാം ദഫ് സംഗം വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഇന്നലെ രാത്രി കാടപടിയിൽ നടന്ന ദഫ് മത്സരത്തിൽ അടക്കപ്പുര മുനീറുൽ ഇസ്ലാം മദ്രസ ദഫ് സംഗം ഒന്നാംസ്ഥാനം കരസ്ഥമാക്കി

മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം NT കുഞ്ഞുട്ടി നിർവഹിച്ചു

വലിയോറ : മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം വേങ്ങര സർവീസ് സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ NT അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി അടക്കാപ്പുര വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നിർവഹിച്ചു ചടങ്ങിൽ ബാങ്ക്‌ പ്രതിനിധികൾ,C വാവ,നാസർ മണ്ടോടൻ, വി. ആലിക്കുട്ടി,എംപി.അയമുദു.ഭാവുണ്ണി എന്നിവർ പങ്കെടുത്തു

MSV ക്ലബ്ബിലെ യുവാക്കളുടയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി

 വലിയോറ മണപ്പുറം: വലിയോറ മണപ്പുറം MSV ക്ലബ്ബിലെ യുവാക്കളുടയും സന്നദ്ധ പ്രവർത്തകരായ കുട്ടികളുടെയും നേതൃത്വത്തിൽ മണപ്പുറം-തയ്യിച്ചി ബൈപാസ്സ് റോഡിന്റെ ഇരു സൈഡിലും ഉള്ള കാടുകളും പുല്ലും ചെത്തി വൃത്തിയാക്കി റോഡ് സുരക്ഷിത ഗതാഗതത്തിന് യോഗ്യമാക്കി. ഈ റോഡിന്റെ ഇരു വശങ്ങളിലും നടു റോഡിലും സാമൂഹിക ദ്രോഹികൾ ഇരുട്ടിന്റെ മറവിൽ കൂൾബാർ,ഹോട്ടൽ അത് പോലെ കോഴികടകളിലെ അറവു  മാലിന്യം അടക്കം മാലിന്യം വലിച്ചെറിഞ്ഞു യാത്രക്കാർക്കും പരിസര വാസികളിക്കും വലിയ തോതിൽ ബിദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. റോഡിൽ മാലിന്യം വലിച്ചെറിയുന്ന സാമൂഹിക വിരുദ്ധരുടെ നടപടികളെ കുറിച്ച് ഒരാഴ്ച മുമ്പ് നമ്മുടെ നാട്ടിലെ പല  സാമൂഹിക മാധ്യമങ്ങളിൽ അടക്കം സജീവ ചർച്ച വിഷയവുമായിരുന്നു.ഇതിനു ഒരു താൽക്കാലിക പരിഹാരം എന്ന നിലക്കാണ് പ്രദേശത്തെ ക്ലബിന്റെ നേതൃത്വത്തിൽ യുവാക്കൾ ഇത്തരം മാതൃകാപരമായ സാമൂഹിക പ്രവർത്തിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇനിയും ഇത്തരം നല്ല സാമൂഹിക  പ്രവർത്തനങ്ങളിലൂടെ ഒരു മാലിന്യ വിമുക്ത വലിയോറക്കായി എപ്പോഴും മുന്നിൽ നിന്നു തന്നെ പ്രവർത്തിക്കുമെന്ന് ഇതിനു നേതൃത്വം കൊടുത്ത MSV മണപ്പുറം ക്ലബ്ബിലെ സന്നദ്ധ പ്രവർത്തകർ അറിയി

ജില്ലാ കളക്ടർക്ക് ഉപഹാരം നൽകി

  വലിയോറ :  സംസ്ഥാനത്തെ മികച്ച വനിതാ ശിശു - വികസന പ്രവർത്തനങ്ങൾക്കുള്ള സർക്കാറിന്റെ അവാർഡ് നേടിയ മലപ്പുറം ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ്                അവർക്ക്                     ജില്ലയിലെ വനിതാ -ശിശു വികസന രംഗത്ത് പ്രവർത്തിക്കുന്ന NGO ആയ വേങ്ങര കൊർദോവ എജ്യുക്കേഷണൽ സൊസൈറ്റിയുടെ ഉപഹാരം ചെയർമാൻ യൂസുഫലി വലിയോറ                നൽകുന്നു

രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്

*രക്ഷകർത്താക്കളുടെ ശ്രദ്ധക്ക്* ഇക്കഴിഞദിവസം കേരളത്തിലെ ഒരു സർക്കാർ സ്കൂളിൽ പത്ത് വയസുള്ള പെൻകുട്ടിയെ അന്വേഷിച്ച് ഒരു അപരിചിതനായ ചെറുപ്പക്കാരൻ  സകൂളിൽ  എത്തി .അയാൾ നേരെ ഓഫീസ് റൂമിലേക്ക് ചെന്ന് സ്വയം പരിചയപ്പെടുത്തി, എന്നിട്ട് അധ്യാപികയോട് പറഞു. പെൺകുട്ടിയുടെ അമ്മക്ക് സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാർ പറഞതനുസരിച്ച് ഞാൻ കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്. ഉടൻ അധ്യാപിക വന്നയാളോട് കുട്ടിയുടെ മാതാ പിതാക്കളുടെ പേരും ,മേൽവിലാസവും അന്വേഷിച്ചു. തുടർന്ന് അപരിചിതൻ പെൺകുട്ടിയുടെ രക്ഷകർത്താക്കളുടെ ശരിയായ പേരും മേൽവിലാസവും അധ്യാപികയോട് പറഞു. എങ്കിലുംപിതാവ് വിദേശത്തായതിനാൽ  കുട്ടിയുടെ അമ്മയുടെ മൊബൈൽ നമ്പറിലേക്ക് അധ്യാപിക വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയിൽ അപരിചിതൻ അക്ഷമനായി .ഇത് കണ്ട അധ്യാപിക പ്യൂണിനെ വിട്ട് പെൺകുട്ടിയെ ഓഫീസിലേക്ക് വിളിപ്പിച്ചു. ഓഫീസിലെത്തിയ കുട്ടിയോട് അമ്മക്ക് സുഖമില്ലെന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോകാൻ വന്ന ആളാണ് ഇതെന്നും അമ്മയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നിലെന്നും അധ്യാപിക അറിയിച്ചു. പെൺകുട്ടി പറഞു; കഴിഞ ദിവസം മുതൽ അമ

വേങ്ങരയിലെ ആദ്യ സംരംഭം.

വേങ്ങരയിലെ ആദ്യ സംരംഭം. ! ജൈവ ഭക്ഷ്യ ഉൽ പ്പന്ന വിപണന കേന്ദ്രം..! വേങ്ങര ബസ്സ്റ്റാൻറിൽ ശ്രീ ചാക്കീരി അബ്ദുൽ ഹഖ് ഇന്ന് രാവിലെ 10. മണിക്ക് ഉദ്ഘാടനം ചെ യ്തു.!

സംസ്ഥാന സർക്കാരിന്റെ "ഹരിത മിഷൻ ജലസം രക്ഷണം" പദ്ധതിയുടെ ഭാഗമായി "നീർത്തട നടത്തം"

സംസ്ഥാന സർക്കാരിന്റെ "ഹരിത മിഷൻ  ജലസം രക്ഷണം" പദ്ധതിയുടെ ഭാഗമായി "നീർത്തട നടത്തം" വലിയോറ പാണ്ടി കശാല മൂഴിക്കൽ നിന്ന് ആരംഭിച്ച്  വലിയ തോട് ഓരം വഴി വലിയോറ പാടം ചാലിയുടെ അറ്റം വരെ തുടരുകയുണ്ടാ യി .!     ഇരിഗേഷൻ എഞ്ചി നീയർ ശ്രീ അശോക് കുമാർ, ഓവർസിയർ ശ്രി ഗിരിതരാജൻ, കൃ ഷി ഓഫീസർ ശ്രീ മുഹ മ്മദ് നജീബ്, കൃഷി അസിസ്റ്റന്റ് ശ്രീ വിക്രമൻ പിള്ള,ശ്രീമതി ഹസീന, 18.ആം വാർഡ് മെമ്പർ ശ്രീമതി ജമീല, എന്നിവരോ പ്പം തേർകയം പാടശ ശേഖര സമിതി പ്രസി ഡന്റ് ഏ.കെ. അബുഹാജി, യൂസുഫലി വലിയോറ,കല്ലൻ അബ്ദുറഹി മാൻ,വേങ്ങര ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ PTA. പ്രസിഡൻറ് പുല്ലംബവൻ ഖമറുദ്ദീൻ, മറ്റു കർഷകർ മുത ലായവർ പരിപാടിയിൽ പങ്കെടുത്തു!

പറവകൾക്ക് ലക്ഷങ്ങൾ ചിലവഴിച് വീട് ഒരുക്കി ഒരു യുവാവ്‌

. വലിയോറ അടക്കാപുരയിലെ യൂസുഫിന്റെ കുറെ കാലത്ത് സ്വപ്നമായിരുന്നു പറവാക്കൾക്കൊരു വീട്.. https://youtu.be/XEFEANqHAnE എല്ല ജീവികളുടെഴും അടിസ്ഥാന ഘടകം താമസിക്കാനുള്ള സൗകര്യവും ഭക്ഷണവും ആവുന്നു...പറവാക്കൂട്ടിൽ പ്രാവുകൾക്ക് പാറി നടക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ള സൗകര്യം പ്രതേകം ഒരുക്കിയിട്ടുണ്ട്..യെപ്പോഴും പ്രാവുകൾക്ക് അത്യാവശ്യ ഘടകമായ വായു സഞ്ചാരവും വെളിച്ചവും കിട്ടാവുന്ന രീതിയിലാവുന്നു വീട് നിർമിചിടുള്ളത് വീടിനുള്ളിൽ പ്രാവിന് ഭക്ഷിക്കാൻ മണ്ണ് വെണ്ണീർ തുളസി കറ്റാർവാഴ കാഞ്ഞികുറുക്കകയുടെ ചെടി തുടങ്ങിയ പച്ച ഇലകളും വച്ച് പിടിപ്പിച്ചിട്ടുണ്ട്.. ഇന്ത്യൻ ഫന്റായിൽ,അമേയ്ക്കാൻ ഫന്റായിൽ,ഷെൽഡ് ഫ്രിൽ ബൊക്കാരോ,പൗറ്റർ സ്‌പോർട് സ്‌പങ്ങൾ സൊല്ലോ ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് ലോങ്ങ് ഫെയ്‌സ്,ഇംഗ്ലീഷ് മോദീന ഉസ്ഭക്, ഓൾഡ് റ്റാച് ടംബല്ലായ്‌രാർ ഫിലിഗെയ്‌സർ ഷീൽഡ് ഹോമർ... തുടങ്ങിയ സ്വദേശികളും വിദേശികളുമായ നൂറോളം പ്രാവുകലാണ് യൂസുഫിന്റെ പറവാക്കൂട്ടിൽ ഉള്ളത്.. ഗോതമ്പ്,ചെറുപയർ,ഗ്രീൻപീസ്,ചൊളം,കമ്പം,റാഗി,കടല,സൂര്യഗാന്ധി ഫ്ലവർ തുടങ്ങിയ പത്തോളം ധാന്യത്തിൽ മഞ്ഞൾ പൊടി മിക്സ് ചെയ്താവുന്നു പ്രാവുകൾക്ക് ഭക്ഷണം കൊടു

വേങ്ങരയിൽ ഹരിത കേരള മിഷൻ നഴ്സറി നിർമ്മാണം തുടങ്ങി.

: വേ ങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന 2018ജൂൺ 5 ന് മുമ്പായി ഒരു ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള  നഴ്സറി നിർമ്മാണം വേങ്ങര ഗ്രാമപഞ്ചായത്തിലെ പത്ത് മൂച്ചിയിൽ തുടക്കമായി. ഇവിടെ 25000 വൃക്ഷതൈകൾ ഉൽപ്പാദിപ്പിക്കും.നഴ്സറിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി അധ്യക്ഷനായി. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഫസൽ, ഗ്രാമപഞ്ചായത്ത്മെമ്പർമാരായ പറങ്ങോടത്ത് അബ്ദുൽ അസീസ്, പി.മുഹമ്മദ് അഷ്റഫ് ,യൂസു ഫലിവലിയോറ, തൊഴിലുറപ്പ് പദ്ധതി നോഡൽ ഓഫീസർ മൻസൂർ, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി ഒ ഉമ്മർ  ബ്ലോക്ക് അക്രഡിറ്റ് എഞ്ചിനിയർ പ്രശാന്ത്, വേങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശിവകുമാർ ,വേങ്ങര ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓവർസിയർ മു ബ ശിർ പഞ്ചിളി.അമ്പാടി മുഹമ്മദ് കുട്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, എന്നിവർ സംബന്ധിച്ചു.

ലോകബാങ്ക് പ്രതിനിധി സംഘം ബാക്കിക്കയം റഗുലേറ്റർ സന്ദർശിച്ചു.

:  വലിയോറ : പാണ്ടികശാല  ബാക്കിക്കയം റഗുലേറ്റർലോകബാങ്ക് മിഷൻ ടീം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തിയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്തി. ലോക ബാങ്ക് മിഷൻ ടീം ലീഡർ ഡോ: മോഹൻ ശ്രീനിവാസ റാവു, പൊടിപ്പു റെസി, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ മോഹൻകുമാർ, ജലനിധി റീജണൽ ടെക്നിക്കൽ മാനേജർ ഹംസ, വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എഞ്ചിനിയർ (പ്രോജക്ട് ) മുഹമ്മദ് റാഫി, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ എ.ഉസ്മാൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ശിവശങ്കരൻ, അസിസ്റ്റൻറ് എഞ്ചിനിയർ ഷാ ഹുൽ ഹമീദ്, യൂസുഫലി വലിയോറ ,കമ്പനി എഞ്ചിനിയർമാരായ ,വർഗീസ്, ബദറുദ്ദീൻ, എന്നിവർ സംബന്ധിച്ചു.

17 ാം വാർഡ് ഗ്രാമസഭാ യോഗം ചേർന്നു ,

Add caption     വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ഗ്രാമസഭാ യോഗം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വി.ഉമ്മു ഐമൻ യൂസു ഫലി അധ്യക്ഷത വഹിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണം ചെയ്തു..ഗ്രാമസഭയിൽ പങ്കെടുത്ത വരിൽ നിന്ന് തെരഞ്ഞെടുത്ത 10 പേർക്ക് പ്രത്യേക സമ്മാനവും നൽകി ,കെ ബിജു, വാർഷിക പദ്ധതി വിശദീകരിച്ചു. യൂസുഫലി വലിയോറ, യു.കെ.സൈതലവി ഹാജി, കെ.കുമാരൻ, കെ.മുസ്ഥഫ എന്നിവർ സംസാരിച്ചു.

12 വാർഡിൽ ഉൽഘാടനമേള

42 ലക്ഷം രൂപ ചിലവഴിച്ച് മുണ്ടക്കപ്പറമ്പ് യുവതാനഗറിൽ നിർമ്മിച്ച സൈഡ് ഭിത്തി സംരക്ഷണവും, കോൺക്രീറ്റ് റോഡും,12 ലക്ഷം രൂപ ചിലവഴിച്ച കുറുക പാടം റോഡ് നിർമ്മാണത്തിന്റെ ഒന്നാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച യുവതാനഗർ മുണ്ടക്കപ്പറമ്പ് റോഡിന്റെ രണ്ടാം ഘട്ടവും, 4.99 ലക്ഷം ചിലവഴിച്ച ചിനക്കൽ മനാട്ടിപ്പറമ്പ് റോഡിന്റെ ഒന്നാം ഘട്ടവും, 4 ലക്ഷം ചിലവഴിച്ച ചുള്ളിപ്പറമ്പ് പുത്തൻപള്ളി റോഡിന്റെ ഒന്നാം ഘട്ടവും,4.ലക്ഷം ചിലവഴിച്ച് നിർമ്മിച്ച പാക്കടപ്പാറ മനാട്ടിപ്പറമ്പ് റോഡിന്റെയും, 624000 രൂപ ചിലവഴിച്ച അത്താണി ത്തൊടു റോഡ് കോൺക്രീറ്റും, പുലരി കുറുകപ്പാടം റോഡിന്റെ താഴെ ഭാഗത്ത് 3 ലക്ഷം രൂപ ചിലവഴിച്ച് റോഡിന്റേയും ... ഉൽഘാടനം (മൊത്തം 8122000 രൂപയുടെ വികസന പ്രവർത്തനങ്ങൾ ) 2/8/2017 ബുധൻ രാവിലെ 11 മണിക്ക് മുണ്ടക്കപ്പറമ്പിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് pk അസ്ലു നിർവ്വഹിക്കുന്നു.. പഞ്ചായത്ത് പ്രസിഡൻറ് VK കുഞ്ഞാലൻകുട്ടി, ജില്ലാ പഞ്ചായത്തംഗം ജമീല അബൂബക്കർ,ബ്ലോക്ക് പഞ്ചായത്തംഗംAK മുഹമ്മദലി ,വാർഡ് മെമ്പർ കാങ്കടക്കടവൻ മൻസൂർ എന്നിവർ സംബണ്ഡിക്കുന്ന ഉൽഘാടന വേളയിലേക്ക് സന്തോഷപൂർവ്വം ഏവരേയും ക്ഷണിക്കുന്നു.. പന്ത്

AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു

വലിയോറ :വലിയോറ ഈസ്റ്റ് AMUP സ്ക്കു ൾ SSLC +2,പരീക്ഷകളിൽ ഉയർന്നമാർക്ക് നേടിയ വിദ്യർത്ഥികൾക്ക് രാജ്യ പുരസ്ക്കാർ അവാർഡ് ദാനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.അസ് ലു നിർവ്വഹിച്ചു,ചടങ്ങിൽ വേങ്ങര പഞ്ചായത് പ്രസിഡണ്ട് ,ഹെഡ്മാസ്റ്റർ,പി ടി എ a പ്രസിഡണ്ട്‌ ,യൂസുഫലിവലിയോറ,സ്കൂൾ ആദ്യപകർ ,പി ടി എ ബാരവഹികൾ,വിദ്യർത്ഥികൾ പങ്കടുത്തു

വോയ്സ് ഓഫ് ചുള്ളിപ്പറബിന്റെ യൂത്ത് വിങ്‌ന്റ കീഴിൽ മാലിന്യ നിർമജ്ജനം നടത്തി

വലിയോറ:VOC വോയ്സ് ഓഫ് ചുള്ളിപ്പറയൂത്ത് വിങ്‌ന്റ കീഴിൽ മാലിന്യ നിർമജ്ജനം നടത്തി  ചുള്ളിപ്പറബ് പുലരി ബസ് സ്റ്റോപ്പ് മുതൽ ആശാരിപാടിവരെ  റോഡ്‌ന്റ ഇരുഭാഗങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ചു  വേങ്ങര പഞ്ചയത്ത് അധിജീവനം പദ്ധതിയുടെ  വാഹനത്തിന് കൈമാറി . കഴിഞ്ഞ മൂന്ന് വർഷമായി ജാതി രാഷ്ട്രയ വിത്യസങ്ങളില്ലാതെ ജീവകരുണ്യം,ആരോഗ്യo,  വിദ്യാഭ്യാസ സാംസ്കാരികരംഗത്ത് VOC സജ്ജീവസാനിത്യ മായി നിലകൊള്ളുന്നു. പരിപാടിക്ക് ഗ്രുപ്പ് അഡോസറി,യൂത്ത് വിങ്അംഗങ്ങൾകുപുറമെ പ്രദേശത്തുള്ള മുഴുവൻ ദേശവാസി കളുടെയുംപങ്കാളിത്യം ശ്രദ്ധേയമായി

പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ബാക്കിക്കയം സന്ദർശിച്ചു.

    വേങ്ങര: യുദ്ധകാലടി സ്ഥാനത്തിൽ നിർമ്മാണം പൂർത്തിയായി വരുന്ന വലിയോറ ബാക്കിക്കയം റഗുലേറ്റർ പദ്ധതി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സന്ദർശിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ കുഞ്ഞാലൻകുട്ടി, വേങ്ങര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ മുഹമ്മദലി, എം.എം കുട്ടി മൗലവി, എൻ.ടി മുഹമ്മദ് ശരീഫ്, യൂസുഫലി വലിയോറ, പി.കെ.ഉസ്മാൻ ഹാജി, ചെറുകിട ജലസേചന വിഭാഗം ഉദ്യോഗസ്ഥരായ പി.ഉസ്മാൻ .ശിവശങ്കരൻ, ഷാഹുൽ ഹമീദ്, കോൺട്രാക്ട് കമ്പനി എഞ്ചിനിയർമാരായ വർഗീസ്, ബദറുദ്ദീൻ, എന്നിവർ സംബന്ധിച്ചു.

മികച്ച കൃഷി ഓഫീസറെ ആദരിച്ചു.

  വേങ്ങര: മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്ക്കാരം നേടിയ വേങ്ങരയിലെ പ്രകാശ് പുത്തൻ മoത്തിലിനെ സ്വതന്ത്ര കർഷക സംഘം വേങ്ങര നിയോജക മണ്ഡം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉപഹാരം നൽകി. മണ്ഡലം പ്രസിഡന്റ് പി.ടി മൊയ്തീൻ കുട്ടി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി യൂസുഫലി വലിയോറ, എ.എ.മുഹമ്മദ് കുട്ടി, കെ.പി മുഹമ്മദലി, സലാം പറപ്പൂർ, പി.എം ഹബീബുള്ള,  എന്നിവർ സംബന്ധിച്ചു.

SSLC പരീക്ഷയിൽ ഉയർന്ന മാർക്ക്‌ നേടിയവരെ Dyfi വലിയോറ യൂണിറ്റ് അനുമോദിച്ചു

വലിയോറ : വലിയോറ ഏരിയയിൽ ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ഉയർന്ന മാർക്കുകൾ നേടിയ വിദ്യാർഥികളെ   Dyfi വലിയോറ യൂണിറ്റ്  അനുമോദിച്ചു

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്