ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കക്കാട് പൂട്ടിയിട്ട വീട്കുത്തിത്തുറന്ന് മോഷണംസ്വർണവും പണവും കവർന്നു

മുൻ വേങ്ങര മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ എ പി കുഞ്ഞാപ്പുഹാജി മരണപെട്ടു J

വലിയോറ: മുൻ വേങ്ങര മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും പഴയ കാല കോൺട്രാക്ടറുമായിരുന്ന വലിയോറ മുതലമാട്‌ സ്വദേശി  എ പി. കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.മയത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വലിയോറ മുതലമാട്‌ ജുമാമസ്ജിദിൽ അദ്ദേഹത്തിന അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ.പ്രത്യേകം പ്രാർതിക്കുക

മുസ്ലിംലീഗ് നേതാവ് എ പി കുഞ്ഞാപ്പു ഹാജി മരണപെട്ടു

വലിയോറ: മുൻ വേങ്ങര മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റും പഴയ കാല കോൺട്രാക്ടറുമായിരുന്ന വലിയോറ മുതലമാട്‌ സ്വദേശി  എ പി. കുഞ്ഞാപ്പു ഹാജി മരണപ്പെട്ടു.മയത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വലിയോറ മുതലമാട്‌ ജുമാമസ്ജിദിൽ അദ്ദേഹത്തിന അല്ലാഹുമഗ്ഫിറത്ത് നൽകട്ടെ.പ്രത്യേകം പ്രാർതിക്കുക

എ എം യൂ പി സ്കൂളിൽ പറവകൾക്ക് തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു

വലിയോറ : താങ്ങാവുന്നതല്ല ഈ വെയിൽ .,, വരണ്ട ഭൂമിയിൽ സ്വന്തം സങ്കേതത്തിനരികിൽ ദാഹജലമില്ലാതെ  ,, പറവകൾ അവശരാവുമ്പോൾ കണ്ടു നിൽക്കുന്നതെങ്ങിനെ ,,  പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി അടക്കപുര എ എം യൂ പി സ്കൂളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു  ഇതിന്റെ ഉൽഘടനം ഹെഡ്മാസ്റ്റർ തങ്ങൾ മാഷ് കുടത്തിൽ വെള്ളം നിറച്ചു നിർവഹിച്ചു . സുബൈർ മാഷ് ,അൻസബ് ഹസൻ ,ഉനൈസ് വലിയോറ,നെസീൽ,സ്കൂളിലെ വിദ്ധാർത്ഥികൾ മുതലായവർ പങ്കെടുത്തു  ഒരു മൺപാത്രത്തിൽ ഒരൽപ്പം ജലം പക്ഷികൾക്കായി  നിങ്ങളുടെ വീട്ടു പരിസരത്തോ മറ്റോ തൂക്കിയിടു ator" style="clear: both; text-align: center;">

വി വി സി വലിയോറയുടെ സജീവ പ്രവർത്തകൻ എം പി ഇക്ബാൽ മരണപെട്ടു

വി വി സി വലിയോറ യുടെ പഴയകാല കളിക്കാരനും ഇപ്പോൾ വി വി സി വലിയോറ യുടെ സജീവ പ്രവർത്തകനുമായ  മുതലമാട് മൂട്ടപ്പറമ്പൻ മുഹമ്മദ് ഇഖ്ബാൽ മരണപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ച്ച കോട്ടക്കലിൽ നിന്നും ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ ദേശീയപാതയിലെ പാലച്ചിറ മാട് വെച്ചു  അപകടത്തിൽ പെടുകയായിരുന്നു  മൂന്ന് ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു.

msf breath: ലോഗോ പ്രകാശനം ചെയ്തു*

msf breath: ജില്ലയിലെ msf ന്റെ പ്രവർത്തകരെ ഉൾപ്പെടുത്തി മലപ്പുറം ജില്ല msf കമ്മിറ്റിയുടെ മേൽനോട്ടത്തിൽ msf breath ചാരിറ്റബ്ൾ ഓർഗനൈസേഷൻ* ന്റെ ലോഗോ ബഹു: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾപ്രകാശനം നിർവഹിച്ചു.വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലി അർപ്പിക്കേണ്ടിവന്ന നമ്മുടെ പ്രിയ*അരിയിൽ അബ്ദുൽ ഷുക്കൂറിന്റെ* സ്മരണയിൽ,,നമുക്കിടയിൽ കഷ്ടത അനുഭവിക്കുന്ന ഒരു വിദ്യാർത്ഥി പോലുംഅവഷേശിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്,,,മലപ്പുറം ജില്ല ആസ്ഥാനമാക്കിയാണ് ഈ കൂട്ടായ്മ പ്രവർത്തനം ആരംഭിക്കുന്നത്.msf മലപ്പുറം ജില്ല പ്രസിഡന്റ് TP ഹാരിസ്, msf ജില്ല കമ്മിറ്റി അംഗവും, ബ്രീത്ത് ഓർഗനൈസേഷൻ ചെയർമാനുമായ CP ഹാരിസ്, യൂത്ത് ലീ ഗ് *സ്പർശം blood doners* സംസ്ഥാന ജനറൽ സെക്രട്ടറി അനീസ്‌, msf ബ്രീത്ത് കമ്മിറ്റി ഭാരവാഹികളായ അജ്മൽ വളാഞ്ചേരി, അസ്‌ലം ശരീഫ്.സി, സാലിം പുത്തൂർ, ഇബ്രാഹിം A.K,K.T അൽ റാഷിദ്, ഹാസിൽ V. P, ജിഷ്ണു പ്രസാദ്‌,നിതിൻ ബാബു A.T, P. A അർഷദ് ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു.

കുഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ് നടക്കില്ലേ

"മലപ്പുറത്ത്കു ഞ്ഞാലിക്കുട്ടി ജയിക്കുമ്പോൾ  വേങ്ങരയിൽ കൂടി തെരഞ്ഞെടുപ്പ്  നടക്കില്ലേ?, അത് ഇലക്ഷൻ കമ്മീഷന് നഷ്ടമല്ലേ" എന്നുള്ള  തികച്ചും 'നിഷ്കളങ്കമായ' സംശയങ്ങൾ  ചിലരൊക്കെ  ഉയർത്തിക്കാണിക്കുന്നു. ഒരുപാടൊന്നും  പിറകോട്ടു പോകുന്നില്ല. നമുക്ക് 2009 മുതൽ ഇങ്ങോട്ടുവരാം. അന്ന് നടന്ന  ലോക്സഭാ  പൊതുതെരഞ്ഞെടുപ്പിൽ  കേരളത്തിൽ നിന്നും  മൂന്നു എം എൽ എ മാരാണ് സ്ഥാനാര്ഥികളായത്. കെ സി വേണുഗോപാൽ ആലപ്പുഴയിലും കെവി തോമസ് എറണാകുളത്തും കെ സുധാകരൻ കണ്ണൂരിലും  യു ഡി എഫ് സ്ഥാനാർഥികളായി. മൂന്നുപേരും  തെരഞ്ഞെടുപ്പിൽ  വിജയിച്ചു. എം എൽ എ സ്ഥാനം  മൂന്നുപേരും രാജിവെച്ചു, ഉപതെരഞ്ഞെടുപ്പ്  നടന്നു. മൂന്നിടത്തും  യു ഡി എഫ് പ്രതിനിധികൾ  തെരഞ്ഞെടുക്കപ്പെട്ടു. ശേഷം 2014 ൽ. അന്ന്  ഇടതുപക്ഷ  എം എൽ എ മാരായിരുന്ന എം എ ബേബി കൊല്ലത്തും മാത്യു ടി തോമസ് കോട്ടയത്തും ജനവിധി തേടി. രണ്ടുപേരും ഗംഭീര ഭൂരിപക്ഷത്തിനു തോറ്റതിനാൽ പിന്നീട് ഉപതെരഞ്ഞെടുപ്പ് പോലെയുള്ള അനിഷ്ടസംഭവങ്ങൾ  റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത് അംഗങ്ങളായിരുന്ന വി എസ് ജോയി വർക്കലയിലും  ഇ ടി ടൈസൺ കയ്പമംഗല

കേരള കുണ്ട് വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങൾ

കേരള കുണ്ട് വെള്ളച്ചാട്ടം. മനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേൽക്കുന്ന കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല് പിന്നെ ഒരു രക്ഷയുമില്ല. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീടര് അകലെയാണ്. കല്കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട് പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ് സര്വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ.. പിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില് ഒരു പാട് ജീപ്പുകള് ലഭ്യമാണ് (അല്ലെങ്കില് നല്ല ഗ്രൗണ്ട് ക്ലിയറന്സ് ഉള്ള വണ്ടികള് വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില് പോകാം. അതല്ല, കൂടുതല് പേരുണ്ടെങ്കില് പോക്കറ്റില് നിന്നെടുക്കേണ്ട ഷെയര് കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്ക്കും ഗ്രൂപ

മുസ്ലിം ലീഗ്‌ സ്താനാർത്ഥിയെ പ്രഖ്യാപിച്ചു.

FLASH NEWS ! മുസ്ലിം ലീഗ്‌ സ്താനാർത്ഥിയെ പ്രഖ്യാപിച്ചു. മലപ്പുറം: മലപ്പുറം പാർലമെന്റ്‌ മന്ധലത്തിൽ മുസ്ലിംലീഗിലെ പി കെ കുഞ്ഞാലികുട്ടി യെ യു ഡി എഫ്‌ സ്താനാർത്തിയായി മൽസരിക്കും. മുസ്ലിം ലീഗ്‌ പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ഷിഹാബ്‌ തങ്ങൾ അൽപസമയം മുംബ്‌ പാണക്കാട്‌ വെച്ചാണു സ്താനാർത്തിയെ പ്രഖ്യാപിച്ചത്‌

പരപ്പിൽ പാറ ബാഡ്മിൻറൻ 20l7 മുഹ്യദ്ധീൻ & എം പി നാസർ സഖ്യo വിജയികളായി

വലിയോറ: രണ്ടാമത് പരപ്പിൽ പാറ ബാഡ്മിൻറൻ  ടുർണമെൻറ് 20l7ൽ മുഹ്യദ്ധീൻ & എം പി നാസർ സഖ്യo വിജയികളായി  ഫൈനൽ മത്സരം ഇന്ന്  രാവിലെ  7 മണിക്ക് പറുങ്കൂച്ചിക്കാട് (ദാറുൽ മആരിഫ് അറബിക് കോളേജ് ) മൈതാനിയിൽ വെച്ചു നടന്ന മത്സരത്തിൽ മുഹ്യദ്ധീൻ & എം പി നാസർ സഖ്യo  മുഹമ്മദ് അലി & വാഹിദ് സഖ്യത്തെ പരാജയപ്പെടുത്തി 15 ദിവസത്തോളം നീണ്ട് നിന്ന മത്സരങ്ങളിൽ  8 ടീം മുകൾ വാശിയോടെ മത്സരിച്ചു

വലിയോറ എ എം യൂ പി സ്കൂളിൽ നാട്ടറിവ് സഹവാസ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

വലിയോറ എ എം യൂ പി സ്കൂളിൽ നാട്ടറിവ് സഹവാസ ക്യാമ്പ്‌  സംഘടിപ്പിക്കുന്നതുമായി ബന്തപെട്ടു നടന്ന യോഗത്തിൽ  വലിയോറ ഏരിയയിലെ പ്രമുഖ ക്ലബ്ബുകൾ പങ്കെടുത്തു . യോഗത്തിൽ വിജയൻ മാഷ് സോഗതവും  ഹെഡ്മാസ്റ്റർ  തങ്ങൾ മാഷ് ഉൽഘടനവും  നിർവഹിച്ചു . നാട്ടറിവ് സഹവാസ ക്യാമ്പിന്റെ ഭാഗമായി പഴയതലമുറക്കാർക് സുപരിജയമായതും ഇപോഴത്തെ  തലമുറ കാണാത്തതുമായ വസ്തുക്കളുടെ പ്രദർശനവും സംഘടിപിക്കുമെന്നു യോഗത്തിൽ തിരുമാനിച്ചു 

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

വലിയോറ: മുസ്ലിംലീഗ്  സ്ഥാപക ദിനത്തോടനുബന്ധിച്ചു പാണ്ടികശാല മുസ്ലിം ലീഗ് കമ്മറ്റിയുടെ നേത്ര്ത്ഥത്തിൽ സങ്കടിപ്പിച്ച പരിപാടിയിൽ  കെ എം സി സി ഭാരവാഹി പാറക്കൽ കോയ പതാക ഉയർത്തി .മുസ്ലിം ലീഗ് ,യൂത്ത് ലീഗ് ,എം സ് ഫ്  ഭാരവാഹികൾ പങ്കെടുത്തു. എം. മുഹമ്മദ് ഇസ്മായിൽ സാഹിബ്‌ 1948 മാർച്ച് 10-നു ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സ്ഥാപിച്ചത്. ഇന്ത്യയിലെ മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷ - പിന്നോക്ക ജനവിഭാഗത്തിന്റെയും ഭരണഘടനാപരമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിൽ അഭിമാനകരമായ അസ്തിത്വം ഉയർത്തുന്നതിനും വേണ്ടി നില കൊള്ളുന്നു. പ്രധാനമായും കേരളത്തിൽ വേരുകളുള്ള മുസ്ലിം ലീഗ് പാർട്ടിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടന സംവിധാനങ്ങളുണ്ട്. മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ ദേശീയ പ്രസിഡണ്ട്‌ ഖാദർ മൊയ്തീൻ സാഹിബും സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയുമാണ്  

മലപ്പുറം ബൂത്തിലേക്ക് !!മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു  വേങ്ങര : എം.പിയായിരുന്ന ഇ അഹമ്മദ് സാഹിബിന്റെ  നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന   മലപ്പുറം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്തമാസം 12നാണ് ഉപതെരഞ്ഞെടുപ്പ്. മാര്‍ച്ച് 24വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള തിയ്യതി മാര്‍ച്ച് 29ആണ്.  അടുത്തമാസം 12നാണ് ഉപതെരഞ്ഞെടുപ്പ്.  വോട്ടെണ്ണല്‍ ഏപ്രില്‍ 17ന് നടക്കും.

ഡേ.തോമസ് എെസക്കിന്റെ ബജറ്റ് വേങ്ങരക്ക്കിട്ടിയത്

ഡേ.തോമസ് എെസക്കിന്റെ ബജറ്റ് വേങ്ങരക്ക്കിട്ടിയത് മികവിൻെറ കേൻദ്രങ്ങളാക്കുന്ന സ്കൂളുകൾക്ക് 💸`5കോടി' വീതം(G.V.H.S.S VENGARA) 𒔪ക്ചാതല സൗകര്യം വികസിപ്പിക്കുന്ന സ്കൂളുകൾക്ക് 💸`3 കോടി' വീതം(G.G.V.H.S.S VENGARA)* വേങ്ങര ബൈപാസ് 💸`20 കോടി'* 📈 കുടി വെള്ള പദ്ദതി;വേങ്ങരക്ക്💸`20കോടി' 📈 വേങ്ങരയിൽ ആരോഗ്യ കേധ്രങ്ങളുടെ കെട്ടിട നിർമാണങ്ങൾക്ക് 💸`14 കോടി 📈 മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിന് 💸 `4 കോടി'* 📈 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സർകാർ സ്കൂളുകളുടെ വികസനത്തിന് 💸`500 കോടി'(G.V.H.S.S VENGARA & G.G.V.H.S.S VENGARA

കനാൽപ്പടി -വലിയോറ പ്പാടം റോഡിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു

വലിയോറപ്പാടത്തെ കർഷകരുടെ യും പ്രേ ദേശ വാസികളുടെയും ചില കാല സ്വപ്നമായിരുന്ന വലിയോറപ്പാടത്തേക്കുള്ള റോഡ് ഗതാഗതത്തിനായി കോൺക്രീറ്റ് ചെയ്ത് സുസജ്ജമാക്കിയതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഞായർ രാവിലെ 9.30ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ചടങ്ങിൽ ജനപ്രതിനിധികളും കർഷകരും പൗരപ്രമുഖരും നാട്ടുകാരും സംബന്ധിച്ചു  17)0 വാർഡിൽ വേങ്ങര ഗ്രാമപഞ്ചായത്ത് 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ് ചെയ്തതാണ്

കൂടുതൽ വാർത്തകൾ

ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം

ഇല്ലിപ്പിലാക്കലിൽ പുലിയാണെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടന്ന് ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ രാത്രിയിൽ തിരച്ചിൽ നടത്തി എന്നാൽ നാട്ടുകാർക്ക് പുലിയെ കണ്ടതാൻ കഴിഞ്ഞില്ല ഇല്ലിപ്പിലാക്കൽ പരിസരത്ത് പുലി ഇറങ്ങിയതായി അഭ്യുഹം നാട്ടുകാർ തിരച്ചിൽ നടത്തുന്നു പ്രചരിക്കുന്ന വോയ്‌സുകൾ 👇 വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഫോട്ടോസ് ഇല്ലിപ്പിലാക്കലിൽ നിന്നുള്ളതല്ല മുകളിലത്തെ വോയ്‌സുകൾ ഔദോഗിക അറിയിപ്പുകൾ അല്ല വാട്സ്ആപ്പിൽ പ്രചരിക്കുന്ന വോയ്‌സുകൾ മാത്രമാണ്.ഇല്ലിപ്പിലാക്കൽ പരിസരത്ത് കണ്ട ജീവി പുലിയാണെന്ന് ഫോറെസ്റ്റ്ഡിപ്പാർട്മെന്റ് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. നാളെ കൂടുതൽ വ്യക്തത വാരും പുതിയ അപ്ഡേറ്റുകൾ അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയുക 👇

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

സൂര്യാഘാതം;- ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു

സൂര്യാഘാതമേറ്റു ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി. രാമചന്ദ്രൻ (ദാസൻ -58) ആണു സൂര്യാഘാതമേറ്റത്. രാമചന്ദ്രൻ്റെ ഇരുകാലുകൾക്കുമാണു പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസൻ്റെ ഇരു കാൽപ്പാദത്തിലേയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിലിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല. 2024 ഏപ്രിൽ 02 തിരൂർ പുറത്തൂരിൽ എട്ട് വയസുകാരിക്ക് സൂര്യാഘാതമേറ്റു . തിരൂർ പുറത്തുർ ഉണ്ടപ്പടി സ്വദേശി ഫിറോസിന്റെ മകൾ ഫബന (8) ക്കാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ സൂര്യാഘാതമേറ്റത്. വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശരീരത്തിൽ നീറ്റലും വേദനയും അനുഭവപ്പെട്ട കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റതുപോലുള്ള പാടുകൾ കണ്ടത്. ഉടൻ ആശുപത്രിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.

വേങ്ങര അബ്ദുറഹ്മാൻ എന്ന ഇപ്പു കൊലപാതകം മകൻ അറസ്റ്റിൽ

വേങ്ങരയിൽ 75-കാരന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ മലപ്പുറം: വേങ്ങരയില്‍ 75-കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. വേങ്ങര സ്വദേശി മുഹമ്മദ് അൻവർ (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വേങ്ങര സ്വദേശി കരുവേപ്പില്‍ അബ്ദുറഹ്മാനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകൻ മുഹമ്മദ് അൻവർ കഴുത്ത് ഞെരിച്ച്‌ കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുളത്തിലിടുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. *വേങ്ങരയിൽ വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ട അബ്‌ദുറഹ്മാന്റെ മരണം കൊലപാതകം ;  മകൻ അറസ്റ്റിൽ*  2024 ഏപ്രചൊവ്വ  സംഭവം നടന്നത് ആറു മാസം മുമ്പ്  വേങ്ങര കൊട്ടേക്കാട്ട് കരുവേപ്പിൽ വീട്ടിൽ മൊയ്‌തീൻ മകൻ അബ്‌ദുറഹിമാന്റെ(75) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് മകൻ മുഹമ്മദ് അൻവറിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വർഷം ആഗസ്ത് 18നാണ് വീട്ടുവളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ  അബ്ദുറഹിമാൻ്റെ മൃത ദേഹം കണ്ടത്. മരണത്തിൽ സംശയം തോന്നിയ പോ

കോട്ടുമലയിൽ പുഴയിൽ വേങ്ങര വെട്ടുതോട് സ്വദേശികളായ രണ്ട് യുവതികൾ മുങ്ങി മരിച്ചു

ഊരകം: കോട്ടുമലയിൽ പുഴയിൽ മുങ്ങി സഹോദരിമാരായ രണ്ടുപേർ മരിച്ചു. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകുന്നേരമാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.  രക്ഷാ പ്രവർത്തകന്റെ വാക്കുകൾ 👇 പടിക്കത്തൊടി അലവിക്കയുടെ രണ്ട് പെൺ മക്കളാണ് മരണപെട്ടത് ▪️ വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്‌മല തസ്‌നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്. വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ. കുഴിപ്പുറം തെക്കെതിൽ ഫായിസിന്റെ ഭാര്യയാണ് അജ്‌മല തസ്നി. കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നു വന്നത് ആയിരുന്നു. ഇന്ന് വൈകുന്നേരം ആണ് അപകടം സംഭവിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്‌പിറ്റലിലേക്ക് മോർച്ചറിയിലേക്ക് മാറ്റി.

കൊണ്ടോട്ടി ഇഎംഇഎ കോളേജ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസ്..! കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ലാറ്റിൽ ബികോം വിദ്യാർഥി മരിച്ച നിലയിൽ. ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇഎംഇഎ കോളജിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിയായ എറണാകുളം കോതമംഗലം സ്വദേശി വസുദേവ് (20) ആണു മരിച്ചത്. ഇന്നു രാവിലെ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് വാസുദേവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു കോളേജിൽ പഠിക്കുന്ന ഇക്ബാൽ എന്ന വിദ്യാർഥിയും വസുദേവും കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്ളാറ്റിൽ ഒന്നിച്ചാണു താമസം. ഇക്ബാൽ ഇന്നലെ താമസിക്കാൻ എത്തിയിരുന്നില്ല.  കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. ♦️ (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊന്നത് മരുമകന് കോഴിയിറച്ചി വാങ്ങാത്തതിന്; തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടി; രക്തം വാർന്ന് മരണം..! വണ്ടൂർ തിരുവാലിയിൽ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. ഇന്നലെയാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ ഇന്നലെ ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ചോദിച്ചു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ആക്രമിക്കുകയായിരുന്നു. തേങ്ങവെട്ടുന്ന കത്തികൊണ്ട് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്തിന്റെ മരണം. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്‌നയേയും ഭാര്യാമാതാവിനെയും മർദിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്. പ്രദേശത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവ പരിപാടികളുടെ ബഹളത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. മദ്യത്തിനും കഞ്ചാവിനും അടിമയായ സമീർ കുടുംബവുമായി വഴക്കിടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. 14 വർഷം മുമ്പ് കൊണ്ടോട്ടി ഓമ

തിരൂരങ്ങാടി സ്വദേശികൾ സഞ്ചരിച്ച കാർ വയനാട്ടിൽ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.

തിരൂരങ്ങാടി: കുടുംബസമേതം യാത്ര പോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ.ഹൈസ്‌കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല, മക്കളായ ലാസിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരിൽ ചിലർക്ക് പരിക്കുകളുള്ളതായി അറിയുന്നു. ഇന്നലെ വയനാട്ടിൽ തിരൂരങ്ങാടിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപെട്ട സംഭവം; ഒരു കുട്ടിയും മരിച്ചു.

ഇന്ന് സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്യപൂര്‍വ ഗ്രഹണം ഇന്ത്യയില്‍ കാണില്ലെങ്കിലും ഓണ്‍ലൈനില്‍ കാണാന്‍ VALIYORAonline സൗകര്യമൊരുക്കുന്നു. ഈ പോസ്റ്റിലുള്ള വിഡിയോ പ്ലേ ചെയ്താല്‍ സൂര്യഗ്രഹണം തല്‍സമയം കാണാനാകും. ഇന്ത്യന്‍ സമയം ഇന്നു (ഏപ്രില്‍ 8) രാത്രി10.30 മുതല്‍ ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 വരെ ആണ് ലൈവ് ടെലികാസ്റ്റ്.

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളംനാളെ ഏപ്രില്‍ 9 ന് റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ

നാളെ ചന്ദ്രന്‍ ആകാശത്ത് 41 മിനുട്ടോളം നാളെ (ഏപ്രില്‍ 9 ന്) റമദാന്‍ 29 ആയതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാദ്ധ്യതകൾ ഏറെ. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ ഏപ്രില്‍ 10 ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആഘോഷിക്കും. നാളെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ 36 ഡിഗ്രിയില്‍ ചന്ദ്രന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഉണ്ടാകും. നാളെയും 6.38 നാണ് സൂര്യാസ്തമനം. 7.19 നാണ് ചന്ദ്രന്‍ അസ്തമിക്കുന്നത്. മാസപ്പിറവി ദര്‍ശനത്തിന് സാധ്യത കൂടുതല്‍ സൂര്യാസ്തമയത്തിന് ശേഷം 41 മിനുട്ട് ചന്ദ്രന്‍ പടിഞ്ഞാറന്‍ ആകാശത്തുണ്ടാകും. അതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് സാധ്യത വളരെ കൂടുതലാണ്. ആകാശത്ത് കാഴ്ച മറയ്ക്കുന്ന മേഘങ്ങളാണ് മാസപ്പിറവി ദര്‍ശനത്തിന് വെല്ലുവിളി. കേരള തീരത്ത് നാളെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും ഉള്‍ക്കടലില്‍ മേഘങ്ങള്‍ക്കും മഴക്കും സാധ്യതയുണ്ട്. ഇതില്‍ നിന്ന് ഒറ്റപ്പെട്ട മേഘങ്ങള്‍ കരയിലേക്ക് കയറിവരും. ഇവ മാസപ്പിറവിക്ക് തടസമികാനിടയില്ല. കൂടാതെ നാളെ ചന്ദ്രന്‍ ഉദിക്കുക 7 ഡിഗ്രി ഉയരത്തില്‍ 282 ഡിഗ്രിയില്‍ പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ചന്ദ്രന്‍ ഉദിക്കുക. ഈ ഭാഗത്ത് മേഘസാന്നിധ്യം ഉണ്ടാകാന്‍ സാധ്