ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വേങ്ങര പഞ്ചായത്ത്‌ SSLC വിജയികൾക്ക് അവാർഡ് നൽകുന്നു

വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിൽ 2016-17 SSLC പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെ അവാർഡ് നൽകി ആദരിക്കുന്നു. ഫുൾ A+ നേടിയവർ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് 'സഹിതം 29 ന് മുമ്പായി വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകേണ്ടതാണ്. ഫോൺ: 04942 450 226

പാണ്ടികശാല മൻ ശഉലൂം മദ്രസാ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു

മദ്രസാ പ്രസ്ഥാനം ദീനിന് നവചൈതന്യം പകർന്നു - തങ്ങൾ                                                    വേങ്ങര: മദ്രസാ പ്രസ്ഥാനം ദീനിന് നവ ചൈതന്യം പകർന്ന പ്രസ്ഥാനമാണ് നമ്മുടെ മദ്രസകളെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പറഞ്ഞു. വലിയോറ പാണ്ടികശാല മൻ ശഉൽ ഉലൂം മദ്രസ ഒരു വർഷം നീണ്ടു നിൽക്കുന്നഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുതങ്ങൾ . ചടങ്ങിൽ മഹല്ല് ഖതീബ് സയ്യിദ് ഫസൽ ജമലുല്ലൈ ലിതങ്ങൾ അദ്ധ്യക്ഷത വഹിച്ചു.SSLC +2 വിജയികൾക്കുള്ള അവാർഡ് ദാനവും മികച്ച മദ്രസാഅധ്യാപകനുള്ള ഉപഹാരം പി.മുഹമ്മദ് മുസ് ലിയാർക്കും ജീവൻ രക്ഷിച്ച രണ്ടു പേർ ക്കുള്ള ഉപഹാരവും തങ്ങൾ നിർവ്വഹിച്ചു. മുനീർ ഹുദവി ളയിൽ മുഖ്യ പ്രഭാഷണം നടത്തി ,അഷ്‌റഫ് മുസ് ലിയാർ,   ടി 'സുബൈർ സഅദി ,വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ഇ മുഹമ്മദലി, മദ്രസാ കമ്മറ്റി പ്രസിഡന്റ് പി.കെ അലവി ഹാജി, പി.കെ അഹമ്മദ് കോയ, എൻ ഖാദർ ഹാജി, കുഞ്ഞാവുട്ടി തങ്ങൾ, മടപ്പള്ളി മൂസക്കുട്ടി ഹാജി, യൂസു വലിയോറ എന്നിവർ പ്രസംഗിച്ചു.സദർ മുഅല്ലിം പി.അഹമ്മദ് ഫൈസി സ്വാഗതവും വി.വി സിദ്ദീഖ് നന്ദിയും പറഞ്ഞു.ദു ആക്ക് കാവതിക്കളം ഉസ്താദ് നേതൃത്വ

മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്ക്‌ അവാർഡ്‌ നൽകി ആദരിച്ചു

വലിയോറ:മുതലമാട് ചാലഞ്ച് ക്ലബ്ബ് SSLC +2വിൽ  ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള  അവാർഡ് ദാനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ഇന്ന് വഴുകുംനേരം 4:30ന്ന്‌  മുതലമാട്‌ ബസ്സ്റ്റോപ്പിന്ന്‌ സമിപം നടന്ന  ചടങ്ങിന് ഇർഫാൻ പി കെ  സോഗതം  പറയുകയും റസാഖ് വി കെ പരിപാടിക്ക്  അദ്ധക്ഷത വഹിക്കുകയും ചെയ്‌തു കുഞ്ഞിപ്പ മാഷും യൂസുഫലി വലിയോറയും ആശംസ അർപ്പിച്ചു  ഇസ്മയിൽ  നന്ദി പറഞ്ഞു ഫുൾ വീഡിയോ കാണാം 

കൊടുക്കണം ഈ നന്മക്ക് ഒരായിരം ഗ്രീൻ സല്ലൂട്ട്

വേങ്ങര പഞ്ചായത്ത് 12 വാർഡ് യൂത്ത് ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക്‌ ആവിശ്യമായ  മുഴുവൻ കല്ലിനും ആവിശ്യമായ പണം നൽകി പേര് വെളിപെടുത്താൻ ആഗ്രഹിക്കാത്ത മുസ്ലിം ലിഗ്  പ്രസ്ഥാനത്തെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു പ്രവർത്തകൻ മാതൃകയായി.പേരും പ്രശംസയും ആഗ്രഹിക്കുന്ന ഈ കാലത്ത്  പേരോ പ്രശസ്തിയോ ആഗ്രഹിക്കാതെ എന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയുക എന്ന കാരുണ്യ പ്രവർത്തനം  മാത്രം കാംക്ഷിച്ച് നടത്തിയ ഈ പ്രവർത്തി ഓരോത്തർക്കും  മാത്യകയാണ്.

ബാക്കിക്കയം റഗുലേറ്റർ ആദ്യ ഷട്ടർ സ്ഥാപിച്ചു.

വേങ്ങര : വലിയോറ ബാക്കിക്കയം റഗുലേറ്ററിന്റെ ആദ്യ ഷട്ടർ ഇന്ന് സ്ഥാപിച്ചു.നാല് മീറ്റർ ഉയരമുള്ള ആദ്യ ഷട്ടർ ആണ് ഇന്ന് സ്ഥാപിച്ചത് .ആദ്യഷട്ടർ സ്ഥാപിക്കുന്ന ചടങ്ങിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി.കെ.കുഞ്ഞാലൻകുട്ടി, വേ ങ്ങര ബ്ലോക്ക' സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.മുഹമ്മദലി, വേങ്ങര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കെ.കെ.മൻസൂർ, യൂസുഫലി വലിയോറ, ഇറിഗേഷൻ അസി.എഞ്ചിനിയർ ഷാഹുൽ ഹമീദ്, ഓവർസിയർ രഘു,കോൺട്രാക്ട് കമ്പനി പ്രതിനിധി വർഗീസ് എന്നിവരും നൂറുക്കണക്കിന് ജനങ്ങളും പങ്കെടുത്തു.

ക്ലബ്ബുകൾക്ക് മാതൃകകാട്ടി വലിയോറ മുതലാമട്ടെ ചലഞ്ച് ക്ലബ്‌

വലിയോറ: മുതലാമട്ടെ യൂവാക്കളുടെ കൂട്ടായ്മ്മ യായ  ചലഞ്ച് ക്ലബ്‌ സംഘടിപ്പിക്കുന്ന  SSLC,+2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ്ദാനവും നിർദ്ധരരായ വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണവും  നാളെ വൈകുന്നേരം 4 മണിക്ക് മുതലമാട്‌ ബസ് സ്റ്റോപ്പ്‌  പരിസരത്ത്  വെച്ച് നടത്തുന്നു.രാഷ്ട്രീയ-സാമുഹിക-സാംസ്‌കാരിക രംഗത്തേ പ്രമുഖ നെതകൾ പങ്കെടുക്കുന്ന പരിപാടിയിൽ  വേങ്ങര പഞ്ചായത്ത്‌ പ്രസിഡണ്ട് വി കെ കുഞ്ഞാലൻ കുട്ടി ഉത്ഘാടനം നിർവഹിക്കും സാങ്കേതിക തടസങ്ങൾ ഇല്ലകിൽ  VALIYORAonline  ഫേസ്ബുക്കിൽ  ലൈവ് ഉണ്ടാകും

പാണ്ടികശാല മൻശാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും മജ്ലിസുന്നൂർ വാർഷികവും

വലിയോറ:ദീനിന്റെ ജീവന്‍ നിലനില്‍ത്തുന്നത്  മദ്രസാ പ്രസ്ഥാനങ്ങളാണ്.ലോകത്തിന് മാതൃകയായി കേരളത്തിലെ മദ്രസാ പ്രസ്ഥാനം മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്‌ലിം സമുദായം ചെറുപ്പത്തില്‍തന്നെ ഇസ്‌ലാമിക തത്വങ്ങള്‍ പഠിക്കുന്ന മദ്രസകള്‍ക്ക്സുതാര്യമായ കാര്യങ്ങള്‍  മദ്രസാ പ്രസ്ഥാനം നല്‍കിയ സംഭാവന വലുതാണ്. സമുദായ *സൗഹാര്‍ദ്ദാന്തരീക്ഷവും മതസൗഹാര്‍ദ്ദവും നല്ല രീതിയില്‍ കേരളത്തില്‍ നടത്തുന്നത് മദ്രസാ സ്ഥാപനങ്ങളുടെ മികവ് കൊണ്ടാണ്. മതവിദ്യാഭ്യാസ രംഗത്ത്  അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ പാണ്ടികശാല മൻശാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഉത്ഘാടനവും മജ്ലിസുന്നൂർ വാർഷികവും ഈ വരുന്ന ഞായർ (21/5/17) മഗ്രിബ് നിസ്കാരത്തിനുശേഷം  ശൈഖുനാ ചെരുശ്ശേരി ഉസ്താദ് നഗറിൽ തുടക്കമാകുകയാണ്. സമ്മേളനത്തിൽ ബഹു:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ അദ്ധ്യക്ഷൻ  ബഹു: സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ  , മഹല്ല് ഖാസി യും കോഴിക്കോട് വലിയ ഖാസിയും മായ  ബഹു: സയ്യിദ് നാസ്വർ ഹയ്യ് ശിഹാബ് തങ്ങൾ ,പ്രശസ്ത വാഗ്മി  മുനീർ ഹുദവി വിളയിൽ ,പ്രാർത്ഥനാവേദികളിലൂടെ ആയിരങ്ങൾക്ക് ആശ്വാസവും ആന്മസായൂജ്യവും നൽകിയ ബഹു: കാവതികളം ഉസ്താദ

വേങ്ങര പഞ്ചായത്ത്‌ CPIM ഉപരോധിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ അഴിമതി മഴക്കാലമായിട്ടും ജലനിധിക്ക് വേണ്ടി പൊട്ടിപൊളിച്ച റോഡുകൾ റീ ടാറിങ്ങ് ചെയ്യുക. കുടിവെള്ള പ്രശ്നം പരിഹരിക്കുക - വലിയോറ പാടം ചാലി അഴിമതി അവസാനിപ്പിക്കുക. ടെന്റർ ഇടാതെ സ്വന്തക്കാർക്ക് കറാർ നല്കുന്ന രീതി അവസാനിപ്പിക്കുക.: മാലിന്യ നിർമ്മാർജനം കാര്യക്ഷമമാക്കുക എന്നി ആവശ്യപ്പെട്ട് CPI - Mവേങ്ങര ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ നടന്ന മാർച്ച് CPM നേതാവ് vpസക്കറിയ ഉദ്ഘാടനം ചെയ്തു. KTഅലവിക്കുട്ടി.. P മുസ്തഫ.K സുരേഷ്. TK മുഹമ്മദ്. NPചന്ദ്രൻK കുഞ്ഞിമുഹമ്മദ്. എന്നിവർ സംസാരിച്ചു. Pപത്മനാഭൻ സ്വാഗതവുംcഅബ്ദുറഹിമാൻ നന്ദിയും പറഞ്ഞു Pഅച്ചുതൻ അധ്യക്ഷത വഹിച്ചു

മലപ്പുറം ജില്ലയിലെ ആദ്യത്തെ കബിയോൺ തടയണ വലിയോറ പാണ്ടികശാലയിൽ പണി പൂർത്തിയായി

വലിയോറ : പ്രകൃതിസംരക്ഷണം  ഉറപ്പുവരുത്തി  സിമന്റും  കമ്പിയും ഉപയോഗിക്കാതെ നിർമിക്കുന്ന കബിയോൺ തടയണയുടെ നിർമാണം പൂർത്തിയായി . വലിയോറ പാണ്ടികശാലയിലെ വലിയതോടിന്റെ കുറുകെയാണ് തടയണ നിർമ്മിച്ചിരിക്കുന്നത് .കമ്പിവലക്കുള്ളിൽ കരിങ്കൽ കഷ്ണങ്ങൾ നിറച്ചാണ് ഇത് നിർമിച്ചിരിക്കുന്നത് . തടയണക്ക്‌  2 മീറ്റർ ഉയരവും 8 മീറ്ററോളം നീളവും ഉണ്ട് . വലിയോറപാടത്തിനിന്ന്‌ വലിയതോട്ടിലൂടെ കടലുണ്ടിപുഴയിലേക്ക് ഒലിച്ചുപോകുന്ന വെള്ളത്തെ ഒരു കിലോമീറ്റർ ദൂരത്തിൽ കെട്ടിനിറുത്തുവാൻ ഈ തടയണകക്കും . വേങ്ങര പഞ്ചായത് തൊഴിലുറപ്പിന് കിഴിൽ നിർമിച്ചതാണ്‌ ഈ തടയണ

തിരുരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സ്വ സൈറ്റി വേങ്ങര യൂനിറ്റ് പുതിയ ഭാരവാഹികളെ തി രഞ്ഞെടുത്തു .

വേങ്ങര :തിരൂരങ്ങാടി താലൂക്ക് കൺസ്യുമർ പ്രൊട്ടക്ഷൻ സ്വ സൈറ്റി വേങ്ങര യൂനിറ്റ് പുതിയ ഭാരവാഹികളെ തി രഞ്ഞെടുത്തു .പുല്ലമ്പലവൻ ഹംസ അധ്യക്ഷത വഹിച്ച പരിപാടി  PK .അസ്ലു ( ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡ.) ഉദ്ഘാടനം ചെയ്തു . അഷ്‌റഫ് പാലേരി സ്വാഗതം പറയുകയും , TT .റഷീദ് ( തിരൂരങ്ങാടി താലൂക്ക് കൺ സ്യുമർ പ്രൊട്ടക്ഷൻ സ്വസൈറ്റി ജ.സെക്രട്ടറി ) ചാക്കീരി ബാപ്പു ( വാസ്കോ വേങ്ങര പ്രസിഡ .) തുടങ്ങിയവർ ബോധവത്കരണ  പ്രഭാഷണം നടത്തുകയുണ്ടായി . ഉപഭോക്തർ സംരക്ഷണ നിയമം എന്ത് , എന്തിന് .?  എന്ന വിഷയവുമായി ബന്ധ പ്പെട്ട് അഡ്വ.അനീസ് നടത്തിയ മുഖ്യ പ്രഭാഷണം വളരെ ഹൃദ്യവും , ഫലപ്രദവുമാ യിരുന്നു . പൂഴിത്തറ പോക്കർ ഹാജി ,( പ്രസിഡ.) അഷ്‌റഫ് പാലേരി (ജ. സെക്രട്ടറി ) KP .കുഞ്ഞീച്ചി ( ട്രഷറർ ) എന്നിവരടങ്ങിയ 20 . അംഗ കമ്മിറ്റിയെ  തിരഞ്ഞെടുത്തു . സോമ നാഥൻ മാസ്റ്റർ നന്ദി പ്രകാശി പ്പിക്കുകയും ചെയ്തു. (ക്രെഡിറ്റ്‌ :അബുഹാജി അഞ്ചുകണ്ടൻ )

SSLC ,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ പ്ലസ് നേടിയ വിദ്യാർ ത്ഥികളെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അവാർഡ് നൽകി ആദരിക്കുന്നു.

SSLC ,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ പ്ലസ് നേടിയ വിദ്യാർ ത്ഥികളെ വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി അവാർഡ് നൽകി ആദരിക്കുന്നു.  മെയ് 20  ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ DCC പ്രസി ഡ ണ്ട് v v പ്രകാശ് ,റിയാസ് മുക്കോളി വിദ്യഭ്യാസ  രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു.  വേങ്ങര പ്രദേശത്ത്  .പ്രസ്തുത പരീക്ഷകളിൽ  വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റ് കോപ്പി ,ഫോട്ടോ  എന്നിവ 16 ാം തീയതി യോടെ  pp  സഫീർ ബാബു . 9447676888- എം.എ. അസീസ് 94471550 52,  രാധാകൃഷ്ണൻ മാസ്റ്റർ K  9847434977 തുടങ്ങിയ നമ്പറിൽ വിളിച്ച്  അറിയിക്കുക 

വലിയോറ യിൽ നാളെ 10/5/2017വൈദ്യുതി മുടങ്ങും*

അറിയിപ്പ് എടരിക്കോട് 110 kv സബ് സ്റ്റേഷനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ *10-05-2017 ( ബുധൻ) , രാവിലെ 8:00 മുതൽ വൈകിട്ട് 5:00*വരെ എടരിക്കോട്, കൂരിയാട് , ഒതുക്കുങ്ങൽ എന്നീ സബ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ  11 kv ഫീഡറുകളിലും വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുന്നതായിരിക്കും.

:മജിലിസുന്നൂർ മുന്നാം വാർഷികവും ദുആ സമ്മേളനവും ഇന്നും നാളെയും വലിയോറ അടക്കാപുരയിൽ

വലിയോറ:മജിലിസുന്നൂർ മുന്നാം വാർഷികവും ദുആ  സമ്മേളനവും ഇന്നും നാളെയും  വലിയോറ അടക്കാപുരയിൽ വെച്ച് നടക്കുന്നു .മെയ് 9ന് രാത്രി 7 മണിക്ക്  അശ്റഫ് അശ്റഫി പന്താവൂർ ന്റെ പ്രഭാഷണവും  മെയ് 10ന് രാത്രി 7 മണിക്ക്  മജ്ലിസുന്നുറിന്റെ ഉദ്ഘാടനം  പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ നിർവഹിക്കുകയും ഇസ്മയിൽ ഫൈസി കിടങ്ങയം മജ്ലിസുന്നുറിന്ന്‌  നേതൃത്വം നൽകുകയും ചെയ്യും

വലിയോറ ഫുട്ബോൾ ലീഗ് പി വൈ എസ് പരപ്പിൽപാറക്ക്‌

വലിയോറ:പി വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  ഫൈനൽ മത്സരം  ഇന്ന്‌  വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ നടന്നു .  ഇന്നലത്തെ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌  ചലഞ്ച് മുതലമാടിനെ  പരാജയപ്പെടുത്തി വലിയോറ ഫുട്ബോൾ ലീഗ് 2017  പി വൈ എസ് പരപ്പിൽപാറ കരസ്ഥമാക്കി

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm 

തിരൂരങ്ങാടി ചന്തപ്പടിയിലെ ആക്സിഡന്റ് ഒരാൾ മരണപെട്ടു

തിരുരങ്ങാടി ചന്തപ്പടിയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ  പരികേറ്റ  അരിചോൾ നിരപ്പറമ്പ് സ്വദേശി PSMO കോളേജ് വിദ്യാർഥിയായ സാദിക്ക് KV (19) കോഴിക്കോട് മിംസ് ഹോസ്പിറ്റൽ വെച്ച് ഇന്ന് രാത്രി 9 മണിക്ക് മരണപെട്ടു. ഇന്ന് ഉച്ചക്ക് 12:30 തോടെയാണ് അപകടം സംഭവിച്ചത് പരിക്ക് പറ്റിയവരെ അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പികുകയും പിനീട് കോഴിക്കോട് ഹോസ്പിറ്റലിലെക്ക് മാറ്റുകയും ആയിരുന്നു   നിരപ്പറമ്പ് സ്വദേശിയും തിരൂരങ്ങാടി PSMO കോളേജ് രണ്ടാം വർഷ വിദ്യാർഥിയും ഈ വർഷത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ Student editor ആയിരുന്നു. കൂടാതെ കോളേജ് NSS യൂണിറ്റ് സെക്രട്ടറി, ബ്ലഡ്‌ ഡോനെഷൻ കേരള (BDK) മലപ്പുറം തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന സഹപാഠി ബാസിത് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാടിനെ കണ്ണീരിലാഴ്ത്തി സാദിഖിന്റെ മടക്കം..                                     തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പുകയായിരുന്നു സഹഹാഠികൾ. ഒരാഴ്ച‌ മുൻപ് പി എസ്